പോ​ലീ​സി​ലെ ആ​ത്മ​ഹ​ത്യ ; എ​ട്ടു മ​ണി​ക്കൂ​ര്‍ ഡ്യൂ​ട്ടി നട​പ്പാ​ക്ക​ണ​മെ​ന്ന ആവ​ശ്യം ശ​ക്തം; ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​യാ​യ പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ വയ്ക്കുന്ന മൂന്ന് നിർദേശങ്ങൾ ഇങ്ങനെ…

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ പോ​ലീ​സു​കാ​ര്‍​ക്കി​ട​യി​ല്‍ മാ​ന​സി​ക സ​മ്മ​ര്‍​ദ്ധം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യ​ത്തി​ല്‍ മാ​റ്റ​ങ്ങ​ള്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്തം. ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​യാ​യ പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ഡി​ജി​പി അ​നി​ല്‍​കാ​ന്തി​നെ നേ​രി​ല്‍ ക​ണ്ട് ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യ​ത്തി​ല്‍ മാ​റ്റ​ങ്ങ​ള്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്ന് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ട​ന്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ഡി​ജി​പി​യ്ക്ക് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ച്ച​ത്. പാ​റാ​വ്, ജ​ന​റ​ല്‍ ഡ​യ​റി, ക്ര​മ​സ​മാ​ധാ​ന പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ട്രോ​ളിം​ഗ് എ​ന്നീ ഡ്യൂ​ട്ടി​ക​ളി​ല്‍ എ​ട്ട് മ​ണി​ക്കൂ​ര്‍ ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം കൊ​ണ്ടു​വ​ര​ണം. പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ബ​റ്റാ​ലി​യ​നി​ല്‍ നി​ന്നു​ള്ള വ​നി​താ പോ​ലീ​സു​കാ​ര​രെ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പോ​ക്‌​സോ, സ്ത്രീ​ധ​ന പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കേ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ പ​ല​പ്പോ​ഴും വ​നി​താ പോ​ലീ​സി​ന്റെ സാ​ന്നി​ധ്യം കു​റ​വാ​ണ്. മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ ഒ​രാ​ള്‍ തി​രി​ച്ചു​പോ​വേ​ണ്ട അ​വ​സ്ഥ​വ​രെ ഉ​ണ്ടാ​വു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ​റ്റാ​ലി​യ​നു​ക​ളി​ലെ വ​നി​താ പോ​ലീ​സി​ന്റെ സേ​വ​നം സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. പോ​ലീ​സി​ലെ ഡ്രൈ​വ​ര്‍​മാ​രു​ടെ എ​ണ്ണ​വും…

Read More

മസ്‌കുലാര്‍ അട്രോഫിയുടെ മരുന്ന് ഇന്ത്യയില്‍ ! പ്രതീക്ഷയോടെ കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള രോഗികള്‍…

അപൂര്‍വ ജനിതകരോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി(എസ്എംഎ) രോഗത്തിനുള്ള മരുന്ന് ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്വകാര്യ മരുന്നുകമ്പനിയാണ് മരുന്ന് എത്തിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ളവരുള്‍പ്പെടെ നിരവധി ആളുകള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് പുതിയ വിവരം. മരുന്നിന്റെ നിര്‍മ്മാതാക്കളായ സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള റോഷ് ഫാര്‍മയാണ് ഇത് രാജ്യത്ത് ലഭ്യമാക്കുന്നത്. എസ്എംഎ രോഗികളായ ചെറിയ കുട്ടികള്‍ക്ക് നല്‍കുന്ന മരുന്ന് നിലവില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ മരുന്നാണ്. റോഷിന്റെ എവ്റിസ്ഡി (evrysdi) ബ്രാന്‍ഡ് നാമത്തിലുള്ള മരുന്നിന് പ്രതിവര്‍ഷം ഏകദേശം 60 ലക്ഷത്തിനുമുകളില്‍ രൂപ നല്‍കേണ്ടിവരുമെന്നാണ് സൂചന. ജീവിതകാലം മുഴുവന്‍ നിത്യേന ഉപയോഗിക്കേണ്ട മരുന്നാണിതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. രണ്ടുമാസം മുതല്‍ ഏതുപ്രായത്തിലുമുള്ള എസ്എംഎ രോഗികള്‍ക്കും ഉപയോഗിക്കാമെങ്കിലും ഇതിന്റെ ഡോസ് വ്യത്യസ്തമായിരിക്കും. എസ്എംഎ രോഗികളുടെ കൂട്ടായ്മയിലെ അംഗങ്ങളുടെയും ഡോക്ടര്‍മാരുള്‍പ്പെടുന്ന വിദഗ്ധരുടെയും യോഗത്തിലാണ് കമ്പനി മരുന്ന് ലോഞ്ച് ചെയ്തത്. മരുന്നിന്റെ വിലയുള്‍പ്പെടെ കൂടുതല്‍ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും വലിയ വില പ്രതീക്ഷിക്കുന്ന…

Read More

ദി​വ​സ​ങ്ങ​ളോ​ളം ഉ​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കാ​തെ ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി​! സ​രി​ത്തി​ന്‍റെ മൊ​ഴി ഞെ​ട്ടി​ക്കു​ന്നു; അ​ട്ടി​മ​റി​യെ​ന്ന നി​ഗ​മ​ന​ത്തി​ൽ ക​സ്റ്റം​സ്

സ്വ​ന്തം ലേ​ഖ​ക​ന്‍ കൊ​ച്ചി: ന​യ​ത​ന്ത്ര​ചാ​ന​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കു പ​ങ്കു​ണ്ടെ​ന്ന മൊ​ഴി ന​ല്‍​കാ​ന്‍ പൂ​ജ​പ്പു​ര ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ ഭീ​ഷ​ണ​പ്പെ​ടു​ത്തി​യെ​ന്ന സ​രി​ത്തി​ന്‍റെ മൊ​ഴി​യി​ല്‍ കോ​ട​തി ഇ​ന്നു തു​ട​ര്‍​ന്ന​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. കൊ​ച്ചി എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ വൈ​കി​ട്ട് മൂ​ന്നി​നാ​ണ് വാ​ദം ന​ട​ക്കു​ക. ദി​വ​സ​ങ്ങ​ളോ​ളം ഉ​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കാ​തെ ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി​യെ​ന്നാ​ണ് സ​രി​ത് കോ​ട​തി​യ്ക്ക് മൊ​ഴി ന​ല്‍​കി​യി​ട്ടു​ള്ള​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും വി​ചാ​ര​ണ ത​ട​വു​കാ​രെ സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​ക്കി മൊ​ഴി മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് കോ​ട​തി ന​ട​പ​ടി​യി​ലെ ഇ​ട​പെ​ട​ലാ​ണെ​ന്നു​മാ​ണ് കേ​ന്ദ്ര നി​ല​പാ​ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണെ​ന്നാ​ണ് ആ​വ​ശ്യം. സ​രി​ത്തി​ന്‍റെ പ​രാ​തി​യി​ല്‍ ജ​യി​ല്‍ ഡി​ജി​പി​യോ​ട് ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ എ​റ​ണാ​കു​ള​ത്തെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കു​ള്ള കോ​ട​തി​യും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പേ​ര് പ​റ​യാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചെ​ന്ന പ്ര​തി സ​രി​ത്തി​ന്‍റെ മൊ​ഴി ഞെ​ട്ടി​പ്പി​ക്കു​ന്ന​തെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍ ഇ​ന്ന​ലെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എ​തി​രേ…

Read More

സൈബര്‍ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ചു ! ഇരകളാക്കിയിരുന്നത് വീട്ടമ്മമാരെയും യുവാക്കളെയും…

സൈബര്‍ പോലീസ് ഉദ്യോഗസ്ഥനായി നടിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പു നടത്തിയ യുവാവ് ഒടുവില്‍ പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് കരിമ്പുഴ സ്വദേശി ദീപുകൃഷ്ണ(36)യെയാണ് ആലത്തൂര്‍ പോലീസ് അറസ്റ്റുചെയ്തത്. യുവാക്കളും വീട്ടമ്മമാരുമായിരുന്നു ഇയാളുടെ ഇരകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ യുവാക്കളെയും വീട്ടമ്മമാരെയും നിരീക്ഷിച്ച ശേഷം അവരെ ബ്ലാക് മെയില്‍ ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു ഇയാളുടെ രീതിയെന്ന് ഡിവൈ.എസ്.പി. കെ.എം. ദേവസ്യ പറഞ്ഞു. ആലത്തൂരിലെ യുവാവില്‍ നിന്ന് പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ക്ക് പിടിവീണത്. ഇന്റര്‍നെറ്റില്‍ ആശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതായി സൈബര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നുപറഞ്ഞ് വെള്ളിയാഴ്ച ഇയാള്‍ യുവാവിനെ സമീപിച്ചു. 20,000 രൂപ നല്‍കിയാല്‍ പുറത്താരുമറിയാതെ കേസ് ഒതുക്കിത്തീര്‍ക്കാമെന്ന് വാഗ്ദാനംചെയ്തു. സംശയം തോന്നിയതിനാല്‍, ഇപ്പോള്‍ പണം കൈയിലില്ലെന്നും ശനിയാഴ്ച നല്‍കാമെന്നും പറഞ്ഞ് മടക്കി. ശനിയാഴ്ച ഉച്ച കഴിഞ്ഞ് പണം വാങ്ങാന്‍ എത്തിയപ്പോള്‍ യുവാവും ബന്ധുക്കളും സമീപവാസികളുംചേര്‍ന്ന് ദീപുകൃഷ്ണയെ തടഞ്ഞ് ചോദ്യം ചെയ്തു.…

Read More

പഴനിയിൽ പോകുംമുമ്പ് യുവതി ഭർത്താവിൽ നിന്നും  നേരിട്ടത്  കൊടിയ മർദനം; പ​ഴ​നി​യി​ൽ സംഭവിച്ചതിനെക്കുറിച്ച് ഇരുവരും പറഞ്ഞ മൊഴികളിൽ വൈരുധ്യം; മൊഴികൾ രാഷ്ട്രദീപികയ്ക്ക്

സ്വ​ന്തം ലേ​ഖ​ക​ൻത​ല​ശേ​രി: പ​ഴ​നി അ​ടി​വാ​ര​ത്ത് നാ​ല്പ​തു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മു​റി​യി​ൽ പൂ​ട്ടി​യി​ട്ടു മൂ​ന്നം​ഗ​സം​ഘം പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ദ​മ്പ​തി​ക​ളെ പ​ഴ​നി​യി​ൽ മു​റി​യെ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ച്ച അ​ജ്ഞാ​ത​നെ ക​ണ്ടെ​ത്താ​ൻ കേ​ര​ള – ത​മി​ഴ്നാ​ട് പോ​ലീ​സ് സം​യു​ക്ത നീ​ക്കം ആ​രം​ഭി​ച്ചു. ഭ​ർ​ത്താ​വി​നു ലൈ​സ​ൻ​സ് എ​ടു​ക്കു​ന്ന​തി​നാ​യി സ്വ​ന്തം നാ​ടാ​യ ഡി​ണ്ടി​ഗ​ല്ലി​ലേ​ക്കു പോ​കാ​ൻ പ​ഴ​നി​യി​ലെ​ത്തി​യ ദ​മ്പ​തി​ക​ളെ ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തി പൊ​യ്ക്കൂ​ടേ​യെ​ന്നു ചോ​ദി​ച്ചു മു​റി​യെ​ടു​ക്കാ​ൻ അ​ഞ്ജാ​ത​ൻ പ്രേ​രി​പ്പി​ച്ച​താ​യി ദ​മ്പ​തി​ക​ളു​ടെ മൊ​ഴി​യി​ൽ പ​റ​യു​ന്നു​ണ്ട്. ഈ ​അ​ജ്ഞാ​ത​നെ ക​ണ്ടെ​ത്തി​യാ​ൽ കേ​സി​ന്‍റെ ചു​രു​ള​ഴി​യു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​നി അ​ടി​വാ​ര​ത്തെ സം​ഭ​വം ന​ട​ന്നു​വെ​ന്നു പ​റ​യു​ന്ന പ്ര​ദേ​ശ​ത്തെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​ഴ​നി പോ​ലീ​സ് ശേ​ഖ​രി​ക്കും. ജ​ന​ത്തി​ര​ക്കേ​റി​യ അ​ടി​വാ​ര​ത്തു സ്ത്രീ​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി എ​ന്ന​തും സം​ഭ​വ​ങ്ങ​ൾ​ക്കു ശേ​ഷം ര​ണ്ട് വ​ഴി​ക്കാ​യ ദ​മ്പ​തി​ക​ൾ ഉ​ദു​മ​ൽ പേ​ട്ട റെ​യി​ൽവേ സ്റ്റേ​ഷ​നി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ണ്ടു മു​ട്ടി​യെ​ന്ന മൊ​ഴി​യും പോ​ലീ​സി​നെ കു​ഴ​ക്കു​ന്നു​ണ്ട്. പീ​ഡ​ന സം​ഭ​വം ന​ട​ന്നു…

Read More

ഡെല്‍റ്റ വേരിയന്‍റ് ആഞ്ഞടിക്കും! മൂന്നാം ഡോസും അനിവാര്യമെന്ന് ഫൈസര്‍ ബയോണ്‍ടെക്; കമ്പനി നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെ…

ബ്രസല്‍സ്: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മൂന്നാം ഡോസിന് അനുമതി തേടി ഫൈസര്‍ ബയോണ്‍ടെക് കമ്പനി. കൊറോണ ഡെല്‍റ്റ വേരിയന്‍റിനെതിരെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ജാബിന്റെ അധിക ഡോസ് സഹായിക്കുമെന്ന് ബയോ ടെക്കും ഫൈസറും പറഞ്ഞു. കേസുകള്‍ പരമാവധി പ്രതിസന്ധി ഘട്ടത്തിലേക്ക് എത്തുകയാണങ്കില്‍ മൂന്നാം ഡോസ് വേണ്ടിവരുമെന്നാണ് കമ്പനി മുന്നറിയിപ്പ് നല്‍കുന്നത്. അമേരിക്കയിലും യൂറോപ്യന്‍ യൂണിയനിലും നല്‍കുന്നതിന് വാക്സിന്‍റെ ജാബിന്‍റെ മൂന്നാമത്തെ ഡോസിനായി റെഗുലേറ്റര്‍മാരില്‍ നിന്ന് ഉടന്‍ അനുമതി തേടുമെന്നാണ് കമ്പനി അറിയിച്ചത്. ഏഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും പുതിയ വേരിയന്റുകള്‍ക്കും യൂറോപ്പിലും യുഎസിലും വര്‍ദ്ധിച്ചുവരുന്ന കേസുകള്‍ക്ക് പിന്നില്‍ ഡെല്‍റ്റ ആണെന്ന ആശങ്കയ്ക്കിടയിലാണ് ഈ നീക്കം. ഡെല്‍റ്റ വേരിയന്റിനെതിരെ പ്രത്യേകമായി ഒരു ജാബ് വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്നും കമ്പനികള്‍ അറിയിച്ചു. ആദ്യത്തെ രണ്ടു ഡോസുകളെ അപേക്ഷിച്ച് മൂന്നാം ഡോസ് എടുക്കുന്നവരില്‍ ആന്റിബോഡിയുടെ അളവ് 5 മുത 10 ഇരട്ടി വര്‍ധിക്കുന്നതായി നടന്നുകൊണ്ടിരിക്കുന്ന ചില…

Read More

സെൽഫി ഫ്ളാഷും മിന്നലും ഒരു പോലെയെത്തി; അ​മെ​ര്‍ പാ​ല​സി​ലെ വാ​ച്ച് ട​വ​റി​ൽ മിന്നിലേറ്റ് മരിച്ചത് 11പേർ; ഇ​ടി​മി​ന്ന​ലി​ൽ വി​റ​ച്ച് ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ; 68 മ​ര​ണം

  ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ഇ​ടി​മി​ന്ന​ലേ​റ്റ് 68 പേ​ര്‍ മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 41 പേ​രും രാ​ജ​സ്ഥാ​നി​ൽ 20 പേ​രും മ​ധ്യ​പ്ര​ദേ​ശി​ൽ ഏ​ഴു പേ​രു​മാ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. രാ​ജ​സ്ഥാ​നി​ൽ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സെ​ല്‍​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് 11 പേ​രാ​ണ് മ​രി​ച്ച​ത്. ജ​യ്പൂ​രി​ന് സ​മീ​പ​മു​ള്ള അ​മെ​ര്‍ പാ​ല​സി​ലെ വാ​ച്ച് ട​വ​റി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​സ​മ​യം വാ​ച്ച് ട​വ​റി​ല്‍ നി​ര​വ​ധി​യാ​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രി​ല്‍ പ​ല​രും പ​രി​ഭ്രാ​ന്ത​രാ​യി സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് ചാ​ടി. പ​രി​ക്കേ​റ്റ 29 പേ​രെ പോ​ലീ​സും സി​വി​ല്‍ ഡി​ഫ​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​രും ര​ക്ഷ​പെ​ടു​ത്തി. ഈ ​മാ​സ​മു​ണ്ടാ​യ ഏ​റ്റ​വും ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ​ത്. അ​ടു​ത്ത കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടി ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ഇ​ടി​മി​ന്ന​ലും ക​ന​ത്ത മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു.

Read More

ന്യൂ​ന​മ​ർ​ദം രൂ​പം​കൊ​ണ്ടു! കേ​ര​ള​ത്തി​ൽ വ​രു​ന്ന അ​ഞ്ചു ദി​വ​സം അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ആ​ന്ധ്രാ​തീ​ര​ത്തി​ന​ടു​ത്ത് ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് വ​രു​ന്ന അ​ഞ്ചു ദി​വ​സം അ​തി​ശ​ക്ത​മാ‍​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് ന​ൽ​കി. തി​ങ്ക​ളാ​ഴ്ച ഇ​ടു​ക്കി, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​യി​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ബു​ധ​നാ​ഴ്ച വ​രെ കേ​ര​ള-​ക​ര്‍​ണാ​ട​ക-​ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​ന്‍ പാ​ടു​ള്ള​ത​ല്ല എ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഉ​രു​ൾ​പൊ​ട്ട​ൽ-​മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

Read More

അ​ക​ത്ത് നി​ന്നും പൂ​ട്ടി​യ മു​റി തു​റ​ക്കാ​തെ വ​ന്ന​പ്പോ​ള്‍..! സം​ഗീ​ത സം​വി​ധാ​യ​ക​ൻ മു​ര​ളി സി​താ​ര ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ മു​ര​ളി സി​താ​ര(65)​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ര്‍​കാ​വി​ലെ വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. അ​ക​ത്ത് നി​ന്നും പൂ​ട്ടി​യ മു​റി തു​റ​ക്കാ​തെ വ​ന്ന​പ്പോ​ള്‍ മ​ക​ന്‍ എ​ത്തി വാ​തി​ല്‍ ച​വി​ട്ടി തു​റ​ന്ന​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ക്കും. ആ​കാ​ശ​വാ​ണി​യി​ല്‍ സീ​നി​യ​ര്‍ മ്യൂ​സി​ക് ക​മ്പോ​സ​റാ​യി​രു​ന്നു മു​ര​ളി. 1987ലെ ​തീ​ക്കാ​റ്റ് എ​ന്ന സി​നി​മ​യി​ലെ ഗാ​ന​ത്തി​ന് ഈ​ണം ന​ല്‍​കി​ക്കൊ​ണ്ടാ​ണ് മു​ര​ളി സി​നി​മ​മേ​ഖ​ല​യി​ല്‍ എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഒ​രു​പി​ടി സി​നി​മ​ക​ളി​ല്‍ ഹി​റ്റ് ഗാ​ന​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. 1991ല്‍ ​ആ​കാ​ശ​വാ​ണി തി​രു​വ​ന​ന്ത​പു​രം നി​ല​യ​ത്തി​ലെ​ത്തി.

Read More

കോവിഡ് വൈറസ് തലച്ചോറിനെയും പാന്‍ക്രിയാസിനെയും വരെ ബാധിക്കുന്നതായി കണ്ടെത്തല്‍ ! മൃതദേഹ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

കോവിഡ് വൈറസ് തലച്ചോറിനെയും പാന്‍ക്രിയാസിനെയും വരെ ഗുരുതരമായി ബാധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. കുടല്‍, കരള്‍, ശ്വാസകോശം എന്നിവയെ മാത്രമല്ല, വൃക്ക, തൈറോയ്ഡ്, പാന്‍ക്രിയാസ്, എല്ലുകള്‍, തലച്ചോര്‍ എന്നീ ഭാഗങ്ങളിലും വൈറസിന്റെ കടന്നുകയറ്റമുണ്ടാകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്താദ്യമായി കോവിഡ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഭോപ്പാല്‍ എയിംസിലെ ഫൊറന്‍സിക് വിഭാഗം കോവിഡ് ബാധിച്ച് മരിച്ച 21 പേരുടെ മൃതദേഹങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പകുതിയോളം മൃതദേഹങ്ങളുടെ തലച്ചോറില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ നാലംഗസംഘത്തിലെ മലയാളി ഡോ. ജെ എസ് ശ്രാവണ്‍ പറഞ്ഞു. ബ്ലഡ് ബ്രെയിന്‍ ബാരിയറും കടന്ന് തലച്ചോറില്‍ എത്താമെങ്കില്‍ കോവിഡ് വൈറസിന് ശരീരത്തില്‍ എവിടെവേണമെങ്കിലും പ്രവേശിക്കാനാകും. പാന്‍ക്രിയാസിനെ കോവിഡ് ബാധിക്കുമെന്നത് ആശങ്കാജനകമാണ്. കോവിഡ് മുക്തരില്‍ പിന്നീട് പ്രമേഹം പിടിപെടാന്‍ ഇത് സാധ്യത വര്‍ധിപ്പിക്കുന്നതായി ശ്രാവണ്‍ പറഞ്ഞു. ഡോ. ശ്രാവണിനു പുറമേ ഫൊറന്‍സിക്…

Read More