അ​ന​വ​സ​ര​ത്തി​ൽ കേ​ര​ള​മെ​ടു​ത്ത അ​നാ​വ​ശ്യ തീ​രു​മാ​നം! ബ​ക്രീ​ദി​ന് ഇ​ള​വ് ന​ൽ​കാ​നു​ള്ള തീ​രു​മാ​നം ദൗ​ർ​ഭാ​ഗ്യ​ക​രം; സ​ർ​ക്കാ​രി​നെ​തി​രേ ഐ​എം​എ

തി​രു​വ​ന​ന്ത​പു​രം: ബ​ക്രീ​ദി​ന് ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ ന​ൽ​കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ). സ​ർ​ക്കാ​ർ തീ​രു​മാ​നം തെ​റ്റാ​ണെ​ന്ന് ഐ​എം​എ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ തീ​ർ​ഥാ​ട​ന യാ​ത്ര​ക​ൾ മാ​റ്റി​വെ​ച്ചു. അ​ന​വ​സ​ര​ത്തി​ൽ കേ​ര​ള​മെ​ടു​ത്ത അ​നാ​വ​ശ്യ തീ​രു​മാ​നം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ഇ​ള​വു​ക​ൾ ന​ൽ​കി​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഐ​എം​എ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

കേ​ന്ദ്ര​മ​ന്ത്രി​മാ​ര​ട​ക്കം ഉ​ന്ന​ത​രു​ടെ ഫോ​ണ്‍ ചോ​ര്‍​ത്തി..? വി​വ​ര​ങ്ങ​ൾ ഉ​ട​നെ​ന്ന് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി; ഇ​സ്രാ​യേ​ൽ ചാ​ര​സോ​ഫ്റ്റ്‌​വെ​യ​ർ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് ഫോ​ൺ ചോ​ർ​ത്തി​യ​തെ​ന്നും സ്വാ​മി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, ജ​ഡ്ജി​മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ ഫോ​ണു​ക​ൾ ചോ​ർ​ത്തി​യ​താ​യി സം​ശ​യ​മു​ണ്ടെ​ന്ന് ബി​ജെ​പി എം​പി സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി. ഇ​സ്രാ​യേ​ൽ ചാ​ര​സോ​ഫ്റ്റ്‌​വെ​യ​ർ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് ഫോ​ൺ ചോ​ർ​ത്തി​യ​തെ​ന്നും സ്വാ​മി ട്വീ​റ്റ് ചെ​യ്തു. വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റ്, ഗാ​ര്‍​ഡി​യ​ന്‍ എ​ന്നീ മാ​ധ്യ​മ​ങ്ങ​ള്‍ ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ട​ന്‍ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് അ​ഭ്യൂ​ഹ​മെ​ന്നും ഇ​തി​നു ശേ​ഷം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ താ​ൻ പു​റ​ത്തു​വി​ടു​മെ​ന്നും സ്വാ​മി ട്വി​റ്റ​റി​ൽ കു​റി​ച്ചു. അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ നി​ര​യി​ലെ നി​ര​വ​ധി പേ​രു​ടെ​യും ഫോ​ണു​ക​ള്‍ ചാ​ര​സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് ചോ​ര്‍​ത്തു​ന്നു​ണ്ടെ​ന്ന് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എംപി ഡെ​റി​ക് ഒ​ബ്രി​യാ​നും ആ​രോ​പി​ച്ചു. സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി​യു​ടെ ട്വീ​റ്റി​നു​ള്ള പ്ര​തി​ക​ര​ണ​മാ​യാ​ണ് അ​ദ്ദേ​ഹം ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

Read More

ലോ​ക്ക്ഡൗ​ണി​ല്‍ വാ​ട​ക ന​ല്‍​കി​യി​ല്ലെ​ന്ന് ! ക​ട​യി​ലെ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റിഞ്ഞു; ​ ജി​സി​ഡി​എ ക​ട ഒ​ഴി​പ്പി​ച്ച വീ​ട്ട​മ്മ​യ്ക്ക് സ​ഹാ​യ​വു​മാ​യി എം.​എ. യൂ​സ​ഫ​ലി

കൊ​ച്ചി: വാ​ട​ക കു​ടി​ശി​ക ന​ൽ​കാ​ത്ത​തു​മൂ​ലം കൊ​ച്ചി മ​റൈ​ൻ ഡ്രൈ​വി​ൽ ജി​സി​ഡി​എ ക​ട ഒ​ഴി​പ്പി​ച്ച വീ​ട്ട​മ്മ​യ്ക്ക് സ​ഹാ​യ​വു​മാ​യി വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി. ഇ​വ​രു​ടെ ക​ട​വാ​ട​ക കു​ടി​ശി​ക​യ​ട​ക്കം ലൂ​ലു ഗ്രൂ​പ്പ് അ​ട​യ്ക്കു​മെ​ന്നാ​ണ് യൂ​സ​ഫ​ലിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക്ക്ഡൗ​ണി​ല്‍ വാ​ട​ക ന​ല്‍​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് കൊ​ച്ചി മ​റൈ​ന്‍ ഡ്രൈ​വി​ല്‍ ക​ട ജി​സി​ഡി​എ അ​ട​പ്പി​ച്ച​ത്. ഇ​റ​ക്കി​വി​ട്ട​ത് താ​ന്തോ​ന്നി​ത്തു​രു​ത്ത് സ്വ​ദേ​ശി പ്ര​സ​ന്ന​കു​മാ​രി​യെ​യാ​ണ്. ജി​സി​ഡി​എ അ​ധി​കൃ​ത​ര്‍ ക​ട​യി​ലെ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തി​രു​ന്നു. മൂ​ന്ന് വ​ര്‍​ഷ​മാ​യി വാ​ട​ക​കു​ടി​ശി​ക​യു​ണ്ട്.

Read More

ന​മ്മ​ൾ തോ​ൽ​ക്ക​ണ​മെ​ന്നു വി​ചാ​രി​ച്ചാ​ല​ല്ലാ​തെ ആ​ർ​ക്കും ന​മ്മെ തോ​ൽ​പ്പി​ക്കാ​നാ​വില്ല! ആ​രു​ടെ മു​മ്പിലും തോ​ൽക്കരുത്; എ​സ്ഐ ആ​നി​ ശി​വ പറയുന്നു…

കൂ​ത്തു​പ​റ​മ്പ്: ന​മ്മ​ൾ തോ​ൽ​ക്ക​ണ​മെ​ന്നു വി​ചാ​രി​ച്ചാ​ല​ല്ലാ​തെ ആ​ർ​ക്കും ന​മ്മെ തോ​ൽ​പ്പി​ക്കാ​നാ​വില്ലെ​ന്നും ആ​രു​ടെ​യും മു​മ്പി​ൽ തോ​റ്റു​കൊ​ടു​ക്ക​രു​തെ​ന്നും സാ​ഹ​ച​ര്യ​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ച് നി​ശ്ച​യ​ദാ​ർ​ഢ്യ​വും ക​ഠി​നാ​ധ്വാ​ന​വും കൊ​ണ്ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പ​ദ​വി​യി​ലെ​ത്തി​യ ആ​നി​ശി​വ. നി​ർ​മ​ല​ഗി​രി കോ​ള​ജ് എ​ൻ​എ​സ്എ​സ് സം​ഘ​ടി​പ്പി​ച്ച സ്റ്റി​ൽ ഐ ​റൈ​സ് എ​ന്ന വെ​ബി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ജീ​വി​ത​ത്തി​ൽ സ​ന്തോ​ഷ​മാ​ണ് പ്ര​ധാ​നം. അ​തി​ന് ജീ​വി​ത വി​ജ​യ​മാ​ണ് ആ​വ​ശ്യം. മാ​ർ​ക്കി​നെ മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ത​ല്ല ന​മ്മു​ടെ ജീ​വി​ത വി​ജ​യം. അ​തൊ​ന്നു​മ​ല്ല വി​ജ​യം നി​ശ്ച​യി​ക്കു​ന്ന​ത് ന​മ്മു​ടെ വി​ൽ പ​വ​റാ​ണ്. നാം ​വി​ചാ​രി​ച്ചാ​ൽ നേ​ടാ​ൻ പ​റ്റാ​ത്ത​താ​യി ഒ​ന്നു​മി​ല്ല. അ​തി​ന് നാ​മാ​രാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യും ക​ണ്ടെ​ത്തു​ക​യും വേ​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി. ഔ​സേ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഡോ. ദീ​പാ മോ​ൾ മാ​ത്യു, ടി.​സി ഗോ​പി​ക, സ്വാ​തി ബാ​ല​കൃ​ഷ്ണ​ൻ സ​ജ്ജ​യ്, ആ​ർ​ഷ​ജോ​ണി, സെ​സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Read More

ജാ​ഗ്ര​ത​യോ​ടെ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം! കോവിഡ്​ നിയന്ത്രണങ്ങളിലെ ഇളവ്; കുട്ടികളെയും മുതിർന്നവരെയുമായെത്തുന്ന വാഹനം പിടിച്ചെടുക്കുമെന്ന്​ പോലീസ്

കോ​ഴി​ക്കോ​ട്: ബ​ക്രീ​ദി​നോ​ട​നു​ബ​ന്ധി​ച്ച് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് 18, 19, 20 തീ​യ​തി​ക​ളി​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​വൂ​വെ​ന്ന് സി​റ്റി പോ​ലീ​സ്. പ​ത്തു​വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളും മു​തി​ർ​ന്ന പൗ​ര​ന്മാ​രും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​വേ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​പൗ​ര​ന്മാ​രെ​യും കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ ജി​ല്ല​യി​ലെ എ​ല്ലാ ഒാഫീസർമാർക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് സി​റ്റി പോ​ലീ​സ് മേ​ധാ​വി എ.​വി.​ജോ​ർ​ജ് അ​റി​യി​ച്ചു. എ​ല്ലാ ക​ട​ക​ളും അ​വ​യു​ടെ വ​ലി​പ്പ​ത്തി​ന​നു​സ​രി​ച്ച് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് മാ​ത്ര​മേ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​വൂ. അ​ല​കം ഉ​റ​പ്പു​വ​രു​ത്താ​ൻ മാ​ർ​ക്കി​ങ് ന​ട​ത്തു​ക​യും തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ടോ​ക്ക​ൺ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണം. ക​ട​ക​ളി​ലേ​ക്ക് ആ​ളു​ക​ൾ കൂ​ട്ട​മാ​യി എ​ത്തി​യാ​ൽ നി​ശ്ചി​ത എ​ണ്ണം​ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം ഷ​ട്ട​ർ പ​കു​തി താ​ഴ്ത്തി വെ​ക്കു​ക​യും ഉ​ള്ളി​ലു​ള്ള ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന മു​റ​ക്ക് മാ​ത്രം ബാ​ച്ചു​ക​ളാ​യി മ​റ്റു​ള്ള​വ​രെ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്യ​ണം. നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ…

Read More

വൃദ്ധമാതാപിതാക്കളെ അവഗണിക്കുന്ന മക്കളും മരുമക്കളും ശ്രദ്ധിക്കുക! മാതാപിതാക്കളെ മറന്നാൽ ആറുമാസം തടവും പിഴയും; വ​യോ​ജ​ന സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി ബി​ൽ തി​ങ്ക​ളാ​ഴ്ച അ​വ​ത​രി​പ്പി​ക്കും

ന്യൂ​ഡ​ൽ​ഹി: വൃ​ദ്ധമാ​താ​പി​താ​ക്ക​ളെ അ​വ​ഗ​ണി​ക്കു​ന്ന മ​ക്ക​ളെ​യും മ​രു​മ​ക്ക​ളെ​യും പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​നു​ള്ള വ​യോ​ജ​ന സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി ബി​ൽ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും. 2019 ഡി​സം​ബ​ർ 11ന് ​ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ബിൽ പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടി​രു​ന്നു. ക​ര​ട് ബി​ല്ലി​ലെ വ്യ​വ​സ്ഥ​ക​ളും നി​ർ​വ​ച​ന​ങ്ങ​ളും വൃ​ദ്ധ​മാ​താ​പി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​വും ക്ഷേ​മ​വും സം​ബ​ന്ധി​ച്ചു നി​യ​മ​പ​ര​മാ​യി ഒ​രു ത​ര​ത്തി​ലു​ള്ള അ​വ്യ​ക്ത​ത​യ്ക്കും ഇ​ടന​ൽ​കു​ന്നി​ല്ല എ​ന്ന വി​ല​യി​രു​ത്ത​ലോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ജ​നു​വ​രി 29ന് ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ലോ​ക്സ​ഭ​യി​ൽ വ​ച്ച​ത്. മാ​താ​പി​താ​ക്ക​ൾ​ക്കു​ള്ള ജീ​വ​നാം​ശം എ​ന്നാ​ൽ പ​ണ​ത്തി​നു പു​റ​മേ അ​വ​രു​ടെ സം​ര​ക്ഷ​ണ​വും പ​രി​ച​ര​ണ​വുംകൂ​ടി ഉ​റ​പ്പുവ​രു​ത്തു​ന്ന വ്യ​വ​സ്ഥ​ക​ളാ​ണ് ബി​ല്ലി​ൽ ഉ​ള്ള​തെ​ന്നും ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. മാ​താ​പി​താ​ക്ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും ക​രു​തി​ക്കൂ​ട്ടി പീ​ഡി​പ്പി​ക്കു​ക​യും അ​വ​ഗ​ണി​ച്ച് ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന മ​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ആ​റു മാ​സം ത​ട​വും പ​തി​നാ​യി​രം രൂ​പ​യും ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് ബി​ല്ലി​ലെ വ്യ​വ​സ്ഥ​ക​ൾ. ഒ​ന്നു​കി​ൽ ത​ട​വോ അ​ല്ലെ​ങ്കി​ൽ പി​ഴ​യോ ര​ണ്ടും ഒ​രു​മി​ച്ചോ…

Read More

കരുതിയിരിക്കുക… അടുത്ത ഇര നിങ്ങളാകാം..! എ​സ്ബി​ഐ യോ​നോ ത​ട​സ​പ്പെ​ട്ടെ​ന്നു സ​ന്ദേ​ശം, ലി​ങ്കി​ല്‍ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്‌ വ​ൻ​ ത​ട്ടി​പ്പ്

തൃ​​​ശൂ​​​ർ: ബാ​​​ങ്കി​​​ൽ​​​നി​​​ന്നാ​​​ണെ​​​ന്ന വ്യാ​​​ജേ​​​ന മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളി​​​ലേ​​​ക്കു സ​​​ന്ദേ​​​ശം അ​​​യ​​​ച്ച് പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ന്നു. തൃ​​​ശൂ​​​ർ സി​​​റ്റി പോ​​​ലീ​​​സ് സൈ​​​ബ​​​ർ ക്രൈം ​​​വി​​​ഭാ​​​ഗ​​​മാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കു​​​ന്ന​​​ത്. സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നാ​​​ണെ​​​ന്ന വ്യാ​​​ജേ​​​ന​​​യാ​​​ണ് സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ എ​​​ത്തു​​​ന്ന​​​ത്. ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ടെ എ​​​സ്ബി​​​ഐ യോ​​​നോ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ സ​​​ർ​​​വീ​​​സ് ത​​​ട​​​സ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​പ്ഡേ​​​റ്റ് ചെ​​​യ്തു പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ താ​​​ഴെ​​​ക്കാ​​​ണു​​​ന്ന ലി​​​ങ്കി​​​ൽ ക്ലി​​​ക്ക് ചെ​​​യ്യ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് സ​​​ന്ദേ​​​ശം. സ​​​ന്ദേ​​​ശം ശ​​​രി​​​യാ​​​ണെ​​​ന്നു ധ​​​രി​​​ച്ച് ലി​​​ങ്കി​​​ൽ ക്ലി​​​ക്ക് ചെ​​​യ്ത് വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ​​​വ​​​ർ​​​ക്ക് അ​​​ക്കൗ​​​ണ്ടി​​​ലെ പ​​​ണം ന​​​ഷ്ട​​​മാ​​​യെ​​​ന്നു പോ​​​ലീ​​​സ് വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്നു. യ​​​ഥാ​​​ർ​​​ഥ സ​​​ന്ദേ​​​ശ​​​മാ​​​ണെ​​​ന്നു വി​​​ശ്വ​​​സി​​​ച്ച് ഉ​​​പ​​​ഭോ​​​ക്താ​​​വ്, ലി​​​ങ്കി​​​ൽ ക്ലി​​​ക്ക് ചെ​​​യ്താ​​​ൽ ബാ​​​ങ്കി​​​ന്‍റേ​​​തെ​​​ന്നു തോ​​​ന്നു​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലേ​​​ക്കാ​​​ണു പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത്. അ​​​വി​​​ടെ യൂ​​​സ​​​ർ​​​നെ​​​യിം, പാ​​​സ്‌​​​വേ​​​ഡ്, ഒ​​​ടി​​​പി എ​​​ന്നി​​​വ ടൈ​​​പ്പ് ചെ​​​യ്യാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു. ബാ​​​ങ്കി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ വെ​​​ബ്സൈ​​​റ്റ് ആ​​​ണെ​​​ന്നു തെ​​​റ്റി​​​ദ്ധ​​​രി​​​ച്ച് ഉ​​​പ​​​ഭോ​​​ക്താ​​​വ് വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്നു. യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ ത​​​ട്ടി​​​പ്പു​​​സം​​​ഘ​​​ത്തി​​​ന്‍റെ വ്യാ​​​ജ വെ​​​ബ്സൈ​​​റ്റി​​​ലേ​​​ക്കു​​​ പാ​​​സ്‌​​​വേ​​​ഡ് അ​​​ട​​​ക്ക​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​രു​​​ക​​​യാ​​​ണു ചെ​​​യ്യു​​​ന്ന​​​ത്. ഒ​​​ടി​​​പി​…

Read More

മ​​​ഴ​​​ക്കു​​​റ​​​വ് നി​​​ക​​​ത്തി കാ​​​ല​​​വ​​​ർ​​​ഷം, അ​തി​ശ​ക്ത​മാ​യി തു​ട​രും! ആ​റ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്; ബു​​​ധ​​​നാ​​​ഴ്ച വ​​​രെ ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത​​​തോ അ​​​ത്യ​​​ന്തം ക​​​ന​​​ത്ത​​​തോ ആ​​​യ മ​​​ഴ​​​യ്ക്കു​​​ള്ള സാ​​​ധ്യ​​​ത​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ല​​​വ​​​ർ​​​ഷം അ​​​തി​​​ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. ബു​​​ധ​​​നാ​​​ഴ്ച വ​​​രെ ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത​​​തോ അ​​​ത്യ​​​ന്തം ക​​​ന​​​ത്ത​​​തോ ആ​​​യ മ​​​ഴ​​​യ്ക്കു​​​ള്ള സാ​​​ധ്യ​​​ത​​യു​​ണ്ട്. ഇ​​തേ​​ത്തു​​ട​​ർ​​ന്നു കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ന് ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ടും എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചു. പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ചൊ​​​വ്വ, ബു​​​ധ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും എ​​​റ​​​ണാ​​​കു​​​ളം, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ബു​​​ധ​​​നാ​​​ഴ്ച​​​യും ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ചൊ​​​വ്വാ​​​ഴ്ച​​​യും കൊ​​​ല്ലം, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ബു​​​ധ​​​നാ​​​ഴ്ച​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ചൊ​​​വ്വ, ബു​​​ധ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ കാ​​​റ്റി​​​ന്‍റെ വേ​​​ഗം ചി​​​ല അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ മ​​​ണി​​​ക്കൂ​​​റി​​​ൽ 60 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ ആ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ…

Read More

സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ൾ ഞാ​യ​റാ​ഴ്ച തു​റ​ക്കും! സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​നു​സ​രി​ച്ച് എ, ​ബി വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഇ​ള​വു​ക​ൾ. ഇ​ല​ക്ട്രോ​ണി​ക്സ് ഷോ​പ്പു​ക​ളും റി​പ്പ​യ​ർ ഷോ​പ്പു​ക​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളും എ,​ബി പ്ര​ദേ​ശ​ങ്ങ​ളി​ൽ തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ തു​റ​ക്കാ​ൻ അ​നു​വ​ദി​ച്ചു. രാ​വി​ലെ ഏ​ഴ് മു​ത​ൽ എ​ട്ട് വ​രെ പ്ര​വ​ർ​ത്തി​ക്കാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ൽ 40 പേ​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ഒ​രു ഡോ​സ് വാ​ക്സീ​ൻ എ​ടു​ത്ത​വ​ർ​ക്കാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പ്ര​വേ​ശ​നാ​നു​മ​തി. ആ​ളു​ക​ളു​ടെ എ​ണ്ണം കൂ​ടാ​തി​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. എ,​ബി പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ടി​വെ​ട്ടാ​ൻ ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ളും ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും തു​റ​ക്കാം. ജീ​വ​ന​ക്കാ​ർ ഒ​രു ഡോ​സ് വാ​ക്സി​നെ​ങ്കി​ലും എ​ടു​ത്തി​രി​ക്ക​ണം. ഹെ​യ​ർ സ്റ്റൈ​ലിം​ഗി​നു മാ​ത്ര​മാ​ണ് അ​നു​മ​തി. സി​നി​മാ ഷൂ​ട്ടിം​ഗി​നും അ​നു​മ​തി ന​ൽ​കി. എ,​ബി കാ​റ്റ​ഗ​റി മേ​ഖ​ല​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി സി​നി​മാ​ഷൂ​ട്ടിം​ഗി​ന് അ​നു​മ​തി…

Read More

വാ​ക്‌​സി​ന്‍റെ വി​ല പു​തു​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ! കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് 150 രൂ​പ​യ്ക്കു തു​ട​ര്‍​ന്നും വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ക​മ്പ​നി​ക​ള്‍; 66 കോ​ടി ഡോ​സ് വാ​ക്സി​നു​ള്ള ഓ​ര്‍​ഡ​ര്‍ ന​ല്‍​കി

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മ​രു​ന്നു ക​മ്പ​നി​ക​ളി​ല്‍ നി​ന്നു കോ​വി​ഡ് വാ​ക്‌​സി​ന്‍റെ വി​ല പു​തു​ക്കി നി​ശ്ച​യി​ച്ചു. സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്നു വാ​ങ്ങു​ന്ന കോ​വി​ഷീ​ല്‍​ഡി​ന് നി​കു​തി ഉ​ള്‍​പ്പ​ടെ 215.15 രൂ​പ​യും ഭാ​ര​ത് ബ​യോ​ടെ​ക്കി​ല്‍​നി​ന്നു വാ​ങ്ങു​ന്ന കോ​വാ​ക്സി​ന് 225.75 രൂ​പ​യു​മാ​ണ് പു​തി​യ വി​ല. നേ​ര​ത്തെ ഇ​ത് 150 രൂ​പ​യാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ വി​ത​ര​ണം ചെ​യ്യു​ന്ന 66 കോ​ടി ഡോ​സ് വാ​ക്സി​നു​ള്ള ഓ​ര്‍​ഡ​ര്‍ സ​ര്‍​ക്കാ​ര്‍ ക​മ്പ​നി​ക​ള്‍​ക്കു ന​ല്‍​കി. കോ​വി​ഷീ​ല്‍​ഡി​ന്‍റെ 37.5 കോ​ടി​യും കോ​വാ​ക്സി​ന്‍റെ 28.5 കോ​ടി​യും ഡോ​സ് ആ​ണ് വാ​ങ്ങു​ക. നി​കു​തി ഇ​ല്ലാ​തെ 205 രൂ​പ​യാ​ണ് കോ​വി​ഷീ​ല്‍​ഡി​ന്‍റെ വി​ല, കോ​വാ​ക്സി​ന് 215 രൂ​പ​യും. നി​ല​വി​ല്‍ 150 രൂ​പ​യ്ക്കാ​ണ് ക​മ്പ​നി​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ര​ണ്ടു വാ​ക്സി​നും ന​ല്‍​കു​ന്ന​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​നും സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്കും വ്യ​ത്യ​സ്ത വി​ല​യ്ക്കാ​ണ് ക​മ്പ​നി​ക​ള്‍ വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. ജൂ​ണ്‍ 21ന് ​പു​തി​യ വാ​ക്സി​ന്‍ ന​യം നി​ല​വി​ല്‍…

Read More