മുക്കം: സ്ത്രീകൾക്ക് മുൻപിൽ നഗ്നതാ പ്രദർശനം നടത്തുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്ത യുവാവിനെ മുക്കം പോലിസ് പിടികൂടി. ഓമശേരി പുത്തൂർ നാഗാളിക്കാവ് സ്വദേശി ജലീലിനെ (33)യാണ് പോലിസ് അറസ്റ്റ് ചെയ്തത്. വഴി ചോദിക്കാനെന്ന വ്യാജേന സ്ത്രീകളുടെ അടുത്ത് വാഹനം നിർത്തി ശരീരത്തിൽ കയറിപ്പിടിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. നിരവധി സ്ത്രീകളാണ് പ്രതിയുടെ അതിക്രമത്തിന് ഇരയായിട്ടുള്ളത്. ഇയാളുടെ ലൈംഗിക അതിക്രമത്തിനിരയായ സ്ത്രീ നൽകിയ പരാതിയിൽ ദിവസങ്ങൾക്ക് മുൻപ് പോലിസ് കേസെടുക്കുകയും ഇയാളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മുക്കത്തെയും സമീപ പ്രദേശങ്ങളിലെയും അൻപതോളം സിസിടിവി കാമറകൾ പരിശോധിച്ച് പോലിസ് അന്വേഷണം ഊർജിതമാക്കവെ നായർകുഴി ഏരിമലയ്ക്ക് സമീപം സംശയാസ്പദമായ രീതിയിൽ കണ്ട ഇയാളെ നാട്ടുകാർ പിടികൂടുകയും പോലിസിനെ അറിയിക്കുകയുമായിരുന്നു. വാഹനം തിരിച്ചറിയാതിരിക്കാൻ സ്കൂട്ടറിന് പിന്നിലെ നമ്പർ പ്ലേറ്റ് ഊരി മാറ്റിയാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. കെ.എൽ 57…
Read MoreCategory: Top News
പൂർവവിദ്യാർഥി കൂട്ടായ്മയിലൂടെ സുഹൃത്ബന്ധം പുതുക്കി; കൂട്ടുകാരന് നഷ്ടപ്പെട്ടത് അരക്കോടി; അമ്മയും മകനും തട്ടിപ്പിന്റെ ഉസ്താദുകൾ…
ആലുവ: ടെലികമ്യൂണിക്കേഷൻ സിഐ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ വീട്ടമ്മയും മകനും അറസ്റ്റിൽ. തൃപ്പൂണിത്തുറ തിരുവാങ്കുളം മഠത്തിപ്പറമ്പിൽ ഉഷ(50), മകൻ അഖിൽ(25) എന്നിവരാണ് ആലുവ ഈസ്റ്റ് പോലിസിന്റെ പിടിയിലായത്. പുത്തൻകുരിശിന് സമീപം രാമമംഗലം സ്വദേശിയുടെ പക്കൽനിന്നും പലപ്പോഴായി അമ്പത്തിരണ്ട് ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.ഉഷയും രാമമംഗലം സ്വദേശിയും പ്രീഡിഗ്രിക്ക് കോലഞ്ചേരിയിലെ കോളജിൽ ഒരുമിച്ച് പഠിച്ചവരാണ്. വർഷങ്ങൾക്കുശേഷം പൂർവവിദ്യാർഥി കൂട്ടായ്മയിലൂടെ സുഹൃത്ബന്ധം പുതുക്കി. ആലുവ പോലീസ് ടെലികമ്യൂണിക്കേഷനിൽ ഇൻസ്പെക്ടാറെണന്ന് ധരിപ്പിച്ച ഉഷ മകന്റെ ബിസിനസ് ആവശ്യത്തിനെന്ന പേരിൽ ആദ്യം പത്ത് ലക്ഷം രൂപ വാങ്ങി. ഇതിന് മകൻ ബ്ലാങ്ക് ചെക്ക് ഈട് നൽകുകയും ചെയ്തു. പിന്നീട് ഉഷയും മകനും ചേർന്ന് ബാങ്ക് അക്കൗണ്ട് വഴി 42 ലക്ഷത്തോളം രൂപയും കൈപ്പറ്റി.ചെക്ക് മാറാൻ ബാങ്കിൽ നൽകിയപ്പോൾ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങുകയായിരുന്നു. തുടർന്ന് ആറു ലക്ഷം രൂപ ഇവർ തിരിച്ചു നൽകി. എട്ടു…
Read Moreനൂറു രൂപ തൊടാന്‍ വെമ്പി ഡീസലും; പെട്രോള്‍ വില പിടിവിട്ട് കുതിക്കുന്നു; 23 ദിവസത്തിനിടെ 4 രൂപയിലധികം വര്‍ധന
കൊച്ചി: പെട്രോള്‍ വില വീണ്ടും കടിഞ്ഞാണില്ലാതെ കുതിക്കുന്നു. ഇന്ന് 30 പൈസയുടെ വര്‍ധനവോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 103.82 രൂപയായി. നൂറു രൂപ തൊടാന്‍ വെമ്പുന്ന ഡീസല്‍ വിലയാകട്ടെ ഇന്ന് വര്‍ധിപ്പിച്ചിട്ടില്ല. 96.47 രൂപയാണ് ഇന്നത്തെ തിരുവനന്തപുരത്തെ ഡീസല്‍ വില. കൊച്ചിയിലാകട്ടെ പെട്രോള്‍ വില 102.22 രൂപയായി ഉയര്‍ന്നപ്പോള്‍ ഡീസല്‍ വില 94.97 രൂപയില്‍ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വിലയില്‍ വന്‍ വര്‍ധന ദൃശ്യമല്ലെങ്കിലും രാജ്യത്ത് ഇന്ധനവില കണ്ണടച്ച് തുറക്കുംമുമ്പ് കൂട്ടുന്ന അവസ്ഥയാണുള്ളത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില നിലവില്‍ 74 രൂപയ്ക്കു താഴെയാണ്. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ഇതിലും മുകളിലായിരുന്നു ക്രൂഡ് വില. ഈ സമയവും ഇന്ധനവില മേലോട്ട് ഉയരുകയായിരുന്നു. പിന്നീട് ക്രൂഡ് വിലയില്‍ അല്പം ഇടിവ് സംഭവിച്ചെങ്കിലും മുന്നോട്ട് കുതിച്ച ഇന്ധനവില പിന്നോക്കം പോയില്ല. കഴിഞ്ഞ മാസം 24 നാണ് സംസ്ഥാനത്ത് ആദ്യമായി സാധാ…
Read Moreമദ്യലഹരിയിൽ ജ്യേഷ്ഠനെ വെട്ടിക്കൊന്നു; അടിപിടി സ്ഥിരമായതോടെ ഇരുവരുടേയും കുടുംബം സ്വന്തം വീട്ടിലേക്ക് പോയി;അച്ഛനും ഉപേക്ഷിച്ചു പോയി; വൈക്കത്തെ കൊലയ്ക്ക് പിന്നിലെ കാരണം ഞെട്ടിക്കുന്നത്
വൈക്കം: മദ്യലഹരിയിൽ നടന്ന കലഹത്തിനിടയിൽ അനുജൻ ജേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിന്റെ എടിഎം കാർഡിനെ ചൊല്ലിയുണ്ടായ തർക്കമാണ് കാരണമെന്നു മൊഴി. ഉദയനാപുരം വൈക്കപ്രയാർ ഒറ്റയിൽ താഴ്ചയിൽ രവിൻ (34) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ വിപിനെ പോലീസ് അറസ്റ്റ് ചെയ്തു. മാതാവിന്റെ എടിഎം കാർഡിലെ പൈസ എടുക്കുന്നതു സംബന്ധിച്ചുള്ള തർക്കത്തിനൊടുവിൽ വിപിൻ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് രവിന്റെ തലയുടെ പിന്നിലായി വെട്ടുകയായിരുന്നു. ഇന്നലെ രാത്രി ഏഴിനായിരുന്നു സംഭവം. രവിൻ വീട്ടുമുറ്റത്ത് വീണു കിടക്കുന്നതായി അനുജൻ വിപിൻ സമീപ വീട്ടിലെ വീട്ടമ്മയെ അറിയച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടമ്മ വന്നു നോക്കിയപ്പോൾ വീട്ടുമുറ്റത്ത് രവിൻ അനക്കമറ്റ് കിടക്കുന്നത് കണ്ടു. ഇവർ സമീത്തെ വീട്ടിലെ ഗൃഹനാഥനെ വിവരമറിയിച്ചതോടെ കൂടുതൽ പേർ ഓടിയെത്തി. ഈ സമയം വിപിൻ രവിനെ വീടിനുള്ളിൽ എടുത്തു കിടത്തിയിരുന്നു. വൈക്കം താലൂക്ക് ആശുപത്രിയിൽ നാട്ടുകാർ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കെട്ടിട…
Read Moreഇങ്ങനെയൊരു മെസേജ് വന്നോ; എസ്ബിഐയുടെ യോനോ ആപ്പ് തടസപ്പെട്ടെന്നു വ്യാജ സന്ദേശം; ലിങ്കിൽ ക്ലിക്ക് ചെയ്തവർക്ക് പണം നഷ്ടപ്പെട്ടു; മുന്നറിയിപ്പുമായി പോലീസ്
സ്വന്തം ലേഖകൻതൃശൂർ: ബാങ്കിൽനിന്നാണെന്ന വ്യാജേന മൊബൈൽ ഫോണുകളിലേക്കു സന്ദേശം അയച്ച് പണം തട്ടിയെടുക്കുന്നു. തൃശൂർ സിറ്റി പോലീസ് സൈബർ ക്രൈം വിഭാഗമാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പു നൽകുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നാണെന്ന വ്യാജേനയാണ് സന്ദേശങ്ങൾ എത്തുന്നത്. ഇടപാടുകാരുടെ എസ്ബിഐ യോനോ ആപ്ലിക്കേഷൻ സർവീസ് തടസപ്പെട്ടിരിക്കുകയാണെന്നും അപ്ഡേറ്റ് ചെയ്തു പുനരാരംഭിക്കാൻ താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സന്ദേശം. സന്ദേശം ശരിയാണെന്നു ധരിച്ച് ലിങ്കിൽ ക്ലിക്കു ചെയ്ത് വിവരങ്ങൾ നൽകിയവർക്ക് അക്കൗണ്ടിലെ പണം നഷ്ടമായെന്ന് പോലീസ് വെളിപ്പെടുത്തുന്നു.യഥാർത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്, ലിങ്കിൽ ക്ലിക്ക് ചെയ്താൽ ബാങ്കിന്റേതെന്നു തോന്നുന്ന വെബ് സൈറ്റിലേക്കാണു പ്രവേശിക്കുന്നത്. അവിടെ യൂസർനെയിം, പാസ്വേഡ്, ഒടിപി എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുന്നു. ബാങ്കിന്റെ യഥാർത്ഥ വെബ് സൈറ്റ് ആണെന്നു തെറ്റിദ്ധരിച്ച് ഉപഭോക്താവ് വിവരങ്ങൾ നൽകുകയും ചെയ്യും. യഥാർഥത്തിൽ തട്ടിപ്പു സംഘത്തിന്റെ വ്യാജ വെബ് സൈറ്റിലേക്കു…
Read Moreഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തിൽ പങ്കില്ല; ഏറ്റുമുട്ടലിനെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ല; ഖേദം പ്രകടിപ്പിച്ച് താലിബാൻ
കാബൂൾ: പുലിറ്റ്സർ പുരസ്കാര ജേതാവായ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖി(40) അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട സംഭവത്തിൽ പങ്കില്ലെന്ന് താലിബാൻ. മാധ്യമപ്രവര്ത്തകന് കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ലെന്നും താലിബാന് വക്താവ് സാബിനുള്ള മുജാഹിദ് അറിയിച്ചു. യുദ്ധമുഖത്ത് എത്തുന്ന മാധ്യമപ്രവർത്തകരെ കുറിച്ച് തങ്ങളെ അറിയിക്കണം. എങ്കിൽ അവർക്ക് പ്രത്യേക പരിഗണന നൽകും. ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ ഖേദിക്കുന്നുവെന്നും താലിബാൻ വക്താവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം റോയിട്ടേഴ്സിനുവേണ്ടി അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരസംഘർഷത്തിന്റെ ചിത്രങ്ങൾ പകർത്തുന്നതിനിടെയാണു ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. അഫ്ഗാൻ സൈന്യവും താലിബാൻ ഭീകരരും തമ്മിൽ രൂക്ഷപോരാട്ടം നടക്കുന്ന കാണ്ഡഹാർ മേഖലയിൽനിന്നാണു ഡാനിഷ് സിദ്ദിഖി ഏറ്റവുമൊടുവിൽ ചിത്രങ്ങൾ പകർത്തിയത്. താലിബാനെതിരേ ഒറ്റയ്ക്കു പോരാട്ടം നയിച്ച അഫ്ഗാൻ പോലീസുകാരനെ രക്ഷിക്കുന്ന പ്രത്യേക സേനാ ദൗത്യത്തെക്കുറിച്ചുള്ള ഈ റിപ്പോർട്ട് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
Read Moreഅലോട്ടിയുടെ പിള്ളേരാ പറയുന്നേ,കോടതിയിൽ എത്തുമ്പോൾ മൊഴി മാറ്റി പറയണം; സാക്ഷിയെ ഭീഷണിപ്പെടുത്തിയ കാച്ചിക്കയെ പൊക്കി പോലീസ്
കടുത്തുരുത്തി: ഗുണ്ടാ തലവന്‍ അലോട്ടി ഉള്‍പ്പെട്ട കഞ്ചാവ് കേസിലെ സാക്ഷിയായ ഡിവൈഎഫ്ഐ മാഞ്ഞൂര്‍ മേഖലാ സെക്രട്ടറിയെ മൊഴി മാറ്റി പറയണമെന്നാവശ്യപ്പെട്ട് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ കടുത്തുരുത്തി പോലീസ് അറസ്റ്റു ചെയ്തു. കടുത്തുരുത്തി കെ.എസ്. പുരം ഗവ.എല്‍പി സ്കൂളിന് സമീപം താമസിക്കുന്ന കാലായില്‍ വീട്ടില്‍ കെ.വി. ഷിബു (കാച്ചിക്ക – 42) വിനെയാണ് കടുത്തുരുത്തി എസ്എച്ച്ഒ കെ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട് അരുണ്‍ വി. വിജയന് കടുത്തുരുത്തി പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെ- ഒന്നര വര്‍ഷം മുമ്പ് 59.5 കിലോ കഞ്ചാവുമായി അലോട്ടിയുടെ സംഘത്തെ കുറുപ്പന്തറയ്ക്കു സമീപത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പിടികൂടപ്പെട്ട ആര്‍പ്പൂക്കര കൊപ്രായില്‍ ജെയിസ് മോന് ജേക്കബ് (അലോട്ടി-28) ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. ഈ…
Read Moreകുതിച്ചുയര്‍ന്ന് കോഴിവില! ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്കരിക്കാനൊരുങ്ങി ഹോട്ടലുടമകള്‍; വില കുത്തനെ കയറാനുള്ള കാരണം ഇങ്ങനെ…
കോഴിക്കോട്: കോഴിയിറച്ചി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്കരിക്കാനൊരുങ്ങി ഹോട്ടലുടമകള്‍. കോഴിയിറച്ചി വിലയില്‍ രണ്ടാഴ്ചയ്ക്കിടയില്‍ ഇരട്ടിയോളം വര്‍ധനയാണുണ്ടായത്. ഈ സാഹചര്യത്തില്‍ ചിക്കന്‍ വിഭവങ്ങള്‍ സാധാരണവിലയില് വില്‍ക്കുന്നത് ഹോട്ടലുകള്‍ക്ക് വന്‍ നഷ്ടമാണുണ്ടാക്കുന്നത്. കോഴിയിറച്ചി വില കുറയാത്തപക്ഷം ഹോട്ടലുകളില്‍ ചിക്കന്‍വിഭവങ്ങള്‍ വില്‍പ്പന നടത്താന്‍ സാധിക്കില്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി സംബന്ധിച്ച് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ഭക്ഷ്യവിഭവമന്ത്രിക്കും നിവേദനം നല്‍കുമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷന് (കെഎച്ച്ആര്‍എ) ജനറല്‍സെക്രട്ടറി ജി. ജയപാല്‍ അറിയിച്ചു. നിലവില്‍ ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രമേ അനുവദിക്കുന്നുളളൂ. ഇക്കാരണത്താല്‍ പ്രവര്‍ത്തന ചെലവു പോലും കണ്ടെത്താനാകാതെ ഹോട്ടലുടമകള്‍ കടുത്ത പ്രതിസന്ധിയിലാണ്. കോഴിവില വര്‍ധിക്കുന്നുണ്ടെങ്കിലും ഹോട്ടലുകളിലെ ചിക്കന്‍വിഭവങ്ങളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. തമിഴ്നാട്ടില്‍നിന്നാണു കേരളത്തിലേക്ക് ഇറച്ചിക്കോഴികള്‍ എത്തുന്നത്. ഇപ്പോള്‍ കൃത്രിമക്ഷാമം സൃഷ്ടിച്ചാണ് വില കുത്തനെ കയറ്റിയത്. ഇറച്ചിക്കോഴി ഉത്പാദനം കുറയ്ക്കുകയും വിപണിയില്‍ ക്ഷാമമുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നതിലൂടെ ലക്ഷങ്ങളാണ് ഇവര്‍ക്കു…
Read Moreമൂന്നാം തരംഗമുണ്ടാകാനുള്ള സാധ്യത ഏറെ! അടുത്ത 125 ദിവസം നിർണായകം; സമൂഹ പ്രതിരോധശേഷി ഇന്ത്യ ഇതുവരെ നേടിയിട്ടില്ല; മുന്നറിയിപ്പുമായി കേന്ദ്രം; എന്താണ് ഹേർഡ് ഇമ്യൂണിറ്റി ?
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ അടുത്ത 125 ദിവസം നിർണായകമാണെന്ന മുന്നറിയിപ്പുമായി കേന്ദ്രം. കോവിഡിനെ ചെറുക്കാനുള്ള സമൂഹ പ്രതിരോധശേഷി (ഹേർഡ് ഇമ്യൂണിറ്റി) ഇന്ത്യ ഇതുവരെ നേടിയിട്ടില്ല. മൂന്നാം തരംഗമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാൽ മാത്രമേ ചെറുത്തുനിൽക്കാൻ കഴിയൂ എന്നും വിദഗ്ധ സമിതി അംഗവും നീതി ആയോഗ് ആരോഗ്യ വിഭാഗം അംഗവുമായ ഡോ. വി.കെ. പോൾ പറഞ്ഞു. പല രാജ്യങ്ങളിലും കോവിഡ് സാഹചര്യം വീണ്ടും മോശമായിക്കൊണ്ടിരിക്കുകയാണ്. മൂന്നാം തരംഗം പടിവാതിൽക്കൽ എത്തിക്കഴിഞ്ഞു എന്നു പറയാം. ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്താനുള്ള സമയമാണിത് വി.കെ. പോൾ മുന്നറിയിപ്പു നൽകി. ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുകയാണെന്ന് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ ചൂണ്ടിക്കാട്ടി. മ്യാൻമാർ, ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ രോഗ വ്യാപനം വർധിക്കുകയാണ്. രണ്ടാം തരംഗത്തേക്കാൾ ഭീകരമായ അവസ്ഥയിലാണ് മലേഷ്യയിലും ബംഗ്ലാദേശിലും മൂന്നാം…
Read Moreപെൺകുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ! പരാതി നൽകിയ ബന്ധുക്കളെ യുവാവ് ‘പഞ്ഞിക്കിട്ടു’; പരിക്കേറ്റ 10 പേരില്‍ നാലു പേര് സ്ത്രീകള്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ലക്നോ: പെണ്‍കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പരാതി നല്കിയ ബന്ധുക്കള്‍ക്ക് ക്രൂരമര്‍ദനം. അക്രമത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില അതീവഗുരുതരാവസ്ഥയിലാണ്. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. 12കാരിയായ പെണ്‍കുട്ടിയുടെ ചിത്രം ഒരാൾ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതേതുടര്‍ന്ന് പെൺകുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. ഇതില്‍ പ്രകോപിതരായ യുവാവും ബന്ധുക്കളും സംഘമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. വീട്ടിലെ സ്ത്രീകളോട് ഇവര്‍ മോശമായി പെരുമാറിയെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. പരിക്കേറ്റ 10 പേരില്‍ നാലു പേര് സ്ത്രീകളാണ്. ഇവരെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് 17 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതില്‍ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടില്ല. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Read More