ഏതാണ്ട് ഇങ്ങനെയായിരിക്കാം… കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; സം​ഘ​ത്തി​ലെ സ്ത്രീ​യു​ടെ രേ​ഖാ​ചി​ത്രം പു​റ​ത്തു​വി​ട്ടു

  കൊ​ല്ലം: ഓ​യൂ​രി​ൽ നി​ന്നും ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന സം​ഘ​ത്തി​ലെ സ്ത്രീ​യു​ടെ രേ​ഖാ ചി​ത്രം പു​റ​ത്തു​വി​ട്ടു. കൊ​ല്ലം ക​ണ്ണ​ന​ല്ലൂ​രി​ൽ ഒ​രു വീ​ട്ടി​ലെ കു​ട്ടി ന​ൽ​കി വി​വ​രം അ​നു​സ​രി​ച്ചാ​ണ് രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി​യ​ത്. കൂ​ടാ​തെ, അ​ബി​ഗേ​ലി​നെ ക​ണ്ടെ​ത്തി​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന യു​വ​തി​യെ ക​ണ്ടി​രു​ന്നു. ഈ ​വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മൊ​ഴി പ്ര​കാ​രം പു​തി​യ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കും. അ​തേ​സ​മ​യം, പ്ര​തി​ക​ൾ ജി​ല്ല വി​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ്ര​തി​ക​ൾ​ക്ക് പു​റ​ത്തു​നി​ന്ന് സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളു​ടെ ല​ക്ഷ്യം സാ​മ്പ​ത്തി​കം മാ​ത്ര​മാ​യി​രു​ന്നി​ല്ല. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് പി​ന്നി​ൽ ഒ​രു പ്രൊ​ഫ​ഷ​ണ​ൽ സം​ഘ​മ​ല്ലെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു.

Read More

ജൊ​നാ​ഥ​ൻ ഹീ​റോ ആ​ടാ..​ഹീ​റോ;​ കുഞ്ഞനുജത്തിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിച്ച് ചേട്ടൻ ജൊനാഥൻ

കൊ​ല്ലം: അ​ബി​ഗേ​ൽ സാ​റാ റെ​ജി​യെ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ ഈ ​നി​മി​ഷം വ​രെ കേ​ര​ളം ഉ​റ​ങ്ങാ​തെ കു​ട്ടി​ക്ക് വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന​യി​ലാ​യി​രു​ന്നു. കു​ട്ടി​യെ കൊ​ല്ലം ആ​ശ്രാ​മം മൈ​താ​ന​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ബി​ഗേ​ലി​ന്‍റെ തി​രി​ച്ചു വ​ര​വി​ൽ കേ​ര​ള​ക്ക​ര ഒ​ന്ന​ട​ങ്കം പ​റ​യു​ന്നു കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നാ​ണ് ഇ​വി​ടെ ഹീ​റോ എ​ന്ന്. ന​ട​ന്ന സം​ഭ​വം മൊ​ഴി വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​ന്ന​ലെ മു​ഴു​വ​ൻ ജേ​ഷ്ഠ​ൻ ജൊ​നാ​ഥ​ൻ പോ​ലീ​സി​നെ അ​റി​യി​ച്ചു. ത​ന്‍റെ സ​ഹോ​ദ​രി​യെ ഏ​തു വി​ധേ​ന​യും ര​ക്ഷി​ക്ക​ണ​മെ​ന്ന നി​ശ്ച​യ ദാ​ർ​ഢ്യ​ത്തോ​ടെ ജേ​ഷ്ഠ​ൻ കു​ഞ്ഞു മ​ന​സി​നു ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ര​ക്ഷാ പ്ര​വ​ർ​ത്ത​നം ത​ൽ​ക്ഷ​ണം ന​ട​ത്തി. ജൊ​നാ​ഥ​ന്‍റെ മൊ​ഴി​യാ​ണ് അ​ബി​ഗേ​ലി​നെ ക​ണ്ടെ​ത്തു​ന്ന​തി​നു നി​ർ​ണാ​യക പ​ങ്ക് വ​ഹി​ച്ച​ത്. ത​ന്‍റെ കു​ഞ്ഞ​നു​ജ​ത്തി​യു​ടെ വ​ര​വി​നാ​യി കൊ​ല്ല​ത്തെ വീ​ട്ടി​ൽ ആ​ന​ന്താ​ശ്രു​ക്ക​ളോ​ടെ അ​വ​ളു​ടെ ചേ​ട്ട​ൻ ജൊ​നാ​ഥ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്. തന്‍റെ കുഞ്ഞനുജത്തിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും ജൊനാഥൻ നന്ദി അറിയിച്ചു. അ​തേ​സ​മ​യം പ്ര​തി​ക​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ര​ക്ഷ​പെ​ടാ​ൻ…

Read More

കേ​ര​ള​ക്ക​ര കാ​ത്തി​രു​ന്ന വാ​ർ​ത്ത​യെ​ത്തി; ത​ട്ടി​ക്കൊ​ണ്ടു​പോ​യ അ​ബി​ഗേ​ലി​നെ കൊ​ല്ല­​ത്തു­​നി­​ന്ന് ക­​ണ്ടെ​ത്തി

കൊ​ല്ലം: അ​ബി​ഗേ​ൽ സാ​റാ റെ​ജി​യെ ക​ണ്ടെ​ത്തി. കു​ട്ടി​യെ കൊ​ല്ലം ആ​ശ്രാ​മം മൈ​താ​ന​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പ്ര​തി​ക​ൾ ക​ട​ന്നു ക​ള​ഞ്ഞ​താ​യി പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പൊ​ലീ​സു​കാ‍​ര്‍ കൊ​ല്ലം ക​മ്മീ​ഷ​ണ‍​ര്‍ ഓ​ഫീ​സി​ലേ​ക്ക് കു​ട്ടി​യെ കൊ​ണ്ടു​പോ​യി. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി കു​ട്ടി​യെ വി​ധേ​യ​മാ​ക്കും. ഇ​ന്ന​ലെ വൈ​കീ​ട്ട് 4.45നാ​ണ് അ​ബി​ഗേ​ൽ സാ​റ റെ​ജി​യെ​ന്ന ആ​റ് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്. വെ​ള്ള നി​റ​ത്തി​ലു​ള്ള ഹോ​ണ്ട അ​മേ​യ്സ് കാ​റി​ലാ​ണ് കു​ട്ടി​യെ ത​ട്ടി​പ്പ് സം​ഘം കൊ​ണ്ടു പോ​യ​ത്. സ​ഹോ​ദ​ര​ൻ ജൊ​നാ​ഥ​നൊ​പ്പം ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ​യാ​ണ് അ​ബി​ഗേ​ലി​നെ ത​ട്ടി​കൊ​ണ്ട് പോ​യ​ത്. ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ ഈ ​നി​മി​ഷം വ​രെ കേ​ര​ളം ഉ​റ​ങ്ങാ​തെ കു​ട്ടി​ക്ക് വേണ്ടി​യു​ള്ള പ്രാ​ർ​ഥ​ന​യി​ലാ​യി​രു​ന്നു. പ്ര​തി​ക​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ര​ക്ഷ​പെ​ടാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.  

Read More

ആ​രാ​ണ് ആ ​ബോ​സ്? മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് ഫോ​ണ്‍ ചെ​യ്ത​ത് സ്ത്രീ; ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് ഒ​രാ​ള്‍ നോ​ക്കി നി​ല്‍​ക്കു​ന്നു; സി​സി​ടി​വി​യി​ൽ ക​ണ്ട​യാ​ളെ തേ​ടി പോ​ലീ​സ്

കൊ​ല്ലം/​തി​രു​വ​ന​ന്ത​പു​രം: ആ​റു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ശേ​ഷം മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് ഫോ​ണ്‍ ചെ​യ്ത സ്ത്രീ ​സൂ​ചി​പ്പി​ച്ച ബോ​സ് ആ​രെ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ബി​ഗേ​ലും സ​ഹോ​ദ​ര​നും വീ​ടി​ന​ടു​ത്തു​ള്ള ട്യൂ​ഷ​ൻ ക്ലാ​സി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് കാ​റി​ലെ​ത്തി​യ സം​ഘം അ​ബി​ഗേ​ലി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സ​ഹോ​ദ​ര​നേ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കു​ട്ടി കു​ത​റി​യോ​ടി​യ​തി​നാ​ൽ ര​ക്ഷ​പ്പെട്ടു. സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ഒ​രു സ്ത്രീ​യാ​ണ് കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളെ ര​ണ്ടുത​വ​ണ വി​ളി​ച്ച് മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​ദ്യം അ​ഞ്ചു​ല​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പി​ന്നീ​ട് പ​ത്തു​ല​ക്ഷം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം കി​ട്ടി​യാ​ൽ ഇ​ന്ന് രാ​വി​ലെ 10ന് ​കു​ട്ടി​യെ വി​ട്ടു​ത​രാ​മെ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്. പ​ണം ത​രാ​മെ​ന്നും സ്ഥ​ലം പ​റ​ഞ്ഞാ​ൽ എ​ത്തി​ക്കാ​മെ​ന്നും ബ​ന്ധു പ​റ​ഞ്ഞ​പ്പോ​ൾ നി​ങ്ങ​ൾ പ​ണം അ​റേ​ഞ്ച് ചെ​യ്താ​ൽ മ​തി കു​ട്ടി​യെ വീ​ട്ടി​ൽ എ​ത്തി​ച്ചോ​ളാ​മെ​ന്നും ഞ​ങ്ങ​ളു​ടെ ബോ​സ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് രാ​വി​ലെ 10നു ​കൊ​ടു​ക്ക​ണ​മെ​ന്നു​മാ​ണെ​ന്ന് സ്ത്രീ ​ബ​ന്ധു​വി​നോ​ട് പ​റ​ഞ്ഞു. പോ​ലീ​സി​നെ അ​റി​യി​ക്ക​രു​തെ​ന്ന് താ​ക്കീ​ത് ന​ൽ​കി​യ ശേ​ഷം ഫോ​ൺ ക​ട്ടാ​യി. മോ​ച​ന​ദ്ര​വ്യം…

Read More

ന​വ​കേ​ര​ള ബ​സ് വ​രു​മ്പോ​ൾ…! സ്കൂ​ളി​ന്‍റെ ​മ​തി​ൽ പൊ​ളി​ക്ക​ണം, കൊ​ടി​മ​രം മാ​റ്റ​ണം, സ്റ്റേ​ജ് പൊ​ളി​ക്ക​ണം; പെ​രു​മ്പാ​വൂ​രി​ലെ ഗ​വ. ബോ​യ്സ് എ​ച്ച്എ​സ്എ​സി​ലെ മാ​റ്റ​ങ്ങ​ൾ ഇ​ങ്ങ​നെ…

  പെ​രു​മ്പാ​വൂ​ർ/​പ​റ​വൂ​ർ: ന​വ​കേ​ര​ള സ​ദ​സി​നു മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രു​മെ​ത്തു​ന്ന പ്ര​ത്യേ​ക ബ​സി​നു പ്ര​വേ​ശി​ക്കാ​നും പ​ന്ത​ൽ നി​ർ​മി​ക്കാ​നു​മാ​യി സ്കൂ​ൾ മ​തി​ലു​ക​ൾ പൊ​ളി​ക്കാ​ൻ സം​ഘാ​ട​ക​ർ നീ​ക്കം തു​ട​ങ്ങി. പെ​രു​ന്പാ​വൂ​രി​ലെ​യും പ​റ​വൂ​രി​ലെ​യും സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ മ​തി​ലു​ക​ൾ പൊ​ളി​ക്കാ​നും മ​രം മു​റി​ക്കാ​നു​മാ​ണ് ശ്ര​മ​ങ്ങ​ളാ​രം​ഭി​ച്ച​ത്. ര​ണ്ടി​ട​ങ്ങ​ളി​ലും യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ന​ഗ​ര​സ​ഭ​ക​ൾ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി. പെ​രു​ന്പാ​വൂ​രി​ൽ ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കു​ന്ന ഗ​വ. ബോ​യ്സ് എ​ച്ച്എ​സ്എ​സി​ന്‍റെ മ​തി​ൽ ഭാ​ഗി​ക​മാ​യി പൊ​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ന​ഗ​ര​സ​ഭ​യ്ക്കു ക​ത്ത് ന​ൽ​കി. കൊ​ടി​മ​ര​വും സ്റ്റേ​ജും നീ​ക്കം ചെ​യ്യ​ണ​മെ​ന്നും സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​നും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം നേ​താ​വു​മാ​യ ബാ​ബു ജോ​സ​ഫ് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കു ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ന​ൽ‌​കി​യ ക​ത്തി​ൽ‌ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മൈ​താ​ന​ത്തേ​ക്ക് വാ​ഹ​ന​മി​റ​ക്കു​ന്ന​തി​നാ​യാ​ണ് സ്കൂ​ളി​ന്‍റെ മ​തി​ൽ പൊ​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ന്‍റെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്ത് ടൗ​ൺ റോ​ഡി​ൽ നി​ന്നു പ​രാ​തി​ക്കാ​ർ​ക്ക് വ​രു​ന്ന​തി​ന് മൂ​ന്ന് മീ​റ്റ​ർ വീ​തി​യി​ൽ മ​തി​ൽ പൊ​ളി​ച്ച് നീ​ക്ക​ണം. ഗ്രൗ​ണ്ടി​ലേ​ക്ക് ബ​സ് ഇ​റ​ങ്ങു​ന്ന​തി​നാ​യി…

Read More

മ​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​തി​ന് ഒ​ത്താ​ശ ചെ​യ്ത അ​മ്മ​യ്ക്ക് 40 വ​ർ​ഷം ക​ഠി​ന​ത​ട​വ്; ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് പീ​ഡ​നം ന​ട​ന്ന​ത്

തി​രു​വ​ന​ന്ത​പു​രം: ഏ​ഴു വ​യ​സു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ കാ​മു​ക​ന് ഒ​ത്താ​ശ ചെ​യ്ത അ​മ്മ​യ്ക്ക് 40 വ​ർ​ഷ​വും ആ​റു മാ​സ​വും ക​ഠി​ന​ത​ട​വും 20,000 രൂ​പ പി​ഴ​യും. തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ആ​ർ. രേ​ഖ​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു മാ​സം കൂ​ടു​ത​ൽ ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി കു​ട്ടി​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. 2018 മാ​ർ​ച്ച് മു​ത​ൽ 2019 സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മ​നോ​രോ​ഗി​യാ​യ ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച കു​ട്ടി​യു​ടെ അ​മ്മ കാ​മു​ക​നാ​യ ശി​ശു​പാ​ല​നൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ൽ പ്ര​തി​യു​ടെ മ​ക​ളാ​യ കു​ട്ടി​യും പ്ര​തി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഈ ​സ​മ​യം ശി​ശു​പാ​ല​ൻ കു​ട്ടി​യെ പ​ല​ത​വ​ണ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു. വി​ചാ​ര​ണ​യ്ക്കി​ടെ ഒ​ന്നാം പ്ര​തി​യാ​യ ശി​ശു​പാ​ല​ൻ ആ​ത്മ​ഹ​ത്യ ചെ​യ്തു. അ​തി​നാ​ൽ അ​മ്മ​യ്ക്കെ​തി​രേ മാ​ത്ര​മാ​ണ് വി​ചാ​ര​ണ ന​ട​ന്ന​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ.​എ​സ്. വി​ജ​യ് മോ​ഹ​ൻ, അ​ഡ്വ.…

Read More

‘ആ ​വെ​ള്ള കാ​ർ ഭ​യ​പ്പെ​ടു​ത്തു​ന്നു’, കൊ​ച്ചു​മ​ക്ക​ൾ പ​റ​ഞ്ഞ​ത് ഗൗ​ര​ത്തി​ലെ​ടു​ത്തി​രു​ന്നെ​ങ്കി​ൽ; ഒ​ടു​വി​ൽ കു​ഞ്ഞു​ങ്ങ​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത് സ​ത്യ​മാ​യി; അ​ല​മു​റ​യി​ട്ട് മു​ത്ത​ശ്ശി

കൊ​ല്ലം: ആ​റ് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ സം​ഭ​വ​ത്തി​ൽ ന​ട​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കു​ട്ടി​യു​ടെ അ​മ്മൂ​മ്മ. ത​ങ്ങ​ളെ ഒ​രു വെ​ള്ള കാ​ർ സ്ഥി​ര​മാ​യി പി​ന്തു​ട​രു​ന്നു​വെ​ന്നും അ​തി​ൽ ചി​ല​ർ ത​ങ്ങ​ളെ നോ​ക്കു​ന്ന​ത് ക​ണ്ട് ഭ​യ​മാ​കു​ന്നു​വെ​ന്നും അ​ഭി​കേ​ലും സ​ഹോ​ദ​രും കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​ത് കു​ട്ടി​ക​ളു​ടെ തോ​ന്ന​ലാ​കാ​മെ​ന്ന് ക​രു​തി ആ​ശ്വ​സി​പ്പി​ച്ചു​വെ​ന്നും അ​മ്മൂ​മ്മ വ്യ​ക്ത​മാ​ക്കി. കു​ട്ടി​യെ കാ​റി​ലെ​ത്തി​യ​വ​ർ ത​ട്ടി​ക്കൊ​ണ്ട് പോ​യ ഉ​ട​ൻ ത​ന്നെ കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ ഉ​ച്ച​ത്തി​ൽ നി​ല​വി​ളി​ക്കു​ന്ന​ത് കേ​ട്ടാ​ണ് ഞാ​ൻ ഓ​ടി​ച്ചെ​ന്ന​ത്. കു​ട്ടി​ക​ളെ നാ​യ്ക്ക​ൾ ഓ​ടി​ച്ച​താ​കാ​മെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. അ​ടു​ത്തേ​ക്ക് ചെ​ന്ന​പ്പോ​ഴാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ​താ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. എ​ന്നാ​ൽ കാ​ർ അ​പ്പോ​ഴേ​യ്ക്കും കു​ട്ടി​യു​മാ​യി പാ​ഞ്ഞു.

Read More

ഓ​യൂ​രി​ൽ നി​ന്ന് ആ​റു​വ​യ​സു​കാ​രി​യെ ത­​ട്ടി­​ക്കൊ​ണ്ടു­​പോ​യി​ട്ട് 16 മ­​ണി­​ക്കൂ​ര്‍ പി​ന്നി​ട്ടു; തി­​ര­​ച്ചി​ല്‍ ഊ​ര്‍­​ജി­​ത­​മാ­​യി തു­​ട­​രു­​ന്നു; പ്ര​തി​യു​ടെ രേ​ഖാ​ചി​ത്രം പു​റ​ത്ത് വി​ട്ട് പോ​ലീ​സ്

കൊ​ല്ലം: ഓ​യൂ​രി​ല്‍ നി​ന്ന് ആ​റ് വ​യ​സു​കാ­​രി­​ അബിഗേലിനെ  നാ​ലം­​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു­​പോ­​യ സം­​ഭ­​വ­​ത്തി​ല്‍ കു­​ഞ്ഞി­​നാ­​യി തി­​ര­​ച്ചി​ല്‍ തു­​ട­​രു­​ന്നു. സ­​മീ­​പ­ ജി​ല്ല­​ക­​ളി​ല്‍­​നി­​ന്ന് അ­​ട­​ക്ക­​മു​ള്ള പോ­​ലീ­​സ് ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍ രാ­​വി​ലെ പൂ­​യ­​പ്പ­​ള്ളി­​യി​ല്‍ എ­​ത്തി­​യി­​ട്ടു​ണ്ട്. വി​വി­​ധ സം­​ഘ­​ങ്ങ­​ളാ­​യി തി­​രി­​ഞ്ഞാ­​ണ് പോ­​ലീ­​സ് അ­​ന്വേ​ഷ­​ണം ന­​ട­​ത്തു­​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി ഉ​ള്‍​പ്പ​ടെ​യു​ള്ള ഉ­​ന്ന​ത പോ­​ലീ­​സ് ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍ പൂ­​യ​പ്പ­​ള്ളി സ്റ്റേ­​ഷ­​നി​ല്‍ ക്യാ­​മ്പ് ചെ­​യ്­​ത് അ­​ന്വേ­​ഷ­​ണ പു­​രോ​ഗ­​തി വി­​ല­​യി­​രു­​ത്തു​ന്നു​ണ്ട്. പ്ര­​ധാ­​ന­​പ്പെ­​ട്ട പ­​ല ദൃ­​ശ്യ­​ങ്ങ​ളും വി­​വ­​ര­​ങ്ങ​ളും പോ­​ലീ­​സി­​ന് ല­​ഭി­​ച്ചി­​ട്ടു​ണ്ടെ­​ന്നാ­​ണ് ഒ­​ടു­​വി​ല്‍ ല­​ഭി­​ക്കു­​ന്ന വി­​വ​രം. ആ​റ് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി എ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ രേ​ഖാ​ചി​ത്രം  പുറത്ത് വിട്ട് പോലീസ്. ഈ ​സം​ഘം സാ​ധ​നം വാ​ങ്ങാ​ന്‍ ക​യ​റി​യ ക​ട​യു​ടെ ഉ​ട​മ​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചി​ത്രം ത​യാ​റാ​ക്കി​യ​ത്. ഇ​ത് എ​ല്ലാ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലും എ​ത്തി​ക്കും. ര​ണ്ട് പേ​രാ​ണ് ക​ട​യി​ല്‍ സാ​ധ​നം വാ​ങ്ങാ​ന്‍ വ​ന്ന​ത്. കു​ട്ടി​യെ അ​ന്വേ​ഷി​ച്ച് ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നാ​യി രാ​ത്രി ത​ന്നെ പ്ര​ത്യേ​ക ക​ണ്‍​ട്രോ​ള്‍ റൂം…

Read More

പ​ണം പോ​കാ​തെ സൂ​ക്ഷി​ച്ചോ​ളൂ… വ്യാ​ജ എ​ഫ്ബി അ​ക്കൗ​ണ്ടു​ക​ൾ പെ​രു​കു​ന്നു; കേ​സു​ക​ൾ മു​ന്നോ​ട്ടു നീ​ക്കാ​നാ​വാ​തെ സൈ​ബ​ർ സെ​ൽ

തൃ​ശൂ​ർ: ഫെ​യ്സ്ബു​ക്കി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ നി​ർ​മി​ച്ച് ത​ട്ടി​പ്പു ന​ട​ത്തു​ന്ന സൈ​ബ​ർ​ക്രി​മി​ന​ലു​ക​ൾ പെ​രു​കു​ന്പോ​ൾ കേ​സു​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​കാ​തെ കേ​ര​ള​ത്തി​ലെ സൈ​ബ​ർ സെ​ൽ വി​ഷ​മി​ക്കു​ന്നു. സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ഇ​ത്ത​രം കേ​സു​ക​ളി​ൽ മി​ക്ക​പ്പോ​ഴും അ​ന്വേ​ഷ​ണം ചെ​ന്നെ​ത്തു​ന്ന​ത് ഐ​പി അ​ഡ്ര​സി​ലാ​ണെ​ന്നും 99 ശ​ത​മാ​നം ഐ​പി അ​ഡ്ര​സു​ക​ളും ഇ​ന്ത്യ​യ്ക്ക് പു​റ​ത്തു​ള്ള​താ​യി​രി​ക്കു​മെ​ന്നും അ​തോ​ടെ അ​ന്വേ​ഷ​ണം ഏ​റെ​ക്കു​റെ നി​ല​യ്ക്കു​ന്ന മ​ട്ടാ​ണെ​ന്നും സൈ​ബ​ർ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ഇ​ന്ത്യ​യ്ക്ക് പു​റ​ത്തു​ള്ള ഐ​പി അ​ഡ്ര​സി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ങ്ങ​ണ​മെ​ങ്കി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യ​ട​ക്കം നൂ​ലാ​മാ​ല​ക​ളേ​റെ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ പ​രാ​തി​ക്കാ​രും ഇ​തി​നു പി​ന്നാ​ലെ പോ​കാ​ൻ മ​ടി​ക്കു​ന്നു. അ​തോ​ടെ ഇ​ത്ത​രം കേ​സു​ക​ൾ ഡി​ജി​റ്റ​ൽ കോ​ൾ​ഡ് സ്റ്റോ​റേ​ജി​ൽ കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന സ്ഥി​തി​യാ​കും. എ​ഫ്ബി​യി​ൽ ആ​ളു​ക​ളു​ടെ ഫോ​ട്ടോ​യും മ​റ്റും ഉ​പ​യോ​ഗി​ച്ച് വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്ത് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. അ​ത്യാ​വ​ശ്യ​മാ​യി പ​ണം ആ​വ​ശ്യ​മു​ണ്ടെ​ന്ന് കാ​ണി​ച്ച് എ​ഫ്ബി​യി​ലെ ഫ്ര​ണ്ട്സി​ന് എ​ഫ്ബി​യി​ലെ മെ​സേ​ഞ്ച​ർ വ​ഴി​യും മ​റ്റും മെ​സേ​ജ് അ​യ​ക്കു​ക​യും ചാ​റ്റ്…

Read More

“പ്ര​മു​ഖ​രെ കാ​ണാ​ന​ല്ല പാ​ർ​ട്ടി​യു​ണ്ടാ​ക്കി​യ​ത്”; കോ​ടി​ക​ളു​ടെ ആ​ഘോ​ഷ​മ​ല്ല, കു​ടി​ലു​ക​ളി​ലെ ആ​ന​ന്ദ​മാ​ണ് വ​ലു​തെ​ന്ന് പ​ന്ന്യ​ന്‍റെ മ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ നേ​തൃ​ത്വ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി മു​തി​ര്‍​ന്ന നേ​താ​വ് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ന്‍റെ മ​ക​ൻ. ശീ​തീ​ക​രി​ച്ച മു​റി​ക​ളി​ൽ നി​ന്നി​റ​ങ്ങി വ​ന്ന് ത​ട്ട് ക​ട​ക്ക് മു​ന്നി​ൽ നി​ന്നും സെ​ൽ​ഫി എ​ടു​ത്ത് സ്വ​യം ന​ന്മ​മ​ര​മാ​യി മാ​റു​ന്ന​വ​ര​ല്ല എം.​എ​ൻ. സ്മാ​ര​ക​ത്തി​ന് ലാ​ളി​ത്യ​ത്തി​ന്‍റെ മു​ഖം ന​ൽ​കേ​ണ്ട​തെ​ന്ന് രൂ​പേ​ഷ് പ​ന്ന്യ​ൻ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. കോ​ടി​ക​ളു​ടെ ആ​ഘോ​ഷ​മ​ല്ല, കു​ടി​ലു​ക​ളി​ലെ ആ​ന​ന്ദ​മാ​ണ് വ​ലു​തെ​ന്ന് തി​രി​ച്ച​റി​യു​ന്ന​വ​ർ അ​ന്തേ​വാ​സി​ക​ളാ​യ ഒ​രു എം.​എ​ൻ. സ്മാ​ര​ക​മാ​ണ് സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പ​തി​രി​ല്ലാ​ത്ത സ്വ​പ്നം. “അ​ധി​കാ​രം’ എ​ന്ന നാ​ല​ക്ഷ​ര​ത്തി​ന് “ആ​ഡം​ബ​രം’ എ​ന്ന നാ​ല​ക്ഷ​രം അ​ക​മ്പ​ടി ചേ​രു​മ്പോ​ൾ ദു​രി​ത കാ​ല​വും ദു​ര​ന്ത കാ​ല​വും ഏ​തെ​ന്ന് തി​രി​ച്ച​റി​യാ​നാ​വാ​തെ എം.​എ​ൻ സ്മാ​ര​കം നോ​ക്കി… പോ​യ കാ​ല​ത്തെ ഓ​ർ​മ്മ​ക​ൾ തു​ന്നി കെ​ട്ടു​ക​യാ​ണ് സാ​ധാ​ര​ണ​ക്കാ​ർ …പ്ര​മു​ഖ​രെ കാ​ണാ​ന​ല്ല പാ​ർ​ട്ടി​യു​ണ്ടാ​ക്കി​യ​തെ​ന്നും രൂ​പേ​ഷ് കു​റി​ച്ചു. തു​റ​ന്നെ​ഴു​ത​ലു​ക​ൾ ഒ​റ്റ​പ്പെ​ടു​ത്താം…​പ​ക്ഷെ ഒ​റ്റ​പ്പെ​ട​ലു​ക​ൾ​ക്കി​ട​യി​ലും പ​തി​രി​ല്ലാ​തെ പ​റ​ഞ്ഞ് കൊ​ണ്ടേ​യി​രി​ക്ക​ണം എ​ന്നു കൂ​ട്ടി​ച്ചേ​ർ​ത്താ​ണ് രൂ​പേ​ഷ് കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Read More