തിരുവനന്തപുരം: ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ സമൂഹത്തിലെ കുടുംബപ്രശ്നങ്ങളുള്ള സ്ത്രീകളെ തെരഞ്ഞുപിടിച്ച് ദോഷം മാറ്റുന്നതിനുളള പൂജ ചെയ്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണാഭരണങ്ങളും വാങ്ങി മുങ്ങുന്ന വ്യാജസിദ്ധൻ പിടിയിലായി. കന്യാകുളങ്ങര പെരുങ്കൂർ ഇടത്തറ ഭദ്രകാളി ദേവീ ക്ഷേത്രത്തിനു സമീപം ശ്രീനിലയം വീട്ടിൽ അഭിമന്യു (19)വിനെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് ടു വരെ മാത്രം വിദ്യാഭ്യാസം ഉള്ള പ്രതി പൂണൂൽ ധരിച്ച് ബ്രാഹ്മണൻ ആണെന്നും പത്മനാഭസ്വാമിക്ഷേത്രം തന്ത്രി ആണെന്നും തെറ്റിധരിപ്പിച്ച് പത്മനാഭസ്വാമിക്ഷേത്ര പരിസരങ്ങളിൽ തന്ത്രി വേഷത്തിൽ കറങ്ങി നടന്ന് ഇരകളെ കണ്ടെത്തി തട്ടിപ്പുകൾ നടത്തി വരികയായിരുന്നു. കൂടാതെ, ഇരകളെ കണ്ടെത്തുന്നതിനായി പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകിയിരുന്ന ഇയാൾ പരസ്യം കണ്ട് ഫോണിൽ ബന്ധപ്പെടുന്നവരെ വാക്ചാതുരിയിൽ വീഴ്ത്തും. അല്ലാത്തവരോട് ഗൃഹനാഥന് അകാലമൃത്യു ഉണ്ടാകുമെന്നു പറഞ്ഞും ഭയപ്പെടുത്തുകയായിരുന്നു. തുടർന്ന് പരിഹാരമായി ഏലസും കർമങ്ങളും ചെയ്ത് തരാമെന്നു പറഞ്ഞ് സ്വർണാഭരങ്ങളും…
Read MoreCategory: Top News
എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം? ഒരാഴ്ചയ്ക്കകം രോഗലക്ഷണമുള്ളവര്‍ ശ്രദ്ധിക്കണം; രോഗവ്യാപനം മുന്നില്‍ കണ്ട് ഇ സഞ്ജീവനി ശക്തമാക്കി
തിരുവനന്തപുരം: തെരഞ്ഞെടുപ്പുകാലം കഴിഞ്ഞതോടെ കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ- സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മാസ്ക് ധരിക്കുകയും ഇടക്കിടയ്ക്ക് കൈ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ വേണം. ആളകലവും പാലിക്കണം. തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുത്തവരും അവരുമായി ഇടപഴകിയവരും ഒരാഴ്ചക്കാലം ശ്രദ്ധിക്കണം. പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ നിസാരമായി കാണരുത്. അവര്‍ ഇ- സഞ്ജീവനിയുടേയോ ദിശ 1056 ന്റെയോ സേവനം തേടണമെന്നും മന്ത്രി വ്യക്തമാക്കി. വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്കുന്ന സ്പെഷാലിറ്റി ഒപികള്‍ വിവിധ ജില്ലകളില്‍ ആരംഭിച്ചിട്ടുമുണ്ട്. എംസിസി -തലശേരി, ആര്‍സിസി -തിരുവനന്തപുരം, കൊച്ചിന് കാന്‍സര്‍ സെന്റര്‍, ഇംഹാന്‍സ് -കോഴിക്കോട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്സ് -തിരുവനന്തപുരം തുടങ്ങിയ കേരളത്തിലെ പൊതുമേഖല ആരോഗ്യ സ്ഥാപനങ്ങള്‍ ഒപികള്‍ ഇ-സഞ്ജീവനി വഴി ആരംഭിച്ചിട്ടുണ്ട്. എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ…
Read Moreഉന്നതസ്വാധീനമുള്ള വ്യക്തി! സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ശിവശങ്കറിന്റെ പേര് സ്വപ്ന ആദ്യം പറയാതിരുന്നതു ഭയം മൂലം; ഇഡി ഹൈക്കോടതിയെ അറിയിച്ചു
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പേരു പറയാതിരുന്നത് ഭയംകൊണ്ടാണെന്നും ഉന്നതസ്വാധീനമുള്ള വ്യക്തിയാണ് ശിവശങ്കറെന്നും സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമപ്രകാരം അറസ്റ്റിലായ ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ മറുപടി വാദത്തിനിടെയാണ് ഇഡി ഇക്കാര്യം പറഞ്ഞത്. ശിവശങ്കറിനെതിരേ ആദ്യഘട്ടത്തില്‍ ഒന്നും പറയാതിരുന്ന സ്വപ്ന പിന്നീട് എന്തുകൊണ്ടാണ് മൊഴി നല്‍കുന്നതെന്ന വാദത്തിനു മറുപടിയായാണ് അഡീ. സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്നാണ് സ്വപ്ന ഇത്തരത്തില്‍ മൊഴി നല്കുന്നതെന്നു ശിവശങ്കറിനു വേണ്ടി ഹാജരായ സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന് ജയ്ദീപ് ഗുപ്ത വാദിച്ചു. ഹര്ജിക്കാരന് ഇപ്പോള്‍ ജാമ്യം നല്‍കുന്നത് തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമിടയാക്കുമെന്ന് ഇഡി ചൂണ്ടിക്കാട്ടി. ഏതു കസ്റ്റംസ് ഉദ്യോഗസ്ഥനെയാണ് വിളിച്ചതെന്നു ശിവശങ്കര്‍ പറയുന്നില്ല. അന്വേഷണവുമായി…
Read Moreവിട്ടുവീഴ്ചയില്ല! വിവാദ കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; രാജ്യസ്നേഹത്തിൽ പിടിച്ച് കൃഷിമന്ത്രിയുടെ തന്ത്രം
സെബി മാത്യു ന്യൂഡൽഹി: തലസ്ഥാന അതിർത്തികളിൽ കർഷക പ്രക്ഷോഭത്തിലേക്ക് ആയിരങ്ങൾ അണിചേരുന്നതിനിടെ വിവാദ കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ആശങ്കകളും പരിഹരിക്കുന്നതിന് എല്ലാ വിഷയങ്ങളിലും ചർച്ചയ്ക്കു തയാറാണെന്നു കൈകൾകൂപ്പി അഭ്യർഥിക്കുകയാണെന്നാണു മോദി ഇന്നലെ പറഞ്ഞത്. മധ്യപ്രദേശിൽനിന്നുള്ള കർഷകരുമായി വീഡിയോ കോണ്‍ഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ നിയമങ്ങൾ നടപ്പാകുന്നതോടെ താങ്ങുവില സംവിധാനം അവസാനിക്കും എന്നത് ഏറ്റവും വലിയ നുണയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനിടെ, മഹാരാഷ്ട്രയിൽ നിന്ന് മൂവായിരത്തോളം വരുന്ന കർഷകർ ഡിസംബർ 21ന് ഡൽഹിയിലേക്ക് മാർച്ച് ചെയ്യും. പതിവ് പോലെ മോദി ഇന്നലെയും കർഷകരോട് കള്ളം പറഞ്ഞുവെന്നും കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പൊതു താത്പര്യം പരിഗണിച്ച് സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിച്ച് കർഷകരുമായി ചർച്ചയ്ക്കു തയാറാകണമെന്ന് ആയിരക്കണക്കിന് കർഷകരുമായി കഴിഞ്ഞ ദിവസം സിംഗുവിലെത്തിയ ഭാരതീയ കിസാൻ യൂണിയൻ നേതാവ്…
Read More17 കോടി രൂപ തന്നില്ലെങ്കില്‍..! കര്‍ണാടകയില്‍ മലയാളി ബാലനെ തട്ടിക്കൊണ്ടുപോയി വിലപേശൽ; പോലീസ് അന്വേഷണം തുടങ്ങി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മംഗളൂരു: ബല്ത്തങ്ങാടിക്കു സമീപം ഉജിരെയില്‍ മലയാളി ബിസിനസുകാരന്റെ മകനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. ഉജിരെയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗം ബിജോയ് അറയ്ക്കലിന്റെയും കണ്ണൂര്‍ സ്വദേശിനി ശാരിതയുടെയും മകന് എട്ടുവയസുകാരനായ അനുഭവിനെയാണ് തട്ടിക്കൊണ്ടുപോയത്. സംഘാംഗങ്ങള്‍ പിന്നീട് കുട്ടിയുടെ അമ്മയെ ഫോണില്‍ വിളിച്ച് 17 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം വീടിനു മുന്നില്‍വച്ചാണ് വെള്ളനിറമുള്ള കാറിലെത്തിയ മൂന്നോ നാലോ പേരടങ്ങിയ സംഘം കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയതെന്ന് ബിജോയിയുടെ പിതാവ് ശിവന് ബെല്‍ത്തങ്ങാടി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. റിട്ട. നേവി ഉദ്യോഗസ്ഥനായ ശിവന് കുട്ടിക്കൊപ്പം സായാഹ്നസവാരി കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു. വീടിന്റെ ഗേറ്റിനു സമീപത്തെത്തുമ്പോള്‍ അല്പം മുന്നിലായി നടന്നുനീങ്ങിയ കുട്ടിയെ പെട്ടെന്ന് അടുത്തെത്തിയ കാര്‍ നിര്‍ത്തി അതിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. ശിവന് പിന്നാലെ ഓടിയെങ്കിലും കാര്‍ വേഗത്തില്‍ ഓടിച്ചുപോയി. അല്പസമയം കഴിഞ്ഞാണ് ശാരിതയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. ശിവന്റെ മകന്…
Read Moreഗ്ലാമര്‍ താരം മരിയ ഷറപ്പോവ വിവാഹിതയാവുന്നു ! വരന് ബ്രിട്ടീഷ് വ്യവസായി; ഷറപ്പോവയുടെ വിവാഹ വിശേഷങ്ങള്‍ ഇങ്ങനെ…
ലോക ടെന്നീസിലെ ഗ്ലാമര്‍ ഗേള്‍ മരിയ ഷറപ്പോവ വിവാഹിതയാകുന്നു. നാല്‍പ്പത്തൊന്നുകാരനായ ബ്രിട്ടിഷ് വ്യവസായി അലക്സാണ്ടര്‍ ജില്‍ക്സാണ് വരന്. മുപ്പത്തിമൂന്നുകാരിയായ ഷറപ്പോവ ഈ വര്‍ഷം ഫെബ്രുവരിയിലാണ് പ്രഫഷനല്‍ ടെന്നിസില്‍നിന്ന് വിരമിച്ചത്. അഞ്ച് തവണ ഗ്രാന്സ്ലാം കിരീടം ചൂടിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം റഷ്യന്‍ താരം പരസ്യമാക്കിയത്. ‘ആദ്യ കാഴ്ചയില്‍ത്തന്നെ ഞാന്‍ യെസ് പറഞ്ഞു. ഇത് നമ്മുടെ കൊച്ചു രഹസ്യമായിരുന്നു. അല്ലേ?’ – അലക്സാണ്ടര്‍ ജില്‍ക്സിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഷറപ്പോവ കുറിച്ചു. 2018 ഒക്ടോബറിലാണ് ഷറപ്പോവയും അലക്സാണ്ടര്‍ ജില്‍ക്സും തമ്മിലുള്ള പ്രണയം പൊതുജന ശ്രദ്ധയിലെത്തുന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അലക്സാണ്ടര്‍. ബ്രിട്ടിഷ് – ബഹ്റൈന്‍ ഫാഷന്‍ ഡിസൈനറായ മിഷ നോനുവാണ് അലക്സാണ്ടറിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ട്. കരിയറിലുടനീളം പരിക്ക് വലച്ച ഷറപ്പോവയെ ഏറെത്തളര്ത്തിയത് ഉത്തേജക…
Read More“പാലാ തർക്കത്തിൽ ഇടപെടുന്നില്ല’; തദ്ദേശ തെരഞ്ഞെടുപ്പിലെപ്പോലെ നിയമസഭ തെരഞ്ഞെടുപ്പിലും എൽഡിഎഫ് വലിയ വിജയം നേടും; ഘടകക്ഷികൾ അനാവശ്യ ചർച്ചകൾ ഒഴിവാക്കണം; എ. വിജയരാഘവൻ രാഷ്ട്രദീപികയോട്…
എം.ജെ.ശ്രീജിത്ത്തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിനു ശേഷം പാല, വടകര സീറ്റുകൾ സംബന്ധിച്ച് ഘടകകക്ഷികൾ തമ്മിൽ ആരംഭിച്ച തർക്കത്തിൽ തത്കാലം ഇടപെടുന്നില്ലെന്ന് എൽ ഡി എഫ് കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ. വിജയരാഘവൻ. നിയമസഭാ സീറ്റുകൾ സംബന്ധിച്ച് ഇപ്പോൾ ചർച്ചകൾ ആരംഭിച്ചിട്ടില്ല. അതിനാൽ ഇപ്പോഴത്തെ തർക്കത്തിൽ എൽഡിഎഫ് ഇടപെടേണ്ട കാര്യമില്ല. ഇന്ന് എൽ ഡി എഫ് യോഗം ചേരുന്നുണ്ട്. ഇന്നത്തെ യോഗത്തിൽ ഈ തർക്കങ്ങൾ ഉയർന്നു വന്നാൽ ചർച്ച ചെയ്യും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെക്കുറിച്ചാണ് ഇന്നത്തെ പ്രധാന ചർച്ച . ഘടകക്ഷികൾ അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെടുമെന്നും എ.വിജയരാഘവൻ രാഷ്ട്രദീപികയോടു പറഞ്ഞു. പാലാ സീറ്റ് സംബന്ധിച്ച് കേരളകോൺഗ്രസ് -എമ്മും എൻസിപിയും തമ്മിലും വടകര സീറ്റ് സംബന്ധിച്ച് എൽജെഡിയും ജെഡിഎസും പരസ്യ തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നത്. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്ന 14 ന്…
Read Moreരവീന്ദ്രന്റെ ഇടപെടല്‍ സംശയാസ്പദമോ? ചോദ്യം ചെയ്യുന്നത് ഇന്നും തുടരുന്നു; തെളിവുകൾ ഇനിയും വേണം; ഇഡി ഉന്നതതല ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടത്തും
സ്വന്തം ലേഖകന്‍കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നും തുടരുന്നു. ഇന്നലെ പന്ത്രണ്ടര മണിക്കൂർ അദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ 9.30ഓടെയാണ് വീണ്ടും ചോദ്യംചെയ്യലിനായി സി.എം. രവീന്ദ്രൻ കൊച്ചിയിലെ ഓഫീസിൽ ഹാജരായത്. സ്വർണക്കടത്ത് കേസിൽ രവീന്ദ്രന്റെ ഇടപെടല്‍ സംശയാസ്പദമെന്നാണ് എൻഫോഴ്സ്മെന്റ് വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് പ്രതികളായ സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികളുമായി ശക്തമായ ബന്ധം കാത്തു സൂക്ഷിക്കുന്ന രവീന്ദ്രന് ശിവശങ്കറുമായി ചേര്‍ന്നു നടത്തിയ ബിസിനസിനെക്കുറിച്ചും ഇടപെടലുകളെക്കു റിച്ചും ഇഡിക്കു സംശയമുണ്ട്. ഈ കേസുകളില്‍ രവീന്ദ്രന്റെ ഇടപെടലാണ് സംശയം ഉയര്‍ത്തുന്നത്. ഇന്നലെ രാവിലെ പത്തരമുതല്‍ രാത്രി 11 വരെ പന്ത്രണ്ടര മണിക്കൂറാണ് ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മാത്രമല്ല, ഹവാല കേസുകളും ഡോളര്‍ ഇടപാടുകളും ബിനാമിയും ചോദ്യാവലിയില്‍ കയറി വന്നു. എന്നാല്‍,…
Read Moreമാളില്‍ അപമാനിക്കപ്പെട്ട നടി മലയാളത്തിലെ എണ്ണംപറഞ്ഞ അഭിനേത്രി ! പ്രമുഖ സിനിമാ പ്രവര്‍ത്തകന്റെ മകള്‍; നടിയെ സന്ദര്‍ശിക്കുമെന്നും സ്വമേധയാ കേസെടുക്കുമെന്നും വനിത കമ്മീഷന്…
കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ അപമാനിക്കപ്പെട്ട നടി മലയാള സിനിമയിലെ യുവനടിമാരില്‍ എണ്ണം പറഞ്ഞ അഭിനേത്രി. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും അവയെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ഘട്ടത്തില്‍ ദേശീയ അവാര്‍ഡിനു വരെ പരിഗണിക്കപ്പെട്ടിരുന്ന നടിയാണിത്. സ്വന്തം വ്യക്തിത്വം തുറന്നു പറഞ്ഞു തന്നെ ധൈര്യസമേതം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട നടി ഏവര്‍ക്കും ഒരു മാതൃകയാവുകയാണ്. പ്രമുഖ സിനിമ പ്രവര്‍ത്തകനായ അച്ഛന്റെ പിന്തുണയോടെയാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. സംഭവത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. തന്റെ ശരീരത്തില്‍ മാളില്‍ വച്ച് യുവാക്കളില്‍ ഒരാല് മനപൂര്‍വം സ്പര്‍ശിച്ചെന്നും പിന്തുടര്ന്നു വന്ന് സംസാരിക്കാന്‍ ശ്രമിച്ചെന്നുമാണ് നടി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. സംഭവത്തിനു പിന്നാലെ ഇവര്‍ സ്ഥലത്തു നിന്ന് കടന്നു കളഞ്ഞതിനാല്‍ ആ സമയം തനിക്ക് പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും തന്നെ മനപൂര്‍വം സ്പര്‍ശിക്കുന്നത് ഒപ്പമുണ്ടായിരുന്ന സഹോദരി കണ്ടതാണെന്നും അവര്‍ വന്ന് ചോദിച്ചപ്പോഴാണ് വ്യക്തത വന്നതെന്നും പോസ്റ്റില്‍…
Read Moreപ്രമുഖ യുവനടിയ്ക്കു നേരെ കൊച്ചിയില്‍ അതിക്രമം ! രണ്ടു യുവാക്കള്‍ നടിയെ കടന്നു പിടിച്ചത് സഹോദരിയുടെ മുമ്പില്‍ വച്ച്; കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ നടന്ന സംഭവം കേരളത്തെ ഞെട്ടിക്കുന്നു…
കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ നടിയ്ക്കു നേരെ അതിക്രമം. മലയാളത്തിലെ പ്രമുഖ യുവനടിയാണ് അപമാനത്തിനിരയായത്. കൊച്ചിയിലെ മാളില്‍ വച്ച് രണ്ടു പേര് അപമാനിക്കാന്‍ ശ്രമിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി പരാതിപ്പെട്ടത്. എന്നാല്‍ നടി ഇതുവരെ പോലീസില്‍ പരാതി നല്‍കിയില്ല. എന്നാല്‍ ആരാണ് അക്രമികളെന്ന് നടിയ്ക്ക് അറിയില്ല. ഇന്നലെ വൈകിട്ട് കൊച്ചിയിലെ മാളിലാണ് സംഭവം. സഹോദരിക്ക് മുമ്പില്‍ വച്ചായിരുന്നു അപമാന ശ്രമം. അമ്മയും കൂടെയുണ്ടായിരുന്നു. രണ്ട് തവണ ശരീരത്തില്‍ സ്പര്‍ശിച്ചു. ഹൈപ്പര്‍മാര്‍ക്കറ്റില്‍ വച്ചും അപമാനിക്കാന്‍ ശ്രമിച്ചു, സംസാരിക്കാനും ശ്രമിച്ചു. അപ്പോള്‍ പ്രതികരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്. ഇത്തരക്കാരുടെ മുഖത്ത് അടിക്കണം ഇതായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടി പങ്കുവച്ച വികാരം. ഇതിന് പിന്നാലെ സിസിടിവി പരിശോധിക്കുമെന്ന് മാള്‍ അധികൃതരും അറിയിച്ചു. സിസിടിവി പരിശോധിച്ച് തീരുമാനം എടുക്കും. ചെറുപ്പക്കാര്‍ അപമാനിച്ചുവെന്ന പരാതിയെ ഗൗരവത്തോടെയാണ് മാള്‍ അധികൃതര്‍ കാണുന്നത്. പിന്തുടര്ന്ന് ശല്യപ്പെടുത്തിയെന്ന പരാതി…
Read More