യാത്രാക്ഷീണത്തിൽ കാറിൽ നിന്ന് ഇറങ്ങിയില്ല; മണ്ണ് ഇടിഞ്ഞ് വീണ് വയോധിക മരിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് പോലീസുകാരിയും കുടുംബവും

ഉ​പ്പു​ത​റ: കു​ട്ടി​ക്കാ​ന​ത്തി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട കാ​റി​ന് മു​ക​ളി​ൽ മ​ണ്ണും പാറയും വീ​ണ് സ്ത്രീ മ​രി​ച്ചു. ഉ​പ്പു​ത​റ വ​ള​കോ​ട് ചാ​ത്ത​നാ​ട്ട് സോ​മി​നി (67)യാ​ണ് മ​രി​ച്ച​ത്. ക​ന്പം​മെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ബി​ബി​ൻ ദി​വാ​ക​ര​നും ഭാ​ര്യ ക​ട്ട​പ്പ​ന പോ​ലീ​സ്‌​സ്റ്റേ​ഷ​നി​ലെ വ​നി​ത സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​നു​ഷ്​ക​യും കു​ടും​ബ​വു​മാ​യി​രു​ന്നു​കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​നോ​ദ യാ​ത്ര ക​ഴി​ഞ്ഞ് ക​ട്ട​പ്പ​ന​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ൽ വ​ള​ഞ്ഞ​ങ്ങാ​ന​ത്ത് വാ​ഹ​നം നി​ർ​ത്തി വി​ശ്ര​മി​ക്കു​ന്നി​ട​യി​ലാ​ണ് അ​പ​ക​ടം. വാ​ഹ​ന​ത്തി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. സോ​മി​നി ഒ​ഴി​കെ​യു​ള്ള​വ​ർ കാ​റി​ന് പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. അ​തി​നാ​ൽ വ​ലി​യ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. വ​ലി​യ പാ​റ​യോ​ടൊ​പ്പ​മാ​ണ് മ​ണ്ണി​ടി​ഞ്ഞു വീ​ണത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന സോ​മി​നി ത​ത്ക്ഷ​ണം മ​രി​ച്ചു.ഇവർ ബി​ബി​ന്‍റെ വീ​ട്ടി​ലെ ജോ​ലി​ക്കാ​രി​യാ​ണ്. അ​നു​ഷ്ക​യു​ടെ ക​ഴു​ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. കു​ട്ടി​ക​ളെ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സോ​മി​നി​യു​ടെ മൃ​ത​ദേ​ഹം മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.  

Read More

ഒരു സ്മോളിന്‍റെ വിലപോലുമില്ലേ ജീവന്;  മദ്യപിക്കുന്നതിനിടെ കൈതട്ടി മദ്യം മറിഞ്ഞുപോയി; യുവാവിനെ കുളത്തിൽ മുക്കിക്കൊന്ന്  സുഹൃത്ത്

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ല​ത്ത് യു​വാ​വി​നെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച് പോ​ലീ​സ്. വെ​ള്ളി​യാ​ഴ്ച ക​ല്ല​മ്പ​ലം സ്വ​ദേ​ശി രാ​ജു​വി​നെ നാ​വാ​യി​ക്കു​ള​ത്തു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വ​യ​ലി​ലെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ രാ​ജു​വി​ന്‍റ സു​ഹൃ​ത്ത് സു​നി​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ രാ​ജു​വി​ന്‍റെ മ​ര​ണ​ത്തി​ൽ സം​ശ​യം ഉ​ന്ന​യി​ച്ച് കു​ടും​ബം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്‌. സു​ഹൃ​ത്തു​മൊ​ത്ത് ഇ​ദ്ദേ​ഹം മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. മ​ദ്യ​പാ​ന​ത്തി​നി​ടെ സു​നി​ലി​ന്‍റെ ഗ്ലാ​സ് രാ​ജു ത​ട്ടി​ത്തെ​റി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. രാ​ജു​വി​നെ വെ​ള്ള​ത്തി​ല്‍ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​താ​യി സു​നി​ല്‍ സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

വ​യ​ലി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത് കാ​ലു​ക​ള്‍ ! പി​ന്നീ​ട് ഡ്രോ​ണ്‍ പ​റ​ത്തി​യ​പ്പോ​ള്‍ ക​ണ്ട​ത്…

കൊ​യി​ലാ​ണ്ടി ഊ​ര​ള്ളൂ​രി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ കാ​ലു​ക​ള്‍ ക​ണ്ട സ്ഥ​ല​ത്തു​നി​ന്ന് ബാ​ക്കി ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തി.എ​ല്ലാ ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. കാ​ലു​ക​ള്‍ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തു​നി​ന്ന് മീ​റ്റ​റു​ക​ള്‍​ക്ക് അ​പ്പു​റം വ​യ​ലി​ല്‍​നി​ന്നാ​ണ് ബാ​ക്കി ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് ഊ​ര​ള്ളൂ​രി​ല്‍ ന​ടു​വ​ണ്ണൂ​ര്‍ റോ​ഡി​ലെ വ​യ​ലി​ന് സ​മീ​പം ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ല്‍ കാ​ലു​ക​ള്‍ ക​ണ്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ലു​ക​ള്‍ ക​ണ്ടെ​ത്തി​യ​തി​ന് മീ​റ്റ​റു​ക​ള്‍​ക്ക് അ​ക​ലെ വ​യ​ലി​ല്‍​നി​ന്ന് ബാ​ക്കി ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്. ഇ​തും ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ലാ​ണ്. വ​യ​ലി​ല്‍​നി​ന്ന് ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ല്‍ ക​ണ്ടെ​ടു​ത്ത​ത് പു​രു​ഷ​ന്റെ മൃ​ത​ദേ​ഹ​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. എ​ന്നാ​ല്‍, മ​രി​ച്ച​ത് ആ​രാ​ണെ​ന്ന് ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് കാ​ണാ​താ​യ​വ​രെ​ക്കു​റി​ച്ചും പോ​ലീ​സ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. സം​ഭ​വ​സ്ഥ​ല​ത്ത് ഡോ​ഗ് സ്‌​ക്വാ​ഡും ഫൊ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി…

Read More

ഏ​ഴു​വ​യ​സ്സു​കാ​രി​യ്ക്ക് പേ​വി​ഷ കു​ത്തി​വ​യ്‌​പ്പെ​ടു​ത്ത സം​ഭ​വം ! ന​ഴ്‌​സി​നെ പു​റ​ത്താ​ക്കി

അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഏ​ഴു​വ​യ​സ്സു​കാ​രി​യ്ക്ക് മ​രു​ന്നു മാ​റി പേ​വി​ഷ​ബാ​ധ​യ്ക്കു​ള്ള കു​ത്തി​വ​യ്‌​പ്പെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി. താ​ല്‍​ക്കാ​ലി​ക ജോ​ലി​ക്കാ​രി​യാ​യ ന​ഴ്സി​നെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കും. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് അ​ന്വേ​ഷി​ച്ച് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. അ​ങ്ക​മാ​ലി കോ​ത​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ ഏ​ഴു വ​യ​സ്സു​കാ​രി​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. പ​നി​യു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ര​ക്ത​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ ബാ​ലി​ക​യ്ക്ക് പേ​വി​ഷ​ബാ​ധ​യ്ക്ക് എ​തി​രെ​യു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പു ന​ല്‍​കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ അ​മ്മ ഒ​പി​യി​ല്‍ ചീ​ട്ടെ​ടു​ക്കാ​ന്‍ പോ​യ സ​മ​യ​ത്താ​ണു കു​ട്ടി​യു​ടെ ര​ണ്ടു കൈ​ക​ളി​ലും കു​ത്തി​വ​യ്പു ന​ല്‍​കി​യ​ത്. പ​നി​ബാ​ധി​ച്ച കു​ട്ടി​യെ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഒ​പി​യി​ല്‍ ഡോ​ക്ട​റെ കാ​ണി​ച്ചി​രു​ന്നു. പ​നി കു​റ​യാ​തെ വ​ന്ന​തോ​ടെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ വീ​ണ്ടും ഡോ​ക്ട​റെ ക​ണ്ട​പ്പോ​ള്‍ പ​നി​യു​ടെ ഗു​ളി​ക ക​ഴി​ക്ക​ണ​മെ​ന്നും പ​നി കു​റ​യു​മ്പോ​ള്‍ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു. ഇ​തു​പ്ര​കാ​ര​മാ​ണു കാ​ഷ്വാ​ലി​റ്റി​യു​ടെ സ​മീ​പ​ത്തു​ള്ള ന​ഴ്‌​സിം​ഗ് റൂ​മി​ലെ​ത്തി…

Read More

ടൂറിസ്റ്റ് കേന്ദ്രത്തിൽ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളുടെ​ മ​യ​ക്കു​മ​രു​ന്ന് ഉപയോഗം; വിദ്യാർഥികളെ കോളേജിൽ നിന്ന് പുറത്താക്കി, സദാചാര പോലീസിംഗിന് ഇരയായെന്ന് വിദ്യാർഥികൾ

കോ​ഴി​ക്കോ​ട്: വ​യ​നാ​ട്ടി​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ല്‍​നി​ന്ന് അ​വ​ധി​ദി​ന​ത്തി​ല്‍ ടൂ​റി​നി​റ​ങ്ങി​യ അ​ഞ്ച് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ സ​ദാ​ചാ​ര പോ​ലീ​സിം​ഗി​ന് ഇ​ര​യാ​യി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ക​യും​ചെ​യ്തു. പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു നി​ര്‍​ബ​ന്ധി​ച്ച് മ​യ​ക്കു​മ​രു​ന്നു​ള്‍​പ്പെ​ടെ ന​ൽ​കു​ന്ന വീ​ഡി​യോ​ക​ളാ​ണ് പ്ര​ച​രി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വ​യ​നാ​ട്ടി​ലെ ഒ​രു കോ​ള​ജി​ലെ അ​വ​സാ​ന​വ​ര്‍​ഷ ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് കോ​ള​ജി​ന് തൊ​ട്ട​ടു​ത്തു​ള്ള ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. കു​റ​ച്ചു​പേ​ര്‍ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ടു​ത്തു​കൂ​ടു​ക​യും ‘ക​മ്പ​നി’ ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഇ​വ​ര്‍ നി​ര്‍​ബ​ന്ധി​ച്ച് ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്രെ. നി​ര്‍​ബ​ന്ധ​ത്തി​നു​വ​ഴ​ങ്ങി പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ചി​ല​ര്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തു. പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ഒ​രാ​ള്‍ ഇ​തി​ന്‍റെ വീ​ഡി​യോ എ​ടു​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​ട്ടു. വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ കോ​ള​ജ് അ​ധി​കൃ​ത​ർ അ​ഞ്ചു പെ​ണ്‍​കു​ട്ടി​ക​ളെ​യും കോ​ള​ജി​ല്‍​നി​ന്നു സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. പോ​ലീ​സി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ല​ഹ​രി​മാ​ഫി​യ​യ്ക്ക് സം​ഭ​വ​വു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും കോ​ള​ജ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം, അ​വ​ധി ദി​ന​ത്തി​ലാ​ണ് ടൂ​ര്‍ പോ​യ​തെ​ന്നും സ​ദാ​ചാ​ര പോ​ലീ​സിം​ഗി​ന് ത​ങ്ങ​ൾ…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പതിറ്റാണ്ടുകൾക്ക് ശേഷം പു​തു​പ്പ​ള്ളി​യി​ൽ യു​വാ​ക്ക​ളു​ടെ പോ​രാ​ട്ടം; തീ​പാറുന്ന പ്രചാരണവുമായി മുന്നണികൾ

ജോ​മി കു​ര്യാ​ക്കോ​സ് പു​തു​പ്പ​ള്ളി: പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം യു​വാ​ക്ക​ള്‍ നേ​ര്‍​ക്കു​നേ​ര്‍ ഏ​റ്റു​മു​ട്ടു​ന്ന പു​തു​പ്പ​ള്ളി​യി​ല്‍ പ്ര​ചാ​ര​ണം ഇ​ക്കു​റി തീ​പാ​റും. ആ​രോ​പ​ണ-​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മാ​യി മൂ​ന്നു മു​ന്ന​ണി​ക​ളും ക​ളം നി​റ​ഞ്ഞു​ക​ഴി​ഞ്ഞു. ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തെ​ത്തു​ട​ർ​ന്നു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി​യ മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ ഏ​റെ​മു​ന്നി​ലാ​യി​ക്ക​ഴി​ഞ്ഞു. ചാ​ണ്ടി ഉ​മ്മ​ന്‍റെ മ​ണ്ഡ​ല​പ​ര്യ​ട​നം തു​ട​ർ​ന്നു വ​രി​ക​യാ​ണ്. 14നു ​യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ക്കും. പ്ര​മു​ഖ നേ​താ​ക്ക​ൾ ഇ​പ്പോ​ൾ​ത​ന്നെ മ​ണ്ഡ​ല​ത്തി​ലു​ണ്ട്.ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കെ​തി​രേ മ​ത്സ​രി​ച്ച ഡി​വൈ​എ​ഫ്ഐ കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​വും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ ജ​യ്ക് സി. ​ തോ​മ​സാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി.  മു​പ്പ​ത്തി​യേ​ഴു​കാ​ര​നാ​യ ചാ​ണ്ടി ഉ​മ്മ​ന്‍റെ ക​ന്നി മ​ത്സ​ര​മാ​ണ്. മു​പ്പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ജെ​യ്ക്കി​ന് ഇ​ത് മൂ​ന്നാം വ​ട്ട​വും. 2016, 2021 വ​ർ​ഷ​ങ്ങ​ളി​ൽ പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​ക്കെ​തി​രേ ജെ​യ്ക് മ​ത്സ​രി​ച്ചി​രു​ന്നു. 17നാ​യി​രി​ക്കും ജെ​യ്ക് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ക. 16ന് ​മ​ണ​ര്‍​കാ​ട്ടു ചേ​രു​ന്ന നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​നോ​ടെ എ​ല്‍​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​കും. എം.​വി. ഗോ​വി​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ഖ്യ​മ​ന്ത്രി…

Read More

ചായ പാക്കറ്റിനുള്ളില്‍വെച്ച് കടത്താന്‍ ശ്രമിച്ചത് കോടികളുടെ വജ്രം; വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

മുബൈ വിമാനത്താവളം വഴി വജ്രം കടത്താന്‍ ശ്രമിച്ചയാൾ പിടിയില്‍. ദുബായിലേക്ക് പോകുവാനായി എത്തിയ ഇയാളുടെ കൈയില്‍ നിന്നും 1.49 കോടി രൂപ വിലമതിക്കുന്ന വജ്രങ്ങളാണ് മുബൈ എയര്‍ കസ്റ്റംസ് പിടിച്ചെടുത്തിയത്. തുടർന്ന് പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത വജ്രങ്ങള്‍ ചായ പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്ന നിലയിലായിരുന്നു.  ഇതിന് മുമ്പ് ഇന്‍ഡി ഗോ എയര്‍ലൈന്‍സ് വിമാനത്തിന്‍റെ ശുചിമുറിയില്‍ നിന്ന് 85 ലക്ഷം രൂപവിലമതിക്കുന്ന സ്വര്‍ണം കൊച്ചി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. Mumbai Air Customs on 9th August seized 1559.6 carat natural and lab grown diamonds worth Rs 1.49 Cr from a person travelling to Dubai, which were ingeniously concealed inside a tea packet. The passenger arrested and remanded to…

Read More

പതിനൊന്ന് കാരന് പീഡനം; കു​ട്ടി​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി കി​ട​ക്ക​യു​ടെ അ​റ​യി​ൽ ഒ​ളി​പ്പി​ച്ചു; പിടിയിലായത് അമ്മയുടെ കൂട്ടുകാരി

ന്യൂ​ഡ​ൽ​ഹി: ആ​ൺ​കു​ട്ടി​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കി​ട​ക്ക​യു​ടെ അ​റ​യി​ൽ ഒ​ളി​പ്പി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ഇ​ന്ദ​രാ​പു​രി​യി​ലാ​യി​രു​ന്നു സം​ഭ​വം. 11 വ​യ​സു​ള്ള കു​ട്ടിയുടെ മരണത്തിന് കാരണക്കാരിയകട്ടെ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് പ​രി​ച​യ​മു​ള്ള സ്ത്രീ​യും.  സംഭവത്തെക്കുറിച്ച് പോലീസ്  പറ‍യുന്നതിങ്ങനെ. വ്യാ​ഴാ​ഴ്ച രാ​ത്രി 8.30 ന് ​ബി​എ​ൽ​കെ ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​യെ എ​ത്തി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രി​ച​യ​ക്കാ​രി​യാ​യ പൂ​ജ എ​ന്ന സ്ത്രീ​യാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വ്യാ​ഴാ​ഴ്ച കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് വീ​ട്ടി​ലെ​ത്തി​യ പൂ​ജ കൊ​ല​പാ​ത​കം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. വ്യാ​ഴാ​ഴ്ച പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് പൂ​ജ വീ​ട്ടി​ലെ​ത്തി പീ​ഡ​നം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ധ്യാ​പി​ക അ​മ്മ​യെ വി​ളി​ച്ച് കു​ട്ടി ക്ലാ​സി​ൽ വ​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. കു​ട്ടി​യു​ടെ അ​മ്മ മ​ക​നെ തെ​ര​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ…

Read More

വിദേശത്ത് നിന്ന് ഭാര്യയ്ക്ക് അയച്ചു നൽകിയത് ഒരുകോടി; നാട്ടിൽ ഭാര്യ  അടിച്ചുപൊളിച്ചപ്പോൾ മൂന്നുലക്ഷത്തിന്‍റെ കടം; നാട്ടിലെത്തിയ പ്രവാസി യുവതിയെ തലയ്ക്കടിച്ചുകൊന്നു

തൃ​ശൂ​ർ: ഉ​റ​ങ്ങി​ക്കി​ട​ന്ന ഭാ​ര്യ​യെ ക​ന്പി​പ്പാ​ര​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു​കൊ​ന്ന പ്ര​വാ​സി​യാ​യ ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ചേ​റൂ​ർ ക​ല്ല​ടി​മൂ​ല സ്വ​ദേ​ശി​നി സു​ലി (46) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​ൻ (50) സം​ഭ​വ​ത്തി​നു​ശേ​ഷം വി​യ്യൂ​ർ സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​വാ​സി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ മൂ​ന്നു ദി​വ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഭാ​ര്യ​യ്ക്കു മ​റ്റൊ​രാ​ളു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്ന സം​ശ​യ​മാ​ണ് കൊ​ല​യ്ക്കു കാ​ര​ണ​മെ​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. വി​ദേ​ശ​ത്താ​യി​രു​ന്ന ഇ​യാ​ൾ ഭാ​ര്യ​യ്ക്കു പ​ല​പ്ര​വാ​വ​ശ്യ​മാ​യി ഒ​രു കോ​ടി​യോ​ളം രൂ​പ ഇ​യാ​ൾ അ​യ​ച്ചു കൊ​ടു​ത്തി​രു​ന്നു. ഈ ​തു​ക ഭാ​ര്യ​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പ​റ​യു​ന്നു. കൂ​ടാ​തെ ക​ട​വും ഉ​ണ്ടാ​യി​രു​ന്നു. അ​പ​രി​ചി​ത​നു​മാ​യി ഭാ​ര്യ​യ്ക്കു ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ൾ ഭാ​ര്യ​യെ കൊ​ല​പ്പെ​ടുത്തിയതെന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ത്താ​ണ് ഇ​വ​രു​ടെ വീ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​യ​ൽ​പ​ക്ക​ക്കാ​രു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. ഇ​വ​രു​ടെ ര​ണ്ട് മ​ക്ക​ളും പു​റ​ത്താ​ണ് പ​ഠി​ക്കു​ന്ന​ത്. വീ​ട്ടി​ൽ ഈ ​സ്ത്രീ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.…

Read More

“വീ​ണ​യു​ടെ ക​മ്പനി  ഇ​നി​യും സേ​വ​നം കൊ​ടു​ക്കും, പണവും വാങ്ങും; മുഖ്യമന്ത്രിയുടെ മറുപടിയെ പ്രതിപക്ഷം ഭയക്കുന്നു; മാസപ്പടി വിവാദത്തിൽ എ.കെ.ബാലൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ മാ​സ​പ്പ​ടി വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ ന്യാ​യീ​ക​ര​ണ​വു​മാ​യി സി​പി​എം നേ​താ​വ് എ.​കെ.​ ബാ​ല​ൻ. ക​രി​മ​ണ​ൽ ക​ന്പ​നി​യി​ൽനി​ന്നു വീ​ണ പ​ണം കൈ​പ്പ​റ്റി​യ സം​ഭ​വ​ത്തി​ൽ വീ​ണ​യു​ടെ ഇ​ട​പാ​ടു​ക​ൾ സു​താ​ര്യ​മാ​ണ്. വീ​ണ​യു​ടെ ക​ന്പ​നി ഇ​നി​യും സേ​വ​നം കൊ​ടു​ക്കുകയും അ​തി​ന​നു​സ​രി​ച്ചു​ള്ള വേ​ത​ന​ം വാ​ങ്ങുകയും ചെയ്യുമെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം എ​ന്തുകൊ​ണ്ട ് നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്തര പ്ര​മേ​യം കൊ​ണ്ട ് വ​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യെ പ്ര​തി​പ​ക്ഷം ഭ​യ​പ്പെ​ടു​ന്നു എ​ന്ന​താ​ണ് കാ​ര​ണം. ര​ണ്ട് ക​ന്പ​നി​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ നി​യ​മ​വി​രു​ദ്ധ​മ​ല്ല. ജു​ഡീ​ഷൽ അ​ന്വേ​ഷ​ണം വേ​ണോ​യെ​ന്ന ആ​വ​ശ്യം ഇ​പ്പോ​ഴും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ബാലൻ പറഞ്ഞു. വീ​ണ വി​ജ​യ​നെ​തി​രാ​യ മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ന് പി​ന്നി​ല്‍ പ്ര​ത്യേ​ക അ​ജ​ന്‍​ഡ​യു​ണ്ട്. പി​ണ​റാ​യി​ക്ക് പ​ണം ന​ല്‍​കി​യെ​ന്ന് ക​മ്പ​നി പ​റ​ഞ്ഞി​ട്ടു​ണ്ടോ. ആ​ദാ​യ​നി​കു​തി വ​കു​പ്പ് വീ​ണ​യോ​ട് കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ചോ.- എ.​കെ.​ബാ​ല​ൻ ചോ​ദി​ച്ചു. മാ​സ​പ്പ​ടി വി​വാ​ദം കോ​ണ്‍​ഗ്ര​സി​ന് തി​രി​ച്ച​ടി​യാ​കും. കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ…

Read More