കൊച്ചിയിലെ ഫ്ളാറ്റില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ യുവതി അനന്യ അലക്സ് മരണത്തിനു തൊട്ടു മുമ്പ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ലിഗമാറ്റ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നും അതിനാല്‍ താന്‍ കടുത്ത ആരോഗ്യ പ്രശ്നത്തിലാണെന്നും അനന്യ മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. അനന്യയുടെ മരണത്തിനു പിന്നാലെയാണ് അവര്‍ മുമ്പു പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയായത്. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത ജനവിഭാഗമാണ് ട്രാന്‍സ്ജെന്‍ഡേഴ്സ് എന്ന് അവര്‍ കുറിപ്പില്‍ പറയുന്നു. അനന്യയുടെ കുറിപ്പ്… ജെന്ററും ശരീരവും തമ്മില്‍ നിരന്തരം കലഹിച്ചു കൊണ്ടിരിക്കുന്ന ട്രാന്സ്ജെന്റര് വ്യക്തികളോടായിട്ട് ഒന്ന് പറഞ്ഞോട്ടെ. സര്‍ജറി എന്നത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരിക്കും എന്നതില്‍ എനിക്ക് സംശയം ഒട്ടും ഇല്ല. പക്ഷെ സര്‍ജറിയെ നമ്മള് ഏറ്റവും വിവേകത്തോടെ വേണം സമീപിക്കാന്‍. നമ്മള് തിരഞ്ഞെടുക്കുന്ന ആശുപത്രിയും ഡോക്ടര്‍ മാരും ഒക്കെ…
Read MoreCategory: Top News
ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ ! മരണം ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി വെളിപ്പെടുത്തിയതിനു പിന്നാലെ…
ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിനെ (28) കൊച്ചി ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പെരുമണ്‍ സ്വദേശിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വര്‍ഷങ്ങളായി ഇവര്‍ ഈ ഫ്ളാറ്റിലായിരുന്നു താമസം. കളമശേരി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഗുരുതര പിഴവ് സംഭവിച്ചെന്നും തുടര്‍ന്നു നിരവധി ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുകയാണെന്നും വിവരിച്ച് അനന്യ ഏതാനും ദിവസം മുമ്പ് മാധ്യമങ്ങളെ കണ്ടിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും ഇതുമൂലം ജോലി ചെയ്യാനാകുന്നില്ലെന്നും അവര്‍ വെളിപ്പെടുത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അനന്യ വെളിപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കിയുംഅവതാരകയുമായിരുന്നു അനന്യ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മലപ്പുറം വേങ്ങര മണ്ഡലത്തില്‍ മത്സരിക്കാനായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണു പത്രിക നല്‍കിയത്. എന്നാല്‍ പാര്‍ട്ടിയുമായുള്ള…
Read Moreപീഡന പരാതി വ്യാജമെന്ന് പറയാം, എന്നാൽ താൻ അങ്ങനെ പറയുന്നില്ല; മന്ത്രി രാജിവയ്ക്കേണ്ട കാര്യമില്ല; ശശീന്ദ്രനെ ന്യായീകരിച്ച് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ
ന്യൂഡൽഹി: എൻസിപി നേതാവിനെതിരെ ഉയർന്ന പീഡനക്കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന് ആരോപണം നേരിടുന്ന മന്ത്രി എ.കെ. ശശീന്ദ്രനെ ന്യായീകരിച്ച് എൻസിപി. പീഡന കേസ് പിൻവലിക്കാൻ ശശീന്ദ്രൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ പറഞ്ഞു. പാർട്ടിയിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാനാണ് ശശീന്ദ്രൻ പരാതിക്കാരിയുടെ അച്ഛനെ ഫോണ്‍ ചെയ്തത്. ഫോണ്‍ സംഭാഷണത്തിൽ നിങ്ങൾ കൊടുത്തിട്ടുള്ള പീഡന കേസ് പിൻവലിക്കണമെന്ന് ശശീന്ദ്രൻ പറഞ്ഞിട്ടില്ലെന്നും ചാക്കോ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കുണ്ടറയിലെ സംഘടന പ്രശ്നത്തിൽ മന്ത്രി ഇടപെടണമെന്ന് പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ശശീന്ദ്രൻ ഇടപെട്ടാൽ പ്രശ്നം തീരുമെന്ന് നേതാക്കൾ പറഞ്ഞു. ഇത് അനുസരിച്ച് സംഘടന പ്രശ്നം പരിഹരിക്കാനാണ് മന്ത്രി ഫോണ്‍ ചെയ്തത്. കേസ് ഒത്തു തീർക്കണമെന്ന് സംഭാഷണത്തിൽ പറഞ്ഞിട്ടില്ലെന്നും ചാക്കോ അവർത്തിച്ചു. പീഡന പരാതി വ്യാജമെന്ന് പറയാം. എന്നാൽ താൻ അങ്ങനെ പറയുന്നില്ല. വസ്തുത അറിയാതെയാണ് മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്. ആരോപണത്തിന്റെ…
Read More18 കോടിയുടെ മരുന്നിന് കാത്തുനിന്നില്ല; ജനിതകരോഗമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ബാധിച്ച് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഇമ്രാൻ മടങ്ങി, വേദനയില്ലാത്ത ലോകത്തേക്ക്…
കോഴിക്കോട്: ജനിതകരോഗമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ബാധിച്ച് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുഞ്ഞ് ബാലന് ഇമ്രാന് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം വലമ്പൂര്‍ ആരിഫിന്റെ മകനാണ്. ഇമ്രാന്റെ രോഗം ചികിത്സിച്ച് ഭേദമാക്കുന്നതിന് 18 കോടി രൂപ ആവശ്യമായിരുന്നു. തുടര്‍ന്ന് പണം സ്വരൂപിച്ചുകൊണ്ടിരിക്കെയാണ് കുട്ടി മരിച്ചത്. 16.5 കോടി രൂപയോളം കണ്ടെത്തിയിരുന്നു. കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു കഴിഞ്ഞ മൂന്ന് മാസങ്ങളായി ഇമ്രാന് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ശരീരത്തിലെ പേശികള്‍ ശോഷിക്കുന്ന എസ്എംഎ എന്ന അപൂര്‍വ രോഗമാണ് ഇമ്രാനെ ബാധിച്ചത്. ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗം കുട്ടിയില്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ആരിഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുട്ടിക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ഇമ്രാന്റെ ജീവൻ പിടിച്ചു നിർത്താൻ ശ്രമിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read Moreനഗ്നമായ ശരീരത്തില്‍ നിറയെ മുറിവുകള്‍! വീട്ടമ്മ മരിച്ച നിലയിൽ; പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ
ബന്ദ: ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ ഗ്രാമത്തില്‍ 50കാരിയുടെ മൃതദേഹം കണ്ടെത്തി. നഗ്നമായ നിലയില്‍ ശരീരത്തില്‍ നിറയെ മുറിവുകളോടയാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ആടുകള്‍ക്ക് തീറ്റ പറിക്കുന്നതിനു വേണ്ടി ഇവര്‍ വനമേഖലയിലേക്കു പോയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ചയോടെയാണ് നഗ്നമായ നിലയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ പീഡനത്തിന് ഇരയായെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreചൈനയില്‍ മങ്കി ബി വൈറസ് ബാധിച്ച് ആദ്യ മരണം; കുരങ്ങില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരും;മരണനിരക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറത്ത്…
ചൈനയില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് ഇന്ന് ലോകത്താകെ നാശം വിതച്ച് മുന്നേറുകയാണ്. ഇതിനു പിന്നാലെ ചൈനയില്‍ നിന്നും പുറത്തു വരുന്നത് കോവിഡിലും വലിയ മറ്റൊരു വിപത്തിനെക്കുറിച്ചുള്ള വാര്‍ത്തയാണ്. കുരങ്ങനില്‍നിന്നു മനുഷ്യരിലേക്കു പകരുന്ന മങ്കി ബി വൈറസ് ബാധിച്ച് ചൈനയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. 53 വയസ്സുള്ള വെറ്ററിനറി ഡോക്ടറാണു മരിച്ചത്. മാര്‍ച്ച് ആദ്യവാരം ചത്ത രണ്ടു കുരങ്ങുകളെ പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍ക്കു വൈറസ് ബാധയുണ്ടായതെന്നാണു കരുതുന്നത്. ഒരു മാസത്തിനു ശേഷമാണു രോഗലക്ഷണങ്ങള്‍ കാണിച്ചത്. നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയ ഡോക്ടര്‍ മേയ് 27ന് ആണ് മരിച്ചതെന്നു ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യരില്‍ കേന്ദ്ര നാഡീ വ്യവസ്ഥയിലേക്കു കയറുന്ന അപകടകരമായ വൈറസാണിതെന്നു യുഎസ് നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 7080 ശതമാനമാണു മരണനിരക്ക്. 1933ല്‍ കുരങ്ങിന്റെ കടിയേറ്റ ലബോറട്ടറി ജീവനക്കാരനിലാണ് ആദ്യമായി മങ്കി…
Read Moreഎല്ലാം കവരാന്‍ ‘എനി ഡസ്ക്’! പണത്തിനൊപ്പം നിങ്ങളുടെ സ്വകാര്യതയും മോഷ്ടിക്കും; തട്ടിപ്പ് ആപ്പിന്റെ പ്രവർത്തന രീതിയറിയാം; അതീവ ജാഗ്രത വേണമെന്ന് സൈബര്‍ പോലീസ്
കെ.ഷിന്റുലാല്കോഴിക്കോട് : മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ സ്വകാര്യത കവര്‍ന്നെടുക്കുന്നതിന് ‘എനി ഡസ്ക് ആപ്പ്്’വഴി സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ ഓപ്പറേഷന്. എനി ഡസ്ക് ആപ്പ് വഴി സാമ്പത്തിക തട്ടിപ്പുകളാണ് ലക്ഷ്യമിടുന്നത്. അതേസമയം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ സ്വകാര്യതവരെ ഇത്തരം ആപ്പുകള്‍ വഴി ചോര്‍ത്താന്‍ സാധിക്കുന്നുണ്ടെന്നും ഇതുവഴി ബ്ലാക്ക്മെയിലിംഗ് ഉള്‍പ്പെടെ നടത്താനുള്ള സാധ്യതകള്‍ ഏറെയാണെന്നും പോലീസ് വ്യക്തമാക്കി. അടുത്തിടെ നടന്ന രണ്ട് സാമ്പത്തിക തട്ടിപ്പുകേസുകളുടെ അന്വേഷണത്തിലൂടെയാണ് എനി ഡസ്ക് ആപ്പ് വഴി സൈബര്‍ തട്ടിപ്പ് സംഘം കൂടുതല്‍ പേരെ കെണിയിലാക്കാനുള്ള സാധ്യത സൈബര്‍ പോലീസിന് ബോധ്യമായത്. രണ്ടു വര്‍ഷം മുമ്പ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും എനി ഡസ്ക് ആപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പായിരുന്നു ആര്‍ബിഐ നല്‍കിയിരുന്നതെങ്കിലും മറ്റു സ്വകാര്യതകള്‍ കവര്‍ന്നെടുക്കാനും ഈ ആപ്പുകള്‍ക്ക് വഴി സാധിക്കും. സാമ്പത്തിക തട്ടിപ്പ് കോഴിക്കോട് സ്വദേശിയുടെ…
Read Moreകോവിഡ് രോഗിയില്‍ ഒരേ സമയം രണ്ട് വകഭേദങ്ങള്‍ ഉണ്ടായേക്കാം ! ഇതേക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ പറയുന്നതിങ്ങനെ…
കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ ലോകം പണിപ്പെടുമ്പോള്‍ ആല്‍ഫ,ഡെല്‍റ്റ…എന്നിങ്ങനെ പുതിയ പുതിയ വകഭേദങ്ങളിലൂടെ രോഗം ലോകത്ത് ചുറ്റിക്കറങ്ങുകയാണ്. ഇത്തരത്തില്‍ ഒരേ പ്രദേശത്ത് തന്നെ നിരവധി വകഭേദങ്ങള്‍ പടര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഒരു രോഗിക്ക് ഒന്നിലധികം വകഭേദങ്ങള്‍ ഒരുമിച്ച് പിടിപെടാമോ എന്ന സംശയവും ഇതോടൊപ്പം ഉയര്‍ന്നിരിക്കുകയാണ്. ബെല്‍ജിയത്തില്‍ 90 വയസ്സുകാരിക്ക് പിടിപെട്ട ഇരട്ട അണുബാധ ഈ സംശയങ്ങളെ സ്ഥിരീകരിക്കുകയാണ്. ഒരേ സമയം ആല്‍ഫ, ബീറ്റ വകഭേദങ്ങളാണ് രോഗിയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ഇവര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ഇവര്‍ മരണത്തിന് കീഴടങ്ങി. അപൂര്‍വമാണെങ്കിലും ഇരട്ട അണുബാധ അസാധ്യമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രോഗബാധിതരായ ഒന്നിലധികം ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്ക് അവരില്‍ നിന്നെല്ലാം വൈറസ് പിടിപെടാന്‍ സാധ്യതയുണ്ട്. വൈറസ് ശരീരത്തില്‍ കയറി എല്ലാ കോശങ്ങളെയും ബാധിക്കാന്‍ എടുക്കുന്ന സമയത്തിനിടയില്‍ മറ്റൊരു വ്യക്തിയില്‍ നിന്ന് പുതിയ…
Read Moreപ്രതിസന്ധിയിൽ പണവുമായി സമീപിക്കും; കൊള്ള പലിശ അടച്ചാലും അടച്ചാലും തീരില്ല; സ്ത്രീകളേയും നിർധനരേയും ലക്ഷ്യമിട്ട് ബ്ലേഡ് മാഫിയ വീണ്ടും സജീവമാകുമ്പോൾ…
പാലക്കാട്: കോവിഡ് കാലത്തെ സാന്പത്തിക പ്രതിസന്ധി മുതലെടുത്ത് വായ്പാ തട്ടിപ്പുകാർ രംഗത്ത്. വായ്പയെടുത്ത തുകയുടെ രണ്ടിരട്ടി തിരിച്ചടച്ചിട്ടും ബ്ലേഡ് പലിശക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതായാണ് പരാതികൾ ഉയരുന്നത്. ഇതു സംബന്ധിച്ച് പാലക്കാട് സൗത്ത് പോലീസ് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ കുബേര പ്രകാരമാണ് അറസ്റ്റ്. കോവിഡ് കാലത്ത് വരുമാനം നഷ്ടപ്പെട്ട് സാന്പത്തിക പ്രതിസന്ധി നേരിടുന്നവരേയും ബാങ്ക് വായ്പ ലഭിക്കാൻ സാധ്യതയില്ലാത്തവരേയുമാണ് ബ്ലേഡ് സംഘം ലക്ഷ്യമിടുന്നത്. സ്ത്രീകളാണ് കൂടുതലായും ഇവരുടെ ഇരകളാകുന്നത്. ഒരു ലക്ഷം രൂപ ലഭിക്കുന്നതിന് പത്തു ദിവസത്തേക്ക് പതിനായിരം രൂപയാണ് പലിശ. സ്പോട്ട് പലിശയായി വേറൊരു തുകയും ഈടാക്കും. മൂത്താന്തറ സ്വദേശി പ്രസാദി (33) നെയാണ് സൗത്ത് സിഐ ഷിജു ടി. എബ്രഹാമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കുന്നത്തൂർ മേട് സ്വദേശിയായ ശൈലജ (42)യ്ക്കെതിരെ പോലീസ് മറ്റൊരു കേസുമെടുത്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഒരു ലക്ഷം രൂപയാണ് കൽമണ്ഡപത്ത്…
Read Moreഉയർന്നു പറന്ന് കോഴി! ക്രമാതീതമായി ഉയർന്ന കോഴിയിറച്ചിവില കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം ഫലം കണ്ടില്ല; പഴി കച്ചവടക്കാർക്ക്
ഇ.അനീഷ് കോഴിക്കോട്: ക്രമാതീതമായി ഉയർന്ന കോഴിയിറച്ചിവില കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം ഫലം കണ്ടില്ല. പുറത്തുനിന്നു വരുന്ന കോഴിവിലയാണ് നിയന്ത്രണാതീതമായി പറക്കുന്നത്. കിലോയ്ക്ക് 230-240 രൂപ നിരക്കിലാണ് കോഴിക്കോട്ടു കോഴിയിറച്ചി വിൽക്കുന്നത്. ബക്രീദിനു മുൻപായി കോഴിവില നിയന്ത്രിക്കാൻ ഇടപെടുമെന്ന് കഴിഞ്ഞദിവസം മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചിരുന്നു. എന്നാൽ ഈ മാസം 26 വരെയെങ്കിലും വില ഇതേരീതിയിൽ തുടരുമെന്നാണ് സൂചന. പുതിയ സാഹചര്യത്തില്‍ ഓണത്തിനു മുന്‍പായി വില 200-ല്‍ താഴെ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി മന്ത്രി രാഷ്്ട്രദീപികയോട് പറഞ്ഞു. സംസ്ഥാന പോള്‍ട്രി വികസന കോര്‍പറേഷനു കീഴിലുള്ള ഫാമുകളില്‍ നിന്നുള്ള കോഴിയിറച്ചി 190 മുതൽ 210വരെ രൂപയ്ക്കു ലഭിച്ചിരുന്നതിനാൽ ഡിമാന്‍ഡ് കൂടിയിരുന്നു. എന്നാല്‍ ആവശ്യത്തിനു തികയാതെവന്നതാടെ അതും നിലച്ചു. ഉത്പാദനം കൂടാതിരുന്നതാണു കാരണം. കോഴിയിറച്ചിയോടൊപ്പം മീനിന്റെ വിലയും കൂടിയത് ആവശ്യക്കാരെ കുഴക്കുന്നുണ്ട്. 130 രൂപയ്ക്കുവരെ കോഴി വില്ക്കാന് നാട്ടിലെ കോഴി കര്‍ഷകര്‍ തയാറാണെങ്കിലും…
Read More