ഹത്രാസ്: ഉത്തര്‍പ്രദേശില്‍ പീഡനക്കേസ് പ്രതി ഇരയുടെ പിതാവിനെ വെടിവച്ചു കൊലപ്പെടുത്തി. ഹത്രാസ് ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. ഗൗരവ് ശര്‍മ എന്നയാളാണ് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയത്. 2018ല്‍ പീഡനക്കേസില്‍ ഗൗരവ് ശര്‍മ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ജാമ്യം ലഭിച്ച് ഇയാള്‍ പുറത്തിറങ്ങി. തിങ്കളാഴ്ച വൈകുന്നേരം ഗൗരവ് ശര്‍മയുടെ ഭാര്യയും ഒരു ബന്ധുവും വീടിന് സമീപമുള്ള ക്ഷേത്രത്തില്‍ പോയിരുന്നു. ഈ സമയം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും ക്ഷേത്രത്തിൽ എത്തിയിരുന്നു. ഇരുപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അച്ഛനും ഗൗരവ് ശര്‍മയും പ്രശ്നത്തില്‍ ഇടപെടുന്നത്. വാക്കേറ്റം രൂക്ഷമായതിനെ തുടര്‍ന്ന് പ്രകോപിതനായ ഗൗരവ് ശര്‍മ പെണ്‍കുട്ടിയുടെ അച്ഛന് നേരെ വെടിവച്ചു. ഗുരുതരമായ പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ ഗൗരവ് ശര്‍മയുടെ ഒരു ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read MoreCategory: Top News
പിണറായി വിജയന് ഭൂരിപക്ഷം കൂട്ടാൻ ധർമടത്ത് വ്യാപകമായി കള്ളവോട്ട് ചേർത്തു; മരിച്ചയാളുടെ വോട്ടുപോലും തള്ളാൻ ബിഎൽഒമാർ തയാറാകുന്നില്ല; യുഡിഎഫ്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് ഭൂരിപക്ഷം കൂട്ടാൻ ധർമടത്ത് വ്യാപകമായി കള്ളവോട്ട് ചേർത്തതായി യുഡിഎഫ് ധർമടം നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഇരട്ട വോട്ടുകൾ തള്ളുന്നതിന് ഫോറം ഏഴിൽ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ വോട്ട് തള്ളാൻ തയാറാകുന്നില്ല. ഈ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു. ആയിരക്കണക്കിന് കള്ളവോട്ടുകളാണ് ധർമടം നിയോജകമണ്ഡലത്തിലുള്ളത്. മരിച്ചവരുടെയും താമസം മാറിപ്പോയവരുടെയും വോട്ടുകൾ തള്ളാൻ രേഖാമൂലം തെളിവ് സഹിതം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും രാഷ്ട്രീയസമ്മർദംകൊണ്ട് വോട്ട് തള്ളുന്നില്ല. മുഖ്യമന്ത്രിക്ക് കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമുണ്ടാക്കാനുള്ള സിപിഎം ഗൂഢാലോചനയുടെ ഭാഗമാണിത്. നീക്കം ചെയ്യാൻ കൊടുത്ത അപേക്ഷയിൽ വോട്ടർമാരെ വിളിപ്പിക്കാതെ പരാതിക്കാരെ മാത്രം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിളിപ്പിക്കുകയാണ്. ധർമടത്തെ ഭൂരിഭാഗം ബിഎൽഒമാരും സിപിഎമ്മിന് വോട്ട് വർധിപ്പിച്ചുകൊടുക്കാനുള്ള കള്ളക്കളിക്ക് കൂട്ടുനിൽക്കുകയാണ്. മാത്രമല്ല വ്യാപകമായ രീതിയിൽ ഇരട്ട വോട്ടും ചേർത്തിട്ടുണ്ട്. വേങ്ങാട് പഞ്ചായത്തിലെ പറന്പായി…
Read Moreഇരയെ വിവാഹം ചെയ്യാമോ? ഞങ്ങള്‍ സഹായിക്കാം..! പോക്സോ കേസിലെ പ്രതിയോട് സുപ്രീം കോടതി; സംഭവം ഇങ്ങനെ…
ന്യൂഡൽഹി: പോക്സോ കേസിലെ പ്രതിയോട് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ. അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി പ്രതി സമര്‍പ്പിച്ച ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റീസിന്റെ വിചിത്ര പരാമർശം. മഹാരാഷ്ട്ര സ്വദേശി മോഹിത് ചവാനോടാണ് ചീഫ് ജസ്റ്റീസ് പരാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചത്. സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കുറ്റത്തിന് പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 2014-15 വർഷങ്ങളിൽ മോഹിത് ചവാൻ പതിനാറ് വയസുള്ള പെണ്‍കുട്ടിയെ മാനംഭംഗപ്പെടുത്തി എന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. ഇതോടെ കുട്ടിയെ വിവാഹം കഴിക്കാൻ പ്രതിക്കു സാധിക്കുമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. പരാതിക്കാരിയെ വിവാഹം ചെയ്യുമെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. ഇല്ലെങ്കിൽ നിങ്ങളുടെ ജോലി പോകും. ജയിലിലാകുകയും ചെയ്യും. നിങ്ങൾ ആ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് മാനഭംഗം…
Read Moreഅന്ന് മുതല്‍ എനിക്കയാളെ പേടിയാണ് ! ആള്‍ക്കൂട്ടങ്ങളില്‍, ബസ് സ്റ്റാന്‍ഡില്‍ ഒക്കെ ഇയാളെ കാണുമോ എന്ന് ഞാന്‍ ഭയന്നു; 14-ാം വയസില്‍ പു.ക.സ വൈസ് പ്രസിഡന്റ് ഗോകുലേന്ദ്രനില്‍ നിന്നും ഉണ്ടായ അതിക്രമങ്ങള്‍ വെളിപ്പെടുത്തി യുവ എഴുത്തുകാരി…
സമൂഹത്തില്‍ മാന്യതയുടെ മുഖംമൂടി അണിഞ്ഞു നില്ക്കുന്ന പലരും യഥാര്‍ഥത്തില്‍ വേട്ടക്കാരാണ്. പുറമെ സ്ത്രീപക്ഷത്ത് നില്ക്കുന്നതായി ഭാവിക്കുമെങ്കിലും അവസരം വന്നാല്‍ സ്ത്രീയെ പിച്ചിച്ചീന്താന്‍ തയ്യാറായി ഇരിക്കുന്നവരാണ് ഇവര്‍. നമ്മുടെ സമൂഹത്തില്‍ തന്നെ സാംസ്കാരിക നായകന്മാരുടെ മേലങ്കി അണിഞ്ഞിരിക്കുന്ന പലരും ഇത്തരത്തിലുള്ള ലൈംഗിക ദാരിദ്ര്യം പേറി നടക്കുന്ന വൈകൃതമായ മനസ്സിന് ഉടമകളാണ്. തന്റെ പതിനാലാം വയസില്‍ പു.ക.സ വൈസ് പ്രസിഡന്റും ബുക്ക്മാര്‍ക്ക് ഭാരവാഹിയുമായ എ ഗോകുലേന്ദ്രനില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് വന്ന യുവ എഴുത്തുകാരിയുടെ വാക്കുകള്‍ ഏവരിലും ഞെട്ടലുളവാക്കുന്നതാണ്. പത്തനംതിട്ട സ്വദേശിനിയായ പെണ്‍കുട്ടിയാണ് ഗോകുലേന്ദ്രന്റെ ലൈംഗികവൈകൃതങ്ങളെക്കുറിച്ച് ഫേസ്ബുക്കിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ കവിതയുടെയും എഴുത്തിന്റെയും ലോകത്ത് വിഹരിക്കേണ്ട പെണ്‍കുട്ടി ഇത്രയും നാള് ഭീതിയും അപമാനവും കാരണം ഉള്‍വലിഞ്ഞ് ജീവിക്കാന്‍ കാരണം ഗോകുലേന്ദ്രന്‍ എന്ന നരാധമനെക്കുറിച്ചുള്ള ഭീതി മൂലമാണെന്ന് വ്യക്തമാക്കുന്നതാണ് പെണ്‍കുട്ടിയുടെ വാക്കുകള്‍. ലോണ്‍ ബേഡ് എന്ന ഫേസ്ബുക്ക്…
Read Moreഇലന്തൂരിലെ ഓട്ടോഡ്രൈവറുടെ കൊലപാതകം: ഇരുപതുകാരൻ മകൻ നല്കിയ ക്വട്ടേഷനെന്ന് പോലീസ്; വീട്ടിൽ നിന്ന് അമ്മയേയും തന്നെയും ഇറക്കി വിട്ടതിലുള്ള വൈരാഗ്യം; ക്വട്ടേഷൻ നൽകിയത് കൈയും കാലും ഒടിക്കാൻ, പക്ഷേ സംഭവിച്ചത്…
പത്തനംതിട്ട: ഇലന്തൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ വെട്ടേറ്റു മരിച്ച സംഭവം കൊല്ലപ്പെട്ടയാളുടെ മകന് നല്കിയ ക്വട്ടേഷനെ തുടര്‍ന്നെന്നു സംശയം. കൊലപാതകവുമായി ബന്ധപ്പെട്ട് മകന് ഉള്‍പ്പെടെ ഏഴുപേര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ഇലന്തൂര്‍ ഈസ്റ്റ് ഭഗവതിക്കുന്ന് ക്ഷേത്രത്തിന് സമീപം പൂവപ്പള്ളില്‍ കിഴക്കേഭാഗത്ത് ഏബ്രഹാം കെ. ഇട്ടി (കൊച്ചുമോന്-52) കൊല്ലപ്പെട്ട കേസില്‍ മകന് റെബിന്(20), പ്രകാശ് കുമാര്‍ (47), അമ്പു (38), ഷാജി ചാക്കോ(52), സുജിത്ത് (39), വര്‍ഗീസ് ചെറിയാന് (രാജന്-55), അച്ചു വര്‍ഗീസ് (20) എന്നിവരാണ് അറസ്റ്റിലായത്. മകനും ഷാജി ചാക്കോയും ചേര്‍ന്ന് നല്കിയ ക്വട്ടേഷനാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നിഗമനം. ഭാര്യയെയും മക്കളെയും നിരന്തരമായി ശല്യം ചെയ്യുന്ന പിതാവ് ഏബ്രഹാം കെ. ഇട്ടിയുടെ കൈകാലുകള്‍ തല്ലി ഒടിക്കാനായിരുന്നു മകന്റെയും ബന്ധുവിന്റെയും ക്വട്ടേഷന്‍. എന്നാല്‍ സ്ഥലത്തെത്തിയ സംഘത്തില്‍ നിന്നു സംഭവം കൈവിട്ടുപോയപ്പോള്‍ തലയ്ക്കു പരിക്കേറ്റു താഴെ വീണ ഏബ്രഹാം രക്തം…
Read Moreദേശീയ നേതൃത്വം പറഞ്ഞു, കെ. സുരേന്ദ്രൻ മത്സരിക്കും; 40 മണ്ഡലങ്ങളിലെ സർവേയിൽ 20 ഇടങ്ങളില്‍ ഒന്നാമത്; ഏതു മണ്ഡലം വേണമെങ്കിലും തെരഞ്ഞെടുക്കാമെന്ന് നേതൃത്വം
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് മത്സരിക്കും. ബിജെപി ദേശീയ നേതൃത്വം സുരേന്ദ്രനോട് മത്സരിക്കാന്‍ നിര്‍ദേശിച്ചു. വിജയസാധ്യത നിലനില്‍ക്കുന്ന 40 മണ്ഡലങ്ങളില്‍ നടത്തിയ സര്‍വേകളില്‍ 20 മണ്ഡലങ്ങളിലും സുരേന്ദ്രനാണ് ഒന്നാമതെത്തിയത്. പൊതുജനാഭിപ്രായവും പാര്‍ട്ടി പ്രവര്‍ത്തകരുടെയും അണികളുടെയും അഭിപ്രായങ്ങളുമാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. സുരേന്ദ്രനുള്ള ജനകീയ പിന്തുണയെ തുടര്‍ന്നാണ് മത്സരരംഗത്ത് നിന്ന് വിട്ടുനില്‍ക്കരുതെന്ന് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയത്. സര്‍വേ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം നേതൃയോഗത്തിലും പിന്നീട് ദേശീയ നേതൃത്വത്തിനും കൈമാറിയിരുന്നു. തുടര്‍ന്നാണ് മത്സര രംഗത്തിറങ്ങാന്‍ സുരേന്ദ്രനോട് ആവശ്യപ്പെട്ടത്. സുരേന്ദ്രന് മത്സരരംഗത്തുണ്ടെങ്കില്‍ മണ്ഡലങ്ങളില്‍ ബിജെപിക്ക് വിജയം ഉറപ്പാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. ഈ സാഹചര്യത്തില്‍ 20 മണ്ഡലങ്ങളില്‍ ഏത് വേണമെങ്കിലും സുരേന്ദ്രന് തെരഞ്ഞെടുക്കാമെന്നും ദേശീയ നേതൃത്വം അറിയിച്ചു.വട്ടിയൂര്‍കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, ആറന്മുള, കോന്നി, പാലക്കാട്, മലമ്പുഴ, തൃശൂര്‍, മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നിവയുള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ്…
Read Moreസിനിമയിലും മിമിക്രിയിലും മാത്രമേ ചിരിക്കാറുള്ളൂ ! രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്; കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കലാകാരന്മാരുടെ ഉറവിടമെന്നു ചിന്തിക്കുന്നത് ശരിയല്ലെന്ന് ധര്മജന്…
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നടന് ധര്മജന് ബോള്‍ഗാട്ടി ആയിരിക്കുമെന്ന കാര്യം ഏകദേശം തീരുമാനമായിരിക്കുകയാണ്. പ്രാദേശികമായി വരുന്ന എതിര്‍പ്പുകളെ അവഗണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. തന്റെ സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറച്ച സാഹചര്യത്തില്‍ രാഷ്ട്രീയ പ്രസ്താവനകളുമായി ധര്‍മജനും കളം നിറയുകയാണ്. ഇതിനായി കാലങ്ങളായി കേരളം വെച്ചുപുലര്‍ത്തിയ ചില ധാരണകള്‍ തന്നെ മാറ്റുകയാണ് ധര്‍മ്മജനും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കലാകാരന്മാരുടെ ഉറവിടമെന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നും ഒരു സര്‍വ്വേ നടത്തിയാല്‍ ഏറ്റവും കൂടുതല്‍ കലാകാരന്മാര് ഉള്ളത് കോണ്‍ഗ്രസിലാണെന്നും ധര്മജന് വ്യക്തമാക്കി. കോണ്‍ഗ്രസ്സിലുള്ള കലാകാരന്മാരുടെ പേര് എടുത്ത് പറയില്ല. സിനിമയില്‍ നിന്ന് കൂടുതല്‍ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ധര്മജന് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. സിനിമയിലും മിമിക്രിയിലും മാത്രമേ താന്‍ ചിരിക്കാറുള്ളൂവെന്നും രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. തെന്നും മരിക്കുന്നതു വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കുമെന്നും ധര്മജന് പറയുന്നു.…
Read Moreതകിട് ഉപയോഗിച്ച് തരികിട ! മന്ത്രവാദി ചമഞ്ഞ് യുവതിയില്‍ നിന്ന് സിദ്ധന് തട്ടിയെടുത്തത് 25 പവന്; ഇയാളുടെ തട്ടിപ്പ് രീതികള്‍ അവിശ്വസനീയം…
മന്ത്രവാദി ചമഞ്ഞ് തട്ടിപ്പുകള്‍ നടത്തി വന്ന സിദ്ധനെ പോലീസ് പൊക്കി.തിരൂര്‍ പുതുപ്പള്ളിയില്‍ പാലക്കവളപ്പില്‍ ഷിഹാബുദ്ദീനെ(37യാണ് അഡിഷനല്‍ എസ്ഐ:പി.രാധാകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. കൊടക്കാട് സ്വദേശിയായ വീട്ടമ്മയില്‍ നിന്ന് 25 പവന് തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. തകിട് ഉപയോഗിച്ച് മാന്ത്രിക വിദ്യകള്‍ കാണിച്ച ശേഷം കുടുംബത്തിന്റെ സാമ്പത്തികവും ശാരീരികവുമായ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിനു സ്വര്‍ണാഭരണങ്ങള്‍ പൊതിഞ്ഞ് അലമാരയില്‍ സൂക്ഷിക്കണമെന്ന് വിശ്വസിപ്പിക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. പിന്നീട് അവസരം നോക്കി ഈ സ്വര്‍ണം തട്ടിയെടുത്ത് മുങ്ങുന്നതാണ് ഇയാളുടെ രീതി. ചാറ്റിംഗിലൂടെയും ഫോണ്‍കോളുകളിലൂടെയുമാണ് ഇയാള്‍ സ്ത്രീകളെ വലയിലാക്കുന്നത്. മതിയായ രേഖകള്‍ ഇല്ലാതെ ഇയാളില്‍ നിന്ന് സ്വര്‍ണം വാങ്ങുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി സിഐ ഹണി കെ.ദാസ് പറഞ്ഞു.
Read Moreപ്രധാനമന്ത്രി മോദി കോവിഡ് വാക്സിൻ സ്വീകരിച്ചു; അർഹരായ എല്ലാവരുംവാക്സിൻ എടുക്കണമെന്ന് മോദി; അപ്രതീക്ഷിത നീക്കം,രാഷ്ട്രീയം ചാലിച്ച്നിരീക്ഷകർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ കോവിഡ് വാക്സിൻ സ്വീകരിച്ചു. ഡൽഹി എയിംസിൽ രാവിലെ 6.25നാണ് മോദി ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. ഭാരത് ബയോടെക്ക് രാജ്യത്തു വികസിപ്പിച്ച കോവാക്സീൻ ആണ് മോദി സ്വീകരിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അർഹരായ എല്ലാ പൗരന്മാരും വാക്സിൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പിന്നീടു പറഞ്ഞു. കോവിഡ് 19ന് എതിരേ നടക്കുന്ന ആഗോള പോരാട്ടത്തെ ശക്തിപ്പെടുത്താൻ നമ്മുടെ ഡോക്ടർമാരും ഗവേഷകരും എങ്ങനെ അതിവേഗം പ്രവർത്തിച്ചു എന്നത് ശ്രദ്ധേയമാണെന്നും മോദി ട്വിറ്ററിൽ പറഞ്ഞു. നമുക്കൊരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാമെന്നും വാക്സിൻ എടുക്കുന്ന ചിത്രം പങ്കുവച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു.രാജ്യത്ത് കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി പൊതു മുന്നറിയിപ്പുകളൊന്നുമില്ലാതെ രാവിലെ ആറിന് ഡൽഹി എയിംസിൽ എത്തിയത്. 6.25ന് വാക്സിൻ സ്വീകരിച്ച അദ്ദേഹം 6.50 വരെ എയിംസിൽ തുടർന്നു. കുത്തിവയ്പ്പു…
Read Moreനാളെ വാഹന പണിമുടക്ക്; കെഎസ്ആർടിസി യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും; കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരികള്‍
കോഴിക്കോട്: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് നാളെ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെ മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂനിയനുകളും തൊഴിലുടമകളും പങ്കെടുക്കും. കെഎസ്ആർടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കൾ അറിയിച്ചു. കേന്ദ്ര സർക്കാർ എക്സൈസ് നികുതി, അഡീഷനൽ എക്സൈസ്, സർചാർജ് തുടങ്ങിയവ കുത്തനെ ഉയർത്തിയതും പെട്രോളിയം കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ അവസരമൊരുക്കിയതുമാണ് വിലക്കയറ്റത്തിന് പിന്നിൽ. വിലക്കയറ്റം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് . അതേസമയം കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജനറല്‍ സെക്രട്ടറി രാജു അപ്സര പറഞ്ഞു. പണിടുക്കിന്റെ ഭാഗമായി കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ല. എന്നാൽ ഗതാഗതസൗകര്യം കുറവുള്ളതിനാല്‍ കച്ചവടക്കാര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടാവും. ഇതിനാല്‍ ചില വ്യാപാരികള്‍ കടകള്‍ തുറക്കാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More