അഞ്ചല്‍/ശാസ്താംകോട്ട: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ വിസ്മയ (24) മരിച്ച സംഭവത്തില്‍ മൊഴിയില്‍ ഉറച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണ്‍ കുമാര്‍. കേസില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ ആയിരുന്ന കിരണിനെ കഴിഞ്ഞ ദിവസമാണ് ശാസ്താംകോട്ട ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി വിശദമായ ചോദ്യം ചെയ്യലിനും തെളിവ് ശേഖരിക്കുന്നതിനുമായി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ആദ്യദിനത്തിലെ ചോദ്യം ചെയ്യലിലാണ് കിരണ്‍ ഭാര്യയായ വിസ്മയ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചുവെന്ന മൊഴിയില്‍ ഉറച്ച് നിന്നത്. അതേസമയം വിവാഹത്തിന് ശേഷം താന്‍ അഞ്ച് തവണ വിസ്മയയെ മര്‍ദിച്ചുവെന്ന് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയ കിരണ്‍ സംഭവ ദിവസം മര്‍ദിച്ചിട്ടില്ലന്ന് പറയുന്നു. കസ്റ്റഡിയില്‍ ലഭിച്ച കിരണിനെ ശാസ്താംകോട്ട പോരുവഴിയിലുള്ള വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഇവിടെ ഫോറന്‍സിക് ഡയറക്ടര്‍ അടക്കമുള്ളവര്‍ കിരണിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിസ്മയ തൂങ്ങിമരിച്ചുവെന്നു കിരണ്‍ പറയുന്ന ശുചിമുറിയില്‍ വിശദമായ പരിശോധന…
Read MoreCategory: Top News
എവിടെനിന്നാണ് ഇവര്‍ക്ക് ഇത്ര ധൈര്യം കിട്ടുന്നത്? വാർത്താ സമ്മേളനം നടത്താൻ ധൈര്യമുണ്ടോ? ആകാശ് തില്ലങ്കരിയെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ
കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതിയും സിപിഎം സൈബർ പോരാളിയുമായ ആകാശ് തില്ലങ്കരിക്കെതിരേ കണ്ണൂർ ഡിവൈഎഫ്ഐ. ക്വട്ടേഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആകാശ് അടക്കമുള്ളവരുടെ ഇടപാടുകൾ അറിയാമായിരുന്നെങ്കിലും പേരെടുത്ത് വിമർശിക്കാതിരുന്നതാണെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് മനു തോമസ് പറഞ്ഞു. ക്വട്ടേഷൻ ബന്ധമുള്ളവരെ സംബന്ധിച്ച് പൊതുസമൂഹത്തിന് കൃത്യമായ സൂചനകൾ സംഘടന നൽകിയിരുന്നു. ഇവരുടെ പേരുകൾ പോലീസിനെ അറിയിക്കേണ്ട ബാധ്യത ഡിവൈഎഫ്ഐക്കില്ല. വാർത്താ സമ്മേളനം നടത്താൻ ആകാശ് തില്ലങ്കേരിയെ വെല്ലുവിളിക്കുന്നതായും എവിടെനിന്നാണ് ഇവര്‍ക്ക് ഇത്ര ധൈര്യം കിട്ടുന്നതെന്ന് മനസിലാകുന്നില്ലെന്നും മനു പറഞ്ഞു. കഴിഞ്ഞദിവസം ഡിവൈഎഫ്ഐ നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കരിയും രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്ഐ കണ്ണൂർ നേതൃത്വം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും ഇത്തരം നുണപ്രചാരണങ്ങൾ തിരുത്താൻ തയാറായില്ലെങ്കിൽ തനിക്കും പരസ്യമായി പ്രതികരിക്കേണ്ടിവരുമെന്നും ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിൽ പറഞ്ഞു.
Read Moreകോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ വീട്ടിൽ കൊണ്ടുവരാം! നിയന്ത്രണങ്ങളിൽ ഇളവ്; കോവിഡ് അവലോകന യോഗത്തിലെ പ്രധാന തീരുമാനങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ വീട്ടിൽ വയ്ക്കാൻ അനുമതി. കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുവരുത്തി. മൃതദേഹങ്ങൾ ഒരു മണിക്കൂർ വീട്ടിൽവയ്ക്കാം. ബന്ധുക്കൾക്ക് കാണാനും പരിമിതമായ തോതിൽ മതാചാരങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചുവേണം ചടങ്ങുകൾ നടത്താനെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് അവലോകന യോഗത്തിലെ പ്രധാന തീരുമാനങ്ങൾ: ◙കോവിഡ് ബാധിതരുടെ മൃതശരീരം ഒരു മണിക്കൂറിൽ താഴെ സമയം വിട്ടിൽ കൊണ്ടുപോയി ബന്ധുക്കൾക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവദിക്കും ◙കോവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ പേരിലുള്ള വായ്പകളുടെ ജപ്തി നടപടികൾ നിർത്തി വയ്ക്കാൻ നിർദേശം ◙അന്തർ സംസ്ഥാന യാത്രികരുടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനായി റെയിൽവേ സ്റ്റേഷനുകളിലും അതിർത്തി ചെക്ക്പോസ്റ്റുകളിലും പരിശോധനാസംവിധാനം ശക്തിപ്പെടുത്തും ◙ബി വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ ഓട്ടോറിക്ഷ ഓടാൻ അനുമതി ◙ഹോം സ്റ്റേകൾ, സർവീസ് വില്ലകൾ, ഗൃഹശ്രീ…
Read Moreഒരുമാസത്തിനുള്ളിൽ 11 പരിശോധന1 3,500 കോടിയുടെ പദ്ധതിയില്‍ നിന്നു പിന്മാറി കിറ്റെക്സ്
കൊച്ചി: സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ തുടര്‍ച്ചയായി ഫാക്ടറിയിൽ പരിശോധന നടത്തി ബുദ്ധിമുട്ടിപ്പിക്കുന്നതിൽ പ്രതിഷേധിച്ചു ധാരണാപത്രം ഒപ്പിട്ട 3,500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍നിന്നു പിന്മാറുന്നതായി കിറ്റെക്സ് ഗ്രൂപ്പ് ചെയര്മാന് സാബു ജേക്കബ്. കൊച്ചി, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലായി 5,000 പേര്‍ക്കു തൊഴില്‍ ലഭിക്കുന്ന മൂന്നു വ്യവസായ പാര്‍ക്കുകളും അപ്പാരല്‍ പാര്‍ക്കും തുടങ്ങാനായിരുന്നു ധാരണ. 2020ല്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തിലാണ് സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടത്. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ 11 തവണയാണ് വിവിധ വകുപ്പുകള്‍ കിറ്റെക്സില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിരുന്നില്ല. കൊള്ളക്കാരെയും കൊടുംകുറ്റവാളികളെയും തീവ്രവാദികളെയും പിടിക്കാന്‍ വരുന്ന രീതിയിലാണ് 26 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ പരിശോധനകളെല്ലാം നടന്നത്. ഇപ്പോഴുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുതല്‍മുടക്കാനുള്ള തീരുമാനത്തില്‍നിന്നു പിന്നോട്ടുപോകാന്‍ നിര്ബന്ധിതരായിരിക്കുകയാണെന്നു സാബു ജേക്കബ് പത്രക്കുറിപ്പിൽ പറഞ്ഞു.
Read Moreഓഫീസില്‍ ‘മാന്യന്’ മദ്യപിച്ചാല്‍ പിന്നെ ‘അന്ന്യന്’ ! കിരണ്‍കുമാറിന്റെ സ്വഭാവ വൈചിത്ര്യത്തില്‍ മനഃശാസ്ത്രജ്ഞരുടെ സഹായം തേടാന്‍ പോലീസ്….
വിസ്മയയുടെ ദുരൂഹമരണത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ കുടുക്കാനുറച്ച് പോലീസ്. വിസ്മയയെ മര്‍ദ്ദിച്ച ഇടങ്ങളിലെല്ലാം പോലീസ് ഇയാളുമായി തെളിവെടുപ്പ് നടത്തി. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ ശ്രമം. അതുകൊണ്ട് തന്നെ ശാസ്ത്രീയമായെ തെളിവു ശേഖരണമാണ് നടത്തുന്നത്. വിസ്മയയെ വിവാഹശേഷം മര്‍ദ്ദിച്ചിരുന്നു എന്ന് പ്രതി കുറ്റസമ്മതവും നടത്തിയിട്ടുണ്ട്. എന്നാല്‍ വിസ്മയ മരിച്ച അന്ന് മര്‍ദ്ദിച്ചിട്ടില്ലെന്നാണ് ഇയാള്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, അന്നേദിവസം ഭാര്യയുമായി വഴക്കുണ്ടായെന്നും കിരണ്‍ സമ്മതിച്ചു. ഓഫീസില്‍ തികഞ്ഞ അച്ചടക്കം പാലിക്കുന്ന കിരണ്‍കുമാര്‍ മദ്യപിച്ചു കഴിഞ്ഞാല്‍ സ്വഭാവത്തില്‍ കാര്യമായ മാറ്റം വരാറുണ്ടെന്നാണ് പോലീസ് സൂചിപ്പിക്കുന്നത് മദ്യലഹരിയില്‍ വിചിത്ര സ്വഭാവം പ്രകടിപ്പിക്കുന്ന കിരണിനെ മനഃശ്ശാസ്ത്രജ്ഞരെ കാണിക്കാനും ശ്രമം നടക്കുന്നുണ്ട്. അതേസമയം കിരണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ പതിനായിരം രൂപ മാത്രമേ ഉള്ളൂവെന്ന് പൊലീസിന് വിവരം ലഭിച്ചു. വിസ്മയക്ക് സ്തീധനമായി ലഭിച്ച 40 പവന് പോരുവഴിയിലെ എസ്ബിഐ ശാഖയിലെ ലോക്കറിലാണ് സൂക്ഷിച്ചിട്ടുള്ളതെന്ന്…
Read Moreക്വട്ടേഷന്‍ സംഘങ്ങളെ പിരിച്ചുവിട്ടാല്‍ പാര്‍ട്ടി ജില്ലാക്കമ്മിറ്റി തന്നെ പിരിച്ചു വിടേണ്ടി വരും ! സിപിഎമ്മിനെതിരേ പരിഹാസവുമായി രാജ്മോഹന്‍ ഉണ്ണിത്താന്…
കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്. ക്വട്ടേഷന്‍ സംഘങ്ങളെ പിരിച്ചുവിടുകയാണെങ്കില്‍ കണ്ണൂരില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഉണ്ടാവില്ലെന്നായിരുന്നു ഉണ്ണിത്താന്റെ പരിഹാസം. ക്വട്ടേഷന്‍ സംഘത്തെ പുറത്താക്കേണ്ടി വന്നാല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തന്നെ പിരിച്ചുവിടേണ്ടി വരുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പ്രതികരിച്ചു. കട്ടമുതല് കള്ളന്മാര് പങ്കുവെക്കുന്നത് പോലെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ കൊണ്ടുവരുന്ന പണം ജില്ലാ നേതൃത്വം വാങ്ങുന്നതെന്നും ഇതില്‍ എല്ലാ എംഎല്‍എമാര്‍ക്കും നേതാക്കള്‍ക്കും പങ്കുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. ‘എന്തെങ്കിലും കേസില്‍ പിടിക്കപ്പെടുമ്പോള്‍ അവരെ തള്ളിപ്പറയുകയും അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് വരുത്തി തീര്‍ത്ത് ജനങ്ങളെ പറ്റിക്കുകയുമാണ് മാര്‍കിസ്റ്റ് പാര്‍ട്ടി ചെയ്യുന്നത്. ക്വട്ടേഷന്‍ സംഘങ്ങളെ പിരിച്ചുവിടുന്ന അവസ്ഥയുണ്ടായാല്‍ കണ്ണൂരില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്നൊരു പാര്‍ട്ടി ഉണ്ടാവില്ല. 80 ശതമാനം ആളുകളും ക്വട്ടേഷന്‍ സംഘങ്ങളുടെ പണം തട്ടുന്ന ആളുകളാണ്. കട്ടമുതല് കള്ളന്മാര് പങ്കുവെക്കുന്നത് പോലെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ കൊണ്ടുവരുന്ന പണം ജില്ലാ…
Read Moreബഹുഭാര്യാത്വം ആകാമെങ്കില്‍ എന്തുകൊണ്ട് ബഹുഭര്‍തൃത്വം ആയിക്കൂടാ ! നിയമനിര്‍മാണത്തിനൊരുങ്ങി ദക്ഷിണാഫ്രിക്ക;എതിര്‍പ്പുമായി യാഥാസ്ഥിതിക വിഭാഗങ്ങള്‍…
സമൂഹത്തില്‍ പലവിധ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുള്ള ഒന്നാണ് ബഹുഭാര്യാത്വം. പുരുഷനു മാത്രം ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ പങ്കാളിയാക്കാമെങ്കില് എന്തു കൊണ്ട് സ്ത്രീയ്ക്കും ഇത് ആയിക്കൂടാ എന്ന് സമത്വവാദികള്‍ പണ്ടു മുതല്‍തന്നെ ചോദിക്കുന്ന ചോദ്യമാണ്. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഗവണ്മെന്റ് സ്വീകരിച്ചിരിക്കുന്ന പുതിയ നിലപാട് ശ്രദ്ധേയമാകുന്നത്. ഒരു സ്ത്രീയ്ക്ക് ഒന്നിലധികം ഭര്ത്താക്കന്മാരെ അനുവദിക്കുന്ന നിയമനിര്‍മാണത്തിന് ഒരുങ്ങിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍. സ്വവര്‍ഗ വിവാഹവും പുരുഷന്മാര്ക്ക് ബഹുഭാര്യത്വവും അനുവദിക്കുന്ന ഭരണഘടനയാണ് ദക്ഷിണാഫ്രിക്കയില്‍ നിലവിലുള്ളത്. എന്നാല്‍ സ്ത്രീകളള്‍ക്ക് ഒരു ഭര്‍ത്താവ് മാത്രമേ പാടുള്ളു എന്നാണ് നിയമം. ഇക്കാര്യത്തില്‍ തുല്യനീതി വേണമെന്ന ലിംഗനീതി അവകാശപ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പ് പ്രസിദ്ധീകരിച്ച കരട് റിപ്പോര്‍ട്ടിലാണ് (ഗ്രീന്‍ പേപ്പര്‍) സ്ത്രീകള്‍ക്ക് ഒന്നിലധികം ഭര്ത്താക്കന്മാര് ആകാമെന്ന നിര്‍ദേശം വെച്ചിരിക്കുന്നത്. എന്നാല്‍ ബഹുഭാര്യാത്വത്തെ അനുകൂലിച്ചവര്‍ പോലും ഇപ്പോള്‍ ബഹുഭര്‍തൃത്വത്തെ എതിര്‍ത്ത് രംഗത്തു വന്നിരിക്കുകയാണെന്നതാണ്…
Read More“കുഴൽപ്പണം, കള്ളക്കടത്തു കേസ്; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിലപേശി കേസുകൾ ഒത്തു തീർക്കുകയാണെന്ന് വിഡി സതീശൻ
സ്വന്തം ലേഖകൻതൃശൂർ: സിപിഎം പ്രതിക്കൂട്ടിലായ സ്വർണക്കള്ളക്കടത്തു കേസ് ഒതുക്കിത്തീർക്കാനാണ് ബിജെപി നേതാക്കൾ പ്രതികളായ കൊടകര കുഴൽപ്പണക്കേസ് സംസ്ഥാന സർക്കാർ ഒതുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണം അനിശ്ചിതമായി നീണ്ടുപോകുകയാണ്. ഉത്തരവാദികളിലേക്ക് അന്വേഷണം പോകുന്നില്ല. ബിജെപിയുമായി ഒത്തുതീർപ്പുണ്ടാക്കുന്ന വിധത്തിലാണ് അന്വേഷണം. സ്വർണക്കള്ളക്കടത്തു കേസ് അന്വേഷണം കേന്ദ്ര ഏജൻസികൾ അവസാനിപ്പിച്ചിരിക്കുന്നു. കേന്ദ്ര സർക്കാർ ഭരിക്കുന്ന ബിജെപിയും സംസ്ഥാന സർക്കാർ ഭരിക്കുന്ന സിപിഎമ്മും വിലപേശി കേസുകൾ ഒത്തുതീർക്കുകയാണ്. രാഷ്ട്രീയ കൊലപാതകം, കള്ളക്കടത്ത്, സ്ത്രീപീഡനം എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾ നടത്തുന്നവരെ സിപിഎം സംരക്ഷിക്കുന്നു. പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്കു നിയമനത്തിന് ഒന്നാം റാങ്കും തൊഴിലും നൽകി സംരക്ഷിക്കുന്നു. ഈ നയംമൂലമാണ് കേരളത്തിൽ ക്രമിനൽ ആക്രമണങ്ങൾ വർധിക്കുന്നത്. തിരുവനന്തപുരത്തെ ഏജീസ് ഓഫീസിലെ രണ്ട ഉദ്യോഗസ്ഥർക്കെതിരേയും ആക്രമണമുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസിനു തൊട്ടരികിലാണ് ഈ സംഭവം. കൊള്ളസംഘങ്ങളെ സംരക്ഷിക്കുകയും പിന്തണയ്ക്കുകയും ചെയ്യുന്ന നയം തിരുത്തണം.…
Read Moreകല്യാണം കഴിഞ്ഞിട്ട് 17 വർഷം, ഇപ്പോഴും സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന്റെ ക്രൂരമർദനം; അടൂരുകാരൻ ബിനുവിനെ പൊക്കി പോലീസ്
അടൂര്‍: വിവാഹം കഴിഞ്ഞ് 17 വര്‍ഷം പിന്നിട്ടയാള്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ഉപദ്രവിച്ചുവെന്ന പരാതിയില്‍ അറസ്റ്റ്. പറക്കോട് മുല്ലൂര്‍ക്കുളങ്ങര അണ്ടൂര്പ്പടി (കല്ലിക്കോട്ട്പടി) കൊടുമണ്ണേത്ത് ബിനു(40)വാണ് അറസ്റ്റിലായത്. 2004ലായിരുന്നു പറക്കോട് സ്വദേശിനിയെ ബിനു വിവാഹം ചെയ്തത്. രണ്ട് കുട്ടികളുമുണ്ട്.2009 മുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാള്‍ ഭാര്യയെ ഉപദ്രവിച്ചുവരുന്നതായി പരാതിയില്‍ പറയുന്നു. പലതവണ ഇതുസംബന്ധിച്ച പരാതി പോലീസില്‍ നല്‍കിയിരുന്നു. ഇരുവരെയും വിളിച്ച് പോലീസ് പലതവണ സന്ധി സംഭാഷണങ്ങള്‍ നടത്തുകയും ചെയ്തതാണ്. ഞായറാഴ്ച മദ്യലഹരിയിലെത്തിയ ബിനു ഭാര്യയെ മര്‍ദിച്ചു. ഇതേത്തുടര്‍ന്ന് വിരലിനു പൊട്ടലുണ്ടാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.വീട്ടിൽനിന്ന് കൂടുതല്‍ സ്ത്രീധനം വാങ്ങിവരണമെന്നാവശ്യപ്പെട്ടായിരുന്നു ഉപദ്രവമെന്നു പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ സ്ഥിരമായി ഉപദ്രവിച്ചിരുന്നതായും യുവതിയുടെ മൊഴിയില്‍ പറയുന്നു. ഡിവൈഎസ്പി വിനോദിനു ലഭിച്ച പരാതിയില്‍ ഇന്‍സ്പെക്ടര്‍ സുനുകുമാറാണ് ബിനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Read Moreസ്വര്‍ണ തിളക്കത്തില്‍ മുഖം നഷ്ടപ്പെട്ട് ഡിവൈഎഫ്ഐ; ഡബിള്‍ ഗെയിമില്‍ ആരൊക്കെ? തലപുകഞ്ഞ് ഡിവൈഎഫ്ഐ
സ്വന്തം ലേഖകന്‍ കോഴിക്കോട്: പുറമേ പുറത്താക്കിയെന്ന് ന്യായീകരിക്കുമ്പോഴും സ്വര്‍ണക്കടത്ത് കേസില്‍ സൈബര്‍ സഖാക്കളുടെ സോഷ്യല്‍ മീഡിയ സ്വാധീനത്തില്‍ പേടിച്ച് ഡിവൈഎഫ്ഐ. സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ നേതാക്കള്‍ അറസ്റ്റിലാവുകയും അത് സജീവ ചര്‍ച്ചയാകുകയും ചെയ്തതോടെ പ്രതിരോധത്തിലായ ഡിവൈഎഫ്ഐ ഇപ്പോള്‍ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പുറത്തുവരാതിരിക്കാനുള്ള ശ്രമത്തിലാണ്. സമാന്തര അന്വേഷണം നടത്തി സംഘടനയ്ക്കും സിപിഎമ്മിനും കോട്ടം വരാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.ഇപ്പോള്‍ ആരോപണവിധേയരായ അര്ജുന് ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയ നേതാക്കള്‍ക്ക് നേരത്തെയും ഇത്തരം പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇവരുടെ ‘കുഴിയില്‍’ മറ്റുനേതാക്കള്‍ വീണുപോയിട്ടുണ്ടെന്നും നേതാക്കള്‍ തന്നെ പറയുന്നു. സ്വര്‍ണം കടത്തുന്നവര്‍ക്കും തട്ടിയെടുക്കുന്നവര്‍ക്കും ഇടയിലെ ഡബിള്‍ ഗെയിമില്‍ നേതാക്കളുടെ പങ്ക് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രതികളുടെ ഫ്രണ്ട് ബുക്ക് ലിസ്റ്റില്‍ നിറയെ നേതാക്കളുടെ നീണ്ട നിരയാണ് താനും. ഈ സാഹചര്യത്തില്‍ കൂടിയാണ് പലതും പുറത്തുപയേണ്ടിവരുമെന്നും പരസ്യമായി പ്രതികരിക്കേണ്ടിവരുമെന്നുള്ള ആകാശ് തില്ലങ്കേരിയുടെ…
Read More