‘ചേ​ച്ചി എ​ന്ത് കാ​ണി​ച്ചാ​ലും അ​യാ​ൾ പ​ണി ത​രും, സൂ​ക്ഷി​ച്ചാ​ൽ ദുഃ​ഖി​ക്ക​ണ്ട, പ​റ​ഞ്ഞി​ല്ലെ​ന്ന് വേ​ണ്ട’: മോ​ഡ​ലിം​ഗി​ന്‍റെ മ​റ​വി​ല്‍ സെ​ക്‌​സ് റാ​ക്ക​റ്റ്; പ​രാ​തി​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന പ്ര​തി​യു​ടെ ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്ത്

കൊ​ച്ചി: ഫാ​ഷ​ന്‍ വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​നെ​ന്ന വ്യാ​ജേ​ന ദു​ബാ​യി​ല്‍ എ​ത്തി​ച്ച് ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​രാ​ക്കി​യ കേ​സി​ല്‍ മു​ഖ്യ​പ്ര​തി ആ​ലു​വ തൈ​നോ​ത്തി​ല്‍ ക​ട​വി​ല്‍ റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന ഗു​രു​വാ​യൂ​ര്‍ തൈ​ക്കാ​ട് സ്വ​ദേ​ശി സി​ന്ധു എ​ന്ന സ്‌​റ്റോ​യി​സി ടി. ​മു​ട്ട​ത്തി​നെ (56) ഇ​ന്ന് കൊ​ച്ചി​യി​ല്‍ എ​ത്തി​ക്കും. മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ചാ​ണ് ഇ​വ​രെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​തി​നി​ടെ പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​ള്ള മ​റ്റൊ​രു പ്ര​തി​യു​ടെ ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നു. ത​നി​ക്കെ​തി​രെ മൊ​ഴി ന​ല്‍​കി​യാ​ല്‍ ത​ന്‍റെ ആ​ണ്‍ സു​ഹൃ​ത്തി​നെ​ക്കൊ​ണ്ടു അ​തി​നു​ള്ള പ്ര​തി​ക​രം ചെ​യ്യി​ക്കും എ​ന്ന നി​ല​യി​ലു​ള്ള ഭീ​ഷ​ണി സ​ന്ദേ​ശ​മാ​ണ് ര​ണ്ടാം​പ്ര​തി​യും മോ​ഡ​ലു​മാ​യ തി​രു​വ​ന​ന്ത​പു​രം കു​ന്ന​ത്തു​ക​ല്‍ മ​ണ്ണം​കോ​ട് പോ​ങ്ങ​വി​ള ജെ.​സി വീ​ട്ടി​ല്‍ അ​ലീ​ന എ​ബ്ര​ഹാ​മി​ന്‍റെ (23) പേ​രി​ല്‍ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. അ​ലീ​ന​യു​ടെ ആ​ണ്‍​സു​ഹൃ​ത്ത് കൊ​ച്ചി​യി​ലെ പേ​ര്‌​കേ​ട്ട ഗു​ണ്ട​യാ​ണെ​ന്നും പ​റ​ഞ്ഞു​വ​യ്ക്കു​ന്നു​ണ്ട്. മ​ല​പ്പു​റം പൊ​ന്നാ​നി ബീ​യം​പു​ക്ക​യി​ല്‍ വീ​ട്ടി​ല്‍ മ​ഞ്ജി​മ​യാ​ണ് (25) കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മ​റ്റൊ​രു പ്ര​തി.

മോ​ഡ​ലിം​ഗ് മോ​ഹി​ച്ചു​വ​രു​ന്ന യു​വ​തി ഉ​ള്‍​പ്പ​ടെ എ​ട്ടോ​ളം മ​ല​യാ​ളി യു​വ​തി​ക​ളെ ഇ​വ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ര്‍​ക്കാ​യി കാ​ഴ്ച​വ​ച്ച​താ​യാ​ണ് പ​രാ​തി. ഇ​തി​ലൂ​ടെ ല​ക്ഷ​ങ്ങ​ളാ​ണ് സം​ഘം സ​മ്പാ​ദി​ച്ച​ത്. ദു​ബാ​യി​യി​ലെ അ​ല്‍ റ​ഫ​യി​ല്‍ മ​ല​യാ​ളി​ക​ളു​ള്‍​പ്പെ​ടെ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന റ​സി​ഡ​ന്‍​ഷ്യ​ല്‍ മേ​ഖ​ല​യാ​യ റോ​ള സ്ട്രീ​റ്റി​ലെ ഫ്‌​ളാ​റ്റി​ലെ​ത്തി​ച്ചാ​ണ് യു​വ​തി​ക​ളെ പ​ല​ര്‍​ക്കാ​യി കാ​ഴ്ച​വ​ച്ചി​രു​ന്ന​ത്. മ​യ​ക്കു​മ​രു​ന്ന് ക​ല​ര്‍​ത്തി ന​ല്‍​കി ബോ​ധ​ര​ഹി​ത​രാ​ക്കി​യ ശേ​ഷ​മാ​ണി​ത്. വി​സ​മ്മ​തി​ച്ച​വ​രെ നി​ര്‍​ബ​ന്ധ​പൂ​ര്‍​വം കു​ടി​പ്പി​ച്ചു. ചി​ല​രു​ടെ പാ​സ്‌​പോ​ര്‍​ട്ടും ഫോ​ണും വാ​ങ്ങി​വ​ച്ചു.

പീ​ഡ​ന ൃശ്യം ​പ​ക​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി തു​ട​ര്‍​ച്ച​യാ​യി പീ​ഡി​പ്പി​ക്കും. എ​തി​ര്‍​ക്കു​ന്ന​വ​രെ ഉ​പ​ദ്ര​വി​ക്കും. ലൈം​ഗി​ക​ദൃ​ശ്യ​ങ്ങ​ള്‍ വീ​ട്ടു​കാ​ര്‍​ക്ക് അ​യ​ച്ചു​കൊ​ടു​ക്കും. ഇ​വ​രി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട ഫോ​ര്‍​ട്ടു​കൊ​ച്ചി സ്വ​ദേ​ശി​നി​യാ​യ മോ​ഡ​ല്‍ മ​ര​ട് പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യാ​ണ് പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത്. ബ്യൂ​ട്ടി​ഷ്യ​നാ​യ യു​വ​തി​യു​ള്‍​പ്പെ​ടെ ര​ണ്ടു​പേ​ര്‍ കൂ​ടി പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

ദു​ബാ​യി​യി​ല്‍ ന​ട​ക്കു​ന്ന ഫാ​ഷ​ന്‍ വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ “അ​ടി​പൊ​ളി’ മോ​ഡ​ലു​ക​ളെ വേ​ണ​മെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ വീ​ഡി​യോ ഇ​ട്ട​ത് ക​ണ്ട് ഒ​ട്ടേ​റെ യു​വ​തി​ക​ളാ​ണ് ഇ​വ​രെ സ​മീ​പി​ച്ച​ത്. സി​ന്ധു​വി​ന്‍റെ ദു​ബാ​യി​യി​ലു​ള്ള മ​ക​നും മ​ക​ളും ന​ട​ത്തു​ന്ന ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് യു​വ​തി​ക​ളെ ക്ഷ​ണി​ച്ച​ത്. താ​ല്‍​പ്പ​ര്യ​പ്പെ​ടു​ന്ന മോ​ഡ​ലു​ക​ള്‍​ക്ക് വി​സി​റ്റിം​ഗ് വീ​സ ത​ര​പ്പെ​ടു​ത്തു​ന്ന​ത് സി​ന്ധു​വാ​ണ്. വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ദു​ബാ​യി​യി​ല്‍ ന​ട​ക്കു​ന്ന ഫാ​ഷ​ന്‍ ഷോ​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം കി​ട്ടു​മെ​ന്നും വാ​ഗ്ദാ​നം ന​ല്‍​കി​യി​രു​ന്നു. അ​ങ്ങ​നെ പ്ര​ലോ​ഭി​ച്ചാ​ണ് യു​വ​തി​ക​ളെ കെ​ണി​യി​ല്‍​പ്പെ​ടു​ത്തി​യ​ത്.

പ്ര​തി​ക​ള്‍​ക്കെ​തി​രേ വ​ഞ്ച​ന, അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു​വ​യ്ക്ക​ല്‍, പ​രി​ക്കേ​ല്‍​പ്പി​ക്ക​ല്‍, മ​നു​ഷ്യ​ക്ക​ട​ത്ത് ഉ​ള്‍​പ്പെ​ടെ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. കൂ​ടു​ത​ല്‍​പേ​ര്‍ ഇ​ര​ക​ളാ​യോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്.​സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Related posts

Leave a Comment