ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് മൂന്നു മക്കളുള്ള മറ്റൊരു സ്ത്രീയ്ക്കൊപ്പം ഒളിച്ചോടിയ യുവാവ് അറസ്റ്റിലായി. കുന്നക്കാവ് പാറയ്ക്കല്‍മുക്ക് വാക്കയില്‍ത്തൊടി വീട്ടില്‍ അബ്ദുല്‍ വാഹിദ് എന്ന 32കാരനെയാണ് പോലീസ് പിടികൂടിയത്. ഭാര്യയുടെ പരാതിയിലാണ് പോലീസ് നടപടി. അബ്ദുല്‍ വാഹിദ് പെരിന്തല്‍മണ്ണയിലും ചെറുകരയിലും സ്വന്തമായി ട്രാവല്‍സ് നടത്തി വരികയായിരുന്നു. 2008ലാണ് വാഹിദ് യുവതിയെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ടരയും ഒന്നേകാല്‍ വയസുമുള്ള രണ്ട് പെണ്മക്കളുണ്ട്. ഇവരെ ഉപേക്ഷിച്ചാണ് മൂന്ന് മക്കളുള്ള സ്ത്രീയുമായി അബ്ദുല്‍ വാഹിദ് അടുക്കുന്നത്. തുടര്‍ന്ന് ഇവരോടൊപ്പം നാടുവിടുകയായിരുന്നു. പിന്നീട് ഇയാള്‍ ട്രാവല്സില് എത്തിയെന്ന് രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് എത്തി പിടികൂടുകയായിരുന്നു. ഭാര്യയ്ക്ക് വിവാഹ സമ്മാനമായി ലഭിച്ച 30 പവന് വരുന്ന സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും അബ്ദുല്‍ വാഹിദ് സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നും കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും…
Read MoreCategory: Top News
മതമല്ല, അധികാരചൂഷണമാണ് പ്രശ്നം; ഏത് രാജ്യത്താണെങ്കിലും ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഉറപ്പു വരുത്തണമെന്ന് മലാല യൂസഫ് സായി
ലണ്ടന്‍: ഏതുരാജ്യത്താണെങ്കിലും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ് സായി. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു മലാല. ഇന്ത്യയും പാകിസ്ഥാനും സുഹൃദ് രാജ്യങ്ങളാകുന്നതാണ് തന്റെ സ്വപ്നമെന്നും മലാല പറഞ്ഞു. ഇന്ത്യയായാലും പാകിസ്ഥാനായാലും ആ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നു പറഞ്ഞ മലാല മതമല്ല, അധികാരചൂഷണമാണ് പ്രശ്നമെന്നും പറഞ്ഞു. പാകിസ്ഥാനിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇന്ത്യയിലെ മുസ്ലിംകളും ദലിതരും ഇതു കൂടാതെ ഫലസ്തീനികളും റോഹിങ്ക്യകളും തുടങ്ങി ഓരോ രാജ്യത്തേയും ന്യൂനപക്ഷ വിഭാഗങ്ങള്‍ അരക്ഷിതരാണ്. അധികാര കേന്ദ്രങ്ങളുടെ ചൂഷണമാണ് ഇവരെ അരക്ഷിതരാക്കുന്നത്. ആഗോളാടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും മലാല ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തുന്നതും ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുന്നതും തന്നെ അലോസരപ്പെടുത്തുന്നുവെന്നും മലാല കൂട്ടിച്ചേർത്തു.
Read Moreആനിയുടെ ഡയറിക്കുറിപ്പുകൾ… ഓഫീസിലെ ചിലരുടെ പെരുമാറ്റം സഹിക്കാന്‍ പറ്റുന്നതിലും അപ്പുറം; റവന്യു ജീവനക്കാരി ജീവനൊടുക്കിയ സംഭവം; അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു
തിരുവനന്തപുരം: ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. അഞ്ചുതെങ്ങ് സ്വദേശിനി ആനി(48)ആണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആനി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഓഫീസിലെ ചിലരുടെ പെരുമാറ്റം സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നുവെന്ന് ആനി പറഞ്ഞതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ആനി എഴുതിയ ഡയറി പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ആനി ഏറെ നാളായി ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. മക്കള്‍. വിഷ്ണു, പാര്‍വതി.
Read Moreപക്വതയില്ലാത്ത 15-ാം വയസില്‍ ജിഹാദിവധുവായി സിറിയയിലേക്ക് പോയി ! ജന്മം നല്കിയ മൂന്നു കുട്ടികളും മരിച്ചു; ഐഎസിന്റെ തകര്‍ച്ചയോടെ ജന്മനാട്ടിലേക്ക് മടങ്ങാമെന്ന ഷമീമ ബീഗത്തിന്റെ മോഹം തകര്‍ത്ത് ബ്രിട്ടീഷ് സുപ്രീം കോടതി…
15-ാം വയസില്‍ ജിഹാദിവധുവായി സിറിയയിലേക്ക് ആടുമേയ്ക്കാന്‍ പോയ ഷമീമ ബീഗത്തിന് ഇനിയൊരിക്കലും ബ്രിട്ടീഷ് പൗരയാകാന്‍ കഴിയില്ല. പൗരത്വം റദ്ദാക്കിയ കേസ് വാദിക്കാന്‍ ഷമീമയ്ക്ക് ജന്മനാട്ടിലേക്ക് തിരിച്ചു വരാനാകില്ലെന്ന് ബ്രിട്ടീഷ് സുപ്രിം കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. ഇവരുടെ തിരിച്ചുവരവ് രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും ഇത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുമെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചു കൊണ്ടായിരുന്നു കോടതിയുടെ വിധി. ഇപ്പോള്‍ സിറിയയിലെ അല്‍റോജ് അഭയാര്‍ഥി ക്യാമ്പിലുള്ള ഷമീമ ഈ വിധി കേട്ട് പൊട്ടിക്കരഞ്ഞു. നേരത്തെ മതമനുശാസിക്കുന്ന വസ്ത്രങ്ങളുപേക്ഷിച്ച് ജീന്‍സും ലെഗ്ഗിന്സും അടക്കമുള്ള പാശ്ചാത്യ വസ്ത്രങ്ങളണിഞ്ഞ് ബ്രിട്ടനിലേക്ക് തിരിച്ചു വരാനൊരുങ്ങുന്ന ഷമീമയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ഇതൊന്നും ബ്രിട്ടീഷ് ജനതയുടെ സഹതാപം നേടിക്കൊടുക്കാന്‍ പര്യാപ്തമായില്ല. തനിക്ക് ബ്രിട്ടനിലെത്താനാകില്ലെന്നറിഞ്ഞ ബീഗം അതീവ ദുഃഖിതയും കോപവതിയുമാണെന്ന വിവരമാണ് അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ലഭിക്കുന്നത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കുവാനുള്ള ഹോം…
Read Moreഇതു വെറും സാമ്പിള്‍ ! യഥാര്‍ഥ വെടിക്കെട്ട് വരാനിരിക്കുന്നതേയുള്ളൂ; മുകേഷ് അംബാനിയ്ക്കെതിരേ വീണ്ടും ഭീഷണിയുമായി തീവ്രവാദ ഗ്രൂപ്പ്…
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ വസതിക്കുമുന്നില്‍ കാറില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ജയ്ഷ് അല്‍ ഹിന്ദ്. സോഷ്യല്‍ മെസേജിംഗ് ആപ്പായ ടെലഗ്രാം വഴിയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. തീവ്രവാദ ബന്ധം തള്ളിക്കളഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തുള്ള സന്ദേശം എത്തിയത്. ‘അംബാനിയുടെ വീടിനടുത്ത് വാഹനം എത്തിച്ച തങ്ങളുടെ സഹോദരന് സുരക്ഷിതമായി വീട്ടിലെത്തി. ഇത് ഒരു ട്രെയിലര്‍ മാത്രമായിരുന്നു, വലിയത് വരാനിരിക്കുന്നു’ എന്ന സന്ദേശമാണ് പുറത്തുവിട്ടത്. വ്യാഴാഴ്ചയാണ് അംബാനിയുടെ അഡംബര വസതിയായ അന്റിലയുടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന സ്കോര്‍പിയോയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഒപ്പം ഭീഷണിക്കത്തും കണ്ടെടുത്തിരുന്നു. ടെലിഗ്രാം ആപ്പിലെ സന്ദേശത്തില്‍ ബിറ്റ്കോയിന് വഴി പണം ആവശ്യപ്പെട്ടിട്ടുണ്ട്. ‘ആവശ്യങ്ങള്‍ അംഗീകരിക്കില്ലെങ്കില്‍ അടുത്ത തവണ വാഹനം നിങ്ങളുടെ കുട്ടികളുടെ കാറിലേക്കായിരിക്കും പാഞ്ഞു കയറുക’ എന്ന് സന്ദേശത്തില്‍ പറയുന്നു. മുകേഷ്…
Read More22കാരിയെ ഹോട്ടല്‍ മുറിയിലെത്തിച്ച് ടിവി അവതാരകന് ബലാല്‍സംഗം ചെയ്തതായി പരാതി ! പ്രതി പ്രമുഖ വ്യവസായിയുടെ മകന്…
22 വയസുള്ള യുവതിയെ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിച്ച് ടിവി അവതാരകന് പീഡിപ്പിച്ചതായി പരാതി. ഡല്‍ഹിയിലെ ചാണക്യപുരിയിലെ ഹോട്ടലില്‍ വച്ചായിരുന്നു പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് സംഭവം. 28 കാരനായ പ്രതി യുവതിയെ ഡല്‍ഹിയിലെ ഖാന് മാര്‍ക്കറ്റില്‍ വച്ച് കണ്ടുമുട്ടിയിരുന്നു. തുടര്‍ന്ന് കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഹോട്ടലിലേക്ക് യുവതിയെ കൂട്ടുകയും ചെയ്തിരുന്നു. അവിടെ വച്ചാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഹോട്ടലിലെത്തിയ ശേഷം ഇയാള്‍ യുവതിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയ ശേഷം അവിടെവച്ച് ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ പരിചിതരാണെന്നും ടിവി അവതാരകനായ യുവാവ് മുംബൈയിലെ ഒരു വ്യവസായിയുടെ മകനാണെന്നും പൊലീസ് പറഞ്ഞു
Read Moreമനുഷ്യബീജങ്ങളുടെ എണ്ണം ഗണ്യമായി കുറയുന്നു ! 2045ല്‍ പൂജ്യത്തിലെത്തുമെന്ന് ഷാന സ്വാന്; മനുഷ്യവംശത്തിന് അവസാനമാകുമോ ?
മനുഷ്യബീജങ്ങളുടെ എണ്ണത്തില്‍ വന്‍തോതിലുള്ള കുറവുണ്ടാകുന്നുവെന്ന മുന്നറിയിപ്പുമായി എപ്പിഡെമിയോളജിസ്റ്റായ ഷാന സ്വാന്. ആഗോള ഭീഷണിയായി ഫെര്‍ട്ടിലിറ്റി പ്രതിസന്ധി മാറുമെന്ന് സ്വാന് തന്റെ പുതിയ പുസ്തകത്തില്‍ പറയുന്നു. 1973 നും 2011 നും ഇടയില്‍ വെസ്റ്റേണ്‍ രാജ്യങ്ങളില്‍ ബീജങ്ങളുടെ എണ്ണം 59% കുറഞ്ഞുവെന്നും ആഗോള തലത്തില്‍ തന്നെ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നെന്നും സ്വാന് പറയുന്നു. 2045 ഓടെ ഇത് പൂജ്യത്തിലെത്തുമെന്നും സ്വാന് പറയുന്നുണ്ട്. മാറിയ ജീവിതശൈലി, രാസ വസ്തുക്കളുടെ ഉപഭോഗം, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, സാംസ്കാരിക മാറ്റം, കുട്ടികളുണ്ടാകുന്നതിനുള്ള ചെലവ്, ശാരീരിക മാറ്റങ്ങള്‍, പുകയില ഉപയോഗം, പുകവലി, അമിതവണ്ണം ഇവയെല്ലാം ഭീഷണിയാണ്. ന്യൂയോര്‍ക്കിലെ മൗണ്ട് സിനായിലുള്ള ഇക്കാന് സ്കൂള്‍ ഓഫ് മെഡിസിനിലെ പരിസ്ഥിതി, പ്രത്യുല്പാദന എപ്പിഡെമിയോളജിസ്റ്റാണ് ഷാന സ്വാന്. പുതിയ വാര്‍ത്ത ലോകത്തിനാകെ ആശങ്ക പകരുന്നതാണ്. മനുഷ്യവംശം തന്നെ ഇല്ലാതാകുമോയെന്ന ചോദ്യമാണ് ഇതോടൊപ്പം ഉയരുന്നത്.
Read Moreകാർഷിക നിയമം മൂന്നു വർഷത്തേക്ക് നടപ്പാക്കരുത്… ! കേന്ദ്രസർക്കാരിനെ വെട്ടിലാക്കുന്ന പ്രസ്താവനയുമായി ബാബ രാംദേവ്
പ്രത്യേക ലേഖകൻ ന്യൂഡൽഹി: കർഷകസമരം അവസാനിപ്പിക്കാൻ വിവാദ കാർഷിക നിയമങ്ങൾ മൂന്നു വർഷത്തേക്കു സസ്പെൻഡ് ചെയ്യണമെന്നു ബാബ രാംദേവ്. പുതിയ കാർഷിക നിയമങ്ങൾ മാറ്റിവച്ച ശേഷം കർഷകരുമായി ചർച്ച ചെയ്തു പരിഹാരം ഉണ്ടാക്കുകയാണു കേന്ദ്രസർക്കാർ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ സമൽഖയിൽ ഒരു പ്രമുഖ ബിസിനസുകാരന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണു കേന്ദ്രസർക്കാരിനെ വെട്ടിലാക്കുന്ന പ്രസ്താവന രാംദേവ് നടത്തിയത്. സർക്കാരിന്റെയോ കരാർ കൃഷിക്കാരുടെയോ വക്താവല്ല താനെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കേന്ദ്രസർക്കാരും കർഷകരും തമ്മിൽ സമാധാനത്തിനാണ് ആഗ്രഹം. പ്രതിസന്ധി പരിഹരിക്കപ്പെടണം. രാജ്യത്തിനും കർഷകർക്കും താത്പര്യമുള്ള കാർഷിക നയങ്ങളെക്കുറിച്ചു സർക്കാരും കർഷകരും ഒരുമിച്ചിരുന്നു ചർച്ച ചെയ്യണം. ഇപ്പോൾ പ്രശ്നം പരിഹരിക്കാൻ കർഷകരോ, സർക്കാരോ തയാറല്ല. ഈ സ്ഥിതി മാറണം. എല്ലാ പ്രശ്നങ്ങൾക്കും മധ്യത്തിലായി ഒരു പരിഹാരമുണ്ടെന്നും രാംദേവ് ഓർമിപ്പിച്ചു. ഒന്നര വർഷത്തേക്കു നിയമം നടപ്പിലാക്കുന്നതു സസ്പെൻഡു ചെയ്യാമെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതു…
Read Moreഇനി വേണ്ട, റമ്മികളി! ഓണ്‍ലൈൻ റമ്മിക്കു നിരോധനം; സർക്കാർ വിജ്ഞാപനമിറക്കി; ഓണ്‍ലൈൻ റമ്മി കളിച്ച് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവര്‍ നിരവധി
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈൻ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. 1960 ലെ കേരള ഗെയിമിംഗ് ആക്ടിൽ ഭേദഗതി വരുത്തിയാണ് ഓണ്‍ലൈൻ റമ്മിക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചത്. 1976ൽ നിയമത്തിൽ വരുത്തിയ ഭേദഗതി പ്രകാരം, ആക്ടിന്റെ 14-എ വകുപ്പ് അനുസരിച്ച് ചൂതാട്ടമല്ലാത്ത, വൈദഗ്ധ്യത്തിന് കൂടുതൽ പ്രാധാന്യമുള്ള റമ്മി കളിയെ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു. പുതിയ വിജ്ഞാപനം 14-എയിൽ, ഇളവ് നൽകിയിരിക്കുന്ന കളികളുടെ പട്ടികയിൽ”പണം വച്ചുള്ള ഓണ്‍ലൈൻ റമ്മി ഒഴികെ’ എന്ന് പുതുതായി കൂട്ടിച്ചേർത്തുകൊണ്ടാണ് ഓണ്‍ലൈൻ റമ്മിക്ക് നിരോധനമേർപ്പെടുത്തിയത്. നേരത്തേ ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളും സമാന രീതിയിൽ ഓണ്‍ലൈൻ റമ്മിക്ക് നിയമപരമായ നിരോധനം ഏർപ്പെടുത്തിയിരുന്നു. കേരളത്തിൽ നിലവിലുള്ള നിയമമനുസരിച്ച് പരസ്യമായി പണം വച്ചുള്ള ചീട്ടുകളിക്കെതിരേ പോലീസിന് നിയമനടപടി സ്വീകരിക്കാൻ കഴിയും. എന്നാൽ, അടുത്ത കാലത്ത് രംഗപ്രവേശം ചെയ്ത ഓണ്‍ലൈൻ റമ്മി കളി…
Read Moreതട്ടിക്കൊണ്ടുപോകപ്പെട്ട 317 പെൺകുട്ടികളെ കണ്ടെത്താൻ ഊർജിത അന്വേഷണം; സമീപത്തെ വനത്തിലേക്കാണു കടത്തിയതെന്നു സൂചന
അബൂജ: നൈജീരിയയിലെ സംഫാറ സംസ്ഥാനത്തെ ഗേൾസ് സ്കൂളിൽനിന്നു തട്ടിക്കൊണ്ടുപോകപ്പെട്ട 317 പെൺകുട്ടികളെ കണ്ടെത്താൻ ഊർജിത അന്വേഷണം നടക്കുകയാണ്. ഹെലികോപ്റ്ററുകൾ അടക്കം ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നതായി പോലീസ് അറിയിച്ചു. സ്കൂൾ സ്ഥിതി ചെയ്യുന്ന ജാംഗ്ബെ പട്ടണത്തിലെ നിവാസികൾ അക്രമാസക്തരായി. വെള്ളിയാഴ്ച അർധരാത്രി ആയുധങ്ങളുമായി എത്തിയ നൂറോളം പേർ സ്കൂൾ ഡോർമിറ്ററിയിൽനിന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. സമീപത്തെ വനത്തിലേക്കാണു കടത്തിയതെന്നു സൂചനയുണ്ട്. ഇതിനിടെ, രണ്ടാഴ്ച മുന്‍പ് നൈജർ സംസ്ഥാനത്തെ കഗാരയിലെ സ്കൂളിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട 27 വിദ്യാർഥികളും ജീവനക്കാരും അടക്കം 42 പേർ ശനിയാഴ്ച മോചിതരായി.
Read More