തിരുവനന്തപുരം: കോണ്‍ഗ്രസ് അല്ലാതെ മറ്റൊന്നും ജീവശ്വാസത്തിലില്ല. പാര്‍ട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തക സമിതി രൂപീകരണത്തിന് ശേഷം തനിക്ക് മാനസിക പ്രയാസമുണ്ടായതായി ചെന്നിത്തല പ്രതികരിച്ചു. 19 വര്‍ഷംമുമ്പ് തനിക്ക് ഉണ്ടായിരുന്ന പ്രത്യേക ക്ഷണിതാവെന്ന പദവിയില്‍ വീണ്ടും വന്നതില്‍ അസ്വാഭാവികത തോന്നി. ദേശീയതലത്തില്‍ ജൂനിയറായ പലരും പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെട്ടതില്‍ വിഷമമുണ്ടായി. ആര്‍ക്കും ഉണ്ടായേക്കാവുന്ന വികാരക്ഷോഭങ്ങളായിരുന്നു ഇത്. വ്യക്തിപരമായ ഉയര്‍ച്ച താഴ്ചകള്‍ക്കല്ല പ്രസക്തിയെന്ന് പിന്നീട് ബോധ്യമായെന്ന് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ട്ടിയില്‍ തനിക്ക് പദവികള്‍ ഒന്നുമില്ല. എന്നിട്ടും സര്‍ക്കാരിനെതിരായ പോരാട്ടങ്ങള്‍ക്ക് താന്‍ നേതൃത്വം നല്കി. പാര്‍ട്ടി തനിക്ക് ഒട്ടേറെ അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. കേരളത്തില്‍നിന്ന് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം യോഗ്യരായ ആളുകളാണ്. തന്നെ സ്ഥിരം സമിതി ക്ഷണിതാവായി ഉള്‍പ്പെടുത്തിയതിന് നന്ദിയുണ്ട്. ഒരു പദവിയും ഇല്ലെങ്കിലും താന്‍ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും…
Read MoreCategory: Top News
രാജസ്ഥാനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; പരാതി വ്യാജമെന്ന് തെളിഞ്ഞു
രാജസ്ഥാനിലെ ഭിൽവാരയിൽ വിവാഹിതയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. ഇരുവരും തന്നെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിക്കപ്പെട്ട വീട്ടിലേക്ക് കൊണ്ടുപോയി ശനിയാഴ്ച രാത്രി ബലാത്സംഗം ചെയ്യുകയും മർദിക്കുകയും ചെയ്തതായി 25 കാരിയായ യുവതി നേരത്തെ പറഞ്ഞിരുന്നു. പുരുഷന്മാർ തന്റെ വസ്ത്രങ്ങൾ എടുത്തുകളഞ്ഞതായും അവർ അവകാശപ്പെട്ടു. യുവതി രണ്ട് പുരുഷന്മാർക്കൊപ്പം സമ്മതത്തോടെ പോയിരുന്നുവെങ്കിലും അവർക്കൊപ്പം രാത്രി ചെലവഴിക്കാൻ അവർ നിർബന്ധിച്ചതിനെത്തുടർന്ന് തർക്കമുണ്ടായതായി പോലീസ് പറഞ്ഞു. യുവതി തന്റെ വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചെങ്കിലും പുരുഷന്മാർ അവളെ താമസിക്കാൻ നിർബന്ധിച്ചു. പിന്നാലെ അവൾ വസ്ത്രങ്ങൾ അഴിച്ച് വീടിന് പുറത്തിറങ്ങി കൂട്ടബലാത്സംഗത്തിനിരയായി എന്ന് പറഞ്ഞ് വഴിയാത്രക്കാരനോട് സഹായം തേടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വസ്തുതകൾ അറിഞ്ഞാൽ ഭർത്താവ് തന്നെ ഉപേക്ഷിക്കുമെന്ന് ഭയന്നാണ് അവൾ കെട്ടിച്ചമച്ച ഒരു കഥ വിവരിച്ചത് . പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മൊബൈൽ ഫോണിലെ കോൾ റെക്കോർഡിംഗിൽ…
Read Moreയുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വിവസ്ത്രയായി ഉപേക്ഷിച്ചു; പ്രതികൾക്കായി തിരച്ചിൽ ശക്തം
യുവതിയെ ബലാത്സംഗം ചെയ്ത ശേഷം മർദിക്കുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും ചെയ്തു. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന മൂന്നുപേരാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്. അത്താഴം കഴിഞ്ഞ് നടക്കാൻ ഇറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂന്ന് പ്രതികളും ചേർന്ന് യുവതിയുടെ വസ്ത്രം അഴിച്ച് ഉപേക്ഷിച്ചു. തുടർന്ന് ഗ്രാമവാസികൾ അവളെ കണ്ടപ്പോൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ജീപ്പിന്റെ സീറ്റ് കവർ കൊണ്ട് ശരീരം പൊതിഞ്ഞ് യുവതിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഭിൽവാരയിൽ നിന്നുള്ള അഡീഷണൽ പോലീസ് ഉദ്യോഗസ്ഥനെ നിയമിച്ചു. നിലവിൽ ഭിൽവാര എസ്പിയുടെ ചുമതല വഹിക്കുന്ന പോലീസ് സൂപ്രണ്ട് വിമൽ സിംഗ് നെഹ്റയും ഗംഗാപൂരിൽ എത്തിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാത്രി വൈകി ഗംഗാപൂരിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് പുറത്ത് നാട്ടുകാർ തടിച്ചുകൂടി യുവതിക്ക് നീതി ലഭ്യമാക്കണമെന്ന്…
Read Moreആലുവയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി മൊബൈൽ മോഷ്ടിക്കാനായി അകത്തുകയറി, കുട്ടിയെ തട്ടിയെടുത്ത് പുറത്തിറങ്ങി
ആലുവ: എടയപ്പുറം ചാത്തൻപുറത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന ബീഹാർ സ്വദേശിനിയായ എട്ടുവയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി ക്രിസ്റ്റൽരാജ് (27) പെൺകുട്ടി താമസിച്ചിരുന്ന വീടിനുള്ളിൽ കയറിയത് മൊബൈൽ ഫോൺ മോഷ്ടിക്കാൻ. അവിടെ കണ്ട മൊബൈൽ ആദ്യം എടുത്ത ശേഷം ഉറങ്ങുന്ന കുട്ടിയെ കണ്ടപ്പോൾ കുട്ടിയേയും എടുത്തു കൊണ്ട് പോകുകയായിരുന്നെന്ന് പ്രതി പോലീസിനോട് ചോദ്യംചെയ്യലിൽ വിശദീകരിച്ചു. പ്രതി ഇതേ സ്ഥലത്ത് കുറച്ചു ദിവസം ചുറ്റി കറങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വീട് കണ്ടു വച്ച ശേഷം ആസുത്രിതമായി അകത്തുകയറിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. കേസിൽ അറസ്റ്റിലായ ക്രിസ്റ്റൽരാജിനെ ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 21 വരെ റിമാൻഡ് ചെയ്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി. എറണാകുളം പോക്സോ കോടതിയായിരിക്കും കസ്റ്റഡി അപേക്ഷ പരിഗണിക്കുക. കുട്ടിയുമായി പ്രതി പോകുന്നത് നേരിട്ടുകണ്ട അയൽവാസിയും ദൃക്സാക്ഷിയുമായ…
Read Moreട്രെയിൻ യാത്ര ദുരിതമാകും; അൺറിസർവ്ഡ് കോച്ചുകൾ കുറയ്ക്കുന്നു;സീസൺ ടിക്കറ്റുകാർക്കു തിരിച്ചടി; കോവിഡ് കാലത്ത് ഉയർത്തിയ യാത്രാനിരക്ക് കുറച്ചില്ല
എസ്.ആർ. സുധീർ കുമാർകൊല്ലം: യാത്രക്കാരെ ദുരിതത്തിലാക്കി ട്രെയിനുകളിൽ അൺ റിസർവ്ഡ് -ഡീ റിസർവ്ഡ് കോച്ചുകളുടെ എണ്ണം റെയിൽവേ വെട്ടിച്ചുരുക്കുന്നു. പുനലൂർ-കന്യാകുമാരി, നാഗർകോവിൽ-കോട്ടയം പാസഞ്ചർ ട്രെയിനുകളിലും അൺ റിസർവ്ഡ് കോച്ചുകളുടെ എണ്ണം വെട്ടിച്ചുരുക്കി. തിരുവനന്തപുരം-മംഗലാപുരം മലബാർ എക്സ്പ്രസിൽ രണ്ട് ഡീ റിസർവ്ഡ് കോച്ചുകൾ ഉണ്ടായിരുന്നത് ഈമാസം 18 മുതൽ ഒരു കോച്ച് മാത്രമേ ഉണ്ടാകൂ. ഇതിനുപുറമെ ഈമാസം 15 മുതൽ കൂടുതൽ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തും. സീസൺ ടിക്കറ്റ് യാത്രക്കാർക്കും ഹ്രസ്വദൂര ഡീ റിസർവ്ഡ് കോച്ച് യാത്രക്കാർക്കും ഇതു വലിയ തിരിച്ചടിയാകും. കോച്ചുകൾ കുറച്ച ട്രെയിനുകളിൽ യാത്രക്കാർ നിന്നുതിരിയാൻ ഇടമില്ലാതെ ദുരിതം അനുഭവിക്കുകയാണ്. പുനലൂർ-മധുര പാസഞ്ചറിൽ അൺ റിസർവ്ഡ് കോച്ചുകളുടെ എണ്ണം കുറച്ചുവെന്ന് മാത്രമല്ല പുതുതായി ഒരു ഫസ്റ്റ് ക്ലാസ് കോച്ചുകൾ കൂടി ഉൾപ്പെടുത്തി. ഇത് ഈ മേഖലയിൽ യാത്ര ചെയ്യുന്ന റെയിൽവേ…
Read Moreഅന്താരാഷ്ട്ര സെക്സ് റാക്കറ്റിൽപ്പെട്ട രണ്ട് വിദേശ വനിതകൾ അറസ്റ്റിൽ; ഏജന്റുമാർ യുവതികളെ ഇന്ത്യയിലെത്തിച്ച് ചതിയിലൂടെ
അന്താരാഷ്ട്ര സെക്സ് റാക്കറ്റിൽ പങ്കുള്ളതായി ആരോപിച്ച് ഇസ്രായേൽ, കെനിയ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് സ്ത്രീകളെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ജുന പോലീസ് നടത്തിയ ഓപ്പറേഷനിൽ ഇസ്രായേലിൽ നിന്നുള്ള മരിയ ഡോർക്കസ്, കെനിയയിൽ നിന്നുള്ള വിൽകിസ്റ്റ അച്ചിസ്റ്റ എന്നിവരെ പിടികൂടിയതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജിവ്ബ ദാൽവി പറഞ്ഞു. കെനിയയ്ക്കും ഇന്ത്യയ്ക്കും ഇടയിലാണ് റാക്കറ്റ് പ്രവർത്തിക്കുന്നത്. ARZ എന്ന എൻജിഒയുടെ സഹായത്തോടെ നടത്തിയ പോലീസ് ഓപ്പറേഷനിൽ അഞ്ച് സ്ത്രീകളെ രക്ഷപ്പെടുത്തി. കെനിയയിൽ നിന്നുള്ള സ്ത്രീകൾക്ക് ഇവിടെ ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി നൽകാമെന്ന് കടത്തുകാരെ പ്രതിനിധീകരിച്ച് പ്രവർത്തിക്കുന്ന ഏജന്റുമാർ വാഗ്ദാനം ചെയ്തിരുന്നു. ഈ സ്ത്രീകൾ ഇന്ത്യയിലെത്തിയ ശേഷം, അവരുടെ പാസ്പോർട്ടുകളും വിസകളും ഏജന്റുമാർ തട്ടിയെടുത്തിരുന്നു. ബംഗളൂരുവിലേക്ക് കൊണ്ടുപോയ ചില ഇരകളെ കുറിച്ച് എൻജിഒ ARZ കണ്ടെത്തിയതിനെ തുടർന്നാണ് റാക്കറ്റ് വെളിച്ചത്തായത്. ഗോവ പോലീസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ…
Read Moreഒരുനാൾ ‘ജയ്ക്കും’..! പലതവണ ചിതറിപ്പോയിട്ടും വലനെയ്യുന്ന ചിലന്തിയുടെ കഥ; പ്രസ്ഥാനത്തിന്റെ വിശ്വസ്ത സമരഭടൻ …
കോട്ടയം: വീണുപോയവർക്ക് ചരിത്രത്തിൽ ഇടമില്ല. എന്നാൽ തളരാതെ വീണ്ടും എഴുന്നേൽക്കുന്നവരെ ലോകം ഒരിക്കലും മറക്കാറുമില്ല. കേരള രാഷ്ട്രീയ ഭൂമികയിൽ സിപിഎം സമ്മാനിച്ച “ചാവേർ’ ആണ് പുതുപ്പള്ളിയിലെ സ്ഥിരം സ്ഥാനാർഥി ജെയ്ക് സി. തോമസ് എന്ന് ചിലർ പറയാറുണ്ട്. എന്നാൽ ജെയ്ക് ചാവേർ അല്ല; മറിച്ച് പ്രസ്ഥാനത്തിന്റെ വിശ്വസ്ത സമരഭടൻ ആണ്. കമൽ ഹാസന്റെ പ്രശസ്ത ചിത്രം “കുരുതിപുനൽ'(രക്തക്കളം) എതിരാളിയെ തകർക്കാൻ മുന്നോട്ട് വയ്ക്കുന്ന ഒരു ആശയം ഉണ്ട് – “ഡിലേ, ഡിസേബിൾ, ഡിസിന്റഗ്രേറ്റ്’. കാത്തിരിക്കുക, നിർജീവമാക്കുക, നശിപ്പിക്കുക. പുതുപ്പള്ളി പോലൊരു യുഡിഎഫ് കോട്ടയിൽ വിള്ളൽ വീഴ്ത്താൻ ജെയ്കിനെ മുന്നിൽ നിർത്തി സിപിഎം നടത്തുന്നതും ഈ നീക്കം ആണ്. ഉമ്മൻ ചാണ്ടി എന്ന മഹാമേരു അമരത്വം നേടിയ മണ്ഡലത്തിൽ, വമ്പൻ രാഷ്ട്രീയ അടവുകൾ പ്രയോഗിക്കാതെ നിശബ്ദ അടിയൊഴുക്കുകൾ നടത്തുക എന്നതാണ് സിപിഎം പദ്ധതി. ഇതിനായി “സോഷ്യൽ എൻജിനീയറിംഗ്’ എന്ന…
Read Moreകണ്ടില്ലെന്ന് നടിച്ചില്ല; കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതികരിച്ച് യുവതി; പ്രതിയെ പിടികൂടി ഭർത്താവ്
തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. തിരുവനന്തപുരത്തുനിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലാണ് യുവാവ് യുവതിയോട് അതിക്രമം കാണിച്ചത്. പ്രതിയെ യുവതിയുടെ ഭർത്താവ് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. യുവാവ് കടന്നു പിടിച്ചത് യുവതി ഭർത്താവിനെ ഫോണിൽ വിളിച്ചു അറിയിച്ചിരുന്നു. കാട്ടാക്കടയിൽ വച്ച് ഭർത്താവ് എത്തിയാണ് യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത് പ്രമോദ് എന്നയാളാണ് പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. വെള്ളിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. രണ്ട് തവണ യുവാവ് യുവതിയുടെ ദേഹത്ത് സ്പർശിച്ചിരുന്നു. തുടർന്ന് യുവതി ഇയാളോട് കയർത്തു സംസാരിച്ചു. എന്നാൽ പിന്നീട് യുവതിയെ കടന്നു പിടിച്ചതോടെ ഭർത്താവിനെ വിളിച്ച് ഇവർ വിവരം അറിയിക്കുകയായിരുന്നു. ഭർത്താവ് കാട്ടാക്കട ബസ് സ്റ്റാന്റിൽ കാത്തു നിന്നതിന് ശേഷം ബസ് അവിടെ എത്തിയപ്പോൾ പ്രതിയെ പിടികൂടുകയായിരുന്നു.
Read Moreപുതുപ്പള്ളിയിൽ പുതുചരിത്രമെഴുതിചാണ്ടി ഉമ്മൻ; നിലംതൊടാതെ ജയ്ക്ക്; ഉമ്മൻ ചാണ്ടിയുടെ റിക്കാർഡ് ഭുരിപക്ഷവും മറകടന്നു
പുതുപ്പള്ളി: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെത്തുടർന്നു നടന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍ വിജയം. 37719 എന്ന അമ്പരപ്പിക്കുന്ന ഭൂരിപക്ഷത്തോടെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുചരിത്രമെഴുതി. 2011ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33,255 വോട്ടിന്റെ റിക്കാർഡ് ലീഡും മറികടന്നാണു ചാണ്ടിയുടെ കുതിപ്പ്. പുതുപ്പള്ളിയിൽ 53 വർഷം പ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആരെന്ന ചോദ്യത്തിന് ഉത്തരം. ചാണ്ടി ഉമ്മന്‍8 0144 വോട്ട് കിട്ടിയപ്പോൾ ജെയ്ക് സി. തോമസിനു 42425 വോട്ടു മാത്രം മണ്ഡലത്തില്‍ ചിത്രത്തിലില്ലാത്ത അവസ്ഥയിലാണ് എൻഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാൽ. കിട്ടിയ വോട്ട് 5654. ആം ആദ്മി പാർട്ടി സ്ഥാനാർഥി ലൂക്ക് തോമസിന് അറുന്നൂറിലേറെ വോട്ടാണുള്ളത്. പുതുപ്പള്ളിയിൽ സഹതാപതരംഗവും ഭരണവിരുദ്ധ തരംഗവും ഒരുമിച്ച് ആഞ്ഞടിച്ചതായാണ് ഫലം വ്യക്തമാക്കുന്നത്.ഇടതു സ്ഥാനാർഥിക്ക് ഒരിക്കൽപോലും മേൽക്കൈ നേടാനായില്ല. ഉമ്മൻ ചാണ്ടി എന്ന…
Read Moreജെയ്ക്കിന് ഹാട്രിക് തോൽവി; അച്ഛനോടും മകനോടും തോറ്റ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം
കോട്ടയം: ഇടതുമുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിന് പുതുപ്പള്ളി മണ്ഡലത്തില്‍ ഹാട്രിക് തോല്‍വി. രണ്ടു തവണ ഉമ്മന്‍ ചാണ്ടിയോടു പരാജയപ്പെട്ട ജെയ്ക് മൂന്നാം തവണ ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനോടു മത്സരിച്ചാണ് പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയത്. 2016ൽ ഉമ്മന്‍ ചാണ്ടിയോടു മത്സരിച്ചപ്പോള്‍ 27,092 വോട്ടിനു പരാജയപ്പെട്ട ജെയ്ക് 2021ല്‍ രണ്ടാമത്തെ അങ്കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9,044 വോട്ടിലേക്കു ചുരുക്കിയിരുന്നു. മൂന്നാം മത്സരത്തില്‍ റിക്കാര്‍ഡ് ഭൂരിപക്ഷത്തിനാണ് ജെയ്കിന് ചാണ്ടി ഉമ്മനോട് അടിയറവു പറയേണ്ടി വന്നത്.
Read More