വൈക്കം: അമ്മയെ കൊലപ്പെടുത്തിയശേഷം മകൻ ജീവനൊടുക്കിയ സംഭവത്തിനു പിന്നിൽ പണത്തെചൊല്ലിയുണ്ടായ തർക്കമെന്ന് പോലീസ്. വൈക്കം ചെന്പ് മത്തുങ്കൽ ആശാരിപറന്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കാർത്ത്യായനി(75)യെ സാരി ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം മകൻ ബിജു (45) വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഉച്ചകഴിഞ്ഞു രണ്ടോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് കാർത്ത്യായനിയുടെ ഇളയ മകൻ സിജി ജോലി സ്ഥലത്തു നിന്നു വീട്ടിൽ ഉൗണു കഴിക്കാനെത്തിയപ്പോൾ അമ്മ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്. അമ്മയെ വിളിച്ചിട്ടും ഉണരാതിരുന്നപ്പോൾ സിജി ബഹളം വച്ചതോടെ സമീപത്തുള്ള ബന്ധുക്കളും അയൽക്കാരും ഓടിയെത്തി നോക്കിയപ്പോഴാണ് കാർത്ത്യായനി മരിച്ചതായി അറിയുന്നത്. സമീപത്തെ സിജിയുടെ മുറിയിലാണ് ബിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കാർത്ത്യായനി…
Read MoreCategory: Top News
മിണ്ടാതിരിക്കരുത് ! ആണധികാരത്തിന്റെയും സത്രീവിരുദ്ധതയുടെയും ഇടമായി നമ്മുടെ ചലച്ചിത്രമേഖല മുദ്രകുത്തപ്പെടാതിരിക്കാന്‍ നിങ്ങള്‍ മാനം വെടിയണം; ഇടവേള ബാബുവിന്റെ പരാമര്‍ശത്തിനെതിരേ ആഞ്ഞടിച്ച് അഞ്ജലി മേനോന്…
നടി ഭാവനയ്ക്കെതിരേ നടന് ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി സംവിധായകയും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയിലെ അംഗവുമായ അഞ്ജലി മേനോന്. ഇത്തരമൊരു സംഭവത്തില്‍ അച്ചടക്ക നടപടിക്ക് പോലും സംഘടന മുതിരാത്തത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദിക്കുന്നു. ‘നെയിംലസ് ആന്‍ഡ് ഷെയിംലസ്’ എന്ന തലക്കെട്ടിലുള്ള ബ്ലോഗിലാണ് അഞ്ജലി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇടവേള ബാബുവിന്റെ ‘മരണ’പ്രസ്താവനയ്ക്കെതിരേ നിരവധി ആളുകളാണ് ഇതിനോടകം രംഗത്തു വന്നത്. അഞ്ജലിയുടെ കുറിപ്പ് ഇങ്ങനെ… സിനിമയില്‍ വനിതാ സഹപ്രവര്‍ത്തകരോട് ബഹുമാനം പുലര്‍ത്തുന്നവര്‍ പോലും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ഈ നിശബദ്ത അപകടകരമാണ്. ആണധികാരത്തിന്റെയും സത്രീവിരുദ്ധതയുടെയും ഇടമായി നമ്മുടെ ചലച്ചിത്രമേഖല മുദ്രകുത്തപ്പെടാതിരിക്കാന്‍ നിങ്ങള്‍ മാനം വെടിയണം. അതിജീവിച്ചവളുടെ അവകാശങ്ങള്‍ക്കൊപ്പം നില്ക്കുന്നവര് ഇവിടെയുള്ള സ്ത്രീകള്‍ക്ക് വേണ്ടിയാണ് ശബ്ദിക്കുന്നത്. നമ്മളില്‍ പലരെക്കാള്‍ ജീവനുണ്ടവള്‍ക്ക്. സമൂഹ മാധ്യമത്തില്‍ ഒരു പോസ്റ്റിടാനോ ഐക്യപ്പെടാനോ വേണ്ടിയല്ല ഈ പറയുന്നത്. തുല്യതക്ക് വേണ്ടിയുള്ള…
Read Moreന്യൂനമര്‍ദ്ദം അറബിക്കടലില്‍ എത്തി ശക്തമാകാന്‍ സാധ്യത ! വരാന്‍ പോകുന്നത് അത്യപൂര്‍വ പ്രതിഭാസം; സാധാരണ വെള്ളം കയറാത്ത ഹൈദരാബാദിലെ വെള്ളപ്പൊക്കത്തിനു കാരണവും ഈ പ്രതിഭാസം…
ഒക്ടോബര്‍ ഒമ്പതിന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ശക്തമായ ന്യൂനമര്‍ദ്ദം 1000 കിലോമീറ്റര്‍ കരയ്ക്കു നടുവിലൂടെ സഞ്ചരിച്ച് അറബിക്കടലിലെത്തി വീണ്ടും തീവ്രമായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത്രയും ദൂരം കരയിലൂടെ ന്യൂനമര്‍ദ്ദം സഞ്ചരിക്കുന്നത് അത്യപൂര്‍വമാണെന്നാണ് കാലാവസ്ഥാ ഗവേഷകര്‍ പറയുന്നത്. മഹാരാഷ്ട്രയ്ക്കു മുകളിലാണ് ഇപ്പോള്‍ ന്യൂനമര്‍ദ്ദമുള്ളത്. ഇതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദത്തിന്റെ സൂചനകള്‍ ഉള്ളതായും നിരീക്ഷിക്കുന്നുണ്ട്. ആന്‍ഡമാന്‍ തീരത്ത് ആരംഭിച്ച ന്യൂനമര്‍ദ്ദം ആന്ധ്ര, മഹാരാഷ്ട്രയുടെ തെക്കുഭാഗത്തിലൂടെ സഞ്ചരിച്ച് അറബിക്കടലിലാണു ചേരുക. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന മര്‍ദ്ദം വ്യാഴാഴ്ച വൈകിട്ടോടെ അറബിക്കടലില്‍ പ്രവേശിക്കുമെന്നാണ് നിഗമനം. തുടര്‍ന്ന് അത് വീണ്ടും തീവ്രമാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. കരയിലൂടെ ഇത്രയും ദൂരം ന്യൂനമര്‍ദ്ദം സഞ്ചരിച്ചതിന്റെ ഫലമാണ് സാധാരണ വെള്ളം കയറാത്ത ഹൈദരാബാദിലും പരിസരത്തും വെളളപൊക്കം ഉണ്ടായത്. അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്തെ മലയോരങ്ങളിലും വടക്കന്‍ ജില്ലകളിലും കനത്ത മഴയുണ്ടാകും. തമിഴ്നാട്ടില്‍ പെയ്യുന്ന മഴയുടെ ഭാഗമായി പാലക്കാടും മഴ പെയ്തേക്കാമെന്നാണ്…
Read Moreപ്രണയത്തില്‍ നിന്നു പിന്മാറിയ കാമുകിയെ തീകൊളുത്തി യുവാവ് ! തീ ആളിക്കത്തിയപ്പോള്‍ യുവതി യുവാവിനെയും കെട്ടിപ്പിടിച്ചു; ഒടുവില്‍ സംഭവിച്ചത്…
യുവതിയെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച മുന്‍ കാമുകനുംയുവതിയും അഗ്നിക്കിരയായി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ഇരുവരും തമ്മിലുള്ള പ്രശ്നത്തിന്റെ പേരില്‍ മുന്‍കാമുകനായ യുവാവ് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ പടര്‍ന്നപ്പോള്‍ യുവതി മുന്‍ കാമുകനെ കെട്ടിപ്പിടിക്കുകയായിരുന്നു. ഇതോടെ യുവാവിന്റെ ശരീരത്തിലും തീപിടിച്ചു യുവതി സംഭവസ്ഥത്തുവെച്ചും യുവാവ് ആശുപത്രിയിലും വച്ച് മരണത്തിന് കീഴടങ്ങി. കോവിഡ് സെന്ററിലെ നഴ്സായ 24 വയസുള്ള ചിന്നാരിയെയാണ് മുന്‍ കാമുകന് 25 വയസുള്ള നാഗഭൂഷണം കൊല്ലാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി ആശുപത്രിയില്‍ നിന്നും യുവതി മടങ്ങുമ്പോഴായിരുന്നു സംഭവം. ഇരുവരും തമ്മില്‍ റോഡില്‍ വച്ച് വാക്കേറ്റം ഉണ്ടായി. ഇതേത്തുടര്‍ന്ന് കൈയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ യുവാവ് യുവതിയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. എന്നാല്‍ താന്‍ മരിക്കുമെന്നുറപ്പായപ്പോള്‍ യുവതി യുവാവിനെ തന്നിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. ഇതോടെ യുവാവിന്റെ ദേഹത്തും തീപടര്‍ന്നു. 80 ശതമാനം പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.…
Read Moreനിവർന്നൊന്ന് നിൽക്കാൻപോലുമാകാതെ..! ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി, ക്ഷീണിച്ച് എല്ലുംതോലും മാത്രം; യുവതിയെ ഭർത്താവ് ശുചിമുറിയിലിട്ട് പൂട്ടി; ഒരു വർഷത്തിന് ശേഷം മോചനം
പാനിപത്ത്: ഒരു വര്‍ഷത്തോളം ഭര്‍ത്താവ് ശുചിമുറിയിലിട്ട് പൂട്ടിയ യുവതിയെ രക്ഷപെടുത്തി. ഹരിയാനയിലെ റിഷിപുരിലാണ് സംഭവം. വുമണ്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ചൈല്‍ഡ് മാര്യേജ് പ്രൊഹിബിഷന്‍ ഓഫീസര്‍ രജനി ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ രക്ഷപെടുത്തിയത്. യുവതിക്ക് മാനസികരോഗമുണ്ടെന്ന് ഭര്‍ത്താവ് ആരോപിക്കുന്നു. എന്നാല്‍ ഇവര്‍ക്ക് മാനസികപ്രശ്നങ്ങള്‍ ഇല്ലെന്നും കൃത്യമായ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ പരിശോധന നടത്തിയതെന്നും രജനി ഗുപ്ത വ്യക്തമാക്കി. യുവതി ദിവസങ്ങളോളം ഭക്ഷണം കഴിച്ചിട്ടില്ലെന്നും രജനി കൂട്ടിച്ചേര്‍ത്തു.യുവതിയെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreതുടര്‍ച്ചയായി കാണേണ്ടി വന്നതോടെ സ്വപ്നയുമായും അവരുടെ കുടുംബവുമായും സൗഹൃദത്തിലായി; സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്; എം. ശിവശങ്കര്‍ പറയുന്നു…
കൊച്ചി: സ്വർണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്നയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നെന്നും സ്വപ്നയും കുടുംബവും സംഘടിപ്പിച്ച ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കര്‍. ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്ന യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയായിരിക്കേയാണു പരിചയം തുടങ്ങുന്നത്. കോണ്‍സുലേറ്റുമായി ചേര്‍ന്നു നടത്തേണ്ട നിരവധി ഔദ്യോഗിക കാര്യങ്ങളെക്കുറിച്ച് അവരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി കാണേണ്ടി വന്നതോടെ സ്വപ്നയുമായും അവരുടെ കുടുംബവുമായും സൗഹൃദത്തിലായി. അവരുടെ കുടുംബവുമായി ബന്ധപ്പെട്ടു ജന്മദിനാശംസകള് അയയ്ക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. താന്‍ സംഘടിപ്പിച്ച ചടങ്ങുകളില്‍ അവരും പങ്കെടുത്തിരുന്നു. മലയാളികള്‍ യുഎഇയില്‍ ഏറെയുള്ളതിനാല്‍ യുഎഇ കോണ്‍സുലേറ്റുമായി നല്ല ബന്ധം പുലര്‍ത്തേണ്ടത് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും പൊതുതാല്പര്യത്തിന് അനിവാര്യമായിരുന്നു. നയതന്ത്ര ബാഗില്‍നിന്ന് കസ്റ്റംസ് സ്വര്‍ണം പിടികൂടിയപ്പോഴാണ് സ്വപ്നയ്ക്കും കൂട്ടുകാര്‍ക്കും സ്വര്‍ണക്കടത്തുണ്ടെന്ന വിവരം അറിഞ്ഞത്. ഈ സംഭവത്തിനുശേഷം സ്വപ്നയുമായി ബന്ധപ്പെട്ടിട്ടില്ല. ഗുരുതരമായ കുറ്റകൃത്യത്തിലുള്‍പ്പെട്ട പ്രതികളെ…
Read Moreകേരള രാഷ്ട്രീയത്തിലെ മുന്നണി ബന്ധങ്ങൾ മാറിമറിയുന്നു! ആദർശം അടിയറ വയ്ക്കാനാവില്ല; കോണ്‍ഗ്രസിന്റെ പാരയും ചവിട്ടും അനുഭവിച്ചിട്ടുണ്ട്; ജോസ് കെ. മാണി പറയുന്നു…
റെജി ജോസഫ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്കെന്ന് ജോസ് കെ. മാണി പ്രഖ്യാപിച്ചതോടെ കേരള രാഷ്ട്രീയത്തിലെ മുന്നണി ബന്ധങ്ങൾ മാറിമറിയുകയാണ്. കെ.എം. മാണി ഉൾപ്പെടെയുള്ളവർ നാലു പതിറ്റാണ്ട് നേതൃത്വം നൽകിയ യുഡിഎഫ് കൂട്ടായ്മയിൽനിന്ന് ജോസ് കെ. മാണിയും കൂട്ടരും സിപിഎം നേതൃത്വത്തിലുള്ള മുന്നണിയോട് സഖ്യം സ്ഥാപിച്ചിരിക്കുന്നു. നിലവിലെ രാഷ്ട്രീയസാഹചര്യം ജോസ് കെ. മാണി ദീപികയോട് വിശദീകരിക്കുന്നു. എന്താണ് പുതിയ ധാരണ? ഞങ്ങൾ വ്യക്തമായ രാഷ്ട്രീയ നിലപാട് എൽഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഘടകകക്ഷികളുമായി ആലോചിച്ചശേഷം സിപിഎം അവരുടെ നിലപാട് വ്യക്തമാക്കും. ആദ്യഘട്ടത്തിൽ, ആസന്നമായ തദ്ദേശസ്ഥാപന സീറ്റ് വിഭജന ചർച്ച നടത്തും. നിയമസഭാ തെരഞ്ഞെടുപ്പ് എത്തുന്പോൾ മാത്രമേ ആഴത്തിൽ ചർച്ചയുള്ളൂ എങ്കിലും ഇക്കാര്യങ്ങളിൽ ഒരു ഔട്ട്ലൈൻ ഉടനെ വേണമെന്ന് ആവശ്യപ്പെടും. ഞങ്ങൾ ഇടതു സർക്കാരിന് സമർപ്പിച്ച കാർഷിക നിവേദനത്തിൽ അനുകൂലമായ സമീപനവും നടപടിയും സർക്കാർ സ്വീകരിച്ചുവരുന്നതിൽ സംതൃപ്തിയുണ്ട്. പട്ടയം, തോട്ടംവിളകൾ, കർഷക…
Read Moreരാഷ്ട്രീയത്തില്‍ നന്ദികേട് ആവാം, പക്ഷേ നെറികേട് ആര്‍ക്കും ഭൂഷണമല്ല ! താങ്കള്‍ പറയുന്നത് കെ എം മാണിയുടെ ആത്മാവ് പോലും പൊറുക്കില്ല; ജോസ് കെ മാണിയ്ക്കെതിരേ വിമര്‍ശനവുമായി മാത്യു കുഴല്നാടന്…
എല്‍ഡിഎഫിലേക്ക് കൂടുമാറിയ കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം ചെയര്മാന് ജോസ് കെ മാണിയ്ക്കെതിരേ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന്. കെ എം മാണിയ്ക്കെതിരേ നിയമസഭയില്‍ ഇടതുപക്ഷം ആക്രോശിച്ചു കൊണ്ട് പാഞ്ഞടുത്തപ്പോള്‍ രക്ഷാകവചം തീര്‍ത്തത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും എംഎല്എമാരായിരുന്നുവെന്നത് ജോസ് കെ മാണി വിസ്മരിച്ചാലും കേരള സമൂഹം വിസ്മരിക്കില്ലെന്ന് കുഴല്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുഴല്നാടന് ജോസ് കെ മാണിയെ രൂക്ഷമായി വിമര്‍ശിച്ചത്. കുഴല്‍നാടന്റെ ഫേസ്ബുക്ക് പോസ്റ്റ്… രാഷ്ട്രീയത്തില്‍ നന്ദികേട് ആവാം, പക്ഷേ നെറികേട് ആര്‍ക്കും ഭൂഷണമല്ല.. ബാര്‍ കോഴ വിഷയത്തില്‍ കോണ്‍ഗ്രസ് കെ. എം. മാണിയെ സംരക്ഷിച്ചില്ല എന്നതാണ് മുന്നണി വിടുന്നതിന് ഒരു കാരണമായി ജോസ് കെ. മാണി പറഞ്ഞത്. വന്ദ്യവയോധികനായിരുന്ന അങ്ങയുടെ പിതാവിനു നേരെ നിയമസഭയില്‍ ഇന്നു താങ്കള്‍ കൈകോര്‍ക്കുന്നവര്‍ ആക്രോശവുമായി വേട്ടപ്പട്ടികളെപ്പോലെ പാഞ്ഞടുത്തപ്പോള്‍ രക്ഷാകവചം തീര്‍ത്തത് കൊണ്ഗ്രസ്സിന്റെയും യുഡിഫിന്റെയും എം…
Read Moreവസ്ത്രത്തില്‍ നിന്ന് പുരുഷബീജം ലഭിച്ചിട്ടും അന്വേഷണം എങ്ങുമെത്തിയില്ല ! റീ പോസ്റ്റുമോര്‍ട്ടം നടത്തി ഒരു വര്‍ഷം പിന്നിട്ടിട്ടും നീതി അകലെ…
ഭരതന്നൂരിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ആദര്‍ശിന് നീതി ഇനിയും അകലെ. 13കാരന് ദുരൂഹമരണത്തില്‍ റീ പോസ്റ്റുമോര്‍ട്ടം നടത്തി ഒരു വര്‍ഷം പിന്നിട്ടിട്ടും കേസില്‍ യാതൊരു പുരോഗതിയുമില്ലെന്ന് ആദര്‍ശിന്റെ കുടുംബം ആരോപിക്കുന്നു. ക്രൈംബ്രാഞ്ച് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് ആദര്‍ശിന്റെ മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് ഇനിയും വന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. 11 വര്‍ഷം മുമ്പാണ് ആദര്‍ശ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നത്. പാല് വാങ്ങാനായി പോയ ആദര്‍ശിന്റെ മൃതദേഹം വഴിയരികിലെ കുളത്തില്‍ നിന്നാണ് കിട്ടിയത്. മുങ്ങിമരണമെന്നു കരുതിയെങ്കിലും പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്ക്കും സുഷുമ്ന നാഡിക്കുമേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്നു കണ്ടതോടെയാണ് കൊലപാതക സാധ്യത കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. കുടുംബത്തിന്റെ നിരന്തര ആവശ്യത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ക്രൈംബ്രാഞ്ച് പുറത്തെടുത്ത് റീ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ആദര്‍ശിന്റെ വസ്ത്രത്തില്‍ പുരുഷബീജമുള്‍പ്പെടെ കണ്ടതിനാല്‍ കൊലപ്പെടുത്തിയ ശേഷം കുളത്തിലിട്ടെന്നാണ് കുടുംബത്തിന്റെ പരാതി. വെള്ളം കുടിച്ചാണോ…
Read Moreഅടിയുടെ ആഘാതത്തിൽ ചെവിയിലൂടെ രക്തം ഒലിച്ചു;മൊബൈലിലെ സഹോദരിമാരുടെ ചിത്രങ്ങൾ കണ്ട് ചോദിച്ചത് അനാവശ്യം;പന്തളത്ത് ദളിത് വിദ്യാര്‍ഥിക്ക് പോലീസിന്റെ ക്രൂരമര്‍ദനം
പന്തളം: വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ ജംഗ്ഷനിലെത്തിയ വിദ്യാർഥിക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം. പന്തളം ഇടയാടിക്ക് സമീപം കുരമ്പാല അജീഷ് ഭവനത്തില്‍ അജീഷിന് (17) ആണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ അജീഷ് കുമാര്‍ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അജീഷിനെ അകാരണമായി മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ് ശിവന്‍കുട്ടി സിഐക്ക് പരാതി നല്കി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. ഇടയാടി പമ്പിന് സമീപം റോഡ് മുറിച്ച് കടക്കാന്‍ നിന്ന അജീഷിനെ അതുവഴി വന്ന പോലീസ് അരികിലേക്ക് വിളിച്ചു വരുത്തിയാണ് മര്‍ദിച്ചത്. കഴിഞ്ഞ ദിവസം പന്തളത്തുണ്ടായ മാലമോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയ പോലീസാണ് വിദ്യാര്‍ഥിയെ മര്‍ദിച്ചതെന്ന് പറയുന്നു. നീയാണോടാ ഇവിടത്തെ മാലമോഷണക്കാരന് എന്ന് പറഞ്ഞ് ഇരുകവിളിലും ആഞ്ഞടിക്കുകയായിരുന്നു. അടിയുടെ ആഘാതത്താല്‍ ചെവിയിലൂടെ രക്തം വന്നതായി അജീഷ് പരാതിയിൽ പറയുന്നു. കൂടാതെ അജീഷിന്റെ ഫോണ്‍ പരിശോധിച്ച പോലീസ് സഹോദരിമാരുടെ ചിത്രം…
Read More