രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിനിയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ആയിരുന്ന പെണ്‍കുട്ടിയ്ക്കാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. പെണ്‍കുട്ടിക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവര്‍ ഡല്‍ഹിക്ക് പോകുന്നതിനായി നടത്തിയ പരിശോധനയിലാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. കുട്ടി വാക്സിനെടുത്തിരുന്നില്ല. ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ഡിഎംഒ അറിയിച്ചു. ആദ്യതവണ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. വുഹാനില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായിരുന്ന സമയത്താണ് അവിടെ മെഡിക്കല്‍ പഠനത്തിലായിരുന്ന പെണ്‍കുട്ടി മടങ്ങിയെത്തിയത്.
Read MoreCategory: Top News
കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി ഇറച്ചിക്കടയിട്ടെങ്കില്‍ രക്ഷപ്പെട്ടില്ല ! പിന്നെ ട്രാവല്‍ ഏജന്‍സിക്കാരനും പൂജാരിയുടെ ഡ്രൈവറുമായി ഒടുക്കം പൂജാരിയും;കൊലക്കേസ് പ്രതി അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ പൂജാരിയായ കഥയിങ്ങനെ…
കൊലക്കേസ് പ്രതി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രത്തില്‍ താല്‍ക്കാലിക ശാന്തിക്കാരനായി ഇടംപിടിച്ചത് ഞെട്ടലുളവാക്കുന്നു. പത്തനംതിട്ടയില്‍ ഫിനാന്‍സ് കമ്പനി നടത്തിയിരുന്ന വാസുക്കുട്ടിയെ കൊലപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ ഒന്നാം പ്രതിയായ ഇലന്തൂര്‍ പരിയാരം മേട്ടയില്‍ എം.പി. ബിജുമോനാണ് അച്ചന്‍കോവില്‍ അയ്യപ്പക്ഷേത്രത്തില്‍ പൂജാരിയായത്. പരിയാരം പൂക്കോട് പീടികയില്‍ പി.എസ്. അജികുമാര്‍ പോലീസില്‍ നല്കിയ പരാതിയേത്തുടര്‍ന്ന് രണ്ടുദിവസം മുമ്പ് ഇയാളെ ജോലിയില്‍നിന്നു പുറത്താക്കി. 2009ലാണ് വാസുക്കുട്ടി കൊല്ലപ്പെടുന്നത്.സ്ഥാപനം പൂട്ടി, പണവും സ്വര്‍ണവുമായി വീട്ടിലേക്കു മടങ്ങിയ വാസുക്കുട്ടിയെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയ പ്രതികള്‍ കഴുത്തില്‍ തുണിമുറുക്കി കൊലപ്പെടുത്തിയശേഷം മാവേലിക്കര പുന്നമൂടിനു സമീപം വാഹനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ ബിജുവിനെക്കൂടാതെ മറ്റു നാലു പ്രതികള്‍ കൂടി ഉണ്ടായിരുന്നു. ജാമ്യത്തിലിറങ്ങിയ ബിജുമോന് ആദ്യം പൂക്കോട് ജംഗ്ഷനില്‍ ഇറച്ചിക്കോഴി വ്യാപാരം തുടങ്ങി. നാട്ടുകാര്‍ മുഖംതിരിച്ചതോടെ കട പൂട്ടി. പിന്നീട് കുമ്പനാടിനു സമീപം മുട്ടുമണ്‍ ജംഗ്ഷനിലെ ട്രാവല്‍ ഏജന്‍സിയില്‍…
Read Moreപാലക്കാട്ട് നടന്നത് ‘കൂടത്തായി മോഡല്‍’ സംഭവം ! ഭര്‍ത്തൃപിതാവിന് വിഷം നല്‍കിയത് രണ്ടു വര്‍ഷത്തോളം; പ്രതി കുടുങ്ങിയത് ഇങ്ങനെ…
പാലക്കാട്ടെ ‘കൂടത്തായി മോഡല്‍’ സംഭവത്തിലെ പ്രതിയായ യുവതിയ്ക്ക് അഞ്ച് വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും. ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയെ ഒറ്റപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 59 കാരനായ ഭര്‍തൃപിതാവ് മുഹമ്മദിന് രണ്ട് വര്‍ഷത്തോളം ഭക്ഷണത്തിനൊപ്പം മെത്തോമൈല്‍ എന്ന വിഷ പദാര്‍ഥം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. 2013 മുതല്‍ 2015 വരെയുള്ള കാലയളവിലായിരുന്നു വിഷം നല്‍കിയത്. നിരന്തരം വയറിളക്കവും ഛര്‍ദിയും അനുഭവപ്പെടാറുള്ള മുഹമ്മദ് ചികില്‍സയിലായിരുന്നു. ഇതിനിടയിലാണ് ഫസീല ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നത് മുഹമ്മദ് നേരിട്ട് കണ്ടതും പൊലീസിനെ സമീപിച്ചതും. പിന്നീട് നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ പൊലീസ് ഇവരുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത വിഷാംശത്തിന്റെ സാന്നിധ്യം മുഹമ്മദിന്റെ ശരീരത്തിലും കണ്ടെത്തി. കൊലപാതകശ്രമത്തിനും വിഷം നല്‍കിയതിനുമായി 25,000 രൂപ വീതമാണ് കോടതി അരലക്ഷം പിഴ ചുമത്തിയത്. ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയെന്ന…
Read Moreമദ്യത്തെ പ്രണയിക്കുന്നവർക്ക് പുതിയ ‘സെറ്റപ്പ് ’വരുന്നു; ഓണത്തിന് ആ സന്തോഷ വാർത്ത നിങ്ങളിലെത്തും; പരീക്ഷണ തുടക്കം തലസ്ഥാനത്ത്…
കോട്ടയം: ബിവറേജിൽ ക്യൂ നിന്ന് മുഷിയേണ്ട ! വരുന്നു ഓണ്‍ലൈൻ പേയ്മെന്റ് സംവിധാനം. ഓണത്തോടെ സംസ്ഥാനത്ത് ഓണ്‍ലൈനായി പണമടച്ച് ബിവറേജസിലെത്തി മദ്യം വാങ്ങാൻ വഴിയൊരുങ്ങുന്നു. ബെവ്കോയുടെ സൈറ്റിൽ നിന്നും പണമടച്ച് രസീത് വാങ്ങാം. എല്ലാ ചില്ലറ വിൽപ്പനശാലകളിലും ഓണ്‍ലൈൻ പേയ്മെന്റ് നടത്തിയവർക്ക് മദ്യം നൽകാൻ പ്രത്യേക കൗണ്ടർ. ആദ്യ ഘട്ടം തിരുവനന്തപുരത്തെ ഒന്‍പത് ഒൗട്ട്ലെറ്റുകളിൽ. വിജയിച്ചാൽ ഓണം മുതൽ പദ്ധതി സംസ്ഥാന വ്യാപകമാക്കും. കോവിഡ് കാലത്ത് ഒൗട്ട്ലെറ്റിനു മുന്നിൽ തിക്കും തിരക്കും വലിയ ക്യൂവും ഹൈക്കോടതി വിമർശനവുമൊക്കെയായി വിവാദമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. പദ്ധതിയുടെ പരീക്ഷണം അടുത്തയാഴ്ചയോടെ തിരുവനന്തപുരത്തെ ഒന്‍പതു ഒൗട്ട്ലെറ്റുകളിൽ ആരംഭിക്കും. പരീക്ഷണം വിജയിച്ചാൽ ഓണത്തോടെ ഓണ്‍ലൈൻ സംവീധാനം വിപുലമാക്കും.എല്ലാ ചില്ലറ വിൽപ്പന ശാലകളിലും ഈ സംവിധാനം നടപ്പാക്കാനാണ് തീരുമാനം. ഒൗട്ട്ലെറ്റിലെ തിരക്ക് കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കുമെന്നാണ് ബെവ്കോയുടെ വിലയിരുത്തൽ. ഉപഭോക്താക്കൾക്ക് ബെവ്കോ വെബ്സൈറ്റിൽ…
Read Moreകുട്ടികളെ ഭയപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണം, ഭക്ഷണവും മറ്റും ലഭ്യമാക്കണം, മൊഴി താമസിക്കുന്ന സ്ഥലത്തുപോയി രേഖപ്പെടുത്തണം;റെയ്ഡുകളിൽ ബാലാവകാശ ലംഘനങ്ങൾ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: റെയ്ഡുകളിൽ ബാലാവകാശ ലംഘനങ്ങൾ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ. പോലീസ്, എക്സൈസ് തുടങ്ങിയ അന്വേഷണ ഏജൻസികൾ നടത്തുന്ന റെയ്ഡുകളിൽ കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. വീടുകളിലോ സ്ഥലങ്ങളിലോ പരിശോധന നടത്തുമ്പോൾ കുട്ടികളുടെ സാന്നിധ്യമുണ്ടെങ്കിൽ പാലിക്കേണ്ട മാർഗരേഖ ആഭ്യന്തരവകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, എക്സൈസ് കമ്മീഷണർ എന്നിവർ പുറപ്പെടുവിക്കണമെന്ന് കമ്മീഷൻ അംഗങ്ങളായ കെ.നസീർ ചാലിയം, ബബിത ബൽരാജ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. ബാലാവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. കുട്ടികൾ മാത്രമുള്ള സ്ഥലത്ത് പരിശോധന നടത്തുമ്പോൾ രക്ഷിതാക്കളുടെയോ കുട്ടികൾക്ക് അടുപ്പമുള്ള മറ്റ് മുതിർന്ന വ്യക്തികളുടെയോ സാന്നിധ്യം ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം. കുട്ടികളെ ഭയപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണം. അവരോട് സൗഹൃദപരമായി പെരുമാറണം. കുട്ടികൾ ഉണ്ടെന്ന് മനസിലായാൽ പരിശോധനാ സംഘത്തിൽ വനിത ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പുവരുത്തണം. റെയ്ഡ് നീണ്ടുപോയാൽ കുട്ടികൾക്ക് ഭക്ഷണവും…
Read Moreകടം വാങ്ങിയ പണം പരസ്യമായി തിരികെ ചോദിച്ചതിലുളള വൈരാഗ്യം; ഉറങ്ങിക്കിടന്ന യുവതിയെ കമ്പിപ്പാരയ്ക്ക് അടിച്ചു കൊലപ്പെടുത്തി; അറുപതുകാരനുൾപ്പെടെ മൂന്ന് പേർ പിടിയിൽ
ഹൈദരാബാദ്: കടം വാങ്ങിയ പണം തിരികെ ചോദിച്ച സ്ത്രീയെ കൊലപ്പെടുത്തി. തെലുങ്കാനയിലെ അല്വാലിലാണ് സംഭവം. സ്വകാര്യ പണമിടപാട് നടത്തിവന്ന ടി പുലമ്മ(40)യെയാണ് മൂന്ന് പേര് ചേര്‍ന്ന് കൊലപ്പെടുത്തിയത്. കെ. സൈലു(60), എന്‍. വിനോദ(55), ബി. മഞ്ജുള(45) എന്നിവരാണ് കേസിലെ പ്രതികള്‍. പുലമ്മയില് നിന്നും പ്രതികളായ മൂന്നു പേരും ഓരോ ലക്ഷം രൂപ വീതം കടം വാങ്ങിയിരുന്നു. കൃത്യസമയത്ത് പണം തിരികെ നല്‍കാതിരുന്നതോടെ പുലമ്മ ഇവരോട് പണം പരസ്യമായി ചോദിച്ചു. ഇതോടെയാണ് പ്രതികള്‍ കൊലനടത്താന്‍ തീരുമാനിച്ചത്. പുലമ്മയുടെ വീട്ടില്‍ രാത്രിയെത്തിയ പ്രതികള്‍ ഉറങ്ങിക്കിടന്ന ഇവരെ കമ്പിപ്പാര ഉപയോഗിച്ച് ആക്രമിച്ചു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പുലമ്മ മരിക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരെയും പിടികൂടുകയായിരുന്നു.
Read Moreമൂന്നാം തരംഗം അടുത്തെത്തി! കരുതിയിരിക്കാൻ ഐഎംഎയുടെ മുന്നറിയിപ്പ്; വിനോദയാത്രയും തീർഥാടനവും മതപരമായ ചടങ്ങുകളും ആവശ്യമുള്ളതാണ്… എന്നാൽ…
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗത്തിന്റെ വരവ് ആസന്നമാണെന്നും കരുതിയിരിക്കണ മെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുന്നറിയിപ്പ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിയന്ത്രണങ്ങളിലും പ്രതിരോധത്തിലും വീഴ്ചകൾ വരുത്തരുതെന്നും ഐഎംഎ നിർദേശിച്ചു. വിനോദയാത്രയും തീർഥാടനവും മതപരമായ ചടങ്ങുകളും ആവശ്യമുള്ളതാണ്. എന്നാൽ, കുറച്ചു മാസങ്ങൾകൂടി കരുതലോടെ കാത്തിരിക്കേണ്ടതുണ്ട്. ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ നിയന്ത്രണങ്ങൾ ഇല്ലാതെ തുറന്നു കൊടുക്കുന്നത് കോവിഡ് മൂന്നാം തരംഗത്തിന്റെ അതിതീവ്ര വ്യാപനത്തിന് കാരണമാകുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. ജോണ്‍റോസ് ഓസ്റ്റിൻ ജയലാൽ ചൂണ്ടിക്കാട്ടി. സെബി മാത്യു
Read Moreജനസംഖ്യാ വർധനവിന് കാരണം ആമിർ ഖാനെ പോലെയുള്ളവർ; വിചിത്ര വാദവുമായി ബിജെപി എംപി സുധീർ ഗുപ്ത
ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യാ വർധനവിന് കാരണം ആമിർ ഖാനെ പോലെയുള്ളവരാണെന്ന വിചിത്ര വാദവുമായി ബിജെപി എംപി സുധീർ ഗുപ്ത. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് വിവാദ പരാമർശം. മധ്യപ്രദേശിലെ മന്ദ്സൗറിൽനിന്നുള്ള എംപിയാണ് സുധീർ ഗുപ്ത. രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥയിൽ ആമിർ ഖാനെ പോലുള്ളവർക്ക് പങ്കുണ്ടെന്നത് വിരോധാഭാസമാണ്. ആമീർ ഖാൻ ആദ്യഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു. ഇപ്പോൾ അവരെയും ഉപേക്ഷിച്ച് മൂന്നാമതൊരാളെ തിരയുന്നു. ആദ്യ രണ്ടു ഭാര്യമാരിൽ കുട്ടികളുണ്ട്. ഇതാണോ മാതൃകയെന്നും സുധീർ ഗുപ്ത ചോദിക്കുന്നു. രാജ്യത്തെ ജനസംഖ്യ 140 കോടിയിലെത്തിയപ്പോൾ ഇന്ത്യയിൽ ഒരിഞ്ച് ഭൂമി പോലും വർധിക്കുന്നത് കണ്ടില്ലെന്നും ഇതു നല്ല വാർത്തയല്ലെന്നും സുധീർ ഗുപ്ത കൂട്ടിച്ചേർത്തു.
Read Moreപോലീസിലെ ആത്മഹത്യ ; എട്ടു മണിക്കൂര്‍ ഡ്യൂട്ടി നടപ്പാക്കണമെന്ന ആവശ്യം ശക്തം; ഭരണാനുകൂല സംഘടനയായ പോലീസ് അസോസിയേഷന് വയ്ക്കുന്ന മൂന്ന് നിർദേശങ്ങൾ ഇങ്ങനെ…
സ്വന്തംലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്തെ പോലീസുകാര്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ധം കൂടുന്ന സാഹചര്യത്തില ഡ്യൂട്ടി സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യം ശക്തം. ഭരണാനുകൂല സംഘടനയായ പോലീസ് അസോസിയേഷന് ഡിജിപി അനില്‍കാന്തിനെ നേരില്‍ കണ്ട് ഡ്യൂട്ടി സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. മൂന്ന് നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നാണ് ഡിജിപിയ്ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്. പാറാവ്, ജനറല്‍ ഡയറി, ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട പട്രോളിംഗ് എന്നീ ഡ്യൂട്ടികളില്‍ എട്ട് മണിക്കൂര്‍ ഡ്യൂട്ടി സമ്പ്രദായം കൊണ്ടുവരണം. പോലീസ് സ്റ്റേഷനുകളിലേക്ക് ബറ്റാലിയനില്‍ നിന്നുള്ള വനിതാ പോലീസുകാരരെ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. പോക്സോ, സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സ്റ്റേഷനുകളില്‍ പലപ്പോഴും വനിതാ പോലീസിന്റെ സാന്നിധ്യം കുറവാണ്. മൊഴി രേഖപ്പെടുത്താനെത്തിയ ഒരാള്‍ തിരിച്ചുപോവേണ്ട അവസ്ഥവരെ ഉണ്ടാവുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബറ്റാലിയനുകളിലെ വനിതാ പോലീസിന്റെ സേവനം സ്റ്റേഷനുകളില്‍ ഉപയോഗപ്പെടുത്താന്‍ ആവശ്യപ്പെട്ടത്. പോലീസിലെ ഡ്രൈവര്‍മാരുടെ എണ്ണവും…
Read Moreമസ്കുലാര്‍ അട്രോഫിയുടെ മരുന്ന് ഇന്ത്യയില്‍ ! പ്രതീക്ഷയോടെ കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള രോഗികള്‍…
അപൂര്‍വ ജനിതകരോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി(എസ്എംഎ) രോഗത്തിനുള്ള മരുന്ന് ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്വകാര്യ മരുന്നുകമ്പനിയാണ് മരുന്ന് എത്തിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ളവരുള്‍പ്പെടെ നിരവധി ആളുകള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് പുതിയ വിവരം. മരുന്നിന്റെ നിര്‍മ്മാതാക്കളായ സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള റോഷ് ഫാര്‍മയാണ് ഇത് രാജ്യത്ത് ലഭ്യമാക്കുന്നത്. എസ്എംഎ രോഗികളായ ചെറിയ കുട്ടികള്‍ക്ക് നല്കുന്ന മരുന്ന് നിലവില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ മരുന്നാണ്. റോഷിന്റെ എവ്റിസ്ഡി (evrysdi) ബ്രാന്‍ഡ് നാമത്തിലുള്ള മരുന്നിന് പ്രതിവര്‍ഷം ഏകദേശം 60 ലക്ഷത്തിനുമുകളില്‍ രൂപ നല്‍കേണ്ടിവരുമെന്നാണ് സൂചന. ജീവിതകാലം മുഴുവന്‍ നിത്യേന ഉപയോഗിക്കേണ്ട മരുന്നാണിതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. രണ്ടുമാസം മുതല്‍ ഏതുപ്രായത്തിലുമുള്ള എസ്എംഎ രോഗികള്‍ക്കും ഉപയോഗിക്കാമെങ്കിലും ഇതിന്റെ ഡോസ് വ്യത്യസ്തമായിരിക്കും. എസ്എംഎ രോഗികളുടെ കൂട്ടായ്മയിലെ അംഗങ്ങളുടെയും ഡോക്ടര്‍മാരുള്‍പ്പെടുന്ന വിദഗ്ധരുടെയും യോഗത്തിലാണ് കമ്പനി മരുന്ന് ലോഞ്ച് ചെയ്തത്. മരുന്നിന്റെ വിലയുള്‍പ്പെടെ കൂടുതല്‍ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും വലിയ വില പ്രതീക്ഷിക്കുന്ന…
Read More