കോട്ടയം: മന്ത്രി വി.എന്‍.വാസവന്റെ ബൂത്തിലും യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ മുന്നില്‍. പാമ്പാടി പഞ്ചായത്തിലെ ഈ ബൂത്തില്‍ ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസിനേക്കാള്‍ 241 വോട്ടുകള്‍ക്ക് മുന്നിലാണ്. എല്‍ഡിഎഫിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ പാർട്ടി ചുമതല ഏല്‍പ്പിച്ച വ്യക്തിയാണ് മന്ത്രി വാസവന്. അദ്ദേഹത്തിന്റെ ബൂത്തിലും എല്‍ഡിഎഫ് പിന്നിലായത് ഇടത് മുന്നണിക്ക് കനത്ത പ്രഹരമാണ്. ജെയ്കിന്റെ പഞ്ചായത്തായ മണര്‍കാടും എല്‍ഡിഎഫ് ബഹുദൂരം പിന്നിലാണ്. പഞ്ചായത്തിലെ ഒരു ബൂത്തിലും ഇടത് സ്ഥാനാര്‍ഥി ജെയ്കിന് ലീഡില്ല.
Read MoreCategory: Top News
കൊടുങ്കാറ്റായി ചാണ്ടിഉമ്മൻ ! ആദ്യം ഉമ്മന്‍ ചാണ്ടിയെയും പിന്നെ തിരുവഞ്ചൂറിനെയും മറികടന്ന വിജയം
പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ പ്രധാന എതിരാളിയായ ഇടതുപക്ഷ സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിനെ നിഷ്പ്രഭനാക്കി റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് ചാണ്ടി ഉമ്മന്‍. 37719 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം. നിരവധി റിക്കാര്‍ഡുകള്‍ കടപുഴക്കിയാണ് ചാണ്ടി ഉമ്മന്റെ മുന്നേറ്റം. പിതാവ് ഉമ്മന്‍ചാണ്ടി 2011ല്‍ നേടിയ 33255 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മന്‍ ആദ്യം എതിരാളികളെ ഞെട്ടിച്ചത്. പിന്നീട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 2016ല്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി റെജി സക്കറിയയ്ക്കെതിരേ നേടിയ 33632 വോട്ടിന്റെ ഭൂരിപക്ഷവും ചാണ്ടി ഉമ്മന്റെ തേരോട്ടത്തില്‍ കടപുഴകി. കോണ്‍ഗ്രസ് സ്ഥാനാർഥിയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് കിട്ടുന്ന ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റിക്കാര്‍ഡാണ് ഇതോടെ ചാണ്ടി ഉമ്മന്‍ സ്വന്തമായത്. ഭൂരിപക്ഷം വീണ്ടും ഉയര്‍ന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ‘കോട്ടയത്തെ ഏറ്റവും വലിയ ഭൂരിപക്ഷം’ എന്ന മോന്‍സ് ജോസഫിന്റെ റിക്കാര്‍ഡ് മറികടക്കുമെന്ന പ്രതീക്ഷകൾ ഒരുഘട്ടത്തിൽ ഉയർന്നെങ്കിലും ഭൂരിപക്ഷം 40000ത്തിൽ എത്താതെ അവസാനിക്കുകയായിരുന്നു.…
Read Moreമിന്നുന്ന വിജയവുമായി ചാണ്ടി ഉമ്മൻ; മധുര വിതരണവും റോഡ് ഷോയുമായി യുഡിഎഫ് പ്രവർത്തകർ
കോട്ടയം: പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മന്‍ .ആഘോഷവും റോഡ് ഷോയുമായി യുഡിഎഫ് പ്രവർത്തകരും. വോട്ടെണ്ണല്‍ ആരംഭിച്ച ബസേലിയോസ് കോളജിന് മുന്പില് കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സിഎംപി, ആര്‍എസ്പി, കേരളാ കോണ്‍ഗ്രസ് (ജെ) തുടങ്ങിയ കക്ഷികളുടെ പ്രവര്‍ത്തകരെല്ലാം ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. യുഡിഎഫിന്റെ വിജയം ഉറപ്പിച്ച അയര്‍ക്കുന്നത്തെ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ തന്നെ യുഡിഎഫ് മധുര വിതരണം ആരംഭിച്ചിരുന്നു. ലീഡ് 35,000 കടന്നതോടെ പുതുപ്പള്ളിയിലടക്കം കേരളത്തില്‍ പലഭാഗത്തും ആഘോഷ ആരവങ്ങള്‍ സജീവമാകുകയാണ്. ഇതുവരെ നടന്ന ഉപതെരഞ്ഞെടുപ്പിലെ റിക്കാര്‍ഡ് ജയം നേടുമെന്ന് ഉറപ്പിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ഫ്ളെക്സുകള്‍ ഉള്‍പ്പടെ പുതുപ്പള്ളിയിലും കോട്ടയത്തും ഉയര്‍ത്തിയാണ് യുഡിഎഫ് ആഹ്ലാദം പങ്കുവച്ചത്. പുതുപ്പള്ളി ജംഗ്ഷനിലടക്കം പ്രവര്‍ത്തകര്‍ മധുരവിതരണം നടത്തുകയാണ്. നിരത്തിലിറങ്ങി വര്‍ണകടലാസുകളും ഡ്രം സെറ്റുമൊക്കെയായി പ്രവര്‍ത്തകര്‍ വിജയാഘോഷങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പുതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്കടക്കം ഇപ്പോള്‍ നൂറുകണക്കിന് ആളുകള്‍ ഒഴുകുകയാണ്. പള്ളിയുടെ…
Read Moreപിതാവിന്റെ കല്ലറയ്ക്ക് മുന്നിൽ കണ്ണീർപൊഴിച്ച് ചാണ്ടി ഉമ്മൻ; പുതുപ്പള്ളിയുടെ വീഥിയിലൂടെ ഉറച്ച ചുവടുമായി ആദ്യം പോയത് പിതാവിന്റെ കല്ലറയിൽ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ വജയത്തിനരികിലേക്ക്. പുതുപ്പള്ളിയുടെ വീഥിയിലൂടെ ഉറച്ച ചുവടുമായി വിജയം അറിയിക്കാൻ ആദ്യം പോയത് പിതാവിന്റെ കല്ലറയിൽ. വീട്ടിൽ നിന്നും കാൽനടയായിട്ടാണ് ചാണ്ടി പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലെത്തിയത്. പിതാവിന്റെ കല്ലറിയിലെത്തിയ ചാണ്ടി അൽപനേരം കൈകൂപ്പി പ്രാർഥിച്ചു. തുടർന്ന് കല്ലറയിൽ മുട്ടുകുത്തി മുഖം അമർത്തി ചുംബിച്ചു. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തൊട്ട് ചാണ്ടിയുടെ മുഖം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഭൂരിപക്ഷം 33000 കടന്നപ്പോഴാണ് ചാണ്ടി വീടിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങിയത്. തുടർന്ന് മാധ്യമങ്ങളോടൊന്നും പ്രതികരിക്കാതെ അണികളുടെ ആവേശം ഏറ്റുവാങ്ങി പിതാവിന്റെ കല്ലറയിലേയ്ക്ക്.
Read Moreഉമ്മൻചാണ്ടിയെ വേട്ടയാടിയവർക്ക് മുഖത്തേറ്റ പ്രഹരം; പുതുപ്പള്ളി ഇനി ചാണ്ടിയുടെ കൈകളിൽ ഭദ്രം; എല്ലാവരോടും നന്ദി പറഞ്ഞ് അച്ചു ഉമ്മൻ
പുതുപ്പള്ളി: ഉമ്മൻചാണ്ടിയെ മൃഗീയമായി വേട്ടയാടിയവർക്ക് മുഖത്തേറ്റ പ്രഹരമാണ് പുതുപ്പള്ളി നൽകുന്ന ലീഡെന്ന് അച്ചു ഉമ്മൻ. 53 കൊല്ലം ഉമ്മൻചാണ്ടി ഈ മണ്ഡലത്തിൽ എന്തുചെയ്തു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഇത്. അതിനുള്ള മറുപടി പുതുപ്പള്ളി ഇന്ന് തന്നുകഴിഞ്ഞു. കരോട്ടുവള്ളിക്കാലിലെ വീട്ടിൽ നിന്നും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഉമ്മൻചാണ്ടി പിന്നിൽ നിന്നും നയിച്ച ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. അദ്ദേഹത്തിന് നൽകിയ ഏറ്റവും വലിയ ബഹുമതിയാണ് ഇന്ന് കാണുന്നത്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ മൃഗീയമായി, അതിക്രൂരമായി വേട്ടയാടി. അവർക്കുള്ള മുഖത്തേറ്റ കനത്ത പ്രഹരമാണ് ഈ വിജയം. ജനം പ്രതികരിച്ചു കഴിഞ്ഞു. ഇത്രയും കൊല്ലം ഉമ്മൻചാണ്ടി കൈവെള്ളയിൽ കൊണ്ടുനടന്ന പുതുപ്പള്ളി ഇനി ചാണ്ടിയുടെ കൈകളിൽ ഭദ്രമാണ്. സമാനതകളില്ലാത്ത വിജയം നൽകിയ എല്ലാവരോടും നന്ദി. അച്ചു ഉമ്മൻ പറഞ്ഞു.
Read Moreപിണറായിക്കെതിരായ ജനവികാരം; ഇടത് സ്ഥാനാര്‍ഥിക്ക് കിട്ടുന്ന വോട്ടിനേക്കാള്‍ ചാണ്ടിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് സുധാകരന്
കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ ലീഡ് ഇനിയും ഉയരും .പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ കാണുന്നത് പിണറായിക്കെതിരായ ജനവികാരമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ഇടത് സ്ഥാനാര്‍ത്തിക്ക് കിട്ടുന്ന വോട്ടിനേക്കാള്‍ ചാണ്ടിക്ക് ഭൂരിപക്ഷം ലഭിക്കും. പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ക്ക് നന്ദിയെന്നും സുധാകരന് പറഞ്ഞു. അതേസമയം ചാണ്ടി ഉമ്മന്‍ 50000 വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇടത് സര്‍ക്കാരിനെതിരെയുള്ള ജനവികാരം കൂടിയാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Read Moreപച്ചതൊടാനാകെ ജെയ്ക്ക് ! ചാണ്ടി ഉമ്മന്റെ ലീഡ് സര്‍വകാല റിക്കാര്‍ഡിലേക്ക്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ കുതിപ്പ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി നേടിയ 9044 വോട്ടിന്റെ ഭൂരിപക്ഷം ഇതിനോടകം മറികടന്ന ചാണ്ടി ഉമ്മന്‍, ഉമ്മന്‍ ചാണ്ടി 2011ല്‍ നേടിയ മണ്ഡലത്തിലെ സര്‍വകാല റിക്കാര്‍ഡ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2011ലെ തെരഞ്ഞെടുപ്പില്‍ 33,255 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ്മന്‍ചാണ്ടി നേടിയത്. സിപിഎമ്മിന്റെ സുജ സൂസന് ജോര്‍ജായിരുന്നു അന്നത്തെ എതിരാളി. പിന്നീടിങ്ങോട്ട് ഉമ്മന്‍ചാണ്ടിയുടെ എതിരാളിയായി മാറി ശക്തമായ മത്സരം കാഴ്ചവച്ച ജെയ്ക് സി തോമസിന് പക്ഷെ ഇക്കുറി പച്ച തൊടാനായില്ല. 6000നടുത്ത് ഭൂരിപക്ഷത്തോടെ അയര്‍ക്കുന്നം വിജയിച്ചു തുടങ്ങിയ ചാണ്ടി ഉമ്മന്റെ ലീഡ് ഇതിനോടകം 25000 പിന്നിട്ടിരിക്കുകയാണ്. അകലക്കുന്നത്തും കൂരോപ്പടയിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. കഴിഞ്ഞ തവണ ജെയ്ക്ക് ലീഡ് ചെയ്ത ബൂത്തുകളിലെല്ലാം ഇത്തവണ അദ്ദേഹത്തിന് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വീടിരിക്കുന്ന മണർകാട്ട് പോലും ജെയ്ക്ക് പിന്നിൽ പോകുന്ന…
Read Moreചാണ്ടി ഉമ്മന്‍ അതിവേഗം ബഹുദൂരം; ഒരിടത്തം ലീഡ് നേടാനാകാതെ ജെയ്ക്; ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷം ചാണ്ടി മറികടക്കുമോ
കോട്ടയം: വോട്ടെണ്ണല്‍ തുടങ്ങി ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ അതിവേഗം ബഹുദൂരം മുന്നില്‍. അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണക്കഴിഞ്ഞപ്പോള്‍ 6212ല്‍ അധികം വോട്ടുകള്‍ക്ക് ചാണ്ടി മുന്നിലാണ്. 2021ല്‍ ഇടത് സ്ഥാനാര്‍ഥി ജെയ്ക്.സി.തോമസിന് ലീഡുണ്ടായിരുന്ന ബൂത്തുകളിലും ഇത്തവണ ചാണ്ടിയാണ് മുന്നില്‍. അയര്‍ക്കുന്നത്ത് 2021ൽ ഉമ്മന്‍ ചാണ്ടി ആകെ നേടിയത് 1293 വോട്ടുകളുടെ ലീഡാണ്. ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചതിനേക്കാള്‍ നാലിരട്ടി വോട്ടുകളാണ് അയര്‍ക്കുന്നത് മാത്രം ചാണ്ടിക്ക് ലഭിച്ചത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 33,255(2011) വോട്ടുകളുടെ ഭൂരിപക്ഷം ചാണ്ടി നിഷ്പ്രയാസം മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ഒരു ഘട്ടത്തിലും ഇടത് സ്ഥാനാര്‍ഥി ജെയ്കിന് ലീഡ് പിടിക്കാനായില്ല.
Read Moreആഘോഷത്തിമർപ്പിൽ അണികൾ; ഉമ്മൻചാണ്ടി മരിച്ചിട്ടില്ല എന്ന മുദ്രവാക്യം മുഴക്കി യുഡിഎഫ് പ്രവർത്തകൾ;ജില്ലയിലുടനീളം ത്രിവർണ്ണ പതാക പാറിച്ച് അണികൾ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ മികച്ച മുന്നേറ്റം. ആദ്യ പഞ്ചായത്ത് ആയ അയര്‍ക്കുന്നം എണ്ണുമ്പോള്‍തന്നെ ലീഡ് 5029 വോട്ടില്‍ എത്തി. അയര്‍ക്കുന്നത്തെ എല്ലാ ബൂത്തിലും ചാണ്ടി മുന്നേറി. ഉമ്മൻചാണ്ടി മരിച്ചിട്ടില്ല എന്ന മുദ്രവാക്യം മുഴക്കി യുഡിഎഫ് പ്രവർത്തകൾ കോട്ടയം ബസേലിയസ് കോളജിന് മുന്നിൽ ആവേശകൊടി പാറിച്ചുകഴിഞ്ഞു. ത്രിവർണപതാകയും ലീഗ് കൊടികളും വോട്ടിംഗ് കേന്ദ്രത്തിന് മുന്നിൽ ഉയർന്നുപാറുകയാണ്. അണികളെല്ലാവരും രാവിലെ തന്നെ സ്ഥലത്ത് എത്തിയിരുന്നു. ജില്ലയിലുടനീളം ത്രിവർണ്ണ പതാക പാറിത്തുടങ്ങി മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. 14 മേശകളിലായി 13 റൗണ്ടുകളായാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണല്‍ നടക്കുക. ഒന്നു മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക. മന്ത്രി വി.എൻ. വാസവനും ഇടതുസ്ഥാനാർഥി ജെയ്ക് സി. തോമസും കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലാണ് വോട്ടണ്ണൽ നിരീക്ഷിക്കുന്നത്. പുതുപ്പള്ളി കരോട്ടുവള്ളിക്കാലിലെ വീട്ടിലാണ് ചാണ്ടി…
Read Moreവോട്ടെണ്ണല്‍ തുടങ്ങി; വള്ളപ്പാടുകളുടെ അകലെ ചാണ്ടി ഉമ്മൻ; വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ കോൺഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം.
കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നാല് വോട്ടുകള്‍ക്ക് മുന്നിലാണ്. അയർക്കുന്നത്ത് ഉമ്മൻ ചാണ്ടിയുടെ ലീഡ് മറികടന്ന് ചാണ്ടി ഉമ്മൻ. അയർക്കുന്നത് മാത്രം ലീഡ് 2,437. കോൺഗ്രസ് കേന്ദ്രങ്ങളെയും അമ്പരിപ്പിക്കുന്ന ലീഡ് അയർക്കുന്നത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ആവേശം തുടങ്ങി. ഉമ്മൻ ചാണ്ടിയുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം.
Read More