കോട്ടയം: പനിയെത്തുടര്ന്നു വിട്ടുമാറാത്ത ചുമയുമായി കുട്ടികള് അടക്കമുള്ള നിരവധിപേര് ചികിത്സയില്.ദിവസങ്ങളായി തുടരുന്ന ചുമ ജാഗ്രതയോടെ ചികിത്സിച്ചില്ലെങ്കില് ന്യുമോണിയയ്ക്കു മുതല് ആസ്മയ്ക്കുവരെ കാരണമായേക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു. കുട്ടികളടക്കം നിരവധിപ്പേരാണു പനിയും ചുമയുമായി ആശുപത്രികളില് ചികിത്സ തേടിയെത്തുന്നത്. ഏതാനും ദിവസങ്ങള് കഴിയുമ്പോള് പനി മാറുമെങ്കിലും ചുമ ആഴ്ചകളോളം നീണ്ടുനിൽക്കുകയാണ്. റെസ്പിറേറ്ററി സിന്സിഷല് വൈറസ്, റൈനോ വൈറസ്, മെറ്റാന്യൂമോ വൈറസ് തുടങ്ങിയ വൈറസുകളാണു ചുമ മാറാതിരിക്കുന്നതിനു കാരണമെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും കൃത്യമായ കാരണങ്ങള് കണ്ടെത്താന് സാധിച്ചിട്ടില്ല.പകല് സമയത്തെ കടുത്ത ചൂടും വെയിലും രാത്രിയിലെ തണുപ്പുള്ള കാലാവസ്ഥയും ഓരോ ദിവസവും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും അന്തരീക്ഷ മലിനീകരണവുമാണു പനിക്കും ചുമയ്ക്കും പ്രധാനകാരണം. ആശുപത്രിയില് എത്തുന്ന കുട്ടികള് ഉള്പ്പെടെയുള്ളവര് ചുമ, ജലദോഷം, പനി, തൊണ്ടവേദന എന്നീ ലക്ഷണങ്ങളുമായിട്ടാണെത്തുന്നത്. നുറൂകണനാളുകളാണ് സര്ക്കാര് ആശുപത്രികളില് പനി ക്ലിനിക്കില് മാത്രം ചികിത്സ തേടിയെത്തുന്നത്. സ്വകാര്യ ആശുപത്രികളും പനിബാധിതരാല് നിറഞ്ഞു.അന്തരീക്ഷ…
Read MoreCategory: Top News
മുടിവെട്ടാൻ എത്തിയ എട്ടുവയസുകാരന്റെ ശരിരത്തിൽ പിടിച്ച് അപമര്യാദയായി പെരുമാറി; അടിമാലിയിൽ ഇതസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
അടിമാലി: അടിമാലിയില് മുടിവെട്ടാനെത്തിയ എട്ടു വയസുകാരനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില് ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്പ്രദേശ് മൂര്ഷിദാബാദ് സ്വദേശി അലിൻ (24) ആണ് പോലീസിന്റെ പിടിയിലായത്. അടിമാലി ടൗണില് മൂന്നാര് റോഡില് പ്രവര്ത്തിക്കുന്ന ബാര്ബര് ഷോപ്പില് എട്ടുവയസുകാരന് മുടിവെട്ടാന് എത്തിയപ്പോള് പ്രതി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പരാതിക്കിടവരുത്തിയ സംഭവം നടന്നത്. ഇയാള്, കുട്ടിയുടെ ശരീരത്തു പിടിക്കുകയും അപമര്യാദയായി പെരുമാറിയെന്നുമുള്ള പരാതിയിൽ പോലീസ് കേസ് രജിസ്റ്റര് ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്സോ വകുപ്പ് ചുമത്തിയാണ് ഇയാള്ക്കെതിരേ കേസ് രജിസ്റ്റര് ചെയ്തത്.
Read Moreഉഷ അനുഭവിച്ച വേദനയ്ക്ക് ഒരു തരത്തിലുള്ള ന്യായീകരണവുമില്ല; വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഗുരുതര വീഴ്ച; നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ആലപ്പുഴയില് ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില് കത്രിക കുടുങ്ങിയ സംഭവത്തില് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ്. വിഷയം അറിഞ്ഞപ്പോള് തന്നെ പ്രാഥമിക റിപ്പോര്ട്ട് തേടിയതായി മന്ത്രി പറഞ്ഞു. മറ്റ് മെഡിക്കല് കോളജിലെ ഡോക്ടര്മാരെ ഉള്പ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കും. ഇവര് വിഷയം പരിശോധിക്കും. ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു തരത്തിലുള്ള ന്യായീകരണവുമില്ല. വിഷയത്തില് കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. ശസ്ത്രക്രിയ നടത്തി എന്ന് പറയപ്പെടുന്ന ഡോക്ടര് അഞ്ച് വര്ഷം മുന്പ് വിരമിച്ചിരുന്നു. ഡോക്ടര് സ്വകാര്യ പ്രാക്ടീസ് നടത്തിയോ എന്ന കാര്യം അറിയില്ല. വീട്ടമ്മ പറയുന്നതാണ് വിശ്വസിക്കുന്നത്. ബാക്കി അന്വേഷത്തിന്റെ കാര്യമായി വരട്ടെ. മെഡിക്കല് കോളജിലെ ഡോക്ടര്മാര് പുറത്ത് പ്രാക്ടീസ് ചെയ്യാന് പാടില്ലെന്നും മന്ത്രി വിശദീകരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്ഡ് നാല്പ്പതില്ച്ചിറ ഉഷാ ജോസഫ്(59) ആണ് ഡോക്ടര്മാരുടെ…
Read Moreപ്ലസ്ടു വിദ്യാർഥിനി ആൺ സുഹൃത്തുമായി വഴക്കിട്ടു; മരിക്കാൻ പോകുന്ന വിവരം കാമുകനെ അറിയിച്ചു; ഓടിയെത്തിയപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന അപർണയെ; തോളിൽ കിടത്തി ഓടിയെങ്കിലും…
തിരുവല്ല: തിരുവല്ലയിലെ കാവുംഭാഗം പെരിങ്ങോളില് പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ. പെരിങ്ങോൾ ചേമ്പാല തെക്കേതിൽ രമേശ് – അമ്പിളി ദമ്പതികളുടെ മകൾ അപർണ രമേശ് (17) ആണ് മരിച്ചത്. മോഡൽ പരീക്ഷയ്ക്കുശേഷം വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടിയെ വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ആൺസുഹൃത്തിനെ ഫോണിൽ വിളിച്ച് അറിയിച്ചശേഷമാണ് അപർണ ജീവനൊടുക്കിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മൂന്നോടെ വീട്ടിലെത്തിയ സുഹൃത്ത് ഷാൾ അറുത്ത് അപർണയെ തോളിലെടുത്ത് ഓടുമ്പോൾ ആണ് അയൽവാസികൾ പോലും സംഭവം അറിയുന്നത്. തുടർന്ന് സമീപവാസികൾ ചേർന്ന് പെൺകുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവ സമയം കുട്ടിയുടെ മുത്തശി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആൺസുഹൃത്ത് വായ്പൂര് സ്വദേശി ജാവേദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണപ്പെട്ട പെൺകുട്ടിക്കും സഹോദരനും ജാവേദ് മൊബൈൽ ഫോൺ വാങ്ങി…
Read Moreചോദിക്കുന്ന എല്ലാവർക്കും ബാർ; മദ്യപിക്കാനാണോ കേരളത്തിലേക്ക് ടൂറിസ്റ്റുകൾ വരുന്നത്; സമയം നീട്ടിയത് മുതലാളിമാരിൽ നിന്ന് പണം പിരിച്ചെടുക്കാനെന്ന് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: ചോദിക്കുന്ന എല്ലാവർക്കും പെട്ടിക്കട പോലെയാണ് സർക്കാർ ബാർ അനുവദിക്കുന്നതെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സംസ്ഥാനത്ത് ബാർ സമയം ഉയർത്തിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശോഭ. ബാർ സമയം നീട്ടിയത് ബാർ മുതലാളിമാരിൽ നിന്ന് പണം പിരിച്ചെടുക്കാനാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. ടൂറിസത്തിന് വേണ്ടിയാണ് ബാർ സമയം നീട്ടിയതെന്നാണ് എം.ബി.രാജേഷ് പറയുന്നത്. എന്നാൽ 18 കോടി ടൂറിസ്റ്റുകൾ വരുന്ന ഗുജറാത്തിൽ സമ്പൂർണ മദ്യ നിരോധനമാണെന്ന് അവർ വ്യക്തമാക്കി. കള്ള് കുടിക്കാനാണോ കേരളത്തിലേക്ക് ടൂറിസ്റ്റുകൾ വരുന്നതെന്ന് ചോദിച്ച ശോഭ, നാട് കാണാൻ വരുന്നവരെ എക്സൈസ് മന്ത്രി അപമാനിക്കുകയാണെന്നും പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിലും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു. ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണം ഫ്രീസറിലാണ്. കോടതി അത് നിരീക്ഷിക്കുമെന്നാണ് കരുതുന്നത്. വീണ്ടും കോടതിയോട് അപേക്ഷിക്കുന്നത് പൗരയെന്ന നിലയിലാണ്. ബിജെപിയുടെ ആഭ്യന്തര മന്ത്രി ഉണ്ടാകുന്നത് വരെ…
Read Moreവി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയ അനിൽകുമാറിന്റെ വീടിനുമുന്നിൽ റീത്ത്; ആശയ സംഘർഷം ജീവിതശൈലി; റീത്ത് വച്ചത് ഭീരുക്കളുടെ നടപടിയാണെന്ന് അനിൽകുമാർ
കണ്ണപുരം: എഴുത്തുകാരനും കണ്ണൂര് സര്വകലാശാല സ്റ്റുഡന്റ് സര്വീസസ് മുന് ഡീനുമായ വി.എസ്. അനില്കുമാറിന്റെ കണ്ണപുരത്തെ വീടിനുമുന്നില് അജ്ഞാതര് റീത്ത് വച്ചു. അന്തരിച്ച പ്രഫസർ എം.എന്. വിജയന്റെ മകനാണ് അനിൽ കുമാർ. ഇന്ന് പുലർച്ചെ അഞ്ചോടെ മകനെ ഫുട്ബോള് കോച്ചിംഗിന് വിടാൻ വാതിൽ തുറന്നപ്പോഴാണ് ഗേറ്റിനുസമീപം റീത്ത് വച്ചിരിക്കുന്നത് അനില് കുമാറിന്റെ ശ്രദ്ധയില്പ്പെട്ടത്. ഉടന് തന്നെ അദ്ദേഹം പോലീസിനെ വിവരമറിയിച്ചു. സംഭവത്തെ തുടര്ന്ന് കണ്ണപുരം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പയ്യന്നൂരിലെ സിപിഎം വിമതന് വി. കുഞ്ഞികൃഷ്ണന് രചിച്ച “നേതൃത്വത്തെ അണികള് തിരുത്തണം’ എന്ന പുസ്തകം ഏറ്റുവാങ്ങിയത് വി.എസ്. അനില്കുമാറായിരുന്നു. ഈ പുസ്തക പ്രകാശന ചടങ്ങില് പങ്കെടുത്തതിനപ്പുറം സിപിഎം നേതൃത്വത്തിന്റെ നിലപാടുകളെ സോഷ്യല് മീഡിയയിലൂടെയും മറ്റും അദ്ദേഹം നിരന്തരം വിമര്ശിക്കാറുണ്ടായിരുന്നു. ഭീഷണികളെ ഭയക്കുന്നില്ലെന്നും ആശയ സംഘർഷം ജീവിതശൈലിയാണും റീത്ത് വച്ചത് ഭീരുക്കളുടെ നടപടിയാണെന്നും അനിൽകുമാർ പ്രതികരിച്ചു.
Read Moreമോനോ, മോളോ? കുംഭത്തിലെ രേവതി നാളിൽ വരും … കുറഞ്ഞ വിലയിൽ സർക്കാർ ബ്രാൻഡി 21-ന് വിപണിയിലേക്ക്; പേര് ഇപ്പോഴും സസ്പെൻസിൽ
തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനും വിവാദങ്ങൾക്കും ഒടുവിൽ സംസ്ഥാന സർക്കാരിന്റെ പുതിയ ബ്രാൻഡി ഈ മാസം 21-ന് വിപണിയിലെത്തുന്നു. പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റലറിയിൽ ഉത്പാദിപ്പിക്കുന്ന ഈ മദ്യത്തിന്റെ പേര് ഇപ്പോഴും സസ്പെൻസായി തുടരുകയാണ്. ജനപ്രിയമായ ‘ജവാൻ’ റമ്മിന് പിന്നാലെ കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ബ്രാൻഡി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നീക്കം നടത്തുന്നത്. പുതിയ ബ്രാൻഡിക്ക് പേര് നിർദ്ദേശിക്കാൻ ബെവ്കോ നേരത്തെ പൊതുജനങ്ങൾക്ക് അവസരം നൽകിയിരുന്നു. മികച്ച പേര് നൽകുന്നവർക്ക് 10,000 രൂപ സമ്മാനവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന ഇത്തരം മത്സരങ്ങൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി എത്തിയതോടെ കാര്യങ്ങൾ തടസപ്പെട്ടു. പുതിയ ബ്രാൻഡിന്റെ പേരും ലോഗോയും പ്രഖ്യാപിക്കുന്നത് കോടതി താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. കോടതിയിൽ കേസ് എത്തിയതോടെ ഇത്തരമൊരു മത്സരത്തെക്കുറിച്ച് അറിയില്ലെന്ന നിലപാടാണ് ബെവ്കോ സ്വീകരിച്ചത്. ഇതേത്തുടർന്നാണ് പുതിയ പേര് അതീവ…
Read Moreവല്ലാത്തൊരു വിധി… വിവാഹത്തിന്റെ 41 ദിവസം ടോറസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം; വിവാഹത്തിനായി 2 മാസം മുമ്പാണ് അക്ഷയ് നാട്ടിലെത്തിയത്
കൊച്ചി: ടോറസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മാണിക്കമംഗലം തോട്ടകം കോന്നൂരാൻ വീട്ടിൽ വിത്സന്റെ മകൻ അക്ഷയ് (30) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.30 ഓടെ മറ്റൂരിലായിരുന്നു അപകടം. ടോറസ് ലോറി തട്ടി റോഡിലേക്ക് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടാലപ്പാട് തോട്ടങ്കര കുടുംബംഗം ഐശ്വര്യയാണ് ഭാര്യ. 41 ദിവസം മുമ്പായിരുന്നു അക്ഷയുടെ വിവാഹം. വിദേശത്തായിരുന്ന അക്ഷയ് രണ്ട് മാസം മുമ്പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. അമ്മ: ഷാലി, സഹോദരൻ: അനോൾഡ്. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിന് മാണിക്കമംഗലം സെന്റ് റോക്കീസ് പള്ളിയിൽ.
Read Moreഅവൻ മരിച്ചത് നിന്റെയൊക്കെ ദുർമന്ത്രവാദം കൊണ്ട്; അമ്മയേയും കുഞ്ഞിനെയും തീകൊളുത്തി കൊന്നു; ഗുരുതര പരിക്കേറ്റ് ഭർത്താവ് ചികിത്സയിൽ
ചായിബാസ: ബന്ധു മരിച്ചത് ദുർമന്ത്രവാദം മൂലമാണെന്ന് ആരോപിച്ച് ജാർഖണ്ഡിലെ കുമാർദംഗിയിൽ യുവതിയെയും ഒരു വയസുള്ള കുഞ്ഞിനെയും മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊന്നു. യുവതിയുടെ ഭർത്താവ് പൊള്ളലേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവിന്റെ ബന്ധു ചൊവ്വാഴ്ചയാണ് മരിച്ചത്. അന്നു രാത്രി പന്ത്രണ്ടോളം പേർ ഇവരുടെ വീട്ടിലെത്തി. മരണത്തിനു കാരണം ദുർമന്ത്രവാദമാണെന്ന് ആരോപിച്ചുള്ള ബഹളത്തിനിടെ കുഞ്ഞിനെ കൈയിലെടുത്തുനിന്നിരുന്ന യുവതിയുടെ ശരീരത്തിൽ ആൾക്കൂട്ടം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
Read Moreമിടുക്കിയാണ് അവൾ… വനത്തിൽ ഇലകൾ ശേഖരിക്കുന്നതിനിടെ കരടിക്ക് മുന്നിൽ അകപ്പെട്ടു; ഭർത്താവിനെ ആക്രമിച്ച കരടിയെ പ്രത്യാക്രമണത്തിലൂടെ കീഴ്പ്പെടുത്തി ഭാര്യ
ഭുവനേശ്വർ: മനോദൈര്യം കൈവിടാതെ, ഭർത്താവിനെ ആക്രമിച്ച കരടിയെ പ്രത്യാക്രമണത്തിലൂടെ പരിക്കേൽപ്പിച്ച് കാട്ടിലേക്ക് ഓടിച്ച് ഭാര്യ. ഒഡീഷയിലെ മയൂർഭഞ്ചിലുള്ള കരഞ്ചിയയിലെ മിലു ഗ്രാമത്തിലാണ് സംഭവം. മാൽഡെ സോറനും ഭാര്യ ലിലി സോറനും നേരെയാണ് കരടിയുടെ ആക്രമണം ഉണ്ടായത്. ദമ്പതികൾ കാടിനോട് ചേർന്ന പ്രദേശത്ത് ഇലകൾ ശേഖരിക്കുന്നതിനിടെയാണ് ആറു കരടികളുടെ മുന്നിൽപ്പെട്ടതെന്ന് കരഞ്ചിയ ഫോറസ്റ്റ് റേഞ്ചർ പ്രശാന്ത് കുമാർ സ്വയിൻ പറഞ്ഞു. കരടികളിലൊന്ന് പെട്ടെന്ന് മാൽഡെയെ ആക്രമിക്കുകയായിരുന്നു. കരടി അദ്ദേഹത്തെ കടിച്ചു കീറി ഗുരുതരമായി പരിക്കേൽപ്പിച്ചതോടെ ലിലി കരടിയെ നേരിട്ടു. കോടാലി പോലുള്ള ഒരു ആയുധം ഉപയോഗിച്ച് ലിലി നടത്തിയ പ്രത്യാക്രമണത്തിൽ പരിക്കേറ്റ കരടി കാട്ടിലേക്ക് പിൻവാങ്ങുകയായിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു. തലയോട്ടിയിലെ മുറിവുകൾ ഉൾപ്പെടെ മാൽഡെയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി മാൽഡെയെ കിയോഞ്ജർ ജില്ലയിലെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു.
Read More