മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് പറഞ്ഞ് സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ കേസില്‍ ക്ലാപ്പനയിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് പിടിയില്‍ ആംബുലന്‍സ് ഡ്രൈവറായ പ്രയാര്‍ തെക്ക് ആലുംപീടിക കോമളത്ത് മുരുകനെ (26) ആണ് കൊല്ലം മുണ്ടയ്ക്കലിലെ ഒളിത്താവളത്തില്‍ നിന്നു ഓച്ചിറ പോലീസ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ഒട്ടേറെ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നു ഡിവൈഎഫ്ഐ ക്ലാപ്പന ക്യൂബന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നിന്നു മുരുകനെ മാറ്റി നിര്‍ത്തിയതായി സംഘടനാനേതൃത്വം പറയുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ക്ലാപ്പനയില്‍ നടത്തിയ രക്തസാക്ഷി ദിനാചരണത്തിലും മുരുകന് പങ്കെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലും ഡിവൈഎഫ്ഐക്കു വേണ്ടി സജീവമാണ്. എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന സമയത്താണ് മുരുകന് പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുന്നത്. മാതാവിനെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നു പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.
Read MoreCategory: Top News
പഴനി പീഡനം; നടന്ന കാര്യം യുവതി പഴനി മജിസ്ട്രേറ്റിനോടു വെളിപ്പെടുത്തി; സത്യം പറഞ്ഞ യുവതിക്കു ക്രൂരമർദനം; കേരള പോലീസിന്റെ ആദ്യ കണ്ടെത്തൽ ശരിയായി…
നവാസ് മേത്തർതലശേരി: തലശേരിയിൽ നിന്നും പഴനിയിലെത്തിയ യുവതിയെ റോഡരികിൽ നിന്നും ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയി മൂന്നംഗ സംഘം പീഡിപ്പിച്ച കേസ് പൂർണമായും കെട്ടിച്ചമച്ചതാണെന്ന് പഴനി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.ഭർത്താവ് മർദിച്ച് പറയിപ്പിച്ച കഥയാണ് പീഡന കഥയെന്ന് യുവതി പഴനി മജിസ്ട്രേറ്റിന് മൊഴി നൽകി. വ്യാജപരാതിപഴനിയിലെ ലോഡ്ജിൽ വെച്ച് ഭർത്താവ് ക്രൂരമായി മർദിച്ചു. ഇതിനെ ചോദ്യം ചെയ്ത ലോഡ്ജുടമയിൽ നിന്നും പണം തട്ടിയെടുക്കാനാണ് വ്യാജ പരാതി നൽകിയത്. തലശേരി സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയിരുന്നില്ല. സ്റ്റേഷന്റെ പുറത്തു നിന്ന് ലോഡ്ജുടമയെ ഫോൺ ചെയ്യുകയായിരുന്നു. പീഡന പരാതി നൽകിയിട്ടുണ്ടെന്നും തലശേരി പോലീസ് സ്റ്റേഷന് സമീപമുള്ള ഗ്രൗണ്ടിൽ പണവുമായി എത്തിയാൽ പ്രശ്നം തീർക്കാമെന്നും ലോഡ്ജ് ഉടമയെ അറിയിക്കുകയായിരുന്നുവെന്നും മജിസ്ട്രേറ്റിനും പഴനി പോലീസിനും നൽകിയ മൊഴിയിൽ യുവതി പറഞ്ഞു. തുടർന്ന് പഴനി പോലീസ് ഇത് സംബന്ധിച്ച കേസ് അവസാനിപ്പിച്ചു കൊണ്ട് കോടതിക്ക്…
Read Moreഷക്കീല മരിച്ചെന്ന് വ്യാജവാര്‍ത്ത കേട്ട് ഞെട്ടി ആരാധകര്‍! ഒടുവില്‍ പ്രതികരണവുമായി താരം രംഗത്ത്; വീഡിയോ കാണാം…
നടി ഷക്കീല മരിച്ചെന്ന് സമൂഹമാധ്യമത്തില്‍ വ്യാജപ്രചരണം. ഒടുവില്‍ സംഭവത്തില്‍ പ്രതികരണവുമായി താരം നേരിട്ട് രംഗത്തെത്തിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. വീഡിയോയിലൂടെയാണ് ഷക്കീല തന്റെ വ്യാജമരണവാര്‍ത്തയില്‍ പ്രതികരിച്ചത്. താന്‍ വളരെ ആരോഗ്യവതിയോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നത്. തനിക്ക് കേരളത്തിലെ ജനങ്ങള്‍ നല്കുന്ന കരുതലിന് വളരെയധികം നന്ദിയുണ്ട്. ആരോ തന്നേക്കുറിച്ച് ഒരു മോശം വാര്‍ത്ത ചെയ്തു, പക്ഷേ സംഗതിയുടെ നിജസ്ഥിതി അറിയാന്‍ നിരവധി പേരാണ് വിളിച്ചത്. ആ വാര്‍ത്ത നല്കിയ ആള്‍ക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാം വീണ്ടും തന്നെക്കുറിച്ച് ഓര്‍ത്തതെന്നും താരം പറയുന്നു. ”ചലച്ചിത്ര നായിക ശ്രീമതി ഷക്കീല വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം കഴിഞ്ഞ ഇരുപതു ദിവസത്തില്‍ ഏറെയായി ചെന്നൈ അമൃത ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു ഇന്ന് വൈകിട്ട് 28-07-2021 ബുധന്‍ വൈകിട്ട് 7.00 ന് കോവിഡ് ബാധിച്ചു മരിക്കുകയായിരുന്നു.. തന്റെതായ അഭിനയ മികവ് കൊണ്ട് കേരളക്കരയെ…
Read Moreപാവപ്പെട്ട കുട്ടികളുടെ ഉച്ചക്കഞ്ഞിയിൽ കൈയിട്ടുവാരി അധ്യാപകൻ; 25 ലക്ഷത്തിന്റെ ക്രമക്കേട്; കർശന നടപടിയുണ്ടാകുമെന്നു പട്ടികജാതി കമ്മീഷനംഗം
ഒറ്റപ്പാലം : പത്തിരിപ്പാല ഹയർ സെക്കന്ററി സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതിയിൽ 25 ലക്ഷത്തിന്റെ ക്രമക്കേട് ശ്രദ്ധയിൽ പെട്ടിട്ടും നടപടി എടുക്കാതിരുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പട്ടികജാതി കമ്മിഷൻ അംഗം എസ്.അജയകുമാർ. പത്തിരിപ്പാല സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി ക്രമക്കേടിൽ തെളിവു ലഭിച്ച സാഹചര്യത്തിൽ കുറ്റക്കാർക്കെതിരേ മാത്രമല്ല, ഇവരെ സംരക്ഷിച്ചവർക്കെതിരെയും കർശന പടപടിയെടുക്കാൻ ഇടപെടുമന്ന് കമ്മിഷനംഗം കൂടിയായ മുൻ എംപി എസ്.അജയകുമാർ വ്യക്തമാക്കി. പാവപ്പെട്ട പട്ടികജാതി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ ഉച്ചഭക്ഷണ പദ്ധതിയിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ തെളിവെടുപ്പ് നടത്തുകയും പരാതിയിൽ കഴന്പുണ്ടന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയുണ്ടായില്ലങ്കിൽ കുറ്റം ആവർത്തിക്കപ്പെടും. കുറ്റം കണ്ടെത്തിയിട്ടും ബന്ധപ്പെട്ടവരെ സംരക്ഷിച്ചവരും കുറ്റക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. 2013-18 കാലയളവിൽ 25 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അജയകുമാർ പറഞ്ഞു. 100 ഓളം പട്ടികജാതി വിദ്യാർഥികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ…
Read Moreബലിഷ്ടമായ കരങ്ങളിൽ അവളുടെ ശരീരം അവർപിച്ചിച്ചീന്തി; പാക്കിസ്ഥാനിൽ സംഘം ചേർന്ന് ആടിനെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു…
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ആടിനെ ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ച് പേര്‍ക്കെതിരെ കേസ്. പഞ്ചാബ് പ്രവശ്യയിലെ ഒക്കാറയിലാണ് സംഭവം. തൊഴിലാളിയുടെ ആടിനെ തട്ടിക്കൊണ്ടുപോയ സംഘം, പീഡിപ്പിച്ചതിനു ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സംഘം സ്ഥലത്തു നിന്നും രക്ഷപെടുന്നത് പ്രദേശവാസികള്‍ കണ്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ആടിന്റെ ഉടമ പോലീസില്‍ പരാതി നല്കി. സംഭവം സമൂഹമാധ്യമങ്ങളിലും വലിയ രീതിയില്‍ ചര്‍ച്ചയായി. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെയും വലിയ രീതിയില്‍ പ്രതിഷേധമുണ്ടായി.
Read Moreരാഷ്ട്രദീപിക വാർത്ത “കൊള്ളേണ്ടിടത്ത് കൊണ്ടു’; മോഷ്ടിക്കപ്പെട്ട ഉപകരണം മെഡിക്കല്‍ കോളജില്‍ തിരിച്ചെത്തി; ഉപകരണം ഫോറൻസിക് പരിശോധനക്ക് ; പ്രതികളെക്കുറിച്ച് സൂചന
പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ നിന്നും മോഷ്ടിക്കപ്പെട്ട മെഡിക്കല്‍ ഉപകരണം തിരിച്ചെത്തി. മെഡിക്കല്‍ കോളജിലെ അവിഹിത ഇടപെടലുകളുടെ വാര്‍ത്തകള്‍ രാഷ്ട്രദീപികയിലൂടെ പുറത്തുവരുന്നതിനിടയിലാണ് ഇന്നലെ വൈകുന്നേരം ഉപകരണം കണ്ടുകിട്ടിയത്. കഴിഞ്ഞ ജൂണ്‍ ഏഴിനാണ് ഏഴുലക്ഷത്തോളം രൂപ വിലയുള്ള ഉപകരണം മോഷണം പോയതായി കണ്ടെത്തിയത്. ആശുപത്രിയിലെ അനസ്തേഷ്യ റൂമില്‍ സൂക്ഷിച്ചിരുന്ന videolaryngoscopy എന്ന ഉപകരണമാണ് മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. മെഡിക്കല്‍ കോളജിലെ ആറാം നിലയിലെ ഓപ്പറേഷന് തിയേറ്ററിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നതാണ് ഈ ഉപകരണം. അലമാരയുടെ താക്കോല്‍ ഓപ്പറേഷന് തീയേറ്ററില്‍ ഉള്ള ഒരു ബോക്സിലാണ് സാധാരണയായി സൂക്ഷിക്കാറുള്ളത്. പിജി വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ഇവിടെ സ്ഥിരമായി ഉണ്ടാകാറുണ്ട്. ഇതിനിടയില്‍ ഉപകരണം എങ്ങനെ മോഷണം പോയെന്ന് വ്യക്തമായിരുന്നില്ല. സ്ഥലത്ത് സിസിടിവി ഇല്ല എന്നു മനസിലാക്കിയ ആളായിരുന്നു വിദഗ്ദമായി മോഷണം നടത്തിയതെന്നും വ്യക്തമായിരുന്നു. ഇക്കാരണത്താല്‍ പ്രതിയിലേക്ക് എത്താന്‍ പോലീസിന് ബുദ്ധിമുട്ടേറെയായിരുന്നു. അന്വേഷണത്തിനായി പരിയാരം പോലീസ് പ്രത്യേക…
Read Moreവിവാഹം കഴിഞ്ഞ ഒരാളുമായുള്ള ബന്ധത്തില്‍ താല്പര്യമില്ലായിരുന്നു ! അന്ന് വാഷ്റൂമിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു; രാജ് കുന്ദ്രയ്ക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ഷെര്‍ലിന്‍ ചോപ്ര…
രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി ഷെര്‍ലിന്‍ ചോപ്ര. നീലച്ചിത്ര നിര്‍മ്മാണ കേസില്‍ മുംബൈ ക്രൈംബ്രാഞ്ചിന് നല്കിയ മൊഴിയിലാണ് ഷെര്‍ലിന്‍ കുന്ദ്രയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. 2019ല്‍ ആയിരുന്നു സംഭവമെന്നും ഷെര്‍ലിന്‍ വ്യക്തമാക്കി. 2019ല്‍ തുടക്കത്തില്‍ രാജ് കുന്ദ്ര തന്റെ ബിസിനസ് മാനേജറെ വിളിച്ചുവെന്നും ഒരു പ്രൊപ്പോസല്‍ ചര്‍ച്ച ചെയ്യാനുണ്ട് എന്നും പറഞ്ഞാണ് വിളിച്ചതെന്നും ഷെര്‍ലിന്‍ പറയുന്നു. പിന്നീട് മാര്‍ച്ച് 27ന് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ് തന്നെ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ പ്രതിരോധിച്ചുവെന്നും വിവാഹം കഴിഞ്ഞ ഒരാളുമായുള്ള ബന്ധത്തില്‍ താല്പര്യമുണ്ടായിരുന്നില്ലെന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. ബിസിനസിനെ മറ്റു കാര്യങ്ങളുമായി കൂട്ടിക്കുഴക്കാനും തയ്യാറല്ലായിരുന്നു. ശില്‍പ്പ ഷെട്ടിയുമായുള്ള ബന്ധത്തെ കുറിച്ചും പറഞ്ഞു. താന്‍ ഭയന്ന് കുതറി മാറി വാഷ്റൂമിലേക്ക് ഓടി എന്നാണ് താരം മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം, രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാന്‍…
Read Moreകോവിഡ് ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തില്‍ ! ഐസിഎംആര്‍ സര്‍വേയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സംസ്ഥാനത്തിന് ആശങ്ക പകരുന്നത്…
ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയില്‍ ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തില്‍ എന്ന് കണ്ടെത്തല്‍. 11 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തിയത്. സര്‍വേ നടത്തിയ സംസ്ഥാനങ്ങളില്‍ ആകെ സര്‍വ്വേ നടത്തിയവരില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ആന്റിബോഡി സാന്നിധ്യമുണ്ടെന്നു കണ്ടെത്തി. ജൂണ്‍ 14നും ജൂലൈ ആറിനും ഇടയിലാണു സര്‍വേ നടത്തിയത്. ദേശീയതലത്തില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കണ്ടെത്താന്‍ വേണ്ടിയാണ് ഐസിഎംആര്‍ സിറോ സര്‍വ്വേ നടത്തുന്നത്. മധ്യപ്രദേശില്‍ 79% പേര്‍ക്കും കോവിഡ് ആന്റിബോഡി കണ്ടെത്തി. കേരളത്തില്‍ ഇത് 44.4% മാത്രമാണ്. അസമില്‍ സിറോ പ്രിവലന്‍സ് 50.3 ശതമാനവും മഹാരാഷ്ട്രയില്‍ 58 ശതമാനവുമാണ്. രാജസ്ഥാന് 76.2%, ബിഹാര്‍-75.9, ഗുജറാത്ത് 75.3, ഛത്തിസ്ഗഡ്-74.6, ഉത്തരാഖണ്ഡ്-73.1, ഉത്തര്‍പ്രദേശ്-71, ആന്ധ്രാപ്രദേശ്-70.2, കര്‍ണാടക-69.8, തമിഴ്നാട്-69.2, ഒഡിഷ-68.1% എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ…
Read Moreകോവിഡ് മാനദണ്ഡങ്ങൾക്ക് പുല്ലുവില; സംസ്ഥാനത്തെ ബൈപ്പാസുകൾ കൈയടക്കി റേസിംഗ് മാഫിയ; ചങ്ങനാശേരിയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ
ചങ്ങനാശേരി: കോവിഡ് മാനദണ്ഡങ്ങൾക്ക് പുല്ലുവില. ന്യൂജെൻ ബൈക്കുകൾ മിന്നൽ വേഗത്തിൽ പായുന്നു.യുവാക്കളുടെ റേസിംഗ് വിനോദത്തിൽ ഇന്നലെ ചങ്ങാനാശേരിയിൽ പൊലിഞ്ഞതു മൂന്നു ജീവനുകളാണ്. ഏതാനും ദിവസങ്ങൾക്കു മുന്‍പ് തലശേരിയിൽ പെരുന്നാളിന്റെ ആഘോഷ തിമിർപ്പിൽ ആഡംബര കാറിൽ യുവാക്കൾ നടുറോഡിൽ നടത്തിയ ആഭ്യാസ പ്രകടനത്തിൽ ബിടെക് വിദ്യാർഥി കൊല്ലപ്പെട്ടിരുന്നു. ഓൾട്ടറേഷൻ ചെയ്യുന്ന ആഡംബര വാഹനങ്ങളിൽ ഡ്രിഫ്റ്റും ബേണ്‍ ഒൗട്ടും ഉൾപ്പെടെയുള്ള ആഭ്യാസ പ്രകടനങ്ങൾ ഹരമാക്കി മാറ്റിയ സംഘങ്ങൾ സജീവമാണ്. തിരക്ക് കുറഞ്ഞ ബൈപ്പാസ് റോഡുകളാണ് മാഫിയ സംഘങ്ങൾ റേസിംഗ് വിനോദങ്ങൾക്കു തെരഞ്ഞെടുക്കുന്നത്. പലപ്പോഴും വൻതുക പന്തയം പിടിച്ചു റേസിംഗ് വിനോദങ്ങളിൽ ഏർപ്പെടുന്ന സംഘങ്ങളുണ്ട്. റേസിംഗ് നടത്തുന്ന സംഘങ്ങൾ ഇതിന്റെ വീഡിയോ സോഷ്യ ൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. പല യുവാക്കളും ഇത്തരം വീഡിയോകൾ കണ്ടും റേസിംഗ് സംഘത്തിനൊപ്പം ചേരുന്നുണ്ട്.റേസിംഗ് സംഘങ്ങളെ പോലീസും മോട്ടോർ വാഹന വകുപ്പുകൾ ഗൗനിക്കുന്നില്ലെന്നും പരാതിയുണ്ട്. പരിശോധന…
Read Moreപ്രളയത്തിനു പിന്നാലെ മണല്‍ക്കാറ്റും ! 25 നില കെട്ടിടത്തിന്റെ ഉയരത്തില്‍ വീശിയടിക്കുന്ന കാറ്റില്‍ ഉലഞ്ഞ് ചൈന;വീഡിയോ കാണാം…
ദുരന്തങ്ങള്‍ ചൈനയെ വിടാതെ പിന്തുടരുന്നുവോ. കനത്ത പ്രളയം ദുരിതം വിതച്ച ചൈനയില്‍ അതിനു പിന്നാലെ വീശിയടിച്ച മണല്‍ക്കാറ്റിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രളയത്തിന് പിന്നാലെ ഡാമുകള്‍ തകര്‍ന്നത് ചൈനയില്‍ വലിയ പ്രതിസന്ധിയാണ് തീര്‍ക്കുന്നത്. ഇതിന് പിന്നാലെ 100 മീറ്റര്‍ ഉയരത്തിലാണ് മണല്‍ക്കാറ്റ് അടിച്ചത്. ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള ഗാന്‍സു പ്രവിശ്യയിലെ ഡുന്‍ഹാങ് നഗരത്തിലാണ് ശക്തമായ മണല്‍ക്കാറ്റ് എത്തിയത്. ഗോബി മരുഭൂമിയോട് ചേര്‍ന്ന കിടക്കുന്ന നഗരം കൂടിയാണിത്. മണല്‍ക്കാറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് വിലയിരുത്തല്‍. കാറ്റിന്റെ ശക്തി കണ്ട് ജനങ്ങള്‍ പരിഭ്രമിച്ച് ഓടുന്നതും പുറത്തുവന്ന വീഡിയോകളില്‍ കാണാം. കൊറോണ വൈറസിന് പിന്നാലെ മഹാപ്രളയങ്ങളും മണല്‍ക്കാറ്റും അടക്കമുള്ള ദുരന്തങ്ങളാണ് ചൈനയില്‍ അടുത്തിടെയായി സംഭവിക്കുന്നത്.
Read More