തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ മെയ് 23 വരെ നീട്ടി. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ 16 ന് ശേഷം ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് രോഗവ്യാപനത്തിന്റെ തോത് കുറയാത്തതിനാലാണ് ലോക്ഡൗൺ നീട്ടിയത്. ഇന്ന് ചേർന്ന കോവിഡ് അവലോകനയോഗത്തിൽ ലോക്ഡൗൺ നീട്ടണമെന്ന് വിദഗ്ധ സമിതി ശിപാർശ ചെയ്തിരുന്നു. രോഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണമെന്നു മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ കാസർഗോഡ് നടപ്പാക്കിയതുപോലുള്ള കടുത്ത നിയന്ത്രണമായിരിക്കും ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലുണ്ടാവുക. ടിപിആർ നിരക്കിൽ കുറവ് വരാത്ത സാഹചര്യത്തിലാണിത്. കടുത്ത നടപടികളിലൂടെമാത്രമേ രോഗവ്യാപനത്തിന്റെ തോത് കുറച്ചുകൊണ്ടുവരുവാൻ സാധിക്കുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മെയ് മാസം കേരളത്തിന് അതിനിർണായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരമാവധി ശ്രദ്ധ പുലർത്തിയാൽ മരണം കുറച്ച് നിർത്താനാക്കും. മഴ ശക്തമായാൽ രോഗവ്യാപനം കൂടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് അവലോകന യോഗത്തിനു ശേഷം വാർത്താ…
Read MoreCategory: Top News
ശക്തമായ ഇടിമിന്നലുണ്ടാകും; കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ മുൻകരുതൽ സ്വീകരിക്കണം; മുന്നറിയിപ്പ് അവഗണിക്കരുത്…
തിരുവനന്തപുരം: മേയ് 14 മുതല്‍ 17 വരെ കനത്ത മഴയ്ക്കും കാറ്റിനും പുറമേ ശക്തമായ ഇടിമിന്നലുമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതൽ. ശക്തമായ മിന്നലുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കിൽ അപകടം സംഭവിക്കും. * ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടു കഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് മിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. * ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക. * ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും…
Read Moreലോക്ഡൗണ്‍ ഇളവ് ; പോലീസുകാരെ മലയാളത്തില്‍ പറഞ്ഞ് “പഠിപ്പിക്കണ’മെന്ന് ഡിജിപി; പോലീസുകാര്‍ക്കെതിരേ വ്യാപക പരാതി;പോലീസ് നടപടി കൂട്ടപലായനത്തിന് ഇടവരുത്തുമെന്ന് മുന്നറിയിപ്പ്
കെ. ഷിന്റുലാല്‍ കോഴിക്കോട്: ലോക്ഡൗണില്‍ സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ സംബന്ധിച്ച് പോലീസുകാരെ മലയാളത്തില്‍ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്ന് ഡിജിപി. എല്ലാവിധ സര്‍ക്കാര്‍ -സ്വകാര്യ നിര്‍മാണ പ്രവൃത്തികളും അനുവദിക്കപ്പെട്ടതാണെന്നും യാതൊരു കാരണവശാലും തടസപ്പെടുത്താന്‍ പാടുള്ളതല്ലെന്നും സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും പോലീസുകാര്‍ ഇത് പരസ്യമായി ലംഘിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ പോലീസ് മേധാവിമാര്‍ എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥര്‍ക്കായി മലയാളത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കണമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിറക്കിയത്. ഡിജിപിക്ക് വേണ്ടി ഹെഡ്ക്വാട്ടേഴ്സ് എഡിജിപിയാണ് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.പോലീസിന്റെ പരിശോധനക്കെതിരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വ്യാപകപരാതികളാണ് ഉയരുന്നത്. പോലീസ് ഓഫീസര്‍മാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വരെ തടസപ്പെടുത്തുകയാണ്. കൂടാതെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന ബസുകളും മറ്റു വാഹനങ്ങളും തടയുന്നുണ്ട്. ഇത് സംബന്ധിച്ച് വ്യാപക പരാതിയുണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ ഇത്തരം പ്രവൃത്തി മുന്‍ വര്‍ഷത്തേതുപോലെ അന്യസംസ്ഥാന…
Read Moreകോവിഡ് സര്‍ട്ടിഫിക്കറ്റ് പരിശോധന; റെയില്‍വേ പോലീസ് പ്രതിസന്ധിയിൽ; കേന്ദ്രീകൃത സംവിധാനം ഇല്ല ; മറ്റു വകുപ്പുകള്‍ കൈയൊഴിഞ്ഞു
സീമ മോഹന്‍ലാല്‍കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കേരളത്തിലേക്കും പുറത്തേക്കും എത്തുന്ന ട്രെയിന്‍ യാത്രികരുടെ പരിശോധന റെയില്‍വേ പോലീസിനു തലവേദനയാകുന്നു. യാത്രക്കാരുടെ കുറവുമൂലം സംസ്ഥാനത്തിന് അകത്തുള്ള ട്രെയിനുകളില്‍ പലതും വെട്ടിക്കുറച്ചിട്ടുണ്ട്. പക്ഷേ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും അവിടെനിന്നു വരുന്നതുമായ ട്രെയിനുകളില്‍ പ്രതിദിനം നൂറുകണക്കിന് യാത്രികരാണ് ഉള്ളത്. ഇങ്ങനെയുള്ള യാത്രികരുടെ കോവിഡ് സര്‍ട്ടിഫിക്കറ്റ് പരിശോധന നിലവില്‍ റെയില്‍വേ പോലീസാണ് ചെയ്യുന്നത്. പ്ലാറ്റ്ഫോം ഡ്യൂട്ടിക്കും മറ്റ് സുരക്ഷാ ഡ്യൂട്ടിക്കുമൊപ്പം ട്രെയിന്‍ യാത്രികരുടെ കോവിഡുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് പരിശോധനയും കൂടി ചെയ്യേണ്ടിവരുന്നതിനാല്‍ തങ്ങളുടെ ജോലി ഭാരം വര്‍ധിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ട്രെയിനില്‍ സംസ്ഥാനത്തേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ ഫലം പോലീസ് പരിശോധിക്കും. കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റില്ലാത്തവരുടെ വിവരങ്ങള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലിലേക്ക് കൈമാറും. ഇതെല്ലാം റെയില്‍വേ സ്റ്റേഷനുകളില്‍ നിലവില്‍ റെയില്‍വേ പോലീസാണ് ചെയ്യുന്നത്.…
Read Moreടൗട്ടേ ചുഴലിക്കാറ്റ് രൂപമെടുക്കുന്നു, മധ്യ- വടക്കൻ കേരളത്തിൽ ആശങ്ക! തണ്ണീർമുക്കം ബണ്ടിന്റഎ 90 ഷട്ടറുകളിൽ 30 എണ്ണം ഉയർത്തി; കേരളത്തിന് ആശങ്കയുടെ ദിനങ്ങൾ…
തിരുവനന്തപുരം: ന്യൂനമർദം ചുഴലിക്കാറ്റായി രൂപപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിന് ആശങ്കയുടെ ദിനങ്ങൾ. അതിതീവ്ര ന്യൂനമർദനം 16ന് ചുഴലിക്കാറ്റായി മാറുമെന്നാണ് വിലയിരുത്തൽ. തീരത്തിനോടടുത്തു രൂപപ്പെടുന്നതിനാൽ മധ്യ-വടക്കൻ കേരളത്തിൽ ഇതിന്റെ അലയൊലികൾ ശക്തമാകും. സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റ് ഉണ്ടാകാം. ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്നു റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ടൗട്ടേ ചുഴലിക്കാറ്റ് അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഞായറാഴ്ചയോടെ ടൗട്ടേ ചുഴലിക്കാറ്റാകും. മ്യാന്മറാണ് ചുഴലിക്കാറ്റിന് ഈ പേരു നിര്‍ദേശിച്ചത്. ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലിൽ ഇന്നു രാവിലെയോടെ രൂപപ്പെട്ട ന്യുനമര്‍ദം…
Read Moreകൊറോണയ്ക്കും ജീവിക്കാൻ അവകാശമുണ്ട്; വൈറസും നമ്മളെ പോലെ ഒരു ജീവിയാണെന്ന്ബിജെപി നേതാവ് ത്രിവേന്ദ്ര സിംഗ് റാവത്ത്
ന്യൂഡൽഹി: നമ്മളെ പോലെ കൊറോണ വൈറസിനും ജീവിക്കാൻ അവകാശമുണ്ടെന്ന് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ത്രിവേന്ദ്ര സിംഗ് റാവത്ത്. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ദാർശനികമായി ചിന്തിക്കുന്പോൾ കൊറോണ വൈറസും നമ്മളെ പോലെ ഒരു ജീവിയാണ്. അതിനാൽ ജീവിക്കാനുള്ള അവകാശം കൊറോണ വൈറസിനും ഉണ്ട്. നമ്മൾ മനുഷ്യർ ഏറ്റവും ബുദ്ധിമാൻമാരാണെന്ന് കരുതുകയും കൊറോണയെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതേ സമയം തന്നെ വൈറസ് നിരന്തരം ജനിതക മാറ്റത്തിന് വിധേയമാകുകയും ചെയ്യുന്നു- ഇതായിരുന്നു ത്രിവേന്ദ്രയുടെ പ്രസ്താവന. സംഭവം വിവാദമായതോടെ ത്രിവേന്ദ്രയ്ക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയയിൽ ട്രോൾ പൂരമാണ്. കേന്ദ്രസർക്കാർ പുതുതായി നിർമിക്കുന്ന സെൻട്രൽ വിസ്തയിൽ കൊറോണയ്ക്ക് അഭയം നൽകണമെന്നാണ് ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Read Moreക്ഷമിക്കണം… ധീരയായ പെൺകുട്ടിയെ നമുക്ക് നഷ്ടമായിരിക്കുന്നു, അവൾക്ക് 30 വയസ് പ്രായമേ ഉള്ളൂ..! ഒടുവില്‍ ആ യുവതിയും മരണത്തിന് കീഴടങ്ങി; പങ്കുവച്ച് ഡോക്ടര്‍
കോവിഡ് ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ആവശ്യപ്രകാരം ഡോക്ടര്‍ പാട്ട് വെച്ചുകൊടുത്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഡോ. മോണിക്ക ലൻഗെഹ് എന്ന ഡോക്ടർ തന്റെ ട്വിറ്ററിൽ പങ്കുവച്ച ഒരു വീഡിയോയാണ് വൈറലായത്. ‘ലവ് യൂ സിന്ദഗി…’ എന്ന ഗാനമാണ് യുവതി ആസ്വദിക്കുന്നത്. ‘അവൾക്ക് 30 വയസ് പ്രായമേ ഉള്ളൂ. ഐസിയു കിടക്ക കിട്ടാത്തതിനാൽ കോവിഡ് എമർജൻസി വിഭാഗത്തിൽ കഴിഞ്ഞ 10 ദിവസമായി ഞങ്ങൾ അവളെ പരിചരിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവൾ കഴിയുന്നത്. നല്ല മനക്കരുത്തുള്ള ശക്തയായ സ്ത്രീയാണ് അവൾ. പാട്ട് വയ്ക്കാമോ എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ സന്തോഷത്തോടെ സമ്മതിച്ചു. പാഠം: പ്രതീക്ഷ ഒരിക്കലും കൈവിടരുത്’- എന്ന ക്യാപ്ഷനോടയൊണ് വീഡിയോ ഡോക്ടര്‍ പങ്കുവച്ചത്. ഒടുവില്‍ ആ യുവതിയും മരണത്തിന് കീഴടങ്ങി. വീഡിയോ പങ്കുവെച്ച ഡോക്ടറാണ് യുവതിയുടെ മരണവിവരം മേയ് 13ന് ട്വിറ്ററിലൂടെ അറിയിച്ചത്. ‘ക്ഷമിക്കണം, ധീരയായ പെൺകുട്ടിയെ…
Read Moreഫോട്ടോഷോപ്പ് ഒക്കെ ചെയ്യുമ്പോ വൃത്തിക്കു ചെയ്യണം കേട്ടോ..? മണിക്കുട്ടന്റെ പാസ്പോര്‍ട്ടിലെ പ്രായം തിരുത്തി പ്രചരിപ്പിച്ചു; നിയമനടപടിയുമായി കുടുംബം
നടന് മണിക്കുട്ടന്റെ പ്രായം എഡിറ്റ് ചെയ്തുള്ള പാസ്പോര്‍ട്ടിന്റെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടിക്ക് ഒരുങ്ങി കുടുംബം. മണിക്കുട്ടന് 39 വയസ്സുണ്ടെന്ന രീതിയില്‍ എഡിറ്റ് ചെയ്താണ് പാസ്പോര്‍ട്ടിന്റെ ചിത്രം. ഇതിനെതിരെ മണിക്കുട്ടന്റെ സുഹൃത്തും നടി ശരണ്യയുടെ ഭര്‍ത്താവുമായ അരവിന്ദ് കൃഷ്ണന് രംഗത്തെത്തി. അരവിന്ദാണ് കുടുംബം നിയമ നടപടിക്ക് ഒരുങ്ങുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം പ്രിയപ്പെട്ട ബിഗ് ബോസ്സ് ആർമി, നേവി, എയർഫോഴ്സ് കാരെ, രാവിലെ മുതൽ കിടന്നു കറങ്ങുന്ന ഒരു ഫോർവേഡ് ആണ് @manikuttantj യുടെ പാസ്സ് പോർട്ട് എന്നും പറഞ്ഞു. ഫോട്ടോഷോപ്പ് ഒക്കെ ചെയ്യുമ്പോ വൃത്തിക്കു ചെയ്യണം കേട്ടോ.. ഒറിജിനൽ ഡേറ്റ് of ബർത്ത് ഉള്ളത് കൂടെ ചേർക്കുന്നു. പിന്നെ പാസ്പോർട്ട് എന്നത് ഒരു ഓഫീഷ്യൽ ഐഡി കാർഡ് ആണ്.. അത് എഡിറ്റ് ചെയ്യുന്നത് നിയമപരമായി തെറ്റാണു എന്നാണ് എന്റെ അറിവ്.. അത് കൊണ്ട്…
Read Moreരാജൻ.പി.ദേവിന്റെ മരുമകളുടെ മരണം! ഭർത്താവിനെതിരെ പരാതിയുമായി ഭാര്യയുടെ ബന്ധുക്കൾ; സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: നടൻ രാജൻ.പി.ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി ഭാര്യയുടെ ബന്ധുക്കൾ രംഗത്ത്. രാജൻ.പി. ദേവിന്റെ മകൻ ഉണ്ണി.പി. ദേവിന്റെ ഭാര്യയും തിരുവനന്തപുരം സ്വദേശിനിയുമായ പ്രിയങ്കയുടെ മരണത്തിലാണ് ബന്ധുക്കൾ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ തന്നെ ഉണ്ണി നിരവധി തവണ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് കാട്ടി നേരത്തെ പ്രിയങ്കയും സഹോദരനും വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ മർദിക്കുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഈ പരാതി അങ്കമാലി പോലീസിന് കൈമാറിയിരുന്നുവെന്ന് വട്ടപ്പാറ പോലീസ് പറഞ്ഞു. ഉണ്ണി.പി. ദേവും പ്രിയങ്കയും അങ്കമാലിയിലായിരുന്നു നേരത്തെ താമസിച്ചിരുന്നത്. ബുധനാഴ്ച ഉച്ചക്കാണ് പ്രിയങ്കയെ വെമ്പായത്തെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെത്തുടർന്ന് അങ്കമാലിയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെന്പായത്തെ സ്വന്തം വീട്ടിലെത്തിയത്. മരണത്തിന് തലേ ദിവസമാണ് പ്രിയങ്ക വട്ടപ്പാറ…
Read Moreമൂന്നു ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു;ആലപ്പുഴ മുതൽ വയനാട് വരെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. തിരുവനന്തപുരത്ത് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതൽ വയനാട് വരെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്ന അലർട്ടിൽ മാത്രമാണ് മാറ്റം വന്നിട്ടുള്ളത്. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ശനിയാഴ്ചത്തേക്ക് പ്രഖ്യാപിച്ച് റെഡ് അലർട്ടിൽ മാറ്റമില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശനിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴയ്ക്കും കടൽക്ഷോഭത്തിനും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ന്യൂനമർദം ഇന്ന് അതിതീവ്രമാകും. ശനിയാഴ്ച രാത്രിയോടെ ചുഴലിക്കാറ്റായി മാറും. കേരളത്തിന്റെ തീരത്ത് നിന്ന് അഞ്ചൂറ് കിലോമീറ്ററിനും ആയിരം കിലോമീറ്ററിനും ഇടയിലാണ് ഇപ്പോൾ ന്യൂനമർദ്ദം. വൈകിട്ടോടെ ന്യൂനമർദ്ദത്തിന്റെ സഞ്ചാര പാതയിൽ വ്യക്തത വരും. നിലവിലെ കണക്ക് കൂട്ടലനുസരിച്ച് ഗുജറാത്ത് തീരത്ത് കരതൊടാനാണ് സാധ്യത. മുൻകരുതൽ സ്വീകരിക്കാൻ…
Read More