വിദ്യാഭ്യാസ കാലഘട്ടത്തില്‍ പ്രണയിച്ചിട്ടില്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ചില പ്രണയങ്ങളെങ്കിലും മോശപ്പെട്ട രീതിയിലായിരിക്കും പര്യവസാനിക്കുക. ഇത്തരത്തില്‍ ഒരു സംഭവമാണ് ചെറുതോണിയില്‍ നിന്നും പുറത്ത് എത്തുന്നത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പഠനസമയം പ്രണയം നടിച്ച് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി.ഒടുവില്‍ സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുതോണി നൈനുകുന്നേല്‍ അബ്ദുല്‍ സമദ് എന്ന 20കാരനാണ് അറസ്റ്റിലായത്. തൊടുപുഴ മേഖലയിലെ പോളി ടെക്നിക്കില്‍ സഹപാഠികളായിരിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഈ പ്രണയം മുതലെടുത്ത് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ സമദ് കിടക്കപങ്കിടാന്‍ നിര്‍ബന്ധിക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണി ആയെങ്കിലും വിവരം വീട്ടുകാരെ അറിയിച്ചില്ല. കടുത്ത വയറുവേദനയെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ അറിയുന്നത്.ഏതാനും മണിക്കൂറിനകം പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് പെണ്‍കുട്ടി അബ്ദുല്‍ സമദുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് പറയുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ…
Read MoreCategory: Top News
എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും ഉണ്ട് ! കോവിഡ് രോഗികളെ പരിചരിക്കാന്‍ അഭിനയം ഉപേക്ഷിച്ച് നഴ്സിന്റെ കുപ്പായം അണിഞ്ഞ നടിയ്ക്ക് കോവിഡ്; രോഗത്തോടു പോരാടുന്ന ശിഖ ഏവര്‍ക്കും മാതൃകയെന്ന് സോഷ്യല്‍ മീഡിയ…
കോവിഡ് കാലത്ത് അനുകരണീയമായ മാതൃകകള്‍ കാട്ടിത്തന്ന നിരവധി സെലിബ്രിറ്റികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരത്തിലൊരാളാണ് നടി ശിഖ. വൈദ്യസഹായത്തിനുവേണ്ടിയുള്ള നിലയ്ക്കാത്ത സഹായ അഭ്യര്‍ഥനകള്‍ എത്തിയതോടെയാണ് നടി ശിഖ അഭിനയം ഉപേക്ഷിച്ച് നഴ്സിന്റെ കുപ്പായം അണിയുന്നത്. ആറു മാസത്തിലേറെയായി കോവിഡ് രോഗികളെ പരിചരിച്ചു വന്ന ശിഖയ്ക്ക് ഇപ്പോള്‍ കോവിഡ് ബാധിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചിത്രം പങ്കുവച്ചാണ് താരം രോഗവിവരം അറിയിച്ചത്. ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറവാണ്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്യുന്നത് എല്ലാവരും ഈ രോഗത്തെ ഗൗരവമായി കാണണം എന്ന് അഭ്യര്‍ഥിക്കാനാണ്. പരമാവധി വീടിനുള്ളില്‍ സുരക്ഷിതരായി ഇരിക്കണം. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും തനിക്കുണ്ടെന്നും വൈറസിനെ തോല്പിച്ച് ഉടന്‍ തിരിച്ചെത്തുമെന്നും ശിഖ വ്യക്തമാക്കി. വാക്സിന് കണ്ടുപിടിക്കാത്ത കാലത്തോളം മുന്‍കരുതലില്‍ വീഴ്ച വരുത്തരുതെന്നും ശിഖ അഭ്യര്‍ഥിച്ചു. മാസ്ക് മറക്കരുത്, കൈകള്‍ ഇടക്കിടെ കഴുകണം. നിങ്ങളുടെയെല്ലാം പരിധിയില്ലാത്ത സ്നേഹത്തിന് നന്ദിയെന്നും ശിഖ…
Read Moreഎല്ലാവരേയും വോട്ട് ചെയ്യാൻ അനുവദിക്കരുത്! ഏകാധിപത്യമാണ് കൂടുതൽ മികച്ചതെന്ന തെലുങ്ക് സൂപ്പർതാരം വിജയ് ദേവരക്കൊണ്ടയുടെ പ്രസ്താവന വിവാദമാകുന്നു
എല്ലാവരേയും വോട്ട് ചെയ്യാൻ അനുവദിക്കരുത്, ഏകാധിപത്യമാണ് കൂടുതൽ മികച്ചതെന്ന തെലുങ്ക് സൂപ്പർതാരം വിജയ് ദേവരക്കൊണ്ടയുടെ പ്രസ്താവന വിവാദമാകുന്നു. ഫിലിം കന്പാനിയൻ സൗത്തിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വിവാദ പരാമർശം. രാജ്യത്തെ മുഴുവൻ ജനങ്ങളെ വോട്ടു ചെയ്യിക്കരുതെന്നും മധ്യവർഗത്തെയാണ് വോട്ട് ചെയ്യാൻ അനുവദിക്കേണ്ട തെന്നുമാണ് വിജയ് പറഞ്ഞത്. രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന ചോദ്യത്തിനാണ് ജനാധിപത്യ സംവിധാനത്തെ വിമർശിച്ചുകൊണ്ട ് താരം രംഗത്തെത്തിയത്. രാഷ്ട്രീയ പ്രവർത്തനത്തിനുവേണ്ട ക്ഷമ എനിക്കില്ല. ഒരു തരത്തിൽ ഈ രാഷ്ട്രീയ വ്യവസ്ഥ തന്നെ എന്തെങ്കിലും അർഥമുള്ളതാണെന്ന് എനിക്ക് തോന്നുന്നില്ല. അതുപോലെയാണ് തെരഞ്ഞെടുപ്പുകളുടെ കാര്യവും. മുഴുവൻ ജനത്തെയും വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നാണ് എന്റെ പക്ഷം. ഉദാഹരണത്തിന് നിങ്ങൾ മുംബൈയ്ക്ക് പോകാൻ ഒരു വിമാനത്തിൽ കയറുന്നുവെന്ന് കരുതുക. അതിലെ എല്ലാ യാത്രക്കാരും ചേർന്നാണോ വിമാനം ആര് പറപ്പിക്കണമെന്ന് തീരുമാനിക്കുക? അല്ല, ഏത് എയർലൈൻ കന്പനിയുടേതാണോ ആ വിമാനം അവരാണ്…
Read Moreസ്വർണക്കടത്ത് അന്വേഷണം ഉന്നതർക്കടുത്ത്! ഇന്ത്യക്കകത്തും പുറത്തുമുള്ളവര്‍ ഇതിലുണ്ട്; സ്വപ്ന അധികാരകേന്ദ്രങ്ങളില്‍ അപാരമായ സ്വാധീനവും ബന്ധവുമുള്ള വ്യക്തി
കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം ഉയർന്ന രാഷ്ട്രീയക്കാരടക്കം ഉന്നതസ്വാധീനമുള്ള വ്യക്തികളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നു കസ്റ്റംസ് ഹൈക്കോടതിയില്‍ അറിയിച്ചു. ഇന്ത്യക്കകത്തും പുറത്തുമുള്ളവര്‍ ഇതിലുണ്ട്. അധികാരകേന്ദ്രങ്ങളില്‍ അപാരമായ സ്വാധീനവും ബന്ധവുമുള്ള വ്യക്തിയാണ് മുഖ്യപ്രതിയായ സ്വപ്ന സുരേഷ്. ഈ ഘട്ടത്തില്‍ സ്വപ്നയ്ക്കു മൊഴിപ്പകര്‍പ്പ് നല്‍കുന്നത് അന്വേഷണത്തെ തടസപ്പെടുത്തുമെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി. കസ്റ്റംസ് ആക്ടിലെ സെക്ഷന്‍ 108 പ്രകാരം രേഖപ്പെടുത്തിയ തന്റെ മൊഴിയുടെ പകര്‍പ്പുകള്‍ക്കായി സ്വപ്ന നല്കിയ അപേക്ഷ എറണാകുളം അഡീഷണൽ സിജെഎം കോടതി നിരസിച്ചിരുന്നു. ഇതിനെതിരെ സ്വപ്ന ഹൈക്കോടതിയിൽ നല്കിയ ഹര്‍ജിയിലാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ വ്യക്തമാക്കി വിശദീകരണ പത്രിക നല്‍കിയത്. സ്വപ്നയുടെ മൊഴിയില്‍ സമൂഹത്തില്‍ സ്വാധീനശക്തിയുള്ളവരും ഉന്നതസ്ഥാനത്തിരിക്കുന്നവരുമായ വ്യക്തികളെക്കുറിച്ചു പരാമര്‍ശമുണ്ട്. പല രാഷ്ട്രീയനേതാക്കളുമായും വിദേശ പ്രതിനിധികളുമായും തനിക്കു ബന്ധമുണ്ടെന്നു സ്വപ്ന വെളിപ്പെടുത്തിയിട്ടുമുണ്ട്. മാധ്യമങ്ങള്‍ പുറത്തുവിട്ട ചില ഔദ്യോഗിക ചടങ്ങുകളുടെ ദൃശ്യങ്ങളില്‍നിന്ന് ഇതു വ്യക്തമാണ്. സ്വപ്നയുടെ മൊഴിപ്പകര്‍പ്പ് പുറത്തായാല്‍ കേസുമായി…
Read Moreഅന്യമതസ്ഥനുമായുള്ള പെൺകുട്ടിയുടെ സൗഹൃദം; ഡൽഹിയിൽ വിദ്യാർഥിയെ പെൺസുഹൃത്തിന്റെ സഹോദരനും സുഹൃത്തുക്കളും മർദ്ദിച്ചു കൊലപ്പെടുത്തി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥിയെ പെണ്‍സുഹൃത്തിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തി. ആദര്‍ശ്നഗറില്‍ രാഹുല്‍ കുമാര്‍(18)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന് ഉള്‍പ്പടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു രാഹുല്‍ കുമാര്‍. അന്യമതസ്ഥനായ രാഹുല്‍ കുമാറുമായുള്ള സൗഹൃദം പെണ്‍കുട്ടിയുടെ കുടുംബം വിലക്കിയിരുന്നു. എന്നാല്‍ ബുധനാഴ്ച രാത്രിയോടെ പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് രാഹുലിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ് രാഹുലിനെ ബിആര്ജെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയോടെ മരിക്കുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന് മുഹമ്മദ് രാജ്, മന്വര് ഹുസൈന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരും പോലീസ് കസ്റ്റഡിയിലാണ്.
Read Moreതാമസിപ്പിക്കേണ്ട, പണി പാളും..! സ്ത്രീകൾക്കെതിരെയുള്ള അതിക്രമം; പരാതി ലഭിച്ചാലുടൻ നടപടി സ്വീകരിക്കണം; വീഴ്ച വരുത്തിയാൽ കർശന നടപടി; കേന്ദ്രത്തിന്റെ നിർദേശങ്ങൾ ഇങ്ങനെയൊക്കെ
ന്യൂഡൽഹി: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പരാതി ലഭിച്ചാൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. പരാതി ലഭിച്ച് രണ്ടുമാസത്തിനുള്ളിൽ കേസ് അന്വേഷണം പൂർത്തിയാക്കണമെന്നും അന്വേഷണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. സ്ത്രീകളുടെ പരാതിയിൽ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ നിയമനടപടി സ്വീകരിക്കണം. അന്വേഷണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. ഇത്തരം കേസുകളിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെയോ മറ്റ് സംസ്ഥാനങ്ങളുടെയോ സഹായം ആവശ്യപ്പെടാം. ഇതിനായി രൂപീകരിച്ച പോർട്ടലായ “ഐടിഎസ്എസ്ഒ’ വഴി സഹായം തേടാമെന്നും സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ കേന്ദ്രം വ്യക്തമാക്കി. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ഇരകളെ വൈദ്യശാസ്ത്ര പരിശോധനയ്ക്ക് വിധേയരാക്കണം. തെളിവ് ശേഖരണത്തിൽ കൃത്യവും ശാസ്ത്രിയവുമായ മാനദണ്ഡങ്ങൾ പാലിക്കണം. പരാതികളിൽ നടപടി സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് മേലധികാരികൾ ഉറപ്പ്…
Read Moreഈന്തപ്പഴം കയ്ക്കുന്നു! സ്വപ്നയും ശിവശങ്കറും വിദേശത്തേക്ക് കൊണ്ടുപോയ ബാഗേജിലെന്ത്? മൂന്ന് തവണ 28 മണിക്കൂർ ചോദ്യശരം; എം. ശിവശങ്കര്‍ ഊരാക്കുടുക്കിലേക്ക്
സ്വന്തം ലേഖകന്‍കൊച്ചി: സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ പിടിമുറുക്കി അന്വേഷണസംഘം. കസ്റ്റംസ് മാത്രം മൂന്നു തവണയായി 28 മണിക്കൂറാണ് ചോദ്യം ചെയ്തത്. ഇന്നലെ പതിനൊന്നു മണിക്കൂറാണ് ചോദ്യം ചെയ്തത്. ക്ലീന്‍ചിറ്റ് നല്‍കാതെ അദേഹത്തെ ഇന്നു വീണ്ടും ചോദ്യം ചെയ്യുകയാണു കസ്റ്റംസ്. ഈന്തപ്പഴം തന്നെയാണ് ശിവശങ്കറിനെ വേട്ടയാടുന്നത്. ഇതോടെ ഊരാക്കുടുക്കിലായിരിക്കുകയാണ് ശിവശങ്കര്‍. പ്രിവന്റീവ് കമ്മീഷണറുടെ ഓഫീസില്‍ കമ്മീഷണര്‍ സുമിത് കുമാറും സംഘവുമാണു ശിവശങ്കറിനെ ചോദ്യം ചെയ്തത്. അനുപമയുടെ മൊഴി നിർണായകമായിഈന്തപ്പഴം അനാഥാലയങ്ങള്‍ക്കു നല്കാന് സാമൂഹിക നീതി വകുപ്പു വഴി ശിവശങ്കര്‍ നടത്തിയ ഇടപെടലിനെ സംബന്ധിച്ചു ഡയറക്ടറായിരുന്ന ടി.വി. അനുപമയുടെ മൊഴിയുടെ വെളിച്ചത്തിലാണു കൂടുതല്‍ ചോദ്യം ഉയരുന്നത്. കൂടാതെ സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വിദേശ യാത്രയും ഇവര്‍ കൊണ്ടുപോയ ബാഗേജുകളെ സംബന്ധിച്ചും കസ്റ്റംസ് ശിവശങ്കറിനോടു ചോദിച്ചവയില്‍ ഉള്‍പ്പെടുന്നു. നേരത്തെ രണ്ടുതവണയായി 17 മണിക്കൂര്‍ ശിവശങ്കറിനെ…
Read Moreഅഷ്ടമിയിൽ ശനി, മണിച്ചിത്ര പൂട്ട് വീഴുമോ..! കോടതി മുൻകൂർ ജാമ്യം നിഷേധിച്ച ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും മുങ്ങി; പൂട്ടാൻ പോലീസും
തിരുവനന്തപുരം: യൂട്യൂബറെ മര്‍ദ്ദിച്ച കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ഒളിവില്‍. ഇവര്‍ മൂന്നുപേരും വീട്ടില്‍ ഇല്ലെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് വ്യക്തമാക്കി. തിരുവനന്തപുരം ജില്ലാ കോടതിയാണു ഇവർക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്. മോഷണം, മുറിയിൽ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വർഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭാഗ്യലക്ഷ്മിക്കും മറ്റു പ്രതികൾക്കും മുൻകൂർജാമ്യം നൽകിയാൽ നാളെ നിയമം കൈയിലെടുക്കാൻ പൊതുജനത്തിനു പ്രചോദനമാകുമെന്ന് സർക്കാർ കോടതിയിൽ വാദിച്ചിരുന്നു. രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി ശേഷാദ്രിനാഥൻ കേസ് പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കൽ; മെൻസ് റൈറ്റ്സ് അസോസിയേഷന്റെ പരാതിയിൽ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ കേസ്
Read Moreവാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടി നിലയിൽ; ശരീരത്തില്‍ നാല്‍പ്പതിലേറെ മുറിവുകളും; കോവിഡ് സെന്ററിലെ റിമാൻഡ് പ്രതിയുടെ മരണത്തിൽ പുറത്ത് വന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നത്
തൃശൂര്‍: തൃശൂരില്‍ കോവിഡ് സെന്ററിൽ റിമാന്‍ഡ് പ്രതി മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റെന്ന് റിപ്പോര്‍ട്ട്. കഞ്ചാവ് കേസ് പ്രതി തിരുവനന്തപുരം സ്വദേശി ഷെമീര്‍ ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി ക്ഷതമേല്‍ക്കുകയും വാരിയെല്ലുകളും നെഞ്ചിലെ എല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നും ശരീരത്തില്‍ നാല്‍പ്പതിലേറെ മുറിവുകളും ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്ന് പോയിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശൂര്‍ അമ്പിളിക്കല കോവിഡ് കേന്ദ്രത്തില്‍ വച്ച് ഒക്ടോബര്‍ ഒന്നിനാണ് ഷെമീര്‍ മരിച്ചത്. കോവിഡ് സെന്ററില്‍ വച്ച് ഷെമീര്‍ അപസ്മാരം വന്ന് മരിച്ചുവെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ കൂടെയുണ്ടായിരുന്ന പ്രതികള്‍ ഈ വാദം തള്ളിയിരുന്നു.
Read Moreലോക്ക്ഡൗണിലും ഇര കുട്ടികള്‍ ; എട്ടു മാസത്തിനിടെ 1,897 പോക്സോ കേസുകള്‍; ആറുശൈശവ വിവാഹങ്ങൾ, 12 മരണം; പുതിയ കണക്കുകളിൽ കോഴിക്കോട് മുന്നിൽ
സ്വന്തം ലേഖകന്കൊണ്ടോട്ടി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമ കേസുകളില്‍ വര്‍ധന. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള എട്ട് മാസത്തിനിടെ സംസ്ഥാനത്ത് 1,897 പോക്സോ കേസുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ്. മലപ്പുറത്ത് 248 കേസുകളും തിരുവനന്തപുരത്ത് 233 കേസുകളുമുണ്ടായി. 2017-ല്‍ തിരുവനന്തപുരം ജില്ലയിലായിരുന്നു കേസുകള്‍ കൂടുതല്‍. 18 വയസിന് താഴെയുളള കുട്ടികള്‍ക്കെതിരെയാണ് ആക്രമണങ്ങള്‍ ഏറെയുണ്ടാകുന്നതെന്ന് പോലീസിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു. കോഴിക്കോട്ട് 178, തൃശൂരിൽ 170, പാലക്കാട്ട് 64 കേസുകളും എട്ട് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം (31),പത്തനംതിട്ട(65), വയനാട്(74), കണ്ണൂര്‍(91), കാസര്‍ക്കോട്(99) ജില്ലകളിലാണ് കേസുകള്‍ കുറവുളളത്. മറ്റു ജില്ലകളിലെ കണക്കുകള്‍ ഇങ്ങനെ: കൊല്ലം(157), ആലപ്പുഴ(128), ഇടുക്കി(111), എറണാംകുളം(148). കഴിഞ്ഞ വര്‍ഷം 2611 പോക്സോ കേസുകളാണ് ആകെ…
Read More