യുറേനിയം കൈവശം സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ട്രോള് റൂമിലേക്ക് ഫോണ്‍ ചെയ്ത് അറിയിച്ച റാന്നി സ്വദേശിയായ യുവാവും സുഹൃത്തും കുടുങ്ങി. തിരുവനന്തപുരം ബോംബ് സ്ക്വാഡില്‍നിന്നെത്തിയ വിദഗ്ധസംഘം നടത്തിയ പരിശോധനയില്‍ കുപ്പികളില്‍ സൂക്ഷിച്ചിരിക്കുന്ന കറുത്ത പൊടിക്ക് റേഡിയേഷന് ഇല്ലെന്ന് സ്ഥിരീകരിച്ചു. യുറേനിയമാണോയെന്ന് പരിശോധിക്കുന്നതിന് ഇന്ന് കൊച്ചി ഉദ്യോഗമണ്ഡലില്‍നിന്ന് വിദഗ്ധ സംഘം എത്തും. ഇതിന് ശേഷമേ സ്ഥിരീകരിക്കാനാവൂവെന്ന് തിരുവല്ല ഡിവൈ.എസ്.പി. റ്റി.രാജപ്പന് പറഞ്ഞു. റാന്നി വലിയകുളം കണികുന്നത്ത് പ്രശാന്ത്(31), സുഹൃത്ത് അടിച്ചിപ്പുഴ വലിയകുളം മഠത്തില്‍കാവ് സുനില്‍(46) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെ പക്കലുമുണ്ടായിരുന്ന കുപ്പികളില്‍ സൂക്ഷിച്ചിരുന്ന പൊടി പോലീസ് പ്രശാന്തിന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. വീട് പോലീസ് സീല്‍ ചെയ്ത് കാവലും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പോലീസ് കണ്ട്രോള് റൂമിലേക്ക് ഫോണ്‍ വരുന്നത്. പ്രശാന്താണ് പോലീസ് കണ്ട്രോള് റൂമിലേക്ക് ഫോണില്‍ വിളിച്ച് വീട്ടില്‍ യുറേനിയം സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയിച്ചത്. വൈകാതെ ജില്ലയിലെ…
Read MoreCategory: Top News
തെറ്റു ചെയ്യാത്തതിനാൽ ഒരിഞ്ച് തലകുനിക്കില്ല;ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ തെറ്റുകാരനാവില്ല; അന്വേഷണത്തിൽ ആശങ്കയില്ലെന്ന് സ്പീക്കർ
തിരുവനന്തപുരം: ഡോളർ കടത്തുകേസിൽ തെറ്റു ചെയ്യാത്തതിനാൽ ഒരിഞ്ച് തലകുനിക്കില്ലെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം പ്രമേയം കൊണ്ടുവന്ന പ്രമേയവുമായി ബന്ധപ്പെട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കറെ നീക്കണമെന്ന പ്രമേയം ഒരു തിരിച്ചടിയായി കരുതുന്നില്ല. പ്രമേയത്തിന് എത്രത്തോളം യുക്തിയുണ്ടെന്നു കൊണ്ടുവരുന്ന ആളുകൾ തീരുമാനിക്കണം. സ്പീക്കറെ നീക്കാനുള്ള പ്രമേയം കൊണ്ടുവരാനുളള അവകാശം പ്രതിപക്ഷത്തിനുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഇത്തരമൊരു തീരുമാനമെടുത്തത് ജനാധിപത്യത്തോടുള്ള ബഹുമാനക്കുറവാണെന്നും സ്പീക്കർ പറഞ്ഞു. സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ കട ഉദ്ഘാടനത്തിനു പോയതിൽ പിഴവുപറ്റിയെന്നു സ്പീക്കർ സമ്മതിച്ചു. സന്ദീപ് നായരെ കുറിച്ചു യാതൊന്നും തനിക്കറിയില്ലായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ആറു മാസത്തിനുശേഷമാണു വിവരങ്ങൾ അറിഞ്ഞു തുടങ്ങിയത്. ഇന്റലിജൻസ് റിപ്പോർട്ടില്ലായിരുന്നു. കൂടാതെ മാധ്യമങ്ങളോ പ്രതിപക്ഷമോ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ തെറ്റുകാരനാവില്ല. അതുകൊണ്ടു താൻ പശ്ചാത്തപിക്കേണ്ട കാര്യമില്ല. ഡോളർ കടത്തുകേസിൽ തെറ്റൊന്നും…
Read Moreട്രെയിനിൽ ഉറങ്ങിക്കിടന്ന യുവതിയെ മാനഭംഗപ്പെടുത്തി; പുറത്ത് പറഞ്ഞാൽ മോഷണകുറ്റത്തിന് അകത്താക്കുമെന്ന് ഭീഷണി;പീഡിപ്പിച്ചശേഷം മനപൂർവം പിടിച്ചു വച്ചു; സംഭവിച്ചത്പോലീസിനോട് പറഞ്ഞപ്പോൾ പിടിയിലായത് …
ചെന്നൈ: തീവണ്ടിയിൽ ഉറങ്ങിക്കിടന്ന നാല്പതുകാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ രണ്ടുപേരെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. റെയിൽവേ കരാർ തൊഴിലാളികളായ അബ്ദുൾ അസീസ് (30), സുരേഷ് (31) എന്നിവരെയാണ് റെയിൽവേ പോലീസ് താംബരം റെയിൽവേ യാർഡിൽനിന്ന് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. ചെങ്കൽപ്പെട്ട് സ്വദേശിനിയായ യുവതി ട്രെയിനുകളിൽ ചെറിയ കച്ചവടം നടത്തിയാണ് ജീവിക്കുന്നത്. വെള്ളിയാഴ്ച രാത്രി പല്ലവാരത്തുനിന്നു ട്രെയിനിൽ കയറിയ യുവതി ഉറങ്ങിപ്പോയി. ട്രെയിൻ ചെങ്കൽപ്പെട്ട് വരെ എത്തി തിരികെ താംബരം റെയിൽവേ സ്റ്റേഷനു സമീപമുള്ള യാർഡിലേക്കു മാറ്റുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ 12.30ഓടെ ഇവർ ട്രെയിനിൽ ഉറങ്ങിക്കിടക്കുന്നത് കരാർ തൊഴിലാളികളായ അബ്ദുൾ അസീസിന്റെയും സുരേഷിന്റെയും ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്നാണ് മാനഭംഗം നടന്നത്. ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്ന യുവതി ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും ഇവർ ബലമായി കീഴ്പ്പെടുത്തുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഏതാണ്ട് ഒരു മണിക്കൂറിനുശേഷമാണ് യുവതിയെ വിട്ടയച്ചത്. സംഭവം പുറത്തുപറഞ്ഞാൽ റെയിൽവേയുടെ…
Read Moreബ്രിട്ടനു പിന്നാലെ ജപ്പാനിലും വൈറസിന്റെ പുതിയ വകഭേദം ! നിലവിലെ വാക്സിനുകള്‍ ഫലപ്രദമാവുമോയെന്ന് സംശയമുയരുന്നു…
കോവിഡ് വൈറസിന്റെ പുതിയ വകഭേദം ജപ്പാനിലും. രാജ്യത്തെ ഒരു വിമാനത്താവളത്തില്‍ വെച്ച് നടത്തിയ കോവിഡ് പരിശോധനയിലാണ് ബ്രസീലില്‍ നിന്നെത്തിയ യാത്രക്കാരായ നാല്പതുകാരനും മുപ്പതുകാരിക്കും രണ്ടുകൗമാരക്കാര്‍ക്കും പുതിയ കോവിഡ് 19 വകഭേദം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജപ്പാന് അറിയിച്ചു. നിലവില്‍ കണ്ടുപിടിച്ച വാക്സിനുകള്‍ പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ കാര്യക്ഷമമാണോ എന്ന സംശയയവും ഉയരുന്നുണ്ട്. പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ച നാല്പതുകാരന് വിമാനത്താവളത്തില്‍ എത്തിച്ചേരും വരെ കോവിഡ് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവശിപ്പിക്കുകയായിരുന്നു. അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച മുപ്പതുകാരിക്ക് തലവേദനയും കൗമാരക്കാരില്‍ ഒരാള്‍ക്ക് പനിയും ഉണ്ടായിരുന്നു. ടോക്കിയോയില്‍ വെള്ളിയാഴ്ച മുതല്‍ ജപ്പാന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി എട്ടുമണിയോടെ ബാറുകളും റെസ്റ്റോറന്റുകളും അടയ്ക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ രാത്രികാലങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളിലും ഭക്ഷണശാലകളിലും വലിയ തിരക്കാണെന്നും അതിനാല്‍ നിലവിലെ നിയന്ത്രണങ്ങള്‍ മതിയാകില്ലെന്നുമാണ് ചിലരുടെ അഭിപ്രായം. ജപ്പാനില്‍ ഇതുവരെ 2,80,000…
Read More‘ബോചെ’യുടെ കളികള്‍ മലയാളികള്‍ കാണാനിരിക്കുന്നതേയുള്ളൂ ! ഡോണള്‍ഡ് ട്രംപിന്റെ ‘റോള്‍സ് റോയ്സ്’ ലേലത്തില്‍ പിടിക്കാന്‍ ബോബി ചെമ്മണ്ണൂര്‍; ഈ കാര്‍ ട്രംപിന് ഏറ്റവും പ്രിയപ്പെട്ടത്…
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാര്‍ ലേലത്തില്‍ പിടിക്കാന്‍ ബോബി ചെമ്മണ്ണൂര്‍. ട്രംപിന്റെ റോള്‍സ് റോയ്സ് കാര്‍ സ്വന്തമാക്കാനുള്ള ലേലത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണെന്ന് ബോബി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. മുമ്പ് ഇതു സംബന്ധിച്ച് വന്ന വാര്‍ത്തയെ ശരിവെയ്ക്കുന്നതാണ് ബോബിയുടെ വാക്കുകള്‍. പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതോടെ തന്റെ ആഡംബര വാഹനവും ട്രംപ് വില്ക്കാന് ഒരുങ്ങുകയാണെന്നാണ് വാര്‍ത്തകള്‍. അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്ക്കുന്നതു വരെ അദ്ദേഹം ഉപയോഗിച്ചിരുന്ന വാഹനമാണിത്. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ പ്രധാനപ്പെട്ട ലേല വെബ്സൈറ്റായ മേകം ഓക്ഷന്സില് ഈ വാഹനം പ്രത്യക്ഷപ്പെട്ടത്. 2010 മോഡല്‍ ബ്ലാക്ക് നിറത്തിലുള്ള റോള്‍സ് റോയിസ് ഫാന്റം കാറാണ് ഇത്. മെകം ഓക്ഷന്റെ ഒഫീഷ്യല്‍ വെബ്സൈറ്റിലാണ് കാര്‍ ലേലത്തിന് ഇട്ടിരിക്കുന്നത്. ഏതാണ്ട് 2.9 കോടി രൂപ വരെയാണ് ഇതിന് വില വരുന്നത്. ”എനിക്ക് ഏറെ പ്രിയപ്പെട്ട വാഹനമാണിത്, ഏറ്റവും മികച്ച ഒന്ന്,…
Read Moreകടുവ ശശികുമാറിനെ പിടിക്കുന്നത് ഇത് രണ്ടാം തവണ ! തോളില്‍ കടികിട്ടിയെങ്കിലും രക്ഷയായത് കഴുത്തില്‍ കടിക്കാനുള്ള കടുവയുടെ ശ്രമം പാളിയത്; ആദ്യതവണ രക്ഷയായത് ഹെല്‍മറ്റ്…
പാറക്കവലയില്‍ കടുവയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ റേഞ്ച് ഓഫീസര്‍ ടി. ശശികുമാര്‍ കടുവയുടെ പിടിയില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നത് ഇത് രണ്ടാംതവണ. മാസങ്ങള്‍ക്ക് മുമ്പ് പള്ളിച്ചിറ ചാത്തമംഗലത്ത് ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്തുന്നതിനിടെ കടുവ ശശികുമാറിനെയും ഡ്രൈവര്‍ മാനുവലിനെയും ആക്രമിച്ചിരുന്നു. അന്ന് ഹെല്‍മെറ്റാണ് ശശികുമാറിനെ മരണത്തില്‍ നിന്ന് രക്ഷിച്ചത്. വനത്തില്‍നിന്ന് ചാടിയെത്തിയ കടുവ ശശികുമാറിന്റെ ഹെല്‍മെറ്റിലാണ് കടിച്ചത്. കടുവയുടെ പല്ലുകള്‍ ഹെല്‍മെറ്റില്‍ ആഴ്ന്നിറങ്ങിയിരുന്നു. ഒപ്പമുണ്ടായിരുന്ന മാനുവലിന്റെ കാലിലാണ് കടുവ കടിച്ച് പരിക്കേല്‍പ്പിച്ചത്. മാനുവല്‍ നിലത്തുവീണു കിടന്നപ്പോള്‍ ശശികുമാറിനെ കടുവ വനത്തിലേക്ക് വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. പെട്ടെന്ന് മറ്റു വനപാലകരെത്തി വടിയെറിഞ്ഞും മറ്റും കടുവയെ ഓടിക്കുകയായിരുന്നു. നാട്ടില്‍ കടുവയിറങ്ങിയാല്‍ ജീവഭയത്താല്‍ മറ്റ് ഉദ്യോഗസ്ഥര്‍ മാറി നില്ക്കുമ്പോള് ജനത്തിന്റെ ഭീതിയകറ്റി കടുവയെ തുരത്തുന്നതിനായി സധൈര്യം മുന്നിട്ടിറങ്ങുന്നതാണ് ശശികുമാറിന്റെ രീതിയെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഈ ചങ്കൂറ്റത്തിന്റെ ബലത്തിലാണ് ഞായറാഴ്ചയും ജനവാസ മേഖലയിലിറങ്ങിയ കടുവയെ…
Read Moreസത്യം ഇതോണോ? മകനെ ദുരുപയോഗിച്ചെന്ന് ആരോപിച്ചു യുവതിയെ ജയിലിൽ അടച്ച സംഭവം കുഴഞ്ഞു മറിയുന്നു; പോക്സോ കേസിൽ പോലീസിനു വൻ വീഴ്ചയോ? ഒരു സ്ത്രീക്ക് ഏൽക്കാവുന്ന ഏറ്റവും വലിയ അപമാനം വരുത്തിവച്ചതിന് പിന്നിൽ നടന്നത്….
തിരുവനന്തപുരം: കടയ്ക്കാവൂരിൽ പതിന്നാലുകാരനെ അമ്മ ദുരുപയോഗിച്ചെന്ന ഗുരുതര ആരോപണം കൈകാര്യം ചെയ്യുന്നതിൽ വൻ വീഴ്ച സംഭവിച്ചതായി സൂചന. ഇത്രയും ഗുരുതരവും സെൻസിറ്റീവുമായ സംഭവം വേണ്ടത്ര പരിശോധനയോ ശ്രദ്ധയോ ഇല്ലാതെയാണ് പോലീസ് കൈകാര്യം ചെയ്തതെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും അപമാനകരമാകാവുന്ന ആരോപണം ഉയർന്നപ്പോൾ തിടുക്കപ്പെട്ടു കേസെടുത്ത് ആ സത്രീയെ ജയിലിൽ അടച്ചതിനെതിരേയാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം ശക്തമായത്. ഭാര്യയും ഭർത്താവും തമ്മിൽ കടുത്ത വഴക്കും വിരോധവും നിലനിൽക്കുന്പോൾ ഈ പരാതിയെക്കുറിച്ചു കൂടുതൽ ആഴത്തിൽ പോലീസ് പഠിക്കുകയും സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്യേണ്ടിയിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. പിതാവിന്റെ ഒപ്പം താമസിക്കുന്ന മകൻ ഉയർത്തിയ ആരോപണത്തിന്റെ നിജസ്ഥിതി എത്രത്തോളം പോലീസ് പരിശോധിച്ചിട്ടുണ്ടെന്നതിലാണ് ഇപ്പോൾ സംശയം ഉയർന്നിരിക്കുന്നത്. അട്ടല്ലൂരി അന്വേഷിക്കുന്നുസംഭവം വിവാദമായതോടെ കേസിൽ തിരുവനന്തപുരം റേഞ്ച് ഐജി ഹർഷിത അട്ടല്ലൂരി ഇന്ന് അന്വേഷണം ആരംഭിക്കും. യുവതിയെ ഭർത്താവ് കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന…
Read Moreഅഭിപ്രായം ഇരിമ്പുലക്കയല്ല..! കുശുമ്പൻമാർ പലതും പറഞ്ഞുണ്ടാക്കും, രാഷ്ട്രീയത്തിൽ എല്ലാം നേരായി പോകില്ല; ഉമ്മൻചാണ്ടിയുമായി ഒരു പ്രശ്നമില്ലെന്ന് പി.സി. ജോർജ്
കോട്ടയം: യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുന്നണിയിൽ എത്തുമെന്ന് ജനപക്ഷം നേതാവ് പിസി ജോർജ്. യുഡിഎഫ് അധികാരത്തിലെത്തണമെങ്കിൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും മുൻപന്തിയിൽ നിൽക്കണമെന്ന് ഉമ്മൻചാണ്ടിയോട് പറഞ്ഞിട്ടുണ്ടെന്നും ജോർജ് പറഞ്ഞു. ജനാധിപത്യത്തിനു വില കൽപ്പിക്കാത്ത പിണറായി വിജയൻ സർക്കാരിനെതിരെയുള്ള പോരാട്ടത്തിനു ജനപക്ഷത്തിന്റെ സേവനം ആവശ്യമാണെന്ന് യുഡിഎഫിനു ബോധ്യപ്പെട്ടിട്ടുണ്ട്. മുന്നണി പ്രവേശത്തെക്കുറിച്ച് യുഡിഎഫ് നേതൃത്വവുമായി ചർച്ച നടത്താൻ പാർട്ടി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി യാതൊരു തർക്കവുമില്ല. പ്രാദേശികമായ ചില തർക്കങ്ങൾ പറഞ്ഞുതീർക്കാവുന്നതേയുള്ളൂ. അതൊന്നും ആനക്കാര്യമല്ലെന്നും ജോർജ് പറഞ്ഞു. ഉമ്മൻചാണ്ടിയുമായി നാലു വർഷത്തിനിടെ എന്തെങ്കിലും അഭിപ്രായ വ്യത്യാസമില്ല. കുശുന്പൻമാർ പലതും പറഞ്ഞുണ്ടാക്കും. രാഷ്ട്രീയത്തിൽ എല്ലാം നേരായി പോകില്ല. നേരത്തെ തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അഭിപ്രായം ഇരിന്പുലക്കയല്ലെന്നും ജോർജ് പറഞ്ഞു.
Read Moreഅഭിലാഷ് ടോമി വിരമിച്ചു ! പായ് വഞ്ചിയില്‍ ഒറ്റയ്ക്കു ലോകം ചുറ്റിയ അതിസാഹസികന്‍;2022ലെ ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കും…
പായ് വഞ്ചിയില്‍ ഒറ്റയ്ക്കു ലോകം ചുറ്റി മലയാളികളുടെ അഭിമാനമായി മാറിയ നാവികസേന കമാന്‍ഡര്‍ അഭിലാഷ് ടോമി വിരമിച്ചു. പായ് വഞ്ചിയില്‍ ഒറ്റയ്ക്കു ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി. 2013ലെ അഭിലാഷിന്റെ ഈ നേട്ടത്തിന് രാജ്യം കീര്‍ത്തിചക്ര നല്കി ആദരിച്ചിരുന്നു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേനാ മെഡല്‍, ടെന്‍സിങ് നോര്‍ഗെ നാഷനല്‍ അഡ്വഞ്ചര്‍ അവാര്‍ഡ് എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്. 2018ല്‍ ഗോള്‍ഡന്‍ ഗ്ലോബ് പായ്വഞ്ചി സഞ്ചാരത്തില്‍ പങ്കെടുത്ത അഭിലാഷ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍വച്ച് അപകടത്തില്‍പ്പെട്ടിരുന്നു. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 1,900 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള സ്ഥലത്തുവച്ചായിരുന്നു അപകടം. മണിക്കൂറില്‍ 120 കിലോമീറ്ററിലേറെ ശക്തിയില്‍ വീശിയടിച്ച കാറ്റിലും, 14 മീറ്ററിലേറെ ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങിയായിരുന്നു അപകടം. ഫ്രഞ്ച് കപ്പല്‍ ‘ഒസിരിസ്’ ആണ് അഭിലാഷിനെ രക്ഷിച്ചത്. നട്ടെല്ലിന് പരുക്കേറ്റ അഭിലാഷ് പിന്നീട് വിദഗ്ധ ചികിത്സയിലൂടെ സുഖം പ്രാപിക്കുകയായിരുന്നു. കൊച്ചി കണ്ടനാട് വെല്യാറ വീട്ടില്‍,…
Read Moreഇന്ത്യയ്ക്ക് അഭിമാന നിമിഷം; ലോകത്തിലെ ദൈർഘ്യമേറിയ വ്യോമപാത താണ്ടി വനിതാ പൈലറ്റുമാർ; തങ്ങളെ ദൗത്യം ഏൽപ്പിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് സോയ
ബംഗളൂരു: ലോകത്തിനു മുന്നിൽ ഇന്ത്യയ്ക്കു അഭിമാന നിമിഷം. ഏറ്റവും ദൈർഘ്യമേറിയ ആകാശയാത്ര താണ്ടി എയർ ഇന്ത്യയുടെ വനിതാ പൈലറ്റുമാർ ചരിത്രം കുറിച്ചു. ഉത്തര ധ്രുവത്തിലൂടെ 16,000 കിലോമീറ്റർ നീളുന്ന യാത്ര സാൻഫ്രാൻസിസ്കോയിൽ നിന്നാരംഭിച്ച് ബംഗളൂരുവിൽ അവസാനിച്ചു. എയർ ഇന്ത്യ ബോയിംഗ് 777 വിമാനമാണ് 17 മണിക്കൂറുകൊണ്ട് നാല് വനിത പൈലറ്റുമാർ ചേർന്ന് പറത്തിയത്. വളരെയധികം പരിചയ സമ്പത്തും സാങ്കേതിക വൈദഗ്ധ്യവും ആവശ്യമുള്ള ഈ ദൗത്യത്തിന് ആദ്യമായാണ് വനിതാ വൈമാനികരുടെ ടീമിനെ എയർ ഇന്ത്യ ചുമതലപ്പെടുത്തിയത്. ഇതാദ്യമായാണ് ഒരു വനിത ടീം ഉത്തര ധ്രുവത്തിനു മുകളിലൂടെ ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്ര നടത്തുന്നത്. തങ്ങളെ ദൗത്യം ഏൽപ്പിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് വനിത പൈലറ്റുമാരെ നയിക്കുന്ന സോയ അഗർവാൾ പറഞ്ഞിരുന്നു. തൻമയ് പപഗരി, ആകാംക്ഷ, ശിവാനി മാൻഹാസ് എന്നിവരടങ്ങിയ ടീമിനെയാണ് സോയ നയിച്ചത്.
Read More