നെല്ലിയാന്പതി: കോവിഡ് രോഗിയുമായി ആശുപത്രിയിലേക്കു വന്നിരുന്ന ആംബുലൻസ് ആനയ്ക്കുമുന്നിൽ രണ്ടു മണിക്കൂർ കുടുങ്ങി. നെല്ലിയാന്പതി ചുരം പാതയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. നെല്ലിയാമ്പതി സ്വദേശിയായ 43 കാരനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് വഴിയിൽ കാട്ടാന മാർഗതടസമായത്. കർണാടകയിൽ റെയിൽവേയിൽ ജോലിചെയ്യുന്ന 43 കാരൻ നെല്ലിയാന്പതിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ നിരീക്ഷണ കേന്ദ്രത്തിൽനിന്ന് 108 ആംബുലൻസിൽ രോഗിയുമായി യാത്ര തിരിച്ചു. ഇതിനിടെ കൈകാട്ടി പോത്തുണ്ടി ചുരം പാതയിൽ കുണ്ടറച്ചോലയ്ക്കു സമീപമായി ആനക്കൂട്ടത്തിനു മുന്നിൽപെടുകയായിരുന്നു. സാധാരണ വാഹനങ്ങൾ കണ്ടാൽ കാട്ടിലേക്കു കയറിപ്പോകുന്ന കാട്ടാനക്കൂട്ടം രാത്രിയായതിനാൽ പാതയിൽതന്നെ തന്പടിച്ചുനിന്നു. 108 ആംബുലൻസിലെ ജീവനക്കാരെ കൂടാതെ നെല്ലിയാന്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആരോഗ്യം ജോയ്സണ്‍, ജീവനക്കാരായ അഫ്സൽ, മുനിസ്വാമി, ശിവൻ എന്നിവരും ആംബലുൻസിനോടൊപ്പം അകന്പടി വന്നിരുന്നു. ഇവരും വഴിയിൽ…
Read MoreCategory: Top News
നൂലുകെട്ട് ദിനത്തില്‍ പിഞ്ചുകുഞ്ഞിനോട് പിതാവ് ചെയ്തത് ആരും ചെയ്യാത്ത പണി; പൊലിഞ്ഞത് ഒരു കുഞ്ഞുജീവന്; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: 40 ദിവസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ പുഴയിൽ എറിഞ്ഞ് കൊന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനെ(24) പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കാർഡ്ബോർഡ് പെട്ടിയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന് പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. പോലീസ് നടത്തിയ തെരച്ചിലിനൊടുവിൽ വെള്ളിയാഴ്ച രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- പനവൂർ സ്വദേശിയായ സ്ത്രീയുമായി ഉണ്ണികൃഷ്ണൻ അടുപ്പത്തിലായിരുന്നു. ഉണ്ണികൃഷ്ണൻ പിന്നീട് വിവാഹ വാഗ്ദാനത്തിൽനിന്നു പിന്മാറിയതോടെ യുവതി ഉണ്ണികൃഷ്ണനെതിരെ പോലീസിൽ പരാതി നൽകി. പിന്നീട് പോലീസിന്റെ മധ്യസ്ഥതയിൽ വിവാഹം കഴിക്കാമെന്ന് ഉണ്ണികൃഷ്ണൻ ഉറപ്പു നൽകിയതോടെ യുവതി പരാതി പിൻവലിച്ചു. തുടർന്ന് ഇവർ വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചു താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ മാസമാണ് ഇവർക്കു പെൺകുഞ്ഞ് പിറന്നത്. വ്യാഴാഴ്ച നൂലുകെട്ട് ചടങ്ങുകൾക്കു ശേഷം കുഞ്ഞിനെ തന്റെ അമ്മയെ കാണിക്കണമെന്ന് ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്നു യുവതി കുഞ്ഞിനെയുമായി ഓട്ടോയിലും…
Read Moreപണി പാളുന്നു…! മംഗളൂരു മയക്കുമരുന്ന് കേസ്; നടി അനുശ്രീക്ക് നോട്ടീസ്; ഷെട്ടിയുടെ സുഹൃത്ത് പിടിയിൽ
മംഗളൂരു: മയക്കുമരുന്ന് കേസിൽ നർത്തകനും നൃത്തസംവിധായകനുമായ കിഷോർ അമൻ ഷെട്ടിയുടെ സുഹൃത്ത് തരുണിനെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പിടിയിൽ. വ്യാഴാഴ്ചയാണ് തരുണിനെ സിസിബി അറസ്റ്റു ചെയ്തത്. അതേസമയം നടി അനുശ്രീക്കും പോലീസ് നോട്ടീസ് നൽകി. ഷെട്ടിയുടെ പാർട്ടിയിൽ അനുശ്രീ പങ്കെടുത്തിരുന്നതായി തരുൺ മൊഴിനൽകിയതിനെത്തുടർന്ന് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇവർക്ക് വാട്ട്സ്ആപ്പിലൂടെ സിസിബി നോട്ടീസ് നൽകി. അനുശ്രീക്കു വാട്ട്സ്ആപ്പിൽ നോട്ടീസ് നൽകിയെങ്കിലും നേരിട്ടുകൈമാറാൻ പോലീസ് സംഘം ബംഗളൂരുവിലേക്കു തിരിച്ചിട്ടുണ്ട്.
Read Moreജിഷ്ണു എവിടെ?, കോട്ടയത്തിന് എന്തിന് പോയി? മൃതദേഹം ആരുടേത്? ദുരൂഹത കണ്ടെത്താനുള്ള ശാസ്ത്രീയ നിഗമനങ്ങൾക്കായുള്ള കാത്തിരിപ്പ് നീളുന്നു
വൈക്കം: യുവാവിന്റെ തിരോധാനത്തിലെ പിന്നിലെ ദുരൂഹത കണ്ടെത്താനുള്ള ശാസ്ത്രീയ നിഗമനങ്ങൾക്കായുള്ള കാത്തിരിപ്പ് നീളുന്നു. വെച്ചൂർ ശാസ്തക്കുളം ശാരിക ഭവനിൽ ഹരിദാസിന്റെ മകനും കുമരകത്തെ ബാറിലെ ജീവനക്കാരനുമായിരുന്ന ജിഷ്ണുവി(23)നെ കാണാതായി മൂന്നു മാസം പിന്നിടുന്പോഴും കൃത്യമായ ഉത്തരമില്ലാതെ പോലീസുകാരും. ഇതിൽ പ്രതിക്ഷേധം ശക്തമാകുന്നു. കോട്ടയം മറിയപ്പള്ളിയിൽ മരക്കൊന്പിൽ തുങ്ങിയ നിലയിൽ കണ്ടെത്തിയ ജിഷ്ണുവിന്റേതെന്ന് പോലിസ് സംശയിക്കുന്ന മൃതദേഹാവശിഷ്ടത്തിന്റെ ഡിഎൻഎ പരിശോധന ഫലവും ഫോണുമായി ബന്ധപ്പെട്ട സൈബർസെല്ലിൽ നിന്നുള്ള റിപ്പോർട്ടും രണ്ടര മാസം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല. 21 ദിവസത്തിനകം ഡിഎൻഎ പരിശോധന സ്ഥലം ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ജിഷ്ണുവിന്റെ ഫോണ്‍ കോളുകളും വാട്ട്സ് ആപ്പ് മെസേജുകൾ സംബന്ധിച്ച വിവരങ്ങളുടെ റിപ്പോർട്ട് സൈബർസെൽ ലഭ്യമാക്കിയിരുന്നെങ്കിൽ ജിഷ്ണുണുവിന്റെ തിരോധാനത്തിലെ ദുരൂഹത നീങ്ങുമായിരുന്നു. കോട്ടയത്തിന് എന്തിന് പോയി?കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് ജിഷ്ണുവിനെ കാണാതാവുന്നത്. രാവിലെ എട്ടിനു വീട്ടിൽ നിന്ന് ജിഷ്ണു ജോലി ചെയ്യുന്ന കുമരകത്തെ…
Read Moreതീവ്രവാദികളുടെ നുഴഞ്ഞുകയറ്റം; കേരള തീരത്ത് ജാഗ്രത ; കോസ്റ്റ്ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്മെന്റും പരിശോധനയ്ക്ക്
സ്വന്തം ലേഖകന്‍ കോഴിക്കോട്: കൊച്ചിയില്‍ മൂന്ന് അല്‍ഖ്വയ്ദ ഭീകരര്‍ പിടിയിലായതോടെ സംസ്ഥാനത്തെ തീരമേഖലയില്‍ അതീവ ജാഗ്രത. കടല്‍ മാര്‍ഗം തീവ്രവാദികള്‍ നുഴഞ്ഞുകയറാനും രക്ഷപ്പെടാനുമുള്ള സാധ്യതമുന്‍നിര്‍ത്തിയാണ് കോസ്റ്റല്‍ പോലീസ് പരിശോധന ശക്തമാക്കിയത്. അതിഥി തൊഴിലാളികളുടെ വേഷത്തിലായിരുന്നു കൊച്ചിയില്‍ തീവ്രവാദികള്‍ താമസിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ തീരമേഖലകളിലും ഹാര്‍ബറുകളിലും പ്രവര്‍ത്തിക്കുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. കേരള തീരത്ത് നേരത്തെ തന്നെ പരിശോധന ശക്തമാക്കിയിരുന്നതായും നിലവില്‍ കൂടുതല്‍ പരിശോധനകളും നിരീക്ഷണങ്ങളും തുടരുന്നുണ്ടെന്നും കോസ്റ്റല്‍ എഡിജിപി ഇ.ജെ.ജയരാജ് “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. കോസ്റ്റല്‍ ഇന്റലിജന്‍സും മുഴുവന്‍ സമയവും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം, നീണ്ടകര, തോട്ടപ്പള്ളി, ഫോര്‍ട്ട്കൊച്ചി, അഴീക്കോട്, ബേപ്പൂര്‍, അഴീക്കല്‍, ബേക്കല്‍ എന്നിവിടങ്ങളിലാണ് തീരദേശ പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലെല്ലാം രാത്രിയും പകലും കടലിലും തീരമേഖലകളിലും പട്രോളിംഗ് നടത്തുന്നുണ്ട്. ഇതിന് പുറമേ മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും കോസ്റ്റ്ഗാര്‍ഡിന്റെയും സഹായവും കോസ്റ്റല്‍ പോലീസ് തേടും.…
Read Moreസ്വപ്നയെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസത്തിൽ; ശിവശങ്കറിനെ വിളിപ്പിച്ചു; നിര്‍ണായക വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ പുറത്തേക്ക്; ചോദ്യം ചെയ്യല്‍ തുടരും
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്യുന്നത് രണ്ടാം ദിനവും തുടരുന്നതോടെ മുട്ടിടിച്ച് ഉന്നതര്‍. ഇതിനിടെ മുഖ്യമന്ത്രി യുടെ മുൻ പ്രിൻസിപ്പൽ സെ ക്രട്ടറി എം. ശിവശങ്കറിനെ കൊച്ചി യിലേക്ക് എൻഐ എ വിളിച്ചു വരുത്തി. സ്പ്ന സുരേഷുമായി സര്‍ക്കാരിലും അല്ലാതെയും സംസ്ഥാനത്തെ പല ഉന്നതര്‍ക്കും അടുത്ത ബന്ധമുണ്ടെന്ന തെളിവുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഇതു സംബന്ധിച്ച ഉത്തരങ്ങള്‍ സ്വപ്നയില്‍നിന്ന് തേടിയതായാണ് സൂചന. മന്ത്രിമാരടക്കം സ്വപ്നയുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയാണ് ചേദ്യം ചെയ്യല്‍. കേസ് സംബന്ധിച്ചു നിര്‍ണായക വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ പുറത്തുവരുമെന്നാണ് സൂചന. നാളെയും ചോദ്യം ചെയ്യല്‍ തുടരും. അറസ്റ്റിലായ ശേഷം സ്വപ്നയില്‍നിന്നു കണ്ടെത്തിയ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ് എന്നിവയുടെ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനാഫലങ്ങളുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍. മൊബൈല്‍ ഫോണില്‍നിന്ന് സ്വപ്ന നശിപ്പിച്ചു കളഞ്ഞ ചാറ്റുകള്‍…
Read Moreകോവിഡ് രണ്ടാമതും വന്നേക്കാമെന്ന് കണ്ടെത്തല്‍ ! രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 100 ദിവസത്തിനുള്ളില്‍ രണ്ടാമതും രോഗബാധ; രണ്ടാമത് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ ഇവയൊക്കെ…
കോവിഡ് രണ്ടാമതും വരാമെന്ന് റിപ്പോര്‍ട്ട്. ദില്ലി കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. നോയിഡയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 100 ദിവസത്തെ ഇടവേളയില്‍ രോഗം രണ്ട് തവണ വന്നുവെന്ന് കണ്ടെത്തി. ഇന്ത്യ അടക്കം നാല് രാജ്യങ്ങളില്‍ മാത്രമാണ് രോഗം രണ്ടാമതും കണ്ടെത്തിയത്. അതേസമയം, രാജ്യത്തെ അറുപത് ജില്ലകളില്‍ ആശങ്കാജനകമായ സാഹചര്യമെന്ന് സംസ്ഥാനങ്ങളുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗബാധ സാധ്യത കൂടുതലുള്ളത്. ആയതിനാല്‍ ഇവര്ക്ക്ക്ക് കൂടുതല്‍ കരുതല്‍ വേണമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജിയുടെ പഠനം മുന്നറിയിപ്പ് നല്‍കുന്നത്. ദില്ലി നോയിഡയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെവ്വേറെ ജനിതക ശ്രേണിയില്‍ പെട്ട രോഗാണുവാണ് സ്ഥിരീകരിച്ചത്. ഇന്ത്യയെക്കൂടാതെ ഹോങ് കോങ്, അമേരിക്ക, ബല്‍ജിയം എന്നിടങ്ങളില്‍ രണ്ടാമത് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടെ രണ്ട് മാസത്തെ ഇടവേളയിലാണ് രോഗം വന്നതെങ്കില്‍ ഇന്ത്യയില്‍ അതിന് നൂറ്…
Read Moreകാമുകിയെ നിരന്തരം ശല്യം ചെയ്തതിലുള്ള വൈരാഗ്യം; വ്യാജ ഫേസ്ബുക്ക് പേജിലൂടെ ചാറ്റ് ചെയ്ത് യുവാവിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തി; പ്രണവ് വധത്തിൽ പുറത്ത് വരുന്ന സത്യങ്ങൾ ഞെട്ടിക്കുന്നത്…
വൈപ്പിന്‍: കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച് റോഡില്‍ ചെറായി സ്വദേശിയായ പ്രണവ് (23) കൊലചെയ്യപ്പെട്ട കേസില്‍ ഒളിവിലായിരുന്ന പ്രതികളില്‍ രണ്ടു പേരെക്കൂടി അറസ്റ്റ് ചെയ്തു. കുഴപ്പുള്ളി തുണ്ടിപ്പുറം മുല്ലപ്പറമ്പ് ഷിബുവിന്റെ മകന് ശരത് (19), എടവനക്കാട് ഇല്ലത്തുംപടി പാലക്കല്‍ ഗിരീഷിന്റെ മകന് ജിത്തൂസ് (19) എന്നിവരെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സ്പെഷല്‍ ടീം ഇന്നലെ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ അയ്യമ്പിള്ളി കൈപ്പോന്‍ അംബ്രോസിന്റെ മകന് അമ്പാടി (19) യെ സംഭവം നടന്ന ചൊവ്വാഴ്ചതന്നെ പിടികൂടിയിരുന്നു. ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം മൂന്നായി. ഇനി ഒരു പ്രതിയെക്കൂടി പിടികൂടാനുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് പ്രണവിനെ ബീച്ച് റോഡില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്ത പ്രതികളെ പോലീസ് പള്ളത്താംകുളങ്ങര ബീച്ച് റോഡില്‍ എത്തിച്ച് തെളിവെടുപ്പു…
Read Moreകന്നഡ നടിമാരെ ഉപയോഗിച്ച് നടത്തിയ ഹണിട്രാപ്പില്‍ വീണവരില്‍ പ്രമുഖ ക്രിക്കറ്റ് കളിക്കാരും ! കളിക്കാര്‍ നടിമാര്‍ക്കൊപ്പം വിദേശങ്ങളില്‍ കറങ്ങിയതിന്റെ വിവരങ്ങള്‍ പുറത്ത്; വിവേക് ഒബ്റോയിയുടെ ഭാര്യ സഹോദരന് ആദിത്യ ആല്‍വ ഒളിവില്‍; ലഹരിക്കേസില്‍ വമ്പന്‍ ട്വിസ്റ്റ് …
കന്നട സിനിമയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ് പുതിയ വഴിത്തിരിവില്‍. അന്വേഷണം ക്രിക്കറ്റ് ലോകത്തേക്കും വ്യാപിപ്പിക്കുകയാണ്. സിനിമാ സെറ്റുകളില്‍ ബാഗുകളില്‍ ലഹരിമരുന്നുമായാണ് ചില നടിമാര്‍ എത്തുന്നതെന്ന് സംവിധായകന് ഇന്ദ്രജിത് ലങ്കേഷ് വെളിപ്പെടുത്തിയതിനെത്തുടര്ന്ന നടത്തിയ അന്വേഷണത്തിലാണ് നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി,പ്രൊഡക്ഷന്‍ കമ്പനി ഉടമ വിരേന്‍ ഖന്ന, രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍ തുടങ്ങിയവര്‍ അറസ്റ്റിലായത്. മാസങ്ങള്‍ക്ക് മുമ്പ് കര്‍ണാടക പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് കളിക്കാരെ ഹണിട്രാപ്പില്‍ കുടുക്കി വാതുവയ്പിനു പ്രേരിപ്പിച്ചതായി സൂചനകളുണ്ട്. കന്നഡ നടിമാര്‍ക്കൊപ്പം കളിക്കാര്‍ വിദേശത്ത് സമയം ചെലവഴിച്ചതിന് തെളിവുകളും പുറത്തുവന്നു. സംഭവത്തില്‍ ലഹരി ഇടപാടുകള്‍ സംശയിക്കുകയാണ് കേന്ദ്ര ഏജന്‍സി. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രിക്കറ്റിലേക്കും എത്തുന്നത്. അതിനിടെ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പതിമൂന്ന് ദിവസം പിന്നിടുമ്പോഴും മുഖ്യപ്രതിയും ലഹരി പാര്‍ട്ടിയുടെ ആസൂത്രകനുമായ ആദിത്യ ആല്‍വ എവിടെയാണെന്നു യാതൊരു സൂചനയുമില്ല. ഹെബ്ബാള്‍ തടാകത്തോടു…
Read Moreസ്ഥാപനങ്ങളിലെത്തുന്നവർ പേരും ഫോണ്‍ നമ്പറും എഴുതിവയ്ക്കണമെന്ന നിബന്ധന യുവതികള്‍ക്ക് തലവേദനയാകുന്നു! പെട്ടിക്കടക്കാരന് യുവതിയുടെ ഭര്‍ത്താവിന്റെ വക വിഭവ സമൃദ്ധമായ ‘സല്‍ക്കാരം’
പയ്യന്നൂർ: സ്ഥാപനങ്ങളിലെത്തുന്നവർ പേരും ഫോണ്‍ നമ്പറും എഴുതിവയ്ക്കണമെന്ന നിബന്ധന യുവതികള്‍ക്ക് തലവേദനയാകുന്നു. ഈ നമ്പറുപയോഗിച്ചുള്ള ഫോണ്‍വിളികള്‍ തേടിയെത്തുന്നതാണ് യുവതികള്‍ക്ക് വിനയായി മാറുന്നത്. കോവിഡ് രോഗികള്‍ സ്ഥാപനത്തിലെത്തിയാലുള്ള സമ്പര്‍ക്ക സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കുന്നതിനുള്ള സംവിധാനമാണ് പേര് രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ലക്ഷ്യമാക്കുന്നതെങ്കിലും ചില സ്ഥാപനങ്ങളിലെ യുവാക്കള്‍ ഇതിനെ ദുരുപയോഗം ചെയ്യുന്നതായുള്ള സംഭവങ്ങള്‍ നിരവധിയാണ്. ഇത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസം കണ്ണൂരിലെ ബസ് സ്റ്റാൻഡിനടുത്തുണ്ടായി. ഇവിടുത്തെ പെട്ടിക്കടയില്‍ ചായകുടിക്കാന്‍ കയറിയ യുവതിയോട് പേരും ഫോണ്‍ നമ്പറും എഴുതിവയ്ക്കണമെന്ന് പെട്ടിക്കടക്കാരന് ആവശ്യപ്പെട്ടു. യുവതി എഴുതിക്കഴിഞ്ഞപ്പോള്‍ വിളിച്ചാല്‍ കിട്ടുന്ന നമ്പരല്ലേ എന്ന ചോദ്യം പെട്ടിക്കടക്കാരനില്‍ നിന്നുണ്ടായി. വീട്ടിലെത്തിയ യുവതി ഭര്‍ത്താവിനോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് പിറ്റേന്ന് ഭര്‍ത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം പെട്ടിക്കടയിലെത്തി. യുവതി പേരും ഫോണ്‍ നമ്പരുമെഴുതിക്കഴിഞ്ഞപ്പോള് ഇന്നലെ വിളിക്കാന്‍ പറ്റിയില്ല, ഇന്നു വിളിക്കുമെന്നായി പെട്ടിക്കടക്കാരൻ. പിന്നീട് നടന്നത് വിഭവ സമൃദ്ധമായ “സല്‍ക്കാര’മായിരുന്നു. അവശനായപ്പോഴാണ്…
Read More