തൃശൂർ: ബിജെപിയിൽ ചേരാൻ തൃശൂരിലെത്തിയ സിപിഎം നേതാവ് ആരാണെന്നുള്ള ചർച്ച സജീവമാകുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ മത്സരിക്കുന്ന തൃശൂർ സ്വദേശിനിയായ ബിജെപി നേതാവ് ശോഭ സുരേന്ദ്രനാണ് സിപിഎമ്മിലെ ഒരു മുതിർന്ന നേതാവ് ബിജെപിയിൽ ചേരാൻ തൃശൂർ രാമനിലയത്തിൽ തന്റെ മുറിയിൽ വന്നു ചർച്ച നടത്തിയെന്ന് പറഞ്ഞത്. ദല്ലാൾ നന്ദകുമാർ മുഖേനെയാണ് ഇത് നടത്തിയതെന്നും ആരാണെന്ന കാര്യം നന്ദകുമാർ പറഞ്ഞില്ലെങ്കിൽ മൂന്നു ദിവസം കഴിഞ്ഞ് താൻ പേര് വെളിപ്പെടുത്തുമെന്നും ശോഭ പറഞ്ഞു. ഈ നേതാവിനെ ബിജെപിയിൽ ചേർക്കാൻ കോടികൾ കേന്ദ്ര നേതാക്കളോട് നന്ദകുമാർ ആവശ്യപ്പെട്ടതായും പറയുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യാത്ര നടത്തുന്നതിനിടയിലാണ് ഈ ചർച്ചകൾ നടന്നതത്രേ. സിപിഎം ജാഥ നടത്തുന്പോൾ ഒരു പ്രമുഖ നേതാവ് വിട്ടുനിന്നത് സംബന്ധിച്ച് ഏറെ ചർച്ചകൾ നടന്നിരുന്നു. ഇദ്ദേഹം ഈ സമയത്തുതന്നെ ദല്ലാൾ നന്ദകുമാറിന്റെ വീട്ടിൽ പോയതും ചർച്ചയായിരുന്നു. പാർട്ടിയിലെ…
Read MoreCategory: Top News
ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ട് നാൾ മാത്രം; പോളിംഗ് സാധനങ്ങളുടെ വിതരണം നാളെ
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന് വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ടു മുതല്‍ നിയമസഭാ മണ്ഡലങ്ങളിലെ സ്വീകരണ-വിതരണകേന്ദ്രങ്ങളില്‍ ആരംഭിക്കും. 1198 വോട്ടിംഗ്-വിവി പാറ്റ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ആവശ്യമുള്ളത്. 1,468 ബാലറ്റ് യൂണിറ്റുകളും 1,448 കണ്ട്രോള് യൂണിറ്റുകളും 1,535 വിവിപാറ്റ് യന്ത്രങ്ങളും സജ്ജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും കോട്ടയം ലോക്സഭ മണ്ഡലത്തിലെ വരണാധികാരിയുമായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയും ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്കും അറിയിച്ചു. 26ന് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. 14 സ്ഥാനാര്‍ഥികളാണു കോട്ടയം ലോക്സഭ മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്. മണ്ഡലത്തില്‍ 12,54,823 വോട്ടര്‍മാരുണ്ട്; 6,47,306 സ്ത്രീകളും 6,07,502 പുരുഷന്മാരും 15 ട്രാന്‍സ്ജെന്‍ഡറും. വോട്ടര്‍മാരില്‍ 51.58 ശതമാനം സ്ത്രീകളാണ്. പുരുഷന്മാര് 48.41 ശതമാനവും. മണ്ഡലത്തില്‍ 1,198 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. പോളിംഗ് സ്റ്റേഷനുകളില്‍ ഭിന്നശേഷിക്കാര്‍ക്കും അവശരായവര്‍ക്കുമായി…
Read More“സ്ത്രീകളുടെ പോരാട്ടം ബിജെപിക്കു മനസിലാവില്ല”; പ്രിയങ്ക ഗാന്ധി
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താലിമാല പരാമർശത്തിനെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തങ്ങളുടെ പാർട്ടി 55 വർഷമായി രാജ്യം ഭരിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുത്തിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. തന്റെ കുടുംബത്തിലെ സ്ത്രീകൾ എങ്ങനെയാണ് രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തതെന്നും പ്രിയങ്ക വിവരിച്ചു.”കഴിഞ്ഞ രണ്ടു ദിവസമായി കോൺഗ്രസ് നിങ്ങളുടെ താലിയും സ്വർണവും തട്ടിയെടുക്കാൻ ആഗ്രഹിക്കുന്നുവെന്നു മോദി പറയുന്നു, കോൺഗ്രസ് സർക്കാർ 55 വർഷം അധികാരത്തിലുണ്ടായിരുന്നു. ആരെങ്കിലും നിങ്ങളുടെ താലി തട്ടിയെടുത്തോ? ബംഗളൂരുവിൽ ഒരു റാലിയിൽ പ്രസംഗിക്കവേ പ്രിയങ്ക ഗാന്ധി ചോദിച്ചു. യുദ്ധകാലത്ത് ഇന്ദിരാഗാന്ധി തന്റെ സ്വർണം രാജ്യത്തിന് നൽകി. എന്റെ അമ്മയുടെ മംഗളസൂത്രം രാജ്യത്തിന് വേണ്ടി ബലിയർപ്പിക്കപ്പെട്ടതാണ്. സ്ത്രീകളുടെ പോരാട്ടം ബിജെപിക്കാർക്കു മനസിലാക്കാൻ കഴിയില്ല എന്നതാണു സത്യം- പ്രിയങ്ക വികാരഭരിതയായി പറഞ്ഞു.
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്നു കലാശം; 26നു വിധി എഴുത്ത്
തിരുവനന്തപുരം: ഒരു മാസത്തിലേറെയായി കൊട്ടിഘോഷിച്ചുനടന്ന ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്നു വൈകുന്നേരം കൊട്ടിക്കലാശം. ഇന്നു വൈകുന്നേരം ആറു വരെയാണ് പരസ്യപ്രചാരണം. തുടർന്ന് നിശബ്ദ പ്രചാരണത്തിന്റെ ഒന്നര ദിനം. ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതാണ് വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പെങ്കിലും കേരളത്തിലെ മൂന്നു മുന്നണികളെയും സംബന്ധിച്ചു സംസ്ഥാനത്തിന്റെ ഭാവി രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകകൂടിയാകാം ഇത്. ഇതിനാൽ ഏറെ കരുതിയും ആക്രമണസ്വഭാവത്തോടെയുള്ളതുമായ പ്രചാരണത്തിനാണ് അവസാന ദിനത്തിലും സാധ്യത. രാഷ്ട്രീയത്തിലെ ട്വിസ്റ്റ് തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷങ്ങളിലും സംഭവിക്കാമെന്നാണു മുന്നണി നേതാക്കൾ പറയുന്നത്. ഇതിനാൽ കരുതലിനുള്ള പ്രതിരോധവും രാഷ്ട്രീയ ആക്രമണത്തിനുള്ള കത്തിയുടെ മൂർച്ചകൂട്ടലും മൂന്നു ഭാഗത്തും നടക്കുന്നു. പരമാവധി വോട്ട് പെട്ടിയിലാക്കാൻ എവിടെയും എപ്പോഴും എന്തു വിവാദവും പൊട്ടിപ്പുറപ്പെടാനുള്ള മുന്നൊരുക്കം. മുൻ നാളുകളേക്കാൾ കരുതലിലാണ് അവസാന ദിനങ്ങളിൽ മുന്നണി നേതാക്കൾ. അവസാന മണിക്കൂറുകളിൽ പരാമവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർഥിക്കാനുള്ള ഓട്ടത്തിലാണു സ്ഥാനാർഥികൾ. ഇന്നു…
Read Moreനിമിഷ പ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി; പ്രേമകുമാരി മകളെ കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം
കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. യെമനിലെ സനയിൽ എത്തിയ പ്രേമകുമാരിയോടും സഹായി സാമുവൽ ജെറോമിനോടും ഉച്ചയ്ക്ക് ശേഷം ജയിലിൽ എത്താൻ ആണ് നിർദേശം. നിമിഷ പ്രിയയെ 12 വർഷത്തിന് ശേഷമായിരിക്കും അമ്മ കാണുക. 2012ലാണ് പ്രേമകുമാരി നിമിഷ പ്രിയയെ അവസാനമായി കണ്ടത്. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 11 മണിയോടെയാണ് പ്രേമകുമാരി മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം വഴി ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയത്. 2012ലാണ് നിമിഷ പ്രിയ യെമനില്‍ നഴ്സായി ജോലിക്കു പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലി നേടി. യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവടപങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തു. യെമന്‍ പൗരന്റെ ഉത്തരവാദിത്വത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാകില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം…
Read Moreതിരക്ക് നിയന്ത്രിക്കാൻ സമ്മർ സ്പെഷൽ; 9111 ട്രിപ്പുകളുമായി റെയിൽവേ
കൊല്ലം: മധ്യവേനൽ അവധിയുടെ തിരക്ക് ഒഴിവാക്കുന്നതിന് ഇന്ത്യൻ റെയിൽവേ രാജ്യത്താകമാനം വിവിധ റൂട്ടുകളിൽ 9,111 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും. 2023ൽ റെയിൽവേ 6,369 സമ്മർ സ്പെഷൽ സർവീസുകളാണു നടത്തിയത്. ഇത്തവണ കൂടുതലായി ഓടിക്കുന്നത് 2,742 ട്രിപ്പുകളാണ്. ട്രിപ്പുകളുടെ എണ്ണം സോൺ തിരിച്ച് ഇങ്ങനെയാണ്: സെൻട്രൽ-488, ഈസ്റ്റേൺ-254, ഈസ്റ്റ് സെൻട്രൽ-1003, ഈസ്റ്റ് കോസ്റ്റ്-102, നോർത്ത് സെൻട്രൽ-142. നോർത്ത് ഈസ്റ്റേൺ-244, വടക്ക് കിഴക്കൻ അതിർത്തി-88, വെസ്റ്റേൺ-778, നോർത്ത് വെസ്റ്റേൺ-1623. സൗത്ത് സെൻട്രൽ-1012, സൗത്ത് ഈസ്റ്റേൺ-276, സൗത്ത് ഈസ്റ്റ് സെൻട്രൽ-810, വെസ്റ്റ് സെൻട്രൽ-1878. ദക്ഷിണ റെയിൽവേ 16 റൂട്ടുകളിലായി 239 ട്രിപ്പുകളാണ് ക്രമീകരിച്ചുള്ളത്. കേരളം, തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ബിഹാർ, ന്യൂഡൽഹി, പശ്ചിമബംഗാൾ, ഗുജറാത്ത് തുടങ്ങി സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് ഈ സർവീസുകളെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. കൊച്ചുവേളി-ബംഗളൂരു, ചെന്നൈ-കൊച്ചുവേളി, തിരുനെൽവേലി -ചെന്നൈ, കൊച്ചുവേളി-ഷാലിമാർ, ചെന്നൈ-ബാർമർ, കൊച്ചുവേളി-നിസാമുദീൻ, നിസാമുദീൻ-എറണാകുളം, താംബരം-മംഗളൂരു,…
Read Moreവേനൽമഴയെത്തി: ചൂടിന് കുറവില്ല; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമായിട്ടും കടുത്ത ചൂടിന് ശമനമാകുന്നില്ല. പാലക്കാട് ഇന്നലെയും പകൽച്ചൂട് 40 ഡിഗ്രി സെൽഷസിനും മുകളിലെത്തി. ശനിയാഴ്ച വരെ സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 39 ഡിഗ്രി വരെയും കോഴിക്കോട് ജില്ലയിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച വരെ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read Moreശ്രീരാമന്റെ ചിത്രമുള്ള പ്ലേറ്റിൽ ബിരിയാണി; ഹോട്ടലുടമയെ ചോദ്യംചെയ്തു
ന്യൂഡൽഹി: ശ്രീരാമന്റെ ചിത്രംപതിച്ച പ്ലേറ്റിൽ ബിരിയാണി വിളിമ്പിളയ ഡൽഹിയിലെ ഹോട്ടലുടമ തടി കേടാക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർപുരിയിലുള്ള ഹോട്ടലിൽ ബിരിയാണി പൊതിഞ്ഞുനൽകിയ ഡിസ്പോസിബിൾ പ്ലേറ്റിൽ ശ്രീരാമന്റെ ചിത്രം ഉണ്ടായിരുന്നു എന്നതാണു വിവാദത്തിനു കാരണം. ടെലിഫോണിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസ് ഹോട്ടലുടമയെ വിളിച്ചുവരുത്തി ചോദ്യംചെയ്ത്. നിരപരാധിത്വം തെളിഞ്ഞതോടെ പ്ലേറ്റുകൾ കസ്റ്റഡിയിലെടുത്തശേഷം ഹോട്ടലുടമയെ വിട്ടയച്ചു. ഒരു ഫാക്ടറിയിൽനിന്ന് ആയിരം പ്ലേറ്റുകൾ വാങ്ങിയതിൽ നാലെണ്ണത്തിൽ ശ്രീരാമന്റെ ചിത്രമുണ്ടായിരുന്നു എന്നാണ് അന്വേഷണത്തിൽ സ്ഥിരീകരിച്ചത്. ഇക്കാര്യം കടയുടമ ശ്രദ്ധിച്ചിരുന്നില്ല. ഇതു പരിഗണിച്ചാണ് കേസെടുക്കാതെ കടയുടമയെ വിട്ടയച്ചത്. പരാതിയെത്തുടർന്ന് പോലീസ് സംഘം കടയിൽ എത്തിയപ്പോൾ നാലഞ്ചുപേർ പുറത്ത് പ്രതിഷേധിക്കുന്നുണ്ടായിരുന്നു. വിശദമായ അന്വേഷണം നടത്താമെന്ന പോലീസിന്റെ ഉറപ്പ് ലഭിച്ചതോടെയാണ് ഇവർ പിരിഞ്ഞുപോയത്.
Read Moreകൊട്ടിക്കലാശം നാളെ; 26ന് കേരളം ബൂത്തിലേക്ക്; 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്‍പേ പരസ്യപ്രചാരണം അവസാനിപ്പിച്ചു കൊണ്ടുള്ള കൊട്ടിക്കലാശം നാളെ. വെള്ളിയാഴ്ച കേരളം പോളിംഗ് ബൂത്തിലേക്കു നീങ്ങും. അവസാനഘട്ട പ്രചാരണങ്ങളിൽ മുഴുകി പരമാവധി വോട്ടുകൾ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാർഥികളും. നാളെ വൈകിട്ട് ആറു മണിവരെയാണ് പരസ്യപ്രചാരണം. കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ദുർഭരണവും അഴിമതിയും സ്വജനപക്ഷപാതവുമാണ് യുഡിഎഫ് അവസാനഘട്ടത്തിലും പ്രചാരണ വിഷയമായി ഉയർത്തിക്കാട്ടുന്നത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരേയുള്ള മാസപ്പടി കേസും കെ- ഫോണ്‍ അഴിമതി, ക്രമസമാധാനപ്രശ്നങ്ങളും ബോംബ് രാഷ്ട്രീയവും ക്ഷേമപെൻഷനുമൊക്കെയാണ് യുഡിഎഫ് പ്രചാരണ വിഷയമാക്കി നിലനിർത്തിയിരിക്കുന്നത്. മോദി സർക്കാരിന്റെ ഭരണപരാജയവും സിഎഎയുമാണ് എൽഡിഎഫ് പ്രചാരണയുധമായി ഉയർത്തിക്കാട്ടുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പരമാവധി സീറ്റുകൾ നേടാനുള്ള കഠിനപ്രയത്നത്തിലാണ് എൽഡിഎഫ്. കൂടുതൽ സീറ്റുകൾ നേടാനായില്ലെങ്കിൽ പാർട്ടിയുടെ ദേശീയ പദവി നഷ്ടമാകുമെന്ന ആശങ്കയും നേതാക്കൾക്കുണ്ട്. രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്കെതിരെ പറഞ്ഞ ആരോപണങ്ങൾ യുഡിഎഫ് ശക്തമായി എല്ലാ മണ്ഡലങ്ങളിലും ഉന്നയിക്കുന്നത്…
Read Moreകളമശേരി സ്ഫോടന കേസ്; ഡൊമനിക് മാർട്ടിൻ ഏക പ്രതി, കുറ്റപത്രം സമർപ്പിച്ച് പോലീസ്
കൊച്ചി: കളമശേരി സ്ഫോടനക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എട്ട് പേർ കൊല്ലപ്പെട്ട സ്ഫോടനത്തിൽ തമ്മനം സ്വദേശി മാർട്ടിൻ ഡോമനിക് ആണ് കേസിലെ ഏക പ്രതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. യഹോവ സാക്ഷികളോടുള്ള പ്രതികാരമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത്. കുറേക്കാലമായി ഈ സമൂഹത്തോടുള്ള വിരോധം പ്രതി മനസില്‍ സൂക്ഷിച്ചിരുന്നു. കണ്വെന്ഷന് സെന്ററില്‍ ആളുകള്‍ ഒത്തുകൂടിയ സമയം പ്രതി ഇതിനായി പ്രയോജനപ്പെടുത്തുകയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് യഹോവ സാക്ഷികളുടെ പ്രാര്‍ഥന നടക്കുന്നതിനിടെ കളമശേരിയിലെ കണ്വെന്ഷന് സെന്ററില്‍ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. രാവിലെ പ്രാർഥനാ ചടങ്ങുകൾ തുടങ്ങി 9. 20 ഓടെ ആളുകൾ എത്തിയിരുന്നു. 9.30 ഓടെയാണ് സമ്മേളന ഹാളിനകത്ത് ആദ്യത്തെ സ്ഫോടനം നടന്നത്. ഈ സമയത്ത് ഹാളിൽ 2500 ൽ അധികം ആളുകൾ ഉണ്ടായിരുന്നു.…
Read More