നവാസ് മേത്തർതലശേരി: മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപന്റെ അപകട മരണം ജനതാദളിനുള്ളിൽ വലിയ ചർച്ചയും കോളിളക്കവുമാകുന്നു. ജനതാദളിലെ ഭിന്നതയും പിളർപ്പും വെളിച്ചത്തു വന്നതിനു പിന്നാലെയാണ് പ്രദീപിന്റെ അപകട മരണവും പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നത്. കേരളത്തിൽ 2018ൽ ഉണ്ടായ പ്രളയവും തുടർന്നു മണൽ മാഫിയയുമായി ബന്ധപ്പെട്ട 300 കോടിയുടെ അഴിമതിയും സംബന്ധിച്ച ചില റിപ്പോർട്ടുകൾ നേരത്തെ പ്രദീപ് പുറത്തുവിട്ടിരുന്നു. ഈ മണൽവാരൽ അഴിമതി കുറെക്കാലമായി ജനതാദളിനുള്ളിൽ ചൂടുപിടിച്ച വിഷയമാണ്.ഡാമുകളുമായി ബന്ധപ്പെട്ട പുഴകളിലെ മണൽ നീക്കുന്നതിനു ലക്ഷ്യമിട്ടിരുന്ന ചില കന്പനികളാണ് പ്രളയം വന്നപ്പോൾ ഡാമുകൾ നേരത്തെ തുറക്കുന്നതിനു തടസമായി നിന്നതെന്നാണ് ആരോപണം. ഡാമുകൾ തുറന്നാൽ ഈ മണൽ ഒഴുകിപ്പോയി നഷ്ടമാകുമെന്നതിനാലാണ് ഇവർ തടസംനിന്നതത്രേ.ഇപ്പോൾ പ്രദീപിന്റെ മരണം ഈ വിഷയവുമായി ബന്ധിപ്പിക്കാനാണ് ജനതാദളിലെ ഒരു വിഭാഗം ശ്രമിക്കുന്നത്. സി.കെ. നാണുവിനെ അനുകൂലിക്കുന്ന വിഭാഗമാണ് പ്രദീപിന്റെ മരണത്തെ പ്രളയവും ഇതുമായി ബന്ധപ്പെട്ട മണൽ അഴിമതിയുമായി…
Read MoreCategory: Top News
വാഗമണ്ണിലെ നിശാപാർട്ടിയിൽ ലഹരിമരുന്നു ഉപയോഗവും: റിസോർട്ട് സിപിഐ പ്രാദേശിക നേതാവിന്റേത്; ആളെ സംഘടിപ്പിച്ചത് സമൂഹമാധ്യമത്തിലൂടെ; അറസ്റ്റിലായവരിൽ 25 സ്ത്രീകളും
വാഗമൺ: വാഗമണ്ണിൽ നിശാപാർട്ടി സംഘടിപ്പിച്ചത് സിപിഐ പ്രാദേശിക നേതാവിന്റെ റിസോർട്ടിൽ. ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമായ ഷാജി കുറ്റിക്കാടിന്റേതാണ് റിസോര്‍ട്ട്. വാഗമണ്ണിലെ വട്ടപതാലിൽ പ്രധാന റോഡിൽ നിന്ന് ഏറെ ഉള്ളിലേക്ക് കയറി സ്ഥിതി ചെയ്യുന്ന ക്ലിഫ് ഇൻ റിസോർട്ടിലാണ് റെയ്ഡ് നടന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ കൈമാറിയാണ് ഇത്തരം ഒരു പാര്‍ട്ടി വാഗമണ്ണില്‍ സംഘടിപ്പിച്ചത്. ഞായാറാഴ്ച രാത്രി പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ ലഹരിമരുന്നു ശേഖരവും ഇവിടെ നിന്നും പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ 60 പേർ പിടിയിലായെന്നാണ് വിവരം. അറസ്റ്റിലായവരിൽ 25 സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. എൽഎസ്ഡിയും ഹെറോയിനും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും ഇവിടെ നിന്ന് പിടിച്ചെടുത്തു. എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തേത്തുടർന്നായിരുന്നു റെയ്ഡ്.
Read Moreഎത്ര സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നു ചോദിച്ചപ്പോൾ..! നടിയുടെ ശരീരത്തിൽ സ്പർശിച്ചില്ല, മാപ്പുപറയാൻ തയാർ; ഒളിവില്‍ പോയത് നിയമോപദേശം കിട്ടിയതുകൊണ്ട്
കൊച്ചി: മലപ്പുറം: കൊച്ചിയിലെ മാളിൽവച്ചു നടിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നു മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ യുവാക്കൾ. നടിയോടു മാപ്പുപറയാൻ തയാറാണെന്നും നിയമോപദേശം കിട്ടിയതുകൊണ്ടാണ് ഒളിവിൽ പോയതെന്നും മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇർഷാദും ആദിലും പറഞ്ഞു. ഷോപ്പിംഗ് മാളിലെ ഹൈപ്പർമാർക്കറ്റിൽ വച്ചാണു നടിയെ കണ്ടത്. അത് നടിയായിരുന്നോയെന്ന് ഉറപ്പുണ്ടായിരുന്നില്ല. മറ്റൊരു കുടുംബമെത്തി ഫോട്ടോ എടുക്കുന്നതു കണ്ടപ്പോഴാണു നടിയാണെന്നുറപ്പിച്ചത്. നടിയാണെന്നു മനസിലായപ്പോൾ അവരുടെ അടുത്തെത്തി സംസാരിച്ചു. എത്ര സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നു ചോദിച്ചപ്പോൾ നടിയുടെ സഹോദരി ഗൗരവത്തോടെ മറുപടി പറയുകയായിരുന്നു. അപ്പോൾ തന്നെ തിരിച്ചുവന്നെന്നും പ്രതികൾ പറഞ്ഞു. നടിയുടെ പുറകെ നടന്നിട്ടില്ല. അറിഞ്ഞുകൊണ്ടു ശരീരത്തിൽ സ്പർശിച്ചിട്ടില്ല. നടിയോടും കുടുംബത്തോടും ക്ഷമചോദിക്കുന്നുവെന്നും പ്രതികൾ പ്രതികരിച്ചു. യുവനടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികളുടെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നാണു പ്രതികളെ നടി തിരിച്ചറിഞ്ഞത്. കൊച്ചി മെട്രോയിലാണു പ്രതികൾ മാളിലെത്തിയതും തിരിച്ചുപോയതും. മാളിലെത്തിയ പ്രതികൾ കോവിഡ്…
Read Moreഡ്യൂപ്പ് ചെയ്യുമായിരുന്നിട്ടും..! ഷൂട്ടിംഗിനിടെ അപകടം; അണിയറ പ്രവർത്തകരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ജയസൂര്യ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ഷൂട്ടിംഗിനിടെയുണ്ടായേക്കാവുന്ന വലിയ അപകടത്തിൽ നിന്നും നടൻ ജയസൂര്യ രക്ഷപെട്ടത് തലനാരിഴയ്ക്ക്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന വെള്ളം എന്ന സിനിമയ്ക്കായി പവർ ടില്ലർ ഓടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. നിയന്ത്രണം നഷ്ടമായ യന്ത്രം മുൻപോട്ട് പോയി. അണിയറ പ്രവർത്തകരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് അപകടം സംഭവിക്കാതിരുന്നത്. ഡ്യൂപ്പ് ചെയ്യുമായിരുന്നിട്ടും ഷോട്ട് നന്നാക്കാനായി ജയസൂര്യ കാണിച്ച ആത്മധൈര്യം ഞെട്ടിച്ചുവെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ.
Read Moreരണ്ടാഴ്ച നിർണായകം! കോവിഡ് പുതിയ ഘട്ടത്തിൽ; ചികിത്സ കിട്ടാത്ത സാഹചര്യം ഉണ്ടാകും; തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലായി സംസ്ഥാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ കോവിഡിന്റെ പുതിയ ഘട്ടമെന്ന് മന്ത്രി കെ.കെ. ശൈലജ. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലായി സംസ്ഥാനം. ലക്ഷണം ഉള്ളവർ തീർച്ചയായും പരിശോധന നടത്തണം. കൂട്ടായ്മകൾ പൂർണമായും ഒഴിവാക്കണം. വളരെ അത്യാവശ്യമെങ്കിൽ മാത്രം വീട്ടിൽ നിന്ന് പുറത്തിറങ്ങാവൂ. രോഗം കൂടുതൽ പേരിലേക്ക് ബാധിച്ചിട്ടുണ്ടെങ്കിൽ അതു വലിയ തോതിൽ പകരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ക്രമാതീതമായി കേസുകൾ കൂടിയാൽ ആശുപത്രികൾ ബുദ്ധിമുട്ടിലാകും. മാത്രമല്ല, ചികിത്സ കിട്ടാത്ത സാഹചര്യം ഉണ്ടാകും. തെരഞ്ഞെടുപ്പ് സമയത്ത് പലരും നിർദേശങ്ങൾ മറികടന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സത്യപ്രതിജ്ഞയും അധികാരമേൽക്കലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണമെന്നും മന്ത്രി നിർദേശിച്ചു. രാജ്യത്ത് ഒരു കോടി ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബോധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,152 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 10,004,599 ആയി. നിലവിൽ 3,08,751…
Read Moreസംസ്ഥാനത്ത് കോവിഡിന്റെ പുതിയ ഘട്ടം; രണ്ടാഴ്ചക്കാലം നിർണായകം: അത്യാവശ്യമെങ്കില്‍ മാത്രമേ ആളുകള്‍ വീടിന് പുറത്തിറങ്ങാവൂ; രോഗ വ്യാപനത്തെ ക്കുറിച്ച് ആരോഗ്യമന്ത്രി പറയുന്നതിങ്ങനെ…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആളുകളുടെ കൂടിച്ചേരലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കോവിഡിന്റെ പുതിയ ഘട്ടമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡിന്റെ ഗ്രാഫ് വീണ്ടും ഉയരുമെന്ന ഭയം ശക്തമാണെന്നും മന്ത്രി വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വലിയ തോതില്‍ ആളുകളുടെ കൂടിച്ചേരലുകളാണ് ഉണ്ടായത്. പല സ്ഥലങ്ങളിലായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ യോഗങ്ങളും പരിപാടികളും നടത്താവൂ എന്ന കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും വലിയ തോതില്‍ ആളുകള്‍ കൂടിച്ചേരുന്ന സ്ഥിതിയുണ്ടായി. മാസ്ക് ധരിച്ചു എന്നത് ഏറെ ആശ്വാസകരമെങ്കിലും, അത് എല്ലായിടത്തും പാലിക്കപ്പെട്ടു എന്ന് പറയാനാവില്ല. വരുന്ന രണ്ടാഴ്ചക്കാലം ഏറെ നിര്‍ണായകമാണ്. ഏറെ കരുതിയിരിക്കേണ്ടതാണ്. എത്രമാത്രം വര്‍ധന ഉണ്ടാകുമെന്ന് രണ്ടാഴ്ചയോടെ മാത്രമേ പറയാനാകൂ. ശ്രദ്ധയോടെയുള്ള ഇടപെടലുണ്ടാകണം. തെരഞ്ഞെടുപ്പ് കഴിഞ്ഞു, കോവിഡെല്ലാം പോയി എന്നു കരുതാതെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മാസ്ക് ധരിച്ചു മാത്രമേ ആള്‍ക്കൂട്ടത്തില്‍…
Read Moreകസേരക്കളി ചില്ലറക്കളിയല്ല; കെപിസിസി പദവി ലക്ഷ്യമിട്ട് കെ. സുധാകരൻ; ലക്ഷ്യത്തിലേക്ക് കരുത്തായി കോർപ്പറേഷനിലെ മികച്ച വിജയം; തടയാൻ 3 ഗ്രൂപ്പുകൾ
കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ വിജയത്തിന്റെ ശില്പിയായ കെ.സുധാകരന്റെ ലക്ഷ്യം കെപിസിസി പദവി. എന്നാൽ ഇതിന് തടയിടാൻ എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും വേണുഗോപാൽ ഗ്രൂപ്പും രംഗത്ത്. സംസ്ഥാനത്തെ അഞ്ചു കോർപറേഷനുകളും യുഡിഎഫിനെ കൈവിട്ടപ്പോൾ ആശ്വാസമായത് കണ്ണൂർ കോർപറേഷനായിരുന്നു. താൻ കണ്ണൂരിൽ ക്യാന്പ് ചെയ്താണ് ഇതു സാധിച്ചെടുത്തതെന്ന് കെ.സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചില യുഡിഎഫ് നേതാക്കളുടെ സ്വന്തം മണ്ഡലത്തിലെ പഞ്ചായത്തുകളും നഗരസഭകളും എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. ഇതിനെതിരേയുളള ഒളിയന്പായിരുന്നു സുധാകരന്റേത്. യുഡിഎഫിന്റെ ദയനീയ തോൽവിയിൽ ആദ്യം നേതൃത്വത്തിനെതിരേ വടിയെടുത്തത് സുധാകരനായിരുന്നു. നേതൃത്വം മാറണമെന്നായിരുന്നു സുധാകരന്റെ ആവശ്യം. മുല്ലപ്പള്ളി രാമചന്ദ്രനെ തന്നെയായിരുന്നു സുധാകരൻ ലക്ഷ്യം വച്ചിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ സ്ഥാനാർഥി നിർണയത്തിൽ കെപിസിസി അധ്യക്ഷനുമായി യാതൊരു കൂടിയാലോചനയും സുധാകരൻ നടത്തിയില്ല. 13 ജില്ലാ കമ്മിറ്റികളും കെപിസിസി നിർദേശാനുസരണം പ്രവർത്തിച്ചപ്പോൾ കണ്ണൂരിലെ സ്ഥാനാർഥി നിർണയം കെ.സുധാകരന്റെ നിർദേശപ്രകാരമായിരുന്നു. വെൽഫെയർ…
Read Moreയുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം; മാസ്ക്ധരിച്ചിരുന്നതിനാല് തിരിച്ചറിയാനായിട്ടില്ല; പ്രതികളെത്തിയതു മെട്രോയിൽ; ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താൻ നീക്കം
കൊച്ചി: ഷോപ്പിംഗ് മാളില്‍വച്ചു യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതം. പ്രതികളെ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച പോലീസ് ഇവരിലേക്കെത്താനുള്ള തീവ്ര ശ്രമത്തിലാണ്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലൂടെ നടിയുടെ വെളിപ്പെടുത്തല്‍ പൂര്‍ണമായും ശരിയെന്നു തിരിച്ചറിഞ്ഞതോടെ പ്രതികളെ പിടികൂടാനുള്ള കൂടുതല്‍ വിവരങ്ങള്‍ തേടുകയാണു പോലീസ്. 25 വയസിനു താഴെ പ്രായമുള്ള രണ്ടു ചെറുപ്രായക്കാരാണു പ്രതികളെന്നു പോലീസ് പറയുന്നു. കൊച്ചി മെട്രോയില്‍ യാത്ര ചെയ്താണു ഇരുവരും ഷോപ്പിംഗ് മാളിലെത്തിയത്. ഇരുവരും മാസ്ക് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമായി തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിനാല്‍തന്നെ പ്രതികളുടെ ചിത്രം മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്താനും പോലീസ് നീക്കങ്ങള്‍ ആരംഭിച്ചു. ഇതിനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ അനുമതി ആവശ്യമുണ്ട്. കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തിയശേഷം പ്രതികളുടെ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. അതിനിടെ, പ്രതികള്‍ ഷോപ്പിംഗ് മാളിലെ മറ്റു വിഭാഗങ്ങളില്‍ ഒരിടത്തും കയറിയിട്ടില്ലെന്നാണു സൂചന.…
Read Moreപ്രതീക്ഷിച്ച വിജയം പാർട്ടി കൈവരിക്കാത്തപ്പോഴുള്ള പാലക്കാട്ടെ ജയ് ശ്രീറാം വിളി അപക്വം; നേതാക്കൾ ആത്മപരിശോധനയ്ക്ക് തയാറാകണമെന്ന് മുതിർന്ന ബിജെപി നേതാവ്
പാലക്കാട്: നഗരസഭ മന്ദിരത്തിനു മുകളിൽ കയറി ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ബാനർ ഉയർത്തിയ സംഭവത്തിൽ പാർട്ടിക്കുള്ളിൽ അതൃപ്തി. പ്രവർത്തകരുടെ നടപടി അപക്വമായി പോയെന്നും നേതാക്കൾ ആത്മപരിശോധനയ്ക്ക് തയാറാകണമെന്നും മുതിർന്ന നേതാവ് ബി. രാധാകൃഷ്ണ മേനോൻ ആവശ്യപ്പെട്ടു. പ്രവര്‍ത്തകരുടെ ആവേശം സംഘടനാ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കാന്‍ നേതൃത്വം ശ്രമിക്കണം. പാലക്കാട്ടെ പ്രവര്‍ത്തകരുടെ അതിരുവിട്ട പ്രകടനം നേതൃത്വത്തിന്റെ കൂടി വീഴ്ചയാണ്. നേതാക്കള്‍ ആത്മപരിശോധനക്ക് തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതീക്ഷിച്ച വിജയം കൈവരിച്ചിട്ടില്ല. സംഘടനാ സംവിധാനത്തില്‍ കാര്യമായ പോരായ്മകളുണ്ട്. വലിയ വിജയം ലഭിക്കാതിരുന്നിട്ടും അപക്വമായി ആഘോഷം നടത്തി.കമ്മിറ്റി പോലും കൂടാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും രാധാകൃഷ്ണ മേനോൻ കുറ്റപ്പെടുത്തി.
Read More“പേയ്മെന്റ് റാണി’, “ബിജെപി ഏജന്റ്’; ബിന്ദു കൃഷ്ണയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യവുമായി സേവ് കോൺഗ്രസ് കൊല്ലം
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ കൊല്ലം ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ബിന്ദു കൃഷ്ണയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ. ബിന്ദു കൃഷ്ണയെ പേയ്മെന്റ് റാണിയെന്ന് വിശേഷിപ്പിച്ചും അവർ ബിജെപി ഏജന്റാണെന്നും കുറ്റപ്പെടുത്തിയും കോൺഗ്രസിനെ രക്ഷിക്കുവെന്നുമാണ് പോസ്റ്ററിൽ ആവശ്യപ്പെടുന്നത്. കൊല്ലം ഡിസിസി, ആർഎസ്പി ഓഫീസുകൾക്ക് മുൻപിലാണ് പോസ്റ്റർ പതിച്ചത്. സേവ് കോൺഗ്രസ്, കൊല്ലം എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് കൊല്ലത്ത് കോൺഗ്രസിനേറ്റത്.
Read More