രാ​മ​നാ​ട്ടു​ക​ര അ​പ​ക​ടം ; ദു​രൂ​ഹ​ത നീ​ക്കാ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം;സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​ന്വേ​ഷ​ണം; മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലു​ള്ള​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും

കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര​യി​ല്‍ അ​ഞ്ചു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ത്തെ കു​റി​ച്ച് പോ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ന്നു. ക​രി​പ്പൂ​ര്‍ വി​മാ​ന​താ​വ​ള​ത്തി​ലെ​ത്താൻ പാ​ല​ക്കാ​ട് നി​ന്നെ​ത്തി​യ​വ​ര്‍ രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ത്ത് എ​ന്തി​നാ​ണ് എ​ത്തി​യ​തെ​ന്നും ഇ​വ​ര്‍​ക്കൊ​പ്പം മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലു​ള്ള​വ​ര്‍ എ​ന്തി​നാ​ണ് എ​ത്തി​യ​തെ​ന്നു​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. സു​ഹൃ​ത്തി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് കൊ​ണ്ടു​പോ​വാ​നാ​ണ് പാ​ല​ക്കാ​ട് നി​ന്നും സം​ഘം എ​ത്തി​യ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​വാ​ഹ​ന​ത്തി​ന് മു​ന്നി​ലും പി​ന്നി​ലു​മാ​യി സ​ഞ്ച​രി​ച്ച മ​റ്റു വാ​ഹ​ത്തി​ലു​ള്ള​വ​രു​ടെ ല​ക്ഷ്യ​മെ​ന്താ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​തി​ല്‍ ഒ​രു ഇ​ന്നോ​വ കാ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ലെ യാ​ത്ര​ക്കാ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള ബ​ന്ധം ഇ​വ​ര്‍​ക്കാ​ര്‍​ക്കെ​ങ്കി​ലു​മു​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. വെ​ള്ളം​വാ​ങ്ങാ​നാ​യാ​ണ് ബൊ​ലേ​റോ ജീ​പ്പി​ലു​ള്ള​വ​ര്‍ രാ​മ​നാ​ട്ടു​ക​ര​യി​ലേ​ക്ക് പോ​യ​തെ​ന്നാ​ണ് മ​റ്റു വാ​ഹ​ന​ത്തി​ലു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ വി​മാ​ന​താ​വ​ള​ത്തി​ന്റെ പ​രി​സ​ര​ത്തു​ള്ള ക​ട​ക​ളി​ലെ​ല്ലാം വെ​ള്ളം വി​ല്‍​പ്പ​ന​ക്കാ​യു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ല്‍ മാ​ത്രം രാ​മ​നാ​ട്ടു​ക​ര​യി​ലേ​ക്ക് തി​രി​ച്ച​തി​ല്‍ ചി​ല സം​ശ​യ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ ബൊ​ലേ​റോ വാ​ഹ​ന​ത്തി​ലു​ള്ള​വ​രു​ടെ പേ​രോ മ​റ്റു വി​വ​ര​ങ്ങ​ളോ…

Read More

അക്രമികളിൽനിന്ന് പോലീസിനും രക്ഷയില്ല; ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നി​ട​യി​ൽ പ​രി​ക്കേ​റ്റ​ത് 112 പോ​ലീ​സു​കാ​ര്‍​ക്ക്; ശ​ക്ത​മാ​യ നി​യ​മ​നി​ര്‍​മാ​ണം വേ​ണ​മെന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: നാ​ടി​നു സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും അ​ക്ര​മി​ക​ളി​ൽ​നി​ന്നു ര​ക്ഷ​യി​ല്ല. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​നി​ടെ കു​റ്റ​വാ​ളി​ക​ളി​ല്‍​നി​ന്ന് പ​രി​ക്കേ​റ്റ​ത് 112 പോ​ലീ​സു​കാ​ര്‍​ക്കാ​ണ്. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ക​ണ​ക്കാ​ണി​ത്. മ​റ​യൂ​രി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ മാ​സ്‌​ക് ധ​രി​ക്കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ ത​ല​യ്ക്കു ക​ല്ലു​കൊ​ണ്ട് ഇ​ടി​യേ​റ്റ മ​റ​യൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ജീ​ഷ് പോ​ള്‍ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. അ​ജീ​ഷ് പോ​ളി​ന്‍റെ ഇ​ട​തു ചെ​വി​യു​ടെ മേ​ല്‍​ഭാ​ഗ​ത്താ​ണ് ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മ​റ​യൂ​ര്‍ സി​ഐ ര​തീ​ഷി​നും ക​ല്ലേ​റു കൊ​ണ്ടി​രു​ന്നു. ഇ​ദേ​ഹ​ത്തി​ന്‍റെ ത​ല​യി​ല്‍ അ​ഞ്ചു കു​ത്തി​ക്കെ​ട്ടും ഇ​ട​തു​തോ​ളി​നു സ്ഥാ​ന​ഭ്രം​ശ​വു​മു​ണ്ടാ​യി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ലൈ​മാ​ന്‍ എ​ന്ന​യാ​ള്‍ അ​റ​സ്റ്റി​ലാ​യി. സ​മാ​ന​മാ​യ സം​ഭ​വ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്തും ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ ജി​ല്ല​യി​ല്‍ മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നേ​രേ​യാ​ണ് അ​ക്ര​മം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ മ​ണി​മ​ല സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ ഇ.​ജി. വി​ദ്യാ​ധ​ര​ന് വെ​ട്ടേ​ല്‍​ക്കു​ക​യു​ണ്ടാ​യി.…

Read More

സ്ത്രീധനം വീണ്ടും വില്ലനാകുമ്പോൾ; കൊല്ലത്ത് ഇരുപത്തിനാലുകാരി ഭർതൃ വീട്ടിൽ തൂങ്ങിയ നിലയിൽ; മർദനത്തിൽ പരിക്കേറ്റ ദൃശ്യങ്ങൾ വീട്ടുകാരുടെ പക്കൽ ;കൊ​ല​പാ​ത​ക​മെ​ന്ന് ബ​ന്ധു​ക്ക​ൾ

  കൊ​ല്ലം: ശാ​സ്താം​കോ​ട്ട​യ്ക്ക​ടു​ത്ത് ശാ​സ്തന​ട​യി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നി​ല​മേ​ൽ കൈ​തോ​ട് സ്വ​ദേ​ശി​നി വി​സ്മ​യ (24) ആ​ണ് മ​രി​ച്ച​ത്. സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ർ​ന്നു​ള്ള കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ വ​ച്ച് മ​ർ​ദ്ദ​ന​മേ​റ്റെ​ന്നു കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം വി​സ്മ​യ ബ​ന്ധു​ക്ക​ൾ​ക്ക് വാ​ട്ട്സ്ആ​പ്പ് സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ദൃ​ശ്യ​ങ്ങ​ളും ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ യു​വ​തി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് ബ​ന്ധു​ക്ക​ൾ വീ​ട്ടി​ൽ എ​ത്തു​ന്ന​തി​ന് മു​മ്പ് മൃ​ത​ദേ​ഹം ഇ​വി​ടെ​നി​ന്നും മാ​റ്റി​യെ​ന്നും യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. കൊ​ല്ലം റൂ​റ​ൽ എ​സ്പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Read More

ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ അമ്പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത് ! വിമര്‍ശനവുമായി ജോയ് മാത്യു…

മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും തമ്മിലുള്ള വാഗ്വാദമാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയം. നിരവധി ആളുകള്‍ കോവിഡും അതിന്റെ അനന്തര ഫലങ്ങളും മൂലം നട്ടംതിരിയുമ്പോള്‍ പല മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഈ രാഷ്ട്രീയ നേതാക്കളുടെ വീരസ്യങ്ങള്‍ പൊലിപ്പിച്ചു കൊടുക്കുന്നതില്‍ താല്‍പര്യം കാട്ടുന്നു എന്നതാണ് യാഥാര്‍ഥ്യം. ഈ അവസരത്തില്‍ പിണറായി-സുധാകരന്‍ പോരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് സംവിധായകനും നടനുമായ ജോയ് മാത്യു. ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ അമ്പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത് എന്നാണ് ജോയ് മാത്യുവിന്റെ വിമര്‍ശനം. ജോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ… ജീവിക്കാന്‍ വഴികാണാതെ ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ അമ്പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും. ഇന്ത്യന്‍ ജനതയ്ക്ക് മൊത്തത്തിലാണെങ്കിലും…

Read More

വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെ കൈകാര്യം ചെയ്യാന്‍ ‘ക്വട്ടേഷന്‍’ നല്‍കി വീട്ടമ്മ ! യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍…

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനായി യുവാവിനെതിരേ ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മ പിടിയില്‍. ക്വട്ടേഷന്‍ സംഘത്തിലെ രണ്ടു പേരും ഇവര്‍ക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്. ക്വട്ടേഷന്‍ സംഘം യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയും ഇവരില്‍ നിന്ന് മൊബൈലും സ്വര്‍ണവും കവരുകയുമായിരുന്നു. മയ്യനാട് സങ്കീര്‍ത്തനത്തില്‍ ലിന്‍സി ലോറന്‍സ് (ചിഞ്ചു റാണി-30), ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ വര്‍ക്കല അയിരൂര്‍ അഞ്ചുമുക്ക് ക്ഷേത്രത്തിനു സമീപം തുണ്ടില്‍ വീട്ടില്‍ അമ്പു (33), നെടുങ്ങോലം പറക്കുളത്ത് നിന്നു വര്‍ക്കല കണ്ണമ്പ പുല്ലാനികോട് മാനസസരസില്‍ താമസിക്കുന്ന അനന്ദു പ്രസാദ് (21) എന്നിവരെയാണ് ചാത്തന്നൂര്‍ ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണ (25), സുഹൃത്ത് വര്‍ക്കല കണ്ണമ്പ സ്വദേശി വിഷ്ണു പ്രസാദ് (22) എന്നിവരെയാണ് തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് അവശരാക്കി വഴിയില്‍ ഉപേക്ഷിച്ചത്. മര്‍ദനത്തിന് ഇരയായ വിഷ്ണു പ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷന്‍…

Read More

ഡിസിസി പുനഃസംഘടന; കോട്ടയത്ത് തലപ്പത്തെത്താൻ ഒരു ഡസനിലേറെ നേതാക്കൾ; എ, ​ഐ ഗ്രൂ​പ്പു​ക​ൾ​ക്കു പു​റ​മെ സ്വ​യം​പ്ര​ഖ്യാ​പി​ത ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്ത്

  കോ​ട്ട​യം: കെ. ​സു​ധാ​ക​ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ ഡി​സി​സി​യി​ലും പു​നഃ​സം​ഘ​ട​ന സാ​ധ്യ​മാ​കു​ന്ന​തോ​ടെ ജി​ല്ല കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ത​ല​പ്പ​ത്തെ​ത്താ​ൻ ഒ​രു ഡ​സ​നി​ലേ​റെ നേ​താ​ക്ക​ൾ രം​ഗ​ത്ത്.എ, ​ഐ ഗ്രൂ​പ്പു​ക​ൾ​ക്കു പു​റ​മെ സ്വ​യം​പ്ര​ഖ്യാ​പി​ത ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തു​ണ്ട്. ഇ​തി​ന് ഇ​വ​ർ സു​ധാ​ക​ര​ൻ ഗ്രൂ​പ്പ് എ​ന്ന നാ​മ​ക​ര​ണ​വും ന​ൽ​കി. കെ. ​സു​ധാ​ക​ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യ​പ്പോ​ൾ ത​ന്‍റെ പേ​രി​ൽ ഗ്രൂ​പ്പ് ആ​രം​ഭി​ക്ക​രു​തെ​ന്നു വ്യ​ക്ത​മാ​യ നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​ന​വു​മാ​യി ഒ​രു​വി​ഭാ​ഗം രം​ഗ​ത്തു​ണ്ട്. എ ​ഗ്രൂ​പ്പി​നോ​ട് അ​ഭി​മു​ഖ്യം പു​ല​ർ​ത്തു​ന്ന ഫി​ൽ​സ​ണ്‍ മാ​ത്യൂ​സ്, യൂ​ജി​ൻ തോ​മ​സ്, കു​ഞ്ഞ് ഇ​ല്ലം​പ​ള്ളി, ജോ​മോ​ൻ ഐ​ക്ക​ര, നാ​ട്ട​കം സു​രേ​ഷ്, തോ​മ​സ് ക​ല്ലാ​ട​ൻ, ജോ​ബി അ​ഗ​സ്റ്റി​ൻ അ​ടു​ത്ത​നാ​ളി​ൽ ഗ്രൂ​പ്പി​ൽ സ​ജീ​വ​മാ​യ സി​ബി ചേ​ന​പ്പാ​ടി, തോ​മ​സ് കൊ​ണ്ടോ​ടി ഐ ​ഗ്രൂ​പ്പു​കാ​രാ​യ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, ഫി​ലി​പ്പ് ജോ​സ​ഫ്, ജോ​സി സെ​ബാ​സ്റ്റ്യ​ൻ, ബി​ജു പു​ന്ന​ന്താ​നം, ജി. ​ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സി​ഡ​ന്‍റു സ്ഥാ​നം മോ​ഹി​ച്ചു…

Read More

ബ​ലേ ഭേ​ഷ്… ഇ​നി ഇ​തും കൂ​ടി​യേ ബാ​ക്കി​യു​ണ്ടാ​യി​രു​ന്നു​ള്ളൂ…! കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ സി​നി​മാ​നി​യ​മ ക​ര​ടി​നെ​തി​രെ പ്ര​തി​ക​രി​ച്ച് ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ മു​ര​ളി ഗോ​പി

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ സി​നി​മാ​നി​യ​മ ക​ര​ടി​നെ​തി​രെ പ്ര​തി​ക​രി​ച്ച് ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ മു​ര​ളി ഗോ​പി.​ ബ​ലേ ഭേ​ഷ്! ഇ​നി ഇ​തും കൂ​ടി​യേ ബാ​ക്കി​യു​ണ്ടാ​യി​രു​ന്നു​ള്ളൂ​വെ​ന്നാ​യി​രു​ന്നു മു​ര​ളി ഗോ​പി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്. ‘സേ ​നോ ടു‘ ​സെ​ന്‍​സ​ര്‍​ഷി​പ്പ് എ​ന്ന ഹാ​ഷ്ടാ​ഗോ​ടെ ആ​യി​രു​ന്നു മു​ര​ളി ഗോ​പി​യു​ടെ പ്ര​തി​ക​ര​ണം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് രാ​ജ്യ​ത്തെ സി​നി​മാ​നി​യ​മ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​തി​ന് കേ​ന്ദ്രം തീ​രു​മാ​നി​ച്ച​ത്. കേ​ന്ദ്ര​സ‍​ർ​ക്കാ​രി​ന് സി​നി​മ​ക​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്താ​ന്‍ അ​ധി​കാ​രം ന​ല്‍​കു​ന്ന​താ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തി​റ​ക്കി​യ ക​ര​ട് ബി​ല്‍. സി​നി​മ​ക്ക് സെ​ന്‍​സ​ര്‍ ബോ​ർ​ഡ് പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​കി​യാ​ലും സ​ര്‍​ക്കാ​രി​ന് ആ​വ​ശ്യ​മെ​ങ്കി​ല്‍ സി​നി​മ വീ​ണ്ടും പ​രി​ശോ​ധി​ക്കാ​ന്‍ ബി​ല്ലി​ലൂ​ടെ അ​ധി​കാ​രം ല​ഭി​ക്കും. ച​ട്ട വി​രു​ദ്ധ​മാ​യി എ​ന്തെ​ങ്കി​ലും ക​ണ്ടെ​ത്തി​യാ​ല്‍ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ‍് പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ല്‍​കി​യാ​ലും അ​ത് റ​ദ്ദാ​ക്കാ​ന്‍ സ​ർ​ക്കാ​രി​ന് സാ​ധി​ക്കും. ക​ര​ടി​ന്‍​മേ​ല്‍ സ‍​ർ​ക്കാ​ര്‍ ജ​നാ​ഭി​പ്രാ​യം തേ​ടി​യി​ട്ടു​ണ്ട്.

Read More

ആ​രോ​ഗ്യ​വും ശാ​ന്തി​യും ഉ​റ​പ്പാ​ക്കാ​ൻ യോ​ഗയ്ക്ക് കഴിയും; ആ​ത്മീ​യ​ത, മ​തം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി യോ​ഗ​യെ കാ​ണേ​ണ്ട​തി​ല്ലെന്ന് മു​ഖ്യ​മ​ന്ത്രി

  തി​രു​വ​ന​ന്ത​പു​രം: യോ​ഗ ശാ​സ്ത്രീ​യ​മെ​ന്നും ആ​രോ​ഗ്യ​വും ശാ​ന്തി​യും ഉ​റ​പ്പ് വ​രു​ത്താ​ൻ അ​തി​ന് ക​ഴി​യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ത്മീ​യ​ത, മ​തം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി യോ​ഗ​യെ കാ​ണേ​ണ്ട​തി​ല്ല. മ​ത​ത്തി​ന്‍റെ ക​ള്ളി​യി​ൽ ക​ണ്ടാ​ൽ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന് ഇ​തി​ന്‍റെ ഗു​ണ​ഫ​ലം ന​ഷ്ട​മാ​കു​മെ​ന്നും അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണ സ​ന്ദേ​ശ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ലോ​കം മു​ഴു​വ​ൻ കോ​വി​ഡി​നെ​തി​രെ പോ​രാ​ടു​മ്പോ​ള്‍ യോ​ഗ​യ്ക്കു​ള്ള പ്രാ​ധാ​ന്യം വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും രാ​വി​ലെ പ​റ​ഞ്ഞു. മ​ഹാ​മാ​രി മൂ​ലം ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി ഒ​രു പൊ​തു​പ​രി​പാ​ടി പോ​ലും സം​ഘ​ടി​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും യോ​ഗ​യോ​ടു​ള്ള താ​ത്പ​ര്യ​ത്തി​ൽ ഒ​ട്ടും കു​റ​വു വ​ന്നി​ട്ടി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വീ​ണി​ട​ത്തു നി​ന്നും തു​ണി​യി​ല്ലാ​തെ എ​ഴു​ന്നേ​റ്റ റ​ഷീ​ദി​നെ ഇ​വ​ര്‍..! സ്വ​ത്ത് ത​ർ​ക്കം; പി​താ​വി​നെ ന​ഗ്ന​നാ​ക്കി മ​ർ​ദി​ച്ച മ​ക​നും മ​രു​മ​ക​ളും അ​റ​സ്റ്റി​ൽ; സംഭവം പത്തനംതിട്ടയില്‍

പത്തനംതിട്ട: സ്വ​ത്ത് ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ പി​താ​വി​നെ ന​ഗ്ന​നാ​ക്കി മ​ര്‍​ദി​ച്ച മ​ക​നും മ​രു​മ​ക​ളും അ​റ​സ്റ്റി​ല്‍. പ​ത്ത​നം​തി​ട്ട വ​ല​ഞ്ചു​ഴി തോ​ണ്ട​മ​ണ്ണി​ല്‍ റ​ഷീ​ദ്(71)​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ മ​ക​ന്‍ ഷാ​ന​വാ​സ്, ഭാ​ര്യ ഷീ​ജ എ​ന്നി​വ​രെ പ​ത്ത​നം​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഷീ​ജ​യു​ടെ സ​ഹോ​ദ​ര​ന്‍ ഒ​ളി​വി​ലാ​ണ്. ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​റോ​ളം ഇ​വ​ര്‍ റ​ഷീ​ദി​നെ മ​ര്‍​ദി​ച്ചു. വീ​ണി​ട​ത്തു നി​ന്നും തു​ണി​യി​ല്ലാ​തെ എ​ഴു​ന്നേ​റ്റ റ​ഷീ​ദി​നെ ഇ​വ​ര്‍ വീ​ണ്ടും അ​ടി​ച്ചി​ട്ടു. ത​ട​യാ​ന്‍ ചെ​ന്ന നാ​ട്ടു​കാ​രെ ഇ​വ​ര്‍ അ​സ​ഭ്യം പ​റ​ഞ്ഞ് ഓ​ടി​ച്ചു​വി​ട്ടു. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി​യാ​ണ് റ​ഷീ​ദി​നെ ര​ക്ഷി​ച്ച​ത്. അ​യ​ല്‍​വാ​സി​ക​ള്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യം പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ഷാ​ന​വാ​സി​നെ​യും ഭാ​ര്യ​യേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

കു​ടും​ബ​ക്ഷേ​ത്ര​ത്തി​ല്‍ ര​ഹ​സ്യ​മാ​യി പൂ​ജ​; പ​ങ്കെ​ടു​ത്ത അ​റു​പ​തോ​ളം പേ​ര്‍​ക്ക് കോ​വി​ഡ്; മൂ​ന്നു​റോ​ളം പേ​ര്‍ സ്വയംനിരീക്ഷണത്തിൽ; സംഭവം കായംകുളത്ത്‌

കാ​യം​കു​ളം: കു​ടും​ബ​ക്ഷേ​ത്ര​ത്തി​ല്‍ ര​ഹ​സ്യ​മാ​യി ന​ട​ത്തി​യ പൂ​ജ​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് കോ​വി​ഡ്. കാ​യം​കു​ളം ന​ഗ​ര​സ​ഭ 41 -ാം വാ​ര്‍​ഡി​ലെ സ്വ​കാ​ര്യ കു​ടും​ബ​ക്ഷേ​ത്ര​ത്തി​ല്‍ ക​ഴി​ഞ്ഞ 13 ന് ​ആ​യി​രു​ന്നു സം​ഭ​വം. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്ഷേ​ത്ര അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ​യും ത​ന്ത്രി​ക്കെ​തി​രെ​യും കാ​യം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു. പൂജയുമായി ബന്ധപ്പെട്ട് പ്ര​ദേ​ശ​ത്തെ അ​റു​പ​തോ​ളം പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥിരീകരിച്ചത്. മൂ​ന്നു​റോ​ളം പേ​ര്‍ സ്വയംനിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെ​യ്തു. നി​യ​മ വി​രു​ദ്ധ​മാ​യി പൂ​ജ​യ്ക്ക് നേ​തൃ​ത്യം ന​ല്‍​കി​യ ക്ഷേത്ര സെ​ക്ര​ട്ട​റി അ​ട​ക്കം 27 കു​ടും​ബാ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ​യും പൂ​ജ ന​ട​ത്തി​യ ത​ന്ത്രി​ക്കും സ​ഹാ​യി​ക​ള്‍​ക്കു​മെ​തി​രേ​യു​മാ​ണ് കാ​യം​കു​ളം പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് കാ​യം​കു​ളം ന​ഗ​ര​സ​ഭ 41-ാം വാ​ര്‍​ഡ് പൂ​ര്‍​ണ്ണ​മാ​യും അ​ട​ച്ചി​ടു​ക​യും ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്.

Read More