ലോകത്ത് ഏറ്റവുമധികം ആളുകളുടെ ജീവനെടുക്കുന്നതും മാരകവുമായ രോഗമാണ് എയ്ഡ്സ്. ഈ രോഗാവസ്ഥയ്ക്കു കാരണമാകുന്ന എച്ച്.ഐ.വിയെ (ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ്) പ്രതിരോധിക്കാനുള്ള വാക്സിന് നിര്‍മാണത്തിന്റെ പരീക്ഷണഘട്ടം ഇംഗ്ലണ്ടിലെ ഓക്സ്ഫോഡ് സര്‍വകലാശാലയില്‍ തുടങ്ങി. എയ്ഡ്സ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് 40 വര്‍ഷം പിന്നിടുമ്പോഴാണ് വാക്സിന് പരീക്ഷണത്തിന് തുടക്കമാകുന്നത്. എച്ച്ഐവി കോണ്‍സ് വി എക്സ് (HIVconsvX) എന്നറിയപ്പെടുന്ന വാക്സിന്റെ സുരക്ഷ, രോഗപ്രതിരോധ ശേഷി, സഹ്യത എന്നിവയാണ് ഒന്നാംഘട്ട പരീക്ഷണത്തില്‍ വിലയിരുത്തുക. യൂറോപ്യന്‍ എയ്ഡ്സ് വാക്സിന് ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് പരീക്ഷണം. എച്ച്ഐവി നെഗറ്റീവായ, 18നും 65നും ഇടയില്‍ പ്രായമുള്ള, ഹൈ റിസ്ക് വിഭാഗക്കാരല്ലാത്ത വോളന്റിയര്‍മാരിലാണ് പരീക്ഷണത്തിന്റെ ഭാഗമായി വാക്സിന് കുത്തിവെക്കുക. 40 വര്‍ഷമായിട്ടും എച്ച്ഐവിക്കെതിരായ ഫലപ്രദമായ വാക്സിന് യാഥാര്‍ഥ്യമായിട്ടില്ലെന്ന് പരീക്ഷണത്തിന് നേതൃത്വം നല്കുന്ന ഓക്സ്ഫോര്‍ഡ് സര്‍വകലാശാല ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വാക്സിന് ഇമ്യൂണോളജി വിഭാഗം പ്രഫസര്‍ തോമസ് ഹാങ്കെ ചൂണ്ടിക്കാട്ടി. എച്ച്ഐവി നെഗറ്റീവ് ആയവര്‍ക്ക്…
Read MoreCategory: Top News
രാത്രിയിലെ കൊടും ക്രൂരത; മാനസികാസ്വാ സ്ഥ്യമുള്ള പെൺകുട്ടി ബസിനുള്ളില്‍ നേരിട്ടത് കൂട്ടബലാത്സംഗം; നാടിനെ ഞെട്ടിച്ച സംഭവത്തിൽ രണ്ടു പേര് പിടിയിൽ
കോഴിക്കോട്: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ നിര്‍ത്തിയിട്ട സ്വകാര്യ ബസില്‍ കൂട്ടബലാത്സംഘഗത്തിനിരയാക്കിയ കേസില്‍ ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കൊലപാതക കേസിലുള്‍പ്പെടെ ബന്ധമുള്ള പന്തീര്‍പ്പാടം പാണരുകണ്ടത്തില്‍ ഇന്ത്യേഷ്കുമാര്‍ (38) ആണ് ഒളിവിലുള്ളത്. ഇയാളെ കണ്ടെത്തുന്നതിനായി മെഡിക്കല്‍കോളജ് അസി.കമ്മീഷണര്‍ സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഇന്ത്യേഷ്കുമാറുമായി അടുത്തബന്ധമുള്ളവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.അതേസമയം കേസില്‍ ഇന്നലെ അറസ്റ്റ് ചെയ്ത രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. കുന്നമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടില്‍ ഗോപീഷ് (38), പത്താംമൈല്‍ മേലേപൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32) എന്നിവരാണ് ഇന്നലെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് പീഡനത്തിനിരയായ യുവതിയുടെ മാതാവ് ചേവായൂര്‍ പോലീസില്‍ പരാതി നല്‍കിയത്. മുണ്ടിക്കല്‍താഴം-സിഡബ്ലിയുആര്‍ഡിഎം റോഡിന് സമീപം നിര്‍ത്തിയിട്ട ബസില്‍വച്ച് പീഡിപ്പിച്ചതായാണ് പരാതി. രാത്രി വഴക്കിട്ട് വീട്ടില്‍നിന്നിറങ്ങിയ യുവതി മെഡിക്കല്‍ കോളജിന് സമീപമെത്തിയിരുന്നു. അവിടെനിന്ന് ഒരാളുടെ സ്കൂട്ടറില്‍ വയല്‍ സ്റ്റോപ്പിലെത്തി. ഇവിടെ നില്‍ക്കവെയാണ് ഗോപീഷും…
Read Moreകൊടുവള്ളിയുടെ കൊടി താഴ്ത്തും;സംഘത്തിന്റെ വേരറുക്കാന്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ രംഗത്ത്
കെ.ഷിന്റുലാല്‍ കോഴിക്കോട്: വിദേശത്തുനിന്ന് അനധികൃത സ്വര്‍ണം രാജ്യത്തേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന കൊടുവള്ളിസംഘത്തിന്റെ വേരറുക്കാന്‍ കേന്ദ്രസംസ്ഥാന ഏജന്‍സികള്‍ രംഗത്ത്. വര്‍ഷങ്ങളായി സ്വര്‍ണക്കടത്തിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന കൊടുവള്ളിയിലേക്ക് ഒരേ സമയമാണ് ഒന്നിലേറെ ഏജന്‍സികള്‍ അന്വേഷണവുമായി എത്തുന്നത്. ഇതോടെ കള്ളക്കടത്ത് സംഘങ്ങളും ആശങ്കയിലായി. നാലു സംഘംരാമനാട്ടുകരയില് സ്വര്ണക്കവര്ച്ചാശ്രമത്തിനിടെ അഞ്ചുപേര്‍ മരിച്ചതോടെയാണ് കൊടുവള്ളി സംഘത്തിലേക്ക് വീണ്ടും അന്വേഷണം എത്തിയത്. ഇത്തവണ സംസ്ഥാന പോലീസിന്റെ മാത്രം നാലു വിഭാഗങ്ങളാണ് കൊടുവള്ളി ലക്ഷ്യമാക്കിയിറങ്ങിയിട്ടുള്ളത്. കൂടാതെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും കൊടുവള്ളി കള്ളക്കടത്ത് സംഘത്തിനു പിന്നാലെയുണ്ട്. രാമനാട്ടുകര സ്വര്ണകവര്ച്ചാശ്രമം അന്വേഷിക്കുന്ന കൊണ്ടോട്ടി ഡിവൈഎസ്പി കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം, മൂന്നുവര്‍ഷം മുമ്പ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട യുവാവിനെ തട്ടികൊണ്ടുപോയ കേസ് അന്വേഷിക്കുന്ന കോഴിക്കോട് ട്രാഫിക് അസി.കമ്മീഷണര്‍ എ.സി. ബാബു, സ്വര്‍ണകവര്‍ച്ചയും തട്ടികൊണ്ടുപോകലും അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ എസ്പി കെ.വി.സന്തോഷ്, സ്വര്‍ണക്കടത്തിന് പിന്നിലെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന…
Read Moreഅയാൾ വലിയ പണക്കാരനാണ്, മോളെ വിവാഹം കഴിക്കും, മോൾക്ക് സ്വർണം തരും… എന്ത് വേണമെങ്കിലും ചെയ്തു തരും…! പെൺകുട്ടിക്ക് നൽകിയത് വിവാഹ വാഗ്ദാനവും സ്വർണവും
തലശേരി: “അയാൾ വലിയ പണക്കാരനാണ്. മോളെ വിവാഹം കഴിക്കും. മോൾക്ക് സ്വർണം തരും. എന്ത് വേണമെങ്കിലും ചെയ്തു തരും’. മോൾ അയാളുടെ കൂടെ പോകണമെന്ന് പീഡന ശ്രമത്തിനിരയായ പതിനഞ്ചുകാരിയുടെ മാതൃ സഹോദരിയും ഭർത്താവും പെൺകുട്ടിയോട് പറഞ്ഞതായി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബീന കാളിയത്ത് കോടതിയിൽ പറഞ്ഞു. തലശേരിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായി റിമാൻഡിൽ കഴിയുന്ന വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ്ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീന്റെ (68) ജാമ്യഹർജിയിൽ നടന്ന രണ്ടര മണിക്കൂർ നീണ്ടു നിന്ന വാദത്തിലാണ് അഡ്വ. ബീന കാളിയത്ത് കേസിലെ മറ്റ് പ്രതികൾ പെൺകുട്ടിക്ക് നൽകിയ വാഗ്ദാനങ്ങൾ ചൂണ്ടിക്കാട്ടിയത്. ആശുപത്രിയിൽ സുഖവാസം പോക്സോ കേസിൽ അറസ്റ്റിലായ ഷറഫുദ്ദീൻ ഒരു അസുഖവുമില്ലാതെ എട്ട് മണിക്കൂർ സമയമാണ് ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞത്. ഇവിടെ നിന്നും…
Read Moreഡെൽറ്റ വകഭേദത്തെ പൂർണമായും നേരിടുന്നതിനു ഫലപ്രദമായ പ്രതിരോധം ഒരുക്കാൻ ഫൈസർ വാക്സിനു സാധിച്ചില്ല! ഫൈസർ വാക്സിനും പരിമിതിയുണ്ടെന്ന് ഇസ്രയേൽ പഠനം
അബുദാബി : ഡെൽറ്റ വകഭേദത്തെ പൂർണമായും നേരിടുന്നതിനു ഫലപ്രദമായ പ്രതിരോധം ഒരുക്കാൻ ഫൈസർ വാക്സിനു സാധിച്ചില്ലെന്ന് ഇസ്രയേൽ സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ കോവിഡ് രോഗത്തിന്റെ കടുത്ത ലക്ഷണങ്ങൾ ഒഴിവാക്കുന്നതിന് വാക്സിൻ ഫലപ്രദമായിരുന്നു എന്നാണ് ഇസ്രയേലി ആരോഗ്യ വിഭാഗത്തിന്റെ കണ്ടെത്തൽ. ജൂണ്‍ 6 മുതൽ ജൂലൈ ആദ്യ ദിവസങ്ങൾ വരെയുള്ള കണക്കുകൾ അനുസരിച്ച് കോവിഡ് പ്രതിരോധം 94 ശതമാനത്തിൽ നിന്നും 64 ശതമാനമായി കുറഞ്ഞു എന്നാണ് ഇസ്രയേൽ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും , കോവിഡ് സുരക്ഷിതത്വ നടപടികളിൽ വരുത്തിയ ഇളവുകളുമാണ് കാരണമായി കണ്ടെത്തിയിരിക്കുന്നത്. കോവിഡ് രോഗം ബാധിക്കുന്നതിനെ തടയുന്നതിന് ഫൈസർ വാക്സിന് പൂർണമായും സാധിച്ചില്ലെങ്കിലും രോഗം രൂക്ഷമാകുന്നതിനെ തടയുന്നതിന് കഴിഞ്ഞിട്ടുണ്ട്. രോഗികൾ ആശുപത്രിയിൽ ആകുന്നതു 97 ശതമാനവും തടഞ്ഞിരുന്നത് , 93 ശതമാനമായി കുറഞ്ഞെന്നും പഠനം തെളിയിച്ചു. കോവിഡിന്റെ വ്യത്യസ്ത വകഭേദങ്ങൾ…
Read Moreകുഞ്ഞ് ഇമ്രാനും വേണം 18 കോടിയുടെ മരുന്ന് ! മൂന്നു മാസമായി വെന്റിലേറ്ററില്‍; കേരളം ഒന്നു കൂടി കൈകോര്‍ക്കേണ്ടി വരും…
കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരന് മുഹമ്മദിന്റെ ജീവന് നിലനിര്‍ത്താന്‍ മലയാളികള്‍ ഏവരും ഒന്നിച്ചു പ്രയത്നിച്ചതിന്റെ ഫലമായി ഏഴു ദിവസം കൊണ്ട് 18 കോടി രൂപ സമാഹരിക്കാനായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ മലപ്പുറം അങ്ങാടിപ്പുറം, ഏറാന്തോട് മദ്രസപ്പടിയിലെ ആലുങ്കല്‍ ആരിഫ്-റമീസ തസ്നി ദമ്പതികളുടെ മകന് ആറുമാസം പ്രായമുള്ള ഇമ്രാന് മുഹമ്മദും സമാനമായ അവസ്ഥയിലൂടെ കടന്നു പോവുകയാണ്. മുഹമ്മദിനെ ബാധിച്ച അപൂര്‍വരോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫിയാണ് ഇമ്രാനും നേരിടുന്നത്. ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നുകളിലൊന്നായ സോള്‍ജെന്‍സ്മ (ഒരു ഡോസിനു 18 കോടി രൂപ) ലഭ്യമായാലേ ഇമ്രാനും രോഗം ഭേദമാകൂ. പിതാവ് ആരിഫിനു പഴയവാഹനങ്ങളുടെ വില്‍പ്പനയായിരുന്നു ജോലി. കോവിഡിന്റെ പശ്ചാത്തലത്തില്‍ അതും ഇല്ലാതായി. ജനിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഇവരുടെ രണ്ടാമത്തെ കുട്ടി മരിച്ചു. മൂത്തമകള്‍ ദിയ ഫാത്തിയ (അഞ്ച്) ആരോഗ്യവതിയാണ്. മൂന്നാമത്തെ കുട്ടിയാണ് ഇമ്രാന്. ജനിച്ച് 20 ദിവസം കഴിഞ്ഞപ്പോള്‍ ഇടതുകൈ അനങ്ങാതായതിനേത്തുടര്ന്ന്…
Read Moreമുടക്കു മുതൽ സുരക്ഷിതം, തിരികെ ലഭിക്കുന്ന പണം നിക്ഷേപ മൂല്യത്തിന് അനുസൃതം! നിക്ഷേപം നടത്തുന്നതിന് ഇന്ത്യക്കാരുടെ പ്രിയ നഗരമായി ദുബായ്; കാരണങ്ങള്‍ ഇതൊക്കെ…
ദുബായ് : റിയൽ എസ്റ്റേറ്റ് വിപണിയിൽ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതായി വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലെ ശക്തമായ നിയന്ത്രണങ്ങളും, ഗോൾഡൻ വിസയടക്കമുള്ള വിസ നിയമങ്ങളുടെ ആകർഷണീയതയുമാണ് ദുബായ് നഗരത്തെ ഇന്ത്യൻ നിക്ഷേപകരുടെ രണ്ടാമത്തെ ഭവനമാക്കി മാറ്റുന്നത്. മുടക്കു മുതൽ സുരക്ഷിതം എന്നതും, തിരികെ ലഭിക്കുന്ന പണം നിക്ഷേപ മൂല്യത്തിന് അനുസൃതം എന്നതുമാണ് ഇന്ത്യൻ നിക്ഷേപകരെ കടൽ കടന്നു എത്താൻ പ്രേരിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധികളുടെ നടുവിലും ദുബായാണ് ഇന്ത്യക്കാരുടെ സ്വപ്ന നഗരമെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യക്കാരായ സന്പന്നർ മാത്രമല്ല ചെറുകിട, ഇടത്തരം വ്യാപാര, വ്യവസായ സമൂഹവും ഇവിടെ നിക്ഷേപം നടത്തുകയാണ്. ഇന്ത്യയിലെ ഏതു നഗരത്തിലും താമസിക്കുന്നതിനേക്കാൾ ഗുണമേ·യാർന്ന ജീവിത നിലവാരം, സുരക്ഷിതത്വം എന്നിവ ദുബായ് നൽകുന്നു. മുംബൈ അടക്കമുള്ള നഗരങ്ങളിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ സ്ഥലം അതെ തുകയ്ക്ക് ദുബായിൽ ലഭ്യമാകും. റിയൽ…
Read Moreവളർന്നുകൊണ്ടിരുന്ന ബിജെപിയുടെ വളർച്ച മുരടിച്ചു; പ്രവർത്തകർക്ക് വിശ്വാസം നഷ്ടപ്പെട്ടു; സുരേന്ദ്രൻ രാജിവയ്ക്കണമെന്ന് കൃഷ്ണദാസ്, ശോഭ പക്ഷങ്ങൾ
കാസർഗോഡ്: ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ പ്രസിഡന്റ് കെ. സുരേന്ദ്രനെ കടന്നാക്രമിച്ച് കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ പക്ഷം നേതാക്കൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു നേരിട്ട കനത്ത പരാജയത്തിൽ നിയോജകമണ്ഡലം, ജില്ലാ, സംസ്ഥാനതലത്തിൽ സമഗ്രമായ ചർച്ച നടത്തണമെന്നും പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു സുരേന്ദ്രൻ രാജിവയ്ക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കേരളത്തിൽ വളർന്നുകൊണ്ടിരുന്ന ബിജെപിയുടെ വളർച്ച മുരടിച്ച അവസ്ഥയാണിന്ന്. ഇതിന് മാറ്റം വരണമെങ്കിൽ നേതൃമാറ്റം അനിവാര്യമാണ്. ജനവിശ്വാസം ആർജിക്കാനുള്ള നേതൃത്വമാണു വേണ്ടത്. പുനഃസംഘടനയില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ല. ബിജെപിയും മഹിളാമോർച്ചയും യുവമോർച്ചയും പ്രഖ്യാപിച്ച സമരങ്ങൾ പൂർണമായി പരാജയപ്പെട്ടു. സംസ്ഥാനത്ത് 50,000 പരിപാടികൾ നിശ്ചയിച്ചിട്ടും ഒരു മണ്ഡലത്തിൽ രണ്ടു പരിപാടിപോലും വിജയകരമായി പൂർത്തിയാക്കാൻ കഴിയാത്തത് നേതൃത്വത്തോടുള്ള പ്രവർത്തകരുടെ രോഷമാണ് കാണിക്കുന്നത്. ഇതു കണ്ടില്ലെന്നു നടിച്ച് മുന്നോട്ടുപോയാൽ സംഘടനയ്ക്ക് കേരളത്തിൽ ഭാവിയുണ്ടാകില്ല. അതുകൊണ്ട് നേതൃമാറ്റമില്ലാതെ ഒത്തുതീർപ്പിനില്ലെന്നും ഇവർ നിലപാടെടുത്തു.
Read More44 വർഷത്തെ തടവും 11 ലക്ഷം രൂപ പിഴയും; അഞ്ച് വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് ശിക്ഷ വിധിച്ചത് പെരുമ്പാവൂര്‍ പോക്സോ കോടതി
കൊച്ചി: അഞ്ച് വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 44 വര്‍ഷത്തെ കഠിന തടവും 11 ലക്ഷം രൂപ പിഴയും. കേസില്‍ പുല്ലുവഴി സ്വദേശിയായ ആള് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പെരുമ്പാവൂര്‍ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. നാല് വയസുള്ള ആണ്‍കുട്ടിയെയും ഇയാള്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നു. വിവിധ കേസില്‍ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കോടതി ശിക്ഷ വിധിച്ചത്. 2018ലാണ് സംഭവം. മക്കളെ ഇയാള്‍ ഉപദ്രവിക്കുന്നുണ്ടെന്നറിഞ്ഞ നാട്ടുകാരാണ് വിവരം ശിശുക്ഷേമ സമിതിയെ അറിയിച്ചത്. തുടർന്ന് കുട്ടികളെ കൊച്ചിയിലെ ശിശുഭവനിലേക്കു മാറ്റിയിരുന്നു.
Read Moreആറു ദശാബ്ദത്തോളം വെള്ളിത്തിരയിൽ വിസ്മയം തീർത്ത അതുല്യ പ്രതിഭ! ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ അന്തരിച്ചു
മുംബൈ: ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാർ (98) അന്തരിച്ചു. ന്യുമോണിയയെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ദീർഘകാലമായി ചികിത്സയിലായിരുന്നു. ഭാര്യ: സൈറ ബാനു. ആറു ദശാബ്ദത്തോളം വെള്ളിത്തിരയിൽ വിസ്മയം തീർത്ത അതുല്യ പ്രതിഭയാണ് വിടവാങ്ങിയത്. യൂസഫ് ഖാനാണ് ദിലീപ് കുമാർ എന്ന പേരിൽ ബോളിവുഡിന്റെ സുവർണ കാലഘട്ടത്തെ മുന്നോട്ടു നയിച്ചത്. ആറു പതിറ്റാണ്ടായി സിനിമയിലുണ്ടായിരുന്ന അദ്ദേഹം 62 സിനിമകളിലാണ് അഭിനയിച്ചത്. 1922 സിസംബറിൽ പാക്കിസ്ഥാനിലെ പെഷവാറിൽ ലാല ഗുലാം സർവാർ ഖാന്റെ 12 മക്കളിലൊരാളായാണ് മുഹമ്മദ് യൂസഫ് ഖാൻ ജനിച്ചത്. പഴക്കച്ചവടക്കാരനായ അച്ഛനൊപ്പം എട്ടാം വയസിൽ മുഹമ്മദ് മുംബൈയിലെത്തി. 1944ൽ ദേവിക റാണി നിർമിച്ച ജ്വാർ ഭട്ട എന്ന സിനിമയിൽ നായകനായി ദിലീപ് കുമാർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. പ്രശസ്ത ഹിന്ദി സാഹിത്യകാരൻ ഭഗവതി ചരൺ വർമയാണ് മുഹമ്മദ് യൂസഫ് ഖാന്റെ…
Read More