തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയ്ക്കു നേരെ വധഭീഷണി. ഊമക്കത്തിലൂടെയാണ് വധഭീഷണി. എംഎല്‍എ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്തു ലഭിച്ചത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്നാണ് കത്തില്‍ പറയുന്നത്. ക്രിമിനല്‍ പട്ടികയില്‍പ്പെടുത്തിയതിന്റെ പ്രതികാരമാണെന്നു കത്തില്‍ പറയുന്നു. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാമെന്ന് പ്രതികരിച്ച തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി. പരാതിയില്‍ മുഖ്യമന്ത്രി അടിയന്തരമായി നടപടിയെടുക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭീഷണിക്കു പിന്നില്‍ ടി.പി. വധക്കേസ് പ്രതികളാണെന്നു സംശയിക്കുന്നുവെന്നും ഗൗരവമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Read MoreCategory: Top News
ഡെല്‍റ്റാ വകഭേദം അതിവേഗം ബഹുദൂരം ! വാക്സിനേഷന് കൊണ്ടു മാത്രം കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടന; പ്രതിരോധശേഷിയുള്ളവര്‍ക്കും വാക്സിനെടുത്തവര്‍ക്കും വരാം…
കോവിഡിന്റെ ഡെല്‍റ്റാ വകഭേദ(B16172)ത്തെ ചെറുക്കാന്‍ വാക്സിനേഷന് കൊണ്ടു മാത്രം കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ഒക്ടോബറില്‍ ആദ്യമായി ഇന്ത്യയില്‍ തിരിച്ചറിഞ്ഞ ഈ വകഭേദം അതിവേഗം പടരുകയാണ്. ഇതില്‍ നിന്നു രക്ഷനേടാന്‍ വാക്സിനേഷന് അപര്യാപ്തമാണെന്നും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്നുമാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരിക്കുന്നത്. ‘രണ്ട് ഡോസ് വാക്സീന് എടുത്തതു കൊണ്ട് ആളുകള്‍ സുരക്ഷിതര്‍ ആണെന്നു കരുതേണ്ട. തുടര്‍ന്നും തങ്ങളെത്തന്നെ അവര്‍ സംരക്ഷിക്കേണ്ടതുണ്ട്. തുടര്‍ച്ചയായി മാസ്ക് ഉപയോഗിക്കണം, വായു സഞ്ചാരമുള്ള സ്ഥലങ്ങളില്‍ കഴിയണം, കൈകള്‍ വൃത്തിയോടെ വയ്ക്കണം, സാമൂഹിക അകലം പാലിക്കണം, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ഇതെല്ലാം എല്ലാവരും തുടര്‍ന്നു പോണം. വാക്സീന് എടുത്തയാളാണെങ്കില്‍ പോലും ഇതെല്ലാം പിന്തുടരേണ്ടത് അത്യാവശ്യമാണ്; പ്രത്യേകിച്ചു സമൂഹവ്യാപനം നടക്കുന്ന സാഹചര്യത്തില്‍’. ലോകാരോഗ്യ സംഘടനയുടെ ഔഷധ, ആരോഗ്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ മാരിയാഞ്ജല സിമാവോ പറഞ്ഞു. ഡെല്‍റ്റ വകഭേദം ഇതിനോടകം 92 രാജ്യങ്ങളില്‍ വ്യാപിച്ചതായി…
Read Moreവീട് വച്ചു കൊടുക്കും; സാമ്പത്തിക സഹായവും ; അർജുൻ ആയങ്കി പാർട്ടിക്കാർക്കിടയിലെ ” കായംകുളം കൊച്ചുണ്ണി ‘!
സ്വന്തം ലേഖകൻ കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത കണ്ണൂർ അഴീക്കോട് സ്വദേശി അർജുൻ ആയങ്കി പാർട്ടികാർക്കിടയിൽ അറിയപ്പെടുന്നത് ” കായംകുളം കൊച്ചുണ്ണി’ എന്ന പേരിൽ. പൊട്ടിച്ചെടുക്കുന്ന സ്വർണത്തിൽ നിന്നും ലഭിക്കുന്ന വരുമാനം സിപിഎം പ്രവർത്തകരായ പാവങ്ങളെ സഹായിക്കാനായിരുന്നു ഉപയോഗിച്ചിരുന്നത്. സ്വന്തം പണം മുടക്കി വീടുകൾ അടക്കം പാർട്ടിയുടെ പേരിൽ വച്ചു കൊടുത്തു. അതിനാൽ, സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കിടയിൽ അർജുൻ “കായംകുളം കൊച്ചുണ്ണി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആഢംബര ജീവിതം നയിച്ചിരുന്ന അർജുൻ ആയങ്കി പാർട്ടിയുടെ യുവ നേതൃത്വത്തിൽ നിന്നും നിരവധി പേരെയാണ് തന്റെ സംഘാംഗങ്ങളാക്കിയിരിക്കുന്നതെന്ന് അന്വേഷണം സംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്. പാർട്ടി ഗ്രാമങ്ങളിലെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരായ കൊലക്കേസ് പ്രതികളും ക്രിമിനൽക്കേസ് പ്രതികളുമായി ഉറ്റ ചങ്ങാത്തം സ്ഥാപിക്കുന്നവർ വഴിയാണ് പൊട്ടിക്കൽ സംഘത്തിലേക്ക് ആളുകളെ ചേർക്കുന്നത്. സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ പണം നല്കി സഹായിച്ച് കൂടെ നിർത്തും.…
Read Moreകണ്ണൂരിലെ സിനിമാത്തട്ടിപ്പില് നായികനടിയും പെട്ടു ! ചോദിച്ചത് 10 ലക്ഷം നല്‍കിയത് ഒരു ലക്ഷം; സിനിമയെ വെല്ലുന്ന തട്ടിപ്പ് ഇങ്ങനെ…
കണ്ണൂര്‍ പേരാവൂരില്‍ മൂന്നംഗസംഘം നടത്തിയ സിനിമത്തട്ടിപ്പില് പണം നഷ്ടപ്പെട്ടവരില്‍ നായികനടിയും. കോയമ്പത്തൂര്‍ കോളേജിലെ ഒരു അസി. പ്രൊഫസറും ഇപ്പോള്‍ സിസ്റ്റം അനലിസ്റ്റുമായ എറണാകുളം വാഴക്കാല സ്വദേശിയായിരുന്നു സിനിമയിലെ നായിക. മുമ്പേ സിനിമാമോഹം ഉള്ളില്‍ സൂക്ഷിച്ചിരുന്ന ഇവര്‍ ഓഡീഷന് നടക്കുന്നുണ്ടെന്നറിഞ്ഞാണ് മനോജ് താഴെപ്പുരയിലിന്റെ പേരാവൂരിലെ വീട്ടിലെത്തിയത്. സിനിമാത്തട്ടിപ്പിനും വഞ്ചാനാക്കുറ്റത്തിനും മനോജിനും കൂട്ടാളികളായ മോദി രാജേഷ്, ചോദി രാജേഷ് എന്നിവര്‍ക്കുമെതിരേ കൂത്തുപറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്. ഓഡീഷന് കഴിഞ്ഞശേഷം തന്നെ നായികയായി തിരഞ്ഞെടുത്തതായും പുതുമുഖ നായകനാണ് അഭിനയിക്കുന്നതെന്നും അവര്‍ പറഞ്ഞു. പക്ഷെ നായികയാക്കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് തട്ടിപ്പ് സംഘം പറയുകയായിരുന്നു. 10 ലക്ഷം എന്നു കേട്ടപ്പോള്‍ അഭിനയിക്കാനില്ലെന്ന് പറഞ്ഞതായി അധ്യാപിക പറയുന്നു. പക്ഷേ, സംഘം വിടാന്‍ തയ്യാറായില്ല. നിര്‍ബന്ധം പിടിച്ചു. അഞ്ചുലക്ഷം വേണമെന്നായി. അവസാനം ഒരുലക്ഷത്തിന് സമ്മതിക്കുകയായിരുന്നുവെന്ന് നടി പറഞ്ഞു. 2020 ഫെബ്രുവരിയില്‍ പേരാവൂരില്‍ വച്ചായിരുന്നു ആദ്യ ഷൂട്ടിംഗ്്.…
Read More“ബുദ്ധിമുട്ടിക്കരുത് ജയിലിൽ അയയ്ക്കാതെ നോക്കണം, വേണ്ടത് ചെയ്യണം, വേണ്ടപ്പെട്ടയാളാണ് ’; സമ്പന്നൻ ഷറാറക്കു വേണ്ടി ഉന്നതന്റെ ഫോൺ കോൾ ആശുപത്രികളിലേക്ക്; തലശേരിയിൽ പോക്സോ കേസ് പ്രതിക്ക് ആശുപത്രിയിൽ സുഖവാസം!
സ്വന്തം ലേഖകൻ തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ അതിസമ്പന്നനായ വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻകണ്ടി ഷറഫുദ്ദീന് (68) തലശേരി ജനറൽ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജിലും സുഖവാസം. പോക്സോ കേസിലെ പ്രതിക്ക് ലഭിച്ച സുഖ സൗകര്യങ്ങളെക്കുറിച്ച് പോലീസിലെ രഹസ്യാന്വേഷണ വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ആരോഗ്യ നില മോശമാണെന്ന് വരുത്തി തീർത്ത് ജാമ്യം നേടാൻ ഗൂഢനീക്കം നടക്കുന്നതായും റിപ്പോർട്ട്. “ബുദ്ധിമുട്ടിക്കരുത്, ജയിലിൽ അയക്കാതെ നോക്കണം…വേണ്ടത് ചെയ്യണം.. വേണ്ടപ്പെട്ടയാളാണ്..’ ഉന്നതന്റെ ഈ ഫോൺ കോളിനെ തുടർന്നാണ് പോക്സോ കേസിലെ പ്രതിക്ക് രണ്ട് ആശുപത്രികളിലും “സുഖവാസം’ ഒരുങ്ങിയതെന്നാണ് സൂചന. ഉന്നതൻ സ്വന്തം ഫോണിൽ നിന്നും വിളിക്കാതെ മറ്റൊരു ഫോൺ മുഖാന്തിരം രണ്ട് ആശുപത്രികളിലേയും അടുപ്പക്കാരെ വിളിച്ച് പ്രതിക്ക് സൗകര്യങ്ങൾ ഒരുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.…
Read Moreആദ്യ ഭാര്യ പൊള്ളലേറ്റു മരിച്ച കുളിമുറിയില്‍ രണ്ടാം ഭാര്യയും പൊള്ളലേറ്റു മരിച്ചു ! സമീപത്ത് നിന്ന് മണ്ണെണ്ണ കന്നാസ് കണ്ടെത്തി;സംഭവം കായംകുളത്ത്…
ഒരാളുടെ ആദ്യഭാര്യ പൊള്ളലേറ്റു മരിച്ച അതേ കുളിമുറിയില്‍ 11 വര്‍ഷത്തിനു ശേഷം രണ്ടാം ഭാര്യയും പൊള്ളലേറ്റു മരിച്ച സംഭവം നാടിനെ ഒന്നാകെ ഞെട്ടിക്കുകയാണ്. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം വരിക്കോലില്‍ കിഴക്കതില്‍ ചന്ദ്രന്റെ ഭാര്യ സതിയമ്മ(54)യെയാണ് പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടത്. വീടിനു സമീപത്തെ കുളിമുറിയില്‍ ഇന്നലെ പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം. സതിയമ്മയെ വീടിനുള്ളില്‍ കാണാത്തതിനെത്തുടര്‍ന്നു ചന്ദ്രന് പുറത്തെത്തി നോക്കിയപ്പോള്‍ കുളിമുറിക്കുള്ളില്‍ തീയും പുകയും ഉയരുന്നതു കണ്ടു. ഇയാള്‍ ബഹളംവച്ചതോടെ സമീപവാസികളെത്തി. തുടര്‍ന്നു വിവരം പോലീസില്‍ അറിയിച്ചു. പോലീസെത്തി തീയണച്ചപ്പോഴേക്കും സതിയമ്മ മരണമടഞ്ഞിരുന്നു. സമീപത്തുനിന്നു മണ്ണെണ്ണ നിറച്ച കന്നാസും കണ്ടെത്തി. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. ചന്ദ്രനില്‍നിന്നും സമീപവാസികളില്‍നിന്നും പോലീസ് മൊഴിയെടുത്തു. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ് പറഞ്ഞു. ചന്ദ്രന്റെ ആദ്യ ഭാര്യ ഗീതയും ഇതേ കുളിമുറിയില്‍ സമാനമായ രീതിയിലാണ് മരിച്ചത്. 11 വര്‍ഷം…
Read Moreഅനിൽ കാന്ത് കേരളത്തിന്റെ പുതിയ പോലീസ് മേധാവി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി എഡിജിപി അനിൽ കാന്തിനെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. യുപിഎസ്സി അംഗീകരിച്ച ചുരുക്കപ്പട്ടികയിൽനിന്ന് സുധേഷ് കുമാർ, ബി. സന്ധ്യ എന്നിവരെ ഒഴിവാക്കിയാണ് ഡൽഹി സ്വദേശിയായ അനിൽ കാന്തിനെ തെരഞ്ഞെടുത്തത്. നിലവിൽ അനിൽ കാന്ത് റോഡ് സുരക്ഷാ കമ്മീഷണറായി പ്രവർത്തിച്ചുവരികയായിരുന്നു. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. പട്ടികവിഭാഗത്തിൽനിന്ന് കേരളത്തിൽ പോലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥൻ കൂടിയാണ് അനിൽ കാന്ത്. എഡിജിപി റാങ്കിലുള്ള അദ്ദേഹം അടുത്ത മാസം മാത്രമേ ഡിജിപി റാങ്കിലെത്തൂ. ജൂലൈ 30 ന് ഋഷിരാജ് സിംഗ് വിരമിക്കുന്ന ഒഴിവിൽ ഡിജിപി റാങ്കിലേക്ക് എത്തും. മന്ത്രിസഭയിൽ മുഖ്യമന്ത്രി അനിൽ കാന്തിന്റെ പേര് നിർദേശിക്കുകയും മറ്റുള്ളവർ അംഗീകരിക്കുകയുമായിരുന്നു. ദക്ഷിണമേഖല എഡിജിപി, വിജിലൻസ് മേധാവി, ജയിൽ മേധാവി എന്നീ നിലകളിലെല്ലാം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അദ്ദേഹം പ്രവർത്തിച്ചിരുന്നു. യുപിഎസി…
Read Moreവികാരാധീനനായി പടിയിറക്കം ; മികച്ച പോലീസ് സേനയാണ് കേരളത്തിലേതെന്നും നവീകരണം ഇനിയും തുടരേണ്ടതുണ്ടെന്ന് ബെഹ്റ
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് ലോക്നാഥ് ബെഹ്റ പടിയിറങ്ങി. സ്ഥാനമൊഴിയുന്ന ഡിജിപിക്ക് സേനാംഗങ്ങൾ എസ്എപി മൈതാനത്ത് നടന്ന ചടങ്ങിൽ യാത്രയയപ്പ് നൽകി. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് അഞ്ചു വർഷം സേവനമനുഷ്ഠിച്ച ബെഹ്റ മറുപടി പ്രസംഗത്തില്‍ വികാരാധീനനായി. താനൊരു മലയാളിയെന്നും മുണ്ടുടുക്കുമെന്നും പറഞ്ഞ ബെഹ്റ ഇതൊന്നും ആരെയും കാണിക്കാനല്ലെന്നും കേരളം തനിക്ക് വേണ്ടപ്പെട്ടതെന്നും കൂട്ടിച്ചേർത്തു. മികച്ച പോലീസ് സേനയാണ് കേരളത്തിലേതെന്നും കേരള പൊലീസിലെ നവീകരണം ഇനിയും തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ലോക്നാഥ് ബെഹ്റ. എൻഐഎയിൽ അഞ്ചു വർഷവും സിബിആയിൽ 11 വർഷവും പ്രവർത്തിച്ചു. ആലപ്പുഴ എഎസ്പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, അഗ്നിരക്ഷാ സേനാ മേധാവി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. അതേസമയം പുതിയ പോലീസ് മേധാവി ആരെന്ന് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍…
Read Moreബീറ്റ വകഭേദത്തെ നേരിടാനായി സ്പൈക്ക് പ്രോട്ടീനിൽ ജനിതക മാറ്റം വരുത്തി! കോവിഡിന്റെ വകഭേദങ്ങൾ നേരിടാൻ അസ്ട്രസെനക്കയുടെ വാക്സിൻ പരീക്ഷണം
ലണ്ടൻ: കൊറോണ വൈറസിന്റെ വകഭേദങ്ങളെ നേരിടാൻ ബൂസ്ററർ വാക്സിൻ പരീക്ഷണവുമായി അസ്ട്രസെനകയും ഓക്സ്ഫോർഡ് സർവകലാശാലയും. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ബീറ്റ വകഭേദത്തിനെതിരെ കൂടുതൽ ഫലപ്രദമായ വാക്സിൻ ഉൽപാദിപ്പിക്കാനാണ് പരീക്ഷണം. ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, പോളണ്ട് എന്നിവിടങ്ങളിലെ 2250 പേരിലാണ് പരീക്ഷണം നടക്കുന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരും വാക്സിൻ സ്വീകരിക്കാത്തവരും പരീക്ഷണത്തിന്റെ ഭാഗമാകുന്നുണ്ട്. പുതിയ വാക്സിൻ അസ്ട്രസെനക്കയുടെ നിലവിലെ വാക്സിന്റെ സമാന അടിസ്ഥാന ഘടനയുള്ളതാണ്. ബീറ്റ വകഭേദത്തെ നേരിടാനായി സ്പൈക്ക് പ്രോട്ടീനിൽ ജനിതക മാറ്റം വരുത്തിയാണ് പുതിയ ബൂസ്ററർ വാക്സിൻ വികസിപ്പിച്ചത്. നിലവിൽ കൊറോണ വൈറസിനെതിരെ ഫലപ്രദമായ നിരവധി വാക്സിനുകൾ ലഭ്യമാണെങ്കിലും വൈറസിന്റെ ജനിതക വകഭേദങ്ങളെ പ്രതിരോധിക്കാൻ ഇതിനനുസൃത മാറ്റങ്ങളുള്ള വാക്സിനുകൾ ആവശ്യമായി വരും. ഇതിനായാണ് ബൂസ്ററർ വാക്സിനുകൾ വികസിപ്പിക്കുന്നത്. ഇവ വൈറസ് വകഭേദത്തെ ചെറുക്കാൻ ഫലപ്രദമാണെന്ന് തെളിയുകയാണെങ്കിൽ, നേരത്തെ വാക്സിനെടുത്തവരും പുതിയ ബൂസ്ററർ ഡോസ് സ്വീകരിക്കേണ്ടിവരും…
Read Moreരേഷ്മയുടെ ഫേസ്ബുക്ക് കാമുകൻ; അന്വേഷണം വ്യക്തികളിലേക്ക്! രേഷ്മയ്ക്ക് ഉണ്ടായിരുന്നത് നാല് ഫേസ് ബുക്ക് അക്കൗണ്ടുകള്‍; അതില്‍ ഒരെണ്ണം ഡിലീറ്റ് ചെയ്തതായും കണ്ടെത്തി
ചാത്തന്നൂർ: നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച്, കുഞ്ഞ് മരിയ്ക്കാനിടയാക്കിയ സംഭവത്തിലെ പ്രതി കല്ലുവാതുക്കൽ വരിഞ്ഞം ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (22) യുടെ ഫേസ് ബുക്ക് കാമുകനുവേണ്ടിയുള്ള പോലീസ് അന്വേഷണം പുരോഗമിക്കുന്നു. സൈബർ സെൽ മുഖേനയാണ് അന്വേഷണം നടത്തുന്നതെന്നു ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണർ വൈ. നിസാമുദീൻ പറഞ്ഞു. രേഷ്മയുടെ ബന്ധുക്കളെ സംശയ സ്ഥാനത്തുള്ള മറ്റു ചിലരേയും ചോദ്യം ചെയ്തു തുടങ്ങും. കഴിഞ്ഞ ജനുവരി നാലിന് രാത്രിയാണു രേഷ്മ ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചത്. ഇനിയും കണ്ടിട്ടില്ലാത്ത ഫേസ് ബുക്ക് കാമുകനോടൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പോലീസിനോട് പറഞ്ഞത്. രേഷ്മ റിമാന്‍ഡിൽ ജയിലിലാണ്. ഫേസ് ബുക്ക് കാമുകനെ കണ്ടെത്തുന്നതിന് വേണ്ടി രേഷ്മയുടെയും മാതാപിതാക്കളുടെയും ഫോണുകൾ പോലീസ് പിടിച്ചെടുത്ത് സൈബർ സെല്ലിന് കൈമാറിയിരുന്നു. രേഷ്മയ്ക്ക് നാല് ഫേസ് ബുക്ക് അക്കൗണ്ടുകളുണ്ടായിരുന്നെന്നും അതിൽ ഒരെണ്ണം ഡിലീറ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. രേഷ്മയുടെ ഫേസ്…
Read More