തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്കു 12.30നാണു പ്രഖ്യാപനം. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സാധാരണ നടക്കാറുള്ള പുരസ്കാരപ്രഖ്യാപനം കോവിഡ് പശ്ചാത്തലത്തിലാണ് ഇക്കുറി നീണ്ടുപോയത്. തിരുവനന്തപുരം കിൻഫ്ര പാർക്കിലെ ചലച്ചിത്ര അക്കാദമിയിലാണ് ചിത്രങ്ങളുടെ സ്ക്രീനിംഗ് നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പുരസ്കാര നിർണയം പൂർത്തിയാക്കിയത്. വിധികർത്താക്കൾ രണ്ടു സംഘങ്ങളായി തിരിഞ്ഞ് പ്രാഥമിക വിലയിരുത്തലുകൾ പൂർത്തിയാക്കിയ ശേഷമാണ് ചെന്നൈയിൽനിന്നെത്തിയ ജൂറി ചെയർമാൻ മധു അന്പാട്ടും അംഗമായ എഡിറ്റർ എൽ. ഭൂമിനാഥനും സ്ക്രീനിംഗിനായി എത്തിയത്. റിലീസാവാത്ത നിരവധി ചിത്രങ്ങളാണ് ഇത്തവണത്തെ ചലച്ചിത്ര അവാർഡിനു മത്സരിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ, കുന്പളങ്ങി നൈറ്റ്സ്, വൈറസ്, പ്രതി പൂവൻകോഴി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, അന്പിളി, ഉണ്ട, പതിനെട്ടാം പടി, ഡ്രൈവിംഗ് ലൈസൻസ്, പൊറിഞ്ചു മറിയം ജോസ്, ഗ്രാമവൃക്ഷത്തിലെ കുയിൽ തുടങ്ങി 119 ചിത്രങ്ങളാണു മത്സരിച്ചത്. മോഹൻലാൽ, മമ്മൂട്ടി, സൂരാജ് വെഞ്ഞാറമ്മൂട്, സൗബിൻ ഷാഹിർ,…
Read MoreCategory: Top News
എനിക്ക് മാപ്പ് തരില്ലേ…ങേ…ങേ ! ജീവിതത്തില്‍ ആദ്യമായി ജനങ്ങള്‍ക്കു മുമ്പില്‍ പൊട്ടിക്കരഞ്ഞ് കിം ജോങ് ഉന്‍; കാരണം ഇങ്ങനെ…
ജീവിതത്തില്‍ ആദ്യമായി ജനങ്ങളോടു മാപ്പു പറഞ്ഞ് കിം ജോങ് ഉന്‍. ബ്രിട്ടിഷ് മാധ്യമമായ ദി ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസംഗത്തിനിടെ കണ്ണട മാറ്റി കണ്ണീര് തുടയ്ക്കുകയും ചെയ്തു കിമ്മെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണകക്ഷി പാര്‍ട്ടിയുടെ 75ാം ദിനാഘോഷ വേളയിലായിരുന്നു വികാരഭരിതനായി കിമ്മിനെ കണ്ടത്. കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങള്‍ക്കൊപ്പം നില്ക്കാന് കഴിയാതെ വന്നതിനാണ് മാപ്പ് പറഞ്ഞത്. രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള സുപ്രധാന ഉത്തരവാദിത്തമാണ് തന്നില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നും ജനങ്ങളെ ബുദ്ധിമുട്ടില്‍നിന്നു കരകയറ്റാന്‍ തന്റെ ശ്രമങ്ങള്‍ പര്യാപ്തമായിട്ടില്ലെന്നും കിം പറഞ്ഞു. തന്റെ പൂര്വപിതാമഹന്മാര് രാജ്യത്തിനു ചെയ്ത മഹത്തായ കാര്യങ്ങളുടെ പൈതൃകം കിം ഊന്നിപ്പറയുകയും ചെയ്തു.
Read Moreഅമ്മയുടെ സിനിമയിൽ “ഭാവന’യില്ല; താൻ അറിയുന്ന ദിലീപ് ഇതു ചെയ്യില്ല; കോടതിയിലും ഇപ്പോഴും തന്റെ സ്റ്റാൻഡ് എന്താണെന്ന് വെളിപ്പെടുത്തി ഇടവേള ബാബു
കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ നിർമിക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ നടി ഭാവനയുണ്ടാകില്ലെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു. നിലവിലെ അവസ്ഥയിൽ ഭാവന അമ്മയുടെ അംഗമല്ലെന്നും മരിച്ചുപോയ ആളുകൾ തിരിച്ചുവരില്ലല്ലോ എന്നും ബാബു ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയ കേസിൽ താൻ മൊഴി മാറ്റിയതല്ല, പോലീസ് പറഞ്ഞ കാര്യങ്ങൾ കോടതിയിൽ തിരുത്തിയതാണെന്നും ഇടവേള ബാബു വ്യക്തമാക്കി. നടിക്ക് അവസരങ്ങൾ നിഷേധിക്കാൻ ദിലീപ് കാരണമായോ എന്നതിൽ രേഖാമൂലമായ പരാതി തനിക്ക് ലഭിച്ചിട്ടില്ല. അതാണ് കോടതിയിലും ഇപ്പോഴും തന്റെ സ്റ്റാൻഡ്. താൻ അറിയുന്ന ദിലീപ് ഇതു ചെയ്യില്ല. അത്രയേ തനിക്ക് ഇതിൽ പറയാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മ 100 ശതമാനം നടിയുടെ കൂടെ നിന്നു. ഒരു ഘട്ടത്തിൽ നമ്മളെ അകറ്റിയതാണ്. ഇതിനുപിന്നിൽ തെറ്റിദ്ധാരണാപരമായ ചിലരുടെ അജണ്ടകൾ ഉണ്ടായിരിക്കമെന്നും ബാബു…
Read Moreവഴിയില്‍ ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം; അന്വേഷണം എത്തിനിന്നത് പെൺകുട്ടിയുടെ പിതാവിലും ആൺ സുഹൃത്തിലും; നടുക്കം വിട്ടുമാറാതെ കുടുംബവും നാട്ടുകാരും
മുംബൈ: മഹാരാഷ്ട്രയില്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ സ്വന്തം പിതാവും ആണ്‍സുഹൃത്തും പീഡിപ്പിച്ചു. സ്കൂള്‍ അധ്യാപകനായ പിതാവും 21 വയസുള്ള ആണ് സുഹൃത്തുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് താനെയില്‍ വഴിയില്‍ നിന്നും ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. നവി മുംബൈയ്ക്ക് അടുത്ത് പന്‍വേലിലാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും കുടുംബവും നേരത്തെ താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് ആണ്‍സുഹൃത്തുമായി പെണ്‍കുട്ടി അടുത്തത്. എന്നാല്‍ ഈ ബന്ധത്തെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം വസിന്തിലേക്ക് താമസം മാറി. എന്നാല്‍ പെണ്‍കുട്ടിയും യുവാവും തമ്മില്‍ കാണാറുണ്ടായിരുന്നു. പ്രതികള്‍ക്കെതിരെ പീഡനത്തിനും പോക്സോ നിയമപ്രകാരവും കേസെടുത്തത്.
Read Moreനട്ടെല്ലിന് ഗുരുതര രോഗബാധയെത്തുടര്‍ന്ന് രണ്ടു വര്‍ഷമായി നടക്കുന്നത് ഊന്നുവടിയുമായി ! എന്നിട്ടും പകയോടെ സനല്‍ വടിവാളുമായി കളത്തിലിറങ്ങി…
മുറ്റിച്ചൂര്‍ നിധില്‍ വധക്കേസില്‍ പിടിയിലായ സനല്‍ രണ്ടു വര്‍ഷമായി നട്ടെല്ലിന് ഗുരുതരരോഗം ബാധിച്ച് ചികിത്സയിലുള്ളയാള്‍. നട്ടെല്ലിന് ശസ്ത്രക്രിയയ്ക്കു വിധേയനായ ശേഷം ഊന്നുവടിയുടെ സഹായത്തോടെ മാത്രമേ ഇയാള്‍ക്കു നടക്കാന്‍ സാധിക്കുകയുള്ളൂ. സനല്‍ ഉപയോഗിച്ചിരുന്ന ഊന്നുവടി പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍നിന്ന് കണ്ടെത്തിയിരുന്നു. ഇതാണ് പോലീസിന് തുമ്പായത്. വീട്ടുകാരില്‍ നിന്ന് അകന്നുകഴിയുന്ന ഇയാള്‍ ഇപ്പോള്‍ കൂട്ടുകാരുടെ സംരക്ഷണത്തിലാണ് കഴിഞ്ഞു വരുന്നത്. ചികിത്സാ ചെലവ് വഹിച്ചിരുന്നതും കൂട്ടുകാരാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സനല്‍. നിധിലിനെ വധിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈവിരലിന് പരിക്കേറ്റ് ചികിത്സ തേടിയെത്തിയപ്പോഴാണ് സനല്‍ പോലീസിന്റെ പിടിയിലാവുന്നത്. അക്രമത്തില്‍ പങ്കുണ്ടെന്ന് ഇയാള്‍ സമ്മതിച്ചെങ്കിലും കൂടെയുണ്ടായിരുന്നവര്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. കൈയില്‍ പരിക്കേറ്റ തന്നെ തൃശ്ശൂരിലെ ആശുപത്രിയിലാക്കിയശേഷം അവര്‍ എങ്ങോട്ടുപോയെന്ന് തനിക്കറിയില്ലെന്നും ഇയാള്‍ മൊഴി കൊടുത്തു. എന്നാല്‍ സനലിന്റെ മൊഴി പോലീസ് വിശ്വസിച്ചിരുന്നില്ല. സനലിനെ ചോദ്യം ചെയ്തതില്‍ നിന്ന് ഒളിവില്‍…
Read Moreശിവശങ്കറിന് നാളെ നിര്‍ണായകം; അറിയില്ല, ഓര്‍മയില്ലെന്ന സ്ഥിരം മറുപടിക്ക് പണി വരുന്നു; അറസ്റ്റിലേക്ക് വരെ കാര്യങ്ങൾ നീങ്ങുമ്പോൾ, കുരുക്കിലേക്ക് നയിച്ച കാര്യങ്ങൾ എണ്ണി കസ്റ്റംസ്
ജോണ്സണ് വേങ്ങത്തടം കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു നാളെ നിര്‍ണായകം. അറസ്റ്റിലേക്കു വരെ നീളുന്ന നിലയിലുള്ള കടുത്ത തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. അഞ്ചാം പ്രാവശ്യമാണ് ചോദ്യം ചെയ്യലിനു തയാറായി എം.ശിവശങ്കര്‍ കസ്റ്റംസിന്റെ മുന്നിലെത്തുന്നത്. ഈന്തപ്പഴം ഇറക്കുമതി മാത്രമല്ല, വിദേശയാത്രയും വിമാനത്താവളം വഴി കടന്നു പോയ ബാഗേജുകളും ശിവശങ്കറിനെ കുരുക്കുമെന്നാണ് സൂചന. ഇതിനകം 40 മണിക്കൂര്‍ കസ്റ്റംസ് മാത്രം ശിവശങ്കറിനെ ചോദ്യം ചെയ്തു കഴിഞ്ഞു. ശനിയാഴ്ച 12 മണിക്കൂറാണ് ചോദ്യം ചെയ്തത്.വെള്ളിയാഴ്ച 11 മണിക്കൂറും ചോദ്യം ചെയ്തു. ഒന്നും ഓർമയില്ലവ്യക്തമായ മറുപടി നല്‍കാതെ അറിയില്ല, ഓര്‍മയില്ലെന്ന സ്ഥിരം മറുപടിയുമായി ശിവശങ്കര്‍ കസ്റ്റംസിനെ വട്ടംകറക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ തെളിവു കാണിച്ച ചോദ്യങ്ങള്‍ക്കു മാത്രമേ ശിവശങ്കര്‍ കൃത്യമായ ഉത്തരം നല്‍കിയിട്ടുള്ളൂ. ഈന്തപ്പഴ വിതരണം താനെടുത്ത തീരുമാനമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇത് അന്വേഷണ ഏജന്‍സികള്‍ വിശ്വസിക്കുന്നില്ല.…
Read Moreഎനിക്ക് ഇവരോട് പറയാനുള്ള ഉത്തരം ഇതേയുള്ളൂ…മരിക്കുവോളം എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം;ഇന്ന് ധാരാളം ഇലക്ട്രിക് സ്മശാനങ്ങളുണ്ട്..അതലേക്കിട്ട് ഒരു സ്വിച്ച് അമര്‍ത്തിയാല്‍ ..”’ഭും;മരണ ശേഷം മൃതദേഹം എന്തു ചെയ്യുമെന്ന ചോദ്യത്തിന് ജസ്ലയുടെ മറുപടി ഇങ്ങനെ…
മരിച്ചു കഴിഞ്ഞാല്‍ മൃതദേഹത്തിന്റെ സംസ്കാരം മതങ്ങള്‍ക്കനുസരിച്ച് മാറുന്നു. എന്നാല്‍ മതവിശ്വാസികളല്ലാത്തവര്‍ക്ക് തങ്ങളുടെ മൃതദേഹം എങ്ങനെ സംസ്കരിക്കപ്പെടാനായിരിക്കും താല്പര്യം ? മരിച്ചാല്‍ മൃതദേഹം എന്തു ചെയ്യുമെന്ന ചോദ്യത്തിന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മതം ഉപേക്ഷിച്ച വ്യക്തിയാണ് താനെന്ന് ജസ് ല പലകുറി പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ ജസ്ലയുടെ മരണശേഷം മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ ആള്‍ക്കാണ് ജസ് ല ഇപ്പോള്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുന്നത്. ജസ്ലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മരണശേഷം എന്റെ മയ്യത്ത് (ശവശരീരം )എന്ത് ചെയ്യുമെന്ന ആധി…ഇസ്ലാം മതവിശ്വാസികളില്‍ ഒരുപാട് പേര് പ്രകടിപ്പിക്കുന്നത് പലവെട്ടം കണ്ടിട്ടുണ്ട്.. നേരിട്ടും ചിലര്‍ ചോദിക്കും..മഹല്ല് കമ്മറ്റി എന്നെ മഹല്ലില്‍ നിന്ന് ഒഴിവാക്കിയതലേറെ ആഹ്ലാദവും അവര്‍ പ്രകടിപ്പിക്കും… കാരണം പള്ളിക്കബറിടത്തില് നിന്റെ മയ്യത്തടക്കില്ലല്ലോ… എന്ന്.. എന്ത് കഷ്ടാണ്…ആ കുറ്റിക്കാട്ടില്‍ ആറടിമണ്ണില്‍ കിടന്നാല്‍ മാത്രമാണോ…
Read Moreഉല്ലാസ യാത്രക്കൾക്ക് ഒരുങ്ങിക്കോ, അടച്ചിട്ട വാതിലുകൾ തുറക്കുന്നു; ടൂറിസം കേന്ദ്രങ്ങളിൽ തിങ്കൾ മുതൽ “അണ്‍ലോക്കിംഗ്’; ടൂറിസ്റ്റുകൾക്ക് ക്വാറന്റൈ ൻ വേണ്ട
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ തിങ്കളാഴ്ച തുറക്കും. ഹിൽസ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും കോവിഡ് പ്രോട്ടോകോൾ പ്രകാരം തുറക്കുന്നതിന് ഉത്തരവിറക്കി. എന്നാൽ, ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള ടൂറിസം നവംബർ ഒന്നിനു മാത്രമേ തുറക്കുകയുള്ളു. ടൂറിസം കേന്ദ്രങ്ങളിലേക്ക് കോവിഡ് മുൻകരുതൽ പാലിച്ചു രണ്ടു ഘട്ടമായി പ്രവേശനത്തിന് അനുമതി നൽകുന്നതിന് തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിനോദസഞ്ചാരികൾക്ക് ഉപാധികളോടെയാണ് പ്രവേശനം. ഹൗസ് ബോട്ടുകൾക്കും മറ്റു ടൂറിസ്റ്റ് ബോട്ടുകൾക്കും സർവീസ് നടത്താനും അനുമതി നൽകി. ആറു മാസമായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണു തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് നാല് ഉത്തരവിൽ നിരോധിത കാറ്റഗറിയിൽ ടൂറിസം ഉൾപ്പെടുത്തിയിട്ടില്ല. മുൻകരുതലുകൾ പാലിച്ച് ടൂറിസം കേന്ദ്രങ്ങൾ തുറന്നുകൊടുക്കുന്നതിൽ അപാകതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെന്നു മന്ത്രി പറഞ്ഞു. മറ്റു…
Read Moreകൈവെടിയരുതേ ജാഗ്രത..! വരാനിരിക്കുന്ന ശൈത്യകാലം നിർണായകം; വിശ്വാസം തെളിയിക്കാന്‍ കൂട്ടംകൂടണമെന്ന് ഒരു ദൈവവും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: ദൈവവിശ്വാസം തെളിയിക്കാൻ ആൾക്കൂട്ടത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. വിശ്വാസം തെളിയിക്കാന്‍ ആളുകള്‍ കൂട്ടംകൂടണമെന്നും ഒരു ദൈവവും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആഘോഷങ്ങള്‍ വീടിനുള്ളില്‍ ഒതുക്കണമെന്ന് മന്ത്രി മുന്നയിപ്പ് നല്കി. ഉത്സവ സീസൺ വരാനിരിക്കെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ഉത്സവങ്ങൾ ആഘോഷിക്കുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അശ്രദ്ധരാണെങ്കിൽ, രാജ്യത്തെ സ്ഥിതി വീണ്ടും വഷളാകും. മാത്രമല്ല ആരോഗ്യരംഗത്ത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ജീവിതം അപകടത്തിലാക്കി ഉത്സവങ്ങൾ ആഘോഷിക്കണമെന്ന് ഒരു മതനേതാക്കളും പറയുന്നില്ല. പ്രാർഥനയ്ക്കായി നിങ്ങൾ വലിയ ആലയങ്ങളിൽ പോകണമെന്ന് ഒരു ദൈവവും പറയുന്നില്ല. പുറത്ത് രോഗ ഭീഷണി ഉണ്ടെന്ന് അറിയാമെങ്കിലും ഇപ്പോഴും മതത്തിന്റെ പേരിൽ ഇത്തരം ഇടങ്ങളിലേക്കുപോകുന്നു. ഇത്തരം ഉത്സവങ്ങളുടെ അർത്ഥമെന്താണെന്ന് മന്ത്രി ചോദിച്ചു. വീടുകളിൽ നിങ്ങളുടെ ദേവന്മാരോട് പ്രാർത്ഥിക്കാം. നിങ്ങൾ എല്ലാവരും നിങ്ങളുടെ കുടുംബത്തോടൊപ്പം ഉത്സവങ്ങൾ ആഘോഷിക്കാൻ…
Read Moreനാട്ടുകാരെ വിറപ്പിച്ച ‘കരിമ്പുലി’ ഒടുവില്‍ കത്തിക്കരിഞ്ഞ നിലയില്‍ ! കരിമ്പുലി ഷിബുവിന്റെ ശല്യം സഹിക്കാനാകാതെ വീടുപേക്ഷിച്ചു പോയത് നിരവധി കുടുംബങ്ങള്‍; ഗുണ്ടാ നേതാവിന്റെ മരണം കൊലപാതകമോ ?
കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ പാങ്ങോട് പരയ്ക്കാട് കോളനിയില്‍ ഷിബു(38) ക്രിമിനല്‍ സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാള്‍. ‘കരിമ്പുലി’ എന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ഇയാള്‍ നിരന്തരം ശ്രമിച്ചിരുന്നു. വീടിന്റെ ചുവരിലും പെയിന്റ് കൊണ്ട് കരിമ്പുലി ഷിബു എന്ന് എഴുതി വെച്ചിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലവും ഇയാള്‍ക്കില്ലായിരുന്നു. പരയ്ക്കാട് കോളനിയില്‍ അഞ്ച് വീടുകള്‍ ആണ് ഉള്ളത്. ഷിബുവിനെ പേടിച്ചാണ് തങ്ങള്‍ ജീവിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു ക്ഷേത്ര മോഷണ കേസില്‍ ജയിലിലായിരുന്ന ഇയാള്‍ പുറത്തു വന്നിട്ട് ഒരു മാസം ആകുന്നതേയുള്ളൂ. പീഡനം, കൊലപാതകം തുടങ്ങി ഷിബു കൈവക്കാത്ത ക്രിമിനല്‍ മേഖലകള്‍ ഇല്ലെന്നു തന്നെ പറയാം. ഇയാള്‍ സ്ഥലത്തുള്ളപ്പോള്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെ സമീപത്തുള്ള ആറ് വീട്ടുകാര്‍ ഇതുമൂലം സ്ഥലം ഉപേക്ഷിച്ചു പോയെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ…
Read More