സ്വന്തം ലേഖകന്‍ കോഴിക്കോട്: രാമനാട്ടുകര വാഹനാപകടത്തില്‍ മരിച്ചവരുള്പ്പെടെയുള്ള ചെറുപ്പളശേരി സംഘം വിമാനത്താവളം വഴി എത്തിച്ച കള്ളക്കടത്ത് സ്വര്‍ണം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചതായി നിഗമനം. കൊടുവള്ളി കേന്ദ്രീകരിച്ച് എത്തിയ സ്വര്‍ണമാണ് ചെറുപ്പളശേരി സംഘത്തിന്റെ അകമ്പടിയോടെ ലക്ഷ്യസ്ഥാനത്ത് എത്തിയത്. സ്വര്‍ണം കൊണ്ടുപോയത് വലിയ ടോറസ് ലോറിയിലാണെന്നും ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സാഹചര്യ തെളിവുകളും മറ്റും അടിസ്ഥാനമാക്കി നോക്കുമ്പോള്‍ ഇത് ഏറെകുറേ ശരിവയ്ക്കുന്നതാണ്. എന്നാല്‍ സ്വര്‍ണം കടത്തിയെന്നത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം അകമ്പടിയായുള്ള വാഹനത്തിലെ ചിലരുടെ മൊഴിയില്‍ നിന്നും സ്വര്‍ണം കടത്തിയെന്ന സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷിക്കാനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ല. അപകടത്തില്‍പ്പെട്ട ബൊലേറോ ജീപ്പിനുള്ളില്‍ ഗള്‍ഫില്‍ നിന്നെത്തിച്ച അത്തിപ്പഴവും മറ്റു വസ്തുക്കളുമുണ്ടായിരുന്നു. കൂടാതെ മദ്യകുപ്പിയും മിസ്ചറും കണ്ടെത്തിയിരുന്നു. സ്വര്‍ണം പിടികൂടിയതറിഞ്ഞ് മടങ്ങുന്ന സംഘമാണെങ്കില്‍ വിദേശത്ത് നിന്നെത്തിച്ച ഭക്ഷ്യവസ്തുക്കള്‍ എങ്ങനെ വാഹനത്തിനകത്തെത്തി എന്ന സംശയമാണുയരുന്നത്. ഈ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ്…
Read MoreCategory: Top News
കാറിന്റെ പേരിൽ വഴക്കുണ്ടായിരുന്നു, വിസ്മയയെ മുൻപും മർദിച്ചിട്ടുണ്ട്… പക്ഷേ മരിക്കുന്നതിന്റെ തലേന്ന് മർദിച്ചിട്ടില്ല, കിരണിന്റെ മൊഴി
കൊല്ലം: ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ ഭർത്താവ് കിരണിന്റെ മൊഴി പുറത്ത്. വിസ്മയയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ട്. പക്ഷേ മരിക്കുന്നതിന്റെ തലേന്ന് മർദിച്ചിട്ടില്ല, വിസ്മയയുടെ ശരീരത്തില്‍ കണ്ടെത്തിയ മര്‍ദനത്തിന്റെ പാട് മുന്പുണ്ടായതാണെന്നും കിരൺ മൊഴി നൽകി. വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിനെച്ചൊല്ലി പ്രശ്നമുണ്ടായിരുന്നുവെന്നും, ഇതിന്റെ പേരിൽ പല തവണ വഴക്കുണ്ടായതായും കിരൺ പോലീസിനോട് സമ്മതിച്ചു. അതേസമയം, കിരണിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണ് അദ്ദേഹത്തിനെതിരേ കേസെടുത്തത്.
Read Moreമരണവെപ്രാളത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെയില്ല ! തൂങ്ങിമരിച്ചത് കണ്ടവര്‍ കിരണിന്റെ വീട്ടുകാര്‍ മാത്രം; വിസ്മയയുടെ മരണം വിരല്‍ ചൂണ്ടുന്നത് കൊലപാതകത്തിലേക്ക് ?
ശാസ്താംകോട്ടയില്‍ ഭര്‍ത്തൃപീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തെന്നു കരുതപ്പെടുന്ന വിസ്മയയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. മാത്രമല്ല വിസ്മയ കെട്ടിത്തൂങ്ങി നിന്നത് ഭര്‍ത്താവിന്റെ വീട്ടുകാരല്ലാതെ കണ്ട മറ്റാരുമില്ല. കൊല്ലത്തെ പത്മാവതി ആശുപത്രിയില്‍ മൃതദേഹവുമായി എത്തിയ വിസ്മയയുടെ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ വാദം മാത്രമാണ് ആത്മഹത്യ എന്നത്. പ്രാഥമിക തെളിവുകള്‍ എല്ലാം വിരല്‍ ചൂണ്ടുന്നതു കൊലപാതകത്തിലേക്കാണ്. ഭര്‍ത്താവിന്റെ മര്‍ദ്ദനവിവരങ്ങളുടെ ചിത്രങ്ങള്‍ കുടുംബത്തിന് വാട്സാപ്പില്‍ അയച്ചതിന്റെ പ്രതികാരമാവാം ഇതെന്നും സംശയമുണ്ട്. വിസ്മയയുടെ അമ്മയോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കവിളിന് മര്‍ദ്ദനമേറ്റ ചിത്രങ്ങളും കൂട്ടൂകാരിക്ക് അയച്ചു കൊടുത്തിരുന്നു. ആത്മഹത്യ ചെയ്യാനായി കെട്ടി തൂങ്ങുന്നവര്‍ മരണ വെപ്രാളത്തില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യും. ഇതിന്റെ തെളിവുകളൊന്നും വിസ്മയയുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടില്ല. ഇതിനൊപ്പം വിസ്മയയുടെ കഴുത്തില്‍ താഴെയാണ് കെട്ടിന്റെ പാട്. സാധാരണ കഴുത്തിന് മുകളില്‍ കുരുക്കു മറുകിയാകും മരണം. ഇത്തരം തെളിവുകളും കെട്ടിതൂക്കല്‍ കൊലപാതകത്തിന്റെ സൂചനകള്‍ നല്കുന്നു. തൂങ്ങി മരിക്കുമ്പോള്‍ ശരീരം…
Read Moreകുമരകം സ്വദേശി രാജപ്പന് സഹായമായി ലഭിച്ച പണം ബന്ധുക്കള്‍ അപഹരിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്! പണം തിരികെ നല്‍കാമെന്ന് സഹോദരി; വിലാസിനി പറയുന്നത് ഇങ്ങനെ…
കുമരകം: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെ പ്രശസ്തനായ കുമരകം സ്വദേശി രാജപ്പന് സഹായമായി ലഭിച്ച പണം ബന്ധുക്കള്‍ അപഹരിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്. സഹോദരി പണം തിരികെ നല്‍കിയതോടെയാണ് രാജപ്പന് നല്കിയ കേസ് പിന്‍വലിക്കാൻ തീരുമാനിച്ചത്. ദിവസങ്ങള്‍ക്കു മുമ്പാണ് തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും താനറിയാതെ സഹോദരി വിലാസിനി അഞ്ചു ലക്ഷം രൂപ പിന്‍വലിച്ചെന്നുള്ള പരാതി ജില്ലാ പോലീസ് ചീഫിനു രാജപ്പന് നല്‍കിയത്. തുടര്‍ന്നു വിലാസിനിയ്ക്കെതിരെ അന്വേഷണം നടത്തിയെന്നും വിലാസിനി ഒളിവില്‍ പോയെന്നുമാണ് പോലീസ് അറിയിച്ചത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം പിന്‍വലിച്ച തുക ബാങ്കില്‍ തിരികെ അടച്ചാണ് വിലാസിനി ഒത്തുതീര്‍പ്പിനു മുതിര്‍ന്നിരിക്കുന്നത്. മന് കി ബാത്തിലൂടെ പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പനെ തേടി നിരവധി സുമനുകളാണ് സഹായവുമായെത്തിയത്. സഹായം ലഭിച്ച പണം തന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലാണ് രാജപ്പന് നിക്ഷേപിച്ചിരുന്നത്. 19 ലക്ഷം രൂപ…
Read Moreകോളജ് വിദ്യാര്‍ഥിയ്ക്കൊപ്പം ഒളിച്ചോടിയ നാല്പ്പത്തിമൂന്നുകാരി പിടിയില്‍ ! രണ്ടു കുട്ടികളുടെ മാതാവായ യുവതിയെയും കുട്ടികാമുകനെയും പിടികൂടിയത് തൃശൂരില്‍ നിന്നും…
കോളജ് വിദ്യാര്‍ഥിയായ 21കാരനൊപ്പം നാടുവിട്ട 43കാരി പിടിയില്‍. വിവിധയിടങ്ങളില്‍ കറങ്ങിയ ഇരുവരെയും തൃശൂരില്‍ നിന്ന് തൊടുപുഴ പോലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ എട്ടിനാണ് തൊടുപുഴയ്ക്കു സമീപം നെടിയശാലയില്‍നിന്ന് ഭര്‍ത്തൃമതിയും രണ്ടു പെണ്മക്കളുടെ മാതാവുമായ യുവതി ഒളിച്ചോടിയത്. അയല്‍വാസികളാണ് കോളജ് വിദ്യാര്‍ഥിയും യുവതിയും. നാടുവിട്ടശേഷം ലോഡ്ജില്‍ ഉള്‍പ്പെടെ ഒളിവില്‍ കഴിയുകയായിരുന്നു. തൊടുപുഴ എസ്.ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്തത്. ഇന്നു കോടതിയില്‍ ഹാജരാക്കും.
Read Moreകിരണിന്റെ അമ്മയും മര്‍ദ്ദിക്കുമായിരുന്നു ! ബന്ധുക്കളെ ഫോണ്‍വിളിച്ചാല്‍ ഫോണ്‍ തല്ലിപ്പൊട്ടിക്കുമെന്ന് ഭീഷണി; ഫാദേഴ്സ് ഡേയ്ക്ക് മെസേജ് അയച്ചപ്പോള്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ചു…
തന്റെ മകളെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ അമ്മയും മര്‍ദ്ദിക്കുമായിരുന്നുവെന്ന് വിസ്മയയുടെ അച്ഛന് ത്രിവിക്രമന്‍ നായര്‍. മദ്യത്തിനും മറ്റ് ലഹരിവസ്തുക്കള്‍ക്കും അടിമയായ കിരണ്‍ തന്റെ വീട്ടിലായിരുന്നപ്പോഴും വിസ്മയയെ മര്‍ദ്ദിക്കുമായിരുന്നുവെന്ന് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. ഫാദേഴ്സ് ഡേയ്ക്ക് മേസേജ് അയച്ചതിന് ഫോണ്‍ തല്ലിപൊട്ടിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ മകളുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഭര്‍ത്താവ് കിരണിനെന്ന് വിസ്മയയുടെ അമ്മ അതേസമയം, മകളുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഭര്‍ത്താവ് കിരണിനാണെന്ന് വിസ്മയയുടെ അമ്മ സജിത പറഞ്ഞു. മകള്‍ക്ക് പഠിക്കാനുള്ള പണം പോലും കിരണ്‍ നല്‍കിയിരുന്നില്ലെന്ന് സജിത പറഞ്ഞു. വിസ്മയ ഫോണ്‍ ചെയ്ത് എന്നോട് പഠനത്തിനുള്ള പണം ചോദിച്ചിരുന്നു. ബന്ധുക്കളെ ഫോണ്‍ വിളിക്കാന്‍ അനുവദിക്കില്ല, കണ്ടാല്‍ ഫോണ്‍ തല്ലിപ്പൊട്ടിക്കുമെന്നും മകള്‍ പറഞ്ഞതായി അമ്മ പറഞ്ഞു. കിരണ്‍ കുമാര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
Read Moreവിസ്മയയുടെ ഭർത്താവ് കസ്റ്റഡിയിൽ! മർദ്ദനമേറ്റെന്നു കാട്ടി കഴിഞ്ഞ ദിവസം വിസ്മയ ബന്ധുക്കൾക്ക് വാട്ട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു…
ശാസ്താംകോട്ട: പോരുവഴിയില്‍ വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരൺകുമാറിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. നിലമേല്‍ കൈതോട് കുളത്തിൻ കരമേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമന്‍നായരുടെയും സരിതയുടെ മകളും പോരുവഴി അമ്പലത്തും ഭാഗം ചന്ദ്രവിലാസത്തിൽ മോട്ടോർ വാഹന വകുപ്പ് എഎംവിഐ എസ്. കിരണിന്റെ ഭാര്യയുമായ വിസ്മയ(24)യെ അമ്പലത്തുംഭാഗത്തെ ഭര്‍തൃഗൃഹത്തില്‍ ഇന്ന് പുലർച്ചെ മൂന്നോടെ തൂങ്ങിമരിച്ച നിലയില്‍കാണപ്പെട്ടത്. വീടിന്റെ മുകള്‍ നിലയിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയിൽ കാണപ്പെട്ട വിസ്മയയെ ഭർതൃവീട്ടുകാർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തിൽ ദുരൂഹത ഉയർന്നതിനാൽ പിന്നീട് പോലീസ് എത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് എത്തിച്ചു. തുടർന്ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്നു കാട്ടി കഴിഞ്ഞ ദിവസം വിസ്മയ ബന്ധുക്കൾക്ക് വാട്ട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു പുലർച്ചെ…
Read Moreമുംബൈയിൽ മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി! മരിച്ചത് പാലാ സ്വദേശി രേഷ്മയും ആറു വയസുള്ള മകനും
മുംബൈ: മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി. ബഹുനില കെട്ടിടത്തിൽനിന്ന് ചാടിയാണ് യുവതി മകനൊപ്പം ജീവനൊടുക്കിയത്. മുംബൈ ചാന്ദ് വാലിയിലാണ് സംഭവം. മരിച്ചത് പാലാ സ്വദേശി രേഷ്മയും ആറു വയസുള്ള മകനുമാണ്. രേഷ്മയുടെ ഭർത്താവ് കോവിഡ് ബാധിച്ച് കഴിഞ്ഞ മാസം മരിച്ചിരുന്നു. കെട്ടിടത്തിന്റെ 12-ാം നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
Read Moreഓൺലൈനിൽ സാധനം ഓർഡർ ചെയ്തിട്ടുണ്ടോ, പിന്നാലെയുണ്ട് തട്ടിപ്പുകാർ; പണമിടപാടുകളില്‍ ഉള്‍പ്പെടെ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി പോലീസ്
കൊച്ചി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ഭൂരിഭാഗം ആളുകള്‍ പണമിടപാടുകള്‍ ഓണ്‍ലൈന്‍ ആപ്പ് മുഖേന ആക്കിയതോടെ തട്ടിപ്പുകളും പെരുകുന്നു. അതേസമയം തട്ടിപ്പില്‍ മലയാളികള്‍ക്കു കൂടി പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവിടുന്നതിനൊപ്പം ഓണ്‍ലൈന്‍ പണമിടപാടുകളില്‍ ഉള്‍പ്പെടെ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് മുന്നറിയിപ്പ് നല്കുന്നു. ആദ്യം ഫോൺ കോൾഓണ്ലൈന് ഷോപ്പിംഗ് സൈറ്റുകളില്‍നിന്ന് എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിയാല്‍ തൊട്ടടുത്ത ദിവസം നറുക്കെടുപ്പില്‍ വിജയിയാണെന്ന് അറിയിച്ച് ചില ഫോണ്‍കോളുകൾ എത്തുന്നതാണ് തട്ടിപ്പിന്റെ ആദ്യപടി. മുമ്പ് ഫോണ്‍ വിളി എത്തിയിരുന്നത് ഇംഗ്ലീഷിലായിരുന്നെങ്കില്‍ സമീപകാലത്തിലായി ഇത് മലയാളത്തിലാണ് തട്ടിപ്പിനിരയായിട്ടുള്ളവര്ക്ക് ലഭിച്ചിട്ടുള്ളത്. ആദ്യം ഓണ്‍ലൈന്‍ മുഖേന ഓര്‍ഡര്‍ ചെയ്ത സാധനം കിട്ടിയോ എന്ന് ഉറപ്പുവരുത്തുന്ന തട്ടിപ്പ് സംഘം ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങിയവര്‍ക്കായി നടത്തിയ നറുക്കെടുപ്പില്‍ മെഗാ ബമ്പര്‍ സമ്മാനം ലഭിച്ചു എന്ന വ്യാജ സന്ദേശം നല്‍കും. മെഗാ ബന്പര്‍ സമ്മാനം എന്ന് കേള്‍ക്കുന്നതോടെ ഭൂരിഭാഗം പേരും ഈ ഓഫറില്‍…
Read Moreഇവര്‍ മന്ത്രിമാരല്ല ‘രാജാക്കന്മാര്’ ! കോണ്‍സല്‍ ജനറലിന് സംസ്ഥാനത്തെ മന്ത്രിമാരുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് കസ്റ്റംസിന്റെ വെളിപ്പെടുത്തല്‍…
സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി കസ്റ്റംസ്. സ്വപ്നയെയും സരിത്തിനെയും ഉപയോഗിച്ച് സംസ്ഥാനത്തെ മന്ത്രിമാരുമായി യുഎഇ കോണ്‍സല്‍ ജനറല്‍ വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നാണ് വെളിപ്പെടുത്തല്‍. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നീ പ്രതികള്‍ക്ക് കസ്റ്റംസ് നല്കിയ ഷോക്കോസ് നോട്ടീസിലാണ് ഗുരുതരമായ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ നിയമങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഇവര്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോലും യോഗങ്ങള്‍ നടന്നു. ചില മന്ത്രിമാരും ഇവരുടെ വലയില്‍ വീണതായുള്ള സൂചനയും കസ്റ്റംസിന്റെ നോട്ടീസിലുണ്ട്. മൂന്ന് പേരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് 260 പേജുള്ള ഷോക്കോസ് നോട്ടീസാണ് കസ്റ്റംസ് പ്രതികള്‍ക്ക് അയച്ചത്. മാത്രമല്ല യാതൊരു സുരക്ഷാഭീഷണിയും ഇല്ലാതിരുന്നിട്ടു കൂടി പ്രോട്ടോക്കോള്‍ ഓഫീസിനെ മറികടന്ന് സംസ്ഥാന സര്‍ക്കാര്‍…
Read More