പിറവം: കേരള കോൺഗ്രസ്-ജോസ് വിഭാഗം പിറവം നിയോജകമണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് കേരള കോൺഗ്രസിന് നൽകിയെങ്കിലും അനൂപ് ജേക്കബിനോടുള്ള ദയനീയ തോൽവി ഉൾക്കൊണ്ട് വാർഡ് തലങ്ങളിൽ കമ്മിറ്റികൾ രൂപീകരിച്ചു പാർട്ടി ശക്തമാക്കാനാണ് നീക്കം. ജില്ലയിൽ പിറവം സീറ്റിൽ ഇതിനു മുമ്പ് സിപിഎമ്മാണ് തുടർച്ചയായി മത്സരിച്ചതെങ്കിലും ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലേക്ക് ചേക്കേറിയ ജോസ് കെ. മാണി വിഭാഗത്തിന് സീറ്റ് നൽകുകയായിരുന്നു. ഇതിനിടെ സിപിഐ സീറ്റിനുവേണ്ടി ശ്രമിച്ചെങ്കിലും ഇവർക്ക് നൽകാൻ സിപിഎം ജില്ലാ നേതൃത്വം തയാറായില്ല. യുഡിഎഫ് മണ്ഡലമായി അറിയപ്പെടുന്ന പിറവം സീറ്റിൽ ഇതിനു മുമ്പ് സിപിഎം വിജയിച്ചത് കോൺഗ്രസ് റിബലുകൾ മത്സരിച്ചപ്പോഴാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സമീപ ജില്ലയിൽനിന്നു കൊണ്ടുവന്ന് മത്സരിച്ച സ്ഥാനാർഥിക്കുണ്ടായ ദയനീയ തോൽവി കേരള കോൺഗ്രസിനു മാത്രമല്ല സിപിഎമ്മിനും വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. എറണാകുളം ജില്ലയിൽ…
Read MoreCategory: Top News
സൈജുവിനു ദുബായിൽ ആയിരുന്നു ജോലി! യുവതി ആറ്റിൽചാടി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാർ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കുണ്ടറ: ഇരുപത്തിരണ്ടുകാരിയായ യുവതി ഭർത്തൃഗൃഹത്തിൽ നിന്നും ഇറങ്ങിപ്പോയി കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാർ. കിഴക്കേകല്ലട നിലമേൽ സൈജു ഭവനിൽ സൈജുവും പവിത്രേശ്വരം ചെറുപൊയ്ക കുഴി വിളയിൽ കൃഷ്ണകുമാറിന്റെയും ശശികലയുടെ യും മകൾ രേവതിയും തമ്മിലുള്ള വിവാഹം 2020 ഓഗസ്റ്റ് 30 നായിരുന്നു. സൈജുവിനു ദുബായിൽ ആയിരുന്നു ജോലി. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുശേഷം സൈജു തിരികെപോയി. രേവതി ഭർതൃഗൃഹത്തിൽ തന്നെയായിരുന്നു താമസം. ഭർത്തൃഗൃഹത്തിൽ രേവതിക്ക് നിരന്തരം മാനസിക പീഡനം അനുഭവിക്കേണ്ടി വന്നിരുന്നതായി രേവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. നിർധന കുടുംബമായിരുന്നു രേവതിയുടെത്. സ്ത്രീധനം ഒന്നും തരേണ്ടെന്ന് പറഞ്ഞതനുസരിച്ച് വിവാഹം ഉറപ്പിച്ചു. ഭർത്താവായ സൈജുവിനെ അപ്പപ്പോൾ വീട്ടിലെ അവഗണനയും ആക്ഷേപങ്ങളും സംബന്ധിച്ച് അറിയിച്ചിരുന്നതാണ്. കോവിഡ് സാഹചര്യത്തിൽ നാട്ടിലേക്കുള്ള വരവും പോക്കും നിബന്ധനകൾക്ക് വിധേയമായേ നടക്കൂ എന്നതിനാൽ ഇനി എത്ര നാൾ ഈ മാനസിക…
Read Moreസ്ത്രീധന പീഡനം! യുവതിയുടെ ഭര്‍ത്താവും ഭർതൃപിതാവും അറസ്റ്റില്‍; ഡയാനയുടെ പിതാവിന്റെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ മാത്രമേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുള്ളൂ
കൊച്ചി: സ്ത്രീധനത്തെച്ചൊല്ലി യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റിലായി. പള്ളിക്കരയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പച്ചാളം സ്വദേശി ജിപ്സണ്‍(31), പിതാവ് പീറ്റര്‍ (58) എന്നിവരെ വ്യാഴാഴ്ച രാത്രിയോടെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും പീഡിപ്പിച്ചതായി ചളിക്കവട്ടം സ്വദേശിനി ഡയാന കമ്മീഷണര്‍ക്ക് നല്കിയ പരാതിയിലാണ് നടപടി. ജിപ്സണിന്റെ മാതാവ് ജൂലിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് പറഞ്ഞു പരാതിയില്‍ നടപടിയുണ്ടായില്ലെന്ന ആരോപണവുമായി യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വനിതാ കമ്മീഷന് അംഗം ഷിജി ശിവജി യുവതിയെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും പോലീസ് നടപടിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ വനിതാ കമ്മീഷന്റെ ആസ്ഥാനത്ത് വിളിച്ചുവരുത്തി വിശദീകരണം തേടിയതിനു തൊട്ടുപിന്നാലെയാണ് അറസ്റ്റ്. സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ചെന്നും അന്വേഷിക്കാനെത്തിയ പിതാവിന്റെ കാല് ഭര്‍തൃവീട്ടുകാര്‍ തല്ലിയൊടിച്ചെന്നും ചൂണ്ടിക്കാട്ടി…
Read Moreഒറ്റ ദിവസം കൊണ്ട് 5.05 ലക്ഷം പേര്‍ക്ക് വാക്സിന് നല്കി കേരളം! രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണെന്നും മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5,04,755 പേര്‍ക്ക് വാക്സിന് നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 3,41,753 പേര്‍ക്ക് ഒന്നാം ഡോസും 1,63,002 പേര്‍ക്ക് രണ്ടാം ഡോസും നല്കി. ഏറ്റവും അധികം പേര്‍ക്ക് പ്രതിദിനം വാക്സിന് നല്കിയ ദിവസമായി ഇന്ന് മാറി. ഈ മാസം 24ന് 4.91 ലക്ഷം പേര്‍ക്ക് വാക്സിന് നല്‍കിയിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ വാക്സിന് ലഭ്യമായാല്‍ ഇതുപോലെ ഉയര്‍ന്ന തോതില്‍ വാക്സിനേഷന് നല്‍കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് 2.45 ലക്ഷം ഡോസ് വാക്സിന് കൂടി ലഭ്യമായി. എറണാകുളത്ത് രണ്ട് ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിനും തിരുവനന്തപുരത്ത് 45,000 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. സുഗമമായ വാക്സിനേഷന് എത്രയും വേഗം കൂടുതല്‍ വാക്സിന് ഒരുമിച്ച് കേന്ദ്രം ലഭ്യമാക്കേണ്ടതാണ്. ഇന്ന് 1,753 വാക്സിനേഷന് കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,498 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 255 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 99,802 പേര്‍ക്ക് വാക്സിന്…
Read Moreസഹോദരിയുടെ മക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങളുമായി കാറിൽ കറക്കം; യുവതി അറസ്റ്റിൽ
വാഷിംഗ്ടൺ ഡിസി: സഹോദരിയുടെ മക്കളെ കൊലപ്പെടുത്തി മൃതദേഹവുമായി കാറില്‍ ചുറ്റിക്കറങ്ങിയ യുവതി അറസ്റ്റില്‍. അമേരിക്കയിലെ ബാള്‍ട്ടിമോര്‍ സ്വദേശിനിയായ നിക്കോള്‍ ജോണ്സണ്(33) ആണ് അറസ്റ്റിലായത്. സഹോദരിയുടെ ഏഴു വയസുള്ള പെണ്‍കുട്ടിയെയും അഞ്ച് വയസുള്ള ആണ്‍കുട്ടിയെയുമാണ് ഇവര്‍ കൊലപ്പെടുത്തിയത്. കുട്ടികളെ നോക്കാന്‍ നിക്കോളിനെയാണ് സഹോദരി ചുമതലപ്പെടുത്തിയിരുന്നത്. മൃതദേഹങ്ങളുമായി മാസങ്ങളോളം ഇവര്‍ കാറില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. അമിത വേഗത്തില്‍ ഇവര്‍ കാര്‍ ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ തടഞ്ഞത്. കസ്റ്റഡിയിലെടുത്ത ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Read Moreരതീഷിനെ കണ്ടപ്പോൾ വീട്ടമ്മമാരുടെ രോഷം അണപൊട്ടി; ഗൾഫിൽ ജോലിയുണ്ടായിരുന്ന രതീഷ് നാട്ടിലെത്തിയപ്പോൾ ഉണ്ടായ ചില സംഭവങ്ങൾ ജീവിതം മാറ്റി മറിച്ചു…
രാജേഷ് ചേര്ത്തലസംഭവ ദിവസം വൈകുന്നേരം ജോലികഴിഞ്ഞു തങ്കിക്കവലയിലെത്തിയ ഹരികൃഷ്ണയെ ബൈക്കില്‍ രതീഷ് തന്റെ വീട്ടിലെത്തിച്ചു. സ്വന്തം വീട്ടിൽ കൊണ്ടാക്കാതെ ഇങ്ങോട്ടു പോന്നത് എന്തിനെന്നു വീടിനകത്തു കയറുന്നതിനു മുമ്പേ ഹരികൃഷ്ണ ചോദിച്ചിരുന്നു. ഒപ്പം ജോലി ചെയ്യുന്ന ആളെക്കുറിച്ചു സംസാരിക്കാനാണ് എന്നു പറഞ്ഞാണ് മുറിക്കുള്ളില്‍ കയറ്റി ഇരുത്തിയത്. അകത്ത് ഇരുത്തിയ ശേഷം യുവതിയുടെ കൂടെ ജോലി ചെയ്യുന്ന ആളെക്കുറിച്ചു ചോദിച്ചു. അയാളെ വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലെന്നും അങ്ങനെ ഉണ്ടായാല്‍ യുവതിയെയും ഒപ്പം ജോലി ചെയ്യുന്നയാളെയും തന്റെ രണ്ടു മക്കളെയും കൊന്ന ശേഷം നാടു വിട്ടുപോകുമെന്നും രതീഷ് ഭീഷണിപ്പെടുത്തി. എന്നാൽ, അയാളുടെ ഭീഷണിക്കു വഴങ്ങാൻ അവൾ തയാറായില്ല. ഇതോടെ തര്‍ക്കമായി. അവളെ മര്‍ദിച്ചു. കഴുത്തിനു കുത്തിപ്പിടിച്ചു തല ജനലില്‍ ഇടിപ്പിച്ചു. ബോധരഹിതയായി നിലത്തുവീണ യുവതിയെ ബലാത്സംഗം ചെയ്തു. തുടര്‍ന്നു കഴുത്തിനു കുത്തിപ്പിടിച്ചു. മൂക്കും വായും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് അറസ്റ്റിലായ…
Read Moreപ്രണയം തകർന്നതിലുള്ള വൈരാഗ്യം; കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവച്ചു കൊന്ന ശേഷം സുഹൃത്ത് ജീവനൊടുക്കി
കൊച്ചി: എറണാകുളം കോതമംഗലത്ത് വിദ്യാർഥിനിയെ സുഹൃത്ത് വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. ഡെന്റൽ വിദ്യാർഥിനിയായ മാനസയെയാണ് സുഹൃത്തായ രാഗിൻ കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. മാനസയെ വെടിയുതിർത്തശേഷം രാഗിൻ സ്വയം നിറയൊഴിക്കുകയായിരുന്നു. ഇരുവരും കണ്ണൂർ സ്വദേശികളാണ്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലെ വിദ്യാർഥിനിയായ മാനസ താമസിച്ചിരുന്ന കോതമംഗലത്തെ വീട്ടിലെത്തിയാണ് രാഗിൻ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. മാനസ ഹൗസ് സർജനായിരുന്നു. വെടിയേറ്റശേഷം ജീവനുണ്ടായിരുന്ന പെൺകുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങൾ കോതമംഗലം ബസേലിയോസ് ആശുപത്രിയിലേക്ക് മാറ്റി.ഇരുവരും തമ്മിൽ മുൻപ് പ്രണയത്തിൽ ആയിരുന്നതായാണ് വിവരം
Read Moreഅമ്മയും മക്കളും ആത്മഹത്യയ്ക്കായി റെയിൽവേ ട്രാക്കിലൂടെ നടന്നു; പതിവുപോലെ ട്രെയിൻ വരാൻ വൈകി; പോലീസ് സമയത്തുമെ ത്തി; എല്ലാവരേയും ജീവിതത്തിലേക്ക് തിരിച്ചു നടത്തിച്ച് പോലീസ്
പയ്യന്നൂര്‍: കാണാതായെന്ന പരാതി ലഭിച്ചയുടന്‍ പയ്യന്നൂര്‍ പോലീസ് നടത്തിയ സന്ദര്‍ഭോചിതമായ ഇടപെടലില്‍ മരണത്തില്‍നിന്നും രക്ഷപ്പെട്ടത് അമ്മയും രണ്ടുമക്കളും. കരിവെള്ളൂരിലെ മുപ്പതുകാരിയായ യുവതിയും അഞ്ചും മൂന്നും വയസുള്ള മക്കളുമാണ് പോലീസിന്റെ ഇടപെടലില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പയ്യന്നൂര്‍ റെിയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു സംഭവം. വീട്ടില്‍നിന്നും യുവതിയേയും മക്കളേയും കാണാനില്ലെന്ന വിവരമറിഞ്ഞതോടെ വിശദ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസ് നഗരത്തിലും ബസ് സ്റ്റാൻഡുകളിലും ഉടന്‍ പരിശോധന നടത്തുകയായിരുന്നു. ഇതോടൊപ്പം പയ്യന്നൂര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മഹേഷ് കെ.നായരുടെ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലുമെത്തി. ഇവിടെ നടത്തിയ തെരച്ചിലിലാണ് മക്കളേയും കൂട്ടി റെയില്‍പാളത്തിലൂടെ നടക്കുന്ന യുവതിയെ കണ്ടെത്തിയത്. മക്കളേയും കൂട്ടി ആത്മഹത്യ ചെയ്യാനായി എത്തിയതാണെന്ന് യുവതി പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി.വിവരമറിഞ്ഞയുടന്‍ പോലീസ് അന്വേഷണത്തിനെത്തിയതും ഈ സമയം കടന്നു പോകേണ്ടിയിരുന്ന ട്രെയിന്‍ വൈകിയതുമാണ് അമ്മയേയും മക്കളേയും ജീവിതത്തിലേക്ക് തിരിച്ച് നടത്താനിടയാക്കിയത്. കാര്യങ്ങള്‍ പറഞ്ഞ്…
Read Moreപണം വാങ്ങി 13കാരിയെ അമ്മ കാമുകനു വിറ്റു ! ഞെട്ടിക്കുന്ന സംഭവം ആറന്മുളയില്…
പത്തനംതിട്ടയിലെ ആറന്മുളയില് ലൈംഗികപീഡനത്തിന് ഇരയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പണം വാങ്ങി അമ്മ വിറ്റതാണെന്ന് പൊലീസ്. ലോറി ഡ്രൈവറായ കാമുകനും സുഹൃത്തിനുമാണ് പണം വാങ്ങിയ ശേഷം അമ്മ 13 കാരിയായ പെണ്‍കുട്ടിയെ നല്‍കിയതെന്ന് ആറന്മുള പൊലീസ് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും, ലോറി ഡ്രൈവറായ യുവാവിനും സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തു. ആറന്മുള നാല്ക്കാലിക്കല് സ്വദേശിനിയായ 13 കാരിയായ പെണ്‍കുട്ടിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് രണ്ടാനച്ഛന് ബുധനാഴ്ച വൈകീട്ട് പൊലീസില്‍ പരാതി നല്കി. പൊലീസ് അന്വേഷണം തുടരുന്നതിനിടെ വ്യാഴാഴ്ച പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. കുട്ടി വീട്ടില്‍ തിരിച്ചെത്തിയ വിവരം പഞ്ചായത്ത് അംഗം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. ടിപ്പര്‍ ലോറി ഡ്രൈവറായ യുവാവ് അമ്മയുടെ കാമുകനാണെന്നും പൊലീസ് പറഞ്ഞു.
Read Moreദുരന്തമുഖത്തെ രക്ഷാദൗത്യം ; ഫയര്‍ഫോഴ്സിന് 300 വാക്കിടോക്കി; ഒരു കിലോമീറ്ററിനുള്ളില്‍ തടസമില്ലാതെ ആശയവിനിമയം നടത്താം
കെ. ഷിന്റുലാല്‍ കോഴിക്കോട് : സംസ്ഥാന പോലീസ് മാതൃകയില്‍ അഗ്നിശമനസേനയുടെ ആശയവിനിമയവും സ്വതന്ത്രമാകുന്നു.രക്ഷാദൗത്യങ്ങള്‍ക്കായി കൂടുതല്‍ വാക്കിടോക്കികള്‍ അനുവദിച്ചുകൊണ്ടാണ് സേനയുടെ ആശയവിനമയത്തിന് പൂര്‍ണമായും സ്വതന്ത്ര സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വെള്ളപ്പൊക്കത്തിലും തുടര്‍ന്നുണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളിലും മറ്റു അത്യാഹിതങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശയവിനിമയത്തിന് 300 വാക്കിടോക്കികള്‍ കൂടി അഗ്നിശമനസേന ഉടന്‍ വാങ്ങും. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്ന് ഫയര്‍ആന്‍ഡ് റസ്ക്യൂ വിഭാഗം അഡ്മിനിസ്ട്രേഷന് ഡയറക്ടര്‍ അരുണ്‍ അല്‍ഫോണ്‍സ് രാഷ്ട്രദീപികയോട് പറഞ്ഞു. ഓരോ ജില്ലയ്ക്കും മതിയായ രീതിയില്‍ ഇവ വിതരണം ചെയ്യാനാണു തീരുമാനം. നിലവില്‍ 100 വാക്കി ടോക്കികള്‍ മാത്രമായിരുന്നു സംസ്ഥാനത്തെ അഗ്നിശമനസേനകള്ക്കായുള്ളത്. വാക്കിടോക്കികളില്ലാത്തതു രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഫയര്‍ഫോഴ്സ് സര്‍ക്കാരിന് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. തുടര്‍ന്നാണ് ദ്രുതഗതിയില്‍ വാക്കിടോക്കികള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ആധുനികവത്കരണത്തിനും നവീകരണത്തിനുമായി ഈ സാമ്പത്തിക വര്‍ഷം മാത്രം 65 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. വാക്കിടോക്കികള്‍ക്ക് പുറമേ…
Read More