കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ദേശീയ അന്വേഷണ ഏജന്‍സി (എൻഐഎ) നടത്തിവരുന്ന ചോദ്യംചെയ്യലിൽ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്നു സൂചന. അറസ്റ്റിലായശേഷം സ്വപ്നയില്‍നിന്നു കണ്ടെത്തിയ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ് എന്നിവയുടെ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനാ ഫലങ്ങളുടെ സാന്നിധ്യത്തിലാണ് ഇത്തവണത്തെ ചോദ്യം ചെയ്യല്‍. ചൊവ്വാഴ്ച തുടങ്ങിയ ചോദ്യം ചെയ്യൽ നാളെയും തുടരും. മൊബൈല്‍ ഫോണില്‍ നിന്നു സ്വപ്ന നശിപ്പിച്ചു കളഞ്ഞ ചാറ്റുകള്‍ എന്‍ഐഎ വീണ്ടെടുത്തിരുന്നു. ഇതില്‍ കൂടുതൽ വിഐപികളെ കുടുക്കാന്‍ പോന്ന തെളിവുകളുണ്ടെന്നാണു സൂചന. സ്വപ്ന ആദ്യം നല്കിയ മൊഴികളില്‍ പലതും കളവാണെന്നും വ്യക്തമായിട്ടുണ്ട്. മന്ത്രി കെ.ടി. ജലീലിനെ എന്‍ഐഎ നേരത്തെ ചോദ്യം ചെയ്തപ്പോൾ നല്കിയ മൊഴികളും സ്വപ്നയുടെ മൊഴികളും തമ്മില്‍ വൈരുധ്യമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. യുഎഇ കോണ്‍സുലേറ്റില്‍നിന്നു മതഗ്രന്ഥം കൈപ്പറ്റിയതിലും കോണ്‍സല്‍ സെക്രട്ടറി എന്ന നിലയില്‍ സ്വപ്നയും ജലീലുമായുളള പരിചയത്തെക്കുറിച്ചും വിവരങ്ങൾ…
Read MoreCategory: Top News
മോദിയുടെ വിദേശയാത്ര! രാജ്യങ്ങൾ 58 ; ചെലവ് 517 കോടി; 2018 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് 2000 കോടി രൂപയിലേറെ ചെലവായെന്ന്…
സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2015നു ശേഷം 58 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും അതിനായി 517 കോടി രൂപ ചെലവായിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ. രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ നവംബറിലാണ് നരേന്ദ്ര മോദി അവസാനമായി വിദേശയാത്ര നടത്തിയത്. ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിലേക്കായിരുന്നു ആ യാത്ര. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ അഞ്ച് തവണ സന്ദർശിച്ചു. സിംഗപ്പൂർ, ജർമനി, ഫ്രാൻസ്, ശ്രീലങ്ക, യുഎഇ എന്നിവിടങ്ങളിൽ പലതവണ സന്ദർശനം നടത്തി. ജൂണ്‍ 2014നു ശേഷം നടത്തിയ വിദേശയാത്രകൾക്ക് 2000 കോടി രൂപയിലേറെ ചെലവായെന്നായിരുന്നു 2018 ഡിസംബറിൽ കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്. ചാർട്ടേർഡ് വിമാനങ്ങൾ, എയർക്രാഫ്റ്റ് മെയിന്റനൻസ്, ഹോട്ട്ലൈൻ എന്നിവയെല്ലാം ഉൾപ്പെടുത്തിയായിരുന്നു അന്നത്തെ വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് കണക്ക് വെളിപ്പെടുത്തിയിരുന്നത്.
Read Moreബോളിവുഡിൽ ലഹരി പുകയുന്നു! ദീപിക പദുക്കോൺ ഉൾപ്പെടെ മുൻനിര നടിമാർക്ക് സമൻസ്; അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഹാജരാകണമെന്ന് അറിയിപ്പ്
മുംബൈ: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ബോളിവുഡിലെ മുൻ നിരതാരങ്ങൾക്ക് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) നോട്ടീസ്. നടിമാരായ ദീപിക പദുക്കോൺ, സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ്, ശ്രദ്ധ കപൂർ എന്നിവർക്കാണ് എൻസിബി നോട്ടീസ് അയച്ചിരിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്. ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തിയുടെ ടാലന്റ് മാനേജരായ ജയ സാഹയില്‍ നിന്നാണ് ദീപകയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എൻസിബിക്ക് ലഭിച്ചത്. അന്വേഷണ സംഘം ജയ സാഹയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ഈ ഫോണിൽനിന്ന് ദീപിക ലഹരിമരുന്ന് ആവശ്യപ്പെട്ടതായ ചില സൂചനകൾ ലഭിച്ചു. തന്റെ ടാലന്റ് മാനേജരായിരുന്ന കരീഷ്മ പ്രകാശിനോട് ദീപിക ലഹരിമരുന്ന് ആവശ്യപ്പെടുന്നതായി സൂചനയുള്ള ചാറ്റുകളാണ് ജയ സാഹയുടെ ഫോണിൽനിന്ന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ദീപികയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. കരിഷ്മ പ്രകാശിനെ…
Read Moreസുശാന്തിന് കഞ്ചാവ് നിറച്ച സിഗരറ്റ് വലിക്കുന്ന ശീലമുണ്ടായിരുന്നു ! കേദാര്‍നാഥ് സിനിമയുടെ സെറ്റില്‍ വെച്ചാണ് ഈ ശീലം തുടങ്ങിയത്; പുതിയ വെളിപ്പെടുത്തലുമായി റിയ ചക്രബോര്‍ത്തി…
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ലഹരിമരുന്ന് കേസില്‍ കാമുകി റിയ ചക്രവര്‍ത്തിയെ അറസ്റ്റു ചെയ്തിരുന്നു. റിയ രണ്ടാഴ്ചയായി ജാമ്യം കിട്ടാതെ ജയിലിലാണ്. നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ തന്നെ അനാവശ്യമായി വേട്ടയാടുകയാണെന്നും തനിക്കെതിരേ ഏജന്‍സികള്‍ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും റിയ ജാമ്യാപേക്ഷിയില്‍ പറയുന്നു. റിയയുടെയും. സഹോദരന് ഷോവിക്കിന്റെയും ജാമ്യാപേക്ഷകളില്‍ ബോംബെ ഹൈക്കോടതി നാളെ വാദം കേള്‍ക്കും. മുംബൈയിലെ കനത്ത മഴ കാരണമാണ് നാളത്തേക്ക് മാറ്റിയത്. സെപ്റ്റംബര്‍ 9 നാണ് റിയയെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്യുന്നത്. ഡ്രഗ് സിന്‍ഡിക്കേറ്റിലെ ഒരു സജീവാംഗം എന്നാണ് എന്‍സിബി റിയയെ വിശേഷിപ്പിച്ചത്. ഒക്ടോബര്‍ ആറു വരെ റിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയിരുന്നു. സുശാന്ത് സിങ് രാജ്പുത് മാത്രമായിരുന്നു ലഹരി ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമാണെന്ന് റിയയുടെ ജാമ്യാപേക്ഷയില്‍ പറയുന്നു. തന്റെ ജീവനക്കാരോട് ലഹരിമരുന്ന് വാങ്ങാന്‍…
Read Moreകണ്ണില്‍ മുളകു തേച്ചത് കാഴ്ചയെ ബാധിച്ചു ! ദുബായിലേക്ക് പോയത് രജിത് ആര്‍മിയുടെ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് ; രജിത് കുമാറിനെതിരേ നിയമനടപടിയ്ക്കൊരുങ്ങി നടി രേഷ്മ രാജന്
റിയാലിറ്റി ഷോ ബിഗ്ബോസിലെ മത്സരാര്‍ഥിയായിരുന്ന രജിത് കുമാര്‍ ബിഗ്ബോസ് ഹൗസില്‍ വച്ച് മറ്റൊരു മത്സരാര്‍ഥിയായ രേഷ്മ രാജന്റെ കണ്ണില്‍ മുളകു തേച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെ രജിത് കുമാറിനെ പരിപാടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ രജിത്തിന്റെ പുറത്താകലോടെ രജിത് ആര്‍മി എന്നറിയപ്പെടുന്ന രജിത് ഫാന്‍സ് രേഷ്മയ്ക്കെതിരേ സൈബര്‍ ആക്രമണം അഴിച്ചു വിട്ടു. തൊട്ടടുത്ത ആഴ്ച തന്നെ രേഷ്മയും പരിപാടിയില്‍ നിന്ന് പുറത്തായി. എന്നാല്‍ രജിത് ഫാന്‍സിന്റെ സൈബര്‍ ആക്രണണം തുടര്‍ന്നു. ബിഗ് ബോസ് ഷോയ്ക്കിടെയും അതിന് ശേഷവും രജിത്കുമാര്‍ തനിക്ക് നേരെ നടത്തിയ, നടത്തിവരുന്ന ശാരീരിക, മാനസിക പീഡനങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടിക്കൊരുങ്ങുകയാണ് രേഷ്മ ഇപ്പോള്‍. ഷോയിലൂടെ പേരെടുത്ത് കരിയര്‍ ബില്‍ഡ് ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അതിനാണ് ബിഗ്ബോസിലെത്തിയതെന്നും രേഷ്മ പറയുന്നു. എന്നാല്‍ ലഭിച്ചതാകട്ടെ ‘രജിത്തിനെ പുറത്താക്കിയവള്‍, കണ്ണില്‍ മുളക് തേച്ചവള്‍, പോക്ക് കേസ്’…
Read Moreശോഭ എവിടെ? സ്വർണ്ണക്കടത്തിൽ സമരം കത്തിപ്പടരുമ്പോൾ ശോഭയെ കാണാനില്ല; സമര മുഖങ്ങിലെ തീപ്പൊരിയുടെ അസാനിധ്യം ചർച്ചയാകുമ്പോൾ, ശോഭ സുരേന്ദ്രൻ ചില നിർണായക ഒരുക്കത്തിലെന്ന് …
കോഴിക്കോട് : ബിജെപിയുടെ സമരമുഖങ്ങളിലെ തീപ്പൊരിയായിരുന്ന ശോഭ സുരേന്ദ്രന്റെ അസാന്നിധ്യം ചർച്ചയാകുന്നതിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനു നീരസം. സര്‍ക്കാരിനെതിരേ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകുമ്പോഴുണ്ടായ വിവാദം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെയും അനുകൂലികളെയും അലോസരപ്പെടുത്തുകയാണ്. അതേസമയം, സംസ്ഥാന സമിതി പുനഃസംഘടനയ്ക്കു ശേഷം പൊതുരംഗത്തുനിന്നു വിട്ടു നില്‍ക്കുകയായിരുന്ന ശോഭാസുരേന്ദ്രനെ കേന്ദ്രവനിതാ കമ്മീഷനിലേക്കു പരിഗണിക്കുന്നതായാണ് സൂചന. എതിർപ്പില്ലശോഭയ്ക്ക് ഏത് സ്ഥാനം നല്‍കുന്നതിനും എതിര്‍പ്പില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. ചെയര്‍പഴ്സണ്‍ സ്ഥാനമാണ് ശോഭാ സുരേന്ദ്രനായി കേന്ദ്രനേതൃത്വം നീക്കിവച്ചതെന്നാണറിവ്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടു സംസ്ഥാനത്തിനകത്ത് ബിജെപി പ്രതിഷേധം കടുപ്പിച്ചിട്ടും ശോഭാസുരേന്ദ്രന് സമരമുഖത്തുണ്ടായിരുന്നില്ല. മഹിളാ മോര്ച്ചയുള്പ്പെടെ ബിജെപിയിലെയും പോഷക സംഘടനകളിലേയും വനിതകള്‍ സമരാവേശവുമായി എത്തിയെങ്കിലും ഒരിടത്തുപോലും ശോഭാ സുരേന്ദ്രന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. ഇത് സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായി മാറിയിരുന്നു. അതിനിടെയാണ്…
Read Moreസോഷ്യല്‍ മീഡിയയില്‍ അശ്ലീലം തിരയുന്നവര്‍ സൂക്ഷിക്കുക…പണി കിട്ടും ! വാട്സ് ആപ്പും ടെലിഗ്രാമുമുള്പ്പെടെയുള്ള നൂറുകണക്കിന് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍; ഓപ്പറേഷന് പി ഹണ്ടിന്റെ അടുത്തഘട്ടം തുടങ്ങി…
സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീലം പരതുന്നവര്‍ക്ക് പണികിട്ടും. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയുകളും വ്യാപകമായി പ്രചരിക്കുന്നതിനെതിരേയുള്ള നടപടിയുടെ ഭാഗമായാണു പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. സൈബര്‍ ഡോം നടത്തുന്ന ഓപ്പറേഷന് പി ഹണ്ടിന്റെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ മാത്രമായി ഇരുനൂറോളം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളാണു നിരീക്ഷണത്തിലുള്ളത്. വാട്സ്ആപ്പ് – ടെലഗ്രാം ഗ്രൂപ്പുകളെയാണ് ഇന്റര്‍പോളിന്റെ നിര്‍ദേശാനുസരണം സൈബര്‍ സെല്‍ നിരന്തരം നിരീക്ഷിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലായി സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ കോട്ടയത്തു നിന്നും പതിനഞ്ചു പേരെ അറസ്റ്റു ചെയ്യുകയും, കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ പരിശോധനയുടെ രണ്ടാം ഘട്ടം സംസ്ഥാന തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്റര്‍പോള്‍ നല്കിയ 200 ഗ്രൂപ്പുകളുടെ പട്ടിക സൈബര്‍ ഡോം നിരീക്ഷിക്കുന്നത്.കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ ക്രിമിനല്‍ക്കുറ്റമാണ്. ഇതിനൊപ്പം തന്നെ പ്രാധാന്യത്തോടെയാണ് കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതും കണക്കാക്കുന്നത്.…
Read Moreആ രേഖകൾ പ്രമുഖർക്കുള്ള കുരുക്കോ? വീണ്ടെടുത്ത ചാറ്റുകളുമായി വീണ്ടും സ്വപ്നയ്ക്കു മുന്നിൽ എൻഐഎ; ചോദ്യം ചെയ്യല്‍ അതിനിര്‍ണായകമാകും
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ ലഭിച്ച എന്‍ഐഎ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി സ്വപ്നയെ കസ്റ്റഡിയില്‍ വിട്ടത്. അതുകൊണ്ടുതന്നെ ഈ ചോദ്യം ചെയ്യല്‍ അതിനിര്‍ണായകമാകും. കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും കംപ്യൂട്ടറുകള്‍, മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവുകള്‍ എന്നിവയില്‍ നിന്നും നശിപ്പിച്ച വിവരങ്ങള്‍ എന്‍ഐഎ വീണ്ടെടുത്തിരുന്നു. ഇതിൽ പ്രധാനമായത് വാട്സ് ആപ്പ് ചാറ്റുകളാണ്. ഇതില്‍നിന്നും നിര്‍ണായക സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. പ്രമുഖര്‍ കുടുങ്ങുന്ന തരത്തിലുള്ള തെളിവുകള്‍ എന്‍ഐഎ വീണ്ടെടുത്ത ഡാറ്റകളിലുണ്ടെന്നാണ് സൂചന. 2000 ജിബി ഡാറ്റയാണ് എന്‍ഐഎ പ്രതികളില്‍നിന്നും പിടിച്ചെടുത്ത ആറ് മൊബൈല്‍ ഫോണുകള്‍, രണ്ട് ലാപ്ടോപ്പുകള് എന്നിവയില്‍നിന്നും സി -ഡാകില്‍ നടന്ന വിശദമായ പ്രാഥമിക പരിശോധനയില്‍ വീണ്ടെടുത്തത്. വാട്സാപ്പ് ചാറ്റ്, ഫേസ്ബുക്, ഇ-മെയില്‍ എന്നിവയിലേതടക്കം മുഴുവന്‍ രേഖകളും ഇക്കഴിഞ്ഞ ഒമ്പതിന്…
Read Moreപണത്തിന്റെ വല്ലാത്ത ലഹരിയിൽ പവൻ ഹാൻസ്..! കേരള പോലീസ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത വകയിൽ സർക്കാരിന് കോടികളുടെ നഷ്ടം
തിരുവനന്തപുരം: കേരള പോലീസ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത വകയിൽ സർക്കാരിന് കോടികളുടെ നഷ്ടം. കഴിഞ്ഞ ആറ് മാസത്തിനിടെ അഞ്ച് പ്രാവശ്യം മാത്രം പറന്ന ഹെലികോപ്റ്ററിന് വേണ്ടി സർക്കാർ വാടക നൽകേണ്ടി വരുന്നത് 10 കോടിയിൽ അധികം രൂപ. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചിട്ടും ഹെലിക്കോപ്റ്റർ വാടകയുടെ വിവരങ്ങൾ പൊലീസ് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ അനുമതി നൽകി ധനകാര്യ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം പതിനെട്ട് ശതമാനം ജിഎസ്ടി കൂടി ഉൾപ്പെടുത്തി 1,70,63,000 രൂപ ആയിരുന്നു അനുവദിച്ച തുക. ഒരു മാസം 20 മണിക്കൂർ പറക്കാനാണ് ഈ തുക. പറന്നാലും പറന്നില്ലെങ്കിലും ഈ തുക ഡൽഹി ആസ്ഥാനമായ പവൻ ഹാൻസ് എന്ന കന്പനിക്ക് നൽകണം. ആദ്യ ഗഡു നൽകിയതിനെ തുടർന്നാണ് മാർച്ച് മാസത്തിൽ ഹെലികോപ്റ്റർ എത്തിയത്. തുടർന്ന് ഈ സാന്പത്തിക…
Read Moreനിങ്ങളാണോ ആതിര…ഫോട്ടോയില്‍ കാണുന്ന പോലെയൊന്നും അല്ലല്ലോ ! പോലീസിനെതിരേ ഗായിക മനുഷ്യാവകാശ കമ്മീഷനിലേക്ക്…
കോഴിക്കോട്: പോലീസുകാരന് ഫഌറ്റ് എടുത്ത് നല്‍കിയതിന്റെ പേരില്‍ അന്വേഷണത്തിനെത്തിയ സ്പെഷല്‍ ബ്രാഞ്ച് അസി.കമ്മീഷണര്‍ അപമാനിച്ചെന്ന പരാതിയുമായി ഗായിക മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നു. നടക്കാവ് സ്കൂളിലെ കൗണ്‍സിലറും ഗായികയുമായ ആതിരയാണ് അസി. കമ്മീഷണറുടേയും ആഭ്യന്തരവകുപ്പിന്റെയും നടപടിക്കെതിരേ നീതി തേടി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നത്. ഫഌറ്റ് എടുത്തു നല്‍കിയതിന്റെ പേരില്‍ സിവില്‍ പോലീസ് ഓഫീസറെ സസ്പഷന്റ് ചെയ്തുകൊണ്ടുള്ള ആഭ്യന്തരവകുപ്പിന്റെ ഉത്തരവില്‍ വരെ ‘സദാചാര’ വാക്കുകള്‍ എഴുതി ചേര്‍ത്ത സംഭവം പോലീസിനുള്ളിലും സമൂഹത്തിലും ഏറെ ചര്‍ച്ചയായി മാറിയിരുന്നു. സ്ത്രീ സുരക്ഷയ്ക്ക് പ്രധാന്യം നല്കുന്ന സര്‍ക്കാരിനെ വരെ പ്രതികൂട്ടിലാക്കുന്നതാണ് ഈ നടപടിയെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. യുവതിയെ അപമാനിക്കും വിധത്തില്‍ ഗുരുതരമായ കൃത്യനിര്‍വഹണം നടത്തിയെന്ന പരാതി ഉയര്‍ന്നിട്ടും മേലധികാരികള്‍ അസി.കമ്മീഷണര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ആതിര മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നത്. നിലവില്‍ ഉത്തരമേഖലാ ഐജിക്കു പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, പരാതിയില്‍ അന്വേഷണം…
Read More