ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് തന്റെ റോൾമോഡലെന്ന് നടി മഞ്ജു വാര്യർ. ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ടീച്ചർക്ക് ലഭിച്ച അംഗീകാരങ്ങൾ ഒരു മലയാളി എന്ന നിലയിൽ അഭിമാനം ഉണ്ടാക്കുന്നത് ആണെന്നും നടി കൂട്ടിച്ചേർത്തു. ശൈലജ ടീച്ചറെ താൻ ഇടയ്ക്ക് വിളിച്ച് സംസാരിക്കാറുണ്ട്, ആരോഗ്യകാര്യങ്ങളെല്ലാം അന്വേഷിക്കാറുണ്ട്, പുസ്തകങ്ങൾ വായിക്കണമെന്ന് ടീച്ചർ തന്നെ ഉപദേശിക്കാറുണ്ടെന്നും മഞ്ജു വാര്യർ പറയുന്നു.
Read MoreCategory: Top News
പ്രതിച്ഛായയില്ലാത്ത നേതാക്കളെ എടുത്ത് തൃണമൂലിന്റെ ‘ബി’ ടീമാവാനില്ല ! തൃണമൂലില്‍ നിന്ന് വരുന്ന നേതാക്കളെയെല്ലാം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടുമായി ബിജെപി…
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ദിനംപ്രതി നിരവധി നേതാക്കളാണ് ബിജെപിയിലേക്ക് എത്തുന്നത്. തുടക്കത്തില്‍ തൃണമൂലില്‍ നിന്നെത്തുന്ന നേതാക്കളെയെല്ലാം കണ്ണുമടച്ച് സ്വീകരിച്ചിരുന്ന ബിജെപി ഇപ്പോള്‍ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. അഴിമതിക്കേസുകളില്‍ ആരോപണ വിധേയരായ പലരും ഇതിനിടയ്ക്ക് തൃണമൂലില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയിട്ടുണ്ട്. ഇത് പാര്‍ട്ടിയ്ക്കുള്ളില്‍ കടുത്ത അസംതൃപ്തി ഉണ്ടാക്കിയിട്ടുള്ളതായാണ് വിവരം. ഇതേത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ബിജെപി പുനര്‍ വിചിന്തനം നടത്തുന്നത്. മോശം പ്രതിച്ഛായയുള്ള നേതാക്കളെ ഉള്‍പ്പെടുത്തി ബിജെപി തൃണമൂലിന്റെ ‘ബി’ ടീമായി മാറാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ പറയുന്നത്. ബംഗാളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കൈലാഷ് വിജയ് വര്‍ഗിയയാണ്. ഇനി മുതല്‍ കൂട്ടത്തോടെ വരുന്നവരെ ഒറ്റയടിക്ക് പാര്‍ട്ടിയിലെടുക്കില്ലെന്നും സൂക്ഷ്മ പരിശോധനകള്‍ നടത്തിയ ശേഷമേ പാര്‍ട്ടിയില്‍ എടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സീറ്റുകള്‍ ലക്ഷ്യമാക്കി തൃണമൂലില്‍ നിന്ന് എംഎല്‍എമാര്‍…
Read Moreഒക്ടോബർ വരെ സമയം തരും, തീരുമാനമായില്ലെങ്കിൽ ‘ട്രാക്ടർ പ്രക്ഷോഭം’! 40 ലക്ഷം ട്രാക്ടറുകൾ അണിനിരത്തി വൻ റാലി; കർഷക നേതാവിന്റെ മുന്നറിയിപ്പ്…
സ്വന്തം ലേഖകൻ ന്യൂഡൽഹി: കർഷക കരി നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാരിന് ഈ വർഷം ഒക്ടോബർ വരെ പരാമവധി സമയം നൽകുമെന്ന് കർഷക സംഘടന നേതാവ് രാകേഷ് ടികായത്ത്. ഒക്ടോബറിലും നടപടിയുണ്ടായില്ലെങ്കിൽ 40 ലക്ഷം ട്രാക്ടറുകൾ അണിനിരത്തി രാജ്യവ്യാപകമായി ട്രാക്ടർ റാലി നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സമര സ്ഥലത്തേക്കുള്ള കുടിവെള്ളം തടഞ്ഞും വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിച്ചും കർഷക സമരം ഒഴിപ്പിക്കാൻ സർക്കാർ നീക്കം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് കർഷക നേതാവിന്റെ മുന്നറിയിപ്പ്. ഒന്നര വർഷത്തേക്ക് നിയമങ്ങൾ നടപ്പിലാക്കുന്നത് മരവിപ്പിച്ചു നിർത്തണമെന്ന ഉപാധിയിൽ ചർച്ച നടത്താമെന്നാണ് സർക്കാരിന്റെ നിലപാട്. ഇത് അംഗീകരിക്കാൻ പറ്റില്ലെന്ന് കർഷകരും പറയുന്നു. ഇപ്പോൾ കർഷകരെ ബാരിക്കേഡുകൾക്കുള്ളിൽ ആക്കുകയും കേസുകളിൽ കുടുക്കാനുമാണ് സർക്കാർ നീക്കം നടത്തുന്നതെന്നാണ് സമരക്കാർ ആരോപിക്കുന്നത്. സിംഘുവിൽ കർഷകർക്കെതിരേ ഉണ്ടായ ആക്രമണത്തിന്റെ പേരിൽ നിരവധി കർഷകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. റിപ്പബ്ലിക് ദിനത്തിലെ…
Read More‘എപിഎംസി’ ചന്തയില്‍ കോളിഫ്ളവറിന് വിലയിട്ടത് വെറും ഒരു രൂപ; പ്രതിഷേധമായി 1000 കിലോ കോളിഫ്ളവര്‍ വഴിയരികില്‍ ഉപേക്ഷിച്ച് കര്ഷകന്;നിരവധി ആളുകള്‍ കൃഷി ഉപേക്ഷിച്ചു…
പുതിയ കര്‍ഷക നിയമം വന്നപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത ഒന്നാണ് എപിഎംസി(അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി) മാര്‍ക്കറ്റുകള്‍. പുതിയ നിയമങ്ങള്‍ ഈ മാര്‍ക്കറ്റുകളെ തുടച്ചുനീക്കുമെന്നും ഇത് കര്‍ഷകര്‍ക്ക് ദോഷം ചെയ്യുമെന്നുമായിരുന്നു കാര്‍ഷികസമരം നയിക്കുന്ന സംഘടനകളുടെ ഒരു പ്രധാന ആരോപണം. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ഒരു ശരാശരി വിലയിട്ട് സ്വീകരിക്കുകയാണ് ഇത്തരം മാര്‍ക്കറ്റുകളുടെ രീതി. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു താങ്ങുവില. എന്നാല്‍ പലപ്പോഴും മാര്‍ക്കറ്റ് വില 10 ഉള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഈ മാര്‍ക്കറ്റുകള്‍ ഇടുന്ന താങ്ങുവില ഒരു രൂപയും മറ്റുമായിരിക്കും. പുതിയ കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്നവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഇത്തരത്തിലുള്ള ഒരു ദുരവസ്ഥയാണ് ഉത്തര്‍പ്രദേശിലെ കോളിഫ്ളവര്‍ കര്‍ഷകര്‍ക്ക് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്. എട്ടു രൂപ പ്രതീക്ഷിച്ചിടത്ത് എപിഎംസി മാര്‍ക്കറ്റുകള്‍ ഉല്‍പ്പന്നങ്ങളുടെ സംഭരണ വിലയായിട്ടത് കേവലം ഒരു രൂപ മാത്രമാണ്. എന്നാല്‍ ഒരു രൂപയ്ക്ക് കോളിഫ്ളവര്‍ നല്കാന് തങ്ങള്‍ തയ്യാറല്ലെന്നു…
Read Moreകടുത്ത വയറുവേദനയെത്തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ 16കാരി ഗര്‍ഭിണി ! കാരണക്കാരനായ 18കാരന് തിരുവനന്തപുരത്ത് അറസ്റ്റില്‍
വട്ടപ്പാറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ 18 വയസുകാരന് അറസ്റ്റില്‍. ഇന്ന് രാവിലെയാണ് വീട്ടുകാരുടെ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുന്‍പ് പതിനാറുകാരിയെ യുവാവ് പീഡിപ്പിച്ചു എന്നതാണ് വീട്ടുകാരുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിക്ക് യുവാവിനെ പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആളില്ലാത്ത സമയത്ത് വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പൊലീസ് ഭാഷ്യം.
Read Moreഅമ്മയുടെ വിവാഹേതര ബന്ധം അറിഞ്ഞ മകന് അമ്മിക്കല്ല് കൊണ്ട് ഇടിച്ചു കൊന്നു ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
തമിഴ്നാട്ടില്‍ അമ്മയെ മകന് അമ്മിക്കല്ല് കൊണ്ട് ഇടിച്ചുകൊന്നു. അമ്മയ്ക്ക് വിവാഹേതര രഹസ്യബന്ധമുള്ളതായി തിരിച്ചറിഞ്ഞതാണ് മകന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മധുരയിലെ മീനാംബാല്പുരത്താണ് സംഭവം. മറ്റൊരു പുരുഷനുമായി അമ്മയ്ക്ക് ബന്ധമുള്ളതായി മനസിലാക്കിയതാണ് പ്രകോപനത്തിന് കാരണം. 19കാരനായ എസ് ഓംശക്തിയാണ് അമ്മയെ അമ്മിക്കല്ല് കൊണ്ട് ഇടിച്ചുകൊന്നതെന്ന് പൊലീസ് പറയുന്നു. അമ്മയുടെ രഹസ്യബന്ധം തിരിച്ചറിഞ്ഞ ഓംശക്തി അമ്മയെ താക്കീത് ചെയ്തുവെങ്കിലും ഇത് വകവെയ്ക്കാതെ അവര്‍ ബന്ധം തുടരുകയായിരുന്നു. ഇതോടെ ഓംശക്തി അസ്വസ്ഥനായി. തുടര്‍ന്ന് അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അമ്മയെ അമ്മിക്കല്ല് കൊണ്ട് മകന് ഇടിച്ചുകൊന്നത്. ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ മകനെ അറസ്റ്റ് ചെയ്തു.
Read Moreകൊന്നുകളയും! യൂത്ത് ലീഗിലെ ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ ദേശീയ സമിതി അംഗത്തിന് വധഭീഷണി; ലീഗിനെ വെട്ടിലാക്കി സംഭവം ഇഡിക്കു മുന്നിലേക്ക്
കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ യൂത്ത്ലീഗിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ ദേശീയ സമിതി അംഗത്തിന് വധഭീഷണി. പടനിലം യൂസഫിനാണ് വധഭീഷണിയുമായി ഫോണ്‍കോളുകള്‍ എത്തുന്നത്. നെറ്റ് കോളുകള്‍ വഴിയാണ് ഭീഷണി. ഇത് സംബന്ധിച്ചു കുന്ദമംഗലം പോലീസില്‍ പരാതി നല്‍കുമെന്ന് അദ്ദേഹം രാഷ്ട്രദീപികയോടു പറഞ്ഞു. കൊല്ലുമെന്നു പരസ്യ ഭീഷണിയുമായാണ് ചിലര്‍ രംഗത്തെത്തിയത്. ഇന്നലെ വാര്‍ത്താസമ്മേളനം നടത്തി കത്വ-ഉന്നാവോ കുടുംബസഹായ ഫണ്ട് തട്ടിപ്പ് നടത്തിയയെന്ന് പരസ്യമാക്കിയതിനു പിന്നാലെയാണ് ഭീഷണി നിരന്തരം എത്തുന്നത്. വിവാദപ്രസ്താവനയ്ക്കു പിന്നാലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിവരങ്ങള്‍ തിരക്കിയിരുന്നു. ഭീഷണി സംബന്ധിച്ച് ഇവരോട് വ്യക്തമാക്കിയതായി യൂസഫ് അറിയിച്ചു. ഭീഷണിക്കു മുന്നില്‍ വഴങ്ങാതെ നിയമപരമായ രീതിയില്‍ നേരിടുമെന്നും സത്യം പുറത്തുകൊണ്ടുവരികയെന്നതാണ് പ്രധാനലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഫണ്ട് കണക്ക് യൂത്ത് ലീഗ് ദേശീയസമിതിയില്‍ ആവശ്യപ്പെട്ടിരുന്നതായി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പാണക്കാട് മുഈന്‍ അലി തങ്ങളും ഇന്നലെ പ്രസ്താവന…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കോവിഡ് വ്യാപനം രൂക്ഷമാക്കിയേക്കും ! വന്നു പോയവര്‍ക്ക് വീണ്ടും വരാന്‍ സാധ്യത;വരും ദിവസങ്ങളില്‍ കോവിഡ് കേരളത്തെ ബാധിക്കുന്നത് ഇങ്ങനെ…
കോവിഡ് വാക്സിന് എത്തി, ഇനി പേടിക്കേണ്ട ധാരണയിലാണ് പലരും മുമ്പോട്ടു പോകുന്നത്. ഒരിക്കല്‍ ബാധിച്ചവര്‍ക്ക് വീണ്ടും ബാധിക്കില്ലെന്ന തെറ്റിദ്ധാരണയും പലര്‍ക്കുമുണ്ട്. എന്നാല്‍ രോഗം വന്നവര്‍ക്ക് വീണ്ടും വരാനുള്ള സാധ്യതയുണ്ടെന്നാണ് ദക്ഷിണാഫ്രിക്കയില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. രണ്ട് ഡോസും സ്വീകരിച്ച് രണ്ടാഴ്ചകൂടി പിന്നിട്ടാലേ വാക്സിന്റെ ഫലപ്രാപ്തി വ്യക്തമാകൂ. സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കുത്തിവയ്പ്പുതന്നെ മന്ദഗതിയിലാണു നീങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസ്ഥ കൂടുതല്‍ വഷളാക്കുമെന്നാണു വിദഗ്ധരുടെ നിഗമനം. സിനിമാ തീയറ്ററുകളുടെ പ്രവര്‍ത്തനം അപകട സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. അടഞ്ഞ അന്തരീക്ഷത്തില്‍ ഒന്നിടവിട്ട് ഇരിക്കുന്നതുപോലും അപകടകരമാണ്. ബാറുകള്‍ തുറന്നതും ബസുകളില്‍ തിങ്ങിനിറഞ്ഞ് ആളുകള്‍ സഞ്ചരിക്കുന്നതും വൈറസ് വ്യാപനത്തിന് അനുകൂലമാണ്. പൊതുഗതാഗതം പുനരാരംഭിച്ചെങ്കിലും ഓരോ സര്‍വീസിനുശേഷവും വാഹനങ്ങള്‍ അണുമുക്തമാക്കണമെന്ന നിര്‍ദേശം കൃത്യമായി പാലിക്കപ്പെടുന്നില്ല. നിലവില്‍ ആകെ രോഗികളില്‍ 70% കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് വെളിപ്പെടുത്തിയിരുന്നു. രാജ്യത്ത്…
Read Moreമോഹൻലാലിന്റെ ആഗ്രഹം സഫലമാകുന്നു! അഴകിന്റെ പ്രൗഡിയിൽ ‘അമ്മ’ ആസ്ഥാനമന്ദിരം; താരനക്ഷത്രങ്ങള്‍ ഇനി ഒന്നിച്ചുകൂടുക ഇവിടെയാകും
സ്വന്തം ലേഖകന്‍ കൊച്ചി: താരങ്ങളുടെ ആസ്ഥാനമന്ദിരം അഴകിന്റെ പ്രൗഡിയിൽ ഉദ്ഘാടനത്തിന് ഒരുങ്ങി നിൽക്കുകയാണ്. ന്യൂയോര്‍ക്ക് മാതൃകയില്‍ നിർമിച്ചിരിക്കുന്ന ഗ്ലാസ് ചേംബറുകളിൽ എഴുത്തുകാരും സംവിധായകരും കഥ പറയാനും കഥ കേള്‍ക്കാനും ഒന്നിച്ചു കൂടും. മലയാള സിനിമയിലെ താരനക്ഷത്രങ്ങളുടെ ഇനി ഒന്നിച്ചുകൂടുക ഇവിടെയാകും. അസോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ് (അമ്മ) ആസ്ഥാന മന്ദിരമാണ് കലൂര്‍ ദേശാഭിമാനി റോഡില്‍ ഉയര്‍ന്നിരിക്കുന്നത്. അഞ്ച് നിലകളിൽ അഞ്ചു നിലകളിലായി വിവിധ വിഭാഗങ്ങള്‍ക്കു പ്രത്യേക മുറികള്‍ ഒരുക്കിയിരിക്കുന്നു. കലൂരില്‍ ആറിന് രാവിലെ പത്തിനു മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചു ഉദ്ഘാടനം ചെയ്യുന്ന അമ്മയുടെ ആസ്ഥാനമന്ദിരത്തിനു പ്രത്യേകതകള്‍ ധാരാളമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. നൂറ് പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. എല്ലാവരെയും ഒന്നിപ്പിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. അഞ്ച് ഗ്ലാസ് ചേംബറുകൾ അമ്മയ്ക്ക് ഒരു സ്ഥിരം ആസ്ഥാനം വേണമെന്നത് മോഹൻലാലിന്റെ വലിയ ആഗ്രഹമായിരുന്നു. അമ്മയുടെ മീറ്റിംഗ് ഇനി…
Read Moreജസ്നയുടെ തിരോധാനം അന്വേഷിക്കണം! ഹൈക്കോടതി ജഡ്ജിയുടെ കാറിനു നേരെ കരി ഓയിൽ പ്രയോഗം; എരുമേലി സ്വദേശി ആർ. രഘുനാഥൻ നായർ കസ്റ്റഡിയിൽ
കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ കാറിനു നേരെ കരി ഓയിൽ പ്രയോഗം. ജസ്റ്റീസ് വി. ഷേർസിയുടെ കാറിനു നേരെയാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാവിലെ ഹൈക്കോടതി ഗേറ്റിന് മുൻപിലാണ് സംഭവം. ഗേറ്റ് കടന്ന് വരികയായിരുന്ന കാറിനു നേരെ ഒരാൾ പാഞ്ഞുവരികയും കരിഓയിൽ ഒഴിക്കുകയുമായിരുന്നു. ജസ്നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുമായി എത്തിയായിരുന്നു പ്രതിഷേധം. കോട്ടയം എരുമേലി സ്വദേശി ആർ. രഘുനാഥൻ നായർ എന്നയാളാണ് കരിഓയിൽ ഒഴിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എരുമേലി മുക്കൂട്ടുതറ സ്വദേശിനിയായ ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് അടുത്തിടെ ഹേബിയസ് കോർപസ് ഹർജി സമർപ്പിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു. സാങ്കേതിക പിഴവുകൾ ഉള്ള ഹർജി തള്ളേണ്ടിവരും എന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയത്തോടെ ആണ് ഹർജി പിൻവലിച്ചത്. ഈ ഹർജി പരിഗണിച്ചിരുന്നത് ജസ്റ്റീസ് വി. ഷേർസിയായിരുന്നു എന്ന് കരുതിയാണ് രഘുനാഥൻ ആക്രമണത്തിന്…
Read More