തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗത്വ വിവാദത്തിൽ കൂടുതൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. തന്റെ സ്ഥാനത്ത് മറ്റൊരാൾ ആയിരുന്നെങ്കിൽ പാർട്ടിയിൽ വൻ പ്രതിസന്ധി ഉണ്ടാക്കുമായിരുന്നുവെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പ്രവർത്തക സമിതിയിൽ അംഗത്വം സംബന്ധിച്ച് തീരുമാനം എടുത്തത് ഉന്നതതലത്തിലാണ്. ഇക്കാര്യത്തിൽ കെ. സി. വേണുഗോപാൽ മാത്രം വിചാരിച്ചാൽ ഒരു തീരുമാനം എടുക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പ്രവർത്തക സമിതിയിൽ രമേശ് ചെന്നിത്തലയ്ക്ക് അംഗത്വം ഉണ്ടായിരിക്കുമെന്ന് കെ.സി.വേണുഗോപാൽ മുന്‍പ് പറഞ്ഞിരുന്നുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഗാന്ധി കുടുംബവുമായി വളരെ അടുപ്പമുള്ളതുകൊണ്ട് പ്രവർത്തക സമിതിയിൽ താനില്ലെങ്കിലും കുഴപ്പമില്ലെന്ന് ഒരുപക്ഷെ അവർ കരുതിയിരിക്കാമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വി.ഡി.സതീശനെ ഉൾപ്പെടുത്താതിരുന്നത് തെറ്റായിപ്പോയെന്ന തോന്നൽ തനിക്കിപ്പോഴുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സതീശൻ നൂറു ശതമാനം യോഗ്യനായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എംഎൽഎമാരെ മത്സരിപ്പിക്കരുതെന്നും അനാവശ്യമായ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കേണ്ടതാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.…
Read MoreCategory: Top News
ടെലഗ്രാം ആപ്പ് വഴി കേരളത്തിലും ഐഎസ് ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമം; മതപണ്ഡിതനെ അപായപ്പെടുത്താനും പദ്ധതി; പിന്നിൽ തൃശൂര്‍ സ്വദേശി നബീല്‍ അഹമ്മദെന്ന് എൻ ഐ എ
കൊച്ചി: ടെലഗ്രാം ആപ്പ് വഴി കേരളത്തിലും ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം നടന്നിരുന്നതായി എന്‍ഐഎ. കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തില്‍നിന്ന് പിടിയിലായ തൃശൂര്‍ സ്വദേശി നബീല്‍ അഹമ്മദാണ് ഇതിനു പന്നില്‍ പ്രവര്‍ത്തിച്ചത്. പെറ്റ് ലവേര്‍സ് എന്നപേരില്‍ ടെലഗ്രാം ഗ്രൂപ്പ് നിര്‍മിച്ച് ഇതിലൂടെ പ്രവര്‍ത്തനം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. നബീല്‍ പിടിയിലായതോടെയാണ് ഇക്കാര്യം എന്‍ഐഎ സ്ഥിരീകരിച്ചിട്ടുള്ളത്. കേരളത്തില്‍ ക്രിസ്തീയ മതപണ്ഡിതനെ അപായപ്പെടുത്താനും, ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നതാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഖത്തറില്‍ നിന്നാണ് നബീല്‍ ഐഎസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെ ആണ് കേരളത്തിലും ഗ്രൂപ്പ് തുടങ്ങാന്‍ തീരുമാനിച്ചതെന്നാണ് വിവരം. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതില്‍ നബീലിന് മുഖ്യ കണ്ണിയാമെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചിരുന്നു. നിലവില്‍ 16 വരെ എന്‍ഐഎ കസ്റ്റഡിയിലാണ് നബീല്‍. ആക്രമണ പദ്ധതികളുടെ ധനസമാഹരണ ചുമതലയും, ആസൂത്രണവും നിര്‍വഹിച്ചിരുന്നവരില്‍ ഒരാള്‍ നബീലാണ്. നേരത്തെ മലയാളി ഐഎസ് ഭീകരരായ…
Read Moreഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി; യുവതിയുടെ സുഹൃത്തിനെതിരെ ഭർത്താവ്
തിരുവല്ല; തിരുമൂലപുരത്ത് ബൈക്ക് യാത്രയ്ക്കിടെ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്നു പരാതി. ഇന്നു രാവിലെ എംസി റോഡിലൂടെ തിരുമൂലപുരം ഭാഗത്താണ് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ വരികയായിരുന്ന യുവതിയെയും കുഞ്ഞിനെയും കാറിലെത്തിയവര്‍ തട്ടിക്കൊണ്ടുപോയത്. കാര്‍ ബൈക്കിനു കുറുകെയിട്ട് തടഞ്ഞാണ് ആക്രമണം നടത്തിയതെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. തടയാന്‍ ശ്രമിച്ച ഇയാളെ ആക്രമിച്ചശേഷമാണ് യുവതിയെയും കുഞ്ഞിനെയും കാറില്‍ കയറ്റിക്കൊണ്ടുപോയതെന്നു പറയുന്നു. യുവതിയുടെ സുഹൃത്തായ ചെങ്ങന്നൂര്‍ സ്വദേശി പ്രിന്റോ പ്രസാദിനെതിരേ ഭര്‍ത്താവ് തിരുവല്ല പോലീസില്‍ പരാതി നല്കി. പ്രിന്റോയ്ക്കെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.
Read Moreക്ഷേത്രത്തിനു മുന്നിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിലെ വൈരാഗ്യം; വിദ്യാർഥിയെ കാറിടിച്ചു കൊന്ന പ്രതി പിടിയിൽ; പ്രതി മരിച്ച കുട്ടിയുടെ ബന്ധുവും
കാട്ടാക്കട : പൂവച്ചലിൽ സൈക്കിൾ യാത്രികനായ വിദ്യാർഥി ആദിശേഖറിനെ ഇലക്ട്രിക് കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കാറോടിച്ച പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്ജൻ (41) പിടിയിൽ . ഇയാളെ നാഗർകോവിൽ കുഴിത്തുറയിൽനിന്നാണ് പിടികൂടിയത്. ഒളിവിലായിരുന്ന പ്രതി പ്രിയരഞ്ജന് എതിരേ പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. പ്രതിയെ കാട്ടാക്കട സ്റ്റേഷനിലെത്തിച്ചു. തിരുവനന്തപുരം റൂറൽ എസ്പിയുടെ മേൽനോട്ടത്തിൽ കാട്ടാക്കട ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇതിനായി നാല് സംഘത്തെ പോലീസ് ഏർപ്പെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അസ്വാഭാവികത മനസിലായതെന്നും കുട്ടിയോട് പ്രിയരഞ്ജന് മുൻവൈരാഗ്യമുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു. സംഭവം കൊലപാതകമെന്നായിരുന്നു ബന്ധുക്കളുടെയും മൊഴി. പത്താം ക്ലാസ് വിദ്യാർഥി പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ ആദിശേഖർ (15) ആണ് ഓഗസ്റ്റ് 30ന് പുളിങ്കോട് ക്ഷേത്രത്തിനു സമീപം ബന്ധുവായ പ്രിയരഞ്ജൻ ഓടിച്ച ഇലക്ട്രി ക് കാറിടിച്ചു മരിച്ചത്. അധ്യാപകനായ എ. അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ…
Read Moreനിപയോ? കോഴിക്കോട്ട് അതീവ ജാഗ്രത; നിപ പരിശോധനാഫലം ഉച്ചയോടെ; ആശുപത്രിയിൽ കഴിയുന്ന ഒൻപതുവയസുകാരന്റെ നില ഗുരുതരം
കോഴിക്കോട്: രണ്ട് പേര് പനി ബാധിച്ച് മരിച്ച സംഭവം നിപ മൂലമാണെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത. മരിച്ചവരില്‍ ഒരാളുടെ ശരീര സ്രവങ്ങളുടെ സാമ്പിള്‍ പരിശോധനാഫലം ഉച്ചയോടെ ലഭിക്കും. ഫലം വന്ന ശേഷമേ നിപയാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. മരിച്ചവരില്‍ ഒരാളുടെ രണ്ട് മക്കളും രണ്ട് ബന്ധുക്കളുമാണ് നിലവില്‍ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒന്‍പത് വയസുകാരന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആശുപത്രിയില്‍ കഴിയുന്നത്. നാലു വയസുകാരന്റെ ആരോഗ്യനിലയും ഗുരുതരമാണ്. കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിനാണ് ആദ്യ രോഗി മരിച്ചത്. രണ്ടാമത്തെ ആള് തിങ്കളാഴ്ചയാണ് മരിച്ചത്. ഇവർ രണ്ട് പേരും നേരത്തേ ഒരേ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നെന്നാണ് വിവരം.
Read Moreഉറങ്ങാൻ കിടന്നപ്പോൾ സ്വർണാഭരണങ്ങൾ അഴിച്ചു വച്ചു; ഹോട്ടൽ മുറിയിൽ നിന്ന് കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 44 ലക്ഷത്തിന്റെ ആഭരണങ്ങൾ
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിനടത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയുടെ 44 ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടമായതായി പരാതി . റൺവേ എന്ന ഹോട്ടലിൽ താമസിച്ചിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി പ്രവേഷിന്റെ സാധനങ്ങൾ കവർച്ച ചെയ്യപ്പെട്ടതായാണ് നെടുമ്പാശേരി പോലീസിൽ പരാതി നൽകിയിട്ടുള്ളത്. ഇയാൾ ഒരു കൺസ്ട്രഷൻ കമ്പനിയുടെ ഉടമയാണ്.2.25 ലക്ഷം രൂപ വിലയുള്ള റോളക്സ് വാച്ച് , ഒന്നര പവന്റെ മാല, ഏഴ് ലക്ഷം രൂപ വിലയുള്ള ഡൈമണ്ട് റിംഗ്, പതിനഞ്ച് ലക്ഷം രൂപ വിലവരുന്ന ഗോൾഡ് റിംഗ് എന്നിവയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഉറങ്ങാൻ കിടന്നപ്പോൾ ഊരിവച്ചതാണന്നാണ് പോലീസിൽ നൽകിയിട്ടുള്ള പരാതി. ഇതു സംബന്ധിച്ച് നെടുമ്പാശേരി പോലീസ് ഏതാനും പേരെ ചോദ്യം ചെയ്തിട്ടുണ്ട്.
Read More100 രൂപ സന്തോഷത്തിനിരിക്കട്ടെ..! അയ്യായിരം രൂപ ലോട്ടറി അടിച്ചു; മൂന്ന് ഓണം ബമ്പർ എടുത്തശേഷം ബാക്കിയും വാങ്ങി യുവാവ് മടങ്ങി; തട്ടിപ്പിനിരകളായി വീണ്ടും ലോട്ടറി വിൽപ്പനക്കാർ
പാരിപ്പള്ളി: സമ്മാനാർഹമായ ടിക്കറ്റ് എന്ന വ്യാജേന നമ്പർ തിരുത്തിയ ലോട്ടറി നൽകി കടയുടമയിൽ നിന്ന് അജ്ഞാതൻ പണം തട്ടിയെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ആറോടെയാണ് തന്ത്രപരമായ തട്ടിപ്പ് അരങ്ങേറിയത്. ബൈക്കിലെത്തിയ വ്യക്തി ദേശീയ പാതയിൽ കല്ലുവാതുക്കൽ മേവനക്കോണം ജംഗ്ഷനിലെ വയോധികനായ കടയുടമയോട് കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിലെ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തി. രാവിലെ മറ്റ് കടകൾ തുറക്കാത്തത് കാരണമാണ് ഇവിടെ എത്തിയതെന്നും വിശദീകരിച്ചു. തുടർന്ന് 5000 രൂപ സമ്മാനമുള്ള ടിക്കറ്റ് കടയുടമയ്ക്ക് കൈമാറിയ ഇയാൾ കടയിലുണ്ടായിരുന്ന 500 രൂപ വിലയുള്ള മൂന്ന് ഓണം ബമ്പർ ടിക്കറ്റുകൾ വാങ്ങുകയും ചെയ്തു. സമ്മാനാർഹമായ ടിക്കറ്റിന്റെ നമ്പർ റിസൾട്ടുമായി ഒത്തുനോക്കിയ ശേഷം ബാക്കി 3500 രൂപ കടയുടമ ഇയാൾക്ക് നൽകി. സന്തോഷ സൂചകമായി 100 രൂപ കടയുടമയ്ക്ക് കൊടുത്തിട്ടാണ് തട്ടിപ്പുകാരൻ മടങ്ങിയത്. പിന്നീട് പ്രധാന ഏജൻസിയിൽ ടിക്കറ്റ് മാറാൻ കൊണ്ടു ചെന്നപ്പോഴാണ്…
Read Moreസ്കൂൾ വിദ്യാർഥിയെ കാറിടിപ്പിച്ചു കൊന്ന സംഭവം; കുട്ടിക്ക് ഭീഷണി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ; പ്രതിക്കു പിന്നാലെ നാല് പോലീസ് സംഘം
കാട്ടാക്കട: കാട്ടാക്കട പൂവച്ചലിലെ സ്കൂൾ വിദ്യാർഥി കാറിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് പ്രതിക്കായി നാല് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം. പ്രതി പ്രിയരഞ്ജൻ നാട്ടിലുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. പ്രതി പ്രിയരഞ്ജന് കൊല്ലപ്പെട്ട ആദി ശേഖറിനോട് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയെ അപായപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി അച്ഛൻ അരുൺ കുമാർ പറഞ്ഞു. ഒളിവിൽ പോയ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി അന്വേഷണം ഊർജിതമാക്കി. ആദി ശേഖറെന്ന പത്താം ക്ലാസുകാരനെ പ്രതി പ്രിയരജ്ഞൻ കാത്തു കിടന്ന് കാറിടിച്ചു കൊലപ്പെടുത്തിയത് ഓഗസ്റ്റ് 30നാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടതോടെയാണ് കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നത്. അപകടത്തിന് അര മണിക്കൂർ മുമ്പ് കാർ സംഭവസ്ഥലത്തെത്തിയെന്ന് പോലീസ് വെളിപ്പെടുത്തി കൂട്ടുകാരുമൊത്ത് കളിക്കാനിറങ്ങിയ കുട്ടി തിരിച്ച് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ മാറിയ അതേ നിമിഷം കാർ സ്റ്റാർട്ടാക്കിയ പ്രതി സൈക്കിളിലിരുന്ന ആദി ശേഖറിനെ ഇടിച്ച്…
Read Moreസോപ്പ് പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ചത് 21 കോടിയുടെ ഹെറോയിൻ; തട്ടിപ്പിന്റെ പുത്തൻ രീതിയെ പൊളിച്ചടുക്കി പോലീസ്, മൂന്ന് പേർ അറസ്റ്റിൽ
ഹെറോയിൻ അടങ്ങിയ 198 സോപ്പ് ബോക്സുകൾ പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഗുവാഹത്തിയിലെ അടുത്തുള്ള ജോറാബത്തിൽ നിന്ന് ഞായറാഴ്ച രാത്രി 2.527 കിലോഗ്രാം ഭാരമുള്ള ഹെറോയിൻ അടങ്ങിയ സോപ്പുപെട്ടിയാണ് ഗുവാഹത്തി പോലീസ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. മണിപ്പൂർ സ്വദേശികളായ എംഡി അമീർ ഖാൻ, എംഡി യാക്കൂപ്പ്, എംഡി ജാമിർ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഏകദേശം 21 കോടി രൂപ വിപണി വിലയുള്ളതും 2.527 കിലോഗ്രാം ഭാരമുള്ളതുമായ ഹെറോയിൻ 198 സോപ്പ് ബോക്സുകളിൽ നിന്നാണ് പിടിച്ചെടുത്തതെന്ന് ഗുവാഹത്തി പോലീസ് കമ്മീഷണർ ദിഗന്ത ബോറ പറഞ്ഞു. #WarOnDrugs got a huge boost when a joint team from Jorabat OP & CGPD team busted a huge consignment of 198 soap boxes of…
Read Moreഅമ്മ സാക്ഷിയായി… ദൈവനാമത്തിൽ പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു; ഇരിപ്പിടം ഉമാ തോമസിന് സമീപം
തിരുവനന്തപുരം: പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ പത്തിന് നിയമസഭയിൽ സ്പീക്കർ എ.എൻ.ഷംസീർ മുൻപാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. പ്രതിപക്ഷ അംഗങ്ങൾ കരഘോഷം മുഴക്കി ചാണ്ടി ഉമ്മനെ വരവേറ്റു. സത്യപ്രതിജ്ഞക്ക് ശേഷം ചാണ്ടി ഉമ്മൻ സ്പീക്കറുടെ ഡയസിലെത്തി സ്പീക്കറെ കണ്ടു. ട്രഷറി ബഞ്ചിലെത്തി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിവിധ കക്ഷി നേതാക്കളെയും കണ്ട് ഹസ്തദാനം നടത്തി. പിന്നീട് ചാണ്ടി ഉമ്മനായി അനുവദിച്ച സീറ്റിലേക്ക് മടങ്ങി. രാവിലെ പള്ളിയിലും ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം സത്യപ്രതിജ്ഞക്കായി നിയമസഭയിലെത്തിയത്. നിയമസഭയിൽ പ്രതിപക്ഷ നിരയുടെ പിന്‍ഭാഗത്ത് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് സമീപമാണ് ചാണ്ടി ഉമ്മന്റെ ഇരിപ്പടം. ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം നേരത്തെ എല്‍ജെഡി എംഎല്‍എ കെ പി മോഹനന് നല്‍കിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ എത്തിയിരുന്നു.…
Read More