തിരുവനന്തപുരം: അധികാരത്തില്‍ വന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട് പാസാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യുഡിഎഫ് പുറത്തുവിട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയാണ് നിയമത്തിന്റെ കരട് പരസ്യപ്പെടുത്തിയത്. ശബരിമലയില്‍ ആചാരം ലംഘിച്ചു കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവ് എന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. തന്ത്രിയുടെ അനുമതിയോടെ പ്രവേശന നിയന്ത്രണം നടപ്പാക്കുമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. അധികാരത്തിലെത്തിയാല്‍ ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്ന് യുഡിഎഫ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ വിഷയത്തില്‍ നിലപാട് ശക്തമാക്കിയിരിക്കുകയാണ് യുഡിഎഫ്. ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു.
Read MoreCategory: Top News
മണ്ണിലെ താരങ്ങള്‍ സാക്ഷി! അമ്മയുടെ ആസ്ഥാനമന്ദിരം തുറന്നു; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് ഉദ്ഘാടനം നടത്തി; വന്‍കിട സൗകര്യങ്ങള്‍ അടങ്ങിയതാണു പുതിയ മന്ദിരം
കൊച്ചി: താരനിബിഡമായ അന്തരീക്ഷത്തില്‍ കൊച്ചിയില്‍ അസോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ്(അമ്മ)യുടെ ആസ്ഥാന മന്ദിരം തുറന്നു. സിനിമാ മേഖലയില്‍നിന്നുള്ള നിരവധിപേരെ സാക്ഷികളാക്കി നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചാണ് ഉദ്ഘാടനം നടത്തിയത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു നടത്തിയ ചടങ്ങില്‍ നിലവിളക്ക് കൊളുത്തിയാണു താരങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. കലൂര്‍ ദേശാഭിമാനി റോഡില്‍ അഞ്ചു നിലകളിലായി ഉയര്‍ന്നിട്ടുള്ള ഈ “നക്ഷത്ര’ സൗധത്തിലാകും ഇനി മുതല്‍ മലയാള സിനിമയിലെ താരനക്ഷത്രങ്ങള്‍ സമ്മേളിക്കുക.വന്‍കിട സൗകര്യങ്ങള്‍ അടങ്ങിയതാണു പുതിയ മന്ദിരം. ഗ്രൗണ്ട് ഫ്ളോറില്‍ റിസപ്ഷന് ഏരിയയും സന്ദര്‍ശകര്‍ക്കായി പ്രത്യേക ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. മലയാളത്തിലെ മണ്മറഞ്ഞ താരങ്ങളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുടെ കൊളാഷാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ഓഫീസ് ജീവനക്കാര്‍ക്കായുള്ള മുറിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഒന്നാം നിലയിലാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെയും സെക്രട്ടറി ഇടവേള ബാബുവിന്റെയും മുറികള്‍. ചെറിയൊരു ലൈബ്രറിയും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. എക്സിക്യൂട്ടീവ്…
Read Moreപണം വാങ്ങി, പക്ഷേ..! 29 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പെരുമ്പാവൂർ സ്വദേശിയുടെ പരാതി! സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; സണ്ണി പറഞ്ഞ മറുപടി ഇങ്ങനെ…
കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണിനെ കൊച്ചിയിൽ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. 29 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കാട്ടി പെരുമ്പാവൂർ സ്വദേശി ഷിയാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. അവധി ആഘോഷിക്കാൻ സണ്ണി ലിയോൺ നിലവിൽ കേരളത്തിലുണ്ട്. കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികൾ പങ്കെടുക്കുന്നതിനായിട്ടാണ് സണ്ണിക്ക് പണം നൽകിയതെന്നും എന്നാൽ ഇവർ ചടങ്ങുകൾക്ക് എത്തിയില്ലെന്നും പരാതിക്കാരൻ പറയുന്നു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ പണം വാങ്ങിയ കാര്യം താരം സമ്മതിച്ചു. ഉദ്ഘാടന ചടങ്ങുകൾക്ക് എത്താതിരുന്നത് സംഘാടകരുടെ പിടിപ്പുകേടുകൊണ്ടാണെന്നാണ് സണ്ണി ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയത്.
Read Moreകേന്ദ്രത്തിന്റെ കണക്കില്‍ കങ്കണയും അര്‍ണബും മാത്രമാണോ രാജ്യസ്നേഹികള്‍ ? മുള്ളുവേലികളും ആണികളും ഉള്‍പ്പടെയുള്ള പ്രതിരോധം ചൈന അതിര്‍ത്തിയിലാണ് വിന്യസിക്കേണ്ടത്; ചോദ്യം ചെയ്ത് പ്രതിപക്ഷം
സെബി മാത്യു ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ ചൊല്ലി പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ ഇന്നു രാവിലെ ശിവസേന എംപി സഞ്ജയ് റാവത്ത് കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സര്‍ക്കാരിന്റഎ നടപടികളെ ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികളാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്ന് ശിവസേന എംപി കുറ്റപ്പെടുത്തി. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന അക്രമങ്ങള്‍ക്ക് മുഖ്യ കാരണക്കാരനായ ദീപ് സിംഗ് സിദ്ധുവിനെ സര്‍ക്കാര്‍ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ തയാറായിട്ടില്ല. എന്നാല്‍, നിരപരാധികളായ ഇരുന്നൂറ് കര്‍ഷകരെ അറസ്റ്റ് ചെയ്തെന്നും സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി. ദീപ് സിംഗ് സിദ്ധുവിന്റെ ബിജെപി ബന്ധം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു. ശശി തരൂര്‍, രാജ്ദീപ് സര്‍ദേശായി എന്നിര്‍ക്കെതിരേ കേസെടുത്തതിനെയും സഞ്ജയ് റാവത്ത് വിമര്‍ശിച്ചു. സര്‍ക്കാരിന്റെ കണക്കില്‍ അര്‍ണബ് ഗോസാമിയും കങ്കണ റാവത്തും…
Read Moreപോലീസ് കാന്റീന് അഴിമതി; വ്യാജ രേഖകള്‍ റെഡി! കാണാതായ 11 ലക്ഷത്തിന് വ്യാജ ബില്‍ ചമച്ചതായി സൂചന, വന്‍കിട കമ്പനികളെ “ഭീഷണിപ്പെടുത്തി’
കെ. ഷിന്റുലാല്‍ കോഴിക്കോട്: സംസ്ഥാന പോലീസിലെ സബ്സിഡറി സെന്‍ട്രല്‍ പോലീസ് കാന്റീനിലെ അഴിമതി മായ്ക്കാന്‍ പോലീസിലെ ചില ഉന്നതരുടെ അറിവോടുകൂടി വ്യാജ രേഖകള്‍ തയാറാക്കുന്നതായി സൂചന. അടൂര്‍ കെഎപി 3 ബറ്റാലിയനിലെ കാന്റീനില്‍നിന്നു കാണാതായ 11,33,777 രൂപയുടെ സാധനങ്ങള്‍ക്കും കെട്ടികിടക്കുന്ന 42,29,956 രൂപയുടെ സാധനങ്ങള്‍ക്കുമാണ് വ്യാജ രേഖകള്‍ തയാറാക്കുന്നത്. ഇതിനായി മികച്ച ബ്രാന്‍ഡിലുള്ള കമ്പനികളുടെ സഹായം തേടിയതായാണു പുറത്തുവരുന്ന വിവരം. കാന്റീനില്‍ അഴിമതി നടന്നിട്ടില്ലെന്നും സുതാര്യമായാണ് പ്രവര്‍ത്തിച്ചതെന്നും തെളിയിക്കുന്നതിനായാണ് പ്രതിസ്ഥാനത്തുള്ളവര്‍ വ്യാജരേഖകള്‍ തയാറാക്കുന്നത്. തിരികെ എടുത്തോ? കാന്റീനില്‍ കെട്ടിക്കിടക്കുന്ന സാധനങ്ങള്‍ അതേ കമ്പനികള്‍ തന്നെ തിരികെ എടുത്തിട്ടുണ്ടെന്ന രീതിയിലുള്ള രേഖകളാണ് ഇപ്പോള്‍ തയാറാക്കുന്നത്. ഇതിനായി സംസ്ഥാനത്തെ കാന്റീനിലേക്കു സാധനങ്ങള്‍ നല്കുന്ന കമ്പനികളുമായി മുന്‍ നടത്തിപ്പുകാര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിച്ചു. ആവശ്യം പരിഗണിച്ചില്ലെങ്കില്‍ പോലീസ് കാന്റീനുകളില്‍ കമ്പനിയുടെ സാധനങ്ങള്‍ വില്‍ക്കില്ലെന്നും ഇനി മുതല്‍ പര്‍ച്ചേഴ്സ്…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കല്ലെറിഞ്ഞു കൊന്നു; പെണ്‍കുട്ടിയുടെ പിതാവിനെയും പേരക്കുട്ടിയെയും കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കോർബ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം കല്ലെറിഞ്ഞു കൊലപ്പെടുത്തി. ഛത്തീസ്ഗഢിലെ കോർബയിലെ ഗദ്ദുപ്രോദ ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛനെയും ഇയാളുടെ നാല് വയസ് പ്രായമുള്ള പേരക്കുട്ടിയെയും അക്രമികള്‍ കൊലപ്പെടുത്തി. ജനുവരി 29-നാണ് സംഭവം. അച്ഛനെ കാണുന്നില്ലെന്ന് കാട്ടി ഇയാളുടെ മകന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ശാന്ത്റാം എന്നയാളുടെ വീട്ടില്‍ പശുവിനെ സംരക്ഷിക്കുന്ന ജോലിയായിരുന്നു പെണ്‍കുട്ടിയുടെ അച്ഛന്. ശാന്ത് റാമും സുഹൃത്തുക്കളുമാണ് കൃത്യം ചെയ്തത്. ജോലിക്കു ശേഷം പെൺകുട്ടിയുടെ പിതാവിനെ വീട്ടില്‍ കൊണ്ടുവിടാനായി വാഹനത്തില്‍ പോയ ശാന്ത്റാം വഴിയില്‍ വച്ച് പെൺകുട്ടിയെയും പിതാവിന്റെ പേരക്കുട്ടിയെയും കൂടെക്കൂട്ടി. തുടർന്ന് ഇയാൾ സുഹൃത്തുക്കളെയും ഒപ്പംകൂട്ടിയതിന് ശേഷം മൂന്നു പേരെയും വനപ്രദേശത്ത് എത്തിച്ചു. പിന്നീട് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു. പീഡനശ്രമം തടയാൻ ശ്രമിച്ചതോടെയാണ് പെണ്‍കുട്ടിയുടെ പിതാവിനെയും കൂടെയുണ്ടായിരുന്ന പേരക്കുട്ടിയെയും അക്രമികള്‍ കൊലപ്പെടുത്തിയത്. പിന്നീട്…
Read Moreവിവാഹവീട്ടിൽ സംഘർഷം! അടിയേറ്റ യുവാവ് മരിച്ചു; വരന്റെ പിതാവ് ഉൾപ്പടെ 10 പേർക്കെതിരേ കൊലക്കുറ്റം ചുമത്തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മാവേലിക്കര: വിവാഹവീട്ടിലുണ്ടായ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തട്ടാരമ്പലം സ്വദേശി രഞ്ജിത്ത് (33) ആണ് മരിച്ചത്. സംഭവത്തിൽ വരന്റെ പിതാവ് ഉൾപ്പടെ 10 പേർക്കെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഇതിൽ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. ജനുവരി 26ന് മാവേലിക്കരയ്ക്ക് സമീപം കോഴിപ്പാലത്താണ് സംഭവം. വിവാഹത്തലേന്ന് നടന്ന സത്കാരത്തിനിടെ വിവാഹ വീട്ടിൽ എത്തിയ അതിഥികളും പ്രദേശവാസികളുമായുണ്ടായ വാക്കുതർക്കമാണ് കൂട്ടത്തല്ലിലും കൊലപാതകത്തിലും കലാശിച്ചത്. വരന്റെ പിതാവ് നെൽസണ്‍ ജോലി ചെയ്യുന്ന കൊല്ലത്തു നിന്നും എത്തിയ സഹപ്രവർത്തകരുടെ ആഘോഷം റോഡിലേക്ക് നീണ്ടത് പ്രദേശവാസികൾ ചോദ്യം ചെയ്തു. പിന്നാലെയാണ് നെൽസണും സഹപ്രവർത്തകരും ചേർന്ന് കമ്പിയും വടികളും ഉപയോഗിച്ച് ചോദ്യം ചെയ്തവരെ ആക്രമിക്കുകയായിരുന്നു. സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ രഞ്ജിത്തിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജനുവരി 30ന് പുലർച്ചെ മരിച്ചു. സംഭവത്തിൽ പോലീസ് ആദ്യം വധശ്രമത്തിന് കേസെടുത്തിരുന്നു. യുവാവ്…
Read Moreരണ്ടുവര്‍ഷം നീണ്ട വിളികളും ചാറ്റിംഗും! ഗത്യന്തരമില്ലാതെ യുവതി കാമുകനെ വിളിച്ചുവരുത്തി; മകളേയും കൂട്ടി കാമുകനൊപ്പം സ്ഥലംവിട്ട മലപ്പുറംകാരി പയ്യന്നൂരില്‍
പയ്യന്നൂര്‍: ഫോണിലൂടെ തളിരിട്ട പ്രണയത്തിനൊടുവില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം സ്ഥലംവിട്ട 25 കാരിയേയും മൂന്നുവയസുള്ള മകളേയും പയ്യന്നൂര്‍ പോലീസ് കണ്ടെത്തി. ഇതേതുടര്‍ന്ന് യുവതിയേയും കുട്ടിയേയും മലപ്പുറം പൂക്കോട്ടുപാടം പോലീസിന് കൈമാറി. ഫോണിലൂടെ വളര്‍ന്ന് പന്തലിച്ച പ്രണയത്തിനൊടുവില്‍ ഏതാനും ദിവസം മുമ്പാണ് മലപ്പുറംകാരി കാമുകനോടൊപ്പം പയ്യന്നൂരിലെത്തിയത്. രണ്ടുവര്‍ഷം നീണ്ട വിളികളും ചാറ്റിംഗുമായി അസ്ഥികളില്വരെ പ്രണയം പൂവിടാന്‍ തുടങ്ങിയപ്പോഴാണ് ഗത്യന്തരമില്ലാതെ യുവതി കാമുകനെ വിളിച്ചുവരുത്തിയത്. മലപ്പുറത്തേക്ക് ചെല്ലുന്നതിനുള്ള വിളിവന്നതോടെ പയ്യന്നൂര്‍ ഒളവറയില്‍ ജോലി ചെയ്യുന്ന മംഗലാപുരം സ്വദേശിയായ കാമുകനും നില്‍ക്കക്കള്ളിയില്ലാതായി. മലപ്പുറത്തെത്തിയ കാമുകനോപ്പം മൂന്നുവയസുള്ള മകളേയും കൂട്ടിയിറങ്ങിയ യുവതി കാമുകനൊപ്പം ഒളവറയിലാണ് താമസിച്ചിരുന്നത്. യുവതിയുടെ ഭര്‍ത്താവ് പൂക്കോട്ടുപാടം പോലീസില്‍ നല്കിയ പരാതിയിലുള്ള അന്വേഷണത്തിനിടയിലാണ് പയ്യന്നൂര്‍ പോലീസ് യുവതിയേയും കുട്ടിയേയും കണ്ടെത്തിയത്.
Read Moreരാഹുൽ ഗാന്ധി ചോദിച്ചു, സുധാകരൻ തലകുലുക്കി! കോൺഗ്രസ് തലപ്പത്തേക്ക് കെ.സുധാകരൻ എത്തുന്നു; ഡൽഹിയിൽ നടന്നതു നിർണായക നീക്കങ്ങൾ
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: മുല്ലള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ കെ.സുധാകരൻ കെ പിസിസി പ്രസിഡന്റാകും. ഇക്കാര്യം ചർച്ച ചെയ്യാനാണ് രാഹുൽ ഗാന്ധി കെ.സുധാകരനെ ഡൽഹിക്കു വിളിപ്പിച്ചത്. ഇതു സംബന്ധിച്ചു രാഹുൽ ഗാന്ധി സുധാകരനുമായി ചർച്ച നടത്തി. പദവി ഏറ്റെടുക്കാനുള്ള സന്നദ്ധത സുധാകരൻ രാഹുൽ ഗാന്ധിയെ അറിയിച്ചു. മുല്ലപ്പള്ളി മത്സരിക്കാൻ അതേസമയം, മുല്ലപ്പള്ളി നിയമസഭാ തെരഞെടുപ്പിൽ മത്സരിക്കാനുള്ള ഒരുക്കത്തിൽ തന്നെയാണ്. കൊടുവള്ളി, കൽപ്പറ്റ വടകര മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ മത്സരിക്കാനാണ് മുപ്പള്ളിക്ക് താത്പര്യം. ഹൈക്കമാൻഡ് അനുമതി ലഭിച്ചാൽ മുല്ലപ്പള്ളി മത്സരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് മുല്ലപ്പള്ളിയെ മാറ്റി കെ.സുധാകരന പ്രസിഡന്റാക്കുന്നതിനെ കോൺഗ്രസിലെ ഒരു വിഭാഗം നേരത്തെ മുതൽ എതിർക്കുന്നുണ്ട്. ഇതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കെ സുധാകരന്റെ വിവാദ പ്രസ്താവന. അതിൽനിന്നു പിന്നോട്ടുപോകാൻ അദ്ദേഹത്തോടു പല കോൺഗ്രസ് നേതാക്കളും ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത്തരം ആവശ്യങ്ങളോട് അതിരൂക്ഷമായാണ് പ്രതികരിച്ചത്. ഈ…
Read Moreബിനീഷ് പറഞ്ഞാൽ അനൂപ് എന്തും ചെയ്യും; ബിനീഷ് കോടിയേരി അനൂപിന്റെ ബോസ്! കള്ളപ്പണക്കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത് ഇങ്ങനെ…
ബംഗളൂരു: ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിന്റെ ബോസാണെന്നും ബിനീഷ് പറഞ്ഞാൽ അനൂപ് എന്തും ചെയ്യുമെന്നും ഇഡി. കള്ളപ്പണക്കേസിൽ ബിനീഷിനെതിരെ ഇഡി സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിനീഷ് മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ച കള്ളപണം വ്യവസായങ്ങളിൽ നിക്ഷേപിച്ച് വെളുപ്പിച്ചെടുത്തെന്നും കുറ്റപത്രത്തിൽ പറയുന്നു. ബംഗളൂരുവില്‍ ലഹരിപാർട്ടിക്കിടെ കേരള സർക്കാരിന്റെ കരാറുകൾ ലഭിക്കാന്‍ കേസിലെ പ്രതികളും മറ്റു ചിലരും ബിനീഷുമായി ചർച്ച നടത്തി. കരാറിന്റെ നാല് ശതമാനം തുക വരെ കമ്മീഷനായി ബിനീഷിന് വാഗ്ദാനം ചെയ്തെന്നും കുറ്റപത്രത്തിലുണ്ട്. കേസിൽ വൈകാതെ വിചാരണ നടപടികൾ ആരംഭിക്കും.
Read More