ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് 88 മണ്ഡലങ്ങളില്‍. 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. ഇവയില്‍ 73 എണ്ണം ജനറല്‍ പാര്‍ലമെന്റ് മണ്ഡലങ്ങളും 6 എണ്ണം ഷെഡ്യൂള്‍ഡ് ട്രൈബ്സ് മണ്ഡലങ്ങളും 9 എണ്ണം ഷെഡ്യൂള്‍ഡ് കാസ്റ്റ് മണ്ഡലങ്ങളുമാണ്. 15.88 കോടി വോട്ടര്‍മാരും 1202 സ്ഥാനാര്‍ഥികളും 1.67 ലക്ഷം പോളിംഗ് ബൂത്തുകളുമാണ് രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലുള്ളത്. രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പില്‍ 15.88 കോടി വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. ഇതില്‍ 8.08 കോടിയാളുകള്‍ പുരുഷന്മാരും 7.8 കോടിയാളുകള്‍ വനിതകളും 5929 പേര് ട്രാന്സ്ജന്ഡറുകളുമാണ്. 34.8 ലക്ഷം കന്നി വോട്ടര്‍മാരാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയിലുണ്ട്. 20-29 വയസ് പ്രായപരിധിയിലുള്ള 3.28 കോടി യുവ വോട്ടര്‍മാരും 85 വയസിലധികം പ്രായമുള്ള 14.78 ലക്ഷം വോട്ടര്‍മാരും രണ്ടാംഘട്ടത്തിന്റെ പ്രത്യേകതയാണ്. 100 വയസിന് മുകളിലുള്ള 42226…
Read MoreCategory: Top News
ഇപി ജാഗ്രത കാട്ടിയില്ല: വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; വിമർശിച്ച് മുഖ്യമന്ത്രി
കണ്ണൂര്‍: ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇ.പി. ജയരാജനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വാക്കുകൾ തെരഞ്ഞെടുപ്പ് സമയങ്ങളിൽ തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടാറുണ്ട്. അതിന്റെ ഭാഗമായേ ജനങ്ങൾ ഇതിനെ കാണുകയുള്ളൂ. സഖാവ് ഇ.പി. ജയരാജൻ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും. ഇവിടെ എൽഡിഎഫ് കൺവീനറുമാണ്. പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം വലിയ പരീക്ഷണങ്ങളിലൂടെ കടന്നുവന്നതാണ്. അത് ഏത് കമ്യൂണിസ്റ്റുകാരനും ആവേശമുണര്‍ത്തുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുണ്ടായിട്ടുള്ളത്. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ സിപിഎമ്മിനെതിരെയും എൽഡിഎഫിനെതിരെയും ഉന്നയിച്ചുള്ളതാണ്. അത്തരം ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്ന് ജനങ്ങൾ മനസിലാക്കും. കെ. സുരേന്ദ്രൻ ഇതിന്റെ വക്താവായി മാറുന്നതിൽ അത്ഭുതമില്ല. എല്ലാ കാലത്തും ഈ രീതിയിലുള്ള തെറ്റായ പ്രചാരണങ്ങൾക്ക് ബിജെപിയുടെയും, യുഡിഎഫിന്റെയും, പ്രധാനമായും കോൺഗ്രസ് നേതാക്കൾ മുന്നിൽ…
Read Moreസംസ്ഥാനത്ത് വോട്ടിംഗ് ആരംഭിച്ചു; പലയിടത്തും വോട്ടിംഗ് യന്ത്രം തകരാറിലായി
തിരുവനന്തപുരം: സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ തന്നെ പ്രമുഖ നേതാക്കളും സ്ഥാനാർഥികളും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടർമാരുടെ നീണ്ടനിരയാണ് ബൂത്തുകളിൽ കാണപ്പെടുന്നത്. അതേസമയം വോട്ടിംഗ് യന്ത്രം തകരാറിലായതിനാൽ പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. തിരുവനന്തപുരം മണ്ഡലത്തിലെ നെയ്യാറ്റിൻകരയിൽ അഞ്ചിടത്ത് തകരാറുണ്ടായി. കണ്ണൂരിൽ നാലിടത്ത് വോട്ടിംഗ് യന്ത്രം തകരാറിലായി. പത്തനംതിട്ടയിൽ നാല് ബൂത്തുകളിലും വടകര മണ്ഡലത്തിൽ വാണിമേലിൽ രണ്ട് ബൂത്തുകളിലും യന്ത്രം തകരാറിലായി. ഫറോക്ക് വെസ്റ്റ് നല്ലൂരിൽ വോട്ടിംഗ് തടസപ്പെട്ടു. വടകര മാക്കൂൽപീടിക 110-ാം നമ്പർ ബൂത്തിലും പാലക്കാട് പിരിയാരി 123-ാം നമ്പർ ബൂത്തിലും പോളിംഗ് തുടങ്ങാനായില്ല. കോഴിക്കോട് നെടുങ്ങോട്ടൂർ ബൂത്ത് 84ൽ വോട്ടിംഗ് യന്ത്രം തകരാറിലായി. കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ പരിയാരം പഞ്ചായത്ത് ഇരിങ്ങൽ യു പി സ്കൂൾ 17 ബൂത്തിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി. മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ കൊണ്ടോട്ടി…
Read Moreവോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖയായി റേഷൻ കാർഡ് സ്വീകരിക്കില്ല ; വോട്ട് ചെയ്യാൻ വേണ്ട 13 തിരിച്ചറിയൽ രേഖകൾ ഏതെല്ലാം…
തിരുവനന്തപുരം: നാളെ വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിൽ എത്തുമ്പോൾ പ്രധാന തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡാണ്. കാർഡ് കൈവശമില്ലാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം. • ആധാർ കാർഡ് •എംഎൻആർഇജിഎ തൊഴിൽ കാർഡ്(ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്) • ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ • തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് • ഡ്രൈവിംഗ് ലൈസൻസ് • പാൻ കാർഡ് • ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ് • ഇന്ത്യൻ പാസ്പോർട്ട് • ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ • കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക്ക്…
Read Moreകേരളം നാളെ വിധിയെഴുതുന്നു; 2.77 കോടി വോട്ടർമാർ നാളെ ബൂത്തിലേക്ക്; വോട്ടെടുപ്പ് നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ നാളെ കേരളവും വിധിയെഴുതും. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടർമാരാണ് നാളെ വിധിയെഴുതുന്നത്. കേരളമടക്കം 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. രാജ്യത്ത് ആകെ 88 ലോക്സഭാ മണ്ഡലങ്ങളിലാണു രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ്. കേരളത്തിൽ 194 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 39 ദിവസം നീണ്ടു നിന്ന പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെയും കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനരാത്രങ്ങൾ. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടിംഗ് ശതമാനം 80 ശതമാനമായി ഉയർത്താനുള്ള നീക്കമാണ് തെരഞ്ഞെടുപ്പ് കമ്മീഷനും നടത്തുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 77.67 ശതമാനമായിരുന്നു കേരളത്തിൽ പോളിംഗ്. സംഘർഷ സാധ്യത കണക്കിലെടുത്തു തിരുവനന്തപുരം, തൃശൂർ, കാസർഗോഡ്, പത്തനംതിട്ട ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ വൈകീട്ട്…
Read Moreകെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ ആയുധങ്ങള്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യുഡിഎഫ്; പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം
പാലക്കാട്: കൊട്ടിക്കലാശം കഴിഞ്ഞു പോകുന്ന ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ്. വാഹനത്തില്‍ നിന്നും ആയുധങ്ങള്‍ എടുത്തു മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇവർ പുറത്ത് വിട്ടു. ചേലക്കര മണ്ഡലത്തില്‍ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. വാഹനത്തില്‍ നിന്നും ഇറങ്ങിയ ഒരാള്‍ വാഹനത്തിനുള്ളിൽ നിന്ന് ആയുധങ്ങൾ പുറത്തേക്ക് മാറ്റുന്നത് വീഡിയോയില്‍ കാണാം. അതേസമയം, പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. ദൃശ്യങ്ങളുടെ ആധികാരികത ഉള്‍പ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ചേലക്കര പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനു ശേഷം ഇതിനെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് രംഗത്തെത്തി. അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണിതെന്ന് അവർ ആരോപിച്ചു. എന്നാൽ ഇതിൽ വിശദീകരണവുമായി കെ. രാധാകൃഷ്ണനും…
Read Moreപന്ത്രണ്ട് വർഷത്തിന് ശേഷം നിമിഷ പ്രിയയെ കൺനിറയെ കണ്ട് അമ്മ പ്രേമകുമാരി; പൊട്ടിക്കരഞ്ഞ് ഇരുവരും;മകൾ അമ്മയോട് പറഞ്ഞ് വാക്കുകൾ ശ്രദ്ധേയമാകുന്നു
സന: മകളെ കാണാൻ സാധിക്കുമെന്ന് കരുതിയില്ല, കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുവെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞുവെന്നും അമ്മ പറഞ്ഞു. മകളെ കാണാൻ എല്ലാ സൗകര്യവുമൊരുക്കിത്തന്ന ജയിൽ അധികൃതർക്ക് പ്രേമകുമാരി നന്ദിയും അറിയിച്ചു. 12 വർഷങ്ങൾക്കുശേഷം നിമിഷപ്രിയയെ ജയിലിലെത്തി കണ്ടെശേഷമാണ് പ്രേമകുമാരിയുടെ പ്രതികരണം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് നിമിഷപ്രിയയെ കാണാൻ അനുമതി ലഭിച്ചത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അടുത്ത നടപടി. ഗോത്രത്തലവൻമാരുമായുള്ള ചർച്ച നടക്കുന്നുണ്ട്. ഒപ്പം യെമനിൽ സ്വാധീനമുള്ള വ്യക്തികളെ മുൻനിർത്തിയുള്ള ചർച്ചകളും നടക്കുന്നുണ്ട്.
Read Moreനീറ്റ് ആൻഡ് ക്ലീൻ; രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചത് മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന് പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്
ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചതിൽ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാൻ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങൾ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷൻ പറയുന്നു. കഴിഞ്ഞ ദിവസം ചേർന്ന കമ്മീഷന്റെ അവലോകനയോഗത്തിലാണ് ഈ വിലയിരുത്തൽ. ഇക്കാര്യം ഉടൻ പരാതിക്കാരനെ അറിയിക്കും.പ്രചാരണ റാലികളിൽ മോദി മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷൻ. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരേ സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് .എസ്. ജോണ്ടാലെയാണ് പരാതി നൽകിയത്. അതേസമയം, രാജസ്ഥാനിലെ വിദ്വേഷ പ്രസംഗപരാതിയിൽ ഇതുവരെ കമ്മീഷൻ തീരുമാനം എടുത്തിട്ടില്ല.
Read Moreഒന്നാംതീയതി ജീവനക്കാർ വരും എല്ലാം ശരിയാകും; സംസ്ഥാനത്തെ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന; കടത്തിൽ നിന്ന് കരകയറാൻ സർക്കാരിന്റെ മറ്റ് തീരുമാനങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാം തീയതിയിലെ മദ്യനിരോധനനം പിൻവലിക്കാൻ ആലോചന. വർഷത്തിൽ 12 ദിവസം മദ്യവിൽപന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞമാസം ചേർന്ന വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ വിലയിരുത്തിയിരുന്നു. കൂടാതെ ഇത് ദേശീയ-അന്തർദേശീയ കോൺഫറൻസുകളിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും. ഇതോടെയാണ് ഡ്രൈ ഡേ പിൻവലിക്കാൻ ആലോചിക്കുന്നത്. ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഈ നിർദേശത്തെക്കുറിച്ച് കുറിപ്പ് സമർപ്പിക്കണമെന്നാണ് നിർദേശം. ഇതിനു ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബിവറേജ് വിൽപ്പനശാലകൾ ലേലംചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സർക്കാർ പരിഗണനയിലുണ്ട്. സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കുന്നത്. മൈക്രോ വൈനറികൾ പ്രോത്സാഹിപ്പിക്കും. മസാലചേർത്ത വൈനുകൾ ഉൾപ്പെടെയുള്ളവ തയാറാക്കാനുള്ള സാധ്യതകളും പരിശോധിക്കും. നിർദേശങ്ങൾ സമർപ്പിക്കാൻ കൃഷിവകുപ്പ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. വരുമാനവർധനയ്ക്കുള്ള ശിപാർശകളിൽ വീഞ്ഞുനിർമാണം പ്രോത്സാഹിപ്പിക്കാൻ പിന്തുണ നൽകണമെന്നാണ് നിർദേശം. ഹോർട്ടി വൈനിന്റെയും മറ്റു വൈനുകളുടെയും…
Read Moreലൈഫ് മിഷൻ ഫണ്ടിൽനിന്ന് 60.36 കോടി തിരിച്ചെടുത്ത് ധനവകുപ്പ്; രണ്ടുകോടി തരണമെന്ന ലൈഫ് മിഷന്റെ ആവശ്യം സർക്കാർ അംഗീകരിച്ചു
തിരുവനന്തപുരം: പാവപ്പെട്ടവർക്ക് വീടു നിർമിച്ചു നൽകുന്ന ലൈഫ് മിഷൻ അക്കൗണ്ടിൽ നിന്ന് 60.36 കോടി തിരിച്ചെടുത്ത് ധനവകുപ്പ്. സാന്പത്തിക വർഷം അവസാനിച്ച മാർച്ച് 31ന് ലൈഫ് മിഷന് അനുവദിച്ച തുകയിൽനിന്ന് 60.36 കോടി തിരിച്ചെടുത്തത്. തിരിച്ചെടുത്ത തുകയിൽനിന്ന് രണ്ടുകോടി തരണമെന്ന ലൈഫ് മിഷന്റെ ആവശ്യം സർക്കാർ അംഗീകരിച്ചു. 2024 ഏപ്രിൽ, മേയ് മാസങ്ങളിലെ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിലെയും ജില്ലാ ഓഫീസിലേയും ശന്പളം, വാഹന വാടക, ഓഫീസ് ചെലവുകൾക്കാണ് തിരിച്ചെടുത്ത തുകയിൽ നിന്ന് രണ്ടു കോടി അനുവദിച്ചത്. ലൈഫ് മിഷൻ തുക സർക്കാർ പൂർണമായി ചെലവഴിക്കുന്നെന്ന മന്ത്രി എം.ബി. രാജേഷിന്റെ വാദം പൊളിക്കുന്നതാണ് തദ്ദേശ സ്വയം ഭരണവകുപ്പ് കഴിഞ്ഞ 20 ന് ഇറക്കിയ ഉത്തരവിൽ വ്യക്തമാകുന്നത്. 2023-24ൽ ലൈഫ് മിഷന് വകയിരുത്തിയ 717 കോടിയിൽ 333.09 കോടിയാണ് ലൈഫ് മിഷന് ധനവകുപ്പ് അനുവദിച്ചത്. ഇതിൽ ചെലവഴിച്ചത് 272.72…
Read More