സ്വന്തം ലേഖകന്‍കൊച്ചി: തെരഞ്ഞെടുപ്പിൽ കേരളം മുഴുവന്‍ എല്‍ഡിഎഫ് തരംഗമുണ്ടായിട്ടും തൃപ്പൂണിത്തുറയില്‍ എം. സ്വരാജ് പരാജയപ്പെട്ടതിന്റെ കാരണങ്ങൾ തേടിയുള്ള പാര്‍ട്ടി കമ്മീഷന്റെ അന്വേഷണം പൂര്‍ത്തിയാകുന്നു. എം. സ്വരാജിന്റെ തോല്‍വിയെക്കുറിച്ച് അന്വേഷണം നടത്തുന്ന ഗോപി കോട്ടമുറിക്കലും കെ.ജെ. ജേക്കബും അടങ്ങുന്ന കമ്മീഷൻ ഈ മാസം അവസാനത്തോടെ റിപ്പോർട്ട് സമർപ്പിച്ചേക്കും. അടുത്ത മാസം അവസാനം വരെ സമയമുണ്ടെങ്കിലും അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍ ഭൂരിഭാഗവും പൂര്ത്തിയായതിനെത്തു ടര്‍ന്നാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. ഉറച്ചെന്ന് വിശ്വസിച്ച സീറ്റിലുണ്ടായ അപ്രതീക്ഷിത തോല്‍വിയെത്തുടര്‍ന്ന് എം.സ്വരാജ് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നു പൊതുവേ വിട്ടുനില്‍ക്കുന്ന അവസ്ഥയാണുള്ളത്. അതേ സമയം സ്വരാജിന്റെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കുന്ന പാര്‍ട്ടി കമ്മീഷന് പല നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. സ്വരാജിന്റെ പെരുമാറ്റത്തോട് പാര്‍ട്ടിക്കാരില്‍ ചിലര്‍ക്കുള്ള എതിര്‍പ്പും സ്ഥാനാര്‍ഥിത്വത്തോടുള്ള വിരോധവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നും കൂടാതെ സ്വരാജിന്റെ പ്രസ്താവനയെത്തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളും മറ്റും പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ മുതലെടുത്തുവെന്ന കണ്ടെത്തലുകളുമുണ്ടായിട്ടുണ്ട്.…
Read MoreCategory: Top News
പെഗാസസ് ആള് നിസാരക്കാരനല്ല ! മിസ്ഡ് കോള്‍ വഴിവരെ ഫോണിലെത്തും; സകല വിവരങ്ങളും ചോര്‍ത്തിയ ശേഷം സ്വയം നശിക്കും…
ഗ്രീക്ക് മിത്തോളജിയിലെ പറക്കും കുതിരയാണ് പെഗാസസ്. കൈമേറയെ കൊല്ലാന്‍ സഹായിച്ചതുള്‍പ്പെടെയുള്ള പെഗാസസിന്റെ വീരകഥകള്‍ ധാരാളമുണ്ട്. എന്നാല്‍ ഇപ്പോള്‍ സകലരുടെയും ഉറക്കം കെടുത്തുന്നത് മറ്റൊരു പെഗാസസ് ആണ്. ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ നിര്‍മിച്ച മാല്‍വെയറാണ് ഈ പെഗാസസ്. കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജി, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി മുന്നൂറിലേറെപ്പേരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ പെഗാസസ് അത്ര നിസ്സാരക്കാരനല്ല. േ ഫാണ് വിവരങ്ങള്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് 2016 മുതല്‍ തന്നെ വിവാദത്തിലായ ഇസ്രയേല്‍ കമ്പനിയാണ് എന്‍എസ്ഒ. ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ഫോണിലേക്ക് ഇമെയില്‍ വഴിയോ എസ്എംഎസ് വഴിയോ വാട്സാപ് വഴിയോ പ്രോഗ്രാം കോഡുകള്‍ കടത്തിവിട്ട് പൂര്‍ണമായി വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ കഴിവുള്ള മാല്‍വെയറാണ് പെഗാസസ്. മിസ്ഡ്കോള് വഴി പോലും മറ്റൊരു ഫോണിനെ ആക്രമിക്കാന്‍ പെഗാസസിന് സാധിക്കും. വിവരങ്ങള്‍ ചോര്‍ത്തേണ്ട ഫോണില്‍ എത്തിയാല്‍ ഉപയോക്താവിന് ഒരു സംശയത്തിനും ഇടനല്‍കാതെ ചോര്‍ത്തല്‍ ആരംഭിക്കും.…
Read Moreവൃക്ക വേട്ടക്കാര്‍ വ്യാപകമാവുന്നു ! പണത്തിന്റെ പ്രലോഭനം മുതല്‍ വിവാഹവാഗ്ദാനം വരെ; ഇരകളെ വലയിലാക്കാന്‍ പയറ്റുന്നത് വിവിധ തന്ത്രങ്ങള്‍…
വൃക്ക തട്ടിപ്പ് മാഫിയകള്‍ എറണാകുളത്ത് വ്യാപകമാവുന്നു. ആവശ്യക്കാരില്‍ നിന്ന് വന്‍തുക പിരിച്ചെടുത്ത ശേഷം വൃക്ക ധാതാവിന് തുച്ഛമായ തുക നല്‍കുന്നതാണ് മാഫിയയുടെ രീതി. അവയവ മാഫിയയുടെ വലയില്‍ കുരുങ്ങുന്നവരിലധികവും നിര്‍ധനരാണ്. ഇടനിലക്കാരും അവരുടെ പ്രതിനിധികളും ചേര്‍ന്ന് ഇത്തരം കുടുംബങ്ങളെ കണ്ടെത്തിയാണ് വൃക്കവേട്ടയ്ക്കു കളമൊരുക്കുന്നത്. വലിയ പ്രലോഭനങ്ങള്‍ നല്കി വൃക്കകളിലൊന്ന് കൈക്കലാക്കുകയും തുച്ഛമായ പ്രതിഫലം നല്കി ഒഴിവാക്കുകയുമാണു പതിവ്. ഇങ്ങനെ കൈക്കലാക്കുന്ന വൃക്കകള്‍ 25 ലക്ഷം മുതല്‍ മുകളിലേക്ക് വിലപേശിയാണു വില്‍പ്പന. വൃക്കമാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവര്‍ തങ്ങളുടെ ജീവിതപങ്കാളികള്‍, മക്കള്‍, സഹോദരങ്ങള്‍, മാതാപിതാക്കള്‍ എന്നിവരില്‍ നിന്നല്ലാതെ വൃക്ക സ്വീകരിക്കാന്‍ പാടില്ലെന്നാണ് പുതിയ മെഡിക്കല്‍ നിയമം. രക്തബന്ധം ഉറപ്പിക്കാനാണ് വിവാഹവാഗ്ദാനമടക്കമുള്ള ഇടനിലക്കാരുടെ പ്രലോഭനങ്ങള്‍. രക്തദാനത്തിന്റെ മറവില്‍പോലും പാവപ്പെട്ടവരെ വലയില്‍ വീഴ്ത്തിയാണ് വൃക്കറാഞ്ചികള്‍ കോടികള്‍ സമ്പാദിക്കുന്നത്. രക്തഗ്രൂപ്പിനനുസരിച്ചാണ് വൃക്കയ്ക്കു വിലയേറുന്നത്. അപൂര്‍വ ഗ്രൂപ്പുകളുള്ളവരുടെ വൃക്കയ്ക്ക് 25 ലക്ഷം മുതല്‍ ഒരു കോടി…
Read Moreബിവറേജിൽ ക്യൂവിന് നീളം കൂടുമ്പോൾ, മദ്യപാനികളുടെ രക്ഷകനായി എത്തും; 100 രൂപ അധികം നൽകിയാൽ സാധനം കൈയിൽ കിട്ടും; ഇത്തവണ വാങ്ങിയവർ നൽകിയത് കണ്ട് ഞെട്ടി ബോസി…
കോട്ടയം: പാലായിൽനിന്ന് എക്സൈസ് പൊക്കിയതു സമാന്തര ബിവറേജസ് നടത്തിയ ആളെ.പാലാ നീലൂർ സ്വദേശി ബോസി വെട്ടുകാട്ടിലിനെ(47)യാണ് എക്സൈസ് പിടികൂടിയത്. പാലായ്ക്കും സമീപ പ്രദേശങ്ങളിലുമുള്ള ബിവറേജസ് ഷോപ്പുകളിൽ വലിയ തോതിലുള്ള ക്യൂ ഉണ്ടായാൽ മദ്യപാനികളുടെ രക്ഷകനായി ബോസി അവതരി ക്കും. ആവശ്യക്കാർക്ക് ബിവറേജസിലെ ക്യൂവിൽ നിന്നു ബുദ്ധിമുട്ടാതെ കുപ്പി ബോസിയുടെ കൈയിൽ നിന്നും വാങ്ങാം.പാലായിൽ വിവിധ ബിവറേജസിനു സമീപത്ത് ബോസി നാളുകളായി മദ്യക്കച്ചവടം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് എക്സൈസിനു ബിവറേജസിനു സമീപം ഒരാൾ മദ്യക്കച്ചവടം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചത്. ഇതോടെ നിരീക്ഷണം ആരംഭിച്ചു. പാലായ്ക്കും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി ബിവറേജസ് ഒൗട്ട്ലെറ്റുകൾക്കു മുന്നിൽ എക്സൈസ് സംഘാംഗങ്ങൾ ദിവസങ്ങളായി നിരീക്ഷണം നടത്തിവരികയായിരുന്നു. ഇന്നലെ പാലാ-കട്ടക്കയം റോഡിലുള്ള ബിവറേജസ് ഷോപ്പിനു മുന്നിൽ വൻ തിരക്കുണ്ടായതോടെ ബോസി കുപ്പിയുമായി അവിടയെത്തി. ഈ സമയം എക്സൈസ് അധികൃതർ മഫ്തിയിൽ ക്യൂവിൽ നില്‍ക്കാതെ മദ്യം വാങ്ങുന്നതിനായി…
Read Moreപരീക്ഷ ജയിക്കാതെ വക്കീലായി, കോടതിയെയും കബളിപ്പിച്ചു; ഞെട്ടിത്തരിച്ച് അഭിഭാഷകരും കോടതി ഉദ്യോഗസ്ഥരും; യുവതിക്കായി തെരച്ചിൽ
ആലപ്പുഴ : മതിയായ യോഗ്യത ഇല്ലാതെ രണ്ടര വർഷം കോടതിയിൽ പ്രാക്ടീസ് ചെയ്യുകയും ബാർ അസോസിയേഷൻ ഇലക്ഷനിൽ മത്സരിച്ചു വിജയിക്കുകയും ചെയ്ത വ്യാജ അഭിഭാഷക ഒളിവിൽ. രാമങ്കരി സ്വദേശിനി സെസി സേവ്യറിനെതിരെയാണ് പരാതി ഉയർന്നത്. ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് എടുക്കണം എന്നാവശ്യപ്പെട്ടു ബാർ അസോസിയേഷൻ സെക്രട്ടറിയാണ് ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നോർത്ത് പോലീസ് കേസും എടുത്തിട്ടുണ്ട്. മറ്റൊരു അഭിഭാഷകയുടെ എൻറോൾമെന്റ് നമ്പർ ഉപയോഗിച്ചായിരുന്നു ആൾമാറാട്ടം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പരീക്ഷ ജയിക്കാതെ അഭിഭാഷകയായി പ്രവർത്തിക്കുന്നെന്ന സംശയത്തെത്തുടർന്ന് ആലപ്പുഴ ബാർ അസോസിയേഷൻ നേരത്തെ ഇവർക്കു നോട്ടീസ് നൽകിയിരുന്നു. ഇവർ നൽകിയ നമ്പറിൽ ഇങ്ങനെ ഒരു പേരുകാരി ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നു ബോധ്യപ്പെട്ടതിനെത്തുടർന്നാണ് നോട്ടീസ് നൽകിയിരുന്നത്. ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ജയിക്കുകയും ലൈബ്രറിയുടെ ചുമതല…
Read Moreകോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്ന വീട്ടമ്മക്ക് മര്‍ദനം; കോൺഗ്രസ് യൂത്തൻമാരുടെ അതിക്രമം 50 കഴിഞ്ഞ സ്ത്രീയോട്;തടയാനെത്തി യ മകളെയും വിടാതെ അക്രമം
വെള്ളറട: കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്ന ദളിത് വീട്ടമ്മയ്ക്ക് മർദനം. വെള്ളറട കോട്ടയംവിള ഷാനുഭവനില് സ്റ്റല്ലാമേബല് (50) നാണ് മര്‍ദനമേറ്റത്. വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന സ്റ്റല്ലാമേബല് കോണ്‍ഗ്രസ് വിട്ട് എല്‍ ഡി എഫില്‍ ചേര്‍ന്നതാണ് ആക്രമണകാരണം. കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നാലോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. മര്‍ദനമേറ്റ് കുഴഞ്ഞ് വീണ സ്റ്റല്ലാമേബലിനെ രക്ഷിക്കാന്‍ ശ്രമിച്ച മകളേയും ആക്രമിച്ച് സ്വർണാഭരണങ്ങളും കവർന്നെന്ന് പരാതിയിൽ പറയുന്നു. കോണ്‍ഗ്രസ് കിളിയൂര്‍ മണ്ഡലം പ്രസിഡന്റ് എസ്.ആര്. അശോക്, വി.പി. വിജന് എന്നിര്‍ക്കെതിരെ വെള്ളറട പോലീസ് കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ സ്റ്റല്ലാമേബിൾ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreമരങ്ങൾ രക്ഷകരായപ്പോൾ..! മാക്കൂട്ടം ചുരത്തിൽവെച്ച് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു; നിയന്ത്രണം വിട്ട ബസ് മറിയാതെ മരത്തിൽ ഇടിച്ചു നിന്നു; അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്
ഇരിട്ടി(കണ്ണൂർ): മാക്കൂട്ടം ചുരത്തിൽ കർണാടക സ്ലീപ്പർ കോച്ച് ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ബംഗളൂരവിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസിന്റെ ബ്രേക്ക് തകരാറിലായി നിയന്ത്രണം വിട്ട് മരത്തിലിടിച്ചായിരുന്നു അപകടം. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അപകടം. ബംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസിന്റെ ബ്രേക്ക് ചുരം ഇറങ്ങുബോൾ നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. ബസിനും മരത്തിനും ഇടയിലായി കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാൻ കഴിഞ്ഞത്. അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്കേറ്റു. ഇതിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസിന്റെ ഡോർ ലോക്കായി പോയതിനാൽ സൈഡ് ഗ്ലാസ് പൊളിച്ചാണ് യാത്രക്കാരെ പുറത്തിറക്കിയത്. പെരുന്നാൾ അവധിക്കായി നാട്ടിലേക്ക് പുറപ്പെട്ട യാത്രക്കാരാണ് ഏറെയും ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ വീരാജ്പേട്ട, ഇരിട്ടി മേഖലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൊബൈൽ ഫോൺ കവറേജ്…
Read Moreമാറ്റമില്ലാതെ ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു; ദളിത് വരനെയും ബന്ധുക്കളെയും ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചില്ല
ഇൻഡോർ: ദളിത് വരനെയും ബന്ധുക്കളെയും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞ് ഒരുസംഘമാളുകള്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. വരന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒന്‍പതു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നാല് പേരെ അറസ്റ്റ് ചെയ്തു. വരന് വികാസ് കല്മോദിയയും ബന്ധുക്കളും സഞ്ചരിച്ച വാഹനം ഒരു ക്ഷേത്രത്തിന് മുന്പില് വച്ചാണ് പ്രതികള്‍ തടഞ്ഞത്. തുടര്‍ന്ന് ഇവര്‍ ക്ഷേത്രത്തില്‍ കയറാതിരിക്കാന്‍ പ്രതികൾ ബലംപ്രയോഗിച്ചു. വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്നവരെ പ്രതികള്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പോലീസ് സുരക്ഷയിലാണ് വിവിവാഹ ചടങ്ങുകള്‍ നടന്നത്. സംഭവത്തില്‍ നിരവധി വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിൽ അറസ്റ്റിലാകാനുള്ളവരെ ഉടൻ തന്നെ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.
Read More18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്കും ആദ്യ ഡോസ് നല്കി കേരളം! ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ്-19 വാക്സിന് നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,66,89,600 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 1,20,10,450 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 46,79,150 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. രാജ്യത്താകെ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന് നല്‍കുന്നത്. അതനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 50.04 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.5 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 35.95 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 14 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. കൂടുതല്‍ വാക്സിന് എത്തുന്ന മുറയ്ക്ക് പരമാവധി പേര്‍ക്ക് വാക്സിന് നല്‍കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി. സ്തീകളാണ്…
Read Moreസണ്‍ഡേ ഹോളിഡേ, പക്ഷേ… അവധി ദിനത്തിലെ ജീവനക്കാരുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തനം! അവധിയുപേക്ഷിച്ച് ആശുപത്രി വൃത്തിയാക്കി എഴുപതോളം ജീവനക്കാർ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒപി ബ്ലോക്കിനെ ഒറ്റ ദിവസം കൊണ്ട് വൃത്തിയാക്കി ആശുപത്രി ജീവനക്കാര്‍. ഞായറാഴ്ച അവധിയുപേക്ഷിച്ച് എഴുപതോളം ആശുപത്രി ജീവനക്കാരാണ് ശുചീകരണ യജ്ജത്തില്‍ പങ്കാളികളായത്. മൂന്നുനിലകളുള്ള കെട്ടിടത്തിലെ എല്ലാ ഭാഗങ്ങളും വൃത്തിയാക്കി. ഇതോടൊപ്പം വീല്‍ചെയര്‍, ട്രോളി, കസേരകള്‍ എന്നിവ കഴുകി വൃത്തിയാക്കുകയും ചെയ്തു. അവധി ദിനത്തിലെ ജീവനക്കാരുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തനം അറിഞ്ഞെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അവരെ അഭിനന്ദിച്ചു. മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. സിക്ക വൈറസ് രോഗവും മറ്റ് പകര്‍ച്ച വ്യാധികളും വര്‍ധിക്കുന്ന സമയത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ ഇതിനായി ഒറ്റക്കെട്ടായി കൈകോര്‍ക്കുന്ന കാഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കാണാന്‍ കഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
Read More