കൊച്ചി: കൊച്ചിയിൽ ഇന്നലെ ആദായനികുതി വകുപ്പ് ലക്ഷങ്ങൾ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ടു തനിക്കെതിരേ നടക്കുന്ന ആരോപണങ്ങളിൽ പ്രതികരിച്ചു പി.ടി.തോമസ് എംഎൽഎ. വൻ തുക പിടിച്ചെടുത്ത സ്ഥലത്തുനിന്ന് എംഎൽഎ ഒാടിരക്ഷപ്പെട്ടു എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന പ്രചരണത്തിനിടയിലാണ് അദ്ദേഹം രാഷ്ട്രദീപികയോടു പ്രതികരിച്ചത്. ഭൂമി കച്ചവടത്തിന്റെ ഭാഗമായി കൈമാറാന്‍ ശ്രമിച്ച ലക്ഷങ്ങള്‍ ആദായനികുതി വകുപ്പ് പിടികൂടിയ സംഭവത്തില്‍ തന്റെ പേര് വിവാദപരമായ രീതിയിൽ പരാമർശിക്കുന്നതിനെതിരേയാണ് കോണ്‍ഗ്രസ് എംഎല്‍എ പി.ടി. തോമസ് രംഗത്തെത്തിയത്. സ്ഥലത്തെ ഭൂമി പ്രശ്നം പരിഹരിക്കാനാണ് താൻ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണു ഇന്നലത്തെ ചര്ച്ചകളത്രേ. പ്രദേശത്തെ സിപിഎം നേതാവടക്കം ചര്‍ച്ചകളുടെ ഭാഗമായി സ്ഥലത്ത് എത്തിയിരുന്നുവെന്നും എംഎൽഎ പറഞ്ഞു. നാളുകളായി നിലനില്‍ക്കുന്ന ഭൂമി വിഷയം ഒത്തുതീര്പ്പാക്കുന്നതിനായാണു വിവിധ രാഷ്ട്രീയ നേതാക്കളടക്കം ചര്‍ച്ച നടത്തിയത്. ചര്‍ച്ചകളുടെ ഫലമായി ഒത്തുതീര്‍പ്പിലെത്തി മടങ്ങിയ ശേഷമാണു…
Read MoreCategory: Top News
അക്രമം അരങ്ങേറിയത് സിനിമാ സ്റ്റൈലിൽ; ചങ്ങനാശേരിയിൽ ക്വട്ടേഷൻ സംഘം എത്തിയത് ഇരു കാറുകളിൽ; ഒരു സംഘം യുവാവിനെ റോഡിൽ പിടിച്ചു നിർത്തി; മറ്റൊരു സംഘം തലങ്ങും വിലങ്ങും വെട്ടി; പിന്നെ നാട്ടുകാരെ വിരട്ടാൻ വടിവാൾ വീശി ഒരു ഉഗ്രൻ ഷോയും…
ചങ്ങനാശേരി: കഴിഞ്ഞ 26ന് ഉച്ചയ്ക്ക് ഒന്നിനാണ് ചങ്ങനാശേരി ബൈപാസിന്റെ മോർക്കുളങ്ങര ഭാഗത്ത് സിനിമാ സ്റ്റൈൽ സ്റ്റണ്ട് മോഡലിലുള്ള അക്രമം അരങ്ങേറിയത്. രണ്ടു കാറുകളിൽ മാരകായുധങ്ങളുമായെത്തിയ പ്രതികളാണ് അക്രമം അഴിച്ചുവിട്ടത്. റോഡരികിൽനിന്ന് മീൻവില്പന നടത്തിയിരുന്ന പായിപ്പാട് വെള്ളാപ്പള്ളി സ്വദേശി രാഹുലിനെ (27) ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഏതാനും പേർ രാഹുലിനെ പിടിച്ചു നിർത്തുകയും മറ്റുള്ളവർ തലയ്ക്കും കൈകാലുകൾക്കും വെട്ടുകയുമായിരുന്നു. തുടർന്ന് അക്രമത്തിനുശേഷം സംഘം കാറുകളിൽ കയറി മടങ്ങി. ഓടിക്കൂടിയ നാട്ടുകാർ രാഹുലിനെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പോലീസ് എത്തി ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. അക്രമത്തിനു ശേഷം പ്രതികൾ തിരുവല്ല ഭാഗത്തേക്കു പോയതായുള്ള സൂചനകളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് ഇവരെ പിടികൂടാനുള്ള അവസരമൊരുക്കിയത്. രാഹുലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ…
Read Moreഅഭിനവിന്റെ അഭ്യാസം; തുറന്ന് കിടന്ന ബാൽക്കണിയിലൂടെ അകത്ത് കയറി; യോഗ പഠിക്കാനെത്തിയ യുഎസ് വനിതയെ ശാരീരികമായി കീഴ്പ്പെടുത്തി നശിപ്പിച്ചു; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്
റിഷികേഷ്: യോഗ പഠിക്കാനായി ഇന്ത്യയിൽ എത്തിയ യുഎസ് വനിത പീഡനത്തിന് ഇരയായി. ഉത്തരാഖണ്ഡിലെ റിഷികേഷിലാണു സംഭവം. പ്രദേശവാസിയായ അഭിനവ് റോയി എന്നയാളാണു തന്നെ ബലാത്സംഗം ചെയ്തതെന്നു യുവതി പോലീസിൽ പരാതിപ്പെട്ടു. ഈ മാസം അഞ്ചിനു ബാൽക്കെണിയിലൂടെ മുറിയിൽ കയറിയാണ് ഇയാൾ തന്നെ പീഡിപ്പിച്ചതെന്നാണു യുവതിയുടെ പരാതിയിൽ പറയുന്നത്. ഒക്ടോബർ അഞ്ചിനു മുന്‍പ് ഫ്ളാറ്റിലേക്കു വിളിച്ചുവരുത്തിയും അഭിനവ് യുവതിയെ പീഡിപ്പിച്ചിരുന്നതായി മുനി കി രേട്ടി പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ആർ.കെ. സക്ലാനി പറഞ്ഞു. ലഹരി തേടിയും യോഗ പഠിക്കാനുമാണ് യുവതി ഇയാളുടെ അടുത്ത് എത്തിയിരുന്നത്. പീഡന പരാതി പിൻവലിക്കാൻ തന്റെ മേൽ ശ്രമം നടക്കുന്നുണ്ടെന്നും യുവതി പരാതിയിൽ ആരോപിച്ചു.
Read Moreസ്ഥലം മാറിവന്നിട്ട് നാലുമാസം മാത്രം; ഇൻസ്പെക്ടറുടെ മാനസിക പീഡനത്തെ തുടർന്ന്പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ച ഗ്രേഡ് എസ്ഐ മരിച്ചു
തിരുവനന്തപുരം: വിളപ്പിൽശാല പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ച ഗ്രേഡ് എസ്ഐ മരിച്ചു. അമ്പലത്തിൻകാല രാഹുൽ നിവാസിൽ രാധാകൃഷ്ണൻ (53) ആണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയോടെയാണ് മരണം. ജോലിഭാരവും എസ്ഐയുടെ മാനസീക പീഡനവുമാണ് ആത്യമഹത്യ ശ്രമത്തിനു പിന്നിലെന്നു ആരോപണം ഉയർന്നിരുന്നു. വ്യാഴാഴ്ച രാവിലെ ഡ്യൂട്ടിക്കെത്തിയ രാധാകൃഷ്ണൻ സ്റ്റേഷനിലെ ഡ്രസിംഗ് റൂമിൽ തൂങ്ങുകയായിരുന്നു. രാധാകൃഷ്ണനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ സഹപ്രവർത്തകർ ഇയാളെ വിളപ്പിൽശാലയിലെ ആശുപത്രിയിലെത്തിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. നാലു മാസം മുൻപാണ് രാധാകൃഷ്ണൻ വിളപ്പിൽശാല പോലീസ് സ്റ്റേഷനിൽ എത്തിയത്. രാധാകൃഷ്ണനെ ഇൻസ്പെക്ടർ സജിമോൻ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് സഹോദരൻ ആരോപിച്ചിരുന്നു.
Read Moreമിശ്രിത രൂപത്തിൽ പാഡിനുളളിലൊളിപ്പിച്ചാൽ എല്ലാം സുരക്ഷിതം… സ്ത്രീകളെ സംശയിക്കില്ല പരിശോധനക്കുറവും; സ്വര്‍ണക്കടത്തിനു വീണ്ടും സ്ത്രീകൾ സജീവമാകുന്നു
കൊണ്ടോട്ടി: കരിപ്പൂരില്‍ സ്ത്രീയെ ഉപയോഗിച്ചു കള്ളക്കടത്ത് വീണ്ടും കൂടുന്നു. കഴിഞ്ഞ മാസം റാസല്‍ ഖൈമയില്നിന്നു കരിപ്പൂരിലെത്തിയ തിരുവനന്തപുരം സ്വദേശിനിയായ സീനമോളില്നിന്നാണ് 1.8 കിലോ സ്വര്‍ണം പിടികൂടിയിരുന്നു. എന്നാൽ ഇന്നലെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചനിലയിൽ തലശേരി സ്വദേശിനി ജസീലയില്നിന്ന് 1.64 കിലോയാണ് കണ്ടെത്തിയത്. മിശ്രിത രൂപത്തിലുളള സ്വര്‍ണം പാഡിനുളളിലാക്കി പൊതിഞ്ഞ നിലയിലായിരുന്നു.ഒരു കിലോക്ക് മുകളില്‍ സ്വര്‍ണവുമായെത്തിയ ഇവര്‍ സ്വര്‍ണ കരിയറാണെന്നു ബോധ്യമായിട്ടുണ്ട്. സ്വര്‍ണക്കടത്തിനു കൂടുതൽ വനിതകളെ കരിയര്‍മാര്‍ മുതല്‍ ഇടനിലക്കാർവരെയാക്കുകയാണ് മാഫിയകൾ. സ്ത്രീകളെ സംശയിക്കില്ലെന്നും പരിശോധന കുറവാണെന്നുമെന്നുളള ധാരണയാണ് ഇതിനു പിന്നില്‍. സ്ത്രീകളില്നിന്നു മാത്രം സ്വര്‍ണം പിടിക്കപ്പെട്ട സംഭവങ്ങള്‍ കരിപ്പൂരിലും നെടുമ്പാശേരിയിലുമാണ് കൂടുതലുളളത്. കഴിഞ്ഞ വര്‍ഷം കരിപ്പൂരില്‍ പിടികൂടിയ സ്വര്‍ണത്തിന്റെ 20 ശതമാനവും സ്ത്രീകളില്‍നിന്നായിരുന്നു. ഒരു വര്‍ഷത്തിനിടെ സ്ത്രീകള്‍ കരിയര്‍മാരായ 33 കേസുകളാണ് കരിപ്പൂരില്‍ മാത്രം പിടികൂടിയത്. ഇവരില്‍ 10.35 കിലോ സ്വര്‍ണമാണ് കണ്ടെത്തിയത്. കസ്റ്റംസ് പിടിച്ചതിന്റെ പത്തിരട്ടി സ്വര്‍ണം…
Read Moreപത്തനംതിട്ടയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം ! ഭര്‍ത്താവിന്റെ ഹീനകൃത്യത്തിനിരയായ യുവതി ഗുരുതരാവസ്ഥയില്‍; ദാരുണ സംഭവം ഇങ്ങനെ…
പത്തനംതിട്ട: പെരുനാട്ടില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പെരുനാട് സ്വദേശി പ്രീജയ്ക്ക് നേരെ ഭര്‍ത്താവ് ബിനീഷ് ഫിലിപ്പാണ് ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി മുഖത്തും ശരീരത്തും പൊള്ളലേറ്റ പ്രീജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനീഷിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂര്‍ സ്വദേശിയാണ് ബിനീഷ്. ഇരുവരും തമ്മില്‍ ഇന്ന് രാവിലെ വാക്ക് തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് പ്രീജയെ പിന്തുടര്ന്ന് ജോലി സഥലത്തെത്തിയ ഇയാള്‍ വിളിച്ചിറക്കിയതിന് ശേഷം കൈയില്‍ കരുതിയിരുന്ന ആസിഡ് മുഖത്തേക്കും ശരീരത്തിലും ഒഴിക്കുകയായിരുന്നു. പ്രീജയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ബിനീഷിനെ തടഞ്ഞുവച്ച് പോലീസിന് കൈമാറി.
Read Moreഅമേരിക്കക്കാരനല്ല, ഞാന്‍ തിരുവനന്തപുരത്തുകാരന് ! കള്ളക്കടത്തിനോ മയക്കുമരുന്ന് കച്ചവടത്തിനോ അല്ല ഞാന്‍ അമേരിക്കയില്‍ പോയത്; അമേരിക്കന്‍ ആരോഗ്യസംവിധാനം വളരെ മോശമാണെന്ന ധാരണയുണെങ്കില്‍ അത് മുഖ്യമന്ത്രിയോട് തന്നെ ചോദിക്കൂ…
കോവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാരിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയതിന് തന്നെ അമേരിക്കയില്‍ നിന്നു വന്ന ഡോക്ടര്‍ എന്ന് പരിഹസിച്ച ആരോഗ്യമന്ത്രിക്ക് ചുട്ട മറുപടിയുമായി ഡോ. എസ്.എസ്. ലാല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോ.ലാല്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയെയും കേരള സര്‍ക്കാരിനെയും നിശിതമായി വിമര്‍ശിച്ചത്. മുമ്പ് ആരോഗ്യവകുപ്പ് പുഴുവരിച്ചു എന്ന് ഡോ.ലാല്‍ പറഞ്ഞതിനെതിരേയാണ് ആരോഗ്യമന്ത്രി രംഗത്തു വന്നതും അദ്ദേഹത്തെ അമേരിക്കയില്‍ നിന്നു വന്ന ഡോക്ടറെന്നു പറഞ്ഞ് പരിഹസിച്ചതും. കേരളത്തില്‍ ഒരു മരണം പോലും ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് സര്‍ക്കാരിനെ തിരുത്താന്‍ ശ്രമിക്കുന്നതെന്നും അമേരിക്കയില്‍ രണ്ടുലക്ഷം മരണങ്ങള് ഉണ്ടായിട്ടും അവിടെ നിന്ന് വന്ന വിദഗ്ദ്ധന് കേരളത്തെ കുറ്റം പറയുന്നു എന്നാണ് തന്നെപ്പറ്റിയുള്ള ആരോഗ്യമന്ത്രിയുടെ പരാമര്‍ശമെന്നും ഡോ.ലാല്‍ പറയുന്നു. കോവിഡ് നിയന്ത്രണത്തില്‍ കേരളത്തെ അമേരിക്കയോടല്ല താരതമ്യം ചെയ്യേണ്ടത്. ചൈനയോടും തായ്വാനോടും വിയറ്റ്നാമിനോടും ശ്രീലങ്കയോടും ഒക്കെയാണ് നമ്മള് മത്സരിക്കേണ്ടത്. കേരളത്തിലെ കോവിഡ് വിഷയത്തിലെ…
Read Moreകേരള പോലീസേ ഇനിയെങ്കിലും മാറിക്കൂടെ..! വാഹന പരിശോധനയ്ക്കിടെ വയോധികനെ എസ്ഐ മർദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൊല്ലം: ഹെല്‍മറ്റ് വെയ്ക്കാതെ ബൈക്കില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്ത വയോധികനെ എസ്ഐ ബലമായി കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുകയും ബാലപ്രയോഗത്തിനിടെ മര്‍ദിക്കുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. ജില്ലാപോലീസ് മേധാവി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് എസ്ഐയെ സ്ഥലംമാറ്റിയിട്ടുണ്ട്. ചടയമംഗലം സ്റ്റേഷനിലെ പ്രബോഷൻ എസ്എെ ഷജീമിനെയാണ് സ്ഥലം മാറ്റിയത്. കഠിന പരിശീലനത്തിന് കെഎപി അഞ്ചാം ബറ്റാലിയനിലേക്കാണ് മാറ്റാൻ റ ൂറൽ എസ്പി ഉത്തരവിട്ടത്. ആർഎസ്പി ഇട്ടിവ ലോക്കൽകമ്മിറ്റി സെക്രട്ടറി മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് പോലീസ് മര്‍ദിച്ചത്. അടിയേറ്റ രാമാനന്ദന്‍ ആശുപത്രിയില്‍ ചികിത്സ തേടി. വാഹന പരിശോധനക്കിടെ ഇന്നലെ രാവിലെയോടെയാണ് രാമാനന്ദനും സുഹൃത്തും ജോലിക്ക് പോകുന്നതിനായി ബൈക്കില്‍ എത്തിയപ്പോഴാണ് സംഭവം. ഹെല്‍മറ്റ് ഇല്ലാതിരുന്ന ഇരുവര്‍ക്കും ആയിരം രൂപ പോലീസ് പിഴ ഇട്ടു. എന്നാല്‍ ജോലിക്കായി പോകുന്നുവെന്നും ഇപ്പോള്‍ തങ്ങളുടെ കൈവശം…
Read Moreനിങ്ങളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് 30ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടോ…എങ്കില്‍ നിങ്ങള്‍ക്കും നേടാം ദിവസേന 500 രൂപ വരെ; വാട്സ് ആപ്പിലൂടെയുള്ള പുതിയ തട്ടിപ്പ് വ്യാപകമാവുന്നു;സൂക്ഷിച്ചില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് കാലിയാകും…
വാട്സ് ആപ്പിലൂടെ പുതിയ തട്ടിപ്പ് വ്യാപകമാവുന്നു. നമ്മുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് മറ്റുള്ളവര്‍ കാണുന്നതിനനുസരിച്ച് നമുക്ക് പണം ലഭിക്കുമെന്നുള്ള മെസേജുകളിലൂടെയാണ് ആളുകളെ തട്ടിപ്പിനിരയാക്കുന്നത്. ‘നിങ്ങളുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ 30ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടോ ?? എങ്കില്‍ നിങ്ങള്‍ക്കും നേടാം ദിവസേന 500 രൂപ വരെ’ എന്ന വാചകങ്ങളുള്ള സ്റ്റാറ്റസിലൂടെയാണ് തട്ടിപ്പ്. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്സൈറ്റിലേക്കാണ് പോവുക. അതില്‍ നിങ്ങള്‍ വാട്സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ നേടാം എന്നാണ് നല്‍കിയിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താല്‍ , ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന്…
Read Moreമൂന്നാം ക്ലാസ് മുതല്‍ തുടങ്ങിയതാ സാറേ..! പതിനഞ്ചുകാരിക്ക് വയറുവേദന; ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിച്ചപ്പോള്‍ ഗര്‍ഭിണി; ചെറുപറമ്പില്‍ ജോര്‍ജ് ചെറിയ പുള്ളിയല്ല
ചെറുതോണി: പതിനഞ്ചുകാരിയെ ഗർഭിണിയാക്കിയ അറുപത്തിനാലുകാരനെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റുചെയ്തു. കഞ്ഞിക്കുഴി കൈതപ്പാറ ചെറുപറന്പിൽ ജോർജിനെയാണ് പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റുചെയ്തത്. വയറുവേദനയെത്തുടർന്ന് പെണ്‍കുട്ടിയെ ആശുപത്രിയിൽ പരിശോധനയ്ക്കെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഇതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കൾ തൊടുപുഴ വനിതാ ഹെൽപ് ലൈനിൽ വിവരം അറിയിച്ചു. വനിതാ ഹെൽപ് ലൈനിന്റെ നിർദേശത്തെത്തുടർന്ന് കഞ്ഞിക്കുഴി സർക്കിൾ ഇൻസ്പെക്ടർ മാത്യു ജോർജിന്റെ നേതൃത്വത്തിൽ പോലീസ് പ്രതിയെ പിടികൂടി. പോലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മൂന്നാം ക്ലാസുമുതൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പ്രതി സമ്മതിച്ചു. വിവാഹിതരായ രണ്ടു മക്കളുടെ പിതാവാണ് ജോർജ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Read More