തിരുവനന്തപുരം: സ്ത്രീപീഡന പരാതി ഒത്തുതീർക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കുരുങ്ങിയ വനം മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി. വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു പിന്നാലെ പ്രമേയം അവതരണത്തിനു സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന്റെ ആരംഭ ദിവസം തന്നെ ശശീന്ദ്രൻ വിഷയം ഉയർത്തി പ്രതിപക്ഷം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിനാണ് നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ചത്. സഭ ഇന്ന് തുടങ്ങിയതിനു പിന്നാലെ ചോദ്യോത്തര വേളയിൽ ശാന്തരായി പങ്കെടുത്ത പ്രതിപക്ഷം, അതു കഴിഞ്ഞതിനു പിന്നാലെ വിഷയം ഉന്നയിച്ച് രംഗത്തെത്തുകയായിരുന്നു. ശശീന്ദ്രൻ രാജിവെച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം. എന്നാൽ, സഭ നിർത്തിവെച്ച് ചർച്ച നടത്തേണ്ട ആവശ്യമില്ലെന്ന് അടിയന്തര പ്രമേയത്തെ എതിർത്തുകൊണ്ട്…
Read MoreCategory: Top News
രണ്ടാം തരംഗത്തിന്റെ മൂർധന്യാവസ്ഥയിൽ ദാരുണദൃശ്യങ്ങള്‍ രാജ്യം കണ്ടതാണ്, എന്നിട്ടും..! ഓക്സിജൻ കിട്ടാതെ ആരും മരിച്ചിട്ടില്ലെന്നു കേന്ദ്രം; വ്യാപക പ്രതിഷേധം
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം വിതച്ച ദുരന്തത്തിനിടെ രാജ്യത്ത് ഒരാൾ പോലും ഓക്സിജൻ ലഭിക്കാതെ മരിച്ചിട്ടില്ലെന്ന കേന്ദ്രസർക്കാരിന്റെ പ്രസ്താവനയ്ക്കെതിരേ വ്യാപക പ്രതിഷേധം. രാജ്യസഭയിൽ ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാർ രേഖാമൂലം നൽകിയ മറുപടിയിലാണ് ഓക്സിജൻ ലഭിക്കാത്തതുകൊണ്ടുള്ള ഒറ്റ മരണം പോലും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു പറയുന്നത്. ഡൽഹിയിൽ ഉൾപ്പെടെ ഓക്സിജൻ കിട്ടാതെ ആശുപത്രികളിൽ കൂട്ട മരണങ്ങൾ നടന്ന സംഭവം ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും മുന്നിൽ വരെ എത്തിയതാണ്. ഓക്സിജൻ ലഭിക്കാതെ ആളുകൾ അത്യാസന്നനിലയിൽ ആശുപത്രികളുടെ മുന്നിൽ കാത്തു കിടക്കുന്ന ദാരുണദൃശ്യങ്ങളും രണ്ടാം തരംഗത്തിന്റെ മൂർധന്യാവസ്ഥയിൽ രാജ്യം കണ്ടതാണ്. എന്നിട്ടും ഓക്സിജൻ ലഭിക്കാതെയുള്ള മരണങ്ങളൊന്നും തന്നെ രാജ്യത്തുണ്ടായിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അവകാശവാദം. കോവിഡ് രണ്ടാം തരംഗം വീശിയടിച്ച ഏപ്രിലിൽ ഡൽഹിയിലെ ജയ്പുർ ഗോൾഡൻ ആശുപത്രിയിൽ മാത്രം ഓക്സിജൻ ലഭിക്കാതെ 25 കോവിഡ് രോഗികൾ മരിച്ചിരുന്നു. ഡൽഹി ബത്ര…
Read Moreദുബായ് ഭരണാധികാരിയുടെ മകളുടെയും മുൻ ഭാര്യയുടേയും ഫോണും ചോർത്തി! ഹയ തന്റെ ജീവനെ ഭയന്ന് 2019 ൽ ദുബായ് വിട്ടിരുന്നു….
ദുബായ്: ഇസ്രേലി ചാര സോഫ്റ്റ്വേറായ പെഗാസസ് ഉപയോഗിച്ച് ദുബായ് ഭരണാധികാരിയുടെ മകളുടെയും മുൻ ഭാര്യയുടേയും ഫോൺ ചോർത്തിയതായി റിപ്പോർട്ട്. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് മഖ്തൂമിന്റെ മകൾ ലതിഫ, അമ്മ ഹയ ബിൻത് അൽ ഹുസൈൻ എന്നിവരുടെ ഫോൺ ആണ് ചോർത്തിയത്. തന്നെ വീടിനുള്ളിൽ തടവിലാക്കിയിരിക്കുകയാണെന്ന് ലതിഫ ഏതാനും നാളുകൾക്ക് മുൻപ് പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞിരുന്നു. അതേസമയം, ഹയ തന്റെ ജീവനെ ഭയന്ന് 2019 ൽ ദുബായ് വിട്ടിരുന്നു. രണ്ടു പേരുടേയും ആരോപണങ്ങൾ ദുബായ് ഭരണകൂടം നിഷേധിച്ചിട്ടുണ്ട്. ലതിഫയുടേയും ഹയയുടെയും ഫോൺ ചോർത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ പ്രതികരിച്ചു. പെഗാസസ് ഉപയോഗിച്ച് ലോകനേതാക്കളുടെ ഫോൺ ചോർത്താൻ ശ്രമിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമഫോസ തുടങ്ങിയവർ ചോർത്തലിനു വിധേയരായതായി വാഷിംഗ്ടൺ പോസ്റ്റ്…
Read Moreആ ചിരി മാഞ്ഞു…ചലച്ചിത്ര നടൻ കെ.ടി.എസ്. പടന്നയിൽ അന്തരിച്ചു
കൊച്ചി: പ്രമുഖ ചലച്ചിത്ര നടൻ കെ.ടി.എസ്. പടന്നയിൽ (88) അന്തരിച്ചു. തൃപ്പുണിത്തുറയിൽ വച്ചായിരുന്നു അന്ത്യം. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കെ.ടി.എസ്. പടന്നയിൽ. രണ്ട് പതിറ്റാണ്ടിലേറെ മലയാള സിനിമയിൽ സജീവമായിരുന്ന നടനാണ് വിടവാങ്ങിയത്. നാടക ലോകത്ത് നിന്നാണ് പടന്നയിൽ സിനിമയിൽ എത്തുന്നത്. സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാൾ എന്ന നാടകത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ ആദ്യചുവടുവയ്പ്. രാജസേനൻ സംവിധാനം ചെയ്ത അനിയൻബാവ ചേട്ടൻബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. സ്വതസിദ്ധമായ ചിരിയും സംഭാഷണശൈലിയുമായി അദ്ദേഹം പ്രേക്ഷകർക്ക് പ്രിയപ്പട്ടവനായതോടെ കൂടുതൽ സിനിമകൾ പടന്നയിലിനെ തേടിയെത്തി. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, വൃദ്ധൻമാരെ സൂക്ഷിക്കുക, കളമശ്ശേരിയിൽ കല്യാണയോഗം, സ്വപ്നലോകത്തെ ബാലഭാസ്കർ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകൻ, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, രക്ഷാധികാരി ബൈജു തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ അഭിനയിച്ചു. നിരവധി ടെലിവിഷൻ സീരിയലുകളിലും…
Read Moreമലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 40 ലക്ഷം രൂപയുടെ സ്വര്‍ണം ! യാത്രക്കാരന് അറസ്റ്റില്‍…
മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന് ചെന്നൈ വിമാനത്താവളത്തില്‍ അറസ്റ്റിലായി. ദുബായില്‍നിന്നുള്ള വിമാനത്തില്‍ ചെന്നൈയില്‍ ഇറങ്ങിയ ഇയാള്‍ കസ്റ്റംസിന്റെ പരിശോധനയിലാണ് കുടുങ്ങിയത്. 40.35 ലക്ഷം രൂപ വിലമതിക്കുന്ന 810 ഗ്രാം 24 കാരറ്റ് സ്വര്‍ണം ഇയാളില്‍ നിന്ന് കണ്ടെടുത്തു. നാല് ചെറു കെട്ടുകളിലായി മിശ്രിത രൂപത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു. ചെന്നെ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് വ്യാപകമാണ്. കഴിഞ്ഞ ഡിസംബറില്‍ 706 ഗ്രാം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ കസ്റ്റംസിന്റെ പിടിയിലായിരുന്നു. ജനുവരിയില്‍ മാത്രം ഒമ്പത് കിലോഗ്രാം സ്വര്‍ണവും കസ്റ്റംസ് യാത്രക്കാരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.
Read Moreസഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ ട്വിസ്റ്റ് ! ഒളിച്ചോടിയതല്ല തട്ടിക്കൊണ്ടു പോയതെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍;ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്നും പരാതി…
മൂത്ത സഹോദരിയുടെ ഭര്‍ത്താവുമായി അനുജത്തി ഒളിച്ചോടിയെന്ന് പ്രചരിക്കപ്പെട്ട സംഭവത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. കൊല്ലം മുണ്ടയ്ക്കല്‍ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് പിറകില്‍ ലക്ഷ്മി നിവാസില്‍ താമസിക്കുന്ന 28 വയസുള്ള ഐശ്വര്യ ഇവരുടെ സഹോദരീ ഭര്‍ത്താവ് സനിജിത്തിനൊപ്പമാണ് ഒളിച്ചോടിയത്. സഹോദരീഭര്‍ത്താവ് തന്നെ ബലംപ്രയോഗിച്ച് തട്ടികൊണ്ടുപോയതാണെന്നും ഒളിച്ചോടിയതല്ലെന്നും ആണ് യുവതി ഇപ്പോള്‍ പറയുന്നത്. കഴിഞ്ഞമാസം 22ന് ആണ് മധുരയില്‍ നിന്നും ഇരുവരെയും പിടികൂടിയത്. തുടര്‍ന്ന് കേസില്‍ റിമാന്‍ഡിലായിരുന്ന യുവതി കഴിഞ്ഞദിവസം അട്ടക്കുളങ്ങര ജയിലില്‍നിന്ന് പുറത്തിറങ്ങി. ഇതിനു ശേഷം കൊല്ലം വെസ്റ്റ് പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ പുനരന്വേഷണം നടത്താന്‍ പോലീസ് ഒരുങ്ങുന്നത്. പരാതിപ്രകാരം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിരുവനന്തപുരത്ത് ഹോട്ടലില്‍വച്ച് ലഹരിമരുന്ന് നല്കി പീഡിപ്പിച്ചതായും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരീഭര്‍ത്താവിനെ ഭയന്നാണ് മധുരയില്‍നിന്ന് അറസ്റ്റിലായ സമയത്ത് ഇക്കാര്യം പൊലീസിനോട് പറയാതിരുന്നതെന്നും യുവതി…
Read More100 വെട്ടി തീർക്കുമെന്ന് പറഞ്ഞ് ടിപിയുടെ മകന് വന്ന വധഭീഷണി കത്ത് പോസ്റ്റ് ചെയ്തത് വടകരയില്‍ നിന്ന്; കത്ത് എഴുതിയ പിജെ ബോയ്സിനായി അന്വേഷണം സംഘം
കോഴിക്കോട് : ടി.പി.ചന്ദ്രശേഖരന്റെയും വടകര എംഎല്‍എ കെ.കെ രമയുടെയും മകന് അഭിനന്ദിനെയും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനേയും വധിക്കുമെന്ന ഭീഷണിക്കത്ത് പോസ്റ്റ് ചെയ്തത് വടകരയില്‍ നിന്നാണെന്ന് കണ്ടെത്തല്‍. വടകര സിഐ കെ.എസ്.സുശാന്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വടകര നട്ട്സ്ട്രീറ്റില് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയത്. 13 നാണ് കത്ത് പോസ്റ്റ് ചെയ്തത്. പോസ്റ്റ് ഓഫീസില്‍ നിന്ന് പതിച്ച സീലില്‍ സ്ട്രീറ്റ് എന്ന് മാത്രമായിരുന്നു തെളിഞ്ഞു കണ്ടത്. ഇതുപ്രകാരം കോഴിക്കോട് എസ്എം സ്ട്രീറ്റില്‍ നിന്ന് കത്ത് പോസ്റ്റ് ചെയ്തതാണെന്ന് ആദ്യം കരുതി. എന്നാല്‍ അന്വേഷണസംഘം വിശദമായി പരിശോധിച്ചതോടെയാണ് വടകരയില്‍ നിന്നാണെന്ന് വ്യക്തമായത്. പോസ്റ്റ് ബോക്സുള്ള മേഖലകളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. അതേസമയം 2014 മെയ് മൂന്നിന് എന്‍. വേണുവിനെ വധിക്കുമെന്ന ഭീഷണിപ്പെടുത്തിയ കത്ത് ലഭിച്ചിരുന്നു. ഇതില്‍ എടച്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും കത്തയച്ചത്…
Read Moreകാറ് കിട്ടി, ഭൂമി കിട്ടിയില്ല; ലേഡി ഡോക്ടറുടെ കാല് തല്ലിയൊടിച്ചു! സ്ത്രീധന പീഡനക്കേസിൽ സർക്കാർ ഡോക്ടറും കുടുംബവും അഴിക്കുള്ളിൽ; തിരുവനന്തപുരത്ത് നടന്ന സംഭവം ഇങ്ങനെ…
സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്ത്രീധന പീഡനക്കേസിൽ സർക്കാർ ഡോക്ടറും കുടുംബവും അഴിക്കുള്ളിൽ. സ്വത്ത് ആവശ്യപ്പെട്ട് ലേഡി ഡോക്ടറുടെ കാൽ തല്ലിയൊടിച്ച സംഭവത്തിൽ ഭർത്താവായ ഡോക്ടറും ഇദ്ദേഹത്തിന്റെ അനുജനും അച്ഛനും അമ്മയുമാണ് അകത്തായത്. ഭാര്യയുടെ കാൽ തല്ലിയൊടിച്ചെന്ന ആരോപണം കളവാണെന്നു ചൂണ്ട ിക്കാട്ടി ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കേരളാ ഹൈക്കോടതി തള്ളി. വട്ടപ്പാറ കുന്നുകുഴി സ്വദേശികളായ ഡോ. സിജോ രാജൻ, അനുജൻ റിജോ, അച്ഛൻ സി. രാജൻ, അമ്മ വസന്ത രാജൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇതേ തുടർന്ന് ഡോക്ടറും കുടുംബവും തിരുവനന്തപുരം നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങി. ഭർത്താവും വീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുന്നെന്നു ചൂണ്ട ിക്കാട്ടി 2021 ഏപ്രിൽ 20നു വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു. വിവാഹ സമയത്ത് യുവതിയുടെ പേരിൽ നൽകിയ രണ്ടേ ക്കർ…
Read Moreപീഡനശ്രമ പരാതി ഒതുക്കാൻ മന്ത്രിയുടെ ഫോണ്‍വിളി; നിയമസഭ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം; പ്രതികരിക്കാതെ മുന്നണിയും സർക്കാരും; പാർട്ടി അന്വേഷണ സംഘം ഇന്ന് കൊല്ലത്ത്
ജിജി ലൂക്കോസ് തിരുവനന്തപുരം: ഫോണ്‍വിളി സംഭവത്തിൽ കുരുങ്ങിയ വനം മന്ത്രി എ.കെ. ശശീന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യത്തിൽ നാളെ തുടങ്ങുന്ന നിയമസഭ സമ്മേളനം സ്തംഭിപ്പിക്കാൻ പ്രതിപക്ഷത്തിന്റെ നീക്കം. നിയമസഭയ്ക്ക് അകത്തും പുറത്തും മന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ച് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പീഡനശ്രമ പരാതി ഒത്തുതീർക്കാൻ ഇടപെട്ട മന്ത്രി രാജിവെച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീപക്ഷ വിഷയങ്ങൾ ചർച്ചയായിരിക്കേ മന്ത്രിയുടെ രണ്ടാമത്തെ വിവാദ ഫോണ്‍വിളി വല്ലാത്ത കുരുക്കാണുണ്ടാക്കിയിരിക്കുന്നതെന്നു ഭരണപക്ഷവും ചൂണ്ടിക്കാട്ടുന്നു. സ്ത്രീ സുരക്ഷയും അടുത്ത കാലത്തായി ഉയർന്ന സ്ത്രീപീഡന വിഷയങ്ങളും ഉന്നയിച്ച് സർക്കാരിനെതിരേ പ്രതിപക്ഷം കടന്നാക്രമണം നടത്താനിരിക്കേയാണ് സ്ത്രീപീഡനശ്രമം എന്ന പരാതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി ശശീന്ദ്രൻ വീണ്ടും കുടുങ്ങിയത്. കൊല്ലം കുണ്ടറയിൽ യുവതി അപമാനിക്കപ്പെട്ട വിഷയത്തിൽ ഇടപെട്ട മന്ത്രി, പ്രാദേശിക എൻസിപി നേതാവ് കൂടിയായ യുവതിയുടെ പിതാവിനെ ഫോണിൽ…
Read Moreഞാൻ മാത്രമല്ല, ഇപ്പോൾ എല്ലാവരും കണ്ടു..! ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണ ലോക്കറ്റ് നിക്ഷേപത്തിലെ കുറവ്; പഞ്ചാബ് നാഷണൽ ബാങ്കിലെ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തു
ഗുരുവായൂർ: വഴിപാടായി ഭക്തർ വാങ്ങുന്ന സ്വർണ ലോക്കറ്റുകളുടെ പണം ബാങ്കിൽ നിക്ഷേപിച്ചതിൽ ലക്ഷങ്ങളുടെ കുറവു വന്ന സംഭവത്തിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിൽ ടെന്പിൾ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിലെ ഉദ്യോഗസ്ഥർക്കെതിരെയാണു കേസെടുത്തിട്ടുള്ളത്.ഇതിനിടെ ദേവസ്വത്തിന് ലോക്കറ്റ് ഇനത്തിൽ ലഭിക്കാനുള്ള 27,50,000 രൂപയിൽ 2019 -20 കാലത്ത് തിരിമറി നടത്തിയ ഇനത്തിലെ തുകയായ 16,16,000 രൂപ ബാങ്ക് ദേവസ്വത്തിൽ അടച്ചു. ബാക്കി തുക അടയ്ക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബാങ്കിനു കത്തു നൽകിയിട്ടുണ്ട്.ക്ഷേത്രത്തിൽനിന്നു ഭക്തർ വാങ്ങുന്ന ലോക്കറ്റിന്റെ തുക ബാങ്ക് ജീവനക്കാരൻ എത്തി രസീതി നൽകിയാണ് കൊണ്ടു പോകാറുള്ളത്. ലോക്കറ്റുകളുടെ തുക മുഴുവനായും പഞ്ചാബ് നാഷണൽ ബാങ്കിൽ വരവു വയ്ക്കാതെയാണു തട്ടിപ്പ് നടത്തിയിട്ടുള്ളത്.ലോക്കറ്റ് വഴിപാട് നിരക്കിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ട സംഭവം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. സമഗ്ര അന്വേഷണം നടത്തണംഗുരുവായൂർ: ക്ഷേത്രത്തിൽ സ്വർണലോക്കറ്റ് വിൽപ്പന നടത്തിയ പണം ബാങ്കിൽ അടച്ചതിൽ…
Read More