കോട്ടയം: യുഡിഎഫുമായി ഉടക്കി ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ്-എം മറു ചേരിയിലെത്തുന്പോൾ മുറിയുന്നതു പതിറ്റാണ്ടുകൾ നീണ്ട ബന്ധം. യുഡിഎഫിന്റെ സമുന്നതനേതാവായിരുന്ന കെ.എം.മാണി ജീവിച്ചിരുന്നപ്പോൾ തന്നെ കേരള കോൺഗ്രസ്-എമ്മിന്റെ യുഡിഎഫ് ബന്ധത്തിൽ വിള്ളൽ വീണിരുന്നു. പലേടത്തും ചെറിയ ചെറിയ തർക്കങ്ങൾ പല ഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നില്ല. മുസ്ലിം ലീഗ് ആയിരുന്നു പലപ്പോഴും പല തർക്കങ്ങളിലും ഇടനില നിന്നിരുന്നത്. 1964ലാണ് കേരള കോൺഗ്രസ് രൂപീകരിക്കുന്നത്. 1977ൽ ബാലകൃഷ്ണ പിള്ള പുറത്തുപോയി കേരള കോൺഗ്രസ് -ബി ഉണ്ടാക്കി. 1979ൽ ജോസഫുമായി പിരിഞ്ഞ കെ.എം.മാണി കേരള കോൺഗ്രസ്-എം രൂപീകരിച്ചു. മാണി എൽഡിഎഫിലും ജോസഫ് യുഡിഎഫിലുമായിരുന്നു. 1982ൽ മൂന്നു ഗ്രൂപ്പുകളും യുഡിഎഫിന്റെ ഭാഗമായി. അന്നു മുതൽ തുടങ്ങിയതാണ് കേരള കോൺഗ്രസ്-എമ്മിന്റെ യുഡിഎഫ് ബന്ധം. ഉലയാൻ തുടങ്ങിയത്കെ.എം.മാണി മന്ത്രിയായിരുന്നപ്പോൾ വരുത്തിയ പല പരിഷ്കാരങ്ങളും യുഡിഎഫ് മുന്നണിക്കും മന്ത്രിസഭയ്ക്കും വലിയ…
Read MoreCategory: Top News
ഉപജില്ലാ കലോല്‍സവത്തിനിടെ വിദ്യാര്‍ഥിയുടെ അമ്മയെ പീഡിപ്പിച്ച സംഭവം ! കേസിലെ പ്രതികളായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യം റദ്ദ് ചെയ്ത് ഹൈക്കോടതി…
സ്കൂള്‍ വിദ്യാര്‍ഥിയുടെ അമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് അധ്യാപകര്‍ കോടതിയില്‍ കീഴടങ്ങി.കാരമൂല പനയങ്കണ്ടിവീട്ടില്‍ ഷാജഹാന് (44), പുല്ലാളൂര്‍ പാറന്നുര്‍ ക്രാമ്പ വീട്ടില്‍ ഷൈജന്‍ (32) എന്നീ അധ്യാപകരാണ് തിങ്കളാഴ്ച ഹൈക്കോടതിയില്‍ കീഴടങ്ങിയത്. ഇവരെ ഹൈക്കോടതി റിമാന്‍ഡ് ചെയ്തു. ഇവരുടെ മുന്‍കൂര്‍ ജാമ്യം കോടതി അത് റദ്ദ് ചെയ്തിരുന്നു. 2019 ഒക്ടോബറില്‍ തലക്കളത്തൂരില്‍ നടന്ന ചേവായൂര്‍ സബ്ജില്ല കലോല്‍സവത്തിനിടെ പീഡിപ്പിച്ചെന്ന് കാണിച്ച് വിദ്യാര്‍ത്ഥിയുടെ അമ്മ നല്കിയ പരാതിയിലാണ് ഇവര്‍ക്കെതിരെ എലത്തുര്‍ പൊലീസ് കേസ് എടുത്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ഗുരുതരമായ കേസുകളുടെ അന്വേഷണ ചുമതല വനിതാ പൊലീസ് സ്റ്റേഷനുകള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് വനിതാ സെല്ലിന് കൈമാറിയ ആദ്യ കേസാണിത്. നേരത്തെ അധ്യാപകര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ യൂട്യൂബ് വഴി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് പറഞ്ഞ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചതോടെ ഇവരുടെ ജാമ്യം കോടതി റദ്ദ് ചെയ്യുകയായിരുന്നു. പ്രതികളെ…
Read Moreജോസ് കെ മാണി എല്‍ഡിഎഫില്‍; കോണ്‍ഗ്രസില്‍ നിന്ന് നേരിട്ടത് കടുത്ത അനീതിയെന്നും യുഡിഎഫ് കെ എം മാണിയെ ചതിച്ചെന്നും ജോസ് കെ മാണി…
കേരളാ കോണ്‍ഗ്രസ് എം ഇനി എല്‍ഡിഎഫിന്റെ ഭാഗം. പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എല്‍ഡിഎഫില്‍ ചേരുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലയും കാഞ്ഞിരപ്പള്ളിയുമുള് പ്പെടെയുള്ള 12 സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് നല്കാന് എല്‍ഡിഎഫില്‍ ധാരണയായി. കോണ്‍ഗ്രസില്‍ നിന്ന് നേരിട്ടത് കടുത്ത അനീതിയാണെന്നും യുഡിഎഫ് കെ.എം മാണിയെ അപമാനിച്ചുവെന്നും ജോസ് കെ മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പില്‍ ചതിയുണ്ടാ യെന്നും ജോസ് കെ മാണി വ്യക്തമാക്കി. പാലാ സീറ്റ്പാലാ സീറ്റ് കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗത്തിനു വേണമെന്ന് അവർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പാർട്ടിയുടെ കേന്ദ്രമെന്ന നിലയിലും കെ.എം. മാണി മത്സരിച്ച മണ്ഡലം എന്ന നിലയിലും ഏറ്റവും ആദ്യം അവർ ആവശ്യപ്പെടുന്ന സീറ്റാണത്. എൻസിപിയുടെ സിറ്റിംഗ് സീറ്റായതിനാൽ ശക്തമായ എതിർപ്പ് ആദ്യം തന്നെ പ്രകടമാക്കിയിരുന്നു.…
Read Moreമുഹൂർത്തം 11ന്, രണ്ടിലൊന്ന് ഇടതിലേക്ക്?ജോസ് കെ.മാണിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം ഇന്ന്; ഉറ്റുനോക്കി കേരളം
കോട്ടയം: ആകാംഷകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇന്ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. രാവിലെ 11ന് ജോസ് കെ.മാണി കോട്ടയത്ത് നടത്തുന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. കെ.എം.മാണിയുടൈ മരണ ശേഷം പാർട്ടി പിളർന്നതും, യുഡിഎഫിൽ നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കിയതുമെല്ലാം രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു. യുഡിഎഫ് വിടുന്നതിനു മുന്നേ തന്നെ ജോസ് വിഭാഗം എൽഡിഎഫിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ പടർന്നിരുന്നു.എന്നാൽ, ഇത് സംബന്ധിച്ച് ചർച്ചകൾ സജീവമായപ്പോഴും ഇടതു നേതാക്കളോ ജോസോ ഒന്നും തന്നെ സ്ഥിരീകരണം നല്‍കിയിരുന്നില്ല. ജോസ് വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനത്തെ തുടക്കം മുതൽ എതിർത്ത സിപിഐയുടെ നിലപാടും കാര്യങ്ങൾ നീളുന്നതിന് കാരണമായി. ജോസ് വിഭാഗത്തെ എൽഡിഎഫിലേക്ക് എത്തിച്ചിട്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്ന് സിപിഐ സംസ്ഥാന നേതൃത്വവും കോട്ടയം ജില്ലാ കമ്മിറ്റിയുമെല്ലാം ശക്തമായ നിലപാടെടുത്തിരുന്നു. എന്നാൽ, പിന്നീട് നടന്ന ചർച്ചകളിൽ സിപിഐ…
Read Moreതൃശൂരിൽ കൊലവിളി, നിലവിളി! തൃശൂരിനിപ്പോൾ ചോരയുടെ മണമാണ്; ആയുധങ്ങളാണ് സംസാരിക്കുന്നത്; എട്ടു നാളുകൾക്കുള്ളിൽ തൃശൂരിൽ കൊല്ലപ്പെട്ടത് എട്ടുപേര്‍
സ്വന്തം ലേഖകൻ തൃശൂരിനിപ്പോൾ ചോരയുടെ മണമാണ്. ആയുധങ്ങളാണ് സംസാരിക്കുന്നത്. പച്ച മാംസങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ആയുധങ്ങൾ….പക വീട്ടാനുള്ളതാണെന്ന കാലപ്പഴക്കമേൽക്കാത്ത അപകടകരമായ വാക്യം നെഞ്ചേറ്റി കൊണ്ടും കൊടുത്തും കണക്കുതീർത്തുകൊണ്ടിരിക്കുകയാണ് അവർ. മുംബൈ അധോലോകത്തുപോലും ഇത്രയും കൊലപാതകങ്ങൾ അടുപ്പിച്ചടുപ്പിച്ചുണ്ടായിട്ടുണ്ടാവില്ല. എട്ടു നാളുകൾക്കുള്ളിൽ തൃശൂരിൽ കൊല്ലപ്പെട്ടത് എട്ടു പേരാണ്. അതിൽ രാഷ്ട്രീയ കൊലപാതകമുണ്ട്, വ്യക്തിവൈരാഗ്യമുണ്ട്, ഗുണ്ടാ കുടിപ്പകയുണ്ട്… പക്ഷേ ചീറ്റിത്തെറിക്കുന്ന ചോരയ്ക്കെല്ലാം ഒരേ നിറമാണ്… കയ്യൂക്കുള്ളവൻ ജീവനെടുത്ത് പായുന്പോൾ പിടഞ്ഞുവീഴുന്നവരുടെ നിലവിളികൾ ഒരു പോലെ…… പൂരത്തിന്റെയും ഉത്സവാഘോഷങ്ങളുടെയും സാംസ്കാരിക പാരന്പര്യങ്ങളുടേയും വീന്പുപറച്ചിലുകൾക്ക് മീതെ തൃശൂർ കൊല്ലുന്നവന്റെയും കൊല്ലപ്പെടുന്നവന്റെയും ഇടമായിരിക്കുന്നു…. സനൂപ് കുന്നംകുളം ചിറമനങ്ങാട് സനൂപ് എന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടത് വെട്ടേറ്റാണ്. അറസ്റ്റിലായ പ്രതികൾ തങ്ങൾ സനൂപിനെ ഇരുന്പു ദണ്ഡു കൊണ്ട് തലയ്ക്കടിച്ചുവെന്നും വടിവാളുകൊണ്ട് വെട്ടിയെന്നും മൊഴി നൽകിയിട്ടുണ്ട്. ബിജെപി പ്രവർത്തകരാണ് സനൂപിന്റെ കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചിട്ടുണ്ടെങ്കിലും ബിജെപി നേതൃത്വം ഇതിനെ…
Read Moreയാചക മാഫിയയിലെ കിരീടം വയ്ക്കാത്ത റാണിമാർ ! പിടിക്കപ്പെട്ടാൽ ഒരു കുട്ടി ഒപ്പമുണ്ടെങ്കിൽ രക്ഷപ്പെടാമെന്ന് അവൾ തിരിച്ചറിഞ്ഞു; ഒടുവില്‍…
മഹാരാഷ്ട്രയിലെ യാചക മാഫിയയിലെ കിരീടം വയ്ക്കാത്ത റാണിമാർ രണ്ടു സഹോദരിമാരായിരുന്നു. ഒരു കാലത്തു വിഹരിച്ചിരുന്ന നഗരങ്ങളിൽ കുടുംബങ്ങളുടെ പേടിസ്വപ്നം തന്നെയായിരുന്നു ഇവർ. കുട്ടികളെ ഉപയോഗിച്ചുള്ള യാചകവൃത്തിയിലൂടെ ഇവർ ഏറെ സന്പാദിച്ചു. അതിനായി കുട്ടികളെ തട്ടിയെടുത്തു. അനുസരിക്കാത്തവരെ കൊടും ക്രൂരതകൾക്ക് ഇരയാക്കി. ഒട്ടും അനുസരിക്കാത്തവരെ കൊന്നുകളയാൻ പോലും ഈ ക്രിമിനൽ സഹോദരിമാർ മടിച്ചില്ല. ക്രിമിനൽ സഹോദരിമാർ കരുണ തൊട്ടുതീണ്ടിയിട്ടില്ലാത്ത സഹോദരിമാരായിരുന്നു സീമ മോഹൻ ഗവിത്, രേണുക കിരൺ ഷിൻഡെ എന്നിവർ. ഒൻപതു കുട്ടികളെ കൊലപ്പെടുത്തിയ കേസ് ഇവരുടെ പേരിലുണ്ട്. തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണം 13. ഇതൊക്കെ വെളിച്ചത്തുവന്ന കേസുകൾ മാത്രം. അല്ലാത്ത കേസുകളുണ്ടോയെന്നത് ഇനിയും ചുരുളഴിയാത്ത ദുരൂഹതയാണ്. 13 കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിലും ഇതിൽ ഒന്‍പതു കുട്ടികളെ കൊലപ്പെടുത്തിയ കേസിലും മുംബൈ ഹൈക്കോടതി ഇരുവർക്കും വധശിക്ഷ വിധിച്ചു. ഉത്തരവിനെതിരേ സുപ്രീം കോടതി വരെ അപ്പീൽ പോയെങ്കിലും അതെല്ലാം തള്ളപ്പെട്ടു.…
Read Moreഫോണ്‍ മുഖേന ബന്ധം സ്ഥാപിച്ചു! യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഓഗസ്റ്റ് 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്…
തളിപ്പറമ്പ്: ഭർതൃമതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റില്‍. ആലക്കോട് നെല്ലിപ്പാറ കപ്പണയിലെ കുന്നത്തേൽ ബിജോയ് ജോസഫിനെ (40) യാണ് തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറും സംഘവും ഇന്നു പുലർച്ചെ ഇരിട്ടിയിൽ വച്ച് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതി ആലക്കോട് രയരോം സ്വദേശി കൊട്ടാരത്തില്‍ പ്രകാശ് കുര്യനെ (35) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസര്‍ഗോഡ് സ്വദേശിയായ 24 കാരിയാണ് പീഡനത്തിനിരയായത്. ഫോണ്‍ മുഖേന ബന്ധം സ്ഥാപിച്ച ഇരുവരും യുവതിയെ വീടിനു സമീപം വച്ചു കാറില്‍ തട്ടിക്കൊണ്ടുപോയി നെല്ലിപ്പാറയിലെ ഒരു വീട്ടിലെത്തിച്ചു പീഡിപ്പിച്ചതായാണ് പരാതി. വൈകുന്നേരത്തോടെയാണ് യുവതിയെ വിട്ടയച്ചത്. തുടർന്ന് യുവതി ഭർത്താവിനെ വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് കേസെടുത്തതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രകാശ് കുര്യനെ കഴിഞ്ഞ 27 ന് തളിപ്പറമ്പിൽ വച്ച് ഡിവൈഎസ്പി ടി.കെ. രത്നകുമാറും…
Read Moreജനതാദൾ-എസിലെ പൊട്ടിത്തെറി! ‘അഴിമതി ബോംബുമായി’ സി.കെ. നാണു ഇന്നു മുഖ്യമന്ത്രിയെ കാണും; കൈമാറുന്നത് നിർണായക വിവരങ്ങൾ; പല തലകളുമുരുളും…
നവാസ് മേത്തർ തലശേരി: മുൻമന്ത്രി മാത്യു ടി. തോമസ് പ്രസിഡന്റായ ജനതാദൾ- എസിൽ വൻ പൊട്ടിത്തെറി. അപ്രതീക്ഷിതമായി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട വടകര എംഎൽഎ സി.കെ. നാണു ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ജനതാദൾ -എസിലെ ഉന്നതരായ നേതാക്കൾ കഴിഞ്ഞ കാലങ്ങളിൽ നടത്തിയിട്ടുള്ള കോടികളുടെ അഴിമതി സംബന്ധിച്ച വിലപ്പെട്ട രേഖകൾ സി.കെ. നാണു മുഖ്യമന്ത്രിക്കു കൈമാറുമെന്ന് സി.കെ. നാണുവുമായി അടുത്ത വൃത്തങ്ങൾ രാഷ്ട്രദീപികയോടു പറഞ്ഞു. ഇതിനു പുറമെ പിണറായിയുടെ മനസറിഞ്ഞ ശേഷം സി.കെ. നാണു നേതൃത്വം നൽകുന്ന കമ്മറ്റി സ്വതന്ത്രമായി മുന്നോട്ട് പോകണമെന്ന കാര്യത്തിലും തീരുമാനമെടുക്കും. കെ. കൃഷ്ണൻകുട്ടി മന്ത്രിയായതിനെത്തുടർന്നാണ് സി.കെ. നാണു പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച ചില രഹസ്യ സംഭാഷണങ്ങളുടെ ഓഡിയോയും കോടതികളിൽ നിന്നും ശേഖരിച്ചിട്ടുള്ള രേഖകളും ഉൾപ്പെടെ ജനതാദൾ എസിലെ ഉന്നതരുടെ വൻ അഴിമതികൾ സംബന്ധിച്ച തെളിവുകളാണ് തങ്ങളുടെ…
Read Moreസിബിഐ അന്വേഷണത്തിന് സ്റ്റേ! ലൈഫ് മിഷനിൽ സര്‍ക്കാരിന് ആശ്വാസം; അഴിമതിയുണ്ടെങ്കില്‍ സിബിഐ അല്ല, വിജിലന്‍സാണ് കേസ് അന്വേഷിക്കേണ്ടതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയിലെ സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ജസ്റ്റീസ് വി.ജി. അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ഹൈക്കോടതി വിധി സര്‍ക്കാരിന് വലിയ ആശ്വാസമാണ്. ലൈഫ് മിഷന് പദ്ധതിക്കായി നിയമവിരുദ്ധമായി വിദേശ സഹായം സ്വീകരിച്ചെന്നാരോപിച്ചാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന് സിഇഒ യു.വി. ജോസും യൂണിടാക് ബില്‍ഡേഴ്സിന് വേണ്ടി എംഡി സന്തോഷ് ഈപ്പനുമാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. വിദേശ വിനിമയ നിയന്ത്രണ ചട്ടത്തിന്റെ ലംഘനം നിലനിന്നേക്കില്ലെന്ന വിലയിരുത്തലിലാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. കഴിഞ്ഞ 13ന് ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരോ ഉദ്യോഗസ്ഥരോ വിദേശസഹായം സ്വീകരിച്ചിട്ടില്ലെന്നും വിദേശസഹായ നിയന്ത്രണ നിയമപ്രകാരമുള്ള കുറ്റം ലൈഫ് മിഷനെതിരെ നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. അഴിമതിയുണ്ടെങ്കില്‍ സിബിഐ അല്ല, വിജിലന്‍സാണ് കേസ് അന്വേഷിക്കേണ്ടതെന്നായിരുന്നു…
Read Moreസ്വന്തം മകളെങ്കില്‍ ഇങ്ങനെ ചെയ്യുമോ? ഒരു സമ്പന്നന്റെ മകളായിരുന്നെങ്കില്‍ ഇതായിരിക്കുമോ സമീപനം ? ഹാത്രസ് കേസിൽ രൂക്ഷവിമർശനവുമായി കോടതി
അലഹാബാദ്: ഹാത്രസ് കൂട്ടബലാത്സംഗക്കൊലയിൽ ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷവിമർശനവുമായി അലഹാബാദ് ഹൈക്കോടതി. ഹാത്രസ് കേസ് പോലീസ് കൈകാര്യം ചെയ്ത രീതിയെയും വീട്ടുകാരെ പൂട്ടിയിട്ട്, കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം രാത്രി രണ്ടു മണിക്കു സംസ്കരിച്ച നടപടിയെയുമാണു ഹൈക്കോടതി വിമർശിച്ചത്. അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ചാണു കേസ് പരിഗണിച്ചത്. പെണ്‍കുട്ടി ഒരു സന്പന്ന കുടുംബത്തിലെ അംഗമായിരുന്നെങ്കിൽ ജില്ലാ ഭരണകൂടവും പോലീസും ഇതേമാർഗമാകുമോ അവലംബിക്കുക എന്നാണു കോടതി ചോദിച്ചത്. പ്രദേശത്തെ ക്രമസമാധാന പ്രശ്നം പരിഗണിച്ചാണു പെണ്‍കുട്ടിയുടെ മൃതദേഹം അന്നുതന്നെ സംസ്കരിച്ചതെന്ന ജില്ലാ ഭരണകൂടത്തിന്റെ വാദത്തോടായിരുന്നു കോടതിയുടെ ചോദ്യം. നിങ്ങളുടെ മകളായിരുന്നെങ്കിൽ നിങ്ങൾ ഇപ്രകാരം ചെയ്യുമോ, ഒരു സന്പന്നന്റെ മകളായിരുന്നെങ്കിൽ ഇതായിരിക്കുമോ സമീപനം- കോടതി ചോദിച്ചു. സ്വന്തം മകളുടെ മൃതദേഹമായിരുന്നെങ്കിൽ ഇത്തരത്തിൽ സംസ്കരിക്കാൻ നിങ്ങൾ അനുമതി നൽകുമായിരുന്നോയെന്ന് എഡിജിപി പ്രശാന്ത് കുമാറിനോടും കോടതി ചോദിച്ചു. യുവതിയുടെ കുടുംബത്തിന്റെ അഭിഭാഷകയായ സീമ കുശ്വാഹയാണ് ഇക്കാര്യം മാധ്യമങ്ങളോട്…
Read More