മുംബൈ: നൃത്ത പരിപാടിക്കിടെ ബഹളംവച്ചവരുടെ എല്ല് തല്ലിയൊടിക്കാൻ പോലീസിനോട് പരസ്യമായി ആവശ്യപ്പെട്ട് മഹാരാഷ്ട്ര ന്യൂനപക്ഷ വികസന മന്ത്രി അബ്ദുൾ സത്താർ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിൽ മന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചു നർത്തകി ഗൗതമി പാട്ടീലിന്റെ നേതൃത്വത്തിലുള്ള നൃത്തപരിപാടി നടക്കുന്നതിനിടെയാണു സംഭവം. മന്ത്രി സ്റ്റേജിൽ കയറി മൈക്കിലൂടെ പോലീസിന് നിർദേശം നൽകുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. പോലീസ് ലാത്തിച്ചാർജ് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. കാണികൾ എഴുന്നേറ്റു ബഹളം വച്ചപ്പോൾ മന്ത്രി ആദ്യം ഇരിക്കാൻ നിർബന്ധിച്ചു. എന്നാൽ സ്ഥിതിഗതികൾ മെച്ചപ്പെടാതെ വന്നതോടെ എല്ല് തല്ലിയൊടിക്കണമെന്ന് ആക്രോശിച്ച് ലാത്തി വീശാൻ പോലീസിനു നിർദേശം നൽകുകയായിരുന്നുവെന്നു പറയുന്നു. ‘നിന്റെ അച്ഛൻ ഇങ്ങനൊരു പരിപാടി കണ്ടിട്ടുണ്ടോ? നീ പിശാചാണോ? മിണ്ടാതെ ഇരുന്നു പ്രോഗ്രാം ആസ്വദിക്കൂ’ എന്നും മന്ത്രി പറയുന്നുണ്ടായിരുന്നു. മന്ത്രി ഉപയോഗിച്ച ഭാഷ സംസ്കാരത്തിന് അനുയോജ്യമല്ലെന്നു ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവ്…
Read MoreCategory: Top News
പരാതി നൽകാനെത്തിയ നഴ്സിനെ ഫോൺവിളിച്ചു സൗഹൃദം സ്ഥാപിച്ചു; പിന്നീട് ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ചു; കോഴിക്കോട്ടെ സംഭവം ഇങ്ങനെ…
കോഴിക്കോട്: പണം തട്ടിയ ആള്‍ക്കെതിരേ പരാതി നൽകാനെത്തിയ യുവതിയെ പോലീസുകാരന് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി. പോലീസ് കംപ്ലെയിന്റ് അഥോറിറ്റിയിലാണ് യുവതി പരാതി നല്‍കിയത്. ഫറോക്ക് അസി. പോലീസ് കമ്മീഷണർ പരിധിയിലെ സ്റ്റേഷനിൽ ജോലി ചെയ്യുന്ന പോലീസുകാരനെതിരേ കോഴിക്കോട് സ്വദേശിനിയായ നഴ്സാണു പരാതി നൽകിയത്. പോലീസ് കംപ്ലെയിന്റ് അഥോറിറ്റി ചെയർമാൻ എസ്. സതീശ് ചന്ദ്രബാബു പരാതി ഏപ്രിൽ 18ന് പരിഗണിക്കും. യുവതിയുടെ പരാതി ഇങ്ങനെ: പരിചയക്കാരനായിരുന്ന ഹബീബ് എന്നയാൾ നാലു വർഷം മുൻപ് മാവൂർ റോഡ് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം 40, 000 രൂപ തന്നില്‍നിന്നു വായ്പയായി വാങ്ങിയിരുന്നു. പണം തിരിച്ചു കിട്ടാത്തതിനെ തുടർന്നു പുതിയ സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ എത്തി പോലീസുകാരനെ അറിയിച്ചു. അവിടെനിന്നുള്ള നിർദേശപ്രകാരം കസബ പോലീസ് സ്റ്റേഷനിലേക്കു പോകുന്ന വഴി, സഹായിയായി എത്തിയ പോലീസുകാരൻ നമ്പർ വാങ്ങി. തുടർന്നു പതിവായി ഫോണിൽ വിളിക്കുകയും സ്റ്റാൻഡിനു…
Read Moreനമ്മളൊക്കെ ദൈവവിശ്വാസികളാണ്, സമരവും പ്രതിഷേധവും ശബരിമല തീര്‍ഥാടകര്‍ക്കു ചേര്‍ന്നതല്ല; താൻ മലചവിട്ടിയത് ത്യാഗം സഹിച്ചെന്ന് മന്ത്രി ഗണേഷ് കുമാർ
ശബരിമല: ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തന്മാര് ബസിനു മുമ്പില്‍ കയറി ശരണംവിളിയും സമരവും നടത്തരുതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടില്ലാതെ യാത്രാസൗകര്യം ഒരുക്കാന്‍ കെഎസ്ആര്‍ടിസി ഒരുക്കമാണ്. വഴിയില്‍ തടഞ്ഞിടരുതെന്ന് പോലീസിനു നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. 41 ദിവസം വ്രതമെടുത്ത് ശബരിമലയില്‍ വരുന്നത് സമരം ചെയ്യാനല്ല. മകരവിളക്കു കാലത്ത് തീര്‍ഥാടകര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണമാണ് ചെയ്യുന്നത്. ശബരിമല ദര്‍ശനത്തിനുശേഷവും അയ്യപ്പഭക്തന്മാര് ഭക്തിസാന്ദ്രമായി മടങ്ങണം. ക്ഷമ ഇതില്‍ പ്രധാനമാണ്. അപ്പോള്‍ അസഭ്യം പറയുന്നതും ദേഷ്യപ്പെടുന്നതുമൊക്കെ തെറ്റാണ്. വ്രതം നോക്കി ശബരിമലയിലെത്തി മടങ്ങുന്നവര്‍ ബസിനു മുമ്പില്‍ കയറി ഇരുന്ന് ശരണം വിളിക്കുന്നതും സമരം ചെയ്യുന്നതുമൊക്കെ തെറ്റാണ്. മറ്റുള്ളവര്‍ക്കുകൂടി തടസമുണ്ടാക്കുന്നത് ശബരിമല തീര്‍ഥാടകര്‍ക്കു ചേര്‍ന്ന രീതിയല്ല. നമ്മളൊക്കെ ദൈവവിശ്വാസികളാണ്. അങ്ങനെ പറയുന്നതില്‍ ഒരു മടിയും കാണിക്കാത്തയാളാണ് ഞാന്‍. ഏറ്റവുമധികം ശബരിമലയില്‍ പോയിട്ടുള്ളവരില്‍ ഒരാള്‍കൂടിയാണ്. ചെറുപ്പത്തിലൊക്കെ ഒത്തിരി ത്യാഗം സഹിച്ചാണ്…
Read Moreമന്ത്രി കെ. രാധാകൃഷ്ണനെതിരേ ജാതീയമായി ആക്ഷേപിച്ച പ്രതി ശരത് നായർ അറസ്റ്റിൽ; മുംബൈയിൽ നിന്ന് പ്രതിയെ പിടികൂടിയത് തിരുവല്ല പോലീസ്
തിരുവല്ല: മന്ത്രി കെ. രാധാകൃഷ്ണനെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പരുമല ഇടയ്ക്കാട്ട് വീട്ടില്‍ ശരത് നായരെ (സുരേഷ് കുമാര്‍, 50) പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ ഇയാളെ മാവേലിക്കര സബ് ജയിലിലേക്ക് റിമാന്‍ഡു ചെയ്തു. 153 (എ) പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകളാണ് ഇയാളുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. മണ്ഡലപൂജയോടനുബന്ധിച്ച് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന വേളയില്‍ മന്ത്രി സോപാനത്ത് നില്ക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തി ജാതീയ അധിക്ഷേപം നടത്തുംവിധം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. മുംബൈയിലെ ഒരു കമ്പനിയില്‍ ഇലക്ട്രീഷനായി ജോലി ചെയ്യുകയായിരുന്നു. തിരുവല്ല ഡിവൈഎസ്പി എസ്. അഷാദ്, പുളിക്കീഴ് എസ്ഐ ഷജീം, എഎസ്ഐ അനില്‍കുമാര്‍, സിപിഒ മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
Read Moreമുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് പോകാത്തതിന്റെ കാരണം മാധ്യമങ്ങള്‍ അന്വേഷിക്കണം; വൃന്ദ കാരാട്ടിന് തഗ്ഗ് മറുപടി നൽകി ഗവര്‍ണർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്,പുതുവത്സര വിരുന്നിന് ക്ഷണം കിട്ടിയിരുന്നെങ്കിലും താന്‍ പോയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അത് എന്തുകൊണ്ടാണെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. മുംബൈയിലേക്ക് മടങ്ങുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. താന്‍ ചെയ്യുന്നതെല്ലാം നിയമപരമായ ബാധ്യതയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തില്‍നിന്ന് ബിജെപി ടിക്കറ്റില്‍ ഗവര്‍ണര്‍ മത്സരിക്കണമെന്ന സിപിഎം പിബി അംഗം വൃന്ദാ കാരാട്ടിന്റെ പരാമര്‍ശത്തോടും ഗവര്‍ണര്‍ പ്രതികരിച്ചു. വൃന്ദ ഇതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ എന്നായിരുന്നു ഗവര്‍ണറുടെ മറുചോദ്യം. അതേസമയം ഇന്ന് രാജ്ഭവനില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള യാത്രയിലെങ്ങും ഗവര്‍ണര്‍ക്കെതിരേ എസ്എഫ്ഐയുടെ പ്രതിഷേധമുണ്ടായില്ല.
Read Moreപാക്കിസ്ഥാനിൽ നിന്നും പഞ്ചാബിലേക്ക് ആയുധ കടത്ത്; പിടിച്ചെടുത്ത് അത്യാധുനിക .30-ബോർ ചൈനീസ് പിസ്റ്റൾ; ഒരാൾ അറസ്റ്റിൽ
അമൃത്സർ: പാകിസ്ഥാൻ ആസ്ഥാനമായുള്ള കള്ളക്കടത്തുകാരുടെ അതിർത്തി കടന്നുള്ള മയക്കുമരുന്ന്, ആയുധക്കടത്ത് ശ്രമം പോലീസ് തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് അമൃത്സറിലെ ഗാഗർമാൽ ഗ്രാമത്തിൽ താമസിക്കുന്ന സിമർ മാൻ എന്ന സിമ്രൻജിത് സിംഗ് ആണ് അറസ്റ്റിലായത്. മയക്കുമരുന്നിന് പുറമെ ഇയാളുടെ പക്കൽ നിന്ന് അഞ്ച് വെടിയുണ്ടകളും അത്യാധുനിക .30-ബോർ ചൈനീസ് പിസ്റ്റളും പോലീസ് കണ്ടെടുത്തു. പിടിയിലായ പ്രതി, പാക്കിസ്ഥാൻ ആസ്ഥാനമായുള്ള കള്ളക്കടത്തുകാരായ പത്താൻ, അമീർ എന്നിവരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് ഡയറക്ടർ ജനറൽ പറഞ്ഞു. അമൃത്സർ കമ്മീഷണറേറ്റിലെ ചെഹാർത്ത പോലീസ് സ്റ്റേഷനിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്ട്, ആംസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Read Moreബാറുകളില്‍ അക്രമങ്ങള്‍ പതിവാകുന്നു; ജീവനക്കാരുടെ വേഷത്തിലെത്തുന്നത് ഗുണ്ടകൾ; കോട്ടയത്തെ ചില അനുഭവസ്ഥർ പറയുന്നതിങ്ങനെ…
കോട്ടയം: ബാറുകളില്‍ അക്രമങ്ങള്‍ പതിവാകുന്നു. ബില്ല് സംബന്ധിച്ച തര്‍ക്കങ്ങള്‍ പല ബാറുകളിലും തര്‍ക്കങ്ങള്‍ക്കും വാക്കേറ്റങ്ങള്‍ക്കും ഇടയാക്കുന്നു. പൊന്‍കുന്നത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബാര്‍ജീവനക്കാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംകുന്നം മാന്തുരുത്തി പന്ത്രണ്ടാം മൈല്‍ അറവനാട്ട് പുത്തന്‍പുരയില്‍ മെല്ബിന് രാജ് (42), ഇടക്കുന്നം വാരിക്കാട്ട് കവല കാഞ്ഞിരത്താംകുന്നേല്‍ അരുണ്‍ തോമസ് (38), വാഴൂര്‍ പത്തൊമ്പതാം മൈല്‍ തണ്ണിമല കെ. സുഭാഷ് കുമാര്‍ (46) എന്നിവരെയാണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂവരും ചേര്‍ന്ന് ചിറക്കടവ് മണ്ണാറക്കയം സ്വദേശിയായ യുവാവിനെ ബുധനാഴ്ച വൈകുന്നേരം ആറിന് ബാറിനുള്ളില്വച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പൊന്‍കുന്നം മിഡാസ് ബാറിലെ ജീവനക്കാരായ ഇവരുമായി ബില്ല് സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഇവര്‍ യുവാവിനെ ചീത്ത വിളിക്കുകയും സംഘം ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ അബോധാവസ്ഥയില്‍ കോട്ടയം…
Read Moreകണ്ണൂരിലേക്കു മാറ്റിയാല്‍ മത്സരിക്കില്ല; വടകരയിൽനിന്നു മാത്രമേ ലോക്സഭ തെരഞ്ഞെടുപ്പിൽ ജനവിധി തേടൂവെന്ന് കെ. മുരളീധരന്
കോഴിക്കോട്: വരുന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിപ്പിക്കാതെ കണ്ണൂരിലേക്കു മാറ്റിയാല്‍ അംഗീകരിക്കില്ലെന്ന് കെ. മുരളീധരന് എംപി. വടകരയിൽ മത്സരിച്ച് ജയിച്ചാൽ പിന്നെ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ നിയമസഭയിലേക്കു മത്സരിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി. വടകരയിൽനിന്നു മാത്രമേ ലോക്സഭ തെരഞ്ഞെടുപ്പിൽ ജനവിധി തേടൂവെന്നും മുരളീധരൻ പറഞ്ഞു. സ്വകാര്യചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു മുരളീധരന് നിലപാടു വ്യക്തമാക്കിയത്. കണ്ണൂരിൽ ചെറുപ്പക്കാർ വരട്ടെ. എതിരാളി ആരാണെന്ന് നോക്കിയല്ല മത്സരിക്കുന്നതെന്നായിരുന്നു കെ.കെ. ശൈലജ എതിരാളിയായി എത്തിയാൽ എന്താവുമെന്നതിനോടുള്ള പ്രതികരണം. ഒരു തെരഞ്ഞെടുപ്പെന്നു പറയുന്നതു വ്യക്തികൾ തമ്മിലുള്ള പോരാട്ടമല്ല. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. സ്ഥാനാർഥിയായി ആരെ നിർത്തണമെന്ന് സിപിഎമ്മാണ് തീരുമാനിക്കേണ്ടതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Read Moreകലോത്സവത്തെ രക്ഷകർത്താക്കൾ അവരുടെ മത്സരമായി കാണരുത്; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓർമപ്പെടുത്തലുമായി മുഖ്യമന്ത്രി
കൊല്ലം: കൗമാരകലയുടെ ഉത്സവത്തെ അനാരോഗ്യകരമായ മത്സര ബോധം കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേളകളെ രക്ഷകർത്താക്കൾ അവരുടെ മത്സരമായി കാണരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആശ്രാമം മൈതാനിയിലെ പ്രധാന വേദിയിൽ സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. മത്സരങ്ങളിൽ പങ്കെടുക്കുക എന്നതാണ് പരമ പ്രധാനം. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇക്കാര്യത്തിൽ ശ്രദ്ധയുണ്ടാകണം. ഇന്ന് പിന്നിൽ നിൽക്കുന്നവർ നാളെ മുന്നിൽ എത്തുമെന്ന ചിന്തയുണ്ടാകണം. പരാജയത്തിൽ തളരാതെ സമർപ്പണ മനോബലത്തോടെയും നിരന്തരസാധനയും ഉണ്ടായാൽ വേഗം വിജയത്തിൽ എത്താൻ സാധിക്കും. മുൻ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരിയാണ് കലോത്സവത്തിന് തുടക്കം കുറിച്ചത്. സ്വർണക്കപ്പ് ഏർപ്പെടുത്തിയത് മന്ത്രി ടി.എം. ജേക്കബുമാണ്. ഇരുവരെയും ഇത്തരുണത്തിൽ സ്മരിക്കുന്നു. കഴിഞ്ഞ കലോത്സവങ്ങളിൽ ശ്രദ്ധേയമായ വിജയം നേടിയ എത്ര പേർ കലാസപര്യ തുടരുന്നു എന്ന് എല്ലാവരും പരിശോധിക്കണം. മത്സരങ്ങൾ പോയിന്റ് നേടാൻ മാത്രമുള്ളതാണെന്ന ചിന്ത ബന്ധപ്പെട്ടവർ ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി…
Read Moreഅയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകർക്കും, യോഗി ആദിത്യനാഥിനെ വധിക്കും; ഭീഷണി മുഴക്കിയ രണ്ടുപേർ അറസ്റ്റിൽ
ന്യൂഡൽഹി: ജനുവരി 22നു പ്രതിഷ്ഠ ചടങ്ങുകൾ നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്രം ബോംബ് വച്ചു തകർക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്നും ഭീഷണി മുഴക്കിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശികളായ തഹർ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു ഇവരുടെ ഭീഷണി. സുബൈർ ഖാൻ എന്നയാളാണ് ഇതിന്റെ ആസൂത്രകനെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നു പറയുന്നു. അതിനിടെ രാമക്ഷേത്രത്തിനെതിരേ പോസ്റ്റിട്ടതിന് ഒരാളെ ഉത്തര്‍പ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു. മതസ്പർധ വളർത്തുന്ന രീതിയിൽ എക്സിൽ പോസ്റ്റിട്ടതിനാണ് അറസ്റ്റ്. ഝാൻസി സ്വദേശി ജിബ്രാൻ മക്രാണിയാണ് അറസ്റ്റിലായത്. മതസ്പർധ വളർത്തുന്ന പോസ്റ്റുകൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് എടിഎസ് അറിയിച്ചു. പ്രതിഷ്ഠാദിനം അടുത്തുവരുന്നതിനിടെ അയോധ്യയിൽ സുരക്ഷ കൂടുതൽ കർശനമാക്കി വരികയാണ്. അതേസമയം, പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കോൺഗ്രസിന്റെ ഔദ്യോഗിക തീരുമാനം…
Read More