നെടുങ്കണ്ടം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് ദുരുപയോഗം ചെയ്തെന്ന് ആരോപണം. സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തെ പാർട്ടിയിൽനിന്നും പുറത്താക്കി. കൂന്പൻമല ബ്രാഞ്ച് അംഗത്തെയാണ് പാർട്ടി അംഗത്വത്തിൽനിന്നും പുറത്താക്കിയതെന്ന് സിപിഎം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ അറിയിച്ചു. സംഭവം വിവാദമായതോടെ ബ്രാഞ്ച് കമ്മിറ്റിയംഗം സഞ്ചരിച്ചിരുന്ന വാഹനം നെടുങ്കണ്ടം പോലീസ് പിടിച്ചെടുത്തു. ഇന്നലെ പുലർച്ചെ നാലോടെ നെടുങ്കണ്ടം സ്റ്റേഷൻ പരിധിയിലാണ് സംഭവം. മികച്ച മാർക്കു വാങ്ങി വിജയിച്ച വിദ്യാർഥികളെ അനുമോദിക്കാൻ സംഭവമുണ്ടായ സ്ഥലത്ത് പാർട്ടി സമീപകാലത്ത് പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കിടെയാണ് ബ്രാഞ്ച് കമ്മിറ്റിയംഗം 16 വയസുകാരിയുടെ നന്പർ സംഘടിപ്പിച്ച് സൗഹൃദം സ്ഥാപിച്ചത്. ഇന്നലെ പുലർച്ചെ പെണ്‍കുട്ടിയുടെ വീട്ടിൽ ബ്രാഞ്ച് കമ്മിറ്റിയംഗം എത്തി. രാത്രിയിൽ വീട്ടുകാർ ശബ്ദംകേട്ടു പുറത്തെത്തിയപ്പോഴാണ് ബ്രാഞ്ച് കമ്മിറ്റിയംഗം പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയത്. വീട്ടുകാർ ബഹളം വെച്ചതോടെ ഇയാൾ വാഹനവും ഉടുമുണ്ടും ഉപേക്ഷിച്ച് കടന്നു. പോലീസെത്തി ബ്രാഞ്ച്…
Read MoreCategory: Top News
ഹണിട്രാപ്പിലൂടെ പണം തട്ടിയ രാജസ്ഥാൻകാർ പിടിയിൽ; ഐപിഎസുകാരുടെ പേരിൽ പണം ആവശ്യപ്പെട്ട 17 കാരനും പിടിയിൽ; തിരുവനന്തപുരം സ്വദേശിയെ കുടുക്കിയത് ഇങ്ങനെ…
സ്വന്തം ലേഖകൻ തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകളുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് ഹണിട്രാപ്പിലൂടെ വിദ്യാസന്പന്നരായ യുവാക്കളിൽ നിന്ന് പണം തട്ടിയ രാജസ്ഥാൻ സ്വദേശികളെ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയുടെ പരാതിയിൽ രാജസ്ഥാൻ കാമൻ സ്വദേശികളായ നഹർസിംഗ്, സുഖ്ദേവ് സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഐപിഎസുകാരുടെ അടക്കം പേരിൽ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് സൃഷ്ടിച്ചു സന്നദ്ധപ്രവർത്തനങ്ങൾക്കായി പണം ആവശ്യപ്പെട്ട രാജസ്ഥാൻ സ്വദേശിയായ 17 കാരനെയും പോലീസ് പിടികൂടി. അങ്കിത ശർമ എന്ന പേരിൽ പെണ്‍കുട്ടിയുടെ പ്രൊഫൈൽ ചിത്രമുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നുമാണ് യുവാവിന് ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചത്. തുടർന്ന് ഫേസ്ബുക്ക് മെസജർ വഴി സൗഹൃദം സ്ഥാപിച്ച് വാട്സ് ആപ്പിലൂടെ ശബ്ദ സന്ദേശങ്ങൾ അയച്ച് യുവാവിനെ കെണിയിൽ വീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവാവിന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും കരസ്ഥമാക്കിയതിനു ശേഷം ഇവ ഇയാളുടെ ഫേസ്ബുക്കിലുള്ള മറ്റു സുഹൃത്തുകൾക്ക്…
Read Moreപ്രണയിച്ച് മതംമാറി വിവാഹിതയായി! മലയാളി യുവതിയെ ഭര്‍ത്താവില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതായി പരാതി; സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
മംഗളൂരു: ഭര്‍ത്താവിനെ തന്നില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതായും ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ വധഭീഷണി മുഴക്കുന്നതായും ആരോപിച്ച് പ്രണയിച്ച് മതംമാറി വിവാഹിതയായ മലയാളി യുവതി രംഗത്തെത്തി. കണ്ണൂര്‍ സ്വദേശിനിയായ ശാന്തി ജൂബിയാണ് ഭര്‍ത്താവ് കര്‍ണാടക സുള്ള്യ സ്വദേശി ഇബ്രാഹിം ഖലീല്‍ കട്ടേക്കറിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ആരോപണവുമായി പത്രസമ്മേളനം നടത്തിയത്. ഭര്‍ത്താവിന്റെ സഹോദരനും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഭര്‍ത്താവിനെ മറ്റെവിടെയോ താമസിപ്പിച്ചിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഫേസ്ബുക്ക് മുഖേനയാണ് ശാന്തി ഇബ്രാഹിം ഖലീലിനെ പരിചയപ്പെട്ടത്. 2017 ജൂലൈ 12 നാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തോടനുബന്ധിച്ച് ശാന്തി മതംമാറുകയും ആസിയ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. വിവാഹശേഷം കുറച്ചുനാള്‍ ബംഗളൂരുവിലും മൈസൂരിലുമായി താമസിച്ചു. പിന്നീട് ഇബ്രാഹിമിന്റെ മൂത്ത സഹോദരന് ഷിഹാബും മറ്റു കുടുംബാംഗങ്ങളുമെത്തി ഇബ്രാഹിമിനെ സുള്ള്യയിലെ കുടുംബവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അതിനുശേഷം ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ പോലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഭര്‍ത്താവിനെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് കര്‍ണാടകയിലെ മനുഷ്യാവകാശ…
Read Moreഅസഹനീയമായ വേദന! ശസ്ത്രക്രിയക്കിടെ പഞ്ഞിക്കെട്ട് യുവതിയുടെ വയറ്റിൽ മറന്നുവച്ചു; ഗുരുതര ചികിത്സാപ്പിഴവ് തൈക്കാട് ആശുപത്രിയിൽ; സംഭവം ഇങ്ങനെ…
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ മറന്നുവച്ച പഞ്ഞിക്കെട്ട് വീണ്ടും ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ ചികിത്സയിലിരുന്ന വലിയതുറ സ്വദേശിയായ യുവതിക്കാണ് ദാരുണാനുഭവം ഉണ്ടായത്. വയറിനുള്ളിൽ പഞ്ഞിക്കെട്ടുവച്ച് തുന്നിക്കെട്ടിയതിനെ തുടർന്ന് യുവതിയുടെ ആന്തരികാവയവങ്ങളിൽ അണുബാധയേറ്റു. പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ യുവതിയെ എസ്എടി ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കി പഞ്ഞിക്കെട്ട് പുറത്തെടുത്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ കാരണം നടക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് ഇപ്പോൾ. വലിയതുറ സ്വദേശി 22 വയസുള്ള അല്‍ഫിന അലി രണ്ടാമത്തെ പ്രസവത്തിനായാണ് തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെത്തിയത്. സിസേറിയൻ നടത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ശസ്ത്രക്രിയക്കു ശേഷം ആശുപത്രിവിട്ട അൽഫീനയ്ക്കു എഴുന്നേറ്റിരിക്കാൻ പോലുമാകാത്ത അവസ്ഥയായി. തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് വയറിനുള്ളില്‍ പഞ്ഞിക്കെട്ട് കണ്ടത്. അണുബാധമൂലം പഴുപ്പും നീരുംകെട്ടി. വേദന അസഹനീയമായി. എസ്എടി ആശുപത്രിലെത്തിച്ചപ്പോൾ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിച്ചു. ആദ്യം കീ ഹോൾ ശത്രക്രിയ…
Read Moreഗൗരവകരമായ ചർച്ചകൾ നടക്കണം; “ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ അനിവാര്യം: ചർച്ച വീണ്ടും ഉയർത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് ചർച്ച വീണ്ടും ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അത് രാജ്യത്തിന്റെ അനിവാര്യതയാണ്. ഇതുസംബന്ധിച്ച് ഗൗരവകരമായ ചർച്ചകൾ നടക്കണമെന്നും പ്രിസൈഡിംഗ് ഓഫീസർമാരുടെ ദേശീയ സമ്മേളനത്തിൽ മോദി ആവശ്യപ്പെട്ടു. നിലവിൽ രാജ്യത്ത് എല്ലാ മാസവും ഏതെങ്കിലും സ്ഥലത്ത് തെരഞ്ഞെടുപ്പുകൾ നടക്കുന്ന രീതിയാണുള്ളത്. അതിൽ മാറ്റം അനിവാര്യമാണ്. ലോക്സഭാ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടർ പട്ടിക മതിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുക എന്ന ആശയം 2017 മുതൽ ചർച്ചയ്ക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. ഈ ആശയം ശക്തമായി മുന്നോട്ടുവച്ചത് മോദിയാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പും ഇക്കാര്യം ചർച്ചയായിരുന്നു.
Read Moreഅയ്യയ്യോ, പണിപാളിയല്ലോ..! ‘ടീമിൽ’ നിന്ന് പിണങ്ങി, വിമത സ്ഥാനാർഥികളായി എംഎൽഎയുടെ സഹോദരനും എംപിയുടെ മരുമകനും
കണ്ണൂർ: എംഎൽഎയുടെ അനിയൻ വിമത സ്ഥാനാർഥിയായി മത്സരിക്കുന്നു. പേരാവൂർ എംഎൽഎ സണ്ണി ജോസഫിന്റെ സഹോദരൻ ഷാന്റി ജോസഫാണ് ഇരിക്കൂർ ബ്ലോക്കിലെ വട്ട്യാംതോട് ഡിവിഷനിൽ യുഡിഎഫ് വിമതനായി മത്സരിക്കുന്നത്. ഇവിടെ എ ഗ്രൂപ്പ് നേതാവും കെപിസിസി അംഗവുമായ ചാക്കോ പാലക്കലോടിയാണ് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി. മുൻ മണ്ഡലം പ്രസിഡന്റും സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാരനുമാണ് ഷാന്റി ജോസഫ്. കണ്ണൂർ കോർപറേഷനിൽ ആലീങ്കൽ ഡിവിഷനിൽ കെ. സുധാകരൻ എംപിയുടെ മരുമകൻ കെ. നിശാന്ത് വിമതനായി മത്സരിക്കുന്നുണ്ട്.ഡപ്യൂട്ടി മേയറായിരുന്ന പി.കെ. രാഗേഷാണ് ഇവിടെ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി. പത്രിക പിൻവലിക്കാൻ വൈകിപ്പോയെന്നും നിശാന്ത് ഔദ്യോഗിക സ്ഥാനാർഥിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഡിസിസി പറയുന്നു. കെ. സുധാകരന്റെ വീട് സ്ഥിതിചെയ്യുന്ന പ്രദേശമാണ് ആലീങ്കൽ.
Read Moreആശുപത്രിയിൽ വച്ച് ഒരു ദിവസം ചോദ്യം ചെയ്യാം; പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല; ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇബ്രാഹിംകുഞ്ഞ് നിലവിൽ ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഒരു ദിവസം ചോദ്യം ചെയ്യാൻ വിജിലൻസിന് കോടതി അനുമതി നൽകി. നവംബർ 30ന് ചോദ്യം ചെയ്യാനാണ് വിജിലൻസിന് അനുമതി നൽകിയത്. ഏഴു നിബന്ധനകളോടെ മാത്രമായിരിക്കും ചോദ്യം ചെയ്യൽ. രാവിലെ ഒമ്പത് മുതൽ 12 വരെയും ഉച്ചയ്ക്ക് മൂന്നു മുതൽ അഞ്ച് വരെയും ചോദ്യം ചെയ്യാം. ഒരു മണിക്കൂർ ചോദ്യം ചെയ്തൽ 15 മിനിറ്റ് വിശ്രമം. ചോദ്യം ചെയ്യുന്ന സംഘത്തിൽ മൂന്നു പേർ മാത്രമേ ഉണ്ടാകാവൂവെന്നും നിബന്ധനയിൽ പറയുന്നു. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് വ്യക്തമാക്കി മെഡിക്കൽ ബോർഡ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതേതുടർന്ന് ഇബ്രാഹിംകുഞ്ഞിനെ തുടർചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലക്ക് മാറ്റണമെന്ന ആവശ്യത്തിൽ…
Read Moreമാറ്റം വരും, അതല്ലേ എല്ലാം…! ആരവമില്ലാതെ വോട്ടുപിടിത്തം; ഫോണിൽ വിളിച്ചും ഫേസ്ബുക്ക് പോസ്റ്റും, വാട്ട്സ് ആപ് മെസേജുകൾ അയച്ചും തദ്ദേശ തെരഞ്ഞെടുപ്പിനു പുതിയ ശൈലികൾ
കോട്ടയം: കോവിഡും മുന്നണിസഖ്യമാറ്റവും ഒന്നുചേർന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുപിടിത്തം വ്യക്തിപരം. ഒരിടത്തും ആരും കലുഷിതമായ രാഷ്ട്രീയം സംസാരിക്കുന്നില്ല. കോവിഡ് സുരക്ഷ മുൻനിർത്തി സ്ഥാനാർഥികൾ വീടുകളിൽ കയറാതെ വാതിൽക്കൽ നിന്നു വോട്ടുതേടി പ്രസ്താവന നൽകുന്നു. പരമാവധി ഒരു വീട്ടുമുറ്റത്ത് രണ്ടു മിനിറ്റു വീതം ചെലവഴിച്ച് സ്ഥാനാർഥികൾ മടങ്ങുന്നു. അനുഗ്രഹം തേടലും കൈകുലുക്കിയുള്ള സ്നേഹാഭിവാദ്യവുമൊക്കെ ഒഴിവാക്കി കരം കൂപ്പിയുള്ള അഭ്യർഥന മാത്രം.ഫോണിൽ വിളിച്ചും വാട്ട്സ് ആപ് മെസേജുകൾ അയച്ചും തദ്ദേശ തെരഞ്ഞെടുപ്പിനും കൈവന്നു പുതിയശൈലി. വീടുകൾ കേന്ദ്രീകരിച്ചുള്ള ചെറിയ സമ്മേളനങ്ങൾക്കുപോലും വോട്ടർമാർക്കു താത്പര്യമില്ല. യോഗം വിളിച്ചാൽ ഒത്തുകൂടി സംസാരിക്കാൻ ആരെയും കിട്ടാനുമില്ല. സ്ഥാനാർഥിയും പരിമിതമായ എണ്ണം പ്രവർത്തകരും മാത്രമാണു പ്രചാരണത്തിലുള്ളത്. മുൻപൊക്കെ പ്രചാരണവേളയിൽ കാലോചിതമായ രാഷ്ട്രീയ വിശകലനവും വിമർശനവും പതിവായിരുന്നു. മുൻകാല വൈരികൾ ഇരുമുന്നണിയിലും സഖ്യം മാറി പരീക്ഷിക്കുന്ന തെരഞ്ഞെടുപ്പാണിത്. അതിനാൽ ഒരേ പാർട്ടിയിലെ പ്രവർത്തകർ തമ്മിലും പ്രചാരണവേളയിൽ രാഷ്ട്രീയ…
Read Moreലോകംകണ്ട എക്കാലത്തേയും മികച്ച ഫുട്ബോൾ ഫുട്ബോൾ താരം! ഇതിഹാസം മറഡോണ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് സ്വവസതിയിലായിരുന്നു അന്ത്യം
ബുവാനസ്ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡിയാഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് സ്വവസതിയിലായിരുന്നു അന്ത്യം. മറഡോണയുടെ അഭിഭാഷകനാണ് ഈ വാർത്ത സ്ഥിരീകരിച്ചത്. തലച്ചോറിലെ രക്തസ്രാവത്തിനു ശസ്ത്രക്രിയയ്ക്കു വിധേയനായ മറഡോണ ചികിത്സയ്ക്കു ശേഷം രണ്ടാഴ്ചയായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്. ലോകംകണ്ട എക്കാലത്തേയും മികച്ച ഫുട്ബോൾ താരമായാണ് മറഡോണ പരിഗണിക്കപ്പെടുന്നത്. 1986 ൽ അർജന്റീനയെ അദ്ദേഹം ലോകകപ്പ് ജേതാക്കളാക്കി. ബൊക്കാ ജൂനിയേഴ്സ്, നാപ്പോളി, ബാഴ്സലോണ തുടങ്ങി വമ്പൻ ക്ലബുകൾക്കായും അദ്ദേഹം ബൂട്ടുകെട്ടിയിട്ടുണ്ട്.
Read Moreതദ്ദേശതെരഞ്ഞെടുപ്പില്‍ താമര വിരിയിക്കാൻ തന്ത്രങ്ങൾ;ഇടത്-വലത് മുന്നണികൾ നേരിടുന്ന ആരോപണങ്ങൾ തുറന്നുകാട്ടി പ്രചാരണം കൊഴുപ്പിക്കാൻ ലഘുലേഖ; എ ക്ലാസ് പഞ്ചായത്തില്‍ സംസ്ഥാന അധ്യക്ഷന്‍ നേരിട്ടെത്തുന്നു
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളുടേയും അഴിമതിയിലൂന്നി പ്രചാരണത്തിനിറങ്ങി ബിജെപി. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തും കിഫ്ബി ആരോപണവുമുള്‍പ്പെടെ സര്‍ക്കാരിന്റെ അഴിമതിയും പാലാരിവട്ടം പാലം, ബാര്‍കോഴ തുടങ്ങി യുഡിഎഫ് നേതാക്കളുള്‍പ്പെട്ട അഴിമതിയും തുറന്നുകാട്ടി പ്രചാരണം കൊഴുപ്പിക്കാനാണ് ബിജെപി തീരുമാനം. ഇതിനായി പ്രത്യേക ലഘുലേഖ പുറത്തിറക്കും. ലഘുലേഖകള്‍ പ്രവര്‍ത്തകര്‍ വീടുകള്‍ കയറി വിതരണം ചെയ്യണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ദിവസവും ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷത്തിനെതിരെയും അഴിമതി ആരോപണമുയരുന്ന അപൂര്‍വ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഇത് പരമാവധി പ്രചരണ വിഷയമാക്കി മാറ്റും. സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ വന്നതോടെയാണ് അഴിമതി ഓരോന്നായി പുറത്തു വരാന്‍ തുടങ്ങിയത്. കേന്ദ്രത്തില്‍ മോദിയുള്ളതുകൊണ്ടാണ് ഇത്തരത്തില്‍ സത്യം മറനീക്കി പുറത്തുവരുന്നത്. കോണ്‍ഗ്രസായിരുന്നെങ്കില്‍ കേസുകള്‍ ഒത്തുതീര്‍ക്കുകയാണ് ചെയ്യുകയെന്നും ലഘുലേഖയില്‍ വിശദീകരിക്കും. ബാര്‍കോഴ കേസില്‍ ഇടത്പക്ഷവും ബിജെപിയുമായിരുന്നു ആദ്യഘട്ടത്തില്‍ സമരത്തിനിറങ്ങിയത്. എല്‍ഡിഎഫ്…
Read More