എ​എ​സ്ഐ​യു​ടെ പ്ര​വ​ർ​ത്ത​നം പോ​ലീ​സ് സേ​ന​യ്ക്കു ചേ​രാ​ത്ത​ത്! പ​രാ​തി​യു​മാ​യെ​ത്തി​യ അ​ച്ഛ​നോ​ടും മ​ക​ളോ​ടും ത​ട്ടി​ക്ക​യ​റി​യ സം​ഭ​വം; എ​എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: പ​രാ​തി​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ. നെ​യ്യാ​ർ​ഡാം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​എ​സ്ഐ ഗോ​പ​കു​മാ​റി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഗോ​പ​കു​മാ​റി​നെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​ഐ​ജി സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ദീ​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ​സ്പെ​ൻ​ഷ​ൻ. ഗോ​പ​കു​മാ​റി​നെ നേ​ര​ത്തെ ഇ​ടു​ക്കി​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ അ​ച്ഛ​നോ​ടും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ളോ​ടു​മാ​ണ് ഗോ​പ​കു​മാ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ വി​വാ​ദ​മാ​യ​ത്. പ​രാ​തി​ക്കാ​ര​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ളാ​ണ് കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന ഫോ​ണി​ൽ സം​ഭ​വം റെ​ക്കോ​ർ​ഡ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഡി​ഐ​ജി സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ദീ​ൻ ഗോ​പ​കു​മാ​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി. പ​രാ​തി​ക്കാ​ര​ൻ പ്ര​കോ​പി​പ്പി​ച്ചു എ​ന്ന എ​എ​സ്ഐ​യു​ടെ വി​ശ​ദീ​ക​ര​ണം നി​ല​നി​ൽ​ക്കി​ല്ല. പ​രാ​തി അ​ന്വേ​ഷി​ച്ചി​രു​ന്ന​ത് എ​എ​സ്ഐ ഗോ​പ​കു​മാ​റാ​യി​രു​ന്നി​ല്ല. മ​റ്റൊ​രു കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഗോ​പ​കു​മാ​ർ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. അ​തി​നി​ടെ പ്ര​കോ​പി​ത​നാ​യി മോ​ശം​വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച​ത് ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ല. ഡ്യൂ​ട്ടി​യി​ലി​രി​ക്കേ മ​ഫ്തി വേ​ഷ​ത്തി​ൽ സ്റ്റേ​ഷ​നി​ലേ​ക്കു…

Read More

മൊഹ്‌സീന്‍ ഫക്രിസദേയുടെ വധിച്ചത് മൊസാദ് ? രാജ്യത്തെ എറ്റവും പ്രധാനപ്പെട്ട ‘തല’ കൊയ്തവരോട് പകരം വീട്ടുമെന്ന് ഇറാന്റെ ഉഗ്രശപഥം; ഏവരും ഉറ്റുനോക്കുന്നത് ഇസ്രയേലിന്റെ ഉറ്റസുഹൃത്തായ ഡോണള്‍ഡ് ട്രംപിനെ…

കോവിഡിന്റെ രണ്ടാം വരവില്‍ വിറയ്ക്കുമ്പോഴും ലോകത്തെ ചൂഴ്ന്ന് മറ്റൊരു ആശങ്കകൂടി പൊട്ടിപ്പുറപ്പെടുകയാണ്. ഇറാന്റെ ആണവ പദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന മൊഹ്‌സീന്‍ ഫക്രിസദേയുടെ കൊലപാതകം ഇറാനെ യുദ്ധത്തിലേക്ക് നയിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വെള്ളിയാഴ്ച ടെ്ഹറാനിലാണ് ഫക്രിസദേ കൊല്ലപ്പെട്ടത്. ഇറാന്‍ ഭരണകൂടത്തിന്റെ ഏറ്റവും വിലപ്പെട്ട ഉദ്യോഗസ്ഥനായ മൊഹ്സീന്‍ വധിക്കപ്പെട്ടത് അവരെ മാനസികമായി വല്ലാതെ ഉലച്ചിരിക്കുകയാണ്. അതിവിദഗ്ധരായ കമാന്‍ഡോകളാല്‍ ചുറ്റപ്പെട്ട് അതിശക്തമായ സുരക്ഷാവലയത്തില്‍ ചലിച്ചിരുന്ന മൊഹ്സീനെയാണ് ഇറാന്റെ മണ്ണില്‍ വെടിവച്ചു വീഴ്ത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇതിന്റെ ഉത്തരവാദിയാരായാലും ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണ്. ഇസ്രയേലാണ് കൊലപാതകത്തിനു പിന്നിലെന്ന ആരോപണം ഇതിനോടകം ഉയര്‍ത്തിയ ഇറാന്‍ സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഎന്നിന് കത്തു നല്‍കിക്കഴിഞ്ഞു. ഇറാന്റെ ഈ ആരോപണത്തോടെ കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദ് ആണെന്ന സംശയവും ഉയരുകയാണ്. മൊസാദിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനായിരുന്നു വര്‍ഷങ്ങളായി മൊഹ്സീന്‍ എന്ന ഫിസിക്സ് പ്രഫസര്‍.…

Read More

പരിസ്ഥിതി സ്‌നേഹികള്‍ക്ക് ഈ നാട്ടില്‍ ഒരു വിലയുമില്ലേ… വീട്ടു വളപ്പില്‍ വെള്ളവും വളവും കൊടുത്ത് നന്നായി പരിപാലിച്ച് കഞ്ചാവ് ചെടി വളര്‍ത്തിയ 56കാരന്‍ പിടിയില്‍…

ചെടിയെയും പൂക്കളെയും ഇഷ്ടപ്പെടുന്നവരാണ് പ്രകൃതിസ്‌നേഹികള്‍. എന്നാല്‍ കഞ്ചാവ് ചെടിയെ ഇഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും ? വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതിന് മധ്യവയസ്‌കനെ എക്‌സൈസ് സംഘം പിടികൂടി. അരുവിക്കര മുണ്ടല പുത്തന്‍വീട്ടില്‍ രാജേഷ് ഭവനില്‍ ചെല്ലപ്പന്റെ മകന്‍ രാജേന്ദ്രനെയാണ്(പാറ രാജേന്ദ്രന്‍-56) നെടുമങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം വ്യാപക പരിശോധനകള്‍ നടത്തിവരികയാണ്. ഇതിനിടെയാണ് വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ രാജേന്ദ്രനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്. നെടുമങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read More

വീട് ആക്രമിച്ചു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം;പ്രതികളില്‍ നിന്നു കണ്ടെത്തിയത് തോക്കുള്‍പ്പെടെയുള്ള മാരകായുധങ്ങള്‍

അ​മ്പ​ല​പ്പു​ഴ: വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ക്കാ​ത്ത​തി​നാ​ൽ പെ​ൺ​കു​ട്ടി അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വീ​ട് ആ​ക്ര​മി​ച്ചു പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യ സം​ഘ​ത്തെ കീ​ഴ്പെ​ടു​ത്തി​യ​പ്പോ​ൾ കി​ട്ടി​യ​ത് തോ​ക്കു​ൾ​പ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ൾ. വ്യാ​ഴാ​ഴ്ച രാ​ത്രി 8.30 ഓ​ടേ പ​റ​വൂ​ർ ശാ​സ്താ​ങ്ക​ലി​ൽ ഷി​ബു​വി​ന്‍റെ വീ​ടി​നു​നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. വീ​ട് അ​ക്ര​മി​ച്ച് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച മൂ​ന്നം​ഗ​സം​ഘ​ത്തെ തോ​ക്കു​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി പു​ന്ന​പ്ര പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ ഇ​ന്ദി​രാ ജ​ങ്ഷ​നി​ൽ ബ്ലോ​ക്ക് ന​മ്പ​ർ 120 ൽ ​അ​ക്ഷ​യ​കു​മാ​ർ(25), ചാ​ത്ത​നാ​ട് വൈ​ക്ക​ത്തു​കാ​ര​ൻ വീ​ട്ടി​ൽ രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​ൻ(30), സ​നാ​ത​നം വാ​ർ​ഡി​ൽ ആ​ല​പ്പാ​ട് വീ​ട്ടി​ൽ അ​നൂ​പ് മാ​ത്യു(30) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ഷി​ബു​വി​ൻ്റെ മ​ക​ളും അ​ക്ഷ​യ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​യാ​ൾ വി​വാ​ഹി​ത​നും ഭാ​ര്യ​യും കു​ട്ടി​ക​ളും ഉ​ള്ള​തി​നാ​ൽ ഷി​ബു മ​ക​ളെ വി​വാ​ഹം ചെ​യ്തു​കൊ​ടു​ക്കാ​ൻ ത​യ്യാ​റാ​യി​ല്ല. തു​ട​ർ​ന്നാ​ണ് വീ​ട് അ​ക്ര​മി​ച്ച് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സം​ഘം എ​ത്തി​യ​ത്. വ​ടി​വാ​ളും ക​ത്തി​ക​ളും തോ​ക്കു​മാ​യെ​ത്തി​യ സം​ഘം ഷി​ബു​വി​നെ അ​ക്ര​മി​ച്ചു. ത​ട​യാ​നെ​ത്തി​യ…

Read More

പിണറായിയെ വീഴ്ത്താനുള്ള കരുനീക്കവുമായി എംഎ ബേബി ! കേരളത്തില്‍ വലിയ റോളില്ലാത്ത ബേബി ഡല്‍ഹിയില്‍ നിന്നു കളി തുടങ്ങിയെന്ന് സൂചന…

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​നു മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ അ​വ​സ്ഥ വ​രു​ന്നു. മു​ഖം ര​ക്ഷി​ക്കാ​ന്‍ സി​പി​എം ര​വീ​ന്ദ്ര​നെ ത​ള്ളി​പ്പ​റ​യും. ര​വീ​ന്ദ്ര​നെ​തി​രേ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ഉ​രു​ണ്ടു​കൂ​ടി​യി​രു​ന്ന അ​ഴി​മ​തി​ക്ക​ഥ​ക​ള്‍ മ​റ​നീ​ക്കി പു​റ​ത്തു​വ​രു​മെ​ന്ന ഭ​യ​മാ​ണു സി​പി​എ​മ്മി​നെ വേ​ട്ട​യാ​ടു​ന്ന​ത്. ഏ​താ​യാ​ലും ഇ​ഡി​യോ​ടു അ​ധി​കം ക​ളി​ക്കേ​ണ്ടെ​ന്നു ഇ​പ്പോ​ഴാ​ണ് സി​പി​എ​മ്മി​നും ര​വീ​ന്ദ്ര​നും മ​ന​സി​ലാ​യ​ത്. ര​വീ​ന്ദ്ര​നെ സം​ര​ക്ഷി​ച്ചി​രു​ന്ന ഗോ​ഡ്ഫാ​ദ​ര്‍ പി​ണ​റാ​യി വി​ജ​യ​നും പാ​ര്‍​ട്ടി​യി​ല്‍ ഒ​റ്റ​പ്പെ​ടു​ക​യാ​ണ്. ഏ​താ​യാ​ലും കേ​ന്ദ്ര​നേ​തൃ​ത്വം വീ​ണ്ടും ഇ​ട​പെ​ട്ടി​രി​ക്കു​ക​യാ​ണ്. പോ​ളി​റ്റ്ബ്യൂ​റോ അം​ഗ​മാ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ വ​ലി​യ റോ​ളൊ​ന്നു​മി​ല്ലാ​ത്ത എം.​എ. ബേ​ബി​യും ഡ​ല്‍​ഹി​യി​ല്‍ പി​ണ​റാ​യി​ക്കെ​തി​രേ ക​ളി തു​ട​ങ്ങി​യെ​ന്ന സൂ​ച​ന​യാ​ണു പു​റ​ത്തു​വ​രു​ന്ന​ത്. പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ദു​ര്‍​ഗ​ന്ധം പ​ര​ത്തു​ന്ന​വ​രെ ത​ള്ളി​പ്പ​റ​യ​ണ​മെ​ന്നാ​ണു നി​ല​പ​ടി​ലേ​ക്കു സി​പി​എം മാ​റി ക​ഴി​ഞ്ഞു. ര​വീ​ന്ദ്ര​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​പ്പോ​ള്‍ പി​ന്തു​ണ​ച്ച പാ​ര്‍​ട്ടി പി​ന്നോ​ട്ടു പോ​കു​ന്ന അ​വ​സ്ഥ വ​രു​ന്നു. എ​ന്നാ​ല്‍ എ​ങ്ങ​നെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള നീ​ക്കം പി​ണ​റാ​യി ഗ്രൂ​പ്പും ന​ട​ത്തു​ന്നു​ണ്ട്. ഇന്നു തീരുമാനം ഇ​തി​നി​ടെ ര​വീ​ന്ദ്ര​നെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്…

Read More

രവീന്ദ്രന്റെ ബിനാമി ഇടപാട് ! എന്‍ഫോഴ്‌സ്‌മെന്റ് ജ്വല്ലറിയിലേക്ക്; സഹകരണ ബാങ്കുകളിലെ നിക്ഷേപവും അന്വേഷിക്കും…

കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ബിനാമി ഇടപാടുകള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വടകരയിലെ ജ്വല്ലറിയിലേക്ക്. വടകര ടൗണില്‍ അടുത്ത കാലത്തു തുറന്നു പ്രവര്‍ത്തനമാരംഭിച്ച ജ്വല്ലറി കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം ഊര്‍ജിതമാക്കിയത്. ജ്വല്ലറിയുടെ ഉടമകളുമായി സി.എം.രവീന്ദ്രന്റെ ബന്ധമാണ് പരിശോധിക്കുന്നത്. ജ്വല്ലറി ഉടമകളില്‍നിന്നു വരും ദിവസങ്ങളില്‍ മൊഴി രേഖപ്പെടുത്താനും ഇഡി ആലോചിക്കുന്നുണ്ട്. നയതന്ത്ര ബാഗേജ്വഴി കടത്തിയ സ്വര്‍ണം സ്വപ്നാ സുരേഷും സംഘവും ഇവിടെ എത്തിച്ചിരുന്നോയെന്നും ഇഡി പരിശോധിച്ചുവരികയാണ്. അതേസമയം സി.എം. രവീന്ദ്രന്റെ ബിനാമി പേരില്‍ വടകരയില്‍ കൂടുതല്‍ സ്ഥാപനങ്ങളുണ്ടെന്ന ആരോപണവും ശക്തമാണ്. ഇതു സംബന്ധിച്ചു കൂടുതല്‍ വ്യാപാരസ്ഥാപനങ്ങളിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം. സ്ഥിരമായി സര്‍ക്കാരിന്റെ പരിപാടികള്‍ നടക്കുന്ന ഹോട്ടലിനെതിരേയും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തെ കുറിച്ചും ഇഡി പരിശോധിക്കും. രവീന്ദ്രനു വടകര, ഓര്‍ക്കാട്ടേരി, ഒഞ്ചിയം, എടക്കാട്, നിരവില്‍പുഴ എന്നീ സ്ഥലങ്ങളില്‍ നിരവധി ബിനാമി നിക്ഷേപം ഉണ്ടെന്ന് ഇഡിക്കു…

Read More

നി​യ​മ​വി​രു​ദ്ധ​മാ​യി വീ​ണ്ടും ത​ട​ഞ്ഞു​വ​ച്ചു; മ​ക​ളും വീ​ട്ടു​ത​ട​ങ്ക​ലില്‍! ര​ണ്ട് ദി​വ​സ​മാ​യി വാ​ഹി​ദ് പ​ര​യു​ടെ പു​ല്‍​വാ​മ​യി​ലു​ള്ള കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ല; മെ​ഹ​ബൂ​ബ മു​ഫ്തി

ശ്രീ​ന​ഗ​ർ: നി​യ​മ​വി​രു​ദ്ധ​മാ​യി ത​ന്നെ വീ​ണ്ടും ത​ട​ഞ്ഞു​വെ​ച്ച​താ​യി പീ​പ്പി​ൾ​സ് ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി (പി‍​ഡി​പി) നേ​താ​വും ജ​മ്മു കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മെ​ഹ​ബൂ​ബ മു​ഫ്തി. എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ലു​ള്ള പി​ഡി​പി യു​വ​ജ​ന വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് വാ​ഹി​ദ് പാ​ര​യു​ടെ പു​ല്‍​വാ​മ​യി​ലു​ള്ള കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​ന്നെ അ​നു​വ​ദി​ക്കു​ന്നി​ല്ല. മ​ക​ള്‍ ഇ​ല്‍​തി​ജ​യും വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണെ​ന്ന് മെ​ഹ​ബൂ​ബ മു​ഫ്തി ആ​രോ​പി​ച്ചു. “എ​ന്നെ വീ​ണ്ടും നി​യ​മ​വി​രു​ദ്ധ​മാ​യി ത​ട​ഞ്ഞു​വെ​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി വാ​ഹി​ദ് പ​ര​യു​ടെ പു​ല്‍​വാ​മ​യി​ലു​ള്ള കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ജ​മ്മു കാ​ഷ്മീ​ർ ഭ​ര​ണ​കൂ​ടം ത​ന്നെ അ​നു​വ​ദി​ക്കു​ന്നി​ല്ല. ബി​ജെ​പി മ​ന്ത്രി​മാ​ര്‍​ക്കും അ​വ​രു​ടെ ക​ളി​പ്പാ​വ​ക​ള്‍​ക്കും കാ​ഷ്മീ​രി​ന്‍റെ ഏ​ത് മു​ക്കി​ലും മൂ​ല​യി​ലും സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യും. എ​ന്നാ​ല്‍ ത​ന്‍റെ കാ​ര്യ​ത്തി​ൽ മാ​ത്ര​മാ​ണ് സു​ര​ക്ഷാ പ്ര​ശ്‌​നം’ – മു​ഫ്തി ട്വീ​റ്റ് ചെ​യ്തു. ഹി​സ്ബു​ൽ മു​ജാ​ഹി​ദ്ദീ​ൻ ക​മാ​ൻ​ഡ​ർ ന​വീ​ദ് ബാ​ബു പ​ങ്കാ​ളി​യാ​യ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് വ​ഹീ​ദി​നെ എ​ൻ​ഐ​എ ബു​ധ​നാ​ഴ്ച അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. വ​ഹീ​ദി​നെ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ…

Read More

‘ശു​ചി​മു​റി​യി​ൽ പീ​ഡ​നം ന​ട​ന്നാ​ൽ‌ ആ​രും കാ​ണി​ല്ല’! പാ​ല​ത്താ​യി​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഇ​ന്ന് നി​ർ​ണാ​യ​ക ദി​നം; മു​ൻ അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളു​ടെ നി​ഗ​മ​ന​ങ്ങ​ളി​ൽ ദു​രൂ​ഹ​ത

ന​വാ​സ് മേ​ത്ത​ർ ത​ല​ശേ​രി: പാ​ല​ത്താ​യി​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ളി​ലെ ശു​ചി​മു​റി​യി​ൽ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഇ​ന്ന് നി​ർ​ണാ​യ​ക ദി​നം. പീ​ഡ​നം ന​ട​ന്ന വി​ദ്യാ​ല​യ​ത്തി​ൽ സ​യ​ന്‍റി​ഫി​ക് സം​ഘം തെ​ളി​വെ​ടു​പ്പ് തു​ട​ങ്ങി. സ​യ​ന്‍റി​ഫി​ക് അ​സി​സ്റ്റ​ന്‍റ്, ഫോ​ട്ടോ​ഗ്രാ​ഫ​ർ , വീ​ഡി​യോ​ഗ്രാ​ഫ​ർ, ക്ലി​നി​ക്ക​ൽ സൈ​ക്കാ​ള​ജി​സ്റ്റ് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ദ സം​ഘ​മാ​ണ് സ്കൂ​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ശാ​സ്ത്രീ​യ​മാ​യ തെ​ളി​വെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ച​ത്. തിരുത്ത് നിർണായകം പീ​ഡ​നം ന​ട​ന്ന ശു​ചി മു​റി​യി​ലേ​ക്ക് തൊ​ട്ട​ടു​ത്ത ക്ലാ​സ് മു​റി​യി​ൽ നി​ന്നും നോ​ട്ട​മെ​ത്തു​മെ​ന്നും ശു​ചി​മു​റി​യി​ൽ പീ​ഡ​നം ന​ട​ന്നാ​ൽ അ​ത് എ​ല്ലാ​വ​രും കാ​ണു​മെ​ന്നു​മു​ള്ള മു​ൻ അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളു​ടെ നി​ഗ​മ​ന​ങ്ങ​ളി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യാ​ണ് എ​ഡി​ജി​പി ജ​യ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. പീ​ഡ​നം ന​ട​ന്ന സ്ഥ​ലം പ്ര​ത്യേ​ക ശ്ര​ദ്ധ​യോ​ടെ നോ​ക്കി​യാ​ൽ മാ​ത്ര​മേ കാ​ണൂ എ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ പു​തി​യ വി​ദ​ഗ്ദ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ…

Read More

ആഹാ… സാറിന് ഇനി പരേഡിന്‍റെ പരമ സുഖം! നെയ്യാറിൽ നിന്നു തട്ടി കുട്ടിക്കാനം; എഎസ്ഐക്കെതിരേ മുൻപും പരാതികൾ മദ്യപിച്ചിട്ടില്ലെന്നു പരാതിക്കാരൻ

കാ​ട്ടാ​ക്ക​ട: പ​രാ​തി ന​ൽ​കാ​നെ​ത്തി​യ അ​ച്ഛ​നെ മ​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പോ​ലീ​സ് അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ ഡി​ഐ​ജി ഇ​ന്ന് പോ​ലീ​സ് മേ​ധാ​വി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കും. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ​ത്തുട​ർ​ന്ന് നെ​യ്യാ​ർ ഡാം ​ഗ്രേ​ഡ് എ​എ​സ്‌​ഐ ഗോ​പ​കു​മാ​റി​നെ ഡി​ജി​പി ഇ​ട​പെ​ട്ട് സ്ഥ​ലം മാ​റ്റി​യി​രു​ന്നു. ര ​ണ്ടു ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ റേ​ഞ്ച് ഡി​ഐ​ജി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. നെ​യ്യാ​ർ​ഡാം സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. കള്ളിക്കാ​ട് സ്വ​ദേ​ശി സു​ദേ​വ​നോ​ടാ​ണ് പോ​ലീ​സ് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. അ​ധി​ക്ഷേ​പ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യ​തോ​ടെ ഡി​ജി​പി ഇ​ട​പെ​ട്ട് ഗ്രേ​ഡ് എ​എ​സ്‌​ഐ ഗോ​പ​കു​മാ​റി​നെ സ്ഥ​ലം മാ​റ്റു​ക​യാ​യി​രു​ന്നു. കു​ടും​ബ പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി ന​ൽ​കാ​നെ​ത്തി​യ സു​ദേ​വ​നോ​ടാ​ണ് നെ​യ്യാ​ർ ഡാം ​പോ​ലീ​സി​ന്‍റെ അ​ധി​ക്ഷേ​പം. ഞാ​യ​റാ​ഴ്ച​യാ​ണ് സു​ദേ​വ​ൻ ആ​ദ്യം പ​രാ​തി ന​ൽ​കി​യ​ത്. അ​ന്ന് പോ​ലീ​സ് വി​വ​ര​ങ്ങ​ൾ തേ​ടി. എ​ന്നാ​ൽ കേ​സി​ൽ തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​റ്റേ​ന്ന് വീ​ണ്ടും സു​ദേ​വ​ൻ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഗ്രേ​ഡ് എഎ​സ്​ഐ…

Read More

ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ ക​ടി​ച്ച് വ​ലി​ച്ച് തെ​രു​വ് നാ​യ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്; ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍

ല​ക്നോ: ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹ​ത്തി​ല്‍ ക​ടി​ച്ച് വ​ലി​ച്ച് തെ​രു​വ് നാ​യ. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സം​ഭാ​ല്‍ ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് ഏ​റെ ഞെ​ട്ട​ലു​ണ്ടാ​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ റോ​ഡ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി വ​രാ​ന്ത​യി​ല്‍ സ്‌​ട്രെ​ക്ച​റി​ലാ​ണ് കി​ട​ത്തി​യി​രു​ന്ന​ത്. വെ​ള്ള​പു​ത​പ്പി​ച്ച് കി​ട​ത്തി​യി​രു​ന്ന മൃ​ത​ശ​രീ​ര​ത്തി​ല്‍ നാ​യ ന​ക്കു​ന്ന​തി​ന്‍റെ​യും ക​ടി​ച്ച് വ​ലി​ക്കു​ന്ന​തി​ന്‍റെ​യും 20 സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ​യാ​ണ് പു​റ​ത്ത് വ​ന്ന​ത്. ആ​ശു​പ​ത്രി ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി. സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി. പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും പ്രാ​ദേ​ശി​ക അ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ട്ടി​ട്ട് ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി രം​ഗ​ത്തെ​ത്തി.

Read More