വോ​ട്ട് ചോ​ദി​ക്കാ​നെ​ത്തി​യ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​ന്ദീ​പ് വാ​ര്യ​രെ ആ​ക്ര​മി​ച്ചു: പി​ന്നി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ​ന്ന് ആ​രോ​പ​ണം

കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജി​ൽ വോ​ട്ട് ചോ​ദി​ക്കാ​നെ​ത്തി​യ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​ന്ദീ​പ് വാ​ര്യ​രെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. വോ​ട്ട് ചോ​ദി​ക്കാ​ൻ കോ​ളേ​ജി​ൽ എ​ത്തി​യ​പ്പോ​ള്‍ ത​ട​യു​ക​യും പി​ടി​ച്ച് ത​ള്ളു​ക​യും ചെ​യ്തു​വെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ര്‍ ആ​രോ​പി​ച്ചു.

ത​ന്‍റെ കൂ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ക​രെ​യും മ​ര്‍​ദി​ച്ചു​വെ​ന്നും പി​ന്നി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്നും സ​ന്ദീ​പ് വാ​ര്യ​ര്‍ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ സ​ന്ദീ​പ് വാ​ര്യ​ര്‍ അ​ട​ക്കം അ​ഞ്ചു​പേ​രെ തൃ​ക്ക​രി​പ്പു​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment