കോട്ടയം: ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. പരിയാരം കാടമുറി അയ്യംങ്കുളം എ.എന്‍. രാജന്റെ മകള്‍ രഞ്ജിനിയുടെ മരണത്തില്‍ ഭര്‍ത്താവ് റ്റിനീഷ്, ഭര്‍തൃപിതാവ് ഗോപാലകൃഷ്ണന്, മാതാവ് വിജയമ്മ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാന്‍ഡ് ചെയ്തു. മരണത്തെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു രഞ്ജിനിയുടെ കുടുംബം ജില്ലാ പോലീസ് ചീഫിനു പരാതി നല്‍കുകയും തുടര്‍ന്ന് അയര്‍ക്കുന്നം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു. പുന്നത്തുറ ഈസ്റ്റ് തോണിക്കുഴി റ്റിനീഷുമായി ആറുമാസം മുമ്പാണു രഞ്ജിനിയുടെ വിവാഹം നടന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. 28നു രഞ്ജിനി മരണപ്പെട്ട വിവരമാണു ബന്ധുക്കള്‍ക്കു ലഭിച്ചത്. രഞ്ജിനിക്കു സ്ഥിരമായി മര്‍ദനം ഏല്‍ക്കാറുണ്ടെന്നും ശാരീരികമായി ഉപദ്രവിച്ചതിനെത്തുടര്ന്നാണു മരണം സംഭവിച്ചതെന്നും ശരീരമാസകലം മര്‍ദനത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു.
Read MoreCategory: Top News
“ഇന്ത്യ രാമരാജ്യമല്ല, മതേതര രാജ്യമാണ് ‘… ഭൂപടം കാവിയില്‍ വരച്ചതിൽ പ്രതിഷേധിച്ചു; എൻഐടിയിൽ വിദ്യാർഥിക്ക് സസ്പെൻഷൻ
കോഴിക്കോട്∙ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ കോഴിക്കോട് എൻഐടിയിൽ ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചതിനെതിരേ പ്രതിഷേധിച്ച ദളിത് വിദ്യാർഥിക്ക് ഒരു വർഷം സസ്പെൻഷൻ. ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് നാലാം വർഷ വിദ്യാർഥിയാണു പ്രതിഷേധിച്ചത്. “ഇന്ത്യ രാമരാജ്യമല്ല, മതേതര രാജ്യമാണ് ‘എന്ന പ്ലക്കാർഡുമായിട്ടായിരുന്നു പ്രതിഷേധം. വിദ്യാർഥിയുടെ പ്രതിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയതോടെ കലാലയത്തിൽ സംഘർഷാവസ്ഥയുണ്ടായി. തനിക്കെതിരായ നടപടി ചോദ്യം ചെയ്ത് കോളജിലെ ഉയർന്ന സമിതികളെ സമീപിക്കുമെന്ന് സസ്പെൻഷനിലായ വിദ്യാർഥി പറഞ്ഞു. എസ്എൻഎസ് എന്ന ക്ലബിന്റെ നേതൃത്വത്തിലാണ് ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചത്.ു
Read Moreമോദി ഭരണത്തിൽ രാജ്യം കുതിച്ചു: എല്ലാ വിഭാഗങ്ങളെയും സമഭാവനയോടെ കണ്ടു; സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമാർജനം യാഥാർഥ്യമാക്കിയെന്ന് ധനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാജ്യം കുതിച്ചു. നിരവധി വെല്ലുവിളികളെ അതിജീവിക്കാനായെന്നും ധനമന്ത്രി നിര്‍മല സീതാരാമൻ. ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് ധനമന്ത്രി ബജറ്റ് ആമുഖത്തിൽ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷയോടെ ഭാവിയെ ഉറ്റുനോക്കുന്നു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിന്റെ വിജയമന്ത്രമായിരിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ വിഭാഗങ്ങളിലും വികസനം എത്തി. ഗോത്ര വിഭാഗങ്ങളെ ശാക്തീകരിച്ചു. എല്ലാ വിഭാഗങ്ങളെയും സമഭാവനയോടെ കണ്ടുവെന്നും മന്ത്രി പറഞ്ഞു. മികച്ച ജനപിന്തുണയോടെ ഈ സർക്കാരിന്റെ വികസന പദ്ധതികൾ തുടരുമെന്നും ധനമന്ത്രി പറഞ്ഞു. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമാർജനം യാഥാർഥ്യമാക്കി. തൊഴിൽ സാധ്യതകൾ വർധിച്ചു. ഗ്രാമീണ തലത്തിൽ സർക്കാരിന്റെ വികസന പദ്ധതികൾ എത്തിച്ചു. പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തികരണമാണ് രാജ്യത്തെ അഭിവൃദ്ധിയിലേക്ക്…
Read Moreകൈകൾ ശുദ്ധം, ആരോപണങ്ങൾ കേൾക്കുമ്പോൾ ഉള്ളാലെ ചിരിക്കും, മനസമാധാനം പ്രധാനം; ഇത് അഹംഭാവം പറച്ചിലല്ലെന്ന് തലയുയർത്തി പറയുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മകൾ വീണയ്ക്കും എക്സാലോജിക് കന്പനിക്കുമെതിരായ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തന്റെ കൈകൾ ശുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മകൾ വീണ ബംഗളൂരുവിൽ കന്പനി തുടങ്ങിയത് ഭാര്യ കമല ജോലിയിൽനിന്നു വിരമിച്ചപ്പോൾ കിട്ടിയ പണം ഉപയോഗിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീണ്ടും ബിരിയാണി ചെമ്പ്, സ്വർണക്കടത്ത്, കൈതോലപ്പായ എന്നൊക്കെ പ്രതിപക്ഷം പറയുന്നുണ്ട്. അതിനു മുൻപും പല കാര്യങ്ങളും അവർ പറഞ്ഞിരുന്നു. നൂറു തവണ സിംഗപ്പൂർ യാത്ര നടത്തി, ടെക്നിക്കാലിയ, കമല ഇന്റർനാഷണൽ, കൊട്ടാരം പൊലത്തെ വീട്, നാട് നിറയെ നിക്ഷേപങ്ങൾ തുടങ്ങി തനിക്കെതിരേ എന്തെല്ലാം കഥകൾ പറഞ്ഞുനടന്നു. അതൊക്കെ കേൾക്കേണ്ടിവന്നിട്ടുണ്ട്. നേരത്തേ ആരോപണങ്ങൾ ഭാര്യയെക്കുറിച്ചായിരുന്നു. ഇപ്പോൾ അത് മകളിലേക്ക് എത്തിയിട്ടുണ്ട്. ഇതൊക്കെ കേൾക്കുന്പോൾ തനിക്ക് ഒരു മാനസിക കുലുക്കവും ഉണ്ടാവില്ല. അതൊന്നും തന്നെ…
Read Moreമന്ത്രി സജി ചെറിയാനെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത: പ്രതിയുടെ വീടും വസ്തുവും ജപ്തി ചെയ്തു; മാനനഷ്ടത്തിന് മന്ത്രി ആവശ്യപ്പെട്ടത് 50 ലക്ഷം രൂപ
ചെങ്ങന്നൂര്‍: മന്ത്രി സജി ചെറിയാനെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനെതിരെ നല്കിയ മാനനഷ്ടക്കേസില്‍ ആലാ സ്വദേശി ശശികുമാറിന്റെ വീടും വസ്തുവും ജപ്തി ചെയ്ത് ചെങ്ങന്നൂര്‍ സബ് കോടതി ജഡ്ജി വീണാ വി.എസ്. ഉത്തരവിട്ടു. മന്ത്രിക്കെതിരേ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കരുതെന്നും അപവാദപ്രചരണങ്ങള്‍ നടത്തരുതെന്നും ശശികുമാറിനെ കോടതി വിലക്കി. ശശികുമാർ നടത്തുന്ന യുട്യൂബ് ചാനലിലൂടെ മന്ത്രിക്കെതിരെ പ്രതി അപകീർത്തികരമായ വാർത്തകൾ തുടരെ പ്രചരിപ്പിച്ചു വരികയായിരുന്നു. ഇതിനെതിരേ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രി നൽകിയ കേസിൽ അഡ്വ. മുരളി മനോഹര്‍ ആന്‍ഡ് അസോസിയേറ്റ്സിലെ അഡ്വ. വിഷ്ണു മനോഹറിന്റെ വാദം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. മാനനഷ്ടക്കേസിൽ അന്തിമ വിധി വരുന്നതിനിടെ പ്രതി സ്വന്തം പേരിലുള്ള വീടും വസ്തുവും മറ്റും കൈമാറ്റം ചെയ്യുന്നതു തടയുകയാണ് കേസിന്റെ ഭാഗമായി നടത്തിയ ഉടൻ ജപ്തിയെന്ന് അഭിഭാഷകൻ വ്യക്തമാക്കി. കേസ് അടുത്ത 17നു വീണ്ടും പരിഗണിക്കും.
Read Moreതടവിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക്: ചാരപ്രാവ് ചാരപ്രവർത്തനത്തിന് ചൈനയിൽ നിന്ന് എത്തിയതല്ല; സ്വതന്ത്രമാക്കി ഇന്ത്യ
മുംബൈ: ചൈനയ്ക്കുവേണ്ടി ചാരപ്രവർത്തനം നടത്താനായി എത്തിയതെന്ന നിഗമനത്തിൽ എട്ടുമാസം മുൻപ് പോലീസ് കസ്റ്റഡിയിലെടുത്ത് വെറ്ററിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രാവിനെ പോലീസിന്റെ അനുമതിയോടെ ഇന്നലെ ആശുപത്രി അധികൃതർ തുറന്നുവിട്ടു. കഴിഞ്ഞവർഷം മേയിലാണ് ചെമ്പൂരിലെ പിർ പാവു ജെട്ടിയിൽനിന്നു പ്രാവിനെ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് (ആർസിഎഫ്)ഉദ്യോഗസ്ഥർ പിടികൂടുന്നത്. പറേലിലെ ബായി സകാർബായി ദിൻഷോ അനിമൽ ഹോസ്പിറ്റലിലാണ് ഈ പ്രാവ് കഴിഞ്ഞിരുന്നത്. പ്രാവിനെ പിടികൂടുമ്പോൾ രണ്ടു വളയങ്ങൾ കാലുകളിലുണ്ടായിരുന്നു. ഇവയിൽ ചൈനീസ് ഭാഷയായ മാൻഡരിനിൽ എഴുതിയ സന്ദേശവുമുണ്ടായിരുന്നതായി എഫ്ഐആറിലുണ്ട്. ഇതാണ് ചാരപ്രവർത്തനത്തിനായി ചൈന അയച്ചതാണ് പ്രാവ് എന്ന നിഗമനത്തിൽ പോലീസിനെ എത്തിച്ചത്. എന്നാൽ, പിന്നീടു നടന്ന അന്വേഷണത്തിൽ തായ്വാനിൽ ഒരു റേസിംഗ് മത്സരത്തിൽ പങ്കെടുത്ത പ്രാവാണിതെന്നും അബദ്ധത്തിൽ ഇന്ത്യയിലെത്തിയതാണെന്നും കണ്ടെത്തി. വൈദ്യപരിശോധനയിൽ പ്രാവിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നു കണ്ടതോടെയാണ് തുറന്നുവിടാൻ പോലീസ് അനുമതി നല്‍കിയത്.
Read Moreകാസർഗോട്ട് 59കാരനെ ഹണിട്രാപ്പില്‍ കുടുക്കി ദമ്പതികൾ; സഹായം ചോദിച്ചെത്തിയ യുവതി തന്നെ ഹോട്ടലിലെത്തിച്ച് നഗ്നചിത്രങ്ങൾ എടുത്തു; നാലുപേരെ കുടുക്കി പോലീസ്
കാസര്‍ഗോഡ്: 59കാരനെ ഹണിട്രാപ്പില്‍ കുടുക്കി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ദമ്പതികള്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശികളായ ദില്‍ഷാദ്, ഭാര്യ ലുബ്ന, സിദ്ദിഖ്, ഫൈസല്‍ എന്നിവരെയാണ് മേല്പറമ്പ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരേ കൂടി കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരേ ഐപിസി 384 (പണം തട്ടല്‍), 389 (പണത്തിനായി ഭീഷണിമുഴക്കുക), 342 (അന്യായതടങ്കല്‍), 323 (ശാരീരിക ഉപദ്രവം), 506(1) വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഉദുമ മാങ്ങാട് സ്വദേശിയാണ് ഹണിട്രാപ്പിന് ഇരയായത്. ജനുവരി 23നാണ് ലുബ്ന എന്ന യുവതി ഫോണ്‍ വഴി പരിചയപ്പെടുന്നതെന്ന് പരാതിക്കാരന് പറയുന്നു. ചാരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് പരാതിക്കാരന്. വിദ്യാഭ്യാസ ആവശ്യത്തിന് തനിക്ക് ലാപ്ടോപ്പ് വാങ്ങിതരണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇതിനായി 25നു മംഗലാപുരത്ത് പോയി. അവിടെനിന്നു ഹോട്ടല്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ലുബ്ന തന്നോടൊപ്പം നഗ്നചിത്രങ്ങളെടുത്തെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് ഈ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ…
Read Moreയഥാർഥ ഭക്തർ മലചവിട്ടി, പമ്പയിലെത്തി മടങ്ങിയത് കപടഭക്തർ; 30 കോടി ശബരിമലയ്ക്കായി ഈ വർഷം ചെലവാക്കിയെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്
തിരുവനന്തപുരം: ശബരിമലയിൽ ദർശനം നടത്താതെ മാല ഊരിയും തേങ്ങ ഉടച്ചും മടങ്ങിപ്പോയവർ കപടഭക്തരാണെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. യഥാർത്ഥ ഭക്തർ ആരും തന്നെ ദർശനം നടത്താതെ മടങ്ങിപ്പോയിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പതിനായിരകണക്കിന് ഭക്തജനങ്ങൾ എത്തുന്ന ശബരിമലയിൽ രണ്ടോ മൂന്നോ പേർ മടങ്ങിപ്പോയത് ഉയർത്തി പ്രശ്നം ഉണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ശബരിമലയെ തകർക്കാൻ വ്യാജപ്രചാരണങ്ങൾ നടക്കുകയാണ്. ആശങ്ക ഉണ്ടാക്കുന്ന പ്രചാരവേലയാണ് ചിലർ നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയിൽ ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ഭക്തർക്ക് നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രതിപക്ഷത്തെ എം. വിൻസന്റ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.ഇത്തവണത്തെ തീർത്ഥാടന കാലം ദുരിതപൂർണമായിരുന്നുവെന്നും അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും പമ്പയിൽ മാല ഊരി തിരികെ പോകേണ്ട അവസ്ഥ ഉണ്ടായെന്നും എം.വിൻസന്റ് പറഞ്ഞു. യഥാർഥ ഭക്തരാരും ദർശനം നടത്താതെ…
Read More‘നിയമം വളഞ്ഞില്ല’… ശാന്തമായി വളച്ചെടുത്ത മതിൽ പൊളിക്കേണ്ടിവന്നു; ശാന്തൻപാറയിൽ പുറമ്പോക്ക് കൈയേറി നിർമിച്ച പാർട്ടി ഓഫീസിന്റെ മതിൽ ഒടുവിൽ പൊളിച്ചടുക്കി…
രാജകുമാരി: വിവാദമായ ഇടുക്കി ശാന്തൻപാറ സിപിഎം പാർട്ടി ഓഫീസിന്റെ മതിൽ പൊളിച്ചുനീക്കി. റോഡ് പുറമ്പോക്ക് കൈയേറിയാണ് മതിൽ കെട്ടിയിരിക്കുന്നതെന്ന് റവന്യു വകുപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് സംരക്ഷണഭിത്തി പൊളിച്ചുനീക്കിയത്. പാർട്ടിയുടെ നേതൃത്വത്തിലാണ് സംരക്ഷണഭിത്തി നീക്കം ചെയ്തത്. താലൂക്ക് സർവേയർ നേരിട്ടെത്തി അടയാളപ്പെടുത്തി നൽകിയ 10 മീറ്ററോളം ഭാഗത്തെ സംരക്ഷണ ഭിത്തിയാണ് പൊളിച്ചു മാറ്റിയത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഓഫീസ് നിർമാണത്തിന് കഴിഞ്ഞ ദിവസം റവന്യു വകുപ്പ് അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 22നാണ് റവന്യു വകുപ്പിസ്റ്റോപ്പ് മെമ്മോ അവഗണിച്ച് ശാന്തൻപാറയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണം നടത്തുന്നതായി കോടതിയിൽ പരാതി ലഭിച്ചത്. തുടർന്ന് നിർമാണം നിർത്തിവയ്ക്കാൻ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ, അന്നു രാത്രിതന്നെ വീണ്ടും നിർമാണ പ്രവർത്തനങ്ങൾ നടത്തിയത് മാധ്യമങ്ങളിൽ വാർത്തയാവുകയും കോടതി ഇടപെടുകയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർമാണപ്രവർത്തനങ്ങൾ പാടില്ലെന്നും വീണ്ടും നിർമാണം നടത്തിയാൽ ഈ…
Read Moreപതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 90 വർഷം തടവ്; പൂപ്പാറ തേയിലതോട്ടത്തിലെത്തിയ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് പ്രദേശവാസികളായ യുവാക്കൾ
മൂന്നാർ: പൂപ്പാറയിൽ അന്യസംസ്ഥാനക്കാരിയായ 14 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് 90 വർഷം കഠിന തടവ്. പൂപ്പാറ സ്വദേശികളായ സുഗന്ധ്, ശിവകുമാർ, സാമുവൽ എന്നിവർക്കാണ് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി കഠിന തടവ് വിധിച്ചത്. കേസിലെ ആറു പ്രതികളിൽ ഒരാളെ വെറുതെ വിട്ടു. പ്രായപൂർത്തിയാകാത്ത രണ്ടുപേരുടെ കേസ് തൊടുപുഴ കോടതിയിലേക്കു മാറ്റി. 2022 മേയിലാണ് സംഭവം. ഇടുക്കി പൂപ്പാറയിൽ സുഹൃത്തുമൊത്ത് തേയിലത്തോട്ടത്തിൽ എത്തിയ പെൺകുട്ടിയെ പൂപ്പാറ സ്വദേശികളായ പ്രതികൾ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്നയാളെ ക്രൂരമായി മർദിച്ചശേഷമായിരുന്നു പീഡനം. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത രണ്ടുപേർ ഉൾപ്പെടെ ആറു പ്രതികളാണ് ഉണ്ടായിരുന്നത്. കൃത്യത്തിന് സഹായം ചെയ്ത നാലാം പ്രതിയെ സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി വെറുതെ വിട്ടു. കേസിലെ പ്രതികളായ സുഗന്ധ്, ശിവകുമാർ, സാമുവൽ എന്നിവർക്ക് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് പി. എ. സിറാജുദീനാണ്…
Read More