കൊച്ചി: കളമശ്ശേരി കുസാറ്റിൽ ടെക്ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ മുൻ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പോലീസ് പ്രതി ചേര്‍ത്തു. ഡോ. ദീപക് കുമാർ സാഹു അടക്കം മൂന്നു പേരെയാണ് കേസിൽ പ്രതിചേർത്തത്. ഡോ. ദീപക് കുമാര്‍ സാഹു, ടെക് ഫെസ്റ്റ് കണ്‍വീനര്‍മാരായ അധ്യാപകരായ ഡോ. ഗിരീഷ് കുമാര്‍ തമ്പി, ഡോ. എന്‍. ബിജു എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹുവാണ് കേസില്‍ ഒന്നാം പ്രതി. മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. കാമ്പസിനുള്ളില്‍ പരിപാടി സംഘടിപ്പിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗരേഖ ലംഘിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കുസാറ്റ് ദുരന്തത്തിനു പിന്നാലെ ഡോ. ദീപക് കുമാർ സാഹുവിനെ സ്ഥലം മാറ്റിയിരുന്നു. സർവകലാശാല മൂന്നംഗ സിൻഡിക്കേറ്റ് ഉപസമിതിയിൽ നിന്നും പി. കെ. ബേബിയെയും മാറ്റി. ടെക് ഫെസ്റ്റിന്റെ നടത്തിപ്പ് ചുമതലയിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് പി. കെ. ബേബിക്കെതിരേ നടപടി. 2023…
Read MoreCategory: Top News
വണ്ടിപ്പെരിയാറിലെ കുട്ടിയുടെ അച്ഛനെ പാല്‍രാജ് കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്ഐആര്‍
ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ അച്ഛനെ ആക്രമിച്ച കേസ് പ്രതി പാല്‍രാജിന്റെ ഉദ്ദേശം കൊലപാതകം ആയിരുന്നു എന്ന് പോലീസ്. കുട്ടിയുടെ അച്ഛന്റെ നെഞ്ചിന് താഴെയും കാലിലുമാണ് പാല്‍രാജ് കുത്തിയത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പാല്‍രാജ് തന്നെയാണ് പ്രകോപനമുണ്ടാക്കിയതെന്നാണ് എഫ്ഐആര്‍ പറയുന്നത്. പാല്‍രാജിനെ ഇന്നലെ രാത്രിയോടെ തന്നെ റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ അച്ഛന്റെയും ബന്ധുക്കളുടേയും നേരെയുണ്ടായത് ആസൂത്രിതമായ തരത്തിലൊരു പ്രകോപനമാണെന്ന് പോലീസ് പറയുന്നില്ല. പക്ഷേ, പ്രകോപനത്തെ തുടര്‍ന്നുള്ള ആക്രമണം ആണ് ഉണ്ടായതെങ്കിലും കുത്തിയത് കൊല്ലണമെന്നുള്ള ഉദ്ദേശത്തിലാണെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് സംഭവം ഉണ്ടായത്. പെണ്‍കുട്ടിയുടെ അച്ഛനും മുത്തച്ഛനും നിന്നിരുന്ന സ്ഥലത്തേയ്ക്ക് അര്‍ജുന്റെ പിതൃസഹോദരന് പാൽരാജ് എത്തുകയും അതിനു പിന്നാലെ കേസിനെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇവിടെനിന്ന് പിരിഞ്ഞുപോയ ശേഷം ഇയാള്‍ തിരികെ എത്തി കുട്ടിയുടെ അച്ഛനെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.
Read Moreഗ്രോ ബാഗിൽ കഞ്ചാവ് കൃഷി; വിത്ത്പാകി കൃഷി ചെയ്തപറവൂറുകാരൻ പോലീസ് പിടിയിൽ; നാട്ടിൻപുറങ്ങളിൽ നിന്ന് ഇത്രയും കഞ്ചാവ് തൈപിടിക്കുന്നത് ആദ്യമായി
പറവൂർ: ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ പോലീസ് പിടിയിലായി.പറവൂർ കെടാമംഗലം ദേവസ്വം പറമ്പ് മഞ്ഞനക്കര വീട്ടിൽ സുധീഷ് (34) നെയാണ് പറവൂർ പോലീസ് പിടികൂടിയത്.രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പതിമൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. വഴിക്കുളങ്ങരയിൽ ഓട്ടോ വർക്ക്ഷോപ്പ് വാടകയ്ക്കെടുത്ത് നടത്തുകയാണ് ഇയാൾ. വർക്ക് ഷോപ്പിന്റെ വളപ്പിൽ ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടു വളർത്തിയത്. മൂന്ന് ഗ്രോ ബാഗുകളിലായി പന്ത്രണ്ട് കഞ്ചാവ് ചെടിയും തറയിൽ ഒരെണ്ണവുമായിരുന്നു നട്ടത്. രണ്ട് മാസം മുമ്പാണ് വിത്ത് പാകിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. പതിനെട്ടു സെന്റീമീറ്റർ നീളം വരും തൈകൾക്ക്. നാട്ടിൻ പ്രദേശങ്ങളിൽനിന്നും ഇത്രയും കഞ്ചാവ് ചെടികൾ പിടികൂടുന്നത് ആദ്യമായാണ്. അഞ്ചുവർഷമായി ഇയാൾ വർക്ക്ഷോപ്പ് നടത്തുന്നുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി എം.കെ. മുരളി, ഇൻസ്പെക്ടർ ഷോജോ വർഗീസ് സബ് ഇൻസ്പെക്ടർമാരായ സി.ആർ.…
Read Moreസാഭിമാനം സൗരദൗത്യം; ലക്ഷ്യം കണ്ട് ആദിത്യ എൽ1; അക്ഷീണ പരിശ്രമത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി
അഹ്മദാബാദ്: ഇന്ത്യയുടെ ആദ്യ സൂര്യപഠന ഉപഗ്രഹം ആദിത്യ എൽ വൺ ലക്ഷ്യസ്ഥാനത്തെത്തി. രാജ്യത്തിന്റെ അഭിമാന ദൗത്യം വൈകുന്നേരം നാലിനും നാലരയ്ക്കും ഇടയിലാണ് ആദിത്യ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിച്ചത്. പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദുവിൽ (എൽ1) എത്തിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. ബംഗളൂരുവിലെ ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ്വർക്കിൽനിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്ക്കുശേഷമാണ് നിർദിഷ്ട ലക്ഷ്യസ്ഥാനത്തെത്തിയത്. ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്ആര്‍ഒ. വിജയവാര്‍ത്ത അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രജ്ഞന്മാരുടെ അര്‍പ്പണബോധത്തിന്റെ ഫലമാണ് ഇത്. അതുല്യനേട്ടത്തില്‍ രാജ്യത്തിനൊപ്പം താനും ആഹ്ളാദിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഏഴ് ഉപകരണങ്ങള്‍ അഥവാ പേലോഡുകള്‍ അടങ്ങുന്നതാണ് ആദിത്യ-എല്‍ വണ്‍ പേടകം. എല്ലാ…
Read Moreവണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ അച്ഛന് കുത്തേറ്റു; ആക്രമിച്ചത് പ്രതിയായിരുന്ന അർജുന്റെ ബന്ധു
ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അച്ഛന് കുത്തേറ്റു. കേസിലെ പ്രതിയായിരുന്ന അര്‍ജുന്റെ ബന്ധുവാണ് ആക്രമണം നടത്തിയത്. വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛനും മുത്തച്ഛനും നിന്ന സ്ഥലത്തേയ്ക്ക് അര്‍ജുന്റെ പിതൃസഹോദരന് എത്തിയതിന് പിന്നാലെ കേസിനെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇവിടെനിന്ന് പിരിഞ്ഞുപോയ ശേഷം ഇയാള്‍ തിരികെ എത്തി കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ വണ്ടിപ്പെരിയാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആശുപത്രി പരിസരത്ത് പോലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇരുകൂട്ടരുടെയും വീടുകള്‍ക്ക് സംരക്ഷണം ഒരുക്കുന്ന കാര്യവും പോലീസ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. കേസിലെ പ്രതിയായ അര്‍ജുനെ തെളിവുകളുടെ അഭാവത്തില്‍ കട്ടപ്പന അതിവേഗ സ്പെഷ്യല്‍ കോടതി വെറുതേ വിട്ടിരുന്നു. കേസന്വേഷണത്തില്‍ പോലീസ് വീഴ്ച ഉണ്ടായതായി വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു.
Read Moreപമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; സ്വാമിമാർ പടിചവിട്ടും മുമ്പ് തീ ആളിപ്പടർന്നതിനാൽ ആളപായമില്ല
പത്തനംതിട്ട: പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനായി എത്തിയ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഇന്നുരാവിലെയാണ് സംഭവം. പാര്‍ക്കിംഗ് യാര്‍ഡില്‍ നിന്നും സ്റ്റാര്‍ട്ടാക്കിയ ഉടന്‍ ബസിന് തീപിടിക്കുകയായിരുന്നു. സ്വാമിമാർ കയറുന്നതിനു മുന്പായതിനാല് ആളപായമില്ല. ഉടനടി അഗ്നിരക്ഷസേന സ്ഥലത്തെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനകള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
Read Moreസ്കൂൾ കലോത്സവം; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോഴിക്കോടിനെ മറികടന്ന് കണ്ണൂരിന്റെ കുതിപ്പ്; പുലരിയോളം വൈകി മത്സരങ്ങൾ; തളർന്ന് വീണ് കുട്ടികൾ
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോടിനെ മറികടന്ന് കണ്ണൂർ. 425 പോയിന്റുകളാണ് കണ്ണൂർ ഒന്നാമത്. 410 പോയിന്റുള്ള കോഴിക്കോടും പാലക്കാടുമാണ് രണ്ടാം സ്ഥാനത്ത്. 409 പോയിന്റുകളോടെ തൊട്ട് പിന്നില്‍ ആതിഥേയരായ കൊല്ലവുമുണ്ട്. മറ്റ് ജില്ലകളുടെ പോയിന്റ് നില ഇപ്രകാരമാണ്: തൃശൂര്‍ 399, എറണാകുളം 387, മലപ്പുറം 385, ആലപ്പുഴ 368, തിരുവനന്തപുരം 364, കാസര്‍ഗോഡ് 360, കോട്ടയം 352, വയനാട് 342, പത്തനംതിട്ട 315, ഇടുക്കി 297. ഇന്ന് 24 വേദികളിലായി 59 ഇനങ്ങളിലാണ് മത്സരങ്ങള്‍. മിമിക്രി, മോണോ ആക്ട്, നാടോടി നൃത്തം, മൈം തുടങ്ങിയവയാണ് ശ്രദ്ധേയമായ ഇനങ്ങള്‍. ഇന്ന് നടക്കാനിരുന്ന മിമിക്രി മത്സരത്തിന്റേയും, മൂകാഭിനയത്തിന്റേയും വേദികള്‍ പരസ്പരം മാറ്റിയിട്ടുണ്ട്. പാഠം പഠിച്ചില്ല, പുലരിയോ ളം വൈകി മത്സരങ്ങൾ കൊല്ലം: കോഴിക്കോട് എല്ലാം സമയത്തിന് നടന്നപ്പോൾ കലാപ്രേമികളും വിദ്യാർഥികളും ആശ്വസിച്ചതാണ്. പക്ഷേ കൊല്ലത്ത് കാര്യങ്ങൾ തകിടം മറിഞ്ഞു.…
Read Moreകായംകുളത്ത് തോൽക്കാൻ കാരണം സിപിഎം നേതാവിന്റെ കാലുവാരൽ നയം; കഠാരയ്ക്ക് പിന്നിൽ നിന്നും കുത്തിയ ചിലരെക്കുറിച്ച് തുറന്നടിച്ച് ജി. സുധാകരൻ
ആലപ്പുഴ: കാലുവാരല്‍ കലയും ശാസ്ത്രവുമായി കൊണ്ടുനടക്കുന്ന ചിലര്‍ കായംകുളത്തുണ്ടെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരന്. പുറകില്‍ കഠാര ഒളിപ്പിച്ച് പിടിച്ച് കുത്തുന്നതാണ് പലരുടെയും ശൈലിയെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു. 2001ല്‍ കായംകുളത്ത് മത്സരിച്ചപ്പോൾ താന്‍ തോറ്റത് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായ സിപിഎം നേതാവ് കെ.കെ.ചെല്ലപ്പന് തനിക്കെതിരേ നിന്നതുകൊണ്ടാണെന്നും സുധാകരന് തുറന്നടിച്ചു. കായംകുളത്ത് നടന്ന പി.എ.ഹാരിസ് അനുസ്മരണ സമ്മേളനത്തില്‍വച്ചാണ് സുധാകരന്റെ വെളിപ്പെടുത്തല്‍. കായംകുളത്ത് മത്സരിച്ചപ്പോള്‍ തനിക്ക് വോട്ടുലഭിക്കാതിരിക്കാന് ഒരു വിഭാഗം, പാര്‍ട്ടി പ്രവര്‍ത്തകരുടെ തന്നെ വീടുകളില്‍ കല്ലെറിഞ്ഞു. തന്നോടുള്ള എതിര്‍പ്പുകൊണ്ടല്ല പാര്ട്ടിക്കാര് കല്ലെറിഞ്ഞതുകൊണ്ടാണ് വോട്ടു ചെയ്യാതിരുന്നതെന്ന് ഇവര്‍ പിന്നീട് തന്നോട് പറഞ്ഞു. വോട്ടു മറിച്ചുകൊടുത്തതുകൊണ്ടാണ് താന്‍ തോറ്റത്. തനിക്ക് പര്യടനം നടത്താന്‍ വാഹനം പോലും വിട്ടുകിട്ടാത്ത അവസ്ഥയുണ്ടായെന്നും സുധാകരന് പറഞ്ഞു.
Read Moreമന്ത്രി സജി ചെറിയാന്റെ വിഷയത്തിൽ കൃത്യമായ പ്രതികരണം നടത്തി; കേരള കോണ്‍ഗ്രസ് എമ്മിന് മൂന്ന് സീറ്റുകളിൽ മത്സരിക്കാനുള്ള യോഗ്യതയുണ്ടെ ജോസ് കെ മാണി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളാ കോണ്‍ഗ്രസ് എമ്മിന് മൂന്ന് സീറ്റുകളിൽ വരെ മത്സരിക്കാനുള്ള യോഗ്യതയുണ്ടെന്ന് കേരള കോണ്‍ഗ്രസ് ചെയർമാൻ ജോസ് കെ മാണി എംപി. തൃശൂരിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളെ അദ്ദേഹം വിമർശിച്ചു. കേരളത്തിന് എന്ത് ഗ്യാരന്റിയാണ് പ്രധാനമന്ത്രി നൽകിയതെന്നും ജോസ് കെ മാണി ചോദിച്ചു. കേന്ദ്രത്തിന്റെ നയങ്ങളെ ആശ്രയിച്ചാണ് റബർ വില നിശ്ചയിക്കുന്നത്. കേരളത്തിന് ഗുണമുണ്ടാകുന്നതിനാൽ നയങ്ങളിൽ മാറ്റം വരുത്താൻ ബിജെപി തയാറാകുന്നില്ല. കേരളത്തെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗവർണറെ ഉപയോഗിച്ച് രാഷ്ട്രീയ കളി നടത്തുകയാണ്. ഇതിലൂടെ ഭരണ സ്തംഭനത്തിനാണ് കേന്ദ്രം ശ്രമിക്കുന്നത്. മന്ത്രി സജി ചെറിയാന്റെ വിഷയത്തിൽ കേരള കോണ്‍ഗ്രസ് എം കൃത്യമായ പ്രതികരണം നടത്തി. പരാമർശം തിരുത്താൻ നടപടി സ്വീകരിക്കണമെന്ന് മുന്നണിയോട് ആവശ്യപ്പെട്ടതായും ജോസ് കെ മാണ് അറിയിച്ചു.
Read More‘വൗ’ സിനിമാ കമ്പനിയിൽ പാർട്ണർ ആക്കാം; ലോറൻസിന്റെ മകൻ ഷിബു തട്ടിയെടുത്തത് 28.60 ലക്ഷം; യുവതിയുടെ പരാതിയിൽ കേസെടുത്ത് പോലീസ്
പരിയാരം: സിനിമാ കമ്പനിയില്‍ പാര്‍ട്ണര്‍ ആക്കാമെന്ന് വിശ്വസിപ്പിച്ച് 28,60,000 രൂപ വഞ്ചിച്ചുവെന്ന പരാതിയില്‍ കേസ്. ചെറുതാഴം നരീക്കാംവള്ളിയിലെ ഇല്ലത്തുവീട്ടില്‍ സ്മിതയുടെ പരാതിയിലാണ് ആലപ്പുഴ ചമ്പക്കുളത്തെ ലോറന്‍സിന്റെ മകന് ഷിബു, ജോമോള്‍ ഷിബു എന്നിവര്‍ക്കെതിരേ പരിയാരം മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് നാലുവരെയാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഭര്‍ത്താവായ അനൂപിനെ പ്രതികളുടെ ഉടമസ്ഥതയിലുള്ള “വൗ’ സിനിമ കമ്പനിയില്‍ പാര്‍ട്ണര്‍ ആക്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതിന്‍പ്രകാരം അനൂപിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്നും കഴിഞ്ഞ ഓഗസ്റ്റ് നാലിന് അയച്ച 28,60,000 രൂപ പ്രതികളുടെ ചമ്പക്കുളത്തെ ബാങ്ക് അക്കൗണ്ടിലൂടെ പ്രതികള്‍ കൈപ്പറ്റിയിരുന്നു. അതിനുശേഷം പരാതിക്കാരിയോടും ഭര്‍ത്താവിനോടും വാഗ്ദാനം ചെയ്ത പാര്‍ട്ണര്‍ഷിപ്പോ കൈപ്പറ്റിയ പണമോ നല്‍കാതെ വഞ്ചിച്ചതായുള്ള പരാതിയിലാണ് പോലീസ് കേസെടുത്തത്. സിനിമാ കമ്പനിയുടെ പേരില്‍ ലക്ഷങ്ങൾ വഞ്ചിച്ചതായുള്ള പരാതിയിലാണ് പോലിസ് കേസ് എടുത്തത്
Read More