തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഓഹരി കൈമാറ്റം സംബന്ധിച്ച് വി.ഡി.സതീശന് മുന്‍കൂര്‍ അറിവ് ഉണ്ടായിരുന്നുവെന്നും ഗോവിന്ദൻ ആരോപിച്ചു. മുഖ്യമന്ത്രി കള്ളക്കള്ളി തുടരുകയാണ്. സതീശന് എല്ലാം മുന്‍കൂട്ടി അറിയാമായിരുന്നു. മംഗലാപുരം യാത്രയുടെ ലക്ഷ്യം ഇതായിരുന്നു. സര്‍ക്കാര്‍ അറിയാതെയാണെങ്കില്‍ എന്ത് നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. അദാനി ഡീലും മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്രയുമായും ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്നും എം.വി. ഗോവിന്ദന് ആവശ്യപ്പെട്ടു. വിഴിഞ്ഞം വിദേശ നിക്ഷേപത്തെ കുറിച്ചുള്ള ദേശാഭിമാനിയിലെ വാര്‍ത്ത തള്ളിയ ഗോവിന്ദന്, ദേശാഭിമാനിയില്‍ അല്ല ആദ്യം വാര്‍ത്ത വന്നതെന്നും കൂട്ടിച്ചേര്‍ത്തു.
Read MoreCategory: Top News
എരിവിലും വിലയിലും ഈ ഇത്തിരിക്കുഞ്ഞൻ മുൻപിൽതന്നെ; 500 കടന്ന് കാന്താരിവില കുതിക്കുന്നു; കപ്പയ്ക്കൊപ്പമുള്ള കാന്താരിച്ചമ്മന്തിക്കുള്ളത് വിഐപി പരിഗണന
കോട്ടയം: വിപണിയില്‍ കാന്താരിയുടെ വില കിലോഗ്രാമിന് 500 രൂപയ്ക്ക് മുകളിലെത്തി. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 200-300 രൂപയ്ക്കിടയിലായിരുന്നു വില. ഒരുകാലത്ത് വീട്ടുവളപ്പിലെ ചെടിയായിരുന്ന കാന്താരി ഇന്നു ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ മെനുവിലും സ്ഥാനംപിടിച്ചിരിക്കുകയാണ്. കപ്പയ്ക്കൊപ്പമുള്ള കാന്താരിച്ചമ്മന്തി ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ജനപ്രീതി നേടിയതും ആവശ്യകത ഏറെയുള്ളതുമാണ്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കാന്താരി സഹായിക്കുമെന്ന വിശ്വാസമാണ് ആവശ്യക്കാര്‍ വര്‍ധിക്കുന്നതിന് പ്രധാനകാരണമെന്ന് പറയപ്പെടുന്നു. ശാസ്ത്രീയ തെളിവുകളില്ലെങ്കിലും ഈ വിശ്വാസം കാന്താരിയെ വിപണിയിലെ കുഞ്ഞന്‍ സെലിബ്രിറ്റിയാക്കി മാറ്റി. നാളുകളായി കാന്താരി വില റിക്കാര്‍ഡ് ഉയരത്തില്‍ തുടര്‍ന്നിട്ടും കേരളത്തില്‍ കാന്താരിക്കൃഷി ചെയ്യുന്നവര്‍ കുറവാണ്. ഇഞ്ചി ഉള്‍പ്പെടെയുള്ള കൃഷികള്‍ക്കിടയിലെ ഇടവിളയായാണ് പലരും കാന്താരി വളര്‍ത്തുന്നത്. വിലയിലെ ചാഞ്ചാട്ടവും ഗുണമേന്മയുള്ള തൈകളുടെ ലഭ്യതക്കുറവും കര്‍ഷകരെ വലിയ തോതില്‍ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നില്ല. കേരളത്തിന് പുറമെ മേഘാലയയിലും തമിഴ്നാട്ടിലും കാന്താരിക്കൃഷി ചെയ്യുന്നുണ്ട്. വെള്ള, പച്ച, നീല, വയലറ്റ് നിറങ്ങളിലുള്ള കാന്താരികളില്‍ പച്ചക്കാന്താരിക്കാണ്…
Read Moreകള്ളാടിയിൽ ചതിച്ചത് കനത്ത മഴ; നിർമാണം കര്‍ശനമായ സുരക്ഷാ-നിയമ മാനദണ്ഡങ്ങള്‍ പാലിച്ച്; ഞങ്ങളുടെ ഭാഗത്ത് എല്ലാം കൃത്യമെന്ന് കരാർ കമ്പിനി
കോഴിക്കോട്: മേപ്പാടി – കള്ളാടി – ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മാണ സ്ഥലത്തുണ്ടായ ദുരന്തത്തിനുകാരണം വയനാട്ടിലെ കനത്ത മഴയാണെന്ന് തുരങ്കപാത പദ്ധതിയുടെ നിര്‍മാണച്ചുമതലയുള്ള ദിലീപ് ബില്‍ഡ്കോണ്‍ ലിമിറ്റഡ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനും നല്കിയ ഔദ്യോഗിക വിശദീകരണത്തിലാണു കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം അപകടത്തിനു മുന്നോടിയായുള്ള 24 മണിക്കൂറിനുള്ളില്‍ വയനാട്ടില്‍ ഏകദേശം 265 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഭൂമിശാസ്ത്രപരമായി വയനാട് ഉള്‍പ്പെടെയുള്ള കേരളത്തിലെ മലയോര മേഖലകള്‍ കാലവര്‍ഷക്കെടുതികള്‍ക്കും ഉരുള്‍പൊട്ടലുകള്‍ക്കും ഏറെ സാധ്യതയുള്ള പ്രദേശങ്ങളാണെന്നും കമ്പനി ചൂണ്ടിക്കാട്ടി. എല്ലാവിധ എന്‍ജിനിയറിംഗ്, സുരക്ഷാ, പരിസ്ഥിതി അനുമതികളും മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതിലോല പ്രദേശമായതിനാല്‍ സുപ്രീംകോടതി നിയോഗിച്ച സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി ഉള്‍പ്പെടെയുള്ള…
Read Moreസ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് 58കാരനായ ഭർതൃപിതാവ്; നിർബന്ധിച്ച് മദ്യംകുടിപ്പിക്കും, മുറിയിൽ പൂട്ടിയിടും
ലഖ്നൗ: മരുമകളെ ക്രൂര പീഡനത്തിനിരയാക്കിയ ഭർതൃ പിതാവ് പിടിയിൽ. മുകേഷ് കുമാർ തിവാരി(58)യാണ് പിടിയിലായത്. മാസങ്ങളോളം പോലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്ന ഇയാളുടെ രഹസ്യതാവളത്തെക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് അറസ്റ്റ്. 2023 നവംബറിലാണ് മുകേഷ് കുമാർ തിവാരിയുടെ മകന്റെ വിവാഹം നടക്കുന്നത്. അക്കാലം മുതൽ സ്ത്രീധനത്തിന്റെ പേരിലും യുവതി മാനസിക, ശാരീരിക പീഡനത്തിനിരയായിരുന്നു. നിബന്ധിച്ച് മദ്യം കുടിപ്പിക്കുന്നതടക്കമുള്ള പീഡനവും യുവതി നേരിടേണ്ടി വന്നിരുന്നു. 2024 ഏപ്രിൽ 20നാണ് യുവതിയെ ഭർതൃ പിതാവ് പീഡിപ്പിക്കുന്നത്. മൂന്ന് ദിവസം മുറിയിൽ അടച്ചിട്ടായിരുന്നു പീഡനം. ഇതിനിടയിലാണ് യുവതി പോലീസിനെ രഹസ്യമായി ബന്ധപ്പെട്ടത്. റെയിൽവേ സീനിയർ എൻജിനീയറായ പ്രതിയെ ആലംബാഗിലെ റെയിൽവേ കാര്യേജ് റിപ്പയർ വർക്ക്ഷോപ്പിന് സമീപത്തുനിന്നാണ് പിടികൂടിയത്. സ്ത്രീധന പീഡനം, മർദനം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഭർത്താവും സുഹൃത്തുക്കളും ഭർതൃസഹോദരിമാരും വീട്ടിൽ നിരന്തരം മദ്യപാർട്ടികൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഇതേക്കുറിച്ച് ഭർതൃപിതാവിനോട്…
Read Moreഅമ്മയെ കൊന്നാൽ ആശ്രിത നിയമനവും സ്വത്തും കിട്ടും; ബന്ധുക്കൾക്ക് ക്വട്ടേഷൻ നൽകിയത് 7 ലക്ഷം രൂപയ്ക്ക്; മകളുടെ ക്രൂരത പുറത്ത് കൊണ്ടുവന്നത് അമ്മാവൻ
ജയ്പുർ: സർക്കാർ സർവീസിലിരിക്കെ അച്ഛൻ മരിച്ചതിനെത്തുടർന്ന് ആശ്രിത നിയമനം ലഭിച്ചത് അമ്മയ്ക്ക്. സർക്കാർ ജോലി സ്വന്തമാക്കാൻ ബന്ധുക്കളെ കൂട്ടുപിടിച്ച് അമ്മയെ കൊലപ്പെടുത്തി യുവതി. സംഭവത്തിൽ നീരജ് ശർമ്മയുടെ മകൾ ആയുഷിയും (23) ബന്ധുക്കളായ ആറ് പേരും പിടിയിലായി. എന്നാൽ അമ്മാവന്റെ പരാതിയിൽ യുവതിയുടെ സർക്കാർ ജോലിയെന്ന സ്വപ്നം തകർന്നു. രാജസ്ഥാനിലെ ജയ്പൂരിലാണ് ആശ്രിത നിയമനം നേടാൻ മകൾ അമ്മയെ കൊലപ്പെടുത്തിയത്. പ്രതാപ് നഗറിലെ രവീന്ദ്ര നഗർ സ്വദേശിയായ 45 വയസ് പ്രായമുള്ള നീരജ് ശർമ്മയെയാണ് ജൂലൈ മൂന്നിന് കൊലപ്പെടുത്തിയത്. അമിത വേഗത്തിലെത്തിയ സ്കോർപിയോ കാർ 45കാരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എന്നാൽ നീരജ് ശർമ്മയുടെ മരണത്തിൽ സഹോദരനായ രാകേഷിന് തോന്നിയ സംശയമാണ് വളരെ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം പൊളിച്ചത്. ജയ്പൂരിലെ കോടതിയിലെ എൽഡി ക്ലാർക്കായിരുന്നു നീരജ് ശർമ്മ. ഈ ജോലി ഇവർക്ക് ഭർത്താവ് വിജയ് കുമാർ ശർമ്മയുടെ…
Read Moreവലിയ ശബ്ധത്തോടെ പാഞ്ഞടുക്കുന്ന ചെളിയും വെള്ളവും, അലറിവിളിച്ച് ജീവനും കൊണ്ടോടി; മണ്ണിൽ കുടുങ്ങിയ ഭാര്യ വലിച്ചെടുക്കുന്ന ഭർത്താവ്; നടുക്കുന്ന ദൃശ്യങ്ങൾ
കൽപ്പറ്റ: കള്ളാടി തുരങ്കപാതയുടെ നിർമാണമേഖലയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശൃങ്ങൾ പുറത്ത്. മീനാക്ഷി പാലത്തിന് സമീപമുണ്ടായ ഈ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് സമീപത്തെ സിസിടിവി കാമറകളിൽ പതിഞ്ഞിരിക്കുന്നത്. കുന്നിടിഞ്ഞ് മണ്ണും ചെളിയും വൻതോതിൽ കുത്തിയൊഴുകി വരുന്നതും പാതയിലുണ്ടായിരുന്ന ടാങ്കർ ലോറിയടക്കം ഇതിനൊപ്പം ഒലിച്ചുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ ടാങ്കർ ലോറിക്കടിയിൽ രണ്ടുപേർ പെട്ടെങ്കിലും അത്ഭുതകരമായി അവർ രക്ഷപ്പെട്ടു. മണ്ണിടിച്ചിലിന്റെ വലിയ ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ആളുകൾ ഓടിക്കൂടുന്നതും തൊട്ടുപിന്നാലെ മലവെള്ളപ്പാച്ചിൽ കണ്ട് പ്രാണരക്ഷാർഥം തിരിഞ്ഞോടുന്നതും ദൃശ്യങ്ങളിലുണ്ട്. പാലത്തിലുണ്ടായിരുന്ന ചിലരുടെ ശരീരത്തിലേക്ക് മണ്ണും അവശിഷ്ടങ്ങളും വന്ന് വീഴുന്നുണ്ടെങ്കിലും അഞ്ച് പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഈ സമയം പാലത്തിലുണ്ടായിരുന്ന ഒരു ടാങ്കർ ലോറി പിന്നോട്ടെടുത്ത് മാറ്റാൻ ഡ്രൈവർ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അതിന് സാധിക്കും മുൻപ് തന്നെ നിമിഷങ്ങൾക്കകം മണ്ണും ചളിയും ഇരച്ചെത്തുകയായിരുന്നു. കുത്തൊഴുക്കിൽ പെട്ടുപോയ ടാങ്കർ…
Read Moreകൊക്കകോളയ്ക്കും പെപ്സിക്കും ഭീഷണിയായി കോക്കനട്ട് കോള; ഐടിസിയുടെ പുത്തൻ രംഗ പ്രവേശനത്തെ പ്രതീക്ഷയോടെ നോക്കി നാളീകേര കർഷകർ
പരവൂർ: കൊക്കകോളയും പെപ്സികോയും വർഷങ്ങളായി ആധിപത്യം പുലർത്തുന്ന രാജ്യത്തെ സോഫ്റ്റ് ഡ്രിങ്ക്സ് വിപണിയിലേക്ക് പുതിയ വെല്ലുവിളിയുമായി പ്രമുഖ ഇന്ത്യൻ കമ്പനിയായ ഐടിസി രംഗപ്രവേശം ചെയ്യുന്നു. കേരളത്തിന്റെ സ്വന്തം കരിക്കിൻ വെള്ളത്തിന്റെ ഗുണങ്ങൾ ഉൾക്കൊള്ളുന്ന നാളികേരാധിഷ്ഠിത കാർബണേറ്റഡ് പാനീയമാണ് കമ്പനി വിപണിയിലിറക്കുന്നത്. ബി നാച്ചുറൽ കോക്കനട്ട് കോള എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പാനീയം നിലവിൽ വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന യുഎസ് വമ്പന്മാർക്ക് കടുത്ത മത്സരമുയർത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വൻകിട കമ്പനികൾ വിപണി കൈയാളുന്ന ഈ മേഖലയിലേക്ക് ഐടിസി എത്തുന്നതോടെ കേരളത്തിലെ നാളികേര കർഷകർക്കും പുതിയ പ്രതീക്ഷയ്ക്ക് വകയുണ്ട്. കടുത്ത മത്സരമുള്ള കോളാ വിഭാഗത്തിലാണ് ചുവടുവെയ്ക്കുന്നതെങ്കിലും പരമ്പരാഗത കോളകളെപ്പോലെ അമിതമായ ഫിസ് (ഗ്യാസ്) ഐടിസിയുടെ കോക്കനട്ട് കോളയ്ക്കില്ല. നിലവിലുള്ള പ്രമുഖ ബ്രാൻഡുകളോട് നേരിട്ട് മത്സരിക്കുന്നതിന് പകരം കരിക്കിൻ വെള്ളവും കോളാ ഫ്ലേവറും സമന്വയിപ്പിച്ച് തികച്ചും പുതിയൊരു ഉപഭോക്തൃ വിഭാഗം…
Read Moreഇന്ന് ചോക്ലേറ്റ് ദിനം… സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മധുരം പങ്കിടുന്ന ദിനം; 76 വർഷത്തിന്റെ മധുരത്തിന് പറയാനുള്ളത് പങ്കുവയ്ക്കലിന്റെ സന്ദേശം
മണിമല: സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മധുരം പങ്കിടുന്നതിന്റെ പ്രതീകമായി ഇന്ന് ചോക്ലേറ്റ് ദിനം ആചരിക്കുന്നു. 1950ല്‍ യൂറോപ്പില്‍ ചോക്ലേറ്റ് അവതരിപ്പിച്ചതിന്റെ സ്മരണയ്ക്കായാണ് ജൂലൈ ഏഴ് ആഗോളതലത്തില്‍ ചോക്ലേറ്റ് ദിനമായി ആചരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും ചോക്ലേറ്റുകള്‍ കൈമാറി ആശംസകള്‍ പങ്കിടുന്നതാണ് ദിനാചരണത്തിന്റെ പ്രധാന ആകര്‍ഷണം. വിലപിടിപ്പുള്ള സമ്മാനങ്ങളേക്കാള്‍ ചെറിയൊരു ചോക്ലേറ്റിന് പോലും ആത്മബന്ധത്തിന്റെ മധുരം പങ്കുവയ്ക്കാന്‍ കഴിയുമെന്ന സന്ദേശമാണ് ചോക്ലേറ്റ് ദിനം മുന്നോട്ടുവയ്ക്കുന്നത്. ചോക്ലേറ്റ് ദിനാചരണത്തിന്റെ ഭാഗമായി മണിമല ബ്രൗണ്‍ ഗോള്‍ഡ് കൊക്കോ പ്രൊഡ്യൂസര്‍ കമ്പനിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം വടവാതൂര്‍ ദ ചോയ്സ് കിന്റര്ലാന്ഡില് ബെല്‍ മൗണ്ട് ചോക്ലേറ്റ് ഉണ്ടാക്കുന്ന വിധം, അതിന്റെ ചേരുവകള്‍, വിവിധ ഫ്ലേവറുകള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് പരിചയപ്പെടുത്തും. പുളിപ്പിച്ച് ഉണങ്ങിയ കൊക്കോയിൽ നിന്നാണ് ചോക്ലേറ്റ് നിർമിക്കുന്നത്. പരസ്പര ബഹുമാനവും സൗഹൃദവും കൂടുതല്‍ ദൃഢമാക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ സഹായകമാകുമെന്ന് ബ്രൗണ്‍ ഗോള്‍ഡ് കൊക്കോ പ്രൊഡ്യൂസര്‍ കമ്പനിയുടെ…
Read Moreഅമ്മ സംഘടന പിരിച്ചുവിടണം; ഇപ്പോൾ നടക്കുന്നത് മോശം ഗ്രൂപ്പിസം; പ്രശ്ന പരിഹാരത്തിന് സൂപ്പർതാരങ്ങൾ നേരിട്ടിറങ്ങണമെന്ന് ജി.സുധാകരൻ
ആലപ്പുഴ: അമ്മ സംഘടനകൊണ്ട് കേരളീയ സമൂഹത്തിന് യാതൊരുവിധ ആവശ്യവുമില്ലെന്ന് ജി. സുധാകരൻ എംഎൽഎ. ഈ താരസംഘനയെ പിരിച്ചുവിടണമെന്നും എംഎൽഎ. ഇത് മറ്റ് സംഘടനകൾക്ക് തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ മേഖലയിൽ ഇപ്പോൾ നടക്കുന്നത് വളരെ മോശം ഗ്രൂപ്പിസമാണ്. സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടന്മാരായ മോഹൻലാലും മമ്മൂട്ടിയും നേരിട്ട് ഇറങ്ങണം. അമ്മ സംഘടന കേരളീയ സമൂഹത്തിൽ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്. സാധാരണക്കാർക്ക് അവരെക്കുറിച്ച് ഒന്നും അറിയില്ല. നാട്ടുകാർക്ക് അതിനോട് യാതൊരു താൽപര്യവുമില്ല. ഈ സംഘടനയ്ക്കുള്ളിൽ നടക്കുന്ന പ്രശ്നങ്ങളൊക്കെ അവരുടെ സ്വന്തം കാര്യം മാത്രമാണെന്നും സുധാകരൻ പറഞ്ഞു.
Read Moreതലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; മൂക്കന് ഗുണ്ടയെ തക്കുടു അരുണും സംഘവും വെട്ടി വീഴ്ത്തി; സാരമായി പരിക്കേറ്റ സജീവൻ ആശുപത്രിയിൽ
തിരുവനന്തപുരം: ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിന് വെട്ടേറ്റു. തിരുവനന്തപുരം ശ്രീകാര്യത്തുണ്ടായ സംഭവത്തിൽ മൂക്കൻ സജീവ് എന്ന് വിളിക്കുന്ന സജീവിനാണ് വെട്ടേറ്റത്. കരിമ്പുകോണത്തുള്ള സജീവിന്റെ പച്ചക്കറി കടയിൽ വച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട മടത്തുനട സുമേഷ്, വിഘ്നേഷ് വിക്കി, തക്കുടു അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. മുൻവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മാരകായുധങ്ങളുമായെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ സജീവിന്റെ കൈയ്ക്കാണ് വെട്ടേറ്റത്. പ്രതികൾ ഒളിവിലാണെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.
Read More