ലണ്ടന്‍: യുകെയില്‍ കണ്ടെത്തിയ കൊറോണവൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം, യുകെയിലെ പുതിയ വകഭേദത്തില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതായി പഠനങ്ങളില്‍ വ്യക്തമായി. ഇത്തരത്തില്‍ ഇരട്ട മാറ്റം വന്ന വൈറസുകള്‍ കൂടുതല്‍ രോഗവ്യാപനത്തിനു കാരണമാകുമെന്ന ആശങ്ക ശക്തമാണ്. നിലവിലുള്ള വാക്സിനുകള്‍ ഇവയ്ക്കെതിരേ ഫലപ്രദമാകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. യുകെ വകഭേദവും ദക്ഷിണാഫ്രിക്കന്‍ വകഭേദവും നേരത്തെ ഉള്ള വൈറസിനെക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളവയാണ്. ഇതിനു പുറമേയാണ് ഇവയുടെ രണ്ടിന്റെയും ദുഷ്ടവശങ്ങള് സംയോജിച്ച പുതിയ വൈറസ് വകഭേദത്തിന്റെ ആവിര്‍ഭാവം. ഒരിക്കല്‍ കോവിഡ് വന്നു ഭേദമായവര്‍ക്കു പോലും പുതിയ ഇനം വൈറസ് ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ഇരുപതു വയസിനു താഴെയുള്ളവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. റിപ്പോർട്ട് : ജോസ് കുമ്പിളുവേലിൽ
Read MoreCategory: Top News
അമ്മായിയമ്മയുടെ മരണം കൊലപാതകം, മരുമകള്‍ അറസ്റ്റില്‍! ഇരിട്ടി കരിക്കോട്ടക്കരിയില്‍ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ഇരിട്ടി: കരിക്കോട്ടക്കരിയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കൂടെ താമസിച്ച മകൻ മാത്യുവിന്റെ ഭാര്യ എൽസി(54)യെ കരിക്കോട്ടക്കരി സി ഐ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘം അറസ്റ്റ് ചെയ്തു. പതിനെട്ടേക്കറിലെ കായംമാക്കൽ മറിയക്കുട്ടിയെ (82 )യാണ് സ്വന്തം വീട്ടിൽ ചോരവാർന്ന് മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ഉള്ളതായി സംശയിച്ചതിനാൽ ഡോഗ് സ്ക്വാഡ് , വിരലടയാള വിദഗ്ദ സംഘം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ എൽസി കുറ്റം സമ്മതിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം 6.30ഓടെയാണ് മറിയക്കുട്ടിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. മറിയക്കുട്ടിയോടൊപ്പം താമസിച്ചിരുന്ന മകൻ മാത്യു റബർ ടാപ്പിംഗിന് പോയ സമയത്തായിരുന്നു സംഭവം. ജോലിക്കിടയിൽ വീട്ടിലേക്ക് ഫോൺ ചെയ്തപ്പോഴാണ് മാതാവ് രക്തത്തിൽ കുളിച്ച് കിടക്കുന്നതായി മാത്യുവിന്റെ ഭാര്യ എൽസി അറിയിക്കുന്നത്. തന്നെ ഭർത്താവ് വിവാഹം കഴിച്ചു കൊണ്ടുവന്നപ്പോൾ…
Read Moreബാരിക്കേഡുകൾക്കിടയിൽ ജീവിതം വഴിമുട്ടി ഡൽഹിയിലെ അതിർത്തിഗ്രാമങ്ങൾ! പ്രശ്നം കർഷകരല്ല, പോലീസും സർക്കാരുമാണെന്ന് പ്രദേശവാസികൾ
സ്വന്തം ലേഖകൻ ന്യൂഡൽഹി: “”ഞങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകളുണ്ട്. പക്ഷേ, കർഷകരുടെ സഹനങ്ങൾ ഓർക്കുന്പോൾ അതൊന്നും ഒന്നുമല്ല. ഈ കൊടും തണുപ്പത്ത് അവരെങ്ങനെയാണ് കഴിച്ചു കൂട്ടുന്നതെന്ന് ചിന്തിക്കാൻ കൂടി കഴിയുന്നില്ല.’’ സിംഗു അതിർത്തിയിലെ രസോയ് ഗ്രാമത്തിലെ വർക്ക്ഷോപ്പ് ഉടമ ഷബുദിൻ പറഞ്ഞു. കർഷകസമരം പ്രദേശത്തെ ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു എന്ന് കേന്ദ്ര സർക്കാർ പാർലമെന്റിലും പോലീസ് പുറത്തും പ്രചരിപ്പിക്കുന്നതിനിടെയാണ് ഡൽഹി അതിർത്തികളിൽ നടക്കുന്ന കർഷക സമരത്തെ ചേർത്തു നിർത്തി പ്രദേശവാസികൾ ഇങ്ങനെ പ്രതികരിച്ചത്. കർഷക സമരം മൂലമല്ല, പോലീസ് സ്ഥാപിച്ച ബാരിക്കേഡുകളും നിയന്ത്രണങ്ങളുമാണു തങ്ങളുടെ സാധാരണ ജീവിതം സ്തംഭിച്ചിരിക്കുന്നതെന്നാണ് അവർ പറയുന്നത്. സിംഗു, കുണ്ഡ്ലി, രസോയ് തുടങ്ങി അതിർത്തി പ്രദേശത്തെ ഗ്രാമങ്ങളാണ് ബാരിക്കേഡുകൾ കൊണ്ട് വിഷമത്തിലായിരിക്കുന്നത്. സിംഗു ഗ്രാമത്തിൽ നിന്നു പുറത്തേക്കു കടക്കാനുള്ള ഡൽഹി-ഹരിയാന അതിർത്തിയിലെ ഗ്രേറ്റർ കർണാൽ റോഡും പോലീസ് തടസപ്പെടുത്തിയിരിക്കുകയാണ്. ബാരിക്കേഡുകൾ മൂലം ഡൽഹിയിലേക്കോ തിരിച്ചോ…
Read Moreനെടുങ്കണ്ടം കസ്റ്റഡി മരണം! വനിത ഉൾപ്പടെ ഒമ്പതു പോലീസുകാർ പ്രതികൾ; സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ വനിതാ ഉദ്യോഗസ്ഥ ഗീത മുളകുതേച്ചുവെന്നും സിബിഐ
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം നൽകിയത്. ഒമ്പത് പോലീസ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ സാബുവാണ് കേസിലെ ഒന്നാം പ്രതി. കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഏഴ് പോലീസുകാരെയാണ് പ്രതിപ്പട്ടികയിൽ ചേർത്തിരുന്നത്. ക്രൈംബ്രാഞ്ച് ഒഴിവാക്കിയ വനിതാ ഉദ്യോഗസ്ഥ ഗീതു ഗോപിനാഥ് ഉൾപ്പടെ രണ്ടു പേരെ കൂടി സിബിഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിനൊപ്പം കസ്റ്റഡിയിലെടുത്ത സ്ത്രീയെ ഗീത ലോക്കപ്പിനുള്ളിൽ ക്രൂരമായി മർദ്ദിച്ചുവെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗീത മുളകുതേച്ചുവെന്നും മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് പോലീസുകാരിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സിബിഐ പറയുന്നു. കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഹ ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന രാജ്കുമാറിനെ 2019 ജൂലൈ 21നാണ് പീരുമേട് സബ്…
Read Moreചെറുപ്പക്കാർക്ക് അവസരം ലഭിക്കണമെങ്കിൽ മുതിർന്നവർ മാറിനിൽക്കണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്! ഇത്തവണ മത്സരിക്കാനില്ല; പന്ന്യന്‍ രവീന്ദ്രൻ
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാനും മുതിർന്ന നേതാവുമായ പന്ന്യൻ രവീന്ദ്രൻ. കഴിഞ്ഞ തവണ എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും വി.ഡി സതീശനോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ പന്ന്യൻ രവീന്ദ്രനെ കൊല്ലം ജില്ലയിൽ സിപിഐ മത്സരിക്കുന്ന ഏതെങ്കിലും മണ്ഡലത്തിൽ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ശക്തമായി നിൽക്കുമ്പോഴാണ് മത്സരിക്കാൻ താനില്ലെന്ന നിലപാട് പന്ന്യൻ രവീന്ദ്രൻ രാഷ്ട്രദീപികയോട് വെളിപ്പെടുത്തിയത്. കൊല്ലം ജില്ല സി പി ഐയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ്. നിലവിലെ വനം മന്ത്രി കെ.രാജു ഉൾപ്പെടെയുള്ളവർ തുടർച്ചയായി രണ്ട് ടേം മത്സരിച്ചവരാണ്. കെ.രാജു ഉൾപ്പടെ പലരും ഇത്തവണ മത്സര രംഗത്ത് ഉണ്ടാവാനിടയില്ല. ഈ സാഹചര്യത്തിലാണ് മുതിർന്ന നേതാവായ പന്ന്യനെ കെ.രാജു മത്സരിക്കുന്ന പുനലൂരിൽ നിന്നോ ജയലാൽ മത്സരിക്കുന്ന ചാത്തന്നൂരിൽ നിന്നോ മത്സരിപ്പിക്കണമെന്ന ആവശ്യം സിപിഐയ്ക്കുള്ളിൽ നിന്നു തന്നെ ശക്തമായത്. പന്ന്യനെപ്പോലെ മുതിർന്ന…
Read Moreപൊടുന്നനെ പ്രത്യക്ഷപ്പെട്ട ട്വീറ്റുകൾ; ക്രിക്കറ്റ്, സിനിമാ താരങ്ങൾക്ക് കേന്ദ്ര സർക്കാറിൽ നിന്നും പിആർ ഏജൻസികളിൽ നിന്നും കടുത്ത സമ്മർദമോ..?
ന്യൂഡൽഹി: ഇന്ത്യയിലെ കർഷക സമരത്തിനെതിരേ ആഗോളതലത്തിൽ പിന്തുണയേറുന്നതിൽ വിറളി പൂണ്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. എങ്ങനെയും കർഷക സമരത്തെ തകർക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇപ്പോൾ ദേശീയത ഉയർത്തിപ്പിടിച്ചുള്ള നീക്കങ്ങളാണ് കേന്ദ്രം നടത്തുന്നതെന്ന് സോഷ്യൽ മീഡയിയിൽ ഒരു വിഭാഗം വാദിക്കുന്നു. ഇതിന്റെ ഉദാഹരണായി സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത് ക്രിക്കറ്റ്, സിനിമാ താരങ്ങൾ കർഷക സമരത്തെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയതാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് പൊടുന്നനെ പ്രത്യക്ഷപ്പെട്ട സമാനരൂപത്തിലുള്ള ട്വീറ്റുകൾ. കേന്ദ്ര സർക്കാറിൽ നിന്നും പിആർ ഏജൻസികളിൽ നിന്നും താരങ്ങൾക്ക് മേൽ കടുത്ത സമ്മർദമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സിനിമാ, ക്രിക്കറ്റ് താരങ്ങൾ സംയമനത്തോടെയാണ് ട്വീറ്റുകൾ നൽകിയിരിക്കുന്നത്. കർഷക പ്രശ്നം ഉന്നയിച്ചും എന്നാൽ രാജ്യത്തിന് പുറമേ നിന്നുള്ളവരുടെ ഇടപെടലിനെ വിമർശിച്ചുമാണ് സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും വിഷയത്തിൽ ട്വീറ്റുമായി എത്തിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളുടെ ഈ മണിക്കൂറില്‍ എല്ലാവരും…
Read Moreകൊല്ലാക്കൊല! പാചകവാതക, ഇന്ധന വിലകൾ വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിന് 25 രൂപയുടെ വർധന; കൊച്ചിയില്‍ പെട്രോളിന് 87 രൂപ
കൊച്ചി: പൊതുജനത്തിന് വീണ്ടും ഇരുട്ടടി നൽകി പാചകവാതക, ഇന്ധന വിലകളിൽ വർധന. ഗാർഹിക സിലിണ്ടറിന് 25 രൂപയുടെയും പെട്രോളിന് 34 പൈസയും ഡീസലിന് 35 പൈസയുടെയും വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 87 രൂപ എട്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധന രേഖപ്പെടുത്തുന്നത്. കൊച്ചിയില്‍ 87 രൂപയാണ് പെട്രോള്‍ വില. ഡീസല്‍വിലയാകട്ടെ 81.21 രൂപയിലേക്കുമെത്തി. തിരുവനന്തപുരത്ത് പെട്രോള്‍ വില 88.53 രൂപയായപ്പോള്‍ ഡീസല്‍ വില ഉയര്‍ന്ന് 82.65 രൂപയുമായി. കഴിഞ്ഞമാസം 26 നാണ് അവസാനമായി ഇന്ധനവിലയില്‍ മാറ്റമുണ്ടായത്. പിന്നീടുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ഇന്നത്തെ വില വര്‍ധന. കേന്ദ്ര ബജറ്റില്‍ കര്‍ഷക ക്ഷേമ പദ്ധതികള്‍ക്കായി പെട്രോളിയം ഉത്പന്നങ്ങള്‍ക്കടക്കം സെസ് ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി പെട്രോളിന് 2.50 രൂപയും ഡീസലിന് നാലു രൂപയും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇവയുടെ എക്സൈസ് ഡ്യൂട്ടി തതുല്യമായി കുറച്ചതിനാല്‍ വില കൂടില്ലെന്നും വ്യക്തമാക്കിയിരുന്നു.…
Read Moreഞാന്‍ മരിച്ചാൽ സാമ്പത്തിക ബാധ്യത നിന്റെ ചുമലിലാകും..! ഒന്നിച്ചു മരിക്കാൻ ഭാര്യയുടെ ഞരമ്പ് മുറിച്ച് ഭർത്താവ് തൂങ്ങി മരിച്ചു, പക്ഷേ…; സംഭവം അരൂരില്‍
അരൂർ: ഒന്നിച്ചു മരിക്കാൻ വേണ്ടി ഭർത്താവ് ഭാര്യയുടെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിച്ചു. ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഴുപുന്ന പഞ്ചായത്ത് രണ്ടാം വാർഡിൽ ചാത്തനാട്ട് ശരവണൻ (63) ആണ് മരിച്ചത്. അത്യാസന്ന നിലയിലായിരുന്ന ഭാര്യ വള്ളിയെ (57) തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഭാര്യ അപകടനില തരണം ചെയ്തു. തിങ്കളാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായിരുന്ന ഗൃഹനാഥൻ പല സ്ഥലങ്ങളിൽ നിന്നായി വായ്പ എടുത്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് വന്നതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ ശരവണൻ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. തിങ്കളാഴ്ച്ച രാത്രി ഇരുവരും ഒന്നിച്ച് വീടിനോട് ചേർന്ന ചാർത്തിൽ ഉറങ്ങാൻ കിടന്നു. ഈ സമയം ഭർത്താവ് ഒരുമിച്ച് മരിക്കാം എന്ന് പറഞ്ഞെങ്കിലും ഭാര്യ എതിർത്തു. താൻ മരിച്ചാൽ സാമ്പത്തിക ബാധ്യത ചുമലിലാകുമെന്ന് ഭർത്താവ് ഭാര്യയോട് പറഞ്ഞതോടെ ഇരുവരും ഒന്നിച്ചു മരിക്കാൻ തീരുമാനിക്കുകയായിരുന്നു. ബ്ലേഡ് ഉപയോഗിച്ച് ഭാര്യയുടെ…
Read Moreറിഹാനയ്ക്കും രാഹുൽ ഗാന്ധിക്കും കർഷകരെക്കുറിച്ച് ഒന്നും അറിയില്ല! കർഷകരെ പിന്തുണച്ച പോപ് താരം റിഹാനയെ രാജ്യദ്രോഹിയായി പ്രഖ്യാപിച്ച് ബിജെപി നേതാവ്
ന്യൂഡൽഹി: പോപ് താരം റിഹാനയെ രാജ്യദ്രോഹിയായി പ്രഖ്യാപിച്ച് ബിജെപി നേതാവ് സമ്പിത് പത്ര. റിഹാനയ്ക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും കർഷകരെക്കുറിച്ച് ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനും റിഹാനയ്ക്കും കർഷകരെക്കുറിച്ചോ വിളകളെ കുറിച്ചോ ഒന്നും അറിയില്ല. എന്നാൽ രണ്ടു പേരും ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നു. ഗാന്ധി പ്രതിമ ആക്രമിക്കപ്പെട്ടപ്പോൾ ഈ ആളുകൾ എവിടെയായിരുന്നു? എന്തുകൊണ്ടാണ് ഈ അന്താരാഷ്ട്ര സെലിബ്രിറ്റികൾ ട്വീറ്റ് ചെയ്യാതിരുന്നത്? ജനുവരി 26 ന് ഡൽഹി പോലീസിന് വാളുകൊണ്ട് പരിക്കേറ്റപ്പോൾ അവർ ട്വീറ്റ് ചെയ്തോ? ഈ അന്താരാഷ്ട്ര സാമൂഹിക പ്രവർത്തകർ ആരും അന്ന് ട്വീറ്റ് ചെയ്തിട്ടില്ല. രാഹുൽ ഗാന്ധി വിദേശത്തേക്ക് പോകുന്നത് ഇന്ത്യാ വിരുദ്ധരെ കാണാനാണ്. അത് റിഹാനയായാലും മിയ ഖലീഫയായാലും. ഇത് ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണമാണ്. ഇവയെല്ലാം ദേശവിരുദ്ധ ശക്തികളാണ്- ബിജെപി നേതാവ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് റിഹാന കർഷക സമരത്തിന് പിന്തുണ അറിയിച്ചത്.…
Read Moreഇന്റർനെറ്റ് വിലക്കുന്ന നടപടി മോശം! സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്ര; കർഷക സമരം തീർക്കണമെന്ന് അമേരിക്കയും
വാഷിംഗ്ടൺ ഡിസി: ഇന്ത്യയിലെ കർഷകർ പ്രതിഷേധങ്ങൾക്ക് ആഗോളതലത്തിൽ പിന്തുണ ശക്തമാകുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് അമേരിക്ക. കർഷക പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു. സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്. ഇന്ത്യൻ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ഉറപ്പാക്കുകയും ചെയ്യുന്ന പരിഷ്കാരങ്ങളെ സ്വാഗതം ചെയ്യുന്നതായും ബൈഡൻ ഭരണകൂടം അറിയിച്ചു. അതേസമയം, കർഷക സമരത്തെ നേരിടാനുള്ള ഇന്റർനെറ്റ് വിലക്കിനെയും അമേരിക്ക വിമർശിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇൻറർനെറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തടസമില്ലാതെ ലഭിക്കേണ്ടത് അനിവാര്യമാണെന്നാണ് അമേരിക്കൻ വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.
Read More