കൊല്ലം: വിവാദമായ ഭരണഘടനാപ്രസംഗം നടത്തുമ്പോള്‍ ഒറ്റുകാരന് തന്റെ കൂട്ടത്തിലുണ്ടെന്ന് അറിഞ്ഞില്ലെന്ന് സജി ചെറിയാന് എംഎല്‍എ. വെണ്മണിയില് ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം പഠിച്ചതുകൊണ്ട് എന്താണു പറയേണ്ടതെന്നറിയാം. പത്തനംതിട്ട മല്ലപ്പള്ളിയില്‍ രാഷ്ട്രീയയോഗത്തിലാണ് അന്നു പ്രസംഗിച്ചത്. അവിടെ പത്തോ നാല്‍പ്പതോ പേരേയുണ്ടായിരുന്നുള്ളൂ. പക്ഷേ, ഒറ്റുകാരനും അവിടെയുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അന്നു പ്രസംഗിച്ചതു നന്നായി. അതിനുശേഷം പലരും ഭരണഘടനാപുസ്തകം വാങ്ങി. ചിലര്‍ അതുയര്‍ത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്തു. മറ്റാരെക്കാളും ഭരണഘടനയെ താന്‍ ഇഷ്ടപ്പെടുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയിലൂന്നിവേണം ജനാധിപത്യ-മതേതര സംവിധാനത്തെ നിലനിര്‍ത്താന്‍. അതിനു ശോഷണം വരരുത്. അതു വരാതിരിക്കാന്‍ അഭിപ്രായം പറയും. നാടന്‍ഭാഷയില്‍ വര്‍ത്തമാനം പറയുന്നത് സാഹിത്യം അറിയാത്തതു കൊണ്ടാണ്. താന്‍ സൈദ്ധാന്തികനല്ലെന്നും സജി ചെറിയാന് കൂട്ടിച്ചേർത്തു.
Read MoreCategory: Top News
ഹൈവേ പട്രോളിംഗിനിടെ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ച് അപകടം: സിവിൽ പോലീസ് ഓഫീസർ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി
കാസർഗോഡ്: കാഞ്ഞങ്ങാട്ട് ഹൈവേ പട്രോളിംഗിനിടെ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ച് പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിവിൽ പോലീസ് ഓഫീസർ പിലിക്കോട് സ്വദേശി കെ.എം. സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. നേരത്തേ ഇടതുകാൽ മുറിച്ചുമാറ്റിയിരുന്നു. വലതുകാലിന് 70 ശതമാനത്തോളം പരിക്കുണ്ടായിരുന്നു. ഒന്നിലേറെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കാണാത്തതിനെ തുടർന്നാണ് വലതുകാലും മുറിച്ചുമാറ്റിയത്. അതേസമയം ഇതേ അപകടത്തെ തുടർന്ന് കാൽ മുറിച്ചുമാറ്റിയ മറ്റൊരു സിവിൽ പോലീസ് ഓഫീസർ ചിറ്റാരിക്കാൽ കുന്നുംകൈയിലെ അലോഷ്യസ് മാത്യുവിനെ ഐസി.യുവിൽനിന്ന് മുറിയിലേക്കു മാറ്റി. മംഗളൂരു തേജസ്വിനി ആശുപത്രിയിലാണ് ഇരുവരും ചികിത്സയിലുള്ളത്. ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ പോലീസ് ഓഫീസർമാരാണ് സൂരജും അലോഷ്യസും. ഈ മാസം 18-നായിരുന്നു അപകടം. ദേശീയപാതയിൽ പടന്നക്കാട്ട് വാഹനപരിശോധനയ്ക്കായി റോഡരികിൽ പോലീസ് ജീപ്പ് നിർത്തിയിട്ടശേഷം അതിനു പിറകിൽ നിൽക്കുകയായിരുന്ന ഇവരുടെ ദേഹത്ത് നിയന്ത്രണം വിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു.
Read Moreവിവാഹത്തിന് ആരതിക്ക് നൽകിയത് 50 പവൻ; പണയം വച്ചും വിറ്റും മുഴുവൻ സ്വർണവും തീർത്തു; പിന്നീട് പണം ആവശ്യപ്പെട്ട് നിരന്തര ഉപദ്രവം; മകളുടെ മരണം ഭർതൃപീഡനം മൂലമെന്ന് കുടുംബം
തിരുവനന്തപുരം: ആറ്റുകാലില്‍ വാടകവീട്ടില്‍ യുവതി ജീവനൊടുക്കി. വര്‍ക്കല സ്വദേശിനി ആരതി(26)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. ഒന്നരവര്‍ഷം മുമ്പായിരുന്നു ആരതിയുടേയും അതുലിന്റെയും വിവാഹം. അന്‍പത് പവന് സ്വര്‍ണം വിവാഹ സമയത്ത് കുടുംബം ആരതിക്ക് നല്‍കിയിരുന്നു. അതുല്‍ പലഘട്ടങ്ങളിലായി ഇത് പണയം വയ്ക്കുകയും ഏറ്റവും ഒടുവില്‍ എട്ട് ലക്ഷം രൂപയ്ക്ക് സ്വര്‍ണം വില്‍ക്കുകയും കാര്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതെല്ലാം ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ടും അതുല്‍ ആരതിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ ആരതി അമ്മയ്ക്ക് അയച്ചുനല്‍കിയിരുന്നു. വെള്ളിയാഴ്ച രാത്രി അതുലും ആരതിയും തമ്മിൽ വഴക്കുണ്ടായിരുന്നു. പിന്നാലെ അതുല്‍ വീട്ടില്‍ നിന്നും ഇറങ്ങിയതോടെ അതുല്യ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.…
Read Moreഭാര്യയ്ക്കും മക്കൾക്കും നാരായണനെ വേണ്ട; ഹൈന്ദവ ആചാരപ്രകാരം ചിതയൊരുക്കി; അന്ത്യകർമങ്ങൾ നിർവഹിച്ച് ജില്ലാ പഞ്ചായത്തംഗം ഇര്‍ഫാന ഇക്ബാല്‍
മഞ്ചേശ്വരം: കാന്‍സര്‍ ബാധിച്ച് മരിച്ച ആദ്യകാല ബിജെപി പ്രവര്ത്തകന് മീഞ്ച ചിഗ്റുപദവ് സ്വദേശിയായ നാരായണന് (64) ചിതയൊരുക്കി ജില്ലാ പഞ്ചായത്തംഗവും മുസ്ലിം ലീഗ് നേതാവുമായ ഇര്‍ഫാന ഇക്ബാല്‍. ഒരുമാസം മുന്‍പാണ് നാട്ടിലെ കടവരാന്തയില്‍ ആഴ്ചകളോളം ഭക്ഷണം കഴിക്കാതെ മൃതപ്രായനായി കഴിഞ്ഞിരുന്ന നാരായണന്റെ ദയനീയ അവസ്ഥ വാര്‍ഡ് മെംബര്‍ ഷെരീഫ് ചിനാല ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഇര്‍ഫാന ഇക്ബാലിനെ അറിയിക്കുന്നത്. സ്ഥലത്ത് എത്തിയ അവര്‍ ജില്ലാ കളക്ടറെയും ജില്ലാ മെഡിക്കല്‍ ഓഫീസറെയും കാര്യങ്ങള്‍ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷെയ്ഖ് സായിദ് ഫൗണ്ടേഷന് പ്രവര്‍ത്തകര്‍ കുളിപ്പിച്ച് വൃത്തിയാക്കി പ്രാഥമിക ശുശ്രൂഷ നല്കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസമായി അവിടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെ നാരായണന് വ്യാഴാഴ്ചയാണു മരിച്ചത്. മരിച്ച വിവരം മഞ്ചേശ്വരം പോലീസ് ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍, മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആരും…
Read Moreഅടിച്ചു പൂസായി, പിന്നെ ഇരുന്നോടത്തിരുന്ന് യുവതി മൂത്രമൊഴിച്ചു; ബാറിൽ പരസ്യമായി മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ജീവനക്കാർക്ക് ഭീഷണിയും
മുംബൈ: സ്ത്രീകൾ മദ്യപിക്കുന്നതും അടിപിടിയുണ്ടാക്കുന്നതുമെല്ലാം പുതിയ സംഭവമല്ലെങ്കിലും ഇതൊരു വല്ലാത്ത സംഭവമായിപ്പോയെന്ന് സോഷ്യൽ മീഡയ. മുംബൈയിൽ കല്യാണിലുള്ള ബാറിലാണു ഞെട്ടിക്കുന്ന സംഭവം. ആളുകൾ ഭക്ഷണം കഴിക്കുന്ന റസ്റ്ററന്റിലിരുന്ന് യുവതി മൂത്രമൊഴിക്കുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയാണ് ദൃശ്യങ്ങൾ പകർത്തിയത്. മറ്റുള്ളവർ ഇവിടെയിരുന്ന് ഭക്ഷണം കഴിക്കുകയാണെന്നും തൊട്ടടുത്തു ശുചിമുറിയുണ്ടെന്നും ദൃശ്യങ്ങൾ ചിത്രീകരിച്ച സ്ത്രീ വിളിച്ചുപറയുന്നുണ്ടെങ്കിലും, മദ്യലഹരിയിൽ അതൊന്നും വകവയ്ക്കാതെ പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു. യുവതിയുടെ പ്രവൃത്തി ശ്രദ്ധയിൽപ്പെട്ടതോടെ ഹോട്ടൽ മാനേജരും മറ്റുള്ളവരും ഇടപെട്ടു. ഇവരോടു കയർത്ത യുവതി ജീവനക്കാരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊതുസ്ഥലത്ത് ഇത്തരമൊരു മോശം പ്രവൃത്തി ചെയ്തിട്ടും മാപ്പ് പറയാൻപോലും യുവതി തയാറായില്ല. ഒടുവിൽ സ്ത്രീ പുറത്തേക്കിറങ്ങുന്നതും ജീവനക്കാരെ ചീത്തവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ സോഷ്യൽ മീഡിയകളിൽ തരംഗമായതോടെ, വലിയ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. പൊതുജനാരോഗ്യത്തിനും സംസ്കാരത്തിനും വിരുദ്ധമായ ഇത്തരം പ്രവൃത്തികൾക്കെതിരേ പലരും…
Read Moreഒരുകാരണവശാലും അവധി കൊടുക്കില്ല; എഴുന്നേറ്റ് നിന്നല്ല പറഞ്ഞത്, മുഖ്യമന്ത്രി സീറ്റിലിരുന്നശേഷം പറഞ്ഞത് ഓഫ് ദ റെക്കോർഡെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
തൃപ്പൂണിത്തുറ: ചമ്പക്കുളം മൂലം വള്ളംകളിക്ക് അവധി അനുവദിക്കണമെന്ന റെജി ചെറിയാൻ എംഎൽഎയുടെ ആവശ്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സീറ്റിലിരുന്നശേഷം അവധി അനുവദിക്കാനാകില്ലെന്ന് അടുത്തിരുന്നയാളോടു പറഞ്ഞത് നിയമസഭാ രേഖകളിലുണ്ടാകില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതൊക്കെ ഓഫ് ദ റെക്കോർഡാണ്. അതൊന്നും റെക്കോർഡിനകത്തേ ഉണ്ടാകില്ലെന്നും സ്പീക്കർ പറഞ്ഞു. നിയമസഭയിൽ എഴുന്നേറ്റു നിന്ന് പറയുന്ന കാര്യങ്ങൾ മാത്രമേ സഭാ രേഖകളിൽ ഉൾപ്പെടുത്തൂ. വിഷയത്തിൽ മുഖ്യമന്തി ഇപ്രകാരം സീറ്റിലിരുന്ന് പറഞ്ഞത് ഏതു സാഹചര്യത്തിലാണെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ സാധാരണ സ്വഭാവത്തിനനുസരിച്ച് ഒരുകാരണവശാലും ഒരു നെഗറ്റീവ് ആറ്റിറ്റ്യൂഡ് എടുക്കുമെന്ന് തോന്നുന്നില്ല-തിരുവഞ്ചൂർ പറഞ്ഞു. ദീപക് ജോയിയുടെ ഓഫീസ് ഉദ്ഘാടനത്തിനെത്തിയപ്പോൾ മാധ്യമ പ്രതിനിധികളുടെ ചോദ്യത്തിനു മറുപടിയായാണ് സ്പീക്കർ ഇപ്രകാരം പറഞ്ഞത്.
Read Moreസത്യം പറയുമ്പോൾ വീര്യം കൂടുമോ? പടിയിറങ്ങുന്നതിന് തൊട്ടു മുമ്പ് പിണറായി സർക്കാർ നൽകിയത് 22 ബാറുകൾ; സംസ്ഥാനത്ത് ഇപ്പോൾ 903 ബാറുകൾ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന നാളുകളിലും ബാർ ലൈസൻസുകൾ വാരിക്കോരി നൽകിയതായി രേഖകൾ. അവസാന 72 ദിവസം മാത്രം 22 മദ്യശാലകൾക്കാണ് അന്നത്തെ എക്സൈസ് വകുപ്പ് അനുമതി നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന മാർച്ച് 15നു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ 10 മദ്യശാലകളുടെ ലൈസൻസാണ് കൂട്ടത്തോടെ വിതരണം ചെയ്തതെന്നു രേഖകൾ വ്യക്തമാക്കുന്നു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 21 ബാറുകൾക്കും ഒരു ബിയർ- വൈൻ പാർലറിനുമാണ് ലൈസൻസ് നൽകിയത്. ആലപ്പുഴ. കോട്ടയം, പാലക്കാട്, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് ജില്ലകളിലായാണു തെരഞ്ഞെടുപ്പിനു തൊട്ടു മുൻപ് പുതിയ മദ്യവിൽപന ശാലകൾ എത്തിയത്. മാർച്ച് അഞ്ചു മുതൽ 15 വരെയുള്ള തീയതികളിലായിരുന്നു ഇതിൽ ഭൂരിഭാഗം ബാറുകളുടെയും ലൈസൻസ് വിതരണം ചെയ്തത്. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെത്തുടർന്ന് മൂന്നു മദ്യശാലകളുടെ ലൈസൻസ് വിതരണം നടത്തുന്നതു നിർത്തിവച്ചിരുന്നു. ജനുവരിയിൽ ഒൻപത് ബാർ…
Read Moreഇൻസ്റ്റഗ്രാം കാമുകൻ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു; രക്ഷപ്പെട്ട് വരുന്നതിനിടെ വീണ്ടും തട്ടിക്കൊണ്ടുപോകൽ;16കാരി നേരിട്ടത് ക്രൂരമായ പീഡനം
കോഴിക്കോട്: ചേവായൂരില്നിന്നു പതിനാറുകാരിയെ കടത്തിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു. കണ്ണൂരിലെ രഹസ്യകേന്ദ്രത്തില്‍ തടവിലാക്കിയ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം പോലീസ് രക്ഷപ്പെടുത്തിയിരുന്നു. ലൈംഗികമായി ഉപദ്രവിച്ചതായുള്ള കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സുഹൈല്‍, വസീം, ആത്മജു എന്നിവര്‍ക്കെതിരേ പോലീസ് കേസടുത്തു. ഇവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കോടതി തള്ളി. മൊത്തം ഏഴുപേരാണ് കേസിലെ പ്രതികള്‍. ഇവരെ ഉടന്‍ തന്നെ പിടികൂടുമെന്നു ചേവായൂര്‍ എസ്എച്ചഒ പറഞ്ഞു. സുഹൈല്‍ കണ്ണൂര്‍ സ്വദേശിയും മറ്റു രണ്ടുപേര്‍ കോഴിക്കോട് സ്വദേശികളുമാണ്. കോഴിക്കോട് സ്വദേശികളാണ് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങിയിരിക്കുന്നത്. രണ്ടു സംഘങ്ങളാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ഈ സംഘങ്ങള്‍ക്കു പരസ്പരം ബന്ധമില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 15നു രാത്രി 10.30ന് കാറില്‍ എത്തിയ…
Read Moreഞാൻ മാത്രമല്ല,അവരും ഉണ്ട് സാർ; എംഡിഎംഎയുമായി യുവാവ് പിടിയിൽ; തനിക്ക് സാധനം തരുന്നത് ജബ്ബാറെന്ന് യുവാവ്; ചെങ്ങളത്ത് നിന്ന് ദമ്പതികളെ പൊക്കി എക്സൈസ്
കോട്ടയം: ഓട്ടോറിക്ഷയില്‍നിന്നും വീട്ടില്‍നിന്നുമായി 13 ഗ്രാം എംഡിഎംഎയും കഞ്ചാവുമായി ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര് പിടിയില്‍. കോട്ടയം പനച്ചിക്കാട് കുന്ന്പറമ്പില് കെ.ജി. മനു (30), ചെങ്ങളം മോറുകാട് കണിയാംപറമ്പില്‍ സുധി ജബ്ബാര്‍ (32), ഭാര്യ അല്‍ഫിയ (21) എന്നിവരെയാണ് ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി എക്സൈസ് സംഘം പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ കുമരകം ചെങ്ങളം മോർകാട് ഭാഗത്താണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഓട്ടോറിക്ഷ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍നിന്ന് 1.092 ഗ്രാം എംഡിഎംഎയും 6.12 ഗ്രാം കഞ്ചാവും കണ്ടെത്തി.എക്സൈസ് സംഘത്തെ കണ്ട് ചെങ്ങളത്തെ ഒരു ഇടവഴിയിലേക്ക് ഓടിച്ചുകയറ്റിയ ഓട്ടോറിക്ഷയ്ക്ക് പിന്നാലെയെത്തിയ എക്സൈസ് സംഘം ഓട്ടോറിക്ഷയില്‍നിന്ന് മനുവിനെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ലഹരി വസ്തുക്കള്‍ എവിടെനിന്നാണ് ലഭിക്കുന്നതെന്ന് വ്യക്തമായത്. ഇതോടെയാണ് എക്സൈസ് സംഘം സുധി ജബ്ബാറിന്റെ ചെങ്ങളം മോര്‍കാട് ഭാഗത്തെ വീട്ടില്‍ പരിശോധന നടത്തി കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 12.1157…
Read Moreകുടിയന്മാർ എന്തായാലും സമൂഹത്തിൽ കുറച്ചുപേരുണ്ട്; അവർക്ക് നല്ല സാധനം കൊടുക്കണം; സമ്പൂർണ മദ്യനിരോധനം ഇപ്പോൾ സാധിക്കില്ലെന്ന് കെ.മുരളീധരൻ
തിരുവനന്തപുരം: സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും. അതുകൊണ്ടാണ് വീര്യം കുറച്ചു കൊണ്ടുവരുന്നതെന്ന് മുരളീധരൻ പ്രതികരിച്ചു സമ്പൂർണ മദ്യ നിരോധനം നടപ്പാക്കണമെങ്കിൽ അതിനുള്ള അന്തരീക്ഷം രൂപപ്പെടണം. കുടിയന്മാർ എന്തായാലും സമൂഹത്തിൽ കുറച്ചുപേരുണ്ട്. കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണം .അതിനാണ് കെ കരുണാകരൻ ബെവ്കോ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക് മദ്യം കൊടുക്കാൻ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ബാറുകളുടെ എണ്ണം കുറച്ചു. പത്ത് വർഷത്തിനിടെ എണ്ണം കൂട്ടി വീര്യം കുറഞ്ഞ മദ്യം കൊടുക്കുന്നത് ഇംപാക്ട് കുറയ്ക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന കാര്യത്തിൽ ചർച്ച ചെയ്യാതെ തീരുമാനമെടുക്കില്ല. ഇക്കാര്യം മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം…
Read More