തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് ടൗട്ടെ ചുഴലിക്കാറ്റായി മാറിയതിന് പിന്നാലെ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം. തിരുവനന്തപുരത്തിനും കൊല്ലത്തിനും പിന്നാലെ മലപ്പുറം, തൃശൂർ, കോഴിക്കോട്, കാസർഗോഡ് എന്നിവിടങ്ങളിൽ കടലാക്രമണം ശക്തമാണ്. നിരവധി വീടുകൾ തകർന്ന് കനത്ത നാശനഷ്ടം നേരിട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നൂറിലധികം പേരെ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ, സംസ്ഥാനത്ത് കാറ്റും മഴയും ശക്തമാകുകയാണ്. അഞ്ചു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരത്തും പാലക്കാട്ടും യെല്ലോ അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ തീവ്രമോ അതിതീവ്രമോ ആയ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം
Read MoreCategory: Top News
കോവിഡ് ബാധയെത്തുടര്‍ന്ന് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കും ! മാതൃകാപരമായ പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാള്…
കോവിഡ് ബാധിച്ച മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിശദീകരിക്കുന്നതിനായി ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രോഗ ബാധയെ തുടര്‍ന്ന് ഏറെ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് എല്ലാവരും കടന്നുപോകുന്നത്. പല കുടുംബങ്ങളിലും ഒന്നിലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിരവധി പേര്‍ക്ക് മാതാപിതാക്കളെ നഷ്ടമായി. അവരുടെ വേദന മനസ്സിലാക്കുന്നു. അവര്‍ക്ക് തുടര്‍ പഠനത്തിനും മറ്റുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ച്ചയായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,500 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 10 ന് ശേഷം ഇതാദ്യമായാണ് ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കണക്ക് 10,000 താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 35 ശതമാനത്തിലായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12…
Read Moreതലകുത്തി നിർത്തിച്ചം മുഖത്തടിച്ചും ഓട്ടിസം ബാധിച്ച കുട്ടിക്കുനേരെ പിതാവിന്റെ ക്രൂരമർദനം; മർദന ദൃശ്യം സഹിക്കാനാവില്ല; സുധീറിനെ പൊക്കി പോലീസ്
കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. കൊച്ചി മട്ടാഞ്ചേരി ചെറലായി കടവിൽ സ്വദേശി സുധീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പറഞ്ഞ കാര്യങ്ങൾ അനുസരിക്കാത്തതിനും വീട്ടിൽ നിന്ന് പുറത്ത് പോയതിനുമാണ് ഇയാൾ കുട്ടിയെ മർദിച്ചത്. വടികൊണ്ട് പലതവണ കുട്ടിയെ മർദിക്കുന്നത് കണ്ടതോടെ അമ്മ തടയാൻ ശ്രമിച്ചു. എന്നാൽ, സുധീർ പിന്മാറിയില്ല. കുട്ടിയെ ഒറ്റക്കാലിൽ നിർത്തി ചവിട്ടുകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തു. തലകുത്തി നിർത്തിക്കുകയും ചെയ്തു. മകനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അമ്മയാണ് മൊബൈൽ ഫോണിൽ പകർത്തിയത്. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഫോർട്ട് പോലീസ് വീട്ടിലെത്തി സുധീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Read Moreഈ സമയത്തും അര്‍ത്തിയുടെ പേരില്‍ തര്‍ക്കം വേണോ, അതും ആംബുലന്‍സിന്റെ കാര്യത്തില്‍ ? ആംബുലന്‍സ് കിട്ടിയില്ല; പിക്കപ് വാനില്‍ ആശുപത്രിയിലെത്തിച്ച കോവിഡ് രോഗി മരിച്ചു
കാസർഗോഡ്: പഞ്ചായത്ത് അതിര്‍ത്തിക്കു പുറത്തായതിന്റെ പേരില്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തില്‍നിന്ന് ആംബുലന്‍സ് ലഭിക്കാതെ പിക്കപ് വാനില്‍ ആശുപത്രിയിലെത്തിച്ച കോവിഡ് രോഗി മരിച്ചു. വെള്ളരിക്കുണ്ടിനു സമീപം കൂരാംകുണ്ട് സ്വദേശി സേവ്യര്‍ വട്ടംതടത്തില് (സാബു -57) ആണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചത്. വെള്ളരിക്കുണ്ട് ടൗണ്‍ പ്രദേശം ബളാല്‍ പഞ്ചായത്തിലും കഷ്ടിച്ച് മൂന്നു കിലോമീറ്റര്‍ മാത്രം അകലെയുള്ള കൂരാംകുണ്ട് കിനാനൂര്‍-കരിന്തളം പഞ്ചായത്തിലുമാണ്. സാബുവിന്റെ ഭാര്യ ആനിയും മകള്‍ റിയയും കോവിഡ് ബാധിതരായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം സാബുവിന് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ ജില്ലാതല കോവിഡ് ഹെല്പ് ഡെസ്കിലേക്കു വിളിച്ച് 108 ആംബുലന്‍സിന്റെ സേവനം ആവശ്യപ്പെട്ടത്. എന്നാല്‍ പരിശോധന കഴിയാത്തതുകൊണ്ട് സാബുവിന്റെ പേര് രോഗികളുടെ പട്ടികയില്‍ ഇല്ലെന്നും വെള്ളരിക്കുണ്ട് പിഎച്ച്സിയുടെ ആംബുലന്‍സ് കരിന്തളം പഞ്ചായത്തിലേക്കു നല്കാന് കഴിയില്ലെന്നുമായിരുന്നു മറുപടിയെന്ന് സാബുവിന്റെ ബന്ധു സജി എം. ജോര്‍ജ് പറയുന്നു. ഒടുവില്‍ വെള്ളരിക്കുണ്ട് ആരോഗ്യകേന്ദ്രത്തില്‍നിന്ന്…
Read MoreBut I Can…! എനിക്ക് കഴിയും…!കാൻസർ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു; നന്ദു അവസാനമായി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്…
കോഴിക്കോട്: കാൻസർ അതിജീവന പോരാളി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവ (27) അന്തരിച്ചു. കോഴിക്കോട് എംവിആർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കാന്‍സര്‍ മുക്തരുടെയും അതിനെതിരെ പൊരുതുന്നവരുടെയും കൂട്ടായ്മയായ ‘അതിജീവനം’ സംഘടനയുടെ മുഖ്യസംഘാടകനായിരുന്നു. കാൻസർ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായാണ് നന്ദുവിന്റെ മടക്കം. തന്റെ രോഗത്തെക്കുറിച്ചും, ചികിത്സയെക്കുറിച്ചുമൊക്കെ നന്ദു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. നന്ദുവിന്റെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും വീണ്ടും ശരീരത്തിന്റെ ഓരോ അവയവങ്ങളേയും കാൻസർ പിടി മുറുക്കുമ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ ഇങ്ങനെ ചിരിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്… അസഹനീയമായ വേദന ശരീരത്തെ കുത്തിക്കുത്തി നോവിക്കുമ്പോഴും ഇങ്ങനെ നിവർന്ന് നിന്ന് ജീവിതം പൊരുതാനുള്ളതാണെന്ന് പറയുവാൻ കഴിയുമോ സക്കീർ ഭായിക്ക്.. ഇനി പരീക്ഷിക്കുവാൻ മരുന്നുകൾ ബാക്കിയില്ല എന്ന് ഡോക്ടർമാർ പറയുമ്പോഴും സാരമില്ല സർ അവസാന നിമിഷം വരെയും നമുക്ക് ചെയ്യാനുള്ളതെല്ലാം ചെയ്യാം എന്നു പറഞ്ഞ് ഓരോ…
Read Moreലോക്ക് ഒന്ന്, ലോക്ക് രണ്ട്, ലോക്ക് മൂന്ന്… എന്താണ് ട്രിപ്പിൾ ലോക്ക്ഡൗണ്‍ ? ക്വാറന്റൈൻ ലംഘിച്ചാൽ കുടുംബാംഗങ്ങൾക്കെതിരെയും കേസ്; നേരത്തെ പരീക്ഷിച്ചു വിജയിച്ച നടപടി ഇങ്ങനെ…
തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ഏർപ്പെടുത്തുന്ന ത്രിതല സുരക്ഷാ സംവിധാനമാണ് ട്രിപ്പിൾ ലോക്ക്ഡൗണ്‍. കോവിഡ് രോഗികളുടെ എണ്ണമേറിയപ്പോൾ കാസർഗോഡ്, കണ്ണൂർ ജില്ലകളിലും പൊന്നാനിയിലുമൊക്കെ നേരത്തെ പരീക്ഷിച്ചു വിജയിച്ച നടപടിയാണ് നാലു ജില്ലകളിൽ ഏർപ്പെടുത്തുന്നത്. • ലോക്ക് ഒന്ന്: ജില്ലയിലെ വാഹനഗതാഗതവും പൊതുജനസഞ്ചാരവും കർശനമായി നിയന്ത്രിക്കും. അവശ്യ സർവീസുകൾക്കൊഴികെ എല്ലാവർക്കും ഈ നിയന്ത്രണങ്ങൾ ബാധകമാക്കും. പ്രധാന പാതകളിലെല്ലാം ചെക്പോസ്റ്റുകൾ സ്ഥാപിച്ച്, പരിശോധിച്ചു മാത്രമേ വാഹനങ്ങൾ കടത്തി വിടൂ. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെ നിയമനടപടി. വാഹനം പിടിച്ചെടുക്കും. മാസ്ക്, സാമൂഹിക അകലം തുടങ്ങി പതിവു പരിശോധനകളും നടപടിയും കൂടുതൽ ഊർജിതമാക്കുകയും കൂട്ടംകൂടുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യും. • ലോക്ക് രണ്ട് വൻ തോതിൽ കോവിഡ് റിപ്പോർട്ട് ചെയ്ത മേഖലകൾ, കണ്ടെയ്ൻമെന്റ് സോണുകൾ എന്നിവിടങ്ങളെ വിവിധ സോണുകളായി തിരിച്ചു നിയന്ത്രണങ്ങൾ വരും. ഇവിടെ നിന്ന് അകത്തേക്കും പുറത്തേക്കും പ്രവേശനം അനുവദിക്കില്ല. ഓരോന്നു മാത്രമുള്ള…
Read Moreഇനി പരിശോധനയില്ല! കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരെ ഡിസ്ചാർജ് ചെയ്യും; കോവിഡ് പരിശോധനാ രീതിയിൽ വരുത്തിയ മാറ്റങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനാ രീതിയിൽ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ആന്റിജന്‍ പരിശോധനയിൽ പോസിറ്റീവ് ആണെങ്കില്‍ തുടര്‍ന്ന് ആര്‍ടിപിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. ആന്റിജന്‍ പരിശോധനയിൽ പോസിറ്റീവായവരെയും രോഗിയായി പരിഗണിച്ച് ക്വാറന്റൈനിൽ വിടാനാണ് തീരുമാനം. ആശുപത്രികളില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യുന്നതിന് പരിശോധന നടത്തുന്ന രീതി ഒഴിവാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി മേഖലയിലും തീരദേശങ്ങളിലും പരിശോധന കൂടുതലായി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അത് കോവിഡ് ആണെന്ന് ഉറപ്പിച്ചുകൊണ്ട് എത്രയും പെട്ടെന്ന് സ്വയം ഐസലേഷനിലേക്ക് പോകാനും വാര്‍ഡ് മെമ്പറേയോ ആരോഗ്യപ്രവര്‍ത്തകരെയോ അറിയിക്കാനും പരിശോധന ന ടത്താനും എല്ലാവരും തയാറാവണം. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreടൗട്ടെ ചുഴലിക്കാറ്റ് രൂപംകൊണ്ടു! അഞ്ചു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; ചുഴലിക്കാറ്റ് മേയ് 18നോട് കൂടി ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നു പ്രതീക്ഷ; ജാഗ്രത പാലിക്കണം
തിരുവനന്തുപുരം: തെക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് ടൗട്ടെ ചുഴലിക്കാറ്റായി മാറി. ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് മേയ് 18നോട് കൂടി ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നാൽ ന്യൂനമർദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ കേരളത്തിൽ മേയ് 15 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്.…
Read Moreപിപിഇ കിറ്റിന് 273 രൂപ, സര്‍ജിക്കല്‍ മാസ്കിന് 3.90; കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ച് സർക്കാർ; പുതുക്കിയ വിലവിവരങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്കിന് ഉൾപ്പെട അമിത വില ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് നടപടി. അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് വില നിശ്ചയിച്ചത്. സാനിറ്റൈസറിനെയും വിലനിയന്ത്രണ പട്ടികയില്‍ കൊണ്ടുവന്നു. പിപിഇ കിറ്റിന് ഇനി പരമാവധി 273 രൂപ മാത്രമേ ഈടാക്കാന്‍ സാധിക്കു. എന്‍ 95 മാസ്കിന് 22 രൂപയും സര്‍ജിക്കല്‍ മാസ്കിന് 3.90 രൂപയുമാക്കി. അരലിറ്റര്‍ സാനിറ്റൈസറിന് പരമാവധി 192 രൂപ മാത്രമേ ഈടാക്കാൻ പാടുള്ളൂ. പുതുക്കിയ വില ◘പിപിഇ കിറ്റ്- 273◘എന്‍95 മാസ്ക്- 22 ◘ട്രിപ്പിള്‍ ലെയര്‍ (സര്‍ജിക്കല്‍ ) മാസ്ക്- 3.90◘ഫെയ്സ് ഷീല്‍ഡ്- 21 ◘ഡിസ്പോസിബിള്‍ ഏപ്രണ്‍- 12◘സര്‍ജിക്കല്‍ ഗൗണ്‍-65 ◘എക്സാമിനേഷന് ഗ്ലൗസ്- 5.75◘ഹാന്‍ഡ് സാനിറ്റൈസര്‍ (500എംഎല്)- 192 ◘ഹാന്‍ഡ് സാനിറ്റൈസര്‍ (200എംഎല്)- 98◘ഹാന്‍ഡ് സാനിറ്റൈസര്‍ (100എംഎല്)- 55 ◘സ്റ്റെറൈല്‍ ഗ്ലൗസ് ( ഒരു ജോഡി)-…
Read Moreഎങ്ങനെ രജിസ്റ്റര്‍ ചെയ്യണം? തിങ്കളാഴ്ച മുതൽ 18–45 പ്രായക്കാർക്ക് വാക്സിൻ; തിരക്കു കൂട്ടേണ്ട, എല്ലാവർക്കും വാക്സിൻ ലഭിക്കും; രജിസ്ട്രേഷന് വിവരങ്ങൾ അറിയാം…
തിരുവനന്തപുരം: ശനിയാഴ്ച മുതൽ 18–45 വയസ് പ്രായപരിധിക്കാർക്ക് വാക്സിനേഷനുള്ള രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച മുതൽ വാക്സിൻ നൽകിത്തുടങ്ങും. ഈ പ്രായത്തിലുള്ള അനുബന്ധരോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലെ മുന്‍ഗണന ലഭിക്കേണ്ടവര്‍ ശനിയാഴ്ച മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം. വാക്സിൻ എടുക്കാൻ തിരക്കു കൂട്ടേണ്ടതില്ലെന്നും എല്ലാവർക്കും വാക്സിൻ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഷീൽഡ് ആദ്യ ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞേ രണ്ടാമത്തെ ഡോസ് അനുവദിക്കൂ. എന്നാൽ കോവാക്സിൻ രണ്ടാമത്തെ ഡോസ് നാല്-ആറ് ആഴ്ചയ്ക്കുള്ളിൽ എടുക്കണം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയത്തിന്റെ പുതിയ നിർദേശം അനുസരിച്ചാണിത്. വാക്സിൻ എടുത്താലും മാസ്ക് ധരിക്കണം. വീടും പരിസരവും ശുചിയാക്കാനുള്ള പ്രവർത്തനം നടത്താൻ 16ന് ഡ്രൈഡേ ആചരിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെ രജിസ്റ്റര്‍ ചെയ്യണം? ◙18 വയസിനും 44 വയസിനും ഇടയിലുള്ളവരുടെ രജിസ്ട്രേഷന് കോവിന്‍…
Read More