ഓ​ഫീ​സി​ലെ ബാ​ത്ത്റൂ​മി​ലെ​ത്തി​ച്ച് ലൈം​ഗി​ക പീ​ഡ​നം; അ​ധ്യാ​പ​ക​നെ​തി​രെ പ​രാ​തി​യു​മാ​യി 500 വി​ദ്യാ​ർ​ഥി​നി​ക​ൾ; ആ​രോ​പ​ണം ഒ​ഴി​വാ​ക്കാ​ൻ മാ​ർ​ക്ക് വാ​ഗ്ദാ​നം ചെ​യ്ത് വി​സി

ഛണ്ഡീ​ഗഡ്: അ​ധ്യാ​പ​ക​നെ​തി​രെ പീ​ഡ​ന​പ​രാ​തി​യു​മാ​യി അ​ഞ്ഞൂ​റ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി എം.​എ​ൽ. ഖ​ട്ട​റി​നും ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി വി​ദ്യാ​ർ​ഥി​നി​ക​ൾ ക​ത്ത​യ​ച്ചു. സി​ര്‍​സ​യി​ലു​ള്ള ചൗ​ദ​രി​ദേ​വി ലാ​ല്‍ സ​ര്‍​വ്വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​നെ​തി​രെ​യാ​ണ് പീ​ഡ​ന പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. വൈ​സ് ചാ​ന്‍​സി​ല​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ കോ​ളേ​ജി​ല്‍​നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു. പ​രാ​തി​യി​ൽ പ​റ​യു​ന്ന അ​ധ്യാ​പ​ക​ന് വ​ൻ രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മു​ണ്ടെ​ന്ന് വി​സി പ​റ​ഞ്ഞെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ ഒ​തു​ക്കി തീ​ർ​ക്കാ​ൻ മാ​ർ​ക്ക് വാ​ഗ്ദാ​നം ചെ​യ്തെ​ന്നും വി​ദ്യാ​ർ​ഥി​നി​ക​ൾ അ​റി​യി​ച്ചു. അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​നി​ക​ളെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​പ്പി​ച്ച ശേ​ഷം ബാ​ത്ത് റൂ​മി​ലേ​ക്ക് കൊ​ണ്ടു​പോ​യി സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ല്‍ സ്പ​ര്‍​ശി​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി​യി​ലെ മു​ഖ്യ ആ​രോ​പ​ണം. പ്ര​തി​ക​രി​ച്ച​പ്പോ​ള്‍ അ​ധ്യാ​പ​ക​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും മാ​സ​ങ്ങ​ളാ​യി ഇ​ത് തു​ട​രു​ക​യാ​ണെ​ന്നും വി​ദ്യാ​ർ​ഥി​നി​ക​ൾ പ​റ​യു​ന്നു. ഹ​രി​യാ​ന ഗ​വ​ര്‍​ണ​ര്‍ ബ​ണ്‍​ഡാ​രു ദ​ത്ത​ത്രെ​യ, വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ.​അ​ജ്മ​ര്‍ സി​ങ് മാ​ലി​ക്ക്, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ല്‍ വി​ജ്, ദേ​ശീ​യ വ​നി​താ…

Read More

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; പുലർച്ചെ വീട് വളഞ്ഞ് പോലീസ്

പ​ത്ത​നം​തി​ട്ട: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ അ​റ​സ്റ്റി​ൽ. സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ച് അ​ക്ര​മ കേ​സി​ലാ​ണ് അ​റ​സ്റ്റ്. അ​ടൂ​രി​ലെ വീ​ട്ടി​ൽ നി​ന്നും ക​ൺ​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സാ​ണ് രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ച് അ​തി​ക്ര​മ​കേ​സി​ല്‍ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നാ​ണ് ഒ​ന്നാം പ്ര​തി. സ​തീ​ശ​ന് പു​റ​മേ ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ, എം. ​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ എ​ന്നി​വ​രും പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ട്. കേസിൽ നാലാം പ്രതിയാണ് രാഹുൽ മാ​ങ്കൂ​ട്ട​ത്തി​ൽ. സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 31 യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ചു, ക​ലാ​പാ​ഹ്വാ​നം ന​ട​ത്തി എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. നേ​ര​ത്തെ, 26 യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ജാ​മ്യ​ത്തി​ല്‍ വി​ട്ടി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം, ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​ക​ളാ​ണ് ഇ​വ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സം​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്ത​ക​രെ തു​ട​ര്‍​ച്ച​യാ​യി പോ​ലീ​സ് ആ​ക്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.

Read More

ഇക്കൊല്ലം കണ്ണൂരിലേക്ക്: 23 വർഷത്തെ കാത്തിരിപ്പ്; 24 ൽ സ്വർണ കപ്പടിച്ച് കണ്ണൂർ

കൊ​ല്ലം: 62-ാ​മ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ സ്വ​ർ​ണ ക​പ്പ​ടി​ച്ച് ക​ണ്ണൂ​ർ. 23 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ക​ണ്ണൂ​ർ ക​പ്പ് സ്വ​ന്ത​മാ​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ടു​മാ​യു​ള്ള ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. 952 പോ​യി​ന്‍റു​ക​ളു​മാ​യി ക​ണ്ണൂ​ർ ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ 949 പോ​യി​ന്‍റു​ക​ളു​മാ​യി കോ​ഴി​ക്കോ​ട് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 938 പോയിന്‍റുകളുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. തൃ​ശൂ​ർ 925 പോ​യി​ന്‍റു​ക​ളു​മാ​യി നാലാം സ്ഥാ​ന​വും, മ​ല​പ്പു​റം 913 പോ​യി​ന്‍റു​ക​ളു​മാ​യി അഞ്ചാം സ്ഥാ​നവും നേ​ടി. ആ​ധി​ഥേ​യ​രാ​യ കൊ​ല്ല​മാ​ണ് 910 പോ​യി​ന്‍റു​ക​ളു​മാ​യി അ​റാം സ്ഥാ​ന​ത്ത്. എ​റ​ണാ​കു​ളം -899, തി​രു​വ​ന​ന്ത​പു​രം-870, ആ​ല​പ്പു​ഴ-852, കാ​സ​ർ​കോ​ട്-846, കോ​ട്ട​യം-837, വ​യ​നാ​ട്-818, പ​ത്ത​നം​തി​ട്ട-774, ഇ​ടു​ക്കി-730 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ് നി​ല സ്കൂളുകളിൽ പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ ബി​എ​സ്എ​സ് ഗു​രു​കു​ലം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 249 പോ​യി​ന്‍റു​ക​ളു​മാ​യി ഒ​ന്നാ​മ​തെ​ത്തി. 116 പോ​യി​ന്‍റു​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട് കാ​ർ​മ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​നവും നേ​ടി.

Read More

കെണിയിൽ വീഴ്ത്തിയത് ഇന്‍സ്റ്റഗ്രാം വഴി: പെ​ൺ​കു​ട്ടി​യെ കൂ​ട്ടു​കാ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു; യു​വാ​വ് മോ​ഷ​ണക്കേ​സു​ക​ളിലും പ്രതി

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ കേ​സി​ൽ പി​ടി​യി​ലാ​യ യു​വാ​വ് മോ​ഷ​ണ​ക്കേ​സി​ലും പ്ര​തി​യെ​ന്ന് പോ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ സ​ഞ്ജ​യ് എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് സ​ഞ്ജ​യ് മ​ല​പ്പു​റം എ​ട​വ​ണ്ണ​യി​ൽ പിടിയിലാകുന്നത്. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് ഇ​യാ​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ്പ​റ​ഞ്ഞു. വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് യു​വാ​വ് പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​ത്ത​ത്.​ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽനി​ന്നു നി​ർ​ബ​ന്ധി​ച്ചു വി​ളി​ച്ചി​റ​ക്കി​യ യു​വാ​വ് ക​ഴി​ഞ്ഞ ദി​വ​സം എ​ട​വ​ണ്ണ​യി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി. ഇ​വി​ടെവ​ച്ച് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ യു​വാ​വി​നൊ​പ്പം ക​ണ്ട​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. ഇ​തോ​ടെ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ…

Read More

ഐ​സി​യു പീ​ഡ​ന​ക്കേ​സ്: സ്ഥ​ലംമാ​റ്റിയ മൂ​ന്ന് ജീ​വ​ന​ക്കാ​രി​ല്‍ പി​ന്തു​ണ​ച്ച​ത് ഒ​രാ​ള്‍ മാ​ത്രം; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​തി​ജീ​വി​ത

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സി​യു പീ​ഡ​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥ​ലം മാ​റ്റി​യ ജീ​വ​ന​ക്കാ​രാ​രുംതന്നെ യാ​തൊ​രു​വി​ധ​ത്തി​ലും ​പി​ന്തു​ണ​ച്ചി​ട്ടി​ല്ലെ​ന്ന് അതി​ജീ​വി​ത.​ യുവതിയുടെ പ​രാ​തി​യെത്തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് സു​പ്ര​ണ്ട്, ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​രെ​യാ​ണു സ്ഥ​ലം മാ​റ്റി​യ​ത്. അ​തി​ജീ​വി​ത​യെ പി​ന്തു​ണ​ച്ച​തി​നാ​ണ് ഇ​വ​രെ സ്ഥ​ലം​മാ​റ്റി​യ​തെ​ന്നാ​ണ് പ്ര​ചാര​ണ​മു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​തി​ജീ​വി​ത പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യ​ത്. ​ചീഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​റും ന​ഴ്സിം​ഗ് സൂ​പ്ര​ണ്ടും ത​നി​ക്കൊ​പ്പം നി​ന്നി​ട്ടി​ല്ലെ​ന്നും, താ​ൻ അ​റ്റ​ൻ​ഡ​റു​ടെ ലൈം​ഗീ​ക അ​തി​ക്ര​മ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ൾ മോ​ളെ, സാ​ര​മി​ല്ല, ഇ​തു​കാ​ര്യ​മാ​ക്കേ​ണ്ട, നി​ന​ക്ക് തോ​ന്നി​യ​താ​യി​രി​ക്കാം’ എ​ന്നാ​ണ് ര​ണ്ടു​പേ​രും പ​റ​ഞ്ഞ​തെ​ന്നും അ​തി​ജീ​വി​ത വെ​ളി​പ്പെ​ടു​ത്തു​ന്നു. സം​ഭ​വ​​സ​മ​യ​ത്ത് ഡ്യു​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്സ് അ​നി​ത മാ​ത്ര​മാ​ണ് ത​ന്നെ പി​ന്തു​ണ​ച്ച​തെ​ന്നും അ​തി​ജീ​വി​ത പ​റ​ഞ്ഞു. കേ​സ് അ​ട്ടി​മ​റി​ക്കു​ക എ​ന്ന ലക്ഷ്യത്തോടെ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും പ്ര​ലോ​ഭി​പ്പി​ക്കാ​നു​മാ​യി ജീ​വ​ന​ക്കാ​രെ പ​റ​ഞ്ഞ​യ​ച്ച​ത് ആ​രാ​ണെ​ന്നും അ​തി​നു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​തി​ജീ​വി​ത…

Read More

കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ട് ല​ഹ​രി വി​ൽ​പ​ന; എം​ഡി​എം​എ​യു​മാ​യി യൂ​ട്യൂ​ബ് വ്ലോ​ഗ​ർ പി​ടി​യി​ൽ

എ​റ​ണാ​കു​ളം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ ല​ഹ​രി​മ​രു​ന്ന് വി​ല്‍​ക്കു​ന്ന യൂ​ട്യൂ​ബ് വ്ലോ​ഗ​ർ പി​ടി​യി​ൽ. കു​ന്ന​ത്തു​നാ​ട് കാ​വും​പു​റം വ​യ​ന​ത്ത​റ വീ​ട്ടി​ല്‍ സ്വാ​തി കൃ​ഷ്ണ (28)യെ​യാ​ണ് എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി​യു​ടെ പ​ക്ക​ൽ നി​ന്നും 2.781 ഗ്രാം ​എം​ഡി​എം​എ, 20 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ​ ഉദ്യോഗസ്ഥർ പി​ടി​കൂ​ടി​. സ്വാ​തി കൃ​ഷ്ണ ഏ​റെ നാ​ളാ​യി എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സി​ജോ വ​ര്‍​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ ടി.​വി. ജോ​ൺ​സ​ൺ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ര​ഞ്ജി​ത്ത് ആ​ർ. നാ​യ​ർ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ കെ.​എം. ത​സി​യ, ഡ്രൈ​വ​ർ സ​ജീ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More

സ്കൂ​ൾ ക​ലോ​ത്സ​വം; ക​ണ്ണൂ​രി​നെ പി​ന്നി​ലാ​ക്കി ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കേ​ക്ക് കു​തി​ച്ച് കോ​ഴി​ക്കോ​ട്

കൊ​ല്ലം: 62-ാമ​ത് സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ സ്വ​ർ​ണ ​ക​പ്പി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ക​ണ്ണൂ​രി​നെ പി​ന്ത​ള്ളി കോ​ഴി​ക്കോ​ട് ഒ​ന്നാം സ്ഥാനത്തേക്ക്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ണ്ണൂ​ർ നി​ല​നി​ർ​ത്തി​യി​രു​ന്ന ആ​ധി​പ​ത്യ​മാ​ണ് അ​വ​സാ​ന ദി​വ​സം കോ​ഴി​ക്കോ​ട് പി​ടി​ച്ചെ​ടു​ത്ത​ത്. വീ​ണ്ടും ക​ലാ​കി​രീ​ടം സ്വ​ന്ത​മാ​ക്കാ​ൻ 901 പോ​യി​ന്‍റ് നേ​ടി​യാ​ണ് കോ​ഴി​ക്കോ​ട് മു​ന്നേ​റു​ന്ന​ത്. 897 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ര്‍ ര​ണ്ടാ​മ​തും 895 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട് തൊ​ട്ടു​പി​ന്നി​ലു​മു​ണ്ട്. ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ലെ ഏ​താ​നും മ​ത്സ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​നി പൂ​ര്‍​ത്തി​യാ​കാ​നു​ള്ള​ത്. തൃ​ശ്ശൂ​ര്‍ 875, മ​ല​പ്പു​റം 863 എ​ന്നീ ജി​ല്ല​ക​ളാ​ണ് നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. 860 പോ​യി​ന്‍റോ​ടെ ആ​തി​ഥേ​യ​രാ​യ കൊ​ല്ലം ആ​റാം സ്ഥാ​ന​ത്തു​ണ്ട്. 234 പോ​യി​ന്‍റോ​ടെ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ആ​ല​ത്തു​ര്‍ ബി​എ​സ്എ​സ് ഗു​രു​കു​ല​മാ​ണ് സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട് കാ​ര്‍​മ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളാ​ണ് 116 പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​തും .  

Read More

അ​ങ്ങ​നെ​യ​ങ്ങ് പോ​യാ​ലോ, ഫി​ഷ​റീ​സ് മ​ന്ത്രി​യെ വ​ല​യി​ൽ കു​രു​ക്കി; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​വ​ദി​ക്കാ​നെ​ത്തി​യ മ​ന്ത്രി​ക്ക് കി​ട്ടി​യ പ​ണി​യി​ങ്ങ​നെ…

ഭു​വ​നേ​ശ്വ​ർ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കളുടെ വലയിൽ കേ​ന്ദ്ര​മ​ന്ത്രി സ​ഞ്ച​രി​ച്ച ബോ​ട്ട്  കു​ടു​ങ്ങി. കേ​ന്ദ്ര ഫി​ഷ​റീ​സ്, മൃ​ഗ​സം​ര​ക്ഷ​ണ, ക്ഷീ​രോ​ൽ​പാ​ദ​ന മ​ന്ത്രി പ​ർ​ഷോ​ത്തം രൂ​പാ​ല സ​ഞ്ച​രി​ച്ചി​രു​ന്ന ബോ​ട്ട് ആ​ണ് ഒ​ഡീ​ഷ​യി​ലെ ചി​ലി​ക്ക ത​ടാ​ക​ത്തി​ൽ ര​ണ്ട് മ​ണി​ക്കൂ​റോ​ളം കു​ടു​ങ്ങി​യ​ത്. മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം മ​റ്റൊ​രു ബോ​ട്ട് എ​ത്തി​ച്ചാ​ണ് മ​ന്ത്രി​യെ സു​ര​ക്ഷി​ത​നാ​യി ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ച്ച​ത്. ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് സം​ബി​ത് പ​ത്ര​യും മ​റ്റ് ചി​ല പ്രാ​ദേ​ശി​ക പാ​ർ​ട്ടി നേ​താ​ക്ക​ളും ബോ​ട്ടി​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഖു​ർ​ദ ജി​ല്ല​യി​ലെ ബാ​ലു​ഗാ​വി​ൽ നി​ന്ന് യാ​ത്ര ആ​രം​ഭി​ച്ച മ​ന്ത്രി ത​ടാ​ക​ത്തി​ലൂ​ടെ പു​രി ജി​ല്ല​യി​ലെ സ​ത​പ​ദ​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ൾ മീ​ൻ​പി​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വ​ല മ​ന്ത്രി സ​ഞ്ച​രി​ച്ച ബോ​ട്ടി​ൽ കു​രു​ങ്ങു​ക​യാ​യി​രു​ന്നു. ‘സാ​ഗ​ർ പ​രി​ക്ര​മ’ പ​രി​പാ​ടി​യു​ടെ പ​തി​നൊ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​വ​ദി​ക്കാ​നാ​ണ് കേ​ന്ദ്ര​മ​ന്ത്രി ഒ​ഡീ​ഷ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

Read More

ഡൽഹിയിൽ 12 കാരി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികളിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: 12 വ​യ​സു​കാ​രി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി. ഡ​ൽ​ഹി സ​ദ​ർ ബ​സാ​റി​ലാ​ണ് സം​ഭ​വം. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് കു​ട്ടി​ക​ളും മ​റ്റൊ​രാ​ളു​മാ​ണ് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. കേ​സി​ൽ അ​ഞ്ച് പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യി. ഒ​രു സ്ത്രീ​യാ​ണ് കു​ട്ടി​യെ എ​ത്തി​ച്ച് ന​ൽ​കി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഛത്തീ​സ്ഗ​ഢ് സ്വ​ദേ​ശി​യാ​യ ഡ​ൽ​ഹി സ​ദ​ർ ബ​സാ​റി​ലെ ചാ​യ​ക്ക​ട​ക്കാ​ര​നാ​ണ് കേ​സി​ലെ മു​ഖ്യ​പ്ര​തി. ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ 12, 14, 15 വ​യ​സ്സ് പ്രാ​യ​മു​ള്ള സ്റ്റാ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​റ്റ് പ്ര​തി​ക​ൾ. ജ​നു​വ​രി ഒ​ന്നി​നാ​ണ് സം​ഭ​വം. പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കു​ന്ന​തി​നു വേ​ണ്ടി ഒ​രു പെ​ൺ​കു​ട്ടി​യെ വേ​ണ​മെ​ന്നും അ​തി​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പാ​ടാ​ക്കാ​ൻ ചാ​യ​ക്ക​ട ഉ​ട​മ പ്ര​ദേ​ശ​ത്തെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യ ഒ​രു സ്ത്രീ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പെ​ൺ​കു​ട്ടി​യെ എ​ത്തി​ച്ചു​കൊ​ടു​ത്താ​ൽ പ്ര​തി​ഫ​ലം ന​ൽ​കാ​മെ​ന്നും ഇ​യാ​ൾ യു​വ​തി​യോ​ട് പ​റ​ഞ്ഞു. തൊ​ട്ട​ടു​ത്ത ദി​വ​സം ഇ​വ​ർ 12 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ക​ണ്ടു​മു​ട്ടി. ആ​ക്രി പെ​റു​ക്കി​യാ​ണ് പെ​ൺ​കു​ട്ടി ജീ​വി​ച്ചി​രു​ന്ന​ത്. ഖു​ർ​ഷി​ദ് മാ​ർ​ക്ക​റ്റി​ലു​ള്ള ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ നി​ന്ന് മാ​ലി​ന്യം…

Read More

എം​എ​ൽ​എ ആ​ണെ​ന്ന് മ​ന​സി​ലാ​യി​ല്ല: മൈ​ക്ക് പി​ടി​ച്ചു​വാ​ങ്ങി​യ​ത് ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ൽ വി​ല​ക്കു​ള്ള​തി​നാ​ൽ; എ​സ്ഐ ഷ​മീ​ൽ

ക​ണ്ണൂ​ർ: സി​വി​ൽ സ്റ്റേ​ഷ​നി​ൽ സ​മ​രം ചെ​യ്ത എം. ​വി​ജി​ൻ എം​എ​ൽ​എ​യെ മ​ന​സ്സി​ലാ​യി​ല്ലെ​ന്ന് എ​സ്ഐ ഷ​മീ​ലി​ന്‍റെ മൊ​ഴി. ന​ഴ്‌​സി​ങ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി ആ​ണെ​ന്ന് ക​രു​തി​യാ​ണ് എം​എ​ൽ​എ​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച​ത്. ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​നു​ള്ളി​ൽ വി​ല​ക്കു​ള്ള​തി​നാ​ലാ​ണ് മൈ​ക്ക് പി​ടി​ച്ചു​വാ​ങ്ങി​യ​തെ​ന്ന് എ​സ്ഐ ഷ​മീ​ലി​ന്‍റെ മൊ​ഴി​യി​ൽ പ​റ​യു​ന്നു. എം​എ​ൽ​എ​യെ മ​ന​സി​ലാ​യി​ല്ലെ​ന്നും എ​സ്ഐ പ​റ​ഞ്ഞി​ട്ടാ​ണ് എം​എ​ൽ​എ​യു​ടെ പേ​ര് ചോ​ദി​ച്ച​തെ​ന്ന് പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യും മൊ​ഴി ന​ൽ​കി. അ​തേ​സ​മ​യം എ​സ്ഐ​യ്ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ചു നി​ല്‍​ക്കു​ക​യാ​യാ​ണ് വി​ജി​ന്‍. കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ക​ല​ക്ട്രേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ലാ​ണ് എ​സ്ഐ​യും എം​എ​ൽ​എ​യും പ​ര​സ്പ​രം വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്. എ​സ്ഐ ഷ​മീ​ലി​നോ​ട് സു​രേ​ഷ് ഗോ​പി സ്റ്റൈ​ൽ ഇ​ങ്ങോ​ട്ട് എ​ടു​ക്കേ​ണ്ട​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പോ​ലീ​സി​ന് നാ​ണ​ക്കേ​ട് ഉ​ണ്ടാ​ക്ക​രു​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞി​രു​ന്നു.

Read More