തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ നിലവിലെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. പക്ഷേ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വ്യാപകമായി അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ടെ ന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ നിരോധനം തുടരുകയാണ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്രമോ അതിശക്തമോ ആ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ…
Read MoreCategory: Top News
ആണ്ടവന് തുണ..! വൈപ്പിനിൽനിന്നുപോയ മത്സ്യബന്ധനബോട്ട് ലക്ഷദ്വീപ് തീരത്ത് മുങ്ങി; എട്ട് പേർ അപകടത്തിൽപ്പെട്ടതായാണ് സൂചന
കൊച്ചി: ശക്തമായ മഴയിലും കാറ്റിലും വൈപ്പിനിൽനിന്നുപോയ മത്സ്യബന്ധനബോട്ട് ലക്ഷദ്വീപിന് സമീപം കടലിൽ മുങ്ങി. എട്ട് പേർ അപകടത്തിൽപ്പെട്ടതായാണ് സൂചന. കോസ്റ്റ്ഗാർഡ് തെരച്ചിൽ ആരംഭിച്ചു. നാഗപട്ടണം ഒഡീഷ സ്വദേശികളായ നാല് പേർ വീതമാണ് ബോട്ടിലുണ്ടായിരുന്നത്. തമിഴ്നാട്ടിൽനിന്നുള്ള “ആണ്ടവന് തുണ’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഈ മാസം ഒന്നാം തീയതിയാണ് വൈപ്പിനിൽനിന്ന് ബോട്ട് പുറപ്പെട്ടത്. ലക്ഷദ്വീപിന്റെ വടക്ക്പടിഞ്ഞാറൻ തീരത്താണ് ബോട്ട് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്. ബോട്ടലുണ്ടായിരുന്ന മൂന്നുപേരെ മറ്റ് രണ്ട് ബോട്ടുകളില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.മറ്റുള്ളവരെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കോസ്റ്റ് ഗാര്‍ഡ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Read Moreട്രിപ്പിൾ ലോക്ഡൗൺ ഞായറാഴ്ച അർധരാത്രി മുതൽ! നിയന്ത്രണം ലംഘിച്ചാൽ കടുത്ത നടപടി; ഡ്രോൺ ഉപയോഗിച്ച് ആകാശ നിരീക്ഷണവും; ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കുക…
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ നാല് ജില്ലകളിൽ ഞായറാഴ്ച അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ഡൗൺ. തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂർ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ. നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താൻ നാല് ജില്ലകളിലായി പതിനായിരം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലകളെ സോണുകളായി തിരിച്ച് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകും. ഡ്രോൺ ഉപയോഗിച്ച് ആകാശ നിരീക്ഷണവും നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ക്വാറന്റൈൻ ലംഘിക്കുന്നവർക്കും സഹായം ചെയ്യുന്നവർക്കെതിരെയും ശക്തമയ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ ഭക്ഷണം ആവശ്യമുള്ളവർക്ക് വാർഡ് സമിതികൾ ഭക്ഷണം നൽകും. ഇതിനായി കമ്യൂണിറ്റി കിച്ചൻ ജനകീയ ഹോട്ടലുകൾ എന്നിവ പ്രവർത്തിപ്പിക്കും. മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ എന്നിവ തുറക്കും. പാൽ, പത്രം എന്നിവ രാവിലെ ആറിന് മുൻപ് വീടുകളിൽ എത്തിക്കണം. വീട്ടുജോലിക്കാർ, ഹോംനഴ്സ്, പ്ലംബർ, ഇലക്ട്രീഷൻ തുടങ്ങിയവർക്ക് ഓൺലൈൻ പാസ് വാങ്ങി യാത്ര…
Read Moreബ്ലാക് ഫംഗസിനു കാരണം സ്റ്റിറോയിഡിന്റെ അമിത ഉപയോഗം ? സ്റ്റിറോയിഡുകളുടെ ദുരുപയോഗം കര്‍ശനമായി തടയണമെന്ന് എയിംസ് ഡയറക്ടര്‍…
കോവിഡ് രോഗികളില്‍ മാരകമായ ബ്ലാക് ഫംഗസ് ബാധിക്കാനുള്ള പ്രധാനകാരണം സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗമാണെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. സ്റ്റിറോയ്ഡുകളുടെ ദുരുപയോഗം കര്‍ശനമായി തടയേണ്ടതുണ്ടെന്ന്, കേന്ദ്ര സര്‍ക്കാരിന്റെ പ്രതിദിന കോവിഡ് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മ്യൂക്കര്‍മൈക്കോസസിന് (ബ്ലാക്ക് ഫംഗസ്) പ്രധാന കാരണം സ്റ്റിറോയ്ഡുകളുടെ ദുരുപയോഗമാണ്. പ്രമേഹമുള്ളവരെ കോവിഡ് ബാധിക്കുകയും അവര്‍ക്കു സ്റ്റിറോയ്ഡുകള്‍ നല്‍കുകയും ചെയ്താല്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇതു തടയാന്‍ സ്റ്റിറോയ്ഡുകളുടെ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടത്. മ്യൂക്കര്‍മൈക്കോസിസ് മുഖത്തെയും നാസികയെയും കണ്ണിനെയും ബാധിക്കാം. അന്ധതയ്ക്കു വരെ അതു കാരണമാവും. തലച്ചോറിനെയും ശ്വാസകോശത്തെയും അണുബാധ പിടികൂടാനിടയുണ്ടെന്നും ഗുലേറിയ പറഞ്ഞു. കോവിഡ് കേസുകള്‍ കൂടുന്നതിനൊപ്പം ചികിത്സാ സംബന്ധമായ പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പലപ്പോഴും രണ്ടാമതു വരുന്ന അണുബാധയാണ് മരണത്തിനു കാരണമാവുന്നതെന്ന് എയിംസ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം അതിരൂക്ഷമായി…
Read Moreദുബായിൽ നിന്ന് പൾസ് ഓക്സിമീറ്റർ എത്തുന്നു; മെഡിക്കൽ കോളജ് ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ ഓക്സി മീറ്ററിന്റെ വില സാധാരണക്കാരനും താങ്ങാവുന്ന രീതിയിൽ
പേരൂർക്കട : ശരീരത്തിലെ ഓക്സിജൻ നില അറിയാൻ ഉപയോഗിക്കുന്ന പൾസ് ഓക്സിമീറ്റർ ഇനി കുറഞ്ഞ വിലയ്ക്ക് ലഭിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഭരണസമിതി ദുബായിൽ നിന്ന് കൂടുതൽ ഓക്സി മീറ്ററുകൾ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതോടെ മെഡിക്കൽ കോളജ് ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ ഇതിന്റെ വില 500 രൂപയ്ക്ക് താഴെ എത്തും. നിലവിൽ 750 രൂപയ്ക്കാണ് ഡ്രഗ് ബാങ്ക് വഴി വിൽപന നടത്തുന്നത്. അതേസമയം പുതിയ സ്റ്റോക്ക് എത്തുന്പോൾ മെഡിക്കൽ സ്റ്റോറുകൾ വഴി പൾസ് ഓക്സിമീറ്റർ വിൽപ്പന നടത്താൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്നും ഡ്രഗ് കൺട്രോളറുമായി നടത്തുന്ന ചർച്ചകൾക്കു ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പൊതുവിപണിയിൽ ഓക്സി മീറ്ററുകൾ എത്തിച്ചു കഴിഞ്ഞാൽ ഇവ കൃത്യമായ വിലയ്ക്കാണ് വിൽക്കുന്നത് എന്ന് ഉറപ്പുവരുത്താൻ സാധിക്കുന്ന ഒരു സംവിധാനം ഇതിനായി വേണ്ടിവരും. കേരളത്തിലെ 14…
Read Moreവീട്ടിലേക്കെന്നു പറഞ്ഞ് വിളിച്ചു വരുത്തിയ ഫേസ്ബുക്ക് സുഹൃത്ത് കൊണ്ടുപോയത് കാട്ടിലേക്ക് ! 48 മണിക്കൂറിനിടെ തന്നെ 25 പേര് ബലാല്‍സംഗം ചെയ്തെന്ന് യുവതിയുടെ പരാതി;ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
48 മണിക്കൂറിനുള്ളില്‍ തന്നെ 25 പേര് ബലാല്‍സംഗം ചെയ്തെന്ന് യുവതിയുടെ പരാതി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരേയാണ് യുവതി പരാതി നല്‍കിയത്. ഡല്‍ഹിയില്‍ വീട്ടുജോലി ചെയ്യുന്ന യുവതിയാണ് ഹരിയാണ ഹസന്‍പുര്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ യുവതിയുടെ ഫേസ്ബുക്ക് സുഹൃത്തായ സാഗര്‍ എന്നയാളെ അറസ്റ്റ് ചെയ്തെന്നും മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. മെയ് ആദ്യവാരമായിരുന്നു സംഭവം. നാല് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ താമസം ആരംഭിച്ച യുവതി ഇക്കഴിഞ്ഞ ജനുവരിയിലാണ് ഫേസ്ബുക്കിലൂടെ സാഗറിനെ പരിചയപ്പെടുന്നത്. പിന്നീട് അടുപ്പം വളര്‍ന്നതോടെ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് യുവാവ് യുവതിയോട് വിവാഹഭ്യര്‍ഥന നടത്തി. വിവാഹത്തിന് മുന്നോടിയായി തന്റെ മാതാപിതാക്കളെ പരിചയപ്പെടാന്‍ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതനുസരിച്ചാണ് മെയ് മൂന്നിന് യുവതി ഹൊദാല്‍ എന്ന സ്ഥലത്ത് എത്തിയത്. എന്നാല്‍ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകാതെ സാഗര്‍ രാംഘട്ട് ഗ്രാമത്തിലെ വനത്തിലേക്കാണ്…
Read Moreമഴയുടെ സംഹാര താണ്ഡവം! ഒമ്പതു ജില്ലകളിൽ റെഡ് അലർട്ട്; ജലനിരപ്പ് ഉയർന്നതിനാൽ ഡാമുകൾ പലതും തുറന്നു; മണിമല, അച്ചന്‍കോവില്‍ നദികളിൽ പ്രളയസാധ്യത
കൊച്ചി: മഴ ശക്തമായതിനെ തുടർന്ന് സംസ്ഥാനത്തെ ഒമ്പതു ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പും നൽകി. അതേസമയം, അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരളത്തിലെ വടക്കൻ ജില്ലകളിൽ വരുന്ന മണിക്കൂറിൽ കാറ്റും മഴയും ഇനിയും ശക്തിപ്പെടുമെന്നും ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ദുരന്ത നിവരാണ സേന അറിയിച്ചു. ഇതിനിടെ കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് പലയിടത്തും കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ജലനിരപ്പ് ഉയർന്നതിനാൽ ഡാമുകൾ പലതും തുറന്നു. തീരപ്രദേശത്തും കാറ്റ് കനത്ത നാശനഷ്ടമാണ് വരുത്തിയത്. നിരവധി വീടുകൾ കടൽക്ഷോഭത്തിൽ തകർന്നു. നൂറിലധികം…
Read Moreടൗട്ടേ കണ്ണൂരിന് അരികെ; 24 മണിക്കൂറിനുള്ളിൽ ശക്തമാകും; മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ കാറ്റും മഴയും ; കരയെടുത്ത് കടൽ കയറുന്നു
തിരുവനന്തപുരം: ഇന്നലെ അർധരാത്രി ലക്ഷദ്വീപിനു സമീപം രൂപമെടുത്ത ടൗട്ടേ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തമാകും. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ടൗട്ട ഇന്നലെ രാത്രി 11.30 ഓടെയാണ് രൂപപ്പെട്ടത്. കണ്ണൂരിൽനിന്ന് 290 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ചുഴലിക്കാറ്റ്. ഇതു തീവ്ര ചുഴലിക്കാറ്റായി മാറി വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു മേയ് 18 ന് ഗുജറാത്ത് തീരത്തു കൂടി കരയിൽ പ്രവേശിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുൾമുനയിൽ വടക്കൻ കേരളംമധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ കാറ്റും മഴയും തുടരും. വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും ന്യൂനമർദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്തു…
Read Moreഅങ്ങനെ മ്മടെ കേരളം എത്തി… കുറ്റം പറയുവാന്ന് തോന്നരുത്… പാളിച്ച ഉണ്ടെങ്കിൽ തിരുത്തണം! കേരളാ അതിര്‍ത്തിയിലെ ചെക്കിംഗ് എന്ന തള്ള് പ്രഹസനം; കുറിപ്പ് വൈറലാകുന്നു
കേരളാ അതിര്‍ത്തിയിലെ ചെക്കിംഗ് പ്രഹസനമാണെന്നുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാകുന്നു. റവീഷ് നന്ദന് എന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് കുറിപ്പ് വന്നത്. ഹരിയാന, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ കടന്നാണ് കേരളത്തില്‍ എത്തിയത്. കടന്നുവന്ന സംസ്ഥാനങ്ങളില്‍ കൃത്യമായ പരിശോധയുണ്ടായിരുന്നു. എന്നാല്‍ മംഗലാപുരം ചെക്ക് പോസ്റ്റ് വഴി രാത്രി 8.30 ഓടെ കടന്ന തന്നോട് ആരും ഒന്നും ചോദിച്ചില്ലെന്ന് കുറിപ്പില്‍ പറയുന്നു പോസ്റ്റിന്റെ പൂര്‍ണരൂപം #ഞാൻ_കേരളത്തിൽ_എത്തി…#കേരളാ_ബോർഡറിലെ_ചെക്കിങ്_എന്ന_തള്ള്_പ്രഹസനമാണെന്ന്_മനസ്സിലായി*…👉🏻 #ഹിമാചലിൽ നിന്ന് യാത്ര തുടങ്ങി .. 👉🏻 #ഹരിയാനയിൽ പോലീസ് / ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചെക്ക് ചെയ്തു . RTPCR/അല്ലേൽ ഓൺലെയിൻ പാസ്സ് ഉണ്ടോ എന്ന് അന്നെഷിക്കുന്നു … ഒരു രജിസ്റ്ററിൽ വരുന്ന സ്ഥലം , പോകുന്ന സ്ഥലം , എത്ര ആൾക്കാർ , മൊബൈൽ നമ്പർ എഴുതി എടുക്കുന്നു. യാത്ര ചെയ്യാൻ അനുവദിക്കുന്നു . 👉🏻 #രാജസ്ഥാൻ പോലീസ്…
Read Moreകാനറ ബാങ്ക് തട്ടിപ്പ് ! പണത്തില്‍ ഭൂരിഭാഗവും ഉപയോഗിച്ചത് ഓണ്‍ലൈന്‍ റമ്മികളിയ്ക്ക്; ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത് 39 തവണ; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്…
പത്തനംതിട്ടയിലെ കാനറ ബാങ്ക് ശാഖയില്‍ നിന്ന് എട്ടുകോടിയിലേറെ രൂപ വെട്ടിച്ച് മുങ്ങിയ ജീവനക്കാരന് വിജീഷ് വര്‍ഗീസ് രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ കണ്ട് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രതയുണ്ടാകും. ഭാര്യയെയും രണ്ടും നാലും വയസ്സ് വീതമുള്ള മക്കളെയും ഒപ്പം കൂട്ടിയാണ് പ്രതി നാടുവിട്ടത്. ഇതില്‍ വിജീഷിനൊഴികെ മറ്റ് മൂന്നുപേര്‍ക്കും പാസ്പോര്‍ട്ട് ഇല്ല. പിടിക്കപ്പെടാതിരിക്കാനുള്ള അവസാനശ്രമമെന്ന നിലയില്‍ ഇയാള്‍ തനിച്ച് രാജ്യം വിടാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. അതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ജില്ലാ പോലീസ് മേധാവി ശിപാര്‍ശ ചെയ്തു. ബാങ്കുകളുമായി ബന്ധപ്പെട്ട ക്രമക്കേടും മൂന്ന് കോടിക്കുമേല്‍ നഷ്ടപ്പെട്ട സംഭവവുമായതിനാല്‍ സംഭവം സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ അന്വേഷണപരിധിയില്‍ വരുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി ആര്.നിശാന്തിനി പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്കി. ഇയാള്‍ പണത്തിന്റെ ഭൂരിഭാഗവും ഉപയോഗിച്ച് ഓണ്‍ലൈന്‍ റമ്മികളിയ്ക്കും ഓഹരി വിപണിയിലെ…
Read More